UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

111

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഓഹരിവില്‍പ്പന

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയുടെ എത്ര ഓഹരികള്‍ ഇതിനോടകം വിറ്റഴിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഓഹരി വില്‍പ്പനയിലൂടെ എത്രതുകയാണ് ഇതിനോടകം ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ഓഹരി ഉടമകള്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ഓഹരി ഉടമകള്‍ക്ക് ഇതിനോടകം ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത ഓഹരി ഉടമകളുടെ ഒരു പൊതു യോഗമെങ്കിലും ഇതിനോടകം വിളിച്ചുകൂട്ടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

112

കണ്ണൂര്‍ വിമാനത്താവള പദ്ധതിയ്ക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് ഒന്നാംഘട്ട, രണ്ടാംഘട്ട, മൂന്നാംഘട്ട വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചത് എന്നാണെന്നും ഒന്നാംഘട്ട, രണ്ടാംഘട്ട വിജ്ഞാപനങ്ങള്‍ പ്രകാരം ഓരോ ഘട്ടത്തിലും എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്;

(ബി) പ്രസ്തുത ഭൂമി ഏറ്റെടുത്തതിന് ഓരോ ഘട്ടത്തിലും ആകെ എത്ര തുക സ്ഥലവിലയായി നല്‍കിയെന്നും തുക എപ്പോഴാണ് നല്‍കിയതെന്നും അറിയിക്കുമോ ;

(സി) മൂന്നാംഘട്ടമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം എന്നാണ് പുറപ്പെടുവിച്ചത്;

(ഡി) മൂന്നാംഘട്ട വിജ്ഞാപനത്തിലൂടെ എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നത്;

() മൂന്നാംഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണെന്ന് വ്യക്തമാക്കുമോ ;

(എഫ്) ഇതിനോടകം ഏതെങ്കിലും വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചിട്ടുണ്ടോ;

(ജി) മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കേണ്ട ഭൂമിവില സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുവാനും സ്ഥലം ഏറ്റെടുക്കുവാനും എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;

(എച്ച്) ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഏറ്റെടുത്ത ഭൂമി എപ്പോഴാണ് കെ...എല്‍. ന്റെ പേരില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

() 2011 ജൂണ്‍ 1 ന് ശേഷം നാളിതുവരെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ ?

113

കണ്ണൂര്‍ വിമാനത്താവളത്തിനായുള്ള സര്‍വ്വേ

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനുള്ള സര്‍വ്വേ നടത്തുവാന്‍ ഏത് ഏജന്‍സിയെയാണ് ഏല്പിച്ചത് ;

(ബി) സര്‍വ്വേ നടത്തുവാന്‍ പ്രസ്തുത ഏജന്‍സിയെ ഏല്‍പ്പിച്ചത് എന്നാണെന്നും എന്ത് അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കുമോ ;

(സി) സര്‍വ്വേ നടത്തുവാനുള്ള സാങ്കേതിക മികവും പരിജ്ഞാനവും പ്രസ്തുത ഏജന്‍സിക്ക് സ്വന്തമായുണ്ടോയെന്നും മറ്റേതെങ്കിലും ഏജന്‍സികള്‍ക്ക് സബ് കോണ്‍ട്രാക്റ്റ് നല്‍കുന്നതാണോയെന്നും വ്യക്തമാക്കുമോ ;

(ഡി) ഇത്തരമൊരു സര്‍വ്വേ നടത്തുവാനുള്ള സംവിധാനങ്ങളില്ലാത്ത ഏജന്‍സിയെ സര്‍വ്വേ നടത്തുവാന്‍ ഏല്‍പ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കുമോ ?

114

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി തിരിച്ചു നല്കിയത് സംബന്ധിച്ച്

ശ്രീ. കെ. കെ. നാരായണന്‍

() കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങിയവരില്‍ ആരെങ്കിലും ഓഹരി തിരിച്ചു നല്‍കുന്നതിന് അപേക്ഷ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എത്രപേര്‍ ഇതിനായുളള അപേക്ഷ നല്‍കിയെന്നും ആര്‍ക്കൊക്കെ ഓഹരി തിരിച്ചുനല്‍കിയെന്നും വ്യക്തമാക്കുമോ?

115

കണ്ണൂര്‍ വിമാനത്താവള പദ്ധതി

ശ്രീ. . റ്റി. ജോര്‍ജ്

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

() കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) വിമാനത്താവളത്തിന്റെ പാരിസ്ഥിതിക പഠനം പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി) സാധാരണ ജനങ്ങള്‍ക്കും പദ്ധതിയുടെ ഓഹരി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

() പദ്ധതിയുടെ ആദ്യഘട്ടം എന്ന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ?

116

മദ്യവിമുക്ത കേരളം’

ശ്രീ. കെ. മുരളീധരന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

() സംസ്ഥാനത്ത് ‘മദ്യവിമുക്ത കേരളം’ പരിപാടി ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി) ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസ്സുകളില്‍ മദ്യാസക്തിക്കെതിരെ ബോധവല്‍ക്കരണ പ്രചാരണം തീവ്രമാക്കുന്ന കാര്യം പരിഗണിക്കുമോ?

117

എക്സൈസ് വകുപ്പില്‍ ക്രൈഠബ്രാഞ്ച് വിഭാഗം ആരംഭിക്കുവാന്‍ നടപടി

ശ്രീ. സി.പി. മുഹമ്മദ്

,, .സി. ബാലകൃഷ്ണന്‍

,, പി.. മാധവന്‍

() എക്സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച് വിഭാഗം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍ ഏതെല്ലാം തരം കേസ്സുകളാണ് ഈ വിഭാഗം അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ?

118

എക്സൈസ് അക്കാഡമി

ശ്രീ. വി. പി. സജീന്ദ്രന്‍

,, സി. പി. മുഹമ്മദ്

,, . സി. ബാലകൃഷ്ണന്‍

,, സണ്ണി ജോസഫ്

() എക്സൈസ് അക്കാദമി തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത അക്കാദമി എവിടെയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്?

119

ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം

ശ്രീ. മോന്‍സ് ജോസഫ്

() സംസ്ഥാനത്ത് വ്യാജ മദ്യത്തിന്റെ വില്‍പ്പന തടയുന്നതിനു വേണ്ടി ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള്‍ ഈ വര്‍ഷം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഔട്ട്ലെറ്റ് മാറ്റുന്നതിനു വേണ്ടി കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ നിന്നുമുള്ള പരാതിയില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) ബിവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമനം അവസാനിപ്പിച്ച് സ്ഥിരം നിയമനം നടത്തുന്നതിന് വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പി.എസ്.സി വഴി എത്ര പേരെ നിയമിച്ചു എന്നും ബാക്കിയുള്ള ഒഴിവുകള്‍ ഉടന്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ?

120

ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ എത്ര ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) സംസ്ഥാനത്ത് ഒട്ടാകെ എത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയിട്ടുണ്ട്;

(സി) ഇവയ്ക്ക് ആവശ്യമായ മദ്യം നല്കുന്നത് ഏത് ഏജന്‍സി മുഖേനയാണ്;

(ഡി) 2011-12-ല്‍ വിതരണകേന്ദ്രങ്ങള്‍ വഴി മൊത്തം എത്ര മദ്യം വില്പന നടത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ ?

121

ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ്

ശ്രീ. ബാബു എം.പാലിശ്ശേരി

() സംസ്ഥാനത്ത ്നിലവില്‍ എത്ര ബാര്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ എത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടുണ്ട് എന്നും ലൈസന്‍സിനായി ഇപ്പോള്‍ എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ട് എന്നും വ്യക്തമാക്കുമോ;

(സി) സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായി ഏതെങ്കിലും ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നിട്ടുണ്ടോ ?

122

ബാര്‍ ഹോട്ടലിന് അനുമതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ബാര്‍ ഹോട്ടലുകള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കിയിട്ടുണ്ട്; പുതിയതായി ഇത്തരം ലൈസന്‍സുകള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടോ;

(ബി) എത്ര അപേക്ഷകളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മുമ്പിലുള്ളത് എന്നു വ്യക്തമാക്കുമോ ?

123

ബാര്‍ലൈസന്‍സ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നയമെന്തെന്ന് വ്യക്തമാക്കാമോ ;

(ബി) ഇത് സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് നയത്തോട് സംസ്ഥാനം യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാ ക്കുമോ ?

124

ബാര്‍ ലൈസന്‍സുകളുടെ എണ്ണം

ശ്രീ. എം. ഉമ്മര്‍

() 2006-11 കാലയളവില്‍ സംസ്ഥാനത്ത് അനുവദിച്ച ബാര്‍ ലൈസന്‍സുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ ;

(ബി) പൊതുജന പരാതിമൂലം ഏതെങ്കിലും ബാറുകള്‍ക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടോ ;

(സി) ദൂരപരിധി പാലിക്കാത്ത ഏതെങ്കിലും ബാറുകള്‍ ഇവയില്‍ ഉള്‍പ്പെട്ടതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ?

125

ലൈസന്‍സും പെര്‍മിറ്റും പുതുക്കല്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() കഴിഞ്ഞ മാര്‍ച്ച് 30, 31 തീയതികളിലായി സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പുതുക്കി നല്‍കിയ ഷാപ്പ് ലൈസന്‍സ്, അന്തര്‍ ജില്ലാ കള്ള് കടത്ത് പെര്‍മിറ്റ് എന്നിവയെത്രയെന്ന് വ്യക്തമാക്കാമോ;

(ബി) ഷാപ്പ് ലൈസന്‍സും കള്ള്കടത്ത് പെര്‍മിറ്റും പുതുക്കി നല്‍കുന്നതിന് മുന്‍പ് എന്തൊക്കെ പരിശോധനകളാണ് നടത്തേണ്ടത്;

(സി) പ്രസ്തുത പരിശോധനകള്‍ക്ക് ശേഷമാണോ അവ പുതുക്കി നല്‍കിയത് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ?

126

സഞ്ചരിക്കുന്ന കള്ളു പരിശോധനാ ലാബോറട്ടറി

ശ്രീ. രാജു എബ്രഹാം

() കള്ള് പരിശോധനയ്ക്കായുള്ള സഞ്ചരിക്കുന്ന ലാബോറട്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചുവോ; ഏതൊക്കെ ജില്ലകളിലാണ് ആരംഭിച്ചത്;

(ബി) പ്രസ്തുത ലാബിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വിശദമാക്കാമോ;

(സി) പ്രസ്തുത ലാബോറട്ടറിയിലെ പരിശോധനയില്‍ ഏതെല്ലാം ഷാപ്പുകളില്‍ നിന്നു ലഭിച്ച സാമ്പിള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ട്?

127

കള്ള് പരിശോധന സംവിധാനം

ശ്രീ. എം.. വാഹിദ്.

,, ബെന്നി ബെഹനാന്‍

,, വി.റ്റി. ബല്‍റാം

,, വി.പി. സജീന്ദ്രന്‍

() കളളു പരിശോധനയ്ക്കായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുളളത്;

(ബി) പ്രസ്തുത ആവശ്യത്തിനായി മൊബൈല്‍ ലാബുകള്‍ പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഉണ്ടെങ്കില്‍ കൈക്കൊണ്ടിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

128

ബിവറേജസ് കോര്‍പ്പറേഷന്റെ കുന്ദമംഗലം ഡിപ്പോ മാറ്റുന്നതിന് നടപടി

ശ്രീ. പി.റ്റി.. റഹീം

() കുന്ദമംഗലത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ ഡിപ്പോ നഗര മദ്ധ്യത്തില്‍നിന്ന് മാറ്റി സ്ഥാപിക്കണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

129

അബ്കാരി കേസ്സുകളുടെ തീര്‍പ്പ്

ശ്രീ. കെ. മുരളീധരന്‍

,, പാലോട് രവി

,, കെ. അച്ചുതന്‍

() അബ്കാരി കേസ്സുകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) എക്സൈസ് വകുപ്പില്‍ മൊബൈല്‍ ലാബുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

130

മദ്യം കടത്തുന്നതിന് ഉപയോഗിച്ച വാഹനങ്ങള്‍

ശ്രീമതി കെ. കെ. ലതിക

() അനധികൃതമായി മദ്യം കടത്തുന്നതിന് ഉപയോഗിച്ച എത്ര വാഹനങ്ങള്‍ എക്സൈസ് വകുപ്പിന്റെ കസ്റഡിയില്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത വാഹനങ്ങളില്‍ കേസ് നടപടികള്‍ പൂര്‍ത്തീകരിച്ചവ എത്ര ഉണ്ടെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍പ്പന നടത്തിവരുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ?

131

പാലക്കാട് മുതലമടയിലെ സ്വകാര്യ ഡിസ്റിലറി

ശ്രീ. കെ. വി. വിജയദാസ്

() പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തില്‍

സ്വകാര്യമേഖലയില്‍ ഡിസ്റിലറി അനുവദിച്ചത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി) ഇത്തരത്തിലുള്ള നടപടി സ്വികരിക്കുവാനുണ്ടായ കാരണം വ്യക്തമാക്കുമോ ;

(സി) ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മദ്യ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതരത്തില്‍ ഡിസ്റിലറിക്ക് അനുമതി കൊടുത്ത നടപടി പിന്‍വലിക്കുമോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) ഡിസ്റിലറിയ്ക്ക് അനുമതി നല്‍കുന്നതിനായി സ്വികരിച്ച നടപടിക്രമങ്ങളും കലണ്ടര്‍ ഓഫ് ആക്ഷനും വ്യക്തമാക്കുമോ ?

132

പുതുക്കാട് മണ്ഡലത്തിലെ എക്സൈസ് റേഞ്ച് ഓഫീസ്

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തില്‍ മറ്റത്തുര്‍ പഞ്ചായത്തില്‍ കോടാലിയില്‍ എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ സ്വീകരിച്ച നടപടിയുടെ പുരോഗതി വിശദമാക്കാമോ ?

133

എക്സൈസ് ഇന്‍സ്പെക്ടര്‍ നിയമനം

ശ്രീ. ആര്‍. രാജേഷ്

() സംസ്ഥാനത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ എത്ര തസ്തികകളാണ് ഉളളത്; നിലവില്‍ എത്ര പേര്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്;

(ബി) എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികയിലെ ഒഴിവുകള്‍ നികത്തുമ്പോള്‍ പി.എസ്.സി.മുഖേനയും പ്രമോഷന്‍ വഴിയും ഏത് അനുപാതത്തിലാണ് നിയമനം നടത്തുന്നത് ;

(സി) പി.എസ്.സി. മുഖേന നിയമനം നടത്തേണ്ട ഒഴിവില്‍ പ്രമോഷന്‍ മുഖേന നിയമനം നല്‍കിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചിണ്ട്; വ്യക്തമാക്കാമോ?

134

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആഫീസിലെ ജീവനക്കാരന്റെ മരണം

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആഫീസിലെ ജീവനക്കാരന്‍ ആഫീസ് പരിസരത്ത് വച്ച് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സാഹചര്യം വിശദമാക്കുമോ ;

(ബി) സ്ഥലപരിമിതിയും കാടുമൂള്‍പ്പെട്ടതുമായ ആഫീസ് ചുറ്റുപാടും മരണത്തിന് കാരണമായിട്ടുണ്ടോ;

(സി) ശിലാസ്ഥാപനം നടത്തിയ നിര്‍ദ്ദിഷ്ട കൊട്ടാരക്കര എക്സൈസ് സമുച്ചയത്തിന്റെ നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

135

എക്സൈസ് കമ്മീഷണറുടെ ഉത്തരവിന്റെ വിശദാംശം

ശ്രീ. എസ്. രാജേന്ദ്രന്‍

() എക്സൈസ് വകുപ്പില്‍ എക്സ് ഡി3-1096/10 എന്ന നമ്പറില്‍ എക്സൈസ് കമ്മീഷണറുടേതായ ഉത്തരവ് ഇറങ്ങിയിരുന്നുവോ; ഇതിന്റെ ഉള്ളടക്കം എന്തായിരുന്നു;

(ബി) പ്രസ്തുത ഉത്തരവ് പാലിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?

<< back  

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.