UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

207

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട പ്രസ്താവന

ശ്രീ. . കെ. ബാലന്‍

() ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും വ്യക്തിപരവും സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി ചെയ്തതാണെന്നുമുള്ള ഡി.ജി.പി യുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കുമോ?

208

ചന്ദ്രശേഖരന്‍ വധക്കേസിനെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ പ്രസ്താവന

ശ്രീ. പുരുഷന്‍ കടലുണ്ടി

() ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി..(എം)-ന്റെ മുതിര്‍ന്ന നേതാക്കളെ കുടുക്കിയില്ലെങ്കില്‍ അന്വേഷണം സി.ബി..ക്ക് വിടുമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവനയെശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കാധാരമായി അദ്ദേഹത്തിന് ഔദ്യോഗികമായി ലഭിച്ച എന്തെങ്കിലും റിപ്പോര്‍ട്ടോ അദ്ദേഹത്തിന്റെ കയ്യിലുള്ളതായ എന്തെങ്കിലും തെളിവുകളോ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി) സംഭവം നടന്ന് അല്‍പസമയത്തിനകം തന്നെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നടത്തിയ പ്രതികരണത്തില്‍ സി.പി..(എം)-നെ കുറ്റപ്പെടുത്തിയത് അദ്ദേഹത്തിന്റെ കയ്യിലുള്ള എന്തെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ടോ;

(ഡി) സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാന ആഭ്യന്തര വകുപ്പിന് എന്തെങ്കിലും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോ?

209

ടി.പി. ചന്ദ്രശേഖരന്‍ വധം

ശ്രീ. എളമരം കരീം

ടി.പി. ചന്ദ്രശേഖരന് നേരെ വധഗൂഡാലോചന നടക്കുന്നതായോ ജീവന് ഭീഷണിയുള്ളതായോ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാനത്ത് ഉത്തരവാദപ്പെട്ട ആരെയെങ്കിലും അറിയിച്ചിരുന്നുവോ?

210

ടി. പി. ചന്ദ്രശേഖരന്‍ വധം - അന്വേഷണത്തിന്റെ വിശദാംശങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീ. . കെ. ബാലന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. ജെയിംസ് മാത്യു

() ടി. പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ആരൊക്കെയാണ്; ഈ സംഘം വടകരയില്‍ ഒരു പ്രത്യേക കേന്ദ്രത്തിലാണോ പ്രവര്‍ത്തിക്കുന്നത്; കസ്റഡിയില്‍ എടുക്കുന്നവരെ ചോദ്യം ചെയ്യുന്നത് പ്രസ്തുത കേന്ദ്രത്തിലാണോ; വിശദ വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത സംഭവത്തിലെ കൊലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവരില്‍ ആരെയെങ്കിലും ഇതിനകം അറസ്റ് ചെയ്തിട്ടുണ്ടോ; കൊല നടത്തിയ സംഘത്തില്‍ എത്രപേര്‍ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്; പിടികിട്ടാത്തവരെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ ലഭ്യമായിട്ടുണ്ടോ;

(സി) അന്വേഷണ പുരോഗതിയും അറസ്റ് ചെയ്യപ്പെട്ടവരുടെ മൊഴികളും അതാത് സമയം പത്ര ദൃശ്യ മാധ്യമങ്ങള്‍ക്ക് അന്വേഷണസംഘം വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ടോ;

(ഡി) അന്വേഷണ സംഘം വെളിപ്പെടുത്തിയതെന്ന നിലയില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച അറസ്റ് ചെയ്യപ്പെട്ടവരുടെ മൊഴികളും അന്വേഷണ വിവരങ്ങളും അന്വേഷണസംഘത്തിന്റെ അറിവോടുകൂടിയതാണോ എന്ന് വ്യക്തമാക്കുമോ;

() സംഭവത്തിനുത്തരവാദികള്‍ ആരെല്ലാമാണ് എന്ന നിലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനകള്‍ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

211

ചന്ദ്രശേഖരന്റെ വധം

ശ്രീ. .കെ. ബാലന്‍

ശ്രീ. എളമരം കരീം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ശ്രീ കെ. കുഞ്ഞമ്മത് മാസ്റര്‍

() ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് മെയ് 5-ാംതീയതി അന്വേഷണ ഉദ്യോഗസ്ഥരുമായി കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ് റ്ഹൌസിലെ മുറിയില്‍ ആഭ്യന്തരമന്ത്രി നടത്തിയ ചര്‍ച്ചയില്‍, കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നുവോ; എങ്കില്‍ യോഗത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി എന്ന് വെളിപ്പെടുത്താമോ; പ്രസ്തുത ചര്‍ച്ചയില്‍ അന്വേഷണ സംഘത്തിലെ ഏതെല്ലാം ഓഫീസര്‍മാര്‍ പങ്കെടുക്കുകയുണ്ടായി എന്ന് വ്യക്തമാക്കാമോ;

(ബി) ശ്രീ. രമേശ് ചെന്നിത്തല യോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ വെളിപ്പെടുത്താമോ;

(സി) കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്‍ ടി.പി വധക്കേസില്‍ ഇടപെടുന്നതും അന്വേഷണത്തില്‍ ഇനി പിടികിട്ടേണ്ടവരെക്കുറിച്ച് സൂചിപ്പിക്കുന്നതും കേസ് പുരോഗതിയെക്കുറിച്ച് പത്രസമ്മേളനം നടത്തുന്നതും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ ഈ നടപടി ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണോയെന്ന് വ്യക്തമാക്കാമോ ?

212

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം നടന്ന ആക്രമണ സംഭവങ്ങള്‍

ശ്രീ. എളമരം കരീം

ശ്രീ. . പ്രദീപ്കുമാര്‍

ശ്രീ കെ. ദാസന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() ടി.പി. ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ട മെയ് 4-ന് ശേഷം വടകര മേഖലയില്‍ അരങ്ങേറിയ ആക്രമണ സംഭവങ്ങള്‍ നിയന്ത്രണവിധേയമായിട്ടുണ്ടോ ;

(ബി) കൊലപാതകത്തെ തുടര്‍ന്ന് മന്ത്രിമാരുടെ പ്രസ്താവനകളുടെയും ഇടപെടലുകളുടെയും ഫലമായി സി.പി..(എം) പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടതും പോലീസ് മൌനം പാലിച്ചതും സംബന്ധിച്ച ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ആക്രമണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമാധാനയോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായോ ;

(ഡി) ആക്രമണങ്ങളുടെ ഫലമായി വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും മറ്റും തകര്‍ക്കപ്പെട്ടത് സംബന്ധിച്ച് എത്ര പരാതികള്‍ വടകര, ചോമ്പാല, എടച്ചേരി പോലീസ് സ്റേഷനുകളില്‍ ലഭിക്കുകയുണ്ടായി ; എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യുകയുണ്ടായി ; എത്ര പ്രതികളെ അറസ്റ് ചെയ്യുകയുണ്ടായി ; വിശദമാക്കുമോ ;

() പരാതികളില്‍ പറഞ്ഞ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ റവന്യൂ അധികൃതരുടെ സേവനം ആവശ്യപ്പെട്ടിരുന്നോ ; അത്തരത്തില്‍ നാശനഷ്ടം കണക്കാക്കിയിട്ടുണ്ടോ ;

(എഫ്) ആക്രമണങ്ങള്‍ പടരാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു ; വ്യക്തമാക്കുമോ ?

213

ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധം

ശ്രീ. പി. കെ. ബഷീര്‍

ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്ക് പങ്കുണ്ടോ ; പ്രസ്തുത കേസ്സില്‍ എത്ര പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

214

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവാര്‍ത്ത ചോര്‍ത്തല്‍

ശ്രീ. എളമരം കരീം

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തില്‍ നിന്നും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അങ്ങനെയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയോ, സംഘത്തില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടോ; രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ഉദ്യോഗസ്ഥരെ കണ്ടുപിടിക്കാന്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

215

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട മൊഴികളുടെ നിജസ്ഥിതി

ശ്രീ. . കെ. ബാലന്‍

() ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അഴിയൂരിലെ നിര്‍ദ്ദിഷ്ട കുടിവെള്ള ബോട്ട്ലിംഗ് പ്ളാന്റ് ഉടമയായ സുകുമാരനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത കേസ്സുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തവരുടെ മൊഴി എന്ന നിലയില്‍ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത വാര്‍ത്തകളിലെ മൊഴികളുടെ സത്യസന്ധത പരിശോധിച്ചിട്ടുണ്ടോ; ആയതിന്റെ നിജസ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?

216

ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം

ശ്രീ. . കെ. ബാലന്‍

() ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇവരില്‍ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടിക്ക് വിധേയരായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദവിവരങ്ങള്‍ നല്‍കുമോ;

(സി) അന്വേഷണസംഘത്തില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണമെന്താണ്;

(ഡി) അന്വേഷണസംഘത്തിലെ ഏതെങ്കിലും ഓഫീസര്‍ക്ക് ക്രമരഹിതമായി പ്രമോഷന്‍ ലഭിച്ചതിനെതിരെ പരാതി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

217

ടി. പി. ചന്ദ്രശേഖരന്‍ വധം -അന്വേഷണ വിവരം

ശ്രീ. എളമരം കരീം

() ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്റെ കൊലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടോ;

(ബി) കൊല നടത്തിയ സംഘത്തില്‍ എത്ര പേരുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്;

(സി) ഇവരില്‍ ഇനിയും പിടിക്കപ്പെടാത്തവര്‍ ഉണ്ടോ ; അവരെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ ?

218

ടി.പി. ചന്ദ്രശേഖരന്‍ വധഭീഷണിയ്ക്കെതിരെ കൈക്കൊണ്ട നടപടി

ശ്രീ. എളമരം കരീം

ശ്രീ. കെ. ദാസന്‍

ശ്രീ കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി  കെ.കെ. ലതിക

() കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന് വധഭീഷണിയുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിയെയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയേയും അറിയിച്ചിരുന്നുവോ ;

(ബി) എങ്കില്‍ ഈ കാര്യത്തില്‍ എന്തെല്ലാം സംരക്ഷണ നടപടികള്‍ കൈക്കൊണ്ടിരുന്നു എന്ന് വ്യക്തമാക്കുമോ;

(സി) വധഭീഷണി സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്താന്‍ നടപടി സ്വീകരിച്ചിരുന്നുവോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

219

ടി.പി. ചന്ദ്രശേഖരന്റെ വധം

ശ്രീ. .കെ. ബാലന്‍

ടി.പി. ചന്ദ്രശേഖരന് വധഭീഷണിയുണ്ടെന്ന പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കാമോ ?

220

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്

ശ്രീ. പുരുഷന്‍ കടലുണ്ടി

ടി.പി,ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം എത്ര പേരെ കസ്റഡിയിലെടുത്തു; എത്രപേരെ കോടതിയില്‍ ഹാജരാക്കി; കോടതി റിമാന്റ് ചെയ്തവരെത്ര; ഇതില്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്തവര്‍ എത്രപേരുണ്ടെന്ന് വ്യക്തമാക്കുമോ?

221

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍.

() ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ആരെല്ലാമാണ്;അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന ആരൊക്കെയാണിപ്പോള്‍ സംഘത്തില്‍ ഇല്ലാത്തതെന്ന് വ്യക്തമാക്കാമോ;

(ബി) അന്വേഷണ സംഘത്തിലെ ആരെങ്കിലും അവരുടെ സര്‍വ്വീസ് കാലയളവില്‍ അച്ചടക്ക രാഹിത്യത്തിനോ മറ്റോ ശിക്ഷ ലഭിച്ചിട്ടുളളവരാണോ; എങ്കില്‍ ആരൊക്കെ ;കുറ്റങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കാമോ?

222

ചന്ദ്രശേഖരന്‍ വധക്കേസ് കസ്റഡിയിലുള്ളവരെ കാണുന്നതിനുള്ള നിയന്ത്രണം

ശ്രീ. കെ. ദാസന്‍

ചന്ദ്രശേഖരന്‍ വധത്തില്‍ പോലീസ് കസ്റഡിയിലുളളവരെ കാണാന്‍ ജനപ്രതിനിധികളെ അനുവദിക്കാതിരുന്നിട്ടുണ്ടോ; എങ്കില്‍ ഇതിന് കാരണമെന്ത് എന്ന് വ്യക്തമാക്കുമോ?

223

ടി. പി. ചന്ദ്രശേഖരന്റെ കൊലപാതക കേസ് - നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഓഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരുന്നതിനും സാധിച്ചിട്ടുണ്ടോ ;

(ബി) പ്രസ്തുത കേസിലുള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പ്രതികളെയും പിടി കൂടുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;

(സി) ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ ആരെങ്കിലും കൃത്യ നിര്‍വ്വഹണത്തില്‍ പങ്കാളിയായിട്ടുണ്ടോ ;

(ഡി) പരോളില്‍ ഇറങ്ങുന്നവരെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാന്‍ നടപടി സ്വീകരിക്കുമോ ;

() പ്രസ്തുത കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ ?

224

ടി.പി. ചന്ദ്രശേഖരനെ കൊല്ലാന്‍ ശ്രമിച്ചതു സംബന്ധിച്ച പരാതി

ശ്രീമതി കെ.കെ.ലതിക

() വടകരയിലെ ടി.പി. ചന്ദ്രശേഖരനെ കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ നാളിതുവരെ ഏതെങ്കിലും പോലീസ് സ്റേഷനില്‍ പരാതി ലഭിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;

(ബി) ഏത് പോലീസ് സ്റേഷനില്‍ ആരാണ് പരാതി നല്‍കിയത്;

(സി) പ്രസ്തുത പരാതിയിന്‍മേല്‍ കേസ് രജിസ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ഉണ്ടായോ ; ആരെയെങ്കിലും അറസ്റ് ചെയ്യുകയുണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

225

സി.പി.. (എം) ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്റെ അറസ്റ്

ശ്രീ. . കെ. ബാലന്‍

ശ്രീ.എസ്. ശര്‍മ്മ

ശ്രീ. . പ്രദീപ്കുമാര്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ടി. പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.പി..(എം) ഒഞ്ചിയം ഏരിയാ സെക്രട്ടറി സി. എച്ച്. അശോകനെ പോലീസ് അറസ്റ് ചെയ്തത് ആരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി) സി.എച്ച്. അശോകന്റെ പേരില്‍ ചുമത്തപ്പെട്ട കുറ്റം എന്താണ് ;

(സി) സി.എച്ച്. അശോകന്‍ ഇതിന് മുമ്പ് ഏതെങ്കിലും കൊലപാതകക്കേസിലോ, കൊലപാതക ശ്രമത്തിലോ പ്രതിയാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ ?

226

പടയംകണ്ടി രവീന്ദ്രന്റെ അറസ്റ്

ശ്രീ. എളമരം കരീം

() ടി. പി. ചന്ദ്രശേഖരന്റെ വധകേസില്‍ ശ്രീ.പടയംകണ്ടി രവീന്ദ്രനെ മെയ് 14 ന് വൈകിട്ട് പോലീസ് കസ്റഡിയിലെടുത്തിരുന്നുവോ;

(ബി) പടയംകണ്ടി രവീന്ദ്രനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത് എപ്പോഴായിരുന്നു;

(സി) രവീന്ദ്രനെ പോലീസ് കസ്റഡിയില്‍ മര്‍ദ്ദിച്ചതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

227

പോലീസ് കസ്റഡിയിലുള്ളവരുടെ മൊഴികളുടെ റിപ്പോര്‍ട്ടിംഗ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പോലീസ് കസ്റഡിയിലെടുക്കുന്നവരുടെ മൊഴികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഒഞ്ചിയത്തെ റ്റി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കസ്റഡിയിലെടുത്തവരുടെ മൊഴികള്‍ മാധ്യമങ്ങള്‍ക്ക് കൊടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ മൊഴികളാണ് കൊടുത്തിട്ടുള്ളത്; ഇവ അന്വേഷണത്തെ ബാധിക്കുമോയെന്ന് വ്യക്തമാക്കാമോ;

(സി) ഇത്തരം വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമോ; ഇതുവരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?

228

കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്

ശ്രീ. കെ. എന്‍. . ഖാദര്‍

() കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) പ്രസ്തുത കേസ്സുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ കേസ്സുകളുടെ എണ്ണം വ്യക്തമാക്കുമോ;

(സി) പ്രസ്തുത കേസ്സുകളില്‍ ഏതെല്ലാം രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകര്‍ പ്രതികളായിരുന്നു എന്ന് വ്യക്തമാക്കുമോ?

229

രാഷ്ട്രീയ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട തടവുകാര്‍

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്ത് വിവിധ ജയിലുകളിലായി എത്ര തടവുകാരുണ്ട്;

(ബി) അതില്‍ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എത്രപേരുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) 2006-11 കാലയളവില്‍ എത്ര തടവുകാര്‍ക്ക് ശിക്ഷാ കാലാവധി കഴിയുന്നതിനുമുമ്പ് ജയില്‍ മോചനം നല്‍കിയിട്ടുണ്ട്;

(ഡി) അതില്‍ രാഷ്ട്രീയ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട തടവുകാര്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കുമോ?

230

രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പാര്‍ട്ടി ലിസ്റ് അനുസരിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വക വരുത്തിയെന്ന സി.പി.(എം) ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ. എം.എം. മണിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്ത് പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിശദമായ പുനരന്വേഷണത്തിന് നടപടി സ്വീകരിക്കുമോ ?

231

കൊലപാതക കേസ്സുകളുടെ അന്വേഷണം

ശ്രീ. എസ്. ശര്‍മ്മ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര പേര്‍ കൊലചെയ്യപ്പെടുകയുണ്ടായി; ഇതില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയ കേസുകള്‍ എത്രയെന്നും ഏതൊക്കെയെന്നും വ്യക്തമാക്കുമോ;

(ബി) കേന്ദ്രമന്ത്രിയും, മുഖ്യമന്ത്രിയും, മന്ത്രിമാരും കൊലചെയ്യപ്പെട്ട ആരുടെയെല്ലാം വീടുകള്‍ സന്ദര്‍ശിക്കുകയുണ്ടായി.

(സി) ഏതെല്ലാം കൊലപാതകം സംബന്ധിച്ച ഇന്‍ക്വസ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി ബന്ധപ്പെട്ട ആശുപത്രികളില്‍ നേരിട്ടെത്തുകയുണ്ടായി എന്ന് വ്യക്തമാക്കുമോ?

232

പട്ടുവത്ത് ഷുക്കൂര്‍ എന്ന യുവാവിന്റെ കൊലപാതകം

ശ്രീ. എം. അബ്ദുസ്സമദ് സമദാനി

ശ്രീ. പി. കെ. ബഷീര്‍

ശ്രീ. കെ. എം. ഷാജി

ശ്രീ. പി. ഉബൈദുള്ള

() കണ്ണൂരിലെ പട്ടുവത്ത് ഷുക്കൂര്‍ എന്ന യുവാവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ രീതിയില്‍, ആവിര്‍ഭവിച്ചിട്ടുള്ള മനുഷ്യത്വഹീനവും അക്രമികള്‍ നിയമം കയ്യാളുന്നതുമായ പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സംഭവം സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;

(സി) അധികാരികളെയും, നേതാക്കളെയും വഴിതടയുക, ബഹിഷ്ക്കരിക്കുക എന്നീ നടപടികള്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ സമരമാര്‍ഗ്ഗമായി സ്വീകരിച്ച് നടപ്പാക്കിയിട്ടുള്ളതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ അത്തരം നടപടിയുടെ പേരില്‍ അതിലുള്‍പ്പെടുന്നവരെ ഏതെങ്കിലും കോടതി എപ്പോഴെങ്കിലും വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടോ;

() പ്രതീകാത്മകപ്രതികാര നടപടിയായി വധശിക്ഷ പരസ്യമായി നടപ്പാക്കിയ സംഭവത്തിലെ ഗൂഡാലോചന പുറത്തുകൊണ്ടുവന്ന്, എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും സി. ബി. . അന്വേഷണം ഏര്‍പ്പെടുത്തുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമോ?

233

പട്ടുവം അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കണ്ണൂര്‍ ജില്ലയിലെ പട്ടുവം അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും കൂടിയിട്ടുണ്ടോ; ഒരു രാഷ്ട്രീയ പാര്‍ട്ടി വിചാരണ നടത്തി ശിക്ഷ വിധിച്ച് പരസ്യ വധശിക്ഷയായാണ് പ്രസ്തുത കൊലപാതകം നടപ്പാക്കിയതെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കേസില്‍ ഗൂഢാലോചന നടത്തിയ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത കേസ് സി.ബി..യെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

234

വരവട്ടൂര്‍ പാണനടിയില്‍ വീട്ടില്‍ ആസിയ എന്ന യുവതിയുടെ കൊലപാതകം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തില്‍ ചെറുതുരുത്തി പോലീസ് സ്റേഷന്‍ പരിധിയില്‍ വരവട്ടൂര്‍ പാണനടിയില്‍ വീട്ടില്‍ ആസിയ എന്ന യുവതി കൊലചെയ്യപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത കൊലപാതകം സംബന്ധിച്ച് ഇതേവരെ നടന്നിട്ടുളള അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി) പ്രസ്തുത കേസ്സില്‍ കുറ്റവാളികളെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും, കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനുളള കാരണങ്ങളും വെളിപ്പെടുത്താമോ ?

235

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി) ഇതില്‍ ആരെല്ലാമാണ് കൊല്ലപ്പെട്ടിട്ടുള്ളത് എന്നും ഇവരുടെ രാഷ്ട്രീയ ബന്ധം എന്താണെന്നും വ്യക്തമാക്കാമോ ;

(സി) പ്രസ്തുത കൊലപാതകേസ്സുകളിലെ പ്രതികള്‍ ആരെല്ലാമാണെന്നും ഇവരുടെ രാഷ്ട്രീയ ബന്ധമെന്താണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ ?

236

സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെ കണക്ക്

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ;

(ബി) പ്രസ്തുത കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പേരും, അവരുടെ രാഷ്ട്രീയകക്ഷി ബന്ധവും വെളിപ്പെടുത്താമോ;

(സി) ഈ കൊലപാതകങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ രാഷ്ട്രീയ കക്ഷി ബന്ധം വെളിപ്പെടുത്താമോ;

(ഡി) ഈ കൊലപാതകക്കേസുകളില്‍ ഏതെല്ലാം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചും, ക്രൈംബ്രാഞ്ചിന് വിട്ടും, സി.ബി..ക്കു വിട്ടും അന്വേഷണം നടത്തുന്നുണ്ടെന്ന് വിശദമാക്കാമോ;

() ഈ കൊലപാതകകേസുകളില്‍ ഇനിയും പ്രതികളെ അറസ്റു ചെയ്യാനുളള എത്ര കേസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ?

237

സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന കൊലപാതകങ്ങള്

ശ്രീ. എസ്. ശര്‍മ്മ

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടക്കുകയുണ്ടായി;

(ബി) കൊല ചെയ്യപ്പെട്ട ഓരോരുത്തരും ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിട്ടുള്ളവരായിരുന്നു;

(സി) കൊലചെയ്യപ്പെട്ട ആരുടെയെല്ലാം വീടുകള്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കേന്ദ്രആഭ്യന്തര സഹമന്ത്രിയും സന്ദര്‍ശിക്കുകയുണ്ടായി;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ സംസ്ഥാത്തുണ്ടായ മൊത്തം കൊലപാതക കേസുകള്‍ ജില്ല തിരിച്ച് വെളിപ്പെടുത്താമോ?

238

സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ;

(ബി) ഇതില്‍ ഓരോ കൊലപാതകത്തിന്റെയും കാരണം വിശദമാക്കാമോ?

239

സംസ്ഥാനത്ത് നടന്ന കവര്‍ച്ചകളുടെ വിശദാംശങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥനത്ത് എത്ര വീടുകളില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്; ഇതില്‍ എത്ര കേസ്സുകളില്‍ പ്രതികളെ കണ്ടെത്തിയിട്ടുണ്ട്;

(ബി) പ്രസ്തുത കാലഘട്ടത്തില്‍ എത്ര കച്ചവട സ്ഥാപനങ്ങളിലും ബാങ്കുകളുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലും കവര്‍ച്ച നടന്നിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

240

സംസ്ഥാനത്തെ കൊലപാതകക്കേസുകള്‍

ശ്രീ. എം. ചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുളള കൊലപാതകങ്ങള്‍ എത്രയാണെന്ന് ജില്ല തിരിച്ച് കണക്കുകള്‍ വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത കേസുകളില്‍, ഇപ്പോഴും അന്വേഷണം പൂര്‍ത്തിയാകാത്തവ എത്രയെന്നും, എത്ര കേസ്സുകളില്‍, എത്ര പേരെ വീതം ഇനിയും അറസ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുമോ ;

(സി) കൊലപാതകക്കേസുകളില്‍ എത്രയെണ്ണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു; സ്പെഷ്യല്‍ ടീമുകള്‍ അന്വേഷിക്കുന്ന കേസുകള്‍ എത്ര ; അന്വേഷണം സി.ബി.ഐ യ്ക്ക് വിട്ടവ എത്ര; എന്നീ വിവരങ്ങള്‍ വിശദമാക്കാമോ ;

(ഡി) ഇപ്പോഴും അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്ത സംസ്ഥാനത്തെ മൊത്തം കൊലപാതക കേസ്സുകളുടെ ജില്ല തിരിച്ചുളള എണ്ണം വെളിപ്പെടുത്താമോ ;

() ഇപ്പോഴും അന്വേഷണത്തിലിരിക്കുന്ന മൊത്തം കൊലപാതക കേസ്സുകളില്‍, ഇനിയും അറസ്റ് ചെയ്യപ്പെടാത്തവര്‍ എത്രയെന്ന് വിശദമാക്കാമോ ?

241

കൊലപാതകങ്ങളും കവര്‍ച്ചകളും

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തില്‍ എത്ര കൊലപാതകങ്ങള്‍ ഉണ്ടായെന്നുള്ളതിന്റെ ജില്ല തിരിച്ചുള്ള കണക്ക് നല്കുമോ ;

(ബി) എത്ര കവര്‍ച്ചാ സംഭവങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായിട്ടുള്ളതെന്നും ആരാധനാലയങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും വെളിപ്പെടുത്താമോ ?

242

അക്രമങ്ങളും കൊലപാതകങ്ങളും തടയുന്നതിന് നടപടി

ശ്രീ. സി. ദിവാകരന്‍

() കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും തടയുന്നതിന് പുതിയതായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഏത് ജില്ലയിലാണ് 2011-2012-ല്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളും കൊലപാതകങ്ങളും നടന്നതെന്ന് വ്യക്തമാക്കുമോ;

(സി) അവയില്‍ ഏതെല്ലാം കേസുകള്‍ ഇനിയും തെളിയിക്കപ്പെടാതെ കിടക്കുന്നുണ്ട്?

243

ചോമ്പാല, ഇടഞ്ചേരി, വടകര പ്രദേശങ്ങളില ആക്രമണങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() 2012 മേയ് മാസത്തില്‍ കോഴിക്കോട് ജില്ലയിലെ ചോമ്പാല, ഇടഞ്ചേരി, വടകര പോലീസ് സ്റേഷന്‍ അതിര്‍ത്തികളില്‍ വീടുകള്‍ക്ക് നേരെ നടന്ന വ്യാപകമായ ആക്രമണങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ ;

(ബി) വീടുകള്‍ ആക്രമിക്കപ്പെട്ടത് സംബന്ധിച്ച് ഇതില്‍ ഓരോ പോലീസ് സ്റേഷനിലും ആകെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് ; എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; ഏതെല്ലാം പരാതികളെക്കുറിച്ച് ഇനിയും അന്വേഷണം നടത്തേണ്ടതായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(സി) എത്ര കേസുകളില്‍ എഫ്..ആര്‍. തയ്യാറാക്കപ്പെട്ടിട്ടുണ്ട് ; ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുള്ളത് ; എത്ര പ്രതികളെ ഇതിനകം അറസ്റ് ചെയ്യുകയുണ്ടായി എന്ന് വ്യക്തമാക്കുമോ ?

244

സദാചാര പോലീസ് അക്രമം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് സദാചാര പോലീസ് അക്രമവുമായി ബന്ധപ്പെട്ട് എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;

(ബി) ഇതു സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(സി) ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

245

സംസ്ഥാനത്തെ മോഷണ/കവര്‍ച്ച കേസ്സുകളുടെ എണ്ണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര പിടിച്ചുപറി, മോഷണം, കവര്‍ച്ച എന്നീ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി) എത്ര ആരാധനാലയങ്ങളില്‍ മോഷണങ്ങളും കവര്‍ച്ചയും നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര ഭവനഭേദനകേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും എത്ര വീടുകളില്‍ മോഷണവും, എത്ര വീടുകളില്‍ കവര്‍ച്ചയും നടന്നിട്ടുണ്ടെന്നും വിശദമാക്കാമോ ;

(ഡി) വീടുകളില്‍ മോഷണം കവര്‍ച്ചാ ശ്രമത്തിനിടയില്‍ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

246

ധനകാര്യസ്ഥാപനങ്ങളിലെ കവര്‍ച്ച

ശ്രീ. സി. കെ. സദാശിവന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതു വരെ സംസ്ഥാനത്ത് എത്ര ബാങ്കുകളും, ധനകാര്യസ്ഥാപനങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവയില്‍ നിന്ന് എത്ര രൂപയും, സ്വര്‍ണ്ണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിട്ടുണ്ടെന്നും വ്യക്തമാക്കാമോ ?

247

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെയുള്ള കേസ്സുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതേവരെ സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ നടത്തിയ ആക്രമണ സംഭവങ്ങള്‍ സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്യുകയുണ്ടായി; ക്വട്ടേഷന്‍ സംഘങ്ങളിലെ എത്രപേര്‍ക്കെതിരെ കേസ്സെടുക്കുകയുണ്ടായി; എത്ര കേസ്സുകളില്‍ ക്വട്ടേഷന്‍ സംഘത്തിലെ പ്രതികളെ ഇനിയും അറസ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല;

(ബി) പ്രസ്തുത കാലയളവില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട എത്രപേര്‍ കൊല ചെയ്യപ്പെടുകയുണ്ടായി; ഇതില്‍ തലസ്ഥാനത്ത് മാത്രം എത്രപേര്‍ കൊല്ലപ്പെട്ടു;

(സി) പോലീസ് അറസ്റ് ചെയ്ത ക്വട്ടേഷന്‍ സംഘത്തിലുള്ള എത്രപേരെ കോടതി റിമാന്റ് ചെയ്യുകയുണ്ടായി; പോലീസ് വിട്ടയച്ചവര്‍ എത്ര?

248

കരുതല്‍ തടങ്കലിലെ ഗുണ്ടകളുടെ കണക്ക്

ശ്രീ. സികെ. സദാശിവന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ

സംസ്ഥാനത്ത് എത്ര ഗുണ്ടാ അക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന ജില്ല തിരിച്ചുള്ള കണക്കും അവയില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കണക്കും വെളിപ്പെടുത്താമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഗൂണ്ടാ ആക്ട് പ്രകാരം എത്രപേര്‍ കരുതല്‍ തടങ്കലില്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ എത്രപേര്‍ ഉണ്ടെന്നും വെളിപ്പെടുത്താമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്രപേരെ ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കലിലാക്കിയെന്നും എത്രപേരെ കരുതല്‍ തടങ്കലില്‍ നിന്നൊഴിവാക്കിട്ടുണ്ടെന്നും വിശദമാക്കാമോ?

249

നാദാപുരത്തെ ബോംബ് നിര്‍മ്മാണം

ശ്രീ. പുരുഷന്‍ കടലുണ്ടി

() നാദാപുരത്ത് ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയുണ്ടായോ ;

(ബി) മരണപ്പെട്ടവരും ഇന്ത്യന്‍ യൂണിയന്‍ മുസ്ളീംലീഗും തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ ;

(സി) ഇത് സംബന്ധിച്ച പോലീസ് അന്വേഷണത്തില്‍ വെളിവാകപ്പെട്ട വസ്തുതകള്‍ എന്താണെന്ന് വിശദമാക്കാമോ ;

(ഡി) പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കെല്ലാം എതിരെ കേസെടുത്ത് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

250

സ്ത്രീ - ബാല പീഡന കേസുകള്‍

ശ്രീമതി കെ. എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര സ്ത്രീ - ബാലപീഡന കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികളായ എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എത്ര സ്ത്രീകള്‍ പീഡനം മൂലം കൊല ചെയ്യപ്പെട്ടിട്ടുണ്ട്; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(സി) സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ പ്രവണത തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

<<back 

  next  page>>

                                                                                                                         

                                                                                                                                                                                                    

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.