UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6327

ട്രോളിംഗ് നിരോധന സമയത്തെ ആനുകൂല്യങ്ങളും അപകടനഷ്ടപരിഹാരവും

ശ്രീ. സി. എഫ്. തോമസ്

'' മോന്‍സ് ജോസഫ്

'' തോമസ് ഉണ്ണിയാടന്‍

'' റ്റി. യു. കുരുവിള

()ട്രോളിംഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടുതല്‍ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ;

(ബി)പ്രസ്തുത കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അപകടങ്ങളില്‍പ്പെട്ട് വള്ളവും, വലയും നഷ്ടപ്പെടുന്നത് നിത്യസംഭവമാകയാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6328

സമുദ്ര വിഭവ കയറ്റുമതിയില്‍ പരമ്പരാഗത മത്സ്യബന്ധന മേഖലയുടെ പങ്കാളിത്തം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുളള

,, വി. എം. ഉമ്മര്‍മാസ്റര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()സമുദ്രവിഭവങ്ങളുടെ കയറ്റുമതിയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതി നുളള പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി)മത്സ്യവിഭവ കയറ്റുമതിയുടെ കാര്യത്തില്‍ സംസ്ഥാനം മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ പരമ്പരാഗത മേഖലയ്ക്ക് അതിന്റെ പങ്കാളിത്തം ലഭിക്കാതിരിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി)പരമ്പരാഗത മേഖല ശേഖരിക്കുന്ന വിഭവങ്ങള്‍ സംസ്ക്കരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി കയറ്റുമതി രംഗത്ത് പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

6329

പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലെ തൊഴില്‍ വൈവിധ്യവത്ക്കരണം

ശ്രീ.പി.ബി. അബ്ദുള്‍ റസാക്

,, എന്‍. ഷംസുദ്ദീന്‍

,, കെ.എന്‍.. ഖാദര്‍

,, റ്റി.. അഹമ്മദ് കബീര്‍

()പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലെ തൊഴില്‍ വൈവിധ്യവത്ക്കരണത്തിന് എന്തെങ്കിലും മത്സ്യഫെഡ് ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിയുടെ സവിശേഷതകള്‍ വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിശദവിവരം നല്‍കാമോ; ഇതുവഴി മത്സ്യത്തൊഴിലാളി മേഖലയില്‍ ഉണ്ടാക്കാനായ നേട്ടം വിശദമാക്കുമോ ?

6330

മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം

ശ്രീ. സി. എഫ്. തോമസ്

,, റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

()മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പുതുതായി ആരംഭിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠന വിധേയമാക്കി സമര്‍പ്പിച്ചിട്ടുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വ്യക്തമാക്കുമോ ?

6331

സമഗ്ര മത്സ്യവിത്തു നിയമം

ശ്രീ. ഷാഫി പറമ്പില്‍

,, ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

()മത്സ്യവിത്തിന്റെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി)ഇതിനായി ഒരു സമഗ്ര മത്സ്യവിത്തു നിയമം ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

6332

'തീരമൈത്രി' പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, പി. . മാധവന്‍

,, എം. . വാഹീദ്

() 'തീരമൈത്രി' എന്ന പേരില്‍ പുതിയ ഒരു പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുവാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി)തീരമൈത്രി പദ്ധതി മത്സ്യമേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ ; എങ്കില്‍ ഏത് തരത്തിലാണ് എന്ന് വ്യക്തമാക്കുമോ ;

(സി)മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടു ത്തുന്ന നടപടികള്‍ കൂടി പദ്ധതിയുടെ ഭാഗമാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

6333

മത്സ്യകൃഷി വികസന പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, . പി. അബ്ദുളളക്കുട്ടി

()സംസ്ഥാനത്ത് മല്‍സ്യകൃഷി വികസനത്തിന് പദ്ധതി ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)എവിടെയൊക്കെയാണ് മല്‍സ്യം വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സംസ്ഥാനത്തെ ഡാമുകളില്‍ മല്‍സ്യകൃഷി ആരംഭിക്കുന്നകാര്യം പരിഗണിക്കുമോ?

6334

സുസ്ഥിര മത്സ്യകൃഷി വികസനം

ശ്രീ.വി.ഡി. സതീശന്‍

,, എം.. വാഹീദ്

,, പാലോട് രവി

()സുസ്ഥിര മത്സ്യകൃഷി വികസന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(സി)എവിടെയെല്ലാമാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

6335

മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങളും വായ്പയും ലഭ്യമാക്കുന്നതിനുളള പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

()മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങളും ആവശ്യമായ വായ്പയും ലഭ്യമാക്കുന്നതിനുളള എന്തെങ്കിലും പദ്ധതി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഏത് ഏജന്‍സിയുടെ കീഴിലാണ് പ്രസ്തുത പ്രവൃത്തികള്‍ ഇപ്പോള്‍ നടന്നുവരുന്നത്;

(ബി)നിര്‍ധനരായ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തുക പ്രസ്തുത ഏജന്‍സി വഴി വായ്പയായി നല്‍കുന്നതിനെ കുറിച്ച് എന്തെങ്കിലും ചര്‍ച്ച നടത്തിയിട്ടുണ്ടൊ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)മത്സ്യഫെഡ് എന്‍.സി.ഡി.സി. സഹായത്തോടെ മത്സ്യവിപണന സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന് ആവശ്യമായ വായ്പ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ ?

6336

മല്‍സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള പലിശരഹിത വായ്പ

ശ്രീ. ആര്‍. സെല്‍വരാജ്

,, . പി. അബ്ദുളളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

()മല്‍സ്യത്തൊഴിലാളി വനിതകള്‍ക്ക്പലിശരഹിത വായ്പ വിതരണം ചെയ്യുന്നതിന് മത്സ്യഫെഡ് എന്തെങ്കിലും പദ്ധതിയുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത വായ്പ മല്‍സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ഘട്ടങ്ങളിലായിട്ടാണ് പലിശരഹിത വായ്പ ഇപ്പോള്‍ വിതരണം ചെയ്തു വരുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡം വെളിപ്പടുത്തുമോ;

(ഡി)പ്രസ്തുത സംരംഭത്തിന് ആവശ്യമായ ധനം മല്‍സ്യഫെഡ് എങ്ങനെയാണ് സ്വരൂപിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6337

പൂവ്വാര്‍-പൊഴിക്കരയിലെ കപ്പല്‍ നിര്‍മ്മാണശാല

ശ്രീ. കെ.മുരളീധരന്‍

()തിരുവനന്തപുരത്തെ പൂവ്വാര്‍ പൊഴിക്കരയില്‍ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനായി എന്തൊക്കെ നടപടി കളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഇവിടെ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കുന്നതിനായി നിലവിലുള്ള അനുകൂല ഘടകങ്ങള്‍ എന്തൊക്കെയാണ്;

(സി)പ്രസ്തുത പദ്ധതി കേരളത്തിന് നഷ്ടപ്പെടാതിരിക്കാനായി അടിയന്തിര നടപടി സ്വീകരിക്കുമോ?

6338

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസങ്ങളില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍

ശ്രീ. വി. എസ്. സുനില്‍കുമാര്‍

'' കെ. അജിത്

'' പി. തിലോത്തമന്‍

'' ജി. എസ്. ജയലാല്‍

()മത്സ്യബന്ധനം സാദ്ധ്യമല്ലാത്ത കാലത്ത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനായി സഹായം നല്‍കുന്ന പദ്ധതികള്‍ നിലവിലുണ്ടോ ; എങ്കില്‍ നിലവിലുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

6339

മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം

ശ്രീ. ഹൈബി ഈഡന്‍

'' പാലോട് രവി

'' സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

()സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി)നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മത്സ്യബന്ധന തുറമുഖങ്ങള്‍ ഏതെല്ലാമാണ് ; ഇവയ്ക്കായി ഇതിനകം എന്ത് തുക ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുമോ ;

(സി)മത്സ്യബന്ധനവും മത്സ്യക്കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായും പ്രസ്തുത തുറമുഖങ്ങളുടെ ആധുനികത അനിവാര്യമായതിനാലും നിര്‍മ്മാണത്തിലിരിക്കുന്ന തുറമുഖങ്ങളുടെ ആധുനികവത്ക്കരണം വേഗത്തില്‍പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

6340

റിംഗ് സീന്‍ വലകളുടെ നിരോധനം

ശ്രീ. . ചന്ദ്രശേഖരന്‍

,, കെ. അജിത്

ശ്രീമതി. .എസ്.ബിജിമോള്‍

ശ്രീ. വി.എസ്.സുനില്‍കുമാര്‍

റിംഗ് സീന്‍ വലകള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന ആവശ്യത്തിന്‍മേല്‍ എന്തെങ്കിലും നടപടികളെടുത്തിട്ടുണ്ടോയെന്നു വിശദമാക്കുമോ ?

6341

മത്സ്യസമൃദ്ധി പദ്ധതി

ശ്രീ. കെ. ദാസന്‍

()ഉള്‍നാടന്‍ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്നത് ;

(ബി)പ്രസ്തുത പദ്ധതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളും സഹായങ്ങളും എന്തെല്ലാം ; വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഉള്‍നാടന്‍ ജലാശയങ്ങളുടെ സര്‍വ്വെ നടപടികള്‍ ഏത് ഘട്ടം വരെയായി എന്നത് വിശദമാക്കാമോ ;

(ഡി)കോഴിക്കോട് ജില്ലയിലെ ഏതെല്ലാം മണ്ഡലങ്ങളിലെ ജലാശയങ്ങളിലാണ് ഇപ്പോള്‍ സര്‍വ്വേ/പഠനം നടത്തിയിട്ടുള്ളത് എന്നത് വ്യക്തമാക്കാമോ ;

()പ്രസ്തുത പദ്ധതിയില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ വ്യക്തമാക്കുമോ ;

(എഫ്)സംസ്ഥാനത്തെ ക്ഷേത്ര കുളങ്ങളിലും മുസ്ളീംപള്ളി കുളങ്ങളിലും ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമോ ?

6342

മത്സ്യക്ഷാമത്തിന് പരിഹാരം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()കടലില്‍ മത്സ്യസമ്പത്തിന്റെ ദൌര്‍ലഭ്യം അനുഭവപ്പെടുന്നതിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ ;

(ബി)മല്‍സ്യ ദൌര്‍ലഭ്യം പരിഹരിക്കാന്‍ മല്‍സ്യകുഞ്ഞുങ്ങളെ ഹാച്ചറിയില്‍ ഉല്‍പ്പാദിപ്പിച്ച് കടലില്‍ നിക്ഷേപിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ?

6343

മത്സ്യഫെഡ് മുഖേന മത്സ്യവില നിയന്ത്രണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കണ്‍സ്യൂമര്‍ ഫെഡ് മാതൃകയില്‍ മത്സ്യവില നിയന്ത്രണത്തിനായി മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ നിയന്ത്രിത വിലയ്ക്ക് മത്സ്യം ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;

(ബി)ഈ സംവിധാനങ്ങള്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നതിന് ഉദ്ദേശമുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)മത്സ്യബന്ധന കേന്ദ്രങ്ങളല്ലാതെയുള്ള സ്ഥലങ്ങളിലേക്ക് ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)ഇത്തരം മേഖലകളെ ബന്ധപ്പെടുത്തി സഞ്ചരിക്കുന്ന മത്സ്യവിപണനശാലകള്‍ ക്രമീകരിച്ച് വില നിയന്ത്രിക്കുന്നതിനുള്ള നടപടി മത്സ്യഫെഡ് മുഖേന സ്വീകരിക്കാന്‍ തയ്യാറാകുമോ ?

6344

മത്സ്യത്തൊഴിലാളികളുടെ കടബാദ്ധ്യത

ശ്രീ. എസ്. ശര്‍മ്മ

()കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കടബാധ്യത എത്രയാണെന്ന് സംസ്ഥാന മത്സ്യവകുപ്പ് പഠനം നടത്തി കണ്ടെത്തിയിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കടാശ്വാസ നടപടികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ഇതിന് സ്വീകരിച്ച നടപടിക്രമം എന്തായിരുന്നു; എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം നല്‍കിയെന്നും എത്ര രൂപയുടെ ആധാരങ്ങള്‍ തിരിച്ചു നലകിയെന്നും വ്യക്തമാക്കുമോ;

(സി)മത്സ്യത്തൊഴിലാളികളുടെ മുഴുവന്‍ കടങ്ങളും എഴുതിത്തളളി മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം എന്ന് അവസാനിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്?

6345

തലശ്ശേരി നിയോജകമണ്ഡലത്തില്‍ മാതൃകാ മത്സ്യഗ്രാമം പദ്ധതി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് ഇതിനകം എത്ര മാതൃകാ മത്സ്യഗ്രാമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ;

(ബി)ഇത് ഏതൊക്കെ സ്ഥലങ്ങളിലാണെന്ന് വ്യക്തമാക്കാമോ;

(സി)മാതൃകാ മത്സ്യഗ്രാമത്തിന്റെ ഘടനയും ഉള്ളടക്കവും വിശദീകരിക്കാമോ;

(ഡി)തലശ്ശേരി നിയോജക മണ്ഡലത്തിലെ ഗോപാലപ്പേട്ടയില്‍ മാതൃകാ മത്സ്യഗ്രാമം പദ്ധതി ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടൊ;

()എങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(എഫ്)മാതൃകാ മത്സ്യഗ്രാമം പദ്ധതിക്കായി ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയെന്നും വെളിപ്പെടുത്താമോ?

6346

മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസ പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്ന സമാശ്വാസപദ്ധതി നിലവിലുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)മേല്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം 2012 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട തുക നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി)കാസര്‍ഗോഡ് ജില്ലയില്‍ പ്രസ്തുത പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളില്‍ നിന്ന് എത്ര തുക സമാഹരിച്ചിട്ടുണ്ട്; ഇതുപ്രകാരം എത്ര പേര്‍ക്കാണ് തുക നല്‍കേണ്ടതെന്നും വിശദമാക്കാമോ?

6347

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനില്‍ ഇപ്പോള്‍ എത്ര അംഗങ്ങളാണ് ഉള്ളത് ; ഇവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത കമ്മീഷന്‍ മുന്‍ വര്‍ഷവും നടപ്പു വര്‍ഷവും എത്ര കേസുകളാണ് തീര്‍പ്പാക്കിയത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി)നിലവില്‍ തീര്‍പ്പാക്കാതെ കമ്മീഷനില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ എത്രയാണ് ?

6348

മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണം

ശ്രീ. എസ്. ശര്‍മ്മ

()കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം എത്ര കിലോലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിക്കുന്നത് ; ഇതില്‍ പൊതുവിതരണ ശൃംഖലവഴി മത്സ്യമേഖലയ്ക്ക് അനുവദിക്കുന്നത് എത്ര കിലോ ലിറ്ററാണ്;

(ബി)മത്സ്യമേഖലയില്‍ ഒരു വര്‍ഷം എത്ര കിലോലിറ്റര്‍ മണ്ണെണ്ണ വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇതില്‍ എത്ര കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്;

(സി)തമിഴ്നാട് സര്‍ക്കാര്‍ ചെയ്യുന്നത് പോലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നും മണ്ണെണ്ണ വാങ്ങി സബ്സിഡി നിരക്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; ഇതിന് ആവശ്യമായ തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; അത് ഉടന്‍ അനുദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6349

ചാത്തന്നൂര്‍ ആദിച്ചനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് ചിറയില്‍ ‘കാര്‍പ്പ് സീഡ് പ്രൊഡക്ഷന്‍ സെന്റര്‍’

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആദിച്ചനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ചിറയില്‍ ‘കാര്‍പ്പ് സീഡ് പ്രൊഡക്ഷന്‍ സെന്റര്‍’ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ ;

(സി)അടിയന്തിരമായി കോടതി നടപടികള്‍ അവസാനിപ്പിച്ച് സ്ഥാപനത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ ശ്രദ്ധിക്കുമോ ?

6350

വടകരയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം

ശ്രീ. സി. കെ. നാണു

()ഫിഷറീസ് മേഖലയിലുളള ആശുപത്രികള്‍ക്ക് പ്രത്യേകമായി ഫിഷറീസ് വകുപ്പ് എന്തെങ്കിലും സഹായങ്ങള്‍ നല്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)വടകരയിലെ തീരപ്രദേശങ്ങളിലുളള മത്സ്യത്തൊഴിലാളികള്‍ക്ക് ഈ മേഖലയിലെ ആശുപത്രികള്‍ വഴി സഹായം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ ?

6351

ചേര്‍ത്തലയിലെ സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ത്തല അന്ധകാരനഴി ബീച്ചില്‍ നടത്തിയ മോടിപിടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളോടൊപ്പം അന്ധകാരനഴിയില്‍ നിര്‍മ്മിച്ചിട്ടുള്ള മത്സ്യലേലഹാള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കെട്ടിടങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനും ലേലഹാളും മറ്റു കെട്ടിടങ്ങളും തീരദേശവാസികള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും, സന്ദര്‍ശകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വിധം ക്രമീകരിക്കുവാനും അടിയന്തിര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;

(സി)അന്ധകാരനഴി ബീച്ചില്‍ സന്ദര്‍ശകരുടെയും മത്സ്യവിപണനത്തിനെത്തുന്നവരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമോ?

6352

ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ചേര്‍ത്തല താലൂക്കിലെ മത്സ്യതൊഴിലാളികള്‍ക്കുള്ള സൌജന്യ റേഷനും മറ്റ് സഹായങ്ങളും

ശ്രീ. പി. തിലോത്തമന്‍

()ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ജോലിയില്ലാതായ മത്സ്യതൊഴിലാളികള്‍ക്ക് സൌജന്യറേഷന്‍ നല്‍കാന്‍ നടപടി എടുത്തിട്ടുണ്ടോയെന്നറിയിക്കുമോ;

(ബി)ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ചേര്‍ത്തല താലൂക്കില്‍ എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൌജന്യറേഷനും മറ്റ് സഹായങ്ങളും നല്‍കിയെന്ന് വ്യക്തമാക്കുമോ; ആയതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് നല്‍കുമോ?

6353

മത്സ്യബന്ധനമേഖലയില്‍ അനധികൃത ചൈനീസ് നിര്‍മ്മിത എഞ്ചിന്

ശ്രീ. എസ്. ശര്‍മ്മ

വളരെ ഉയര്‍ന്ന കുതിര ശക്തിയുള്ള ചൈനീസ് നിര്‍മ്മിത എഞ്ചിനുകള്‍ മത്സ്യബന്ധന മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവ നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

6354

മത്സ്യഫെഡിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍

ശ്രീ. ജി. സുധാകരന്‍

()മത്സ്യഫെഡ് മാനേജ്മെന്റ് ജീവനക്കാരുടെ സംഘടനകളുമായി 21.05.2012 ല്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു; മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മത്സ്യഫെഡില്‍ നിന്നും എത്ര ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും അതില്‍ എത്ര പേര്‍ക്ക് കരാര്‍ പുതുക്കി നല്‍കി ജോലിയില്‍ പ്രവേശിപ്പിച്ചുവെന്നും എത്ര പേരുടെ കരാര്‍ പുതുക്കി നല്‍കിയില്ല എന്നും വ്യക്തമാക്കുമോ;

(ഡി)കരാര്‍ പുതുക്കി നല്‍കുന്നതിന്റെ മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കുമോ;

()കരാര്‍ പുതുക്കി നല്‍കാത്ത ജീവനക്കാര്‍ എത്ര വര്‍ഷമായി മത്സ്യഫെഡില്‍ ജോലി നോക്കുന്നു; കരാര്‍ പുതുക്കി നല്‍കാത്തതിനു കാരണം വ്യക്തമാക്കുമോ;

(എഫ്)മത്സ്യഫെഡ് ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം, ഗ്രേഡ് പ്രൊമോഷന്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

6355

മത്സ്യബന്ധന വകുപ്പിലെ ഉദ്യോഗസ്ഥ സംവിധാനം

ശ്രീ. എസ്. ശര്‍മ്മ

()മത്സ്യബന്ധന മേഖലയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചിട്ടുളള ബൃഹത് പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഫിഷറീസ് വകുപ്പില്‍ നിലവിലുളള ഉദ്യോഗസ്ഥ സംവിധാനം പര്യാപ്തമാണോ.പുതിയ പദ്ധതി നടത്തിപ്പിനായി പുതിയ സ്ഥിരം തസ്തിക സൃഷ്ടിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഫിഷറീസ് വകുപ്പില്‍ റിസര്‍ച്ച് അസിസ്റന്റ്, റിസര്‍ച്ച് ഓഫീസര്‍ എന്നീ തസ്തികകള്‍ 10 വര്‍ഷത്തിന് മുമ്പ് എത്രയെണ്ണം ഉണ്ടായിരുന്നു; നിലവില്‍ എത്ര എണ്ണമുണ്ട്; പ്രസ്തുത തസ്തികകള്‍ പുനസ്ഥാപിച്ച് വകുപ്പിലെ സാങ്കേതിക വിഭാഗത്തെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

6356

മത്സ്യഫെഡ് ജീവനക്കാരുടെ സസ്പെന്‍ഷന്‍

ശ്രീ. ജി. സുധാകരന്‍

()കൊല്ലം ജില്ലയിലെ മത്സ്യഫെഡിന്റെ കീഴിലുള്ള ഡീസല്‍ ബങ്കുകളിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ ;

(ബി)മത്സ്യഫെഡ് ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതെന്നും സസ്പെന്‍ഷനിലായ ജീവനക്കാര്‍ക്ക് ചാര്‍ജ് മെമ്മോ നല്‍കിയോയെന്നും ഇതിനുള്ള കാലതാമസത്തിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കുമോ ;

(സി)ഓയില്‍ കമ്പനി ഉദ്യോഗസ്ഥരുടേയും, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടേയും റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ പരിഗണിച്ചിരുന്നുവോ; സസ്പെന്‍ഡ് ചെയ്യുന്നതിനു മുന്‍പ് ജീവനക്കാരില്‍ നിന്നും വിശദീകരണം തേടയിരുന്നുവോയെന്നും വെളിപ്പെടുത്തുമോ?

6357

പൊഴിയൂര്‍ തീരപ്രദേശത്തെ കുടുംബങ്ങള്‍

ശ്രീ. രാജു എബ്രഹാം

()തിരുവനന്തപുരം കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂരിലെ തീരപ്രദേശത്ത് എത്ര; മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് താമസിക്കുന്നത്;

(ബി)ഇവിടെ ടോയ്ലറ്റ് സൌകര്യം ഇല്ലാത്ത വീടുകള്‍ എത്രയാണ്;

(സി)ഇത്തരം വീടുകള്‍ക്ക് ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമോ?

6358

കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റഡീസ് യൂണിവേഴ്സിറ്റി

ശ്രീ. . എം. ആരിഫ്

()കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റഡീസ് യൂണിവേഴ്സിറ്റിക്ക് ആവശ്യമായ സ്ഥലസൌകര്യങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(ബി)യൂണിവേഴ്സിറ്റിയുടെ അക്കാദമിക്ക് നിലവാരം ഉയര്‍ത്തുന്നതിനും പുതിയ കോഴ്സുകളും ഗവേഷണ പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

6359

തീരദേശ റോഡുകളുടെ വികസനത്തിന് പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

,, വി. റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

()തീരദേശ റോഡുകളുടെ വികസനത്തിനും പുനരുദ്ധാരണത്തിനും എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)സമയബന്ധിതമായി വികസന നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

6360

പരിസ്ഥിതി മലിനീകരണം

ശ്രീ. കെ. ദാസന്‍

()പാരിസ്ഥിതിക മലിനീകരണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന കാര്യം സമീപകാല പഠനങ്ങളില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പരിസ്ഥിതി മലിനീകരണം കടലിന്റെ ആവാസ വ്യവസ്ഥ തകര്‍ക്കുന്നതും മത്സ്യങ്ങള്‍ ഉള്‍പ്പെടെ പല കടല്‍ ജീവികളുടെയും വംശനാശത്തിന് കാരണമാകുന്നതുമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സംസ്ഥാനത്തെ കടല്‍ തീരങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.