UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6994

2010-2011 കാലയളവില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് കേന്ദ്രസഹായത്തോടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()2010-2011 കാലയളവില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് കേന്ദ്രസഹായത്തോടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രപട്ടികജാതി വര്‍ഗ്ഗ കമ്മീഷന്റെ മാതൃകയില്‍ സംസ്ഥാനത്ത് രൂപീകരിച്ച “പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷ”ന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം വ്യക്തമാക്കുമോ;

(സി)പ്രസ്തുത കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6995

2010-2011 കാലയളവില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് കേന്ദ്രസഹായത്തോടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()2010-2011 കാലയളവില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് കേന്ദ്രസഹായത്തോടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രപട്ടികജാതി വര്‍ഗ്ഗ കമ്മീഷന്റെ മാതൃകയില്‍ സംസ്ഥാനത്ത് രൂപീകരിച്ച “പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷ”ന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം വ്യക്തമാക്കുമോ;

(സി)പ്രസ്തുത കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6996

പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ക്ഷേമം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തില്‍ ആകെ എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉണ്ട്; അതില്‍ എത്ര പേര്‍ ഭൂരഹിതരായിട്ടുണ്ട്; എത്രപേര്‍ ഭവനരഹിതരായിട്ടുണ്ട്;

(ബി)ഈ സര്‍ക്കാര്‍ വന്നതിനുശേഷം എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും അനുവദിച്ചിട്ടുണ്ട്;

(സി)പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി മുന്‍ സര്‍ക്കാര്‍ എത്ര തുക ചെലവഴിച്ചു; കഴിഞ്ഞ ഒരു വര്‍ഷം എത്ര തുക ചെലവഴിച്ചു; വിശദമാക്കാമോ;

(ഡി)ഭൂരഹിത-ഭവനരഹിത എസ്.ടി കുടുംബങ്ങള്‍ക്ക് ടാര്‍ജറ്റ് ഓറിയന്റായി ഭവന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

()ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ അവിവാഹിതരായ അമ്മമാരുടെ നിരക്ക് വര്‍ഷാവര്‍ഷം വര്‍ദ്ധിക്കുന്നുണ്ടോ; ഇതു തടയാനാവശ്യമായ വിദ്യാഭ്യാസ-ബോധവല്‍ക്കരണ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ ?

6997

പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം

ശ്രീ. . കെ. ബാലന്‍

()പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും എത്ര തുകയാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)കഴിഞ്ഞ വര്‍ഷം എത്ര തുകയാണ് ഇവരുടെ ക്ഷേമത്തിനായി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത് ; ഇതില്‍ 2012 മാര്‍ച്ച് 31 വരെ എത്ര രൂപ ചെലവഴിച്ചു ;

(സി)എന്തെല്ലാം പദ്ധതികളാണ് ഇവര്‍ക്കുവേണ്ടി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയത് ; ഓരോ പദ്ധതിക്കും ചെലവഴിച്ച തുകയും അതിന്റെ ഗുണഭോക്താക്കളുടെ എണ്ണവും (2012 മാര്‍ച്ച് 31 വരെയുള്ളത് ) ലഭ്യമാക്കുമോ ?

6998

പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായുള്ള പദ്ധതികള്

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

()പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വകയിരുത്തിയ തുക, ചെലവഴിച്ച തുക എന്നിവയുടെ ഇനം തിരിച്ച വിശദാംശം ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതികള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വയനാട് ജില്ലയില്‍ ചെലവഴിച്ച തുകയുടെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ ?

6999

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഐ.ടി.. ആരംഭിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്ത് എവിടെയെല്ലാമാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)വയനാട് ജില്ലയില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള ഐ.ടി.. ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ?

7000

ട്രൈബല്‍ റീസെറ്റില്‍മെന്റ് ആന്റ്് ഡെവലപ്മെന്റ് മിഷന്റെ ട്രഷറി-ബാങ്ക് അക്കൌണ്ട്

ശ്രീ എ. എം. ആരിഫ്

()ട്രൈബല്‍ റീ സെറ്റില്‍മെന്റ് ആന്റ് ഡെവലപ്മെന്റ് മിഷന്റെ സംസ്ഥാന ജില്ലാ ട്രഷറി-ബാങ്ക് അക്കൌണ്ടുകളില്‍ 2012 ജനുവരിവരെ എത്ര തുക ഉണ്ടായിരുന്നു; ജില്ല തിരിച്ചുളള വിവരം ലഭ്യമാക്കുമോ;

(ബി)2012-മാര്‍ച്ച് മാസത്തില്‍ മാത്രം മിഷന്റെ സംസ്ഥാന ജില്ലാ ട്രഷറി ബാങ്ക് അക്കൌണ്ടുകളില്‍ എത്ര തുക ട്രാന്‍സ്ഫര്‍ ഓഫ് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്; ഏതെല്ലാം ഹെഡ്ഡുകളിലെ തുകയാണ് മിഷന്റെ അക്കൌണ്ടിലേയ്ക്ക് ക്രഡിറ്റ് ചെയ്തിട്ടുളളത്; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(സി)വിവിധ പദ്ധതികള്‍ക്കായി വിവിധ ഹെഡ്ഡുകളില്‍ അനുവദിച്ച തുക മിഷന്റെ അക്കൌണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ഓഫ് ക്രെഡിറ്റ് ചെയ്തതിന്റെ ആവശ്യകത എന്തെന്ന് വ്യക്തമാക്കുമോ?

7001

ആദിവാസി-ദളിത് വിഭാഗങ്ങളുടെ ക്ഷേമത്തിനായി ട്രൈബല്‍ ഹൈവേ

ശ്രീ. . ചന്ദ്രശേഖരന്‍

,, വി.ശശി.

ശ്രീമതി. ഗീതാ ഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്ത് ആദിവാസി-ദളിത് വിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ഒരു ട്രൈബല്‍ ഹൈവേ നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതിനുളള നടപടികള്‍ ആരംഭിച്ചതെന്നാണെന്ന് വെളിപ്പെടുത്തുമോ ;

(ബി)നിര്‍ദ്ദിഷ്ട ട്രൈബല്‍ ഹൈവേയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അത് വിശദമാക്കുമോ ;

(സി)ഈ ഹൈവേ എത്ര കാലം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ ?

7002

നാമമാത്രമായ ഭൂമി ഉളള ആദിവാസ കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം

ശ്രീ. പുരുഷന്‍ കടലുണ്ടി

()നാമമാത്രമായ ഭൂമി ഉളള എത്ര ആദിവാസി കുടുംബങ്ങള്‍ ഉണ്ട് ;

(ബി)ഇവര്‍ക്ക് ജീവിത ആവശ്യത്തിന് അത്യന്താപേക്ഷിതമായ ഭൂമി വിതരണം ചെയ്യുന്നതിന് നടപടി ഉണ്ടാകുമോ ?

7003

ആദിവാസികള്‍ക്കുനേരെ വനം പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം

ശ്രീ. . കെ. ബാലന്‍

()വനം, പോലീസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനം, പീഡനം, മറ്റ് അതിക്രമങ്ങള്‍ എന്നിവ മൂലം എത്ര ആദിവാസികള്‍ 2011 മേയ് മാസത്തിന് ശേഷം മരണമടഞ്ഞിട്ടുണ്ട് ; വിശദമായ ലിസ്റ് ജില്ലാടിസ്ഥാനത്തില്‍ നല്‍കുമോ ;

(ബി)ആദിവാസികളുടെ പേരില്‍ വനം, പോലീസ് അധികൃതര്‍ 2011 മേയ് മാസത്തിന് ശേഷം എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; ജില്ല തിരിച്ച് കേസ്സിന്റെ സ്വഭാവാടിസ്ഥാനത്തില്‍ വിശദമായ വിവരങ്ങള്‍ നല്‍കുമോ?

7004

ആദിവാസി ഊരുകളിലെ അവിവാഹിതരായ അമ്മമാര്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് എത്ര ആദിവാസി ഊരുകളാണുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)ആദിവാസി ഊരുകളിലെ അവിവാഹിതരായ അമ്മമാരെ സംബന്ധിച്ച കണക്ക് വകുപ്പിന്റെ കൈവശം ഉണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കുമോ;

(സി)അവിവാഹിതരായ അമ്മമാരെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ആരോഗ്യസംരക്ഷണത്തിനുമായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7005

കൂനംപളള കുറിച്യ കോളനിയുടെ വികസനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയിലെ കിഴക്കുഭാഗത്ത് കൂനംപളള കുറിച്യ കോളനിയില്‍ വിദ്യാലയങ്ങള്‍, പി.എച്ച്.സി. എന്നിവ ഒന്നുംതന്നെയില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടെ ഏകാദ്ധ്യാപക വിദ്യാലയമോ എല്‍.പി. സ്കൂളോ തുടങ്ങുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)ഇവിടെ പി.എച്ച്.സി./പി.എച്ച്. സബ്സെന്റര്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?

7006

ട്രൈബല്‍ കോളനികളുടെ സമഗ്ര വികസനം

ശ്രീ. രാജൂ എബ്രഹാം

റാന്നി താലൂക്കിലെ അട്ടത്തോട്, ചാലക്കയം ട്രൈബല്‍ കോളനികളുടെ സമഗ്ര വികസനത്തിനുതകും വിധം തയ്യാറാക്കിയ വിവിധ പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതി എന്തെന്നും ഓരോ പദ്ധതിയുടെയും വിശദാംശം സഹിതം വ്യക്തമാക്കുമോ; ഈ പദ്ധതികള്‍ എന്നാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്?

7007

കണ്ണൂര്‍ ജില്ലയില്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കിടപ്പാടം

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്കാണ് നാളിതുവരെ വീട് ലഭ്യമാക്കിയിട്ടുളള തെന്നും ഇനിയും എത്ര കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കാ നുണ്ടെന്നും മണ്ഡലം അടിസ്ഥാനത്തില്‍ വിശദമാക്കാമോ ;

(ബി)വീട് ഇല്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടു ണ്ടോ എന്ന് വിശദമാക്കാമോ?

7008

ചെറുപുഴയില്‍ പ്രീ മെട്രിക് ഹോസ്റല്‍ നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. സി.കൃഷ്ണന്‍

പട്ടികവര്‍ഗ്ഗത്തില്‍പെട്ട കുടുംബങ്ങള്‍ കൂടുതലുള്ള ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിന് ഒരു പ്രീമെട്രിക് ഹോസ്റല്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?

7009

യുവജനക്ഷേമ ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യവും പ്രവര്‍ത്തനവും

ശ്രീ. പി.സി. വിഷ്ണുനാഥ്

'' .പി. അബ്ദുള്ളക്കുട്ടി

'' വി.റ്റി. ബല്‍റാം

''  ഹൈബി ഈഡന്‍

()കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യവും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ് വിശദമാക്കുമോ;

(ബി)യുവജന ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ബോര്‍ഡ് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദ മാക്കുമോ?

7010

യുവജനക്ഷേമ ബോര്‍ഡ് പ്രവര്‍ത്തിക്കുന്ന ഫണ്ട്

ശ്രീ. .സി. ബാലകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

,, പി. സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

()സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതിനുള്ള തുക എവിടെ നിന്നാണ് കണ്ടെത്തുന്നത്; വിശദമാക്കുമോ;

(ബി)സര്‍ക്കാരില്‍ നിന്നും എന്തു തുകയാണ് ഗ്രാന്റ്-ഇന്‍-എയ്ഡായി അനുവദിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതി വിഹിതമായും പദ്ധതിയേതര ഗ്രാന്റായും എന്തു തുക ബോര്‍ഡിന് അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ?

7011

യുവജനക്ഷേമബോര്‍ഡിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

'' ഹൈബി ഈഡന്‍

'' വി. പി. സജീന്ദ്രന്‍

'' ഷാഫി പറമ്പില്‍

()സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ കീഴില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; വിശദമാക്കുമോ ;

(ബി)സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യുവജന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇവയുടെ ഉദ്ദേശ്യങ്ങളും ചുമതലകളും എന്തെല്ലാമാണ് ; വിശദമാക്കുമോ ;

(ഡി)ബോര്‍ഡിന്റെ കീഴില്‍ സാഹസിക അക്കാഡമികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

7012

യുവജനങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററും യൂത്ത് ഭവനും

ശ്രീ. ബി.ഡി. ദേവസ്സി

()വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും യുവജനങ്ങള്‍ക്ക് അറിവു പകരുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററും, വിവിധ പ്രദേശത്തുനിന്നു വരുന്നവര്‍ക്കുള്ള താമസസൌകര്യത്തോടുകൂടിയ “യൂത്ത് ഭവനും” ജില്ലകള്‍ തോറും നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കപ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം ജില്ലകളിലെന്ന് വ്യക്തമാക്കുമോ;

(സി)ഇതിനായി കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

7013

മിനിമൃഗശാലകള്‍

ശ്രീ. ഷാഫി പറമ്പില്‍

'' കെ. അച്ചുതന്‍

'' . റ്റി. ജോര്‍ജ്

'' . സി. ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് മിനിമൃഗശാലകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട് ?

7014

സംസ്ഥാനത്തെ മൃഗശാലകള്‍

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് നിലവില്‍ എത്ര മൃഗശാലകള്‍ പ്രവര്‍ത്തിക്കുന്നു; എവിടെയെല്ലാം;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര മൃഗങ്ങളാണ് വിവിധ രോഗങ്ങളാല്‍ മൃഗശാലകളില്‍ മരണപ്പെട്ടത്; ഏതൊക്കെ മൃഗങ്ങളാണെന്ന് വ്യക്തമാക്കുമോ;

(സി)മൃഗശാലകളുടെ വിപുലീകരണത്തിന് ഉദ്ദേശിക്കുന്നുവോ; ഇതിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ഡി)ജനിതക രോഗം ബാധിച്ച മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ആലോചന അധികൃതര്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം പ്രവണത തള്ളിക്കളയുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

7015

മൃഗശാലയിലുള്ള മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്തെ മൃഗശാലയിലുള്ള മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി മൃഗശാലകളില്‍ ആവശ്യമുള്ള ഡോക്ടര്‍മാരേയും മറ്റു സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)മൃഗങ്ങളുടെ ഇടയില്‍ പടരാനിടയുള്ള രോഗങ്ങള്‍ തടയുവാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ വാക്സിനുകളും നടത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.