UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6431

ഭാഗ്യക്കുറിവകുപ്പില്‍ വിവിധ തസ്തികകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ വിവിധ തസ്തികകളിലായി ആകെ എത്ര ജീവനക്കാരുണ്ടെന്ന് പറയാമോ;

(ബി)ഈ വകുപ്പില്‍ ആകെ ദിവസക്കൂലിയടിസ്ഥാനത്തില്‍ എത്ര താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുവാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അതിന്റെയടിസ്ഥാനത്തില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(സി)വകുപ്പിലെ ജോലിഭാരം വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥിര ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കാനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കുമോ?

6432

കെ.എസ്.എഫ്.ഇ യുടെ ടേണോവര്‍

ശ്രീമതി കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെ.എസ്.എഫ്.ഇ യുടെ ടേണോവര്‍ എത്ര കോടി രൂപയായിരുന്നു; ഇപ്പോള്‍ എത്ര;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നിക്ഷേപം എത്ര കോടി രൂപയായിരുന്നു; ആയത് ഇപ്പോള്‍ എത്ര കോടി രൂപയാണ്;

(സി)സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ കളില്‍ ചിട്ടിയില്‍ ചേര്‍ന്നിരിക്കുന്നവരുടെ എണ്ണം എത്ര;

(ഡി)നിലവില്‍ കെ.എസ്.എഫ്.ഇ ക്ക് സംസ്ഥാനത്ത് എത്ര ബ്രാഞ്ചുകള്‍ ഉണ്ട്; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെ.എസ്.എഫ്.ഇ യുടെ എത്ര ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

()കെ.എസ്.എഫ്.2011-12 സാമ്പത്തിക വര്‍ഷം എത്ര തുക ഗാരന്റി കമ്മീഷന്‍ ഇനത്തില്‍ സര്‍ക്കാറിനു നല്‍കി;

(എഫ്)ഈ സാമ്പത്തിക വര്‍ഷം കെ.എസ്.എഫ്.ഇ യുടെ എത്ര ശാഖകള്‍ തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്; എത്ര കോടി രൂപയുടെ അധിക സ്വര്‍ണ്ണ വായ്പയുടെ ഇടപാടാണ് ഇക്കൊല്ലം കെ.എസ്.എഫ്.ഇ ലക്ഷ്യമിടുന്നത്?

6433

കെ.എസ്.എഫ്.. ഏജന്റുമാരുടെ ക്ഷേമനിധിയുടെ മാനേജ്മെന്റ് വിഹിതം

ശ്രീ. വി. ശിവന്‍കുട്ടി

() കേരളാ ഷോപ്സ് & കോമേഴ്സ്യല്‍ എസ്റാബ്ളിഷ്മെന്റ് എംപ്ളോയീസ് ക്ഷേമനിധിയില്‍ അംഗങ്ങളായി ചേര്‍ന്ന കെ.എസ്.എഫ്.ഇ ഏജന്റുമാരുടെ വിഹിതം കെ.എസ്.എഫ്.. മാനേജ്മെന്റ് ഒടുക്കാത്തതിന്റെ കാരണം എന്താണെന്നു വ്യക്തമാക്കുമോ ;

(ബി) ആയതിനുളള നടപടി എന്ന് സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

6434

ക്യാന്‍വാസിംഗ് ഏജന്റുമാരുടെ കമ്മീഷന്‍ തിരികെ പിടിക്കുന്ന കെ.എസ്.എഫ്.. നടപടി റദ്ദാക്കണമെന്ന ആവശ്യം

ശ്രീ. വി. ശിവന്‍ കുട്ടി

കെ.എസ്.എഫ്..യില്‍ ക്യാന്‍വാസിംഗ് ഏജന്റുമാര്‍ ചിറ്റാളന്മാരെ ചേര്‍ത്ത ചിട്ടികളില്‍ രണ്ടും മൂന്നും തവണ കുടിശ്ശിക വന്നാല്‍ ഏജന്റുമാരുടെ കമ്മീഷന്‍ തിരികെ പിടിക്കുന്ന കെ.എസ്.എഫ്..യുടെ നടപടി റദ്ദാക്കാനുളള നടപടി സ്വീകരിക്കുമോ; ഇതുസംബന്ധിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6435

കെ.എസ്.എഫ്.. മാനേജര്‍മാരുടെ കൂട്ട സ്ഥലം മാറ്റം

ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാമേറ്റശേഷം കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ 25/7/2011-ലെ ഉത്തരവിലൂടെ മാനേജര്‍മാരുടെ കൂട്ടസ്ഥലംമാറ്റം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അത് പ്രകാരം ഒരു ട്രാന്‍സ്ഫര്‍ നോംസ് ഉണ്ടാക്കുവാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ട്രാന്‍സ്ഫര്‍ നോംസിന് എന്നു മുതല്‍ക്കാണ് പ്രാബല്യമെന്ന് വ്യക്തമാക്കുമോ; കെ.എസ്.എഫ്.ഇ യിലെ എല്ലാ സംഘടനകളുടെയും അംഗീകരാത്തോടു കൂടിയാണോ പ്രസ്തുത നോംസ് രൂപീകരിച്ചത് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)21-4-2012-ല്‍ ഇറക്കിയ മാനേജര്‍മാരുടെ ട്രാന്‍സ്ഫര്‍ ഉത്തരവില്‍ ഒരു വര്‍ഷം തികയാത്ത എത്ര മാനേജര്‍മാര്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കിയിട്ടുണ്ട് ; വിശദാംശം അറിയിക്കുമോ ?

6436

കെ.എസ്.എഫ്.. ശാഖകളില്‍ ജോലിചെയ്യുന്ന എക്സ്സര്‍വ്വീസുകാര്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തിലെ വിവിധ കെ.എസ്.എഫ്.. ശാഖകളിലായി എത്ര എക്സ്സര്‍വ്വീസുകാര്‍ ജോലി ചെയ്യുന്നുണ്ട് ;

(ബി)കേരള സ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗിന്കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് മതിയായ വേതനം ലഭിക്കാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇവര്‍ക്ക് ലഭിക്കുന്ന ദിവസ വേതനമായ 208 രൂപയില്‍നിന്ന് മാസത്തില്‍ റ്റി.ഡി.എസ്. 125 രൂപ, .പി.എഫ്. 840 രൂപ, സംഘടന കമ്മീഷന്‍ 312 രൂപ എന്നിവ കഴിച്ചാല്‍ ബാക്കി തുച്ഛമായ തുകയാണ് ലഭിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ കേരളത്തില്‍ നിലവിലുള്ള ദിവനവേതനമായ 370 രൂപ കെ.എസ്.എഫ്..-യിലും അടിയന്തിരമായി നടപ്പാക്കാന്‍ നടപടി സീകരിക്കുമോ ;

()എങ്കില്‍ എന്ന് നടപ്പാക്കാന്‍ കഴിയും ; വിശദമാക്കാമോ ;

(എഫ്).പി.എഫ്. പദ്ധതിയിലെ 50:50 അനുപാതം കെ.എസ്.എഫ്..-യിലും നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ജി)കെ.എസ്.എഫ്..-യിലെ കാഷ്യര്‍, ഗോള്‍ഡ് അസിസ്റന്റ് തസ്തികയില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്ന റിസ്ക് അലവന്‍സ് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

6437

സാധാരണക്കാരന് നിയമസഹായം നല്കുന്നതിനുള്ള പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഗ്രാമപഞ്ചായത്തുകളില്‍ സാധാരണക്കാരന് നിയമസഹായം നല്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇത്തരം നിയമസഹായ ക്ളിനിക്കുകള്‍ ആരംഭിക്കുന്നതിന് നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത പദ്ധതി എന്ന് നടപ്പില്‍ വരുത്താനാകുമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

6438

കേരള ചിട്ടി ഫണ്ട് നിയമങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, സി.പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

()കേരള ചിട്ടിഫണ്ട് നിയമങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ചിട്ടി ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള പ്രധാന വ്യവസ്ഥകള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിന് എന്ന് മുതലാണ് പ്രാബല്യം നല്‍കിയിട്ടുള്ളത് ?

6439

കേരള ചിറ്റ് ഫണ്ട്സ് ചട്ടങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

()കേരള ചിറ്റ് ഫണ്ട്സ് ചട്ടങ്ങള്‍ സര്‍ക്കാര്‍ വിജഞാപനം ചെയ്തുവോ;

(ബി)ചിട്ടി ആരംഭിക്കാനുള്ള വ്യവസ്ഥകള്‍ നിലവിലെ വിജ്ഞാപനം അനുസരിച്ച് എന്തൊക്കെ; വ്യക്തമാക്കാമോ;

(സി)ഇതുവരെ ചിട്ടി തുകകളുടെ എത്ര ശതമാനമായിരുന്നു കരാര്‍ ഫീസായി ഈടാക്കിയിരുന്നത്; ആയത് വിജ്ഞാപനം വഴി എത്രയാക്കി; കൂടാതെ 1 ലക്ഷം രൂപ വരെയുള്ള സാക്ഷ്യപത്രത്തിന് എത്ര രൂപ നല്‍കണമെന്നും അതിന് മുകളില്‍ എത്ര രൂപ നല്‍കണമെന്നും വ്യക്തമാക്കുമോ;

(ഡി)ചിട്ടിക്കമ്പനികളുടെ പലിശ എത്ര ശതമാനമായി ഏകീകരിച്ചു;

()ചിട്ടി നടത്തിപ്പു സംബന്ധിച്ച് ചിറ്റാളനും വരിക്കാരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് വിജ്ഞാപനത്തില്‍ ഉള്ളത്; വിശദമാക്കുമോ;

(എഫ്)സംസ്ഥാനത്തെ സഹകരണ സൊസൈറ്റികള്‍ക്ക് കേരള ചിറ്റ് ഫണ്ട്സ് ചട്ടങ്ങള്‍ ബാധകമാണോ; വ്യക്തമാക്കുമോ;

(ജി)പുതിയ വിജ്ഞാപനം വഴി ചിട്ടിക്ക് പരമാവധി കാലാവധി എത്രയെന്നും ഫൈനാന്‍സിയേഴ്സിന് ചിട്ടി പാടുണ്ടോ യെന്നും ചിട്ടി നടത്തിപ്പുകാര്‍ക്ക് വേറെ ബിസിനസ്സ് പാടുണ്ടോയെന്നും; സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചിട്ടി നടത്താന്‍ അവകാശമുണ്ടോയെന്നും വ്യക്തമാക്കുമോ?

6440

എറണാകുളത്ത് അഭിഭാഷക സ്ഥാപനം

ശ്രീ. എസ്. രാജേന്ദ്രന്‍

()സംസ്ഥാനത്തെ അഡ്വക്കറ്റ് ജനറലിന്റേയോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടേയോ ഉടമസ്ഥതയില്‍ എറണാകുളത്ത് അഭിഭാഷക സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)ഇത് സംബന്ധിച്ച പത്രവാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത സ്ഥാപനത്തിന് ഡസനിലേറെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റാന്‍ഡിങ് കോണ്‍സല്‍ പദവി ലഭിച്ചുവെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത സ്ഥാപനം ഏറ്റെടുക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ തന്നെ എതിര്‍കക്ഷിയാകുമ്പോള്‍ സര്‍ക്കാര്‍ ഭാഗം ദുര്‍ബലപ്പെടാനുള്ള സാധ്യതയുണ്ടെന്ന വാദം പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനി പരിശോധിക്കുമോ ?

6441

ട്രഷറികളിലെ സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

()സംസ്ഥാനത്തെ ട്രഷറികളിലെ സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)സ്ഥിരനിക്ഷേപ അക്കൌണ്ടുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ജനങ്ങളുടെ ഇടയില്‍ ഇതിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമോ?

6442

വടക്കാഞ്ചേരി സബ് ട്രഷറിക്ക് കെട്ടിടം

ശ്രീ..കെ. ബാലന്‍

()തിരൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി സബ് ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനുള്ള ഭൂമി വകുപ്പിന് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)നിര്‍മ്മാണത്തിന് എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്;

(ഡി)എന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

6443

വടകര ട്രഷറിയില്‍ പ്രത്യേക കൌണ്ടര്‍

ശ്രീ. സി. കെ. നാണു

വടകര ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ വരുന്നവരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഒരു പ്രത്യേക കൌണ്ടര്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത കൌണ്ടര്‍ സ്ഥാപിക്കാന്‍ നടപടിസ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

6444

സബ് ട്രഷറിയില്‍ ജീവനക്കാരുടെ തസ്തികകള്‍

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ചെറുപുഴയില്‍ പുതുതായി ആരംഭിച്ച സബ്ട്രഷറിയില്‍ ജീവനക്കാരുടെ തസ്തികകള്‍ അനുവദിച്ചതിലുള്ള കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കുറവുള്ള തസ്തികകള്‍ പുതുതായി അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ?

6445

ചേര്‍ത്തല സബ് കോടതിയില്‍ അറ്റന്റര്‍ പോസ്റ് അനുവദിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. . എം. ആരിഫ്

()ചേര്‍ത്തല സബ് കോടതി ആരംഭിച്ചതെന്നാണ്;

(ബി)ചേര്‍ത്തല സബ്കോടതിയില്‍ അറ്റന്റര്‍ പോസ്റ് അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)അറ്റന്റര്‍ പോസ്റ് അനുവദിക്കുന്നതു സംബന്ധിച്ച 88397/L1/10/Home എന്ന ഫയലില്‍ എന്തു നടപടികളാണ് എടുത്തിരിക്കുന്നത്;

(ഡി)ചേര്‍ത്തല സബ് കോടതിയില്‍ അറ്റന്റര്‍ പോസ്റ് ഉടന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമോ?

6446

ഇന്നവേറ്റീവ് ഭവനനിര്‍മ്മാണ പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, . പി. അബ്ദുളളക്കുട്ടി

,, ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

()ഇന്നവേറ്റീവ് ഭവനനിര്‍മ്മാണ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ 2-ാം ഘട്ടത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതൊക്കെ നഗരങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിവരുന്നുണ്ട്. വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഈ പദ്ധതി വ്യാപിക്കുന്ന കാര്യം പരിഗണിക്കുമോ ?

6447

ഫ്ളാറ്റ് നിര്‍മ്മാണ സ്കീം

ശ്രീ. എം. ഹംസ

()കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് നിലവില്‍ ഏതെല്ലാം പ്രോജക്ടുകള്‍ ആണുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(ബി)സംസ്ഥാനത്ത് പുതിയ ഹൌസിംഗ് സ്കീം നടപ്പിലാക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ എവിടെയെല്ലാമാണുള്ളത്; പ്രദേശം, സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം മുതലായ വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)നഗരങ്ങളെപ്പോലെ നാട്ടിന്‍പുറങ്ങളിലും പാര്‍പ്പിടക്ഷാമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവിടെ ഹൌസിംഗ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കുന്ന സ്കീം നടപ്പാക്കുമോ;

(ഡി)പ്രസ്തുത സ്കീമിനായി 2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ എത്ര തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്; വിശദാംശം വെളിപ്പെടുത്തുമോ?

6448

നിര്‍മ്മിതി കേന്ദ്രയുടെ കലവറ

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാന നിര്‍മ്മിതി കേന്ദ്രയുടെ ആഭിമുഖ്യത്തിലുളള കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ന്യായവില വിപണന കേന്ദ്രമായ കലവറ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലായിട്ടുണ്ടോ;

(ബി)നിലവില്‍ കലവറ ഏതൊക്കെ ജില്ലയിലാണ് ഇല്ലാത്തതെന്ന് വ്യക്തമാക്കാമോ;

(സി)ഇവിടങ്ങളില്‍ കലവറയുടെ കേന്ദ്രങ്ങള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്;

(ഡി)ഭാവിയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും കലവറകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

6449

നിര്‍മ്മിതി മണല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()മണല്‍ ദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ 'നിര്‍മ്മിതി മണല്‍' വിപണിയില്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അത് ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തു കൊണ്ടാണ് ; വിശദമാക്കാമോ ?

6450

ഹൌസ് ബില്‍ഡിംഗ് അഡ്വാന്‍സ്

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

()'സര്‍ക്കാര്‍ ജീവനക്കാരുടെ സംയോജിത ഭവന വായ്പാ പദ്ധതി' പ്രകാരം വായ്പ ലഭിക്കുന്നതിന് അപേക്ഷ (2011-12) സമര്‍പ്പിച്ചിട്ടുള്ള ജീവനക്കാരില്‍ എത്രപേര്‍ക്ക് വായ്പ ലഭ്യമാക്കിയെന്ന് അറിയിക്കുമോ;

(ബി)ഈ ഇനത്തില്‍ 2011-12 സാമ്പത്തിക വര്‍ഷം ചെലവഴിച്ച തുക എത്രയാണ്; മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എത്ര തുക അധികമായി അനുവദിക്കാന്‍ സാധിച്ചു;

(സി)2011-12-ല്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികപ്രകാരം വായ്പ ലഭിക്കുന്നതിന് ഇനി എത്രപേര്‍ അവശേഷിക്കുന്നു; ഇവര്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷംതന്നെ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

6451

ഹൌസിംഗ് ബോര്‍ഡിന്റെ ഫ്ളാറ്റ് സമുച്ചയങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

'' സി.എഫ്. തോമസ്

'' റ്റി.യു. കുരുവിള

()സംസ്ഥാനത്തെ നഗരങ്ങളില ഭൂമി ലഭ്യത കുറവായതിനാല്‍ ഹൌസിംഗ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് നല്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

(ബി)ഹൌസിംഗ് ബോര്‍ഡിനെ ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

6452

ഭവനനിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത വായ്പകള്‍ എഴുതിതള്ളണമെന്ന ആവശ്യം

ശ്രീ. മുല്ലക്കര രത്നാകരന്‍

()ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്തു വീടുവച്ചവരും ഇപ്പോള്‍ തിരിച്ചടക്കാന്‍ സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവരുമായിട്ടുള്ളവരുടെ വായ്പകള്‍ എഴുതിതള്ളുന്ന കാര്യം പരിഗണിക്കുമോ;

(ബി)ഇപ്പോള്‍ ഭവന നിര്‍മ്മാണ ബോര്‍ഡിനു എത്ര രൂപാ വായ്പാ കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുണ്ട് ?

6453

വയനാട് ജില്ലാ ഹൌസിംഗ് ബോര്‍ഡില്‍ നിന്നും ഭവനവായ്പ എടുത്തവരുടെ ലോണ്‍ തുക തിരിച്ചടയ്ക്കുന്നതിനായി പ്രത്യേക പാക്കേജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലാ ഹൌസിംഗ് ബോര്‍ഡില്‍ നിന്നും ഏതെല്ലാം സ്കീമുകളിലായി എത്രപേര്‍ ഭവനവായ്പ എടുത്തിട്ടുണ്ട്; താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ;

(ബി)ഇതില്‍ വായ്പാസംഖ്യ തിരിച്ചടയ്ക്കാതെ ജപ്തി നടപടികള്‍ നേരിടുന്നവരുടെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ;

(സി)ഇവരുടെ ലോണ്‍ തുക തിരിച്ചടയ്ക്കുന്നതിനായി പ്രത്യേക പാക്കേജ് ആവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.