UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

291

റിമാന്‍ഡിലായ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ സുവ പ്രകാരം നടപടി

ശ്രീ. .കെ. ശശീന്ദ്രന്‍

() കടല്‍ക്കൊലക്കേസില്‍ റിമാന്‍ഡിലായ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ കപ്പലോട്ട നിയമമായ 'സുവ' പ്രകാരം കേസ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി) ഇല്ലെങ്കില്‍ 'സുവ' പ്രകാരം കേസ്സെടുക്കാനുള്ള തടസ്സം എന്താണെന്ന് വെളിപ്പെടുത്തുമോ?

292

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള നിയമ നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() കടലിലെ വെടിവെയ്പ് കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നിയമ നടപടികളും ഹര്‍ജികളിലെ വാദങ്ങളും പിന്‍വലിക്കപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിലുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം നടന്നത് എത്ര നോട്ടിക്കല്‍ മൈലിനകത്താണെന്ന് വ്യക്തമാക്കാമോ; വെടിവെച്ചവര്‍ക്കെതിരെ പോലീസ് എടുത്ത ക്രിമിനല്‍ കേസ്സുകള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(സി) മരണപ്പെട്ടവരുടെ ബന്ധുക്കളും ഇറ്റലിക്കാരും തമ്മില്‍ കോടതിക്ക് പുറത്ത് കരാറുണ്ടാക്കിയതും അതിനായി നടന്ന പ്രവര്‍ത്തനങ്ങളും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) നാവികര്‍ക്കെതിരെയുള്ള കേസ്സുകള്‍ റദ്ദാക്കുന്നതിനായുള്ള ഹര്‍ജികളിന്മേല്‍ സംസ്ഥാന പോലീസ് സ്വീകരിച്ച നിലപാട് വിശദമാക്കാമോ ?

293

പിന്‍വലിച്ച കേസ്സുകള്‍

ശ്രീമതി കെ. കെ. ലതിക

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കേസ്സുകള്‍ കോടതിയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത കേസുകളില്‍ സംസ്ഥാനത്തെ മന്ത്രിമാരോ, എം.എല്‍..മാരോ, എം. പി.മാരോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

294

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കേസ്സുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചുകൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കേസുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത നോട്ടിഫിക്കേഷനുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) ഈ കാലയളവില്‍ സംസ്ഥാനത്ത് ഹൈക്കോടതിയുടെയോ, സുപ്രീംകോടതിയുടെയോ ഉത്തരവിനെ തുടര്‍ന്ന് നടത്തുന്ന സി.ബി.ഐ അന്വേഷണങ്ങള്‍ ഏതൊക്കയാണ്; വിശദമാക്കാമോ?

295

പിന്‍വലിക്കപ്പെട്ട ക്രിമിനല്‍കേസുകള്‍

ശ്രീ. കെ. കെ. നാരായണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത കേസുകള്‍ ഏതെല്ലാമാണെന്നും അവയിലെ പ്രതികളുടെ വിശദാംശങ്ങളും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

296

മാന്‍മിസ്സിംഗ് കേസ്സുകള്‍

ശ്രീ. ആര്‍. രാജേഷ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര മാന്‍മിസ്സിംഗ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ പുരുഷന്മാരുടെയും സ്ത്രീകളുടേയും കുട്ടികളുടേയും ഇനം തിരിച്ചുള്ള കണക്കും വിശദമാക്കാമോ ?

297

സി. ബി. . അന്വേഷണത്തിന് വിട്ട കേസ്സുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സി. ബി. . അന്വേഷണത്തിന് വിട്ട കേസ്സുകള്‍ ഏതൊക്കെയാണെന്നും, അവ ഓരോന്നും സംബന്ധിച്ച് പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുള്ളത് ഏതെല്ലാം തീയതികളിലാണെന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത നോട്ടിഫിക്കേഷനുകളുടെ ഓരോ പകര്‍പ്പ് ലഭ്യമാക്കുമോ?

298

ക്രൈംബ്രാഞ്ചിനും സി.ബി..യ്ക്കും കൈമാറിയ കേസുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര ക്രൈം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കേസുകള്‍ ക്രൈം ബ്രാഞ്ചിനും സി.ബി..യ്ക്കും കൈമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി) ഏതൊക്കെ കേസുകളാണ് ക്രൈം ബ്രാഞ്ചിനും സി.ബി..യ്ക്കും കൈമാറിയതെന്ന് വിശദമാക്കാമോ ?

299

-മെയില്‍ വിവാദം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.ഡി. സതീശന്‍

,, റ്റി.എന്‍. പ്രതാപന്‍

,, എം.പി. വിന്‍സെന്റ്

() -മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ ഇതുവരെ എടുത്തിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി) ഇതു സംബന്ധിച്ച കേസ്സന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ടോ;

(സി) ആര്‍ക്കൊക്കെയെതിരെയാണ് കേസ്സ് എടുത്തിട്ടുള്ളത്;

(ഡി) കേസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ ?

300

-മെയില്‍ ചോര്‍ത്തല്‍ നിര്‍ദ്ദേശിച്ച രഹസ്യരേഖ

ശ്രീ. സാജുപോള്‍

() -മെയില്‍ ചോര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്ന രഹസ്യരേഖ പുറത്തുവിട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയായോ;

(ബി) ആരൊക്കെയാണ് പ്രതിപ്പട്ടികയിലുള്ളതെന്നും അതില്‍ എത്ര പ്രതികളെ പിടികൂടിയെന്നും വെളിപ്പെടുത്താമോ ?

301

സൈബര്‍ കുറ്റകൃത്യങ്ങളിന്മേലുള്ള നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ അനുപാതത്തിനനുസൃതമായി അനുബന്ധ വിഭാഗത്തിന്റെ വിപുലീകരണത്തിന് നിലവില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ എത്രപേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

302

ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ വിളികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() തടവിലിരിക്കെ ആര്‍. ബാലകൃഷ്ണപിള്ള ആര്‍ക്കെല്ലാം ഫോണ്‍ ചെയ്തിരുന്നുവെന്നും, മന്ത്രിമാര്‍ ഉള്‍പ്പെടെ ആരെല്ലാം ബാലകൃഷ്ണപിള്ളയെ വിളിച്ചിരുന്നുവെന്നും അന്വേഷണം നടത്തുകയുണ്ടായോ;

(ബി) തടവിലിരിക്കേ ആര്‍. ബാലകൃഷ്ണപിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ടവരുടെ നമ്പറുകള്‍ വെളിപ്പെടുത്താമോ?

303

തടവുകാരുടെ ഫോണ്‍ വിളികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() സംസ്ഥാനത്തെ ജയിലുകളില്‍ തടവില്‍ കഴിയുന്നവരും പരോളില്‍ ഇറങ്ങിയവരുമായ ആരെല്ലാം ഈ സര്‍ക്കാരിലെ ഏതെല്ലാം മന്ത്രിമാരെയും പേഴ്സണല്‍ സ്റാഫ് അംഗങ്ങളേയും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇക്കാര്യം പരിശോധിക്കുമോ;

(സി) ആര്‍. ബാലകൃഷ്ണ പിള്ള തടവില്‍ കഴിയുമ്പോള്‍

മുഖ്യമന്ത്രി, മന്ത്രിമാര്‍, പേഴ്സണല്‍ സ്റാഫ് അംഗങ്ങള്‍ എന്നിവരില്‍ ആരെയെല്ലാം എത്ര തവണ വീതം ഫോണില്‍ ബന്ധപ്പെടുകയുണ്ടായി;

(ഡി) ഇതില്‍ വാളകം സംഭവത്തിന് തൊട്ട് മുമ്പും ശേഷവും നടത്തിയ ഫോണ്‍ വിളികള്‍ ഏതൊക്കെയായിരുന്നു?

304

കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. വി.ശശി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്രിമിനല്‍ കുറ്റം ചെയ്തിട്ടുളള എത്ര പോലീസ് സേനാംഗങ്ങളുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്;

(ബി) കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ് തയ്യാറായിട്ടുണ്ടെങ്കില്‍ അവരുടെ പേര് വിവരവും അവരുടെ മേല്‍ സ്വീകരിച്ച നടപടിയും വ്യക്തമാക്കാമോ?

305

കള്ളനോട്ട് കേസില്‍ പോലീസുദ്യോഗസ്ഥരുടെ ഇടപെടല്‍

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് പുതിയങ്ങാടി സൌഹൃദം വീട്ടില്‍ മുസാഫര്‍ എന്നയാളെ കള്ളനോട്ട് സഹിതം പിടി കൂടിയ സംഭവവുമായി ബന്ധപ്പെട്ട് കസബ പോലീസ് രജിസ്റര്‍ ചെയ്ത ക്രൈംനമ്പര്‍ 484/2011 കേസിന്റെ അന്വേഷണത്തിലും തുടര്‍ നടപടികളിലും ഉണ്ടായ അപാകത മൂലം പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം കിട്ടിയതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വകുപ്പുതലത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി) പ്രസ്തുത ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

306

സര്‍ക്കാര്‍ ജീവനക്കാരെപ്പറ്റി രഹസ്യവിവരം

ശ്രീ. വി. ശിവന്‍കുട്ടി

() സര്‍ക്കാര്‍ ജീവനക്കാരെപ്പറ്റി പോലീസ് രഹസ്യവിവരം ശേഖരിക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന്റെ നിജസ്ഥിതി വെളിപ്പെടുത്താമോ;

(സി) ഇതിന്റെ ഉദ്ദേശമെന്തെന്ന് വ്യക്തമാക്കുമോ; എത്രശതമാനം ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ഇതിനകം ശേഖരിക്കുകയുണ്ടായി?

307

ഇടനിലക്കാരന്‍ നന്ദകുമാറിനെതിരെയുള്ള കേസുകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.ഡി. സതീശന്‍

,, റ്റി.എന്‍. പ്രതാപന്‍

() വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിനെതിരെയുള്ള കേസ്സുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടു കൊണ്ട് ഉത്തരവിറങ്ങിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ; എങ്കില്‍ വിശദമാക്കുമോ;

(ബി) എന്തെല്ലാം വിഷയങ്ങളാണ് സി.ബി.ഐ അന്വേഷണത്തിന് വിധേയമാക്കിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(സി) മുന്‍ സര്‍ക്കാരിലെ ഉന്നതന്മാര്‍ക്ക് കേസിലുള്ള പങ്കാളിത്തം സി.ബി.ഐ അന്വേഷണത്തിന് വിധേയമാക്കുമോ;

(ഡി) പ്രസ്തുത ഉന്നതന്മാര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ?

308

പൊതുയോഗപ്രസംഗങ്ങളിലെ പരാമര്‍ശങ്ങളെ ആധാരമാക്കി കേസ്

ശ്രീ. കെ.കെ.ജയചന്ദ്രന്‍

,, എസ്.രാജേന്ദ്രന്‍

,, സാജു പോള്‍

,, റ്റി.വി.രാജേഷ്

() പൊതുയോഗങ്ങളില്‍ രാഷ്ട്രീയനേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളിലെ പരാമര്‍ശങ്ങളെ ആധാരമാക്കി കേസ് രജിസ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഇത് മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ബാധകമാണോ; എങ്കില്‍ ഏതെല്ലാം നിലയിലുളള പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ആരുടെയെങ്കിലും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ടോ; എങ്കില്‍ ആരുടെയൊക്കെ പേരിലാണ് കേസെടുത്തിട്ടുളളത്;

(സി) മുന്‍മന്ത്രി എം.എം.ഹസ്സന്‍, പാര്‍ലമെന്റ് അംഗം കെ.സുധാകരന്‍, കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണന്‍, പി.കെ.ബഷീര്‍ എം.എല്‍.. എന്നിവര്‍ പൊതുയോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ക്രിമിനല്‍ കുറ്റത്തിന് പ്രേരിപ്പിച്ചും ആഹ്വാനം നല്‍കിയും പ്രസംഗിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ കേസെടുക്കുകയുണ്ടായോ?

309

ഇടുക്കി ജില്ലയിലെ രാഷ്ട്രീയ പ്രതിയോഗികളുടെ കൊലപാതകം

ശ്രീ. . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

,, കെ. അച്ചുതന്‍

,, പി. സി. വിഷ്ണുനാഥ്

() ഇടുക്കി ജില്ലയിലെ രാഷ്ട്രീയ പ്രതിയോഗികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) ഏതൊക്കെ വകുപ്പു പ്രകാരം ആര്‍ക്കൊക്കെ എതിരെയാണ് കേസ്സെടുക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) ഏതെല്ലാം കേസ്സുകളിലാണ് പുനരന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നത്;

(ഡി) കൊലപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവിച്ചിരിക്കുന്നവര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

310

നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള സംഘടനകള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, എം. ഉമ്മര്‍

,, പി. ബി. അബ്ദുള്‍ റസാഖ്

() രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ചില സംഘടനകള്‍ സ്വയം സൃഷ്ടിച്ച നിയമങ്ങള്‍ നടപ്പാക്കുകയും അണികളെ അക്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം പരിശോധിച്ചിട്ടുണ്ടോ;

(ബി) നിയമ വ്യവസ്ഥകള്‍ മറികടക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നത് നിയമവാഴ്ച തകരാറാകും എന്ന ഭീതി ജനങ്ങളില്‍ ഉളവാക്കാന്‍ കാരണമാകുമെന്നത് പരിഗണിച്ച് നിയമ വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമോ;

(സി) ഇക്കാര്യത്തില്‍ അഭിപ്രായ രൂപീകരണം നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കുമോ?

311

അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്ന വിദേശികള്‍

ശ്രീ. . . അസീസ്

() ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വിദേശികളില്‍ എത്ര പേരാണ് അനുവദിച്ച സന്ദര്‍ശന കാലാവധിക്ക് ശേഷവും കേരളത്തില്‍ താമസിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇവരെ തിരിച്ചയയ്ക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്താക്കുമോ;

(സി) ഇപ്രകാരം അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്നവര്‍ ഏതൊക്കെ രാജ്യങ്ങളിലുള്ളവരാണെന്ന് വ്യക്താക്കുമോ?

312

ആരാധനാലയങ്ങള്‍ വഴി സംഘടനകളുടെ പണപ്പിരിവ്

ശ്രീ. പി. കെ. ഗുരുദാസന്‍

() സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ വഴി ഏതെങ്കിലും സംഘടനകള്‍ പണപിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആരാധനാലയങ്ങളെ പണപിരിവിനുപയോഗിച്ചവര്‍ക്കെതിരെ സംസ്ഥാനത്ത് രജിസ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണവും അവ സംബന്ധിച്ച വിശദാംശങ്ങളും വെളിപ്പെടുത്താമോ;

(സി) മേല്പ്പറഞ്ഞ രീതിയില്‍ പണം സ്വരൂപിക്കുന്നവര്‍ക്കെതിരെ ഏതെല്ലാം നിയമങ്ങള്‍ അനുസരിച്ച് ഏതെല്ലാം ശിക്ഷകള്‍ ഉണ്ടെന്ന് വിശദമാക്കാമോ?

313

സംസ്ഥാനത്ത് മാവോയിസ്റുകളെ നേരിടാന്‍ സ്വീകരിക്കുന്ന നടപടി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

'' . റ്റി. ജോര്‍ജ്

'' ഷാഫി പറമ്പില്‍

'' വി. റ്റി. ബല്‍റാം

() ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മാവോവാദി ബന്ധമുള്ളവരുടെ സാന്നിദ്ധ്യം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

(ബി) മാവോയിസ്റുകളെ നേരിടാന്‍ വനം വകുപ്പുമായി ചേര്‍ന്ന് ഒളിയുദ്ധമുറയില്‍ പ്രാവീണ്യമുള്ള പ്രത്യേക കമാന്‍ഡോ വിഭാഗം രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദ വിവരം ലഭ്യമാക്കാമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

314

കള്ളനോട്ടു കേസുകളില്‍ പ്രതികളാകുന്ന നിരപരാധികള്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() കള്ളനോട്ടു കേസുകളില്‍ പലപ്പോഴും നിരപരാധികളാണ് പ്രതിസ്ഥാനത്ത് വരുന്നത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിരക്ഷരരായ കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, വഴിവാണിഭക്കാര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന നോട്ടുകളില്‍ കള്ളനോട്ട് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ പ്രതികളാക്കപ്പെടുന്ന അവസ്ഥ പരിശോധിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത സാഹചര്യങ്ങളില്‍ അറിയാതെ കേസില്‍ പെട്ടുപോകുന്നവര്‍ക്ക്, നിരപരാധിത്വം തെളിയിക്കുന്നതിനായി നോട്ടുകിട്ടിയത് ആരില്‍ നിന്നാണെന്ന് പറഞ്ഞുകൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ അവര്‍ ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുമോ?

315

സൈന്‍ ബോര്‍ഡ് അഴിമതികേസ്

ശ്രീ. വി. എസ് സുനില്‍ കുമാര്‍

,, സി. ദിവാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

() സൈന്‍ ബോര്‍ഡ് അഴിമതികേസ് എന്നാണ് രജിസ്റര്‍ ചെയ്തത്, ഈ കേസുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ അന്വേഷണം നടന്നിട്ടുണ്ട്;

(ബി) ടെന്‍ഡര്‍ വിളിക്കാതെ സൈന്‍ ബോര്‍ഡിന് കരാര്‍ നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നുള്ള ആക്ഷേപത്തെക്കുറിച്ച് ഏതെല്ലാം രീതിയിലുള്ള അന്വേഷണം നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

316

വ്യാജ മുദ്രപത്രം ഹാജരാക്കി തട്ടിപ്പ് നടത്തിയ സംഭവം

ശ്രീ. ആര്‍. രാജേഷ്

() സംസ്ഥാനത്ത് വ്യാജമുദ്രപത്രം കോടതിയില്‍ ഹാജരാക്കി തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായോ ;

(ബി) കേസില്‍ എത്ര പ്രതികളുണ്ട് ; അവര്‍ ആരൊക്കെയാണ് ; എല്ലാവരേയും അറസ്റ് ചെയ്തിട്ടുണ്ടോ ?

317

വിദേശ കമ്പനി നടത്തിയ സര്‍വ്വേ

ശ്രീ. .പി. അബ്ദുളളക്കുട്ടി

തിരുവനന്തപുരത്ത് തീരദേശമേഖലയില്‍ കപ്പിനുളളിലും സോപ്പിനുള്ളിലും ചിപ്പ് ഉപയോഗിച്ച്കൊണ്ട് വിദേശ കമ്പനി സര്‍വ്വേ നടത്തിയതിന് സര്‍ക്കാരിന്റേയോ ആരോഗ്യവകുപ്പിന്റേയോ അനുമതി വാങ്ങിയിരുന്നോ; ഇതിനായുളള അനുമതി നല്‍കിയത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?

318

മുന്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന് ഭൂമി അനുവദിച്ച നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

,, പാലോട് രവി

,, ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി തന്റെ ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചതു സംബന്ധിച്ച അന്വേഷണത്തി ന്മേലുളള ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) ഏതു നിയമപ്രകാരം കേസ്സ് രജിസ്റര്‍ ചെയ്യണമെന്നാണ് ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുളളത് ;

(ഡി) വിജിലന്‍സ് ശുപാര്‍ശയില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് എന്നും ഇതിന്റെ നിലവിലെ അവസ്ഥ എന്താണെന്നും വിശദമാക്കുമോ ?

319

സപ്ളൈ കോയില്‍ മുന്‍സര്‍ക്കാരിന്റെ (2001-2006) കാലത്ത് നടന്ന അഴിമതി

ശ്രീ. സി. ദിവാകരന്‍

() സപ്ളൈകോയില്‍ മുന്‍സര്‍ക്കാരിന്റെ (2001-2006)കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുകയും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിനുശേഷമുള്ള തുടര്‍നടപടികള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) എത്രപേരുടെ പേരില്‍ നടപടികള്‍ സ്വീകരിച്ചു ; 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ നടന്ന അഴിമതി അന്വേഷണ നടപടികള്‍ വൈകാന്‍ കാരണം എന്താണ് ; വ്യക്തമാക്കുമോ ?

320

ഇലഞ്ഞിമരങ്ങള്‍ വെട്ടി നശിപ്പിച്ചവര്‍ക്കെതിരെ നടപടികള്‍

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മുനിസിപ്പല്‍ ഓഫീസിനു മുന്‍പില്‍ പൊതുമരാമത്ത് റോഡരുകില്‍ സ്വാതന്ത്യ്രത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നട്ടുവളര്‍ത്തിയ ഇലഞ്ഞിമരങ്ങള്‍ വെട്ടി നശിപ്പച്ചവര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രതികളെ അറസ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും കേസ്സിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും അറിയിക്കുമോ?

321

ലാവ്ലിന്‍ കേസിന്റെ അന്വേഷണം

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി.ഡി. സതീശന്‍

,, എം.. വാഹീദ്

() ലാവ്ലിന്‍ കേസിന്റെ അന്വേഷണം ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രതിപട്ടികയില്‍ ആരെയെല്ലാമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി) കേസ് സംബന്ധിച്ച് വിചാരണ തുടങ്ങിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

322

പോലീസ് പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ

ശ്രീ. ബി. സത്യന്‍

() പോലീസ് പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കിളിമാനൂര്‍ സ്വദേശിയും ആദിവാസിവിഭാഗത്തില്‍പ്പെട്ട ബാങ്ക് ജീവനക്കാരനുമായ സുധാകരന്റെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനം സംബന്ധിച്ച് എന്ത് നടപടിയാണ് കൈകൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി) സുധാകരന്റെ കുടുംബത്തിന് എന്തെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) മണ്ണന്തല പോലീസ് സ്റേഷനില്‍ വച്ചുണ്ടായ സംഭവത്തില്‍ പ്രസ്തുത സ്റേഷനില്‍ ജോലിചെയ്തിരുന്ന പോലീസുകാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

323

ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കല്‍

ശ്രീ. സി.കെ. സദാശിവന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എത്രകേസുകള്‍ പിന്‍വലിക്കുന്നതിനാണ് അനുമതി നല്‍കിയതെന്നും അവ ഏതെല്ലാം സ്വഭാവത്തിലുള്ളവയാണെന്നും വിശദമാക്കാമോ?

324

പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. ജോസ് തെറ്റയില്‍

() സംസ്ഥാനത്ത് പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിന് മുന്‍ഗണനാ ലിസ്റ് നിലവിലുണ്ടോ; ഈ ലിസ്റ് എപ്പോഴാണ് പുതുക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) മുന്‍ഗണനാ ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) അങ്കമാലിയില്‍ മുന്‍സിഫ്/മജിസ്ട്രേറ്റ് കോടതി ആരംഭിക്കാനുള്ള ഹൈക്കോടതി ശുപാര്‍ശ നടപ്പാക്കുന്നതിലെ കാലതാമസം വിശദമാക്കാമോ ?

325

ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷനുകളുടെ ആധുനികവല്‍ക്കരണം

ശ്രീ. പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

() ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷനുകളുടെ പ്രവര്‍ത്തനം ആധുനിക വല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പുതിയ ഫയര്‍ സ്റേഷനുകള്‍ക്ക് അനുമതി നല്‍കി;

(സി) ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷനുകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനും ആധുനിക ഉപകരണങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

326

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്നും കേരളത്തിന് പ്രതിവര്‍ഷം അനുവദിക്കപ്പെട്ട 10 കോടി രൂപ 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമായിട്ടുണ്ടോ എന്നറിയിക്കുമോ ;

(ബി) ഈ തുക അഗ്നിശമന സേന എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ ?

327

പുതിയ ഫയര്‍ സ്റേഷനുകള്‍

ശ്രീ. കെ. ദാസന്‍

() പുതിയ ഫയര്‍ സ്റേഷന്‍ ആരംഭിക്കുന്നതിന് പ്രാദേശിക ആവശ്യകത പരിഗണിച്ച് മുന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മുനഗണനാ പട്ടിക ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രസ്തുത നടപടികളുടെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ ആണ് ഈ വിഷയത്തില്‍ സ്വീകരിച്ചതെന്ന് വിശദീകരിക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയ ഫയര്‍ സ്റേഷന്‍ അനുവദിക്കാന്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; എവിടെയെല്ലാമാണ് പുതിയ ഫയര്‍ സ്റേഷനുകള്‍ അനുവദിച്ചത്;

(സി) കൊയിലാണ്ടിയില്‍ ഒരു ഫയര്‍ സ്റേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏതെങ്കിലും നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; ആരില്‍ നിന്നെല്ലാമാണ് നിവേദനം ലഭിച്ചത്; എപ്പോഴാണ് ലഭിച്ചത് വ്യക്തമാക്കുമോ;

(ഡി) ഇതിന്മേല്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചത് ; വിശദീകരിക്കുമോ?

328

പുതിയ ഫയര്‍ സ്റേഷനുകള്‍

ശ്രീ. ജെയിംസ് മാത്യു

() പ്രാദേശിക ആവശ്യകത പരിഗണിച്ച് പുതിയ ഫയര്‍ സ്റേഷനുകള്‍ ആരംഭിക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടിക ഇപ്പോള്‍ നിലവിലുണ്ടോ;

(ബി) ഈ പട്ടിക പ്രകാരമാണോ ഇപ്പോള്‍ ഫയര്‍ സ്റേഷന്‍ അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) അല്ലെങ്കില്‍ ഇതിനായി ഇപ്പോള്‍ സ്വീകരിക്കുന്ന മാനദണ്ഡമേതെന്ന് വ്യക്തമാക്കുമോ ?

329

മഞ്ചേരി, നറുകര ഫയര്‍ സ്റേഷനുകള്‍

ശ്രീ. എം. ഉമ്മര്‍

() മഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിക്കാനുദ്ദേശിക്കുന്ന ഫയര്‍ സ്റേഷന്റെ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നുണ്ടോ;

(ബി) നറുകര വില്ലേജില്‍ നിര്‍മ്മിക്കുന്ന ഫയര്‍ സ്റേഷനില്‍ എന്തെല്ലാം ആധുനിക സൌകര്യങ്ങളാണ് സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി) പ്രസ്തുത ഫയര്‍ സ്റേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

330

അങ്കമാലി ഫയര്‍ & റെസ്ക്യൂ സ്റേഷന്റെ പ്രവര്‍ത്തനം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി ഫയര്‍ & റെസ്ക്യൂ സ്റേഷനില്‍ ജീവനക്കാരുടെ കുറവ് മൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) പ്രസ്തുത സ്റേഷനിലെ പഴക്കംചെന്ന വാഹനങ്ങളും ഉപകരണങ്ങളും മാറ്റാത്തതുമൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പുതിയവ അനുവദിക്കുന്നതിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;

(സി) അങ്കമാലി ഫയര്‍ & റെസ്ക്യൂ സ്റേഷനില്‍ ഫയര്‍ എഞ്ചിനുകളില്‍ വെളളം നിറയ്ക്കുന്നതിനാവശ്യമായ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

331

പെരിങ്ങോം ഫയര്‍ & റെസ്ക്യൂ സ്റേഷന്‍

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പെരിങ്ങോം ഫയര്‍ & റെസ്ക്യൂ സ്റേഷനില്‍ വാഹനങ്ങളുടെയും ജീവനക്കാരുടെയും അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

332

അടൂര്‍ ഫയര്‍ & റസ്ക്യൂ സ്റേഷന്റെ പ്രവര്‍ത്തനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ ഫയര്‍ & റസ്ക്യു സ്റേഷനില്‍ അനുഭവപ്പെടുന്ന വാഹനസൌകര്യത്തിന്റെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് പരിഹരിക്കുന്നതിലേക്ക് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

333

പേരാമ്പ്ര ഫയര്‍ & റെസ്ക്യൂ സ്റേഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പേരാമ്പ്ര ഫയര്‍ & റെസ്ക്യൂ സ്റേഷനില്‍ ഇപ്പോള്‍ എത്ര വാഹനങ്ങള്‍ ഉണ്ടെന്നും ഏതൊക്കെ എന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഫയര്‍ സ്റേഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) സ്റേഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

334

അഗ്നിശമന സേനയിലെ നിലവിലുള്ള ഒഴിവുകള്‍

ശ്രീ. രാജു എബ്രഹാം

() അഗ്നിശമനസേനയില്‍ നിലവില്‍ വിവിധ തസ്തികകളിലായി എത്ര ഒഴിവുകളുണ്ട് ;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

335

വിജിലന്‍സ് കേസുകളുടെ എണ്ണം

ശ്രീ. ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി എത്ര വിജിലന്‍സ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കുന്നതിന് നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടെന്നും, എത്ര കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്താമോ ?

336

വിജിലന്‍സ് കേസ്സുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിജിലന്‍സ് കോടതികളില്‍ നിന്നും റഫര്‍ ചെയ്ത ഏതെല്ലാം കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തി വരുന്നുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) ഏതെല്ലാം കേസ്സുകള്‍ ഏതെല്ലാം ഉദ്യോഗസ്ഥന്മാരുടെ അന്വേഷണത്തിലാണെന്ന് വെളിപ്പെടുത്താമോ ;

(സി) ഏതെങ്കിലും കേസ്സിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ ?

337

വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രിമാര്‍

ശ്രീ. . പ്രദീപ്കുമാര്‍

() ഇപ്പോഴത്തെ മന്ത്രിസഭയില്‍ വിജിലന്‍സ് അന്വേഷണം

നേരിടുന്നവരും വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ മന്ത്രിമാര്‍ എത്രയാണ് ആരൊക്കെയാണ് ബന്ധപ്പെട്ട മന്ത്രിമാര്‍;

(ബി) ഏതെല്ലാം കേസുകളിലും വിജിലന്‍സ് അന്വേഷണത്തിലുമാണിവര്‍ ഉള്‍പ്പെട്ടിട്ടുള്ളത്;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അന്വേഷണം പൂര്‍ത്തിയാക്കിയ, ഏതെങ്കിലും കേസില്‍ ഏതെങ്കിലും മന്ത്രിയുടെ പേരിലുള്ള ആരോപണം തെളിയിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടോ; എങ്കില്‍ ഏത് കേസില്‍ ഏത് മന്ത്രിയുടെ കാര്യത്തിലെന്നറിയിക്കുമോ?

338

ദേശീയപാതയില്‍ സൈന്‍ബോര്‍ഡ് സ്ഥാപിച്ചതിലെ അഴിമതി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, വി. ചെന്താമരാക്ഷന്‍

,, ബി.ഡി. ദേവസ്സി

,, സി. കെ. സദാശിവന്‍

() സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ദേശീയ പാതയില്‍ സൈന്‍ബോര്‍ഡ് സ്ഥാപിച്ചതിലെ അഴിമതിയും ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) സ്വകാര്യപങ്കാളിത്തത്തോടെ ദേശീയപാതയില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനായുളള കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ എന്തെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറികടന്നുകൊണ്ടായിരുന്നു കരാര്‍ നല്‍കിയിരുന്നത് എന്നും എത്ര കോടി രൂപയുടെ അഴിമതി ആരോപണമാണ് ഉന്നയിക്കപ്പെട്ടതെന്നും വ്യക്തമാക്കാമോ ;

(സി) വിജിലന്‍സ് അന്വേഷണസംഘം നല്‍കിയ അന്തിമ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് കോടതി മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ 

339

പാമോയില്‍ അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. . പി. ജയരാജന്‍

,, കെ. വി. വിജയദാസ്

,, സാജു പോള്‍

() പാമോയില്‍ അഴിമതി കേസില്‍ വിജിലന്‍സിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി തുടരന്വേഷണം അനുവദിച്ചിരുന്നുവോ ;

(ബി) എങ്കില്‍ തുടരന്വേഷണത്തില്‍ അന്നത്തെ സിവില്‍ സപ്ളൈസ് വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും മൊഴികളില്‍ ഉന്നയിക്കപ്പെട്ട സംഗതികള്‍ പ്രത്യേകം പരിശോധിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി) തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ട കോടതിയില്‍ തന്നെ പ്രസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറ്റാതിരുന്ന സാഹചര്യം എന്തായിരുന്നു എന്ന് വിശദമാക്കാമോ ;

(ഡി) മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഒരു തുടരന്വേഷണം നടത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ഈ വേളയില്‍ മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നതു മൂലം അന്വേഷണ സംഘത്തിനുണ്ടായ പ്രയാസങ്ങള്‍ പരിഗണിക്കുകയുണ്ടായോ ;

() പാമോയില്‍ അഴിമതി കേസിന്റെ ഇപ്പോഴത്തെ നില എന്താണെന്ന് വിശദമാക്കാമോ ?

<<back  

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.