UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

849

പട്ടികവര്‍ഗ്ഗക്കാരുടെ പുനരധിവാസം

ശ്രീ. പി. തിലോത്തമന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനും ഭൂമിയില്ലാത്തവര്‍ക്കും വേണ്ടി എത്ര ഭൂമി പതിച്ചു നല്‍കി എന്നും ഈ ഇനത്തില്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കി; ചേര്‍ത്തല താലൂക്കില്‍ എത്ര പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഈ കാലയളവില്‍ ഭൂമി നല്‍കി;

(ബി) പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പതിച്ചു നല്‍കിയ ഭൂമി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലോ മറ്റുള്ളവര്‍ അന്യായമായി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിലോ അത്തരം ഭൂമി അവര്‍ക്ക് വീണ്ടെടുത്തു നല്‍കാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ എത്ര ഭൂമി ഈ സര്‍ക്കാര്‍ വീണ്ടെടുത്തു നല്‍കി എന്നും വെളിപ്പെടുത്തുമോ ?

850

പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതി

ശ്രീ. ബി.ഡി.ദേവസ്സി

ശ്രീ. കെ.വി.വിജയദാസ്

ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

ശ്രീ. ഡി. ദാസന്‍

() പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) 2012 മാര്‍ച്ച് 31 വരെ വീടില്ലാത്ത എത്ര പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വീട് വയ്ക്കാന്‍ ധനസഹായം നല്‍കിയെന്നറിയിക്കാമോ?

851

വയനാട്ടിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍

ശ്രീ. . പി. ജയരാജന്‍

ശ്രീ. . കെ. ബാലന്‍

ശ്രീ. എളമരം കരീം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() വയനാട്ടിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടാനുണ്ടായ സാഹചര്യം വിശദമാക്കാമോ;

(ബി) നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നേരിടേണ്ടിവരുന്ന ഇവരുടെ പ്രശ്നപരിഹാരത്തിന് എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ ?

852

ഭവന നിര്‍മ്മാണത്തിന് അനുവദിക്കുന്ന തുക

ശ്രീ. . ചന്ദ്രശേഖരന്‍

പട്ടികവര്‍ഗ്ഗക്കാരുടെ ഭവന നിര്‍മ്മാണത്തിന് വീടൊന്നിന്, വകുപ്പ് മുഖേന എത്ര രൂപയാണ് നല്‍കുന്നത് ?

853

ആദിവാസികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീ. വി. ശശി

ശ്രീ. കെ. അജിത്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്ത് ആദിവാസികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2011 മേയ് മുതല്‍ 2012 ഏപ്രില്‍ വരെ ഇത്തരത്തിലുള്ള എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പ്രതികളുണ്ട് എത്രപേരെ അറസ്റ് ചെയ്തിട്ടുണ്ട്;

(സി) ഇക്കാലയളവില്‍ ആദിവാസി സ്ത്രീകള്‍ക്കും യുവതികള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ബലാല്‍സംഘം ഉള്‍പ്പെടെയുള്ള പീഢനത്തിന്റെ പേരില്‍ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ഡി) ആദിവാസികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരില്‍ രജിസ്റര്‍ ചെയ്ത കേസ്സുകളുടെയും അറസ്റ് ചെയ്യപ്പെട്ടവരുടെയും ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ?

854

പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പു മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുക

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പു മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കഴിഞ്ഞ മുന്ന് വര്‍ഷങ്ങളില്‍ അനുവദിച്ച തുക എത്രയെന്നു വെളിപ്പെടുത്തുമോ ;

(ബി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ അനുവദിച്ച തുകയുടെ ജില്ല വിശദാംശം ലഭ്യമാക്കുമോ ;

(സി) പ്രസ്തുത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വയനാട് ജില്ലയില്‍ അനുവദിച്ച തുകയുടെ താലൂക്ക് അടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കുമോ ?

855

കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. ആര്‍. രാജേഷ്

() പട്ടിക വര്‍ഗ്ഗ വകുപ്പില്‍ കഴിഞ്ഞ ബജറ്റില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വകയിരുത്തിയ തുകയും മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന് വെളിപ്പെടുത്തുമോ;

(ബി) പട്ടിക വര്‍ഗ്ഗ വകുപ്പില്‍ 2011-12 വര്‍ഷം നീക്കിവച്ചിരുന്ന പ്ളാന്‍ ഫണ്ടും ചെലവൂം ഇനം തിരിച്ച് അറിയിക്കുമോ;

(സി) 2011-12 വര്‍ഷം പട്ടിക വര്‍ഗ്ഗ മേഖലയ്ക്ക് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്തൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയിരുന്ന തുകയും മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ?

856

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

ശ്രീ. സി. ദിവാകരന്‍

() പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന കാര്യം കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) എത്രപേര്‍ക്ക് ഇതുവരെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു; ഏത് ഏജന്‍സിയെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്?

857

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍

ശ്രീ. ഹൈബി ഈഡന്‍

ശ്രീ. ലൂഡി ലൂയിസ്

ശ്രീ. .റ്റി. ജോര്‍ജ്

ശ്രീ. ഷാഫി പറമ്പില്‍

() സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കയിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതി കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്;

(സി) ഇത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ എന്തെല്ലാമാണ്?

858

ആദിവാസി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍

ശ്രീ. റ്റി.യു കുരുവിള

() സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങള്‍ക്ക് (പട്ടികവര്‍ഗ്ഗം) സര്‍ക്കാര്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്; അവ ഏതൊക്കെ എന്ന് വിശദമാക്കാമോ;

(ബി) ഏതെല്ലാം രീതികളിലാണ് ആദിവാസികള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കുന്നത്; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി) പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങളുടെ തുക വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

859

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സഹായ പദ്ധതി

ശ്രീ. എന്‍. ഷംസുദ്ദീന്‍

() പട്ടികവര്‍ഗ്ഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വാശ്രയ ജനറല്‍ നേഴ്സിംഗ് കോഴ്സ് പഠനത്തിന് സഹായം നല്കുന്ന പദ്ധതി നിലവിലുണ്ടോ;

(ബി) എങ്കില്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(സി) ഇവര്‍ക്ക് ആനൂകൂല്യം നല്കുന്ന പദ്ധതികളൊന്നും ഇപ്പോള്‍ നിലവിലില്ലെങ്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ താഴ്ന്ന വരുമാനക്കാരായ കുട്ടികള്‍ക്ക് സ്വാശ്രയ ജനറല്‍ നേഴ്സിംഗ് പഠനത്തിന് മറ്റു വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലുള്ള ആനുകൂല്യം നല്കുന്ന കാര്യം പരിഗണിക്കുമോ ?

860

പട്ടികഗോത്ര വര്‍ഗ്ഗക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. കെ. അച്ചുതന്‍

ശ്രീ. തേറമ്പിര്‍ രാമകൃഷ്ണന്‍

ശ്രീ. അന്‍വര്‍ സാദത്ത്

() പട്ടികഗോത്ര വര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായി ഏതെല്ലാം വികസന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്;

(ബി) വീടുകളുടെ നിര്‍മ്മാണം, കോളനികളുടെ വൈദ്യുതീകരണം, കുടിവെള്ള ലഭ്യത, കുടുംബങ്ങളുടെ പുനരധിവാസം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമോ;

(സി) റീസെറ്റില്‍മെന്റ് പ്രദേശങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമോ ?

861

മാതൃകാ പട്ടികവര്‍ഗ്ഗ കോളനികള്‍ നടപടി

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ. സി. പി. മുഹമ്മദ്

ശ്രീ. .സി. ബാലകൃഷ്ണന്‍

ശ്രീ. പി. സി. വിഷണുനാഥ്

() പട്ടികവര്‍ഗ്ഗ കോളനികള്‍ മാതൃകാ കോളനികളാക്കി മാറ്റുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത് ;

(ബി) എന്തെല്ലാം ഭൌതിക സാഹചര്യങ്ങളാണ് മാതൃക കോളനികളില്‍ ഒരുക്കാനുദ്ദേശിക്കുന്നത് ; ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

862

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ സമഗ്ര വിവരവ്യൂഹം

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ. പാലോട് രവി

ശ്രീ. ഹൈബി ഈഡന്‍

ശ്രീ. ലൂഡി ലൂയിസ്

() പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശാസ്ത്രീയമായി ലഭിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇവരുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഒരു സമഗ്ര വിവരവ്യൂഹം തയ്യാറാക്കുമോ;

(സി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

863

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുള്ള ബഡ്ജറ്റ് വിഹിതം

ശ്രീ..കെ.ബാലന്‍

() പട്ടികവര്‍ഗ്ഗവികസന വകുപ്പിന് 2011-12 ബഡ്ജറ്റില്‍ പ്ളാന്‍, നോണ്‍പ്ളാന്‍ ഇനത്തില്‍ എത്ര തുകയാണ് വകയിരുത്തിയിരുന്നത്; ഇതില്‍ ഓരോ പദ്ധതിക്കും അനുവദിച്ചതും ചെലവായതുമായ തുക എത്രയെന്നും ഹെഡ് അടിസ്ഥാനത്തില്‍ വിശദമാക്കുമോ;

(ബി) ഈ പദ്ധതികളില്‍ 2012 ജനുവരിവരെ ഓരോ ഹെഡ്ഡിലും എത്ര തുകയാണ് ചെലവായതെന്ന് വ്യക്തമാക്കുമോ; ഇത് ബഡ്ജറ്റ് വിഹിതത്തിന്റെ എത്ര ശതമാനമായിരുന്നു;

(സി) ഈ പദ്ധതികളില്‍ 2012 മാര്‍ച്ച് മാസത്തില്‍ മാത്രം ഓരോ ഹെഡ്ഡിലും എത്ര തുക ചെലവായി എന്ന് വ്യക്തമാക്കുമോ?

864

പ്രാക്തന ഗോത്രവര്‍ഗ്ഗങ്ങളുടെ ക്ഷേമ പദ്ധതികള്‍

ശ്രീ. കെ. മുരളീധരന്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. സണ്ണി ജോസഫ്

ശ്രീ.ബെന്നി ബെഹനാന്‍

() പ്രാക്തന ഗോത്രവര്‍ഗ്ഗങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം

കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്;

(ബി) ഇവര്‍ക്കായി പ്രത്യേക ക്ഷേമ പദ്ധതി നടപ്പാക്കുന്നകാര്യം ആലോചിച്ചിട്ടുണ്ടോ;

(സി) ക്ഷേമ പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(ഡി) ഇതിനുവേണ്ടി തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

865

ഗോത്രസംസ്കൃതി-ട്രൈബല്‍ കോപ്ളക്സ്

ശ്രീ. കെ.വി. വിജയദാസ്

() എറണാകുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഗോത്രസംസ്കൃതി-ട്രൈബല്‍ കോംപ്ളക്സിന്റെ പണി എത്ര നാളുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇവിടെ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പി.എസ്.സി, ബാങ്ക്, റയില്‍വേ, സിവില്‍ സര്‍വ്വീസ് മെഡി/എഞ്ചി. എന്‍ട്രന്‍സ് കോച്ചിംഗ് എന്നിവയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനുള്ള പരിശീലന പരിപാടികള്‍ക്ക് ഇവിടെ മുന്‍ഗണന നല്‍കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

866

ഇടമലക്കുടി പട്ടികവര്‍ഗ്ഗ സങ്കേതത്തിന്റെ അവസ്ഥ

ശ്രീ. എന്‍.ഷംസുദ്ദീന്‍

ശ്രീ. എം.ഉമ്മര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() വകുപ്പുമന്ത്രിയുടെ ഇടമലക്കുടി സന്ദര്‍ശനം കൊണ്ട് മനസ്സിലാക്കാനായ പട്ടികവര്‍ഗ്ഗ സങ്കേതത്തിന്റെ അവസ്ഥയെക്കുറിച്ച് വിശദമാക്കുമോ;

(ബി) ഈ മേഖലയുടെ വികസനത്തിന് നീക്കിവയ്ക്കുന്ന തുക ആവിഷ്ക്കരിച്ചുനടപ്പാക്കുന്ന പദ്ധതികള്‍ക്ക് കാര്യക്ഷമമായി വിനിയോഗിച്ചിട്ടുണ്ടോ;

(സി) ഇത്തരം മേഖലകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ കൂടുതല്‍ സേവന സന്നദ്ധരാക്കി ഇത്തരം പിന്നോക്ക പ്രദേശങ്ങളുടെ വികസനം ത്വരിതഗതിയിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

867

വീട്ടിപ്പാറ-പനക്കച്ചാല്‍ എസ്.റ്റി. കോളനി റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി

ശ്രീ.സി.മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കൂടരഞ്ഞി പഞ്ചായത്തിലെ വീട്ടിപ്പാറ-പനക്കച്ചാല്‍ എസ്.റ്റി. കോളനി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യത്തിന്‍മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) 2012-13 വര്‍ഷത്തെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

868

ചെറുപുഴയില്‍ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസ്

ശ്രീ.സി.കൃഷ്ണന്‍

() പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ചെറുപുഴ പഞ്ചായത്തില്‍ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി ഇരിട്ടിയിലുളള ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫീസില്‍ പോകാനുളള ബുദ്ധിമുട്ട് വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ 80 കിലോമീറ്ററോളം സഞ്ചരിച്ച് ട്രൈബല്‍ ഓഫീസില്‍ എത്തിച്ചേരേണ്ട ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഒരു എക്സ്റന്‍ഷന്‍ ഓഫീസ് ചെറുപുഴയില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

869

യുവജനക്ഷേമ പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

() യുവജനക്ഷേമത്തിനായി സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍ വിശദമാക്കുമോ;

(ബി) സ്പോര്‍ട്സ് കോംപ്ളക്സുകള്‍ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താറുണ്ടോ;

(സി) 2011-12 വര്‍ഷത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ യുവജനക്ഷേമത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

870

യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉദ്ബോധിപ്പിക്കുന്ന പദ്ധതി

ശ്രീ. പി. തിലോത്തമന്‍

() നമ്മുടെ നാടിന് കൈമോശം വന്നതും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവര്‍ഗ്ഗങ്ങളെയും സസ്യജാലങ്ങളെയുംപ്പറ്റി യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉദ്ബോധിപ്പിക്കുന്ന ചിത്രങ്ങളും രൂപങ്ങളും ഉള്‍പ്പെടുത്തിയ ഒരു പ്രദര്‍ശനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ എല്ലാ വിദ്യാലയങ്ങളിലും സംഘടിപ്പിക്കുവാന്‍ ഒരു പദ്ധതി തയ്യാറാക്കുമോ;

(ബി) നമ്മുടെ മൃഗശാലകളില്‍ മേല്‍പ്പറഞ്ഞ വിഭാഗത്തിലുള്ള ജീവിവര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുന്ന ഒരു മേഖല ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

871

യുവജനക്ഷേമ പദ്ധതികള്‍

ശ്രീ. പാലോട് രവി

ശ്രീ. ഹൈബി ഈഡന്‍

ശ്രീ. ലൂഡി ലൂയിസ്

ശ്രീ. . റ്റി. ജോര്‍ജ്

() യുവജനങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്;

(ബി) ഇവര്‍ക്കുവേണ്ടി ഒരു യുവജന കമ്മീഷന്‍ സ്ഥാപിക്കുന്ന കാര്യം ആലോചിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?

872

യുവജനനയം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. . എം. ആരിഫ്

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാന സര്‍ക്കാര്‍ യുവജനനയം രൂപീകരിച്ചി ട്ടുണ്ടോ; എങ്കില്‍ കോപ്പി മേശപ്പുറത്ത് വയ്ക്കുമോ;

(ബി) പ്രസ്തുത യുവജനനയം നടപ്പിലാക്കുന്നതിനായി എത്ര തുകയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ; എന്തൊക്കെ പരിപാടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ;

(സി) യൂത്ത് കമ്മീഷന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

873

യുവതികള്‍ക്ക് മാത്രമായുള്ള പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

() 2012-2013 വര്‍ഷത്തില്‍ യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണ്; വിശദമാക്കാമോ ;

(ബി) യുവജനക്ഷേമ ബോര്‍ഡ് യുവതികള്‍ക്കായി മാത്രം എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ ;

(സി) സര്‍ക്കാര്‍ യുവജനനയം പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

874

യുവജനകാര്യ വകുപ്പിന്റെ ബഡ്ജറ്റ് വിഹിതം

ശ്രീ. ആര്‍. രാജേഷ്

() യുവജനകാര്യ വകുപ്പില്‍ കഴിഞ്ഞ ബജറ്റില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വകയിരുത്തിയ തുകയും മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന് അറിയിക്കുമോ;

(ബി) യുവജനകാര്യ വകുപ്പില്‍ 2011-12 വര്‍ഷം നീക്കിവച്ചിരുന്ന പ്ളാന്‍ഫണ്ടും ചെലവും ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി) 2011-12 വര്‍ഷം യുവജനകാര്യ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയായിരുന്നു; ഓരോന്നിനും വകയിരുത്തിയിരുന്ന തുകയും മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും വിശദമാക്കുമോ?

875

കാഴ്ചബംഗ്ളാവുകളും മൃഗശാലകളും നവീകരിക്കുന്നതിന് പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്തെ കാഴ്ചബംഗ്ളാവുകളും മൃഗശാലകളും നവീകരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാം നവീകരണ പ്രവൃത്തികളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇതിനായി എത്ര രൂപ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ഡി) മൃഗശാലകളും കാഴ്ചബംഗ്ളാവുകളും സന്ദര്‍ശിക്കുന്നവര്‍ക്കായി എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്;

() ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

876

ജനസൌഹൃദ മൃഗശാലകള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ. പാലോട് രവി

ശ്രീ. ഹൈബി ഈഡന്‍

() സംസ്ഥാനത്തെ മൃഗശാലകള്‍ ജനസൌഹൃദമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) മൃഗശാലകളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യം ആലോചിക്കുമോ;

(സി) മൃഗശാല സന്ദര്‍ശിക്കുന്നവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.