UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6960

അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . പി. അബ്ദുളളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഇതിനായി നിയമ നിര്‍മ്മാണം നടത്തുന്നകാര്യം പരിഗണിക്കുമോ;

(സി)രജിസ്ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ടോ;

(ഡി)ഇവരെ തൊഴിലിന് നിയോഗിക്കുന്ന തൊഴില്‍ ഉടമകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുമോ;

()രജിസ്ട്രേഷനായി എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ ആരംഭിക്കുമോ; വ്യക്തമാക്കാമോ?

6961

സംസ്ഥാന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, സി.പി. മുഹമ്മദ്

,, റ്റി.എന്‍. പ്രതാപന്‍

()സംസ്ഥാന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വിപുലീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)എത്ര കുടുംബങ്ങളെ കൂടി ഈ പദ്ധതിയില്‍ പങ്കാളികളാക്കുവാനാണ് ഉദ്ദേശിച്ചിട്ടുളളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

6962

മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ്

ശ്രീ. ബെന്നി ബെഹനാന്‍

,, വി.പി. സജീന്ദ്രന്‍

,, എം.പി. വിന്‍സെന്റ്

,, കെ.അച്ചുതന്‍

()സംസ്ഥാനത്ത് മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് നിലവില്‍ വന്നിട്ടുണ്ടോ;

(ബി)പ്രസ്തുത ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും കര്‍ത്തവ്യങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ:

(സി)ബോര്‍ഡിന്റെ കാലാവധി എത്ര വര്‍ഷമാണ്?

6963

തോട്ടം മേഖലയിലെ തൊഴിലാളികളുടെ താമസ സൌകര്യം

ശ്രീ. കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

()തോട്ടം മേഖലയിലെ തൊഴിലാളികളുടെ താമസ സൌകര്യം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ഇതിനായി പുതിയ പദ്ധതിയ്ക്ക് രൂപം കൊടുക്കുമോ ;

(സി)പദ്ധതിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

6964

കിലെ ഏറ്റെടുത്തിട്ടുളള ഗവേഷണ പദ്ധതികള്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, സി. മമ്മൂട്ടി

,, കെ. എന്‍.. ഖാദര്‍

()കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ളോയ്മെന്റ് (കിലെ) ഏറ്റെടുത്തു നടപ്പാക്കുന്ന ഗവേഷണ പദ്ധതികളെക്കുറിച്ചുളള വിശദവിവരം നല്കാമോ;

(ബി)ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ട് സമാഹരണം ഏതു വിധത്തിലാണെന്ന് വിശദമാക്കുമോ;

(സി)അന്യസംസ്ഥാന തൊഴിലാളികള്‍ അധികമായി കേരളത്തിലേയ്ക്ക് കടന്നുവരുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കിലെ മുഖേന വിവരശേഖരണം നടത്തുകയുണ്ടായോ; ഇല്ലെങ്കില്‍ അത്തരത്തിലുളള ഒരു പഠനം നടത്താന്‍ തയ്യാറാകുമോ ?

6965

കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് എന്ന സ്ഥാപനത്തിന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;

(ബി)പ്രസ്തുത സ്ഥാപനത്തിന്റെ കീഴില്‍ ജില്ലാതലത്തില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(സി)ഏതെല്ലാം ജില്ലകളിലാണ് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതെന്ന് അറിയിക്കാമോ;

(ഡി)എത്ര പേര്‍ക്ക് ഈ കേന്ദ്രത്തിനു കീഴില്‍ പരിശീലനം നേടാനാകുമെന്ന് വ്യക്തമാക്കാമോ?

6966

സംസ്ഥാന സര്‍ക്കാരും ഇ.എസ്.ഐ കോര്‍പ്പറേഷനും തമ്മിലുള്ള കരാര്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

,, പി. ഉബൈദുള്ള

,, കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാന സര്‍ക്കാരും ഇ.എസ്.ഐ കോര്‍പ്പറേഷനും തമ്മിലുള്ള കരാര്‍ പ്രകാരം ഏതെല്ലാം വിഭാഗങ്ങളില്‍പ്പെടുന്ന തൊഴിലാളികള്‍ക്കാണ് വൈദ്യസഹായം നല്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഏതൊക്കെ ചികിത്സാ വിഭാഗങ്ങളില്‍ നിന്നുള്ള സേവനം തൊഴിലാളികള്‍ക്ക് ലഭ്യമാണ്;

(സി)അതിവിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് അതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള സൌകര്യങ്ങളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

6967

കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

()കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിയില്‍ അംഗമാകുന്നതിന് ആവശ്യമായിട്ടുളള നടപടികള്‍ എന്തെല്ലാം ?

6968

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, കെ. അച്ചുതന്‍

,, വി.റ്റി. ബല്‍റാം

,, .റ്റി. ജോര്‍ജ്

()ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(സി)ഇതിന് വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

6969

ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുളള സംവിധാനം

ശ്രീ. പി. തിലോത്തമന്‍

()ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് എന്തെങ്കിലും സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വേതനവും ഭക്ഷണവും ജോലി സമയത്തിലെ ദൈര്‍ഘ്യവും മറ്റ് തരത്തിലുളള ചൂഷണങ്ങളും സംബന്ധിച്ച പരാതികള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി)ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള പ്രതിദിന വേതനം എത്രയാണെന്നു പറയാമോ; ഈ തുക വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വികരിക്കുമോ?

6970

വ്യവസായ ബന്ധ സമിതിയില്‍ പ്രാതിനിധ്യം

ശ്രീമതി ജമീലാ പ്രകാശം

()സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട വ്യവസായ ബന്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആശുപത്രി ഉടമകളുടെ പ്രതിനിധികളായി പ്രസ്തുത സമിതിയില്‍ ആരെയൊക്കെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(സി)അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)ആശുപത്രി ഉടമകളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച മാനദണ്ഡം എന്താണ്;

()1973 ല്‍ രൂപീകരിച്ചതും 3500 ആശുപത്രികളുടെ പ്രാതിനിധ്യമുള്ളതുമായ ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് & ഹോസ്പിറ്റല്‍സ് അസോസിയേഷന്റെ പ്രതിനിധികള്‍ക്ക് വ്യവസായബന്ധ സമിതിയില്‍ പ്രാതിനിധ്യം നല്‍കാത്തതിനുള്ള കാരണമെന്ത്;

(എഫ്)പ്രസ്തുത അസോസിയേഷന്റെ പ്രതിനിധികളെ കൂടി വ്യവസായബന്ധ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

6971

സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് മിനിമം വേതനവും അതിനെതിരെ മാനേജ്മെന്റ് നല്‍കിയ നിവേദനവും

ശ്രീ. . പി. ജയരാജന്‍

()സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം മിനിമം വേതനം ലഭ്യമാക്കുവാന്‍ എന്ത ്നടപടികളാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ;

(ബി)സര്‍ക്കാര്‍ മിനിമം വേതനം നടപ്പിലാക്കിയാല്‍ അതില്‍ നിന്നും ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏതെല്ലാം സ്ഥാപനങ്ങളുടെ നിവേദനങ്ങളാണ് ലഭിച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ;

(സി)മിനിമം വേതനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന മാനേജ്മെന്റുകളുടെ നിവേദനത്തിന്മേല്‍ എന്ത് നടപടിയാണു സ്വീകരിച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ?

6972

ബാലവേല

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് ബാലവേല കര്‍ശനമായി തടയുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഇതുമായി ബന്ധപ്പെട്ട് അവസാനം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഏതാണ്;

(സി)ബാലവേല എന്ന കുറ്റകൃത്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് 2012 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്?

6973

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ നൈപുണ്യ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റുവാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്തെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ നൈപുണ്യ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതിന്റെ ഭാഗമായി എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി)ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ നൈപുണ്യമുണ്ടാക്കുന്നതിനും തൊഴില്‍ ദാതാക്കള്‍ ആവശ്യപ്പെടുന്ന രീതിയില്‍ പരിശീലനം നല്‍കാനും പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമോ;

(ഡി)സ്വകാര്യ സ്ഥാപനങ്ങളിലേക്കും ഗവണ്‍മെന്റ് സഹായം നല്‍കുന്ന പൊതു സ്ഥാപനങ്ങളിലേക്കും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ?

6974

എംപ്ളോയ്മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എംപ്ളോയ്മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)എംപ്ളോയ്മെന്റ് ഡയറക്ടറേറ്റിലും വിവിധ എംപ്ളോയ്മെന്റ് ഓഫീസുകളിലും ധാരാളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര വീതം എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)ഇതു മൂലം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടക്കേണ്ട താല്‍ക്കാലിക നിയമന നിര്‍ദ്ദേശങ്ങള്‍ക്ക് കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ നടപടികളില്‍ കാലതാമസമുണ്ടായാല്‍ അത് വിവിധ സ്ഥാപനങ്ങളില്‍ കരാര്‍ ജീവനക്കാരെ നേരിട്ടു നിയമിക്കുവാന്‍ ഇടവരികയും ആയത് അഴിമതിക്ക് കാരണമാകുവാന്‍ ഇടവരുമെന്നതും ഗൌരവമായി കാണുന്നുണ്ടോ?

6975

എംപ്ളോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറേറ്റ് ആസ്ഥാന മന്ദിരം

ശ്രീ. ജെയിംസ് മാത്യു

()എംപ്ളോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറേറ്റിന്റെ ആസ്ഥാന മന്ദിരത്തിന്റെ മാസവാടക എത്രയാണ്; എത്രനാളായി നിലവിലുള്ള കെട്ടിടത്തില്‍ ഡയറക്ട്രേറ്റ് പ്രവര്‍ത്തിച്ചുവരുന്നു;

(ബി)പ്രസ്തുത മന്ദിരത്തിന്റെ പരിമിതികളെ സംബന്ധിച്ച പരാതികളും പത്രവാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വികാസ് ഭവനിലെ ‘തൊഴില്‍ ഭവന്‍’ നിര്‍മ്മിക്കുമ്പോള്‍ ആയതിലേക്ക് ഡയറക്ടറേറ്റ് മാറ്റുന്നതിനുള്ള തീരുമാനം ഉണ്ടായിരുന്നോ;

(ഡി)‘തൊഴില്‍ ഭവന്‍’ നിര്‍മ്മാണത്തിന് വകുപ്പിന്റേതായി എന്തു തുക ഉപയോഗപ്പെടുത്തിയിട്ടുണ്ട്; എങ്കില്‍ ആസ്ഥാന മന്ദിരം തൊഴില്‍ ഭവനിലേക്കു മാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

()തൊഴില്‍ ഭവനില്‍, പ്രസ്തുത ആസ്ഥാന മന്ദിരം മാറ്റി സ്ഥാപിക്കുന്നതിന് സൌകര്യമുണ്ടോ; ഇല്ലെങ്കില്‍ തലസ്ഥാനത്ത് മറ്റെവിടെയെങ്കിലുമുള്ള സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് ആസ്ഥാന മന്ദിരം മാറ്റുന്നതിന് സൌകര്യമുണ്ടോ; ആയതിന് നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ടോ; ഈ കാര്യത്തിലുള്ള നിലപാട് എന്താണ് എന്ന് വ്യക്തമാക്കുമോ;

(എഫ്)സ്വകാര്യ വ്യക്തിക്ക് പ്രതിമാസം ഭീമമായ തുക വാടകയായി നല്‍കുന്നത് ഒഴിവാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അറിയിക്കാമോ?

6976

വൈക്കത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങി എന്നും ആയത് എവിടെയൊക്കെ എന്നും വ്യക്തമാക്കുമോ;

(സി)വൈക്കത്ത് ഐ. റ്റി. . പോലുളള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

6977

തൃശ്ശൂര്‍ കൊരട്ടി പ്രീമിയര്‍ ക്ളേ പ്രോഡക്ട്സിലെ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ പ്രീമിയര്‍ ക്ളേ പ്രോഡക്ട്സ് എന്ന സ്ഥാപനം നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത സ്ഥാപനം ഇപ്പോള്‍ ആരുടെ ഉടമസ്ഥതയിലാണെന്ന് വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് അര്‍ഹമായ ഗ്രാറ്റുവിറ്റി

ആനുകൂല്യങ്ങള്‍ നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)ഇതു സംബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ ലേബര്‍ ഓഫീസറുടെ 30.6.2008-ലെ ജി.സി. 32/99-ാം നമ്പര്‍ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

()പ്രസ്തുത ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(എഫ്)തൃശ്ശൂര്‍ ജില്ലാ ലേബര്‍ ഓഫീസറുടെ 30.6.2008-ലെ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

6978

കേരള ബില്‍ഡിംഗ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡിലെ നിയമന വ്യവസ്ഥ

ശ്രീ. എം. ഹംസ

()കേരള ബില്‍ഡിംഗ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡില്‍ നാളിതുവരെ എത്ര പേര്‍ അംഗങ്ങളായി രജിസ്റര്‍ ചെയ്തിട്ടുണ്ട്; ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് നല്‍കാമോ;

(ബി)പ്രസ്തുത ബോര്‍ഡില്‍ എത്ര പെന്‍ഷന്‍കാര്‍ നിലവിലുണ്ട്; ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് നല്‍കാമോ;

(സി)കേരള ബില്‍ഡിംഗ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡില്‍-ബോര്‍ഡ് ഓഫീസിലും, മറ്റ് ജില്ലാ ഓഫീസിലുമായി എത്ര പേര്‍ ജോലി ചെയ്തുവരുന്നു; വിശദമായ കണക്ക് നല്‍കാമോ;

(ഡി)ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിരുന്നുവോ; എങ്കില്‍ എന്ന്;

()എന്തുകൊണ്ടാണ് ബോര്‍ഡിലെ നിമയമനങ്ങള്‍ പി.എസ്.സി ക്ക് വിടാത്തത് എന്നറിയിക്കുമോ;

(എഫ്)ബോര്‍ഡിലെ നിയമനങ്ങള്‍ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നടത്തുന്നതിനുള്ള തീരുമാനം നിലവിലുണ്ടോ; എങ്കില്‍ എന്തുകൊണ്ട് നിയമനം നടത്തുന്നില്ല എന്ന് വിശദമാക്കാമോ?

6979

. ടി. . കളില്‍ ആധുനിക സാങ്കേതിക വൈദഗ്ദ്ധ്യം

ശ്രീ. റ്റി. വി.രാജേഷ്

സംസ്ഥാനത്തെ ഐ. ടി. . കളില്‍ 3 ഡി, 2ഡി സ്കീല്‍സ് ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി ഓട്ടോഡെസ്ക് എന്ന കമ്പനിയുമായി വ്യവസായ പരിശീലന വകുപ്പ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം നല്‍കുമോ?

6980

.ടി.. കളിലെ പഠനനിലവാരം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

().ടി.ഐ കളിലെ പഠന നിലവാരം ഉയര്‍ത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കാലാകാലങ്ങളായി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ക്കൊപ്പം അതിനൂതനമായ സാങ്കേതിക വിദ്യകളും ഐ.ടി.ഐ കളില്‍ പഠന വിഷയമാക്കുന്ന കാര്യം പരിഗണിക്കുമോ?

6981

.റ്റി..കളില്‍ 2-ഡി, 3-ഡി സ്കില്‍സ്

ശ്രീ. സണ്ണി ജോസഫ്

,, എം.. വാഹീദ്

,, .റ്റി. ജോര്‍ജ്

,, പി.. മാധവന്‍

().റ്റി..കളില്‍ 2-ഡി, 3-ഡി സ്കില്‍സ് ആവിഷ്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി)ഇതിനുവേണ്ടി കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ഡി)ഏതെല്ലാം മേഖലകളിലാണ് ഇവ പ്രയോജനപ്പെടുന്നതെന്ന് വ്യക്തമാക്കുമോ?

6982

.ടി..കളിലെ ഒഴിവുളള തസ്തികകളും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലവസരവും

ശ്രീ. ബി.ഡി.ദേവസ്സി

()സംസ്ഥാനത്തെ നിരവധി ഐ.റ്റി..കളില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുളള തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)നിലവില്‍ സംസ്ഥാനത്തെ ഗവ..റ്റി..കളില്‍ നിന്നും ഓരോവര്‍ഷവും എത്രപേര്‍ വീതം ട്രെയിനിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നുണ്ടെന്ന് അറിയിക്കുമോ;

(ഡി)ഇവര്‍ക്ക് മതിയായ തൊഴിലവസരം നല്‍കുവാന്‍ എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ആയത് വെളിപ്പെടുത്തുമോ ?

6983

കേരള കൈത്തറിത്തോഴിലാളി ക്ഷേമനിധി ബോര്‍ഡ്

ശ്രീ. എം. ഹംസ

()കേരള കൈത്തറിതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ എത്ര പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് നല്‍കുമോ;

(ബി)പ്രസ്തുത ബോര്‍ഡില്‍ നിന്നും കൈത്തറി തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു; വിശദാംശം ലഭ്യമാക്കുമോ;

(സി)കൈത്തറി തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ എത്ര പെന്‍ഷന്‍കാര്‍ നിലവിലുണ്ട്; ജില്ലാടിസ്ഥാനത്തില്‍ കണക്ക് നല്‍കുമോ;

(ഡി)പെന്‍ഷന്‍കാര്‍ക്ക് എത്ര കുടിശ്ശിക പെന്‍ഷന്‍ നല്‍കാനുണ്ട്; എന്നു മുതലുള്ള കുടിശ്ശികയാണ് നല്‍കുവാനുള്ളത്?

6984

പപ്പട നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ജി. എസ്. ജയലാല്‍

,, പി. തിലോത്തമന്‍

()സംസ്ഥാനത്ത് പപ്പട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ എണ്ണം വെളിപ്പെടുത്തുമോ ;

(ബി)പ്രസ്തുത തൊഴിലാളികള്‍ക്ക് ക്ഷേമനിധി, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(സി)അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവും ഇന്ധന വില വര്‍ദ്ധനവും വൈദ്യുതി നിരക്ക് വര്‍ദ്ധനവും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ തൊഴിലിനേയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ?

6985

പുതുതായി ഏര്‍പ്പെടുത്തുന്ന ക്ഷേമനിധി പെന്‍ഷനുകള്‍

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതിയതായി ഏതെങ്കിലും വിഭാഗം തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതുവിഭാഗം തൊഴിലാളികള്‍ക്കാണെന്ന് വ്യക്തമാക്കുമോ;

(ബി)തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്ഷേമനിധി പെന്‍ഷനുകള്‍ക്ക് ഏതിലെങ്കിലും കുടിശ്ശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതു വിഭാഗത്തിലെന്നും എത്രമാസത്തെ കുടിശ്ശികയുണ്ടെന്നും വ്യക്തമാക്കുമോ;

(സി)പുതുതായി ഏതെങ്കിലും വിഭാഗം തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏത് വിഭാഗം തൊഴിലാളികള്‍ക്കാണെന്ന് വ്യക്തമാക്കുമോ?

6986

ക്ഷേമപെന്‍ഷനുകളുടെ വിതരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് നിലവിലുള്ള ക്ഷേമപെന്‍ഷനുകള്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്രമാസത്തെ ഗഡു വിതരണം ചെയ്തുവെന്ന് വെളിപ്പെടുത്തുമോ?

6987

തൊഴില്‍ വകുപ്പിനുകീഴിലുള്ള തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശിക

ശ്രീ. വി. ചെന്താമരാക്ഷന്‍

തൊഴില്‍ വകുപ്പിനുകീഴിലുള്ള ക്ഷേമനിധി അംഗങ്ങളുടെയും കയര്‍ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പെന്‍ഷന്‍ ഏത് തീയതിവരെയുള്ളതാണ് ഇതിനകം നല്‍കിയിട്ടുള്ളതെന്നും എത്ര മാസത്തെ കുടിശ്ശികയുണ്ടെന്നും വെളിപ്പെടുത്തുമോ?

6988

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്ത് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ; എങ്കില്‍ പ്രവര്‍ത്തനം തൃപ്തികരമാണോ എന്നറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇതിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ?

6989

സഹകരണ മേഖലയിലെ ചെറുകിട തൊഴില്‍ സംരംഭങ്ങളെ ഇ.എസ്.ഐ ആക്ടിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ നടപടി

ശ്രീ. . പി. ജയരാജന്‍

()മൂലധനനഷ്ടമുണ്ടായിട്ടും കടക്കെണിയില്‍ അകപ്പെട്ടിട്ടും തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കുവാനും തൊഴില്‍ സംരക്ഷണം നല്‍കുവാനും തയ്യാറാകുന്ന സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എത്ര ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ഇ.എസ്.ഐ ആക്ടിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നിവേദനങ്ങളിന്മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ;

(സി)കേന്ദ്രനിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തരം തൊഴില്‍ സംരംഭങ്ങളെ ഇ.എസ്.ഐ ബാധ്യതകളില്‍ നിന്നുംഎങ്ങനെ ഒഴിവാക്കുവാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?

6990

അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇ.എസ്.. ആശുപത്രികളില്‍ നിന്നും ചികിത്സാസഹായം

ശ്രീ. . പ്രദീപ്കുമാര്‍

()അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇ.എസ്.. ആശുപത്രികളില്‍ നിന്നും മതിയായ ചികിത്സാസഹായം ലഭിക്കുന്നില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി).എസ്.. ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരോ ആവശ്യമായ മരുന്നുകളോ ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അറിവിലുണ്ടോ; എങ്കില്‍ എന്തു പരിഹാര നടപടി കൈക്കൊണ്ടിട്ടുണ്ട്;

(സി)സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട കുടശ്ശിക താങ്ങാനാവാത്തതിനാല്‍ പല സ്വകാര്യ ആശുപത്രികളിലും ഇ.എസ്.. ആശുപത്രികളില്‍ നിന്നും അയക്കുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ വിമുഖത കാണിക്കുന്ന വിവരം പരിശോധിച്ചിട്ടുണ്ടോ;

(ഡി)സ്വകാര്യ ആശുപത്രികളും സര്‍ക്കാരും തമ്മിലുണ്ടാക്കിയിട്ടുളള കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

()പ്രസ്തുത കരാര്‍ പുതുക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

6991

.എസ്.. അംഗത്വമുള്ള തൊഴിലാളികള്‍ക്ക് ചികിത്സയ്ക്ക് ആനുകൂല്യങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

().എസ്.. അംഗത്വമുള്ള തൊഴിലാളികള്‍ക്ക് ചികിത്സയ്ക്കുവേണ്ടി നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; ഇത്തരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഇളവുകളും സാമ്പത്തിക സഹായങ്ങളും എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(ബി).എസ്.. അംഗത്വമുള്ള തൊഴിലാളികള്‍ക്ക് ചികിത്സ കഴിഞ്ഞാല്‍ ചികിത്സാ ചെലവ് എത്ര നാളിനുള്ളില്‍ റീഫണ്ട് ചെയ്തുകിട്ടും എന്ന് വ്യക്തമാക്കുമോ;

(സി)ചികിത്സയില്‍ കഴിയുന്ന ഇ.എസ്.. ആനുകൂല്യമുള്ള തൊഴിലാളികള്‍ക്ക് പേവാര്‍ഡിന് ഇളവ് ലഭിക്കുമോ എന്നും ഇതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ?

6992

കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ഇ.എസ്.. ഡിസ്പെന്‍സറികള്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിലെ ഇ.എസ്.. ഡിസ്പെന്‍സറികള്‍ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രസ്തുത ഡിസ്പെന്‍സറികളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി അനുവദിച്ച തുകയും നവീകരണ പ്രവര്‍ത്തനങ്ങളും ഡിസ്പെന്‍സറികള്‍ തിരിച്ച് വ്യക്തമാക്കുമോ ?

 
6993

മലപ്പുറം കൊണ്ടോട്ടിയില്‍ ഇ.എസ്..ഡിസ്പെന്‍സറി തുടങ്ങാന്‍ അനുമതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ 2 ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന ഇ.എസ്.. ഡിസ്പെന്‍സറി തുടങ്ങുന്നതിന് കോര്‍പ്പറേഷന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധമായ വിശദാംശം നല്‍കാമോ;

(ബി)ഇത് ഉടനെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.