UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6301

പെരുമ്പാവൂരിലെ ശ്രീ. പി. കെ. വാസുദേവന്‍ നായര്‍ സ്മാരക ട്രസ്റ്

ശ്രീ. സാജുപോള്‍

()പെരുമ്പാവൂരിലെ ശ്രീ.പി.കെ.വാസുദേവന്‍ നായര്‍ സ്മാരക ട്രസ്റിന് സാമ്പത്തിക സഹായം അനുവദിച്ചിരുന്നോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)ഈ തുക ട്രസ്റിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നല്‍കാന്‍ നടപടി എടുക്കുമോ;

(സി)ട്രസ്റ് തുക കൈപ്പറ്റുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കാമോ ?

6302

കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ നവീകരണം

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യൂ. കുരുവിള

()കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷനെ നവീകരിക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്;

(ബി)സര്‍ക്കാരിനോട് പി.എസ്സ്.സി. ആവശ്യപ്പെട്ടിട്ടുളള അധിക ജീവനക്കാരടക്കം വിവിധ ആവശ്യങ്ങളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

6303

പി. എസ്. സി.യില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ എന്ന നടപടി

ശ്രീ. കെ. വി. വിജയദാസ്

()പി. എസ്. സി.യില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ എന്ന നടപടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)രാവിലെമുതല്‍ പി.എസ്.സി. ഓഫീസുകളില്‍ വെരിഫിക്കേഷന് എത്തിച്ചേരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസ് സമയം കഴിഞ്ഞും ഏറെനേരം ഓഫീസുകളില്‍ കാത്തിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നുള്ള വിവരം നല്‍കുമോ;

(സി)പ്രസ്തുത നടപടി കുറ്റമറ്റരീതിയിലും അനായാസവുമാക്കാന്‍ നടപടി സ്വീകരിക്കുമോ?

6304

പി. എസ്. സി. നിയമനത്തിനുള്ള പ്രായപരിധി

ശ്രീ. റ്റി. വി. രാജേഷ്

()പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിച്ചതുമൂലം പി. എസ്. സി. നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ;

(ബി)പ്രായപരിധി കഴിഞ്ഞതിനാല്‍ മുമ്പ് അപേക്ഷിക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം നല്‍കുമോ?

6305

പി.എസ്.സി. ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 35- ല്‍നിന്നും 36 ആക്കാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രായ പരിധി 35-ല്‍ നിന്നും 36 ആയി ഉയര്‍ത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യം നടപ്പില്‍ വരുത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

6306

പി.എസ്.സി ലിസ്റുകളുടെ കാലാവധി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി ലിസ്റുകളുടെ കാലാവധി നീട്ടിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം ലിസ്റുകളുടെ കാലാവധിയാണ് വര്‍ദ്ധിപ്പിച്ചത് എന്ന് വ്യക്തമാക്കുമോ;

(സി)പുതിയതായി ഏതെങ്കിലും റാങ്ക് ലിസ്റിന്റെ കാലാവധി നീട്ടുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ

6307

സെക്രട്ടേറിയറ്റ് അസിസ്റന്റ് നിയമനം

ശ്രീ. ജോസഫ് വാഴക്കന്‍

()സെക്രട്ടേറിയറ്റ് അസിസ്റന്റ് നിയമനത്തിന് പുതുക്കിയ കമ്പ്യൂട്ടര്‍ യോഗ്യത നിര്‍ണ്ണയിച്ചതിന്റെ മാനദണ്ഡം എന്താണ്; വിശദമാക്കുമോ;

(ബി)സ്കൂള്‍/ഹയര്‍സെക്കന്ററി/ഡിഗ്രി തലങ്ങളില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ച് പാസ്സായിവരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെക്രട്ടേറിയറ്റില്‍ ജോലിചെയ്യാന്‍ വീണ്ടും മറ്റൊരു കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകേണ്ട നിബന്ധന ആവശ്യമാണോ;

(സി)എങ്കില്‍ പ്രസ്തുത യോഗ്യതാ നിര്‍ണ്ണയം പുന:പരിശോധിക്കുമോ ?

T6308

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ നിയമനം

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം ലഭിച്ചിട്ടുണ്ട് എന്നും അത് ഏതൊക്കെ സ്ഥാപനങ്ങളിലും വകുപ്പുകളിലും എത്ര പേര്‍ക്ക് വീതമെന്നും വ്യക്തമാക്കുമോ;

(ബി)ഈ കാലയളവില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നും ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;

(സി)സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ളാസ് വണ്‍ വിഭാഗത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരുടെ എത്ര തസ്തികകള്‍ ഉണ്ടെന്നും ഇതില്‍ ഏതെങ്കിലും തസ്തിക ഒഴിഞ്ഞു കിടപ്പുണ്ടോ എന്നും വ്യക്തമാക്കുമോ;

(ഡി)സര്‍ക്കാര്‍ സര്‍വ്വീസില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ വകുപ്പുകളിലെ ഏതെല്ലാം തസ്തികകളിലെന്നും വ്യക്തമാക്കുമോ?

6309

ഫോറസ്റ് ഗാര്‍ഡിന്റെ നിയമന നടപടികള്‍

ശ്രീ. വി. ഡി. സതീശന്‍

കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ 55/2008 കാറ്റഗറി നമ്പര്‍ ആയി വിജ്ഞാപനം നടത്തിയ ഫോറസ്റ് ഗാര്‍ഡിന്റെ നിയമന നടപടികള്‍ ഏതുവരെയായി എന്ന് വിശദമാക്കുമോ ?

6310

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതിനുശേഷം നിയമനം

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

() പി. എസ്. സി. അഡ്വൈസ് ചെയ്യുന്ന ജീവനക്കാര്‍ക്ക് കുറഞ്ഞത് രണ്ടാഴ്ചത്തെയെങ്കിലും പരിശീലനം നല്‍കിയതിന് ശേഷം നിയമനം നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(ബി)ഇങ്ങനെ പരിശീലനം നല്‍കുന്നതിന്എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

6311

എല്‍.ഡി. ക്ളാര്‍ക്ക് ലിസ്റില്‍ നിന്നുള്ള നിയമനം

ശ്രീ. കെ. വി. വിജയദാസ്

()എല്‍.ഡി.ക്ളാര്‍ക്കിന്റെ ഏതെല്ലാം ജില്ലകളിലെ ലിസ്റ് നിലവില്‍ നിയമനത്തിനായി തയ്യാറായിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ ; പ്രസ്തുത ലിസ്റില്‍ നിന്നും എന്നു മുതല്‍ അഡ്വൈസ് അയച്ചു തുടങ്ങാനാകുമെന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത ലിസ്റില്‍ നിന്നും അഡ്വൈസ് ചെയ്യാന്‍ വൈകുന്നത് എന്തു കൊണ്ടാണ് ; ലിസ്റിന് എന്തെങ്കിലും സാങ്കേതികമായ പിശകു സംഭവിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

6312

കെ.എസ്.ആര്‍.ടി.സി. പെയിന്റര്‍ തസ്തിക നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

()കെ.എസ്.ആര്‍.ടി.സി. പെയിന്റര്‍ തസ്തിക നിയമനത്തിന് പി.എസ്.സി. അവസാനമായി പരീക്ഷ നടത്തിയത് എന്നാണ് ;

(ബി)പ്രസ്തുത പരീക്ഷയുടെ റാങ്ക് ലിസ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്ന് പ്രസിദ്ധപ്പെടുത്തുമെന്ന് വെളിപ്പെടുത്താമോ ;

(സി)ഈ തസ്തികയിലേയ്ക്കുള്ള നിയമനത്തിന് കെ.എസ്.ആര്‍.ടി.സി.-യില്‍നിന്നും എത്ര ഒഴിവുകള്‍ നാളിതുവരെ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ?

6313

കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ റാങ്ക് ലിസ്റുകള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ ഏതെല്ലാം തസ്തികകളിലേയ്ക്കുള്ള നിയമനത്തിനായാണ് റാങ്കുലിസ്റുകള്‍ തയ്യാറാക്കുന്നത്; ഓരോ റാങ്ക് ലിസ്റിന്റേയും കാലാവധി എത്ര വീതമാണ്; റാങ്ക് ലിസ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാറുണ്ടോ;

(ബി)റാങ്ക് ലിസ്റുകള്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി നല്‍കുന്നതു കൊണ്ടും ദീര്‍ഘിപ്പിച്ച് നല്‍കുന്നതു കൊണ്ടും റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം കൊണ്ടും യോഗ്യതാപരീക്ഷ നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിരവധി വര്‍ഷങ്ങള്‍ പാഴായിപ്പോകുന്നതും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതിനു പരിഹാരമായി എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ പ്രാബല്യം നല്‍കുന്ന വിധത്തില്‍ പ്രധാനപ്പെട്ട തസ്തികകളിലേയ്ക്കുള്ള റാങ്ക് ലിസ്റ് പ്രസിദ്ധീകരണ നടപടികള്‍ മുന്‍കൂട്ടിതയ്യാറാക്കിയ ടൈം-ടേബിള്‍ അനുസരിച്ച് നടത്തുന്നതിനും റാങ്ക് ലിസ്റുകളുടെ കാലാവധി ഒരു വര്‍ഷമായി ചുരുക്കുന്നതിനും പബ്ളിക് സര്‍വ്വീസ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുമോ;

(ഡി)ഇതിനായി വിവരസാങ്കേതിക വിദ്യയുടെ സഹായം തേടുമോ?

6314

സൈക്കോളജി ലക്ചറര്‍ തസ്തികയുടെ റാങ്ക് ലിസ്റ്

ശ്രീ. പി.സി. വിഷ്ണുനാഥ്

()കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ സൈക്കോളജി ലക്ചറര്‍ തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റില്‍ നിന്നും നാളിതുവരെ എത്ര നിയമനം നടത്തി എന്ന് പറയുമോ;

(ബി)പ്രസ്തുത ലിസ്റിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണ് എന്ന് അറിയിക്കുമോ?

6315

അഗ്രികള്‍ച്ചര്‍ അസിസ്റന്റ് റാങ്ക് ലിസ്റ്

ശ്രീ. ആര്‍. രാജേഷ്

()അഗ്രികള്‍ച്ചര്‍ അസിസ്റന്റ് റാങ്ക് ലിസ്റ് പി.എസ്.സി എത്ര ലിസ്റുകളായാണ് പ്രസിദ്ധീകരിച്ചത്; എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത ലിസ്റ് പ്രസിദ്ധീകരിച്ചത്;

(ബി)പ്രസ്തുത റാങ്ക് ലിസ്റിന്റെ കട്ട് ഓഫ് മാര്‍ക്ക് എത്രയാണ്;

(സി)മൈനസ് മാര്‍ക്ക് വാങ്ങിയവരേയും പൂജ്യം മാര്‍ക്ക് വാങ്ങിയവരേയും ലിസ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ;

(ഡി)ലിസ്റ് I-ലെ ഒന്നാം റാങ്കുകാരന്റെ മാര്‍ക്കും അവസാന റാങ്കുകാരന്റെ മാര്‍ക്കും എത്രയാണ്;

()ലിസ്റ് II ലെ ഒന്നാം റാങ്കുകാരന്റെ മാര്‍ക്കും അവസാന റാങ്കുകാരന്റെ മാര്‍ക്കും എത്രയാണ്;

(എഫ്)തൊഴിലധിഷ്ഠിത കോഴ്സായ വി.എച്ച്.എസ്.(അഗ്രികള്‍ച്ചര്‍) കാരെയും ബി.എസ്.സി (അഗ്രികള്‍ച്ചര്‍) കാരെയും തുല്യയോഗ്യതയുള്ളവരായി പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6316

ആലപ്പുഴ ജില്ലയിലെ എല്‍.ഡി.സി റാങ്ക് ലിസ്റ്

ശ്രീ.പി. തിലോത്തമന്‍

()എല്‍.ഡി ക്ളാര്‍ക്ക് റാങ്ക് ലിസ്റ് ആലപ്പുഴ ജില്ലയില്‍ നിലവില്‍ വന്നത് എന്നാണെന്നു പറയാമോ; ഈ ലിസ്റില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വിവിധ റിസര്‍വേഷന്‍ വിഭാഗങ്ങളില്‍ ഓരോ ഇനത്തിലും എത്രപേര്‍ വീതം പ്രസ്തുത റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നു പറയാമോ;

(ബി)പ്രസ്തുത ലിസ്റ് നിലവില്‍ വരുന്നതിന് തൊട്ടുമുമ്പുണ്ടായിരുന്ന എത്ര ഒഴിവുകള്‍ പഴയ ലിസ്റില്‍ നിന്നും നികത്താതെ കിടക്കുന്നു എന്നു വ്യക്തമാക്കുമോ;

(സി)പുതിയ എല്‍.ഡി.സി റാങ്ക് ലിസ്റില്‍ നിന്നും ആലപ്പുഴ ജില്ലയില്‍ എത്രപേരെ നിയമിച്ചു എന്നു വിശദമാക്കുമോ ?

6317

എച്ച്. എസ്. . (മലയാളം) തസ്തിക കൊല്ലം ജില്ലയിലെ കണക്ക്

ശ്രീ. . കെ. ബാലന്‍

()പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരില്‍ നിന്നുംബൈട്രാന്‍സ്ഫര്‍ മുഖേന എച്. എസ്. . (മലയാളം) തസ്തിയിലേയ്ക്ക് നിയമിക്കുന്നതിന് കൊല്ലം ജില്ലയില്‍ പി.എ സ്. സി. യുടെ റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ബി)ബൈട്രാന്‍സ്ഫര്‍ മുഖേന അവസാനമായി കൊല്ലം ജില്ലയില്‍ അപേക്ഷ ക്ഷണിച്ചതും നിയമനം നടത്തിയതും എന്നാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തസ്തികയിലേയ്ക്ക് ബൈട്രാന്‍സ്ഫര്‍ മുഖേന നിയമനത്തിനായി 2011 ല്‍ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഒഴിവ് പി.എസ്. സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവിലേയ്ക്ക് പി.എ സ്. സി. അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; അപേക്ഷക്ഷണിച്ചുവെങ്കില്‍ നോട്ടിഫിക്കേഷന്‍ നമ്പരും തീയതിയും വ്യക്തമാക്കുമോ;

(ഡി)ഈ ഒഴിവ് മറ്റ് ഏതെങ്കിലും ലിസ്റില്‍ നിന്നും നികത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ലിസ്റിന്റെ പേരും നിയമന അഡ്വൈസ് തീയതിയും നല്‍കുമോ;

()സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു നിശ്ചിത ശതമാനം ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് നീക്കിവച്ചിട്ടുളള ഒഴിവ് നേരിട്ടുളള നിയമന റാങ്ക് ലിസ്റില്‍ നിന്നും നിയമിക്കാന്‍ പി.എ സ്. സി. യ്ക്ക് അധികാരമുണ്ടോ; ഉണ്ടെങ്കില്‍ അത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ തെറ്റായ നിയമനം ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോ; നിയമാനുസൃതം പുതിയവ അപേക്ഷ ക്ഷണിച്ച് നിയമനം നടത്തുമോ;

(എഫ്)ഇത് സംബന്ധിച്ച് പി.എസ്. സി. യ്ക്കോ സര്‍ക്കാരിനോ പരാതി ലഭിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

6318

കേരള വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ പരീക്ഷ

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കേരള വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ പരീക്ഷ എന്നാണ് നടന്നത് ;

(ബി)നിലവിലുള്ള റാങ്ക് പട്ടിക എന്നാണ് അവസാനിച്ചത്;

(സി)മീറ്റര്‍ റീഡര്‍മാരുടെ റാങ്ക് പട്ടിക വേഗത്തില്‍ പുറത്തിറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)എങ്കില്‍ എന്ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് അറിയിക്കുമോ ?

6319

ഹയര്‍സെക്കണ്ടറി കോമേഴ്സ് വിഭാഗം ജൂനിയര്‍, സീനിയര്‍ അദ്ധ്യാപക തസ്തികയിലെയ്ക്കുള്ള പരീക്ഷ

ശ്രീ. അന്‍വര്‍ സാദത്ത്

()ഈയിടെ പി.എസ്.സി. നടത്തിയ ഹയര്‍സെക്കണ്ടറി കോമേഴ്സ് വിഭാഗം ജൂനിയര്‍,സീനിയര്‍ അദ്ധ്യാപക തസ്തികകളിലേയ്ക്കുള്ള എഴുത്ത് പരീക്ഷയില്‍ കോമേഴ്സ് വിഭാഗത്തിനുപകരം കണക്ക് വിഷയത്തിലുള്ള ചോദ്യങ്ങളാണ് കൂടുതല്‍ ചോദിച്ചതെന്ന പത്ര വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇതുമൂലം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(സി)ഇതിനായി കട്ട് ഓഫ് മാര്‍ക്ക് 70%-ല്‍നിന്നും കുറച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ ?

6320

പി.എസ്.സി. സര്‍വ്വീസ് വെരിഫിക്കേഷന്‍

ശ്രീ. സി. മമ്മൂട്ടി

()സര്‍ക്കാര്‍ നിയമനങ്ങളില്‍ ജീവനക്കാരുടെ സര്‍വ്വീസ് വെരിഫിക്കേഷന്‍ നടത്തുവാന്‍ പി.എസ്.സി. എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)ഇത്തരത്തില്‍ സര്‍വ്വീസ് വെരിഫിക്കേഷന്‍ നടത്തുന്നതിന് കാലതാമസം ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടി സ്വികരിക്കുമോ ;

(സി)ഹെഡ്ക്വാര്‍ട്ടേഴ്സ് വേക്കന്‍സികളില്‍ നിയമനം ലഭിച്ചവര്‍ക്ക്, അന്തര്‍ജില്ലാ, അന്തര്‍വകുപ്പ് സ്ഥലം മാറ്റത്തിന് അപേക്ഷിക്കാന്‍ സര്‍വ്വീസ് റെഗുലറൈസേഷന്‍ ആവശ്യമാണോ ; വിശദമാക്കുമോ ;

(ഡി)കാസര്‍ഗോഡ് ജില്ലാ പി.എസ്.സി. ആഫീസുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നാളിതുവരെ പി.എസ്.സി. ആഫീസുകളില്‍ സര്‍വ്വീസ് വെരിഫിക്കേഷന്‍ നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ജില്ല തിരിച്ചുള്ള വിശദാംശം നല്‍കാമോ ?

6321

പി.എസ്.സി.യിലെ വെരിഫിക്കേഷന്‍ നടപടികള്‍

ശ്രീ. കെ.വി. വിജയദാസ്

()പി.എസ്.സി.യില്‍ നിയമനം നടത്തിയതിന്റെ വെരിഫിക്കേഷന്‍ നടപടികള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)ഇതുമൂലം ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ സര്‍വീസ് റെഗുലറൈസേഷന്‍, .ഡി.റ്റി., ഇന്‍ക്രിമെന്റ് തുടങ്ങിയ പല കാര്യങ്ങളിലും ബുദ്ധിമുട്ട് നേരിടുന്നതായി അറിയാമോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)ജീവനക്കാരുടെ കുറവാണ് ഇതിനൊരു പ്രധാന കാരണമെന്ന് കരുതുന്നുണ്ടോ; ഉണ്ടെങ്കില്‍ കൂടുതല്‍ പുതിയ തസ്തികകള്‍ പി.എസ്.സി.യില്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6322

കാസര്‍ഗോഡ് ജില്ലയില്‍ ഒഴിവുള്ള തസ്തികകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ തസ്തികകളിലാണ് ഒഴിവുകള്‍ ഉണ്ടായിട്ടും ഉദ്യോഗാര്‍ത്ഥികളുടെ അഭാവംമൂലം റാങ്ക് ലിസ്റുകള്‍ തയ്യാറാക്കുവാന്‍ കഴിയാതെ വന്നിട്ടുള്ളത്; വ്യക്തമാക്കുമോ?

6323

എച്ച്.എസ്.എസ്.റ്റി. ഇക്കണോമിക്സ് ടീച്ചര്‍ തസ്തിക

ശ്രീ. റ്റി. വി. രാജേഷ്

()ഇക്കണോമിക്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് 15.06.2012-ന് പി.എസ്.സി. നടത്തിയ പരീക്ഷയിലെ ചോദ്യപേപ്പറിലെ ക്രമ നമ്പറുകള്‍ തെറ്റായി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയുടെ ചോദ്യങ്ങള്‍ ഗൈഡില്‍ നിന്നു പകര്‍ത്തിയതാണെന്ന് മനസ്സിലാക്കിയിട്ടാണ് പി.എസ്.സി. രണ്ടാം തവണയും പരീക്ഷ നടത്തിയതെന്നകാര്യം അറിയുമോ; ഇത്തരത്തില്‍ ചോദ്യപേപ്പറിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും ചോദ്യങ്ങളുടെ കൃത്യതയ്ക്കും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

6324

എന്‍.സി.., എസ്..യു.സി. നാടാര്‍ വിഭാഗത്തിന്റെ പെന്റിംഗ് ടേണ്‍ ഒഴിവുകള്‍

ശ്രീ. ആര്‍. സെല്‍വരാജ്

()കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ പാലക്കാട് ജില്ലയില്‍ കാറ്റഗറി നമ്പര്‍ 307/07 പ്രകാരം എല്‍.പി.എസ്.. നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റില്‍ നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കിയെന്ന് വ്യക്തമാക്കുമോ;

(ബി)പാലക്കാട് ജില്ലയില്‍ എന്‍.സി.., എസ്..യു.സി. നാടാര്‍ വിഭാഗത്തിന്റെ പെന്റിംഗ് ടേണ്‍ ഒഴിവുകള്‍ മറ്റ് ഇതര വിഭാഗത്തിന് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(സി)ഇപ്രകാരം വന്നിട്ടുള്ള പെന്റിംഗ് എന്‍.സി.., എസ്..യു.സി. നാടാര്‍ ടേണ്‍ (എസ്..യു.സി. നാടാര്‍ക്ക് ലഭിക്കേണ്ട സംവരണം മറ്റ് വിഭാഗങ്ങള്‍ക്ക് നല്‍കിയത്) എസ്..യു.സി. നാടാര്‍ക്ക് തിരികെ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് എത്രയെന്ന് വ്യക്തമാക്കുമോ;

(ഡി)പാലക്കാട് ജില്ലയില്‍ പെന്റിംഗ് എന്‍.സി.. ടേണ്‍സ് (മലയാളം മീഡിയം) എല്‍.പി.എസ്.. ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതില്‍ പറയുംപ്രകാരം ഈ വിഷയത്തില്‍ പി.എസ്.സി. നിയമന നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

()പാലക്കാട് ജില്ലയില്‍ എന്‍.സി.., എസ്..യു.സി. നാടാര്‍ പെന്റിംഗ് ടേണ്‍ നികത്തുന്നതിന് കാറ്റഗറി നമ്പര്‍ 307/07 പ്രകാരം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റില്‍ നിന്നും നിയമന നടപടി ഉണ്ടാകുമോ;

(എഫ്)ഇതേ കാറ്റഗറി നമ്പര്‍ (307/207) പ്രകാരം കോഴിക്കോട് ജില്ലയില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റില്‍ നിന്നും എസ്..യു.സി. നാടാര്‍ക്ക് ലഭിക്കേണ്ട സംവരണം മറ്റ് വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്നതിന് (എന്‍.സി.., എസ്..യു.സി. നാടാര്‍ പെന്റിംഗ് ടേണ്‍) എസ്..യു.സി. നാടാര്‍ വിഭാഗത്തിന് കോംപന്‍സേഷന്‍ നല്‍കിയിട്ടുണ്ടോ;

(ജി)പാലക്കാട് ജില്ലയില്‍ എസ്..യു.സി. നാടാര്‍ വിഭാഗത്തിന്റെ എല്‍.പി.എസ്.. പെന്റിംഗ് ടേണ്‍ നികത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുക?

6325

വികലാംഗര്‍ക്ക് സംവരണം ചെയ്തിട്ടുളള തസ്തികകളിലേക്കുളള ഒഴിവുകള്‍

ശ്രീ.റ്റി.വി.രാജേഷ്

()പൊതുമേഖലയിലും സ്വകാര്യ മേഖലയിലും വികലാംഗര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)വികലാംഗര്‍ക്കുളള സംവരണ തസ്തികകളിലേക്ക് പി.എസ്.സി. വഴി നിയമനം നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് ;

(സി)വികലാംഗര്‍ക്ക് സംവരണം ചെയ്തിട്ടുളള തസ്തികകളിലേക്ക് എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ; എത്ര പേരെ നിയമിച്ചു ; വിശദാംശം നല്‍കുമോ ?

T6326

ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ അനലിസ്റ്മാരുടേയും ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടേയും യോഗ്യത

ശ്രീ. ബെന്നി ബെഹനാന്‍

()ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ പി.എസ്.സി. വഴി നിയമിക്കപ്പെടുന്ന അനലിസ്റ്മാരുടേയും ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടേയും യോഗ്യതകളിലോ പ്രവൃത്തി പരിചയത്തിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ;

(ബി)ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായി നോട്ടിഫൈ ചെയ്തിട്ടുള്ളവര്‍ക്ക് എല്ലാം നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിന് മുന്‍പ് ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ട് റൂള്‍ അനുസരിച്ചുള്ള യോഗ്യതകളും പരിചയവും ഉണ്ട് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ;

(സി)ഒരേ യോഗ്യതാമാനദണ്ഡങ്ങള്‍ ഉള്ളതും ഒരേ പേസ്കെയിലില്‍ പെടുന്നതും ഒരേ ഡിപാര്‍ട്ട്മെന്റില്‍ പെടുന്നതും ആയ രണ്ട് തസ്തികകള്‍ക്ക് പി.എസ്.സി. രണ്ട് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച് ടെസ്റുകള്‍ നടത്തി നിയമനം നടത്തുന്നത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ഡി)ഒരേ യോഗ്യതാമാനദണ്ഡങ്ങളുള്ള അനലിസ്റ് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ ഏകീകരിച്ച് തസ്തികമാറ്റം അനുവദിക്കുവാനുള്ള നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.