UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6831

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ്

ശ്രീമതി കെ. കെ. ലതിക

()ആരോഗ്യവകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇങ്ങനെ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

(സി)എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?

6832

മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ്

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിച്ചതിനുശേഷവും സ്വകാര്യ പ്രാക്ടീസ് തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സ്വകാര്യ പ്രാക്ടീസ് തടയുന്നതിനായി എന്തെങ്കിലും പരിശോധന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ എവിടെയെങ്കിലും പരിശോധന നടത്തിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(ഡി)അനധികൃതമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ളത് ; വ്യക്തമാക്കുമോ ?

6833

ഡോക്ടര്‍ ഓഫ് ഫാര്‍മസി കോഴ്സ്

ശ്രീ. എം. . വാഹീദ്

ഇന്ത്യക്കകത്തും പുറത്തും അനേകം ജോലി സാധ്യതയുള്ള ഡോക്ടര്‍ ഓഫ് ഫാര്‍മസി കോഴ്സ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

6834

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറി കെട്ടിടനിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കെട്ടിടം എന്ന് കമ്മീഷന്‍ ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്;

(സി)പ്രസ്തുത നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സമുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ?

6835

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രോമാ കെയര്‍ യൂണിറ്റ്

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രൊമാ കെയറിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിലയില്‍ ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടി ട്രോമാ കെയര്‍ യൂണിറ്റ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

6836

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ഓപ്റ്റോമെട്രിസ്റ് തസ്തിക

ശ്രീ.റ്റി.വി. രാജേഷ്

()കേരളത്തില്‍ എത്ര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും താലൂക്ക് ആശുപത്രികളിലും, ജില്ലാ ആശുപത്രികളിലും നേത്രവിഭാഗങ്ങളില്‍ ഓപ്റ്റോമെട്രിസ്റ് (ഓഫ്താല്‍മിക് അസിസ്റന്റ്) തസ്തികകള്‍ നിലവിലുണ്ട്; എത്ര ഒഴിവുകള്‍ ഉണ്ട്;

(ബി)അപ്ഗ്രേഡ് ചെയ്ത എല്ലാ സി.എച്ച്.സി.കളിലും താലൂക്ക് ആശുപത്രികളിലും നേത്രവിഭാഗങ്ങളില്‍ ഓഫ്താല്‍മിക് തസ്തികകള്‍ സൃഷ്ടിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ ?

6837

കായംകുളം താലൂക്കാശുപത്രിയിലെ റാബിസ് വാക്സിനേഷനുകള്‍ എടുത്തതിന്റെ വിശദാംശം

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം താലൂക്കാശുപത്രിയില്‍ 2010 മാര്‍ച്ച് മുതല്‍ 2012 ജൂലൈ വരെ എത്ര ആന്റിറാബിസ് വാക്സിനേഷനുകള്‍എടുത്തിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി)ഈ വാക്സിനുകള്‍ ആര്‍ക്കൊക്കെയാണ് സൌജന്യമായി ലഭിക്കുന്നത്; വ്യക്തമാക്കാമോ?

6838

സര്‍ക്കാര്‍ ആശുപത്രികളില്‍ പി.എം.ആര്‍ യൂണിറ്റ് ആരംഭിക്കുവാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()സംസ്ഥാനത്ത് ഏതെല്ലാം ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലുമാണ് പി.എം.ആര്‍ യൂണിറ്റ് നിലവിലില്ലാത്തത്;

(ബി)പ്രസ്തുത സര്‍ക്കാര്‍ ആശുപത്രികളില്‍ പി.എം.ആര്‍ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;

(സി)ചില സര്‍ക്കാര്‍ ആശുപത്രികളില്‍ പി.എം.ആര്‍ വിഭാഗത്തില്‍ ഫിസിയോതെറാപ്പിസ്റ് തസ്തിക നിലവിലില്ലാതിനാല്‍ രോഗികള്‍ക്ക് ചികിത്സാ സൌകര്യം ലഭ്യമാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍, ഇതിന് എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

()മലയോര ജില്ലകളിലെ ജില്ലാ/ജനറല്‍ ആശുപത്രികളില്‍ ഫിസിയോ തെറാപ്പിസ്റ് തസ്തിക സൃഷ്ടിച്ച് പി.എം.ആര്‍ യൂണിറ്റ് കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6839

സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളുടെയും ജീവനക്കാരുടെയും വിശദാംശം

ശ്രീമതി കെ. എസ് സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് അസിസ്റന്റുമാര്‍ തുടങ്ങി ഓരോ വിഭാഗത്തിലും എത്ര ഒഴിവുകള്‍ വീതമുണ്ടായിരുന്നുവെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ; ആയതില്‍ എത്രയെണ്ണം ഇപ്പോള്‍ ഒരോ വിഭാഗത്തിലും നികത്തി; വിശദാംശം ലഭ്യമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി നോക്കിവന്നിരുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് അസിസ്റന്റുമാര്‍ തുടങ്ങി ഓരോ വിഭാഗത്തിലുമുള്ള എത്ര പേരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി; എത്ര പേരെ സസ്പെന്‍ഡു ചെയ്തു; ജില്ല തിരിച്ച് തരം തിരിച്ച് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ആകെ കിടക്കകളുടെ എണ്ണമെത്ര; ഇതിന്റെ എത്ര ഇരട്ടിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കിടന്ന് ചികിത്സ തേടി ഇപ്പോള്‍ വരുന്നത്; സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

6840

സര്‍ക്കാര്‍ ആശുപത്രികളില്‍ ലബോറട്ടറി ടെക്നീഷ്യന്‍മാരുടെ തസ്തിക

ശ്രീമതി കെ.എസ്. സലീഖ

()സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രോഗ നിര്‍ണ്ണയം നടത്തുവാന്‍ ലബോറട്ടറികള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വിശദമാക്കുമോ;

(ബി)നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്ര ലബോറട്ടറി ടെക്നീഷ്യന്‍മാരുടെ തസ്തികയാണുള്ളത്; അതില്‍ എത്ര തസ്തിക ഒഴിഞ്ഞു കിടക്കുന്നു;

(സി)മൂന്നേകാല്‍ കോടി ജനതയുടെ രോഗനിര്‍ണ്ണയം നടത്താന്‍ പ്രസ്തുത തസ്തികകള്‍ മതിയാകുമോ; ആയതില്‍ കാലോചിത മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍ പലതും ഒരേ രോഗനിര്‍ണ്ണയം നടത്താന്‍ രോഗികളില്‍ നിന്നും വ്യത്യസ്ത നിരക്കിലുള്ള ഫീസാണ് ഈടാക്കുന്നത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഈ പ്രവണത പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളില്‍ പലതും രോഗനിര്‍ണ്ണയം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നത് ശരിയായ വിധത്തിലല്ലായെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ?

6841

താലൂക്ക് ആസ്ഥാനങ്ങളില്‍ രക്ത ബാങ്കുകള്‍

ശ്രീ. ..അസീസ്

()സംസ്ഥാനത്ത് താലൂക്ക് ആസ്ഥാനങ്ങളില്‍ ബ്ളഡ് ബാങ്കുകള്‍ നിലവിലുണ്ടോ ; ഇല്ലെങ്കില്‍ സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ;

(ബി)സംസ്ഥാനത്ത് രക്തം ദാനം നല്‍കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ ;

(സി)ഇതിനായുളള സ്പെഷ്യല്‍ അവധി ജീവനക്കാരന് ലഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കുമോ ?

6842

ഗവണ്‍മെന്റ് ആശുപത്രികളുടെ അടിസ്ഥാന സൌകര്യവികസനത്തിനായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. ജി.എസ്. ജയലാല്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ വിവിധ ഗവണ്‍മെന്റ് ആശുപത്രികളുടെ അടിസ്ഥാന സൌകര്യവികസന ആവശ്യത്തിലേക്കായി കേന്ദ്രാവിഷ്കൃത പദ്ധതികളോ ഫണ്ടോ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര രൂപയുടെ ആനുകൂല്യം ലഭിച്ചുവെന്നതിന്റെ വിശദാംശം നല്‍കുമോ;

(ബി)എന്‍.ആര്‍.എച്ച്.എം. ഫണ്ട് ആശുപത്രികളുടെ അടിസ്ഥാന സൌകര്യവികസന ആവശ്യത്തിലേക്ക് ലഭിച്ചുവോ; വിശദാംശം വ്യക്തമാക്കുമോ ?

6843

റാന്നി താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാരുടെ നിയമനം

ശ്രീ. രാജു എബ്രഹാം

()റാന്നി ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഇപ്പോള്‍ എത്ര ഡോക്ടര്‍ തസ്തികകളാണുള്ളത്; ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ പേരുവിവരം വ്യക്തമാക്കുമോ;

(ബി)ഈ ആശുപത്രിയില്‍ ജോയിന്‍ ചെയ്തതിനുശേഷം, വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ മറ്റ് സ്ഥലങ്ങളില്‍ ജോലി നോക്കുന്ന എത്ര ഡോക്ടര്‍മാരുണ്ട്; അവരുടെ പേരും ഇപ്പോള്‍ ജോലി നോക്കുന്ന ആശുപത്രിയുടെ പേരും വ്യക്തമാക്കുമോ;

(സി)റാന്നി താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍ മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതുമൂലം ഡോക്ടര്‍മാരുടെ അപര്യാപ്തതമൂലം ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇതിന് പരിഹാരമായി ഇവിടെ നിയമിക്കുന്ന സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെയടക്കം ഇവിടെത്തന്നെ നിലനിര്‍ത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

()പ്രസ്തുത ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള തസ്തികകളില്‍ എല്ലാം നിയമിക്കപ്പെടുന്നവര്‍ ജോലി ചെയ്യുന്നു എന്ന് ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

6844

പേരൂര്‍ക്കട ആശുപത്രിയില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍

ശ്രീ. കെ. മുരളീധരന്‍

()തിരുവനന്തപുരത്തെ പേരൂര്‍ക്കട മോഡല്‍ ജില്ലാ ആശുപത്രിയില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ യൂണിറ്റ് തുടങ്ങുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്;

(ബി)ഇവിടെ പ്രസ്തുത യൂണിറ്റ് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റിന്റെ സ്ഥിരം തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6845

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനുവദിച്ച തസ്തികകള്‍ എത്രയാണ് ; ഏതെല്ലാം ; ഇതില്‍ എത്ര എണ്ണം ഒഴിഞ്ഞുകിടക്കുന്നുണ്ട് ; വിശദമാക്കാമോ ;

(ബി)സ്റാഫ് നേഴ്സ് തസ്തിക എത്ര എണ്ണം അനുവദിച്ചിട്ടുണ്ട് ; ഇതില്‍ എത്ര എണ്ണം ഒഴിഞ്ഞു കിടക്കുന്നുണ്ട് ;

(സി)വിവിധ തരം പനികളും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?

6846

ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സ്റാഫ് നേഴ്സ്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള 16 സ്റാഫ് നേഴ്സ് തസ്തികയില്‍ 6 പേര്‍ മാത്രമേ നിലവിലുള്ളൂ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

6847

കായംകുളം താലൂക്കാശുപത്രിയിലെ പ്രസവങ്ങളുടെയും വന്ധ്യംകരണ ശസ്ത്രക്രിയകളുടെയും വിശദാംശം

ശ്രീ.സി.കെ.സദാശിവന്‍

()കായംകുളം താലൂക്കാശുപത്രിയില്‍ 2010 മാര്‍ച്ച് മുതല്‍ 2012 ജൂലൈ വരെ പ്രതിമാസം എത്ര നോര്‍മല്‍, സിസേറിയന്‍ പ്രസവങ്ങള്‍ നടന്നു; വ്യക്തമാക്കാമോ;

(ബി)ഇതിന്റെ പ്രതിമാസമുളള ഇനം തിരിച്ച കണക്കുകള്‍ ലഭ്യമാക്കാമോ;

(സി)ഈ ആശുപത്രിയില്‍ 2010 മാര്‍ച്ച് മുതല്‍ 2012 ജൂലൈ വരെയുളള പുരുഷ, സ്ത്രീ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ പ്രതിമാസ കണക്കുകള്‍ ഇനം തിരിച്ച് ലഭ്യമാക്കാമോ?

6848

നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ 108 ആംബുലന്‍സ് അനുവദിക്കുന്നതിന് നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ആംബുലന്‍സ് സൌകര്യം നിലവിലില്ലാത്ത താലൂക്ക് ആശുപത്രികള്‍ എത്രയെന്നതു സംബന്ധിച്ച് പേര് വിവരങ്ങള്‍ നല്‍കാമോ ;

(ബി)നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്ന ആംബുലന്‍സ് പിന്‍വലിച്ചത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത ആശുപത്രിയില്‍ ഉടന്‍ തന്നെ 108 ആംബുലന്‍സ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ;

(ഡി)എങ്കില്‍ ആയതിന് അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

6849

എന്‍.ആര്‍.എച്ച്.എം മുഖേന കേരള അക്രഡിറ്റേഷന്‍ സ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് പദ്ധതി

ശ്രീ. സി.ദിവാകരന്‍

()എന്‍.ആര്‍.എച്ച്.എം. മുഖേന ആരംഭിച്ച കേരള അക്രഡിറ്റേഷന്‍ സ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)ഏതെല്ലാം ആശുപത്രികളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ?

6850

പി.എച്ച്.സി.കളെ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറികളാക്കിയ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് പി.എച്ച്.സി.കളെ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറികളായി ഉയര്‍ത്തി ഉത്തരവായിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇത് സംബന്ധമായി പുറത്തിറക്കിയ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)ഇങ്ങനെ സ്റാന്റേഡൈസ് ചെയ്ത ആരോഗ്യ സ്ഥാപനങ്ങള്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(ഡി)24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പി.എച്ച്.സി.യായി ഇവ എന്ന് പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് വ്യക്തമാക്കുമോ ?

6851

സി.എച്ച്.സി കളില്‍ സ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരെ നിയമിക്കുവാന്‍ നടപടി

ശ്രീ.കെ.വി. വിജയദാസ്

പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അപ് ഗ്രേഡ് ചെയ്യപ്പെട്ടിട്ടുള്ള സി.എച്ച്.സി കളില്‍ സ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരെ നിമയിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ?

6852

പി.എച്ച്.സി കളിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍

ശ്രീ. വി. ശശി

()ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ ജനസംഖ്യാ അനുപാതം എത്രയെന്ന് പറയുമോ;

(ബി)ജനസംഖ്യാനുപാതികമായി ആരോഗ്യമേഖലയില്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വകരിക്കുമോ;

(സി)ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പി.എച്ച്.സി കളിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരെ സംബന്ധിച്ച വിവരം അറിയിക്കുമോ;

(ഡി)ഫീല്‍ഡ് വിഭാഗം ജീവനക്കാരെ വര്‍ക്കിംഗ് അറേഞ്ച്മെന്റ് പ്രകാരം നിയമനം നടത്തി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം നടപടികള്‍ അവസാനിപ്പിച്ച് ആശുപത്രികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും കുറ്റമറ്റതാക്കാന്‍ നടപടി സ്വീകരിക്കുമോ?

6853

ചാലക്കുടി മണ്ഡലത്തിലെ ആശുപത്രികള്‍

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട എലിഞ്ഞിപ്ര പി.എച്ച്.സി അപ്ഗ്രേഡ് ചെയ്ത് സി.എച്ച്.സി ആക്കിയെങ്കിലും, അതനുസരിച്ചുള്ള ഡോക്ടര്‍മാരുടേയും, മറ്റു ജീവനക്കാരുടേയും എണ്ണം വര്‍ദ്ധിപ്പിക്കുകയോ, അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കു കയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം അടക്കമുളള പഞ്ചായത്തുകളിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരടക്കമുള്ള രോഗികള്‍ക്ക് "കിടത്തി ചികിത്സ'' ഫലപ്രദമായി ലഭ്യമാക്കുന്ന തിനായി എലിഞ്ഞിപ്ര സി.എച്ച്.സിയില്‍ രാത്രിയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)അതിരപ്പിള്ളി പഞ്ചായത്തിലെ വെറ്റിലപ്പാറ പി.എച്ച്.സിയില്‍ സ്ഥിരമായി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

6854

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എന്‍.ആര്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് എന്‍.ആര്‍.എച്ച്.എം. അനുവദിച്ചത് ആകെ എത്ര രൂപയാണ്; ഇതില്‍ എത്ര വീതം ചെലവഴിച്ചിട്ടുണ്ട്;സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;

(ബി)ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വലിയകുന്ന് താലൂക്ക് ആശുപത്രി യുടേയും കേശവപുരം സി.എച്ച്.സിയുടേയും വികസനത്തിനായി എന്‍.ആര്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയതും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ എന്തെല്ലാ മെന്ന് വിശദീകരിക്കാമോ;

(സി)ഓരോ പദ്ധതിയുടേയും ചെലവ് എത്ര വീതമെന്ന് വ്യക്തമാക്കാമോ?

6855

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. കെ.കെ. നാരായണന്‍

()സംസ്ഥാന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വെളിപ്പെടുത്തുമോ;

(സി)പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റാഫിന്റെയും എത്ര ഒഴിവുകള്‍ നിലവിലുണ്ട്; അവ നികത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ഡി)പ്രസ്തുത കേന്ദ്രങ്ങളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6856

ഷൊര്‍ണ്ണൂര്‍ സി.എച്ച്.സി.

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് നിലവില്‍ എത്ര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റുകളാണുളളത്; ആയതില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്ര പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ സി.എച്ച്. സി. യായി ഉയര്‍ത്തി; വിശദമാക്കുമോ;

(ബി)ഓരോ സി. എച്ച്. സി.യുടെയും സ്റാഫ് പാറ്റേണ്‍ എപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്; വ്യക്തമാക്കുമോ;

(സി)ഷൊര്‍ണ്ണൂര്‍ സി. എച്ച്. സി. യില്‍ ഒരു സി. എച്ച്. സി.യ്ക്ക് വേണ്ട സ്റാഫ് പാറ്റേണോ അടിസ്ഥാന സൌകര്യങ്ങളോ ഇല്ല എന്നുളള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വികരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

()ദിനംപ്രതി 500-ല്‍ അധികം ഒ. പി. യും അതിനോടനുബന്ധിച്ചുളള ഐ. പി. യുമുളള പ്രസ്തുത സി. എച്ച്. സി. യിലെ നിലവിലുളള സ്റാഫ് പാറ്റേണ്‍ ഡോക്ടര്‍ ഉള്‍പ്പെടെ എത്ര; വ്യക്തമാക്കുമോ; ഇത് എത്രയായി ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നു; വിശദമാക്കുമോ?

6857

നേമം നിയോജക മണ്ഡലത്തിലെ ആശുപത്രികളിലെ ആശുപത്രിവികസന സമിതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പൂജപ്പുരയിലെ പഞ്ചകര്‍മ്മ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഐരാണിമുട്ടം ആശുപതി എന്നിവയില്‍ ആശുപത്രി വികസന സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അവ നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ ആയവ എന്ന് രൂപീകരിക്കും എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ആശുപത്രി വികസന സമിതികളുടെ ഘടന വ്യക്തമാക്കുമോ?

6858

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ആശുപത്രികളിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

()വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിന്റെ പരിധിയിലെ വിവിധ ആശുപത്രികളില്‍ 2011-12 വര്‍ഷം ഏറ്റെടുത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേര്, എസ്റിമേറ്റ് തുക, പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത മണ്ഡലത്തിലെ 2012-13 വര്‍ഷം ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന വികസന - ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ?

6859

പിണറായി പി.എച്ച്.സി.യില്‍ കിടത്തി ചികിത്സ

ശ്രീ. കെ. കെ. നാരായണന്‍

()ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പിണറായി പി.എച്ച്.സി.യില്‍ രോഗികളെ കിടത്തി ചികിത്സിച്ചുവന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇപ്പോള്‍ കിടത്തി ചികിത്സ നിര്‍ത്തിവെച്ചിരിക്കുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി)പകര്‍ച്ചവ്യാധികളും പനിയും വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രസ്തുത പി.എച്ച്.സി.യില്‍ കിടത്തി ചികിത്സ തുടരുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; എങ്കില്‍ നടപടിയുടെ വിശദാംശം വ്യക്തമാക്കുമോ ?

6860

എന്‍.ആര്‍.എച്ച്.എം. പദ്ധതി പ്രകാരം അനുവദിച്ച തുക

ശ്രീമതി പി. അയിഷാ പോറ്റി

()എന്‍.ആര്‍.എച്ച്.എം. പദ്ധതി പ്രകാരം 2011-2012 സാമ്പത്തിക വര്‍ഷം കൊല്ലം ജില്ലയ്ക്ക് എത്ര രൂപ അനുവദിച്ചു ; എത്ര രൂപ ചെലവഴിച്ചു ;

(ബി)പ്രസ്തുത തുക ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ; എങ്കില്‍ ഓരോ ഇനത്തിനും ചെലവഴിച്ച തുക എത്രയാണ് ;

(സി)2012-2013 സാമ്പത്തിക വര്‍ഷം ജില്ലയ്ക്ക് എന്‍.ആര്‍.എച്ച്.എം. മുഖാന്തിരം പ്രതീക്ഷിക്കുന്ന തുക എത്രയാണ് ;

(ഡി)പ്രസ്തുത തുക എന്തെല്ലാം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദാംശം വെളിപ്പെടുത്തുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.