UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

749

കരട് ദേശീയ ജലനയം സംബന്ധിച്ച നിലപാട്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ദേശീയ ജലനയത്തിന്റെ കരടില്‍ നദികളെ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത നിര്‍ദ്ദേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ ?

750

ജലവിഭവ വകുപ്പ് വിവിധയിനത്തില്‍ ചെലവഴിച്ച തുക

ശ്രീ. സി. കെ. സദാശിവന്‍

() ജലവിഭവ വകുപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വകയിരുത്തിയ തുകയും മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയാണെന്ന കണക്ക് ലഭ്യമാക്കുമോ;

(ബി) ഇക്കാലയളവില്‍ വകയിരുത്തിയ പ്ളാന്‍ഫണ്ട് തുകയും ചെലവും ഇനം തിരിച്ച് ലഭ്യമാക്കുമോ;

(സി) 2011-12 വര്‍ഷം പ്രസ്തുത വകുപ്പില്‍ അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതി എന്തൊക്കെയായിരുന്നു; ഓരോന്നിനും വകയിരുത്തിയിരുന്ന തുകയും മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയാണെന്നുളള കണക്ക് വ്യക്തമാക്കുമോ?

751

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള അനുമതി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

ശ്രീ. എസ്. രാജേന്ദ്രന്‍

ശ്രീ. സാജുപോള്‍

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാമ്പത്തിക സാങ്കേതിക അനുമതിക്കായി കേന്ദ്ര ജലകമ്മീഷന് സംസ്ഥാനത്തിന്റെ അപേക്ഷ ലഭിച്ചിട്ടില്ലെന്നും ഇപ്പോഴുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്രജലവിഭവമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാന സര്‍ക്കാര്‍ പുതിയ അണക്കെട്ടിനായും നിലവിലുള്ള ഡാമിന്റെ സുരക്ഷയ്ക്കായും എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

752

മുല്ലപ്പെരിയാറില്‍ പുതിയ ഡാം

ശ്രീ. റ്റി.യു.കുരുവിള

ശ്രീ. സി.എഫ്.തോമസ്

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഭീഷണിയായി തീര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി) മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ പരിഗണിച്ച് പുതിയ ഡാം നിര്‍മ്മിക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ

753

മുല്ലപ്പെരിയാര്‍ ഡാം

ശ്രീ. അന്‍വര്‍ സാദത്ത്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. കെ. അച്ചുതന്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

() മുല്ലപ്പെരിയാറില്‍ ഒരു പുതിയ ഡാം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി) തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ തമ്മിലുള്ള നല്ലബന്ധം നിലനിര്‍ത്തുന്നതിന് ഉള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുമോ ;

(സി) പുതിയ ഡാം സംബന്ധിച്ച് സംസ്ഥാനത്തിന്റെ പ്രഥമ പരിഗണന എന്താണെന്ന് വിശദമാക്കുമോ ?

754

കുടിവെള്ള വിതരണത്തിന് പുതിയ ഡാമുകള്‍

ശ്രീ. പി. . മാധവന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. അന്‍വര്‍ സാദത്ത്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() കുടിവെള്ള വിതരണത്തിനും ജലസേചനത്തിനുമായി പുതിയ ഡാമുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ എത്ര ഡാമുകള്‍ വീതമാണ് നിര്‍മ്മിക്കുന്നതെന്ന് അറിയിക്കുമോ ;

(സി) ഇതിനായി എത്ര തുക വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് ;

(ഡി) ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദീകരിക്കാമോ ?

755

പമ്പാ-അച്ചന്‍കോവില്‍-വൈപ്പാര്‍ സംയോജന പദ്ധതി

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീ. സി. കെ. സദാശിവന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിസ്ഥിതി ഘടന താറുമാറാക്കുന്ന പമ്പാ-അച്ചന്‍കോവില്‍-വൈപ്പാര്‍ സംയോജന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ സൂപ്രീംകോടതി വിധിയെക്കുറിച്ച് ലഭിച്ച നിയമോപദേശം എന്തായിരുന്നെന്ന് അറിയിക്കാമോ ;

(ബി) ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ ഇതുവരെ എടുത്തിട്ടുണ്ടോ ?

756

കുടിവെള്ള പദ്ധതികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഈ സര്‍ക്കാര്‍ ഇതിനകം നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതികള്‍ വഴി എത്ര പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ കഴിയും;

(സി) കുടിവെളള സ്രോതസ്സുകള്‍ മലിനമാകുന്നത് തടയുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

757

വാട്ടര്‍ അതോറിറ്റിയില്‍ പദ്ധതി നടത്തിപ്പിനായുളള പുന:ക്രമീകരണം

ശ്രീ.വി.ശശി

() കേരള വാട്ടര്‍ അതോറിറ്റിയില്‍ പദ്ധതി നടത്തിപ്പ് വികേന്ദ്രീകൃതമാക്കുന്നതിനായി 2009 ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കിയ പുന:ക്രമീകരണ പരിപാടിയുടെ വിശദാംശം വെളിപ്പെടുത്താമോ;

(ബി) ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിന് ഏതെങ്കിലും സ്ഥാപനത്തെ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥാപനം നല്‍കിയ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;

(സി) പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

758

കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍

ശ്രീ. എം. ഉമ്മര്‍

() ഈ വര്‍ഷം കുടിവെള്ളക്ഷാമം നേരിടുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

(ബി) വരള്‍ച്ചാദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി എത്രകോടി രൂപയുടെ പ്രവൃത്തികള്‍ കുടിവെള്ള ലഭ്യതക്കായി നടപ്പാക്കുകയുണ്ടായി;

(സി) പലകുടിവെള്ള സ്രോതസ്സുകളും മലിനമാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന് പരിഹാരം കാണുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

759

കുടിവെളള പദ്ധതി -നവീകരണവും വ്യാപനവും

ശ്രീമതി കെ. എസ്. സലീഖ

() നിലവില്‍ എത്ര ശതമാനം കുടുംബങ്ങള്‍ക്ക് പൈപ്പ് വഴി കുടിവെളളം ലഭിക്കുന്നു; ഇതില്‍ എത്ര വര്‍ദ്ധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്;

(ബി) കാലപ്പഴക്കം ചെന്ന പമ്പുകളും മോട്ടോറുകളും മാറ്റി സ്ഥാപിക്കുവാനും ട്രീറ്റ്മെന്റ് പ്ളാന്റുകള്‍ നവീകരിക്കുവാനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ ജല അതോറിറ്റിയുടെയും നബാര്‍ഡിന്റെയും എത്ര കുടിവെളള പദ്ധതികള്‍ പൂര്‍ത്തിയാക്കി; ഈ വര്‍ഷം എത്രയെണ്ണം കൂടി പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നു?

760

ജലദൌര്‍ലഭ്യം നേരിടുന്ന ജില്ലകള്‍

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. വി.റ്റി. ബല്‍റാം

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. കെ. അച്ചുതന്‍

() കുടിവെള്ളത്തിന്റെ ദൌര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള സ്ഥിതി വിവര കണക്കുകള്‍ ലഭ്യമാണോ;

(ബി) എങ്കില്‍ ജലദൌര്‍ലഭ്യം നേരിടുന്ന ജില്ലകള്‍ എതെല്ലാമാണ്; ഈ ജില്ലകളില്‍ ശുദ്ധജലവിതരണം ഉറപ്പു വരുത്തുന്നതിന് എത്രത്തോളം സാധിച്ചു; വ്യക്തമാക്കുമോ;

(സി) പ്രസ്തുത ജില്ലകളില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ?

761

ജലാശയങ്ങളുടെ ശുദ്ധീകരണം

ശ്രീ. കെ. മുരളീധരന്‍

ശ്രീ. സണ്ണി ജോസഫ്

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. വി. റ്റി. ബല്‍റാം

() സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലാശയങ്ങളെ മാലിന്യമുക്തമാക്കാന്‍ കേന്ദ്ര സഹായത്തോടെ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) ഏത് ഏജന്‍സിയുടെ സഹായത്തോടെയാണ് പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാനുദ്ദേശിക്കുന്നത്;

(സി) ഇത് സംബന്ധിച്ച സാധ്യതാ പഠനത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

762

കുടിവെള്ള മാഫിയയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നടപടി

ശ്രീ. പി. . മാധവന്‍

ശ്രീ. വി.പി. സജീന്ദ്രന്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. ഷാഫി പറമ്പില്‍

() കുടിവെള്ള മാഫിയയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

(ബി) ടാങ്കര്‍ ലോറി വഴി വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്നതു വഴി വ്യാപകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായുള്ള മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;

(സി) ഇതിനായി ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും യോഗങ്ങള്‍ വിളിച്ച് കൂട്ടുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി) കേരള വാട്ടര്‍ അതോറിറ്റി ശരിയായ രീതിയില്‍ ശുദ്ധീകരണം നടത്താത്ത ജലം വിതരണം ചെയ്യുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ ?

763

കുടിവെളള സ്രോതസ്സുകള്‍ മാലിന്യമുക്തമാക്കാന്‍ പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. സണ്ണി ജോസഫ്

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. വി. റ്റി. ബല്‍റാം

() കുടിവെളള സ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നത് തടയാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ ;

(ബി) വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച ജലസാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയയുടെ കൂടിയ അളവിലുളള സാന്നിദ്ധ്യം കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) നദികളിലും ജലാശയങ്ങളിലും സമീപ പട്ടണങ്ങളില്‍ നിന്നുമുളള മലിനജലം ഒഴുകിച്ചേരുന്നത് മൂലമുണ്ടാകുന്ന മലിനീകരണം തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ഡി) പട്ടണപ്രദേശങ്ങളിലെ അഴുക്കുചാലുകള്‍ വ്യത്തിയാ ക്കുന്നതിനും അതിലെ മലിനജലം സംസ്ക്കരിച്ച് അതിലെ മാലിന്യത്തോത് കുറയ്ക്കുന്നതിനുമുളള സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ?

764

കാലപ്പഴക്കമുള്ള പൈപ്പുകളിലൂടെയുള്ള ജല വിതരണം

ശ്രീ. ബാബു എം. പാലിശ്ശേരി

() കാലപ്പഴക്കം ചെന്ന് ദ്രവിച്ചു തുടങ്ങിയ പൈപ്പിലൂടെ എത്തുന്ന കുടിവെള്ളം ഉപയോഗിക്കുന്നതു മൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടോ എന്നു പരിശോധിച്ചിട്ടുണ്ടോ;

(ബി) ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് അന്വേഷണം നടത്തിയിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?

765

ജലവിഭവ വകുപ്പിന്റെ കുപ്പിവെള്ളം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശുദ്ധജലം കുപ്പികളിലാക്കി വിലകുറച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) മഴവെള്ളസംഭരണികള്‍ സജ്ജമാക്കിക്കൊണ്ട് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി ശാസ്ത്രീയ പഠനം നടത്തുന്നതിന് വിദഗ്ദരെ നിയോഗിക്കുമോ?

766

ജപ്പാന്‍ കുടിവെള്ള പദ്ധതി-കണക്ഷന്‍ നല്‍കുന്നതിലെ കാലതാമസം

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തലയില്‍ നടപ്പിലാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം നിലവില്‍ എത്രപേര്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കി ക്കഴിഞ്ഞു എന്ന് വ്യക്തമാക്കാമോ;

(ബി) കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;

(സി) ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം അപേക്ഷ നല്‍കി കാത്തിരിക്കുന്ന എത്രപേര്‍ക്ക് ഇനിയും വാട്ടര്‍ കണക്ഷന്‍ നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) കുടിവെള്ള വിതരണത്തിനു സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പൊട്ടി റോഡുകളില്‍ വെള്ളക്കെട്ടുണ്ടാകുന്നതും പൈപ്പുകളില്‍ വെള്ളം എത്താത്തവിധം തടസ്സങ്ങളുണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മേല്‍പറഞ്ഞ ബുദ്ധിമുട്ടുകള്‍ അടിയന്തിരമായി പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

767

ആറ്റിങ്ങള്‍ മണ്ഡലത്തിലെ ജലസേചന പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങള്‍ നിയമസഭാ മണ്ഡലത്തില്‍ വാട്ടര്‍ അതോറിട്ടിയുടെ മേല്‍നോട്ടത്തില്‍ ഏതെല്ലാം പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കിവരുന്നത്;

(ബി) പ്രസ്തുത പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ഓരോന്നൂം എന്ന് പൂര്‍ത്തിയാക്കുമെന്നും വിശദമാക്കാമോ;

(സി) വാട്ടര്‍ അതോറിട്ടിയുടെ ആറ്റിങ്ങല്‍ ഡിവിഷനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ എത്ര പമ്പ് ഓപ്പറേറ്റര്‍മാര്‍ ജോലി നോക്കുന്നുണ്ട്; ഇവര്‍ക്ക് ലഭിക്കുന്ന വേതനം എത്ര വീതമാണ്; വിശദമാക്കാമോ?

768

പമ്പിംഗ് സ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. കെ. രാജു

() കൊല്ലം പി.എച്ച് ഡിവിഷന്‍ പരിധിയില്‍ വരുന്ന പമ്പ്, മോട്ടോര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ മെയിന്റനന്‍സ് ജോലികള്‍ ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാര്‍ പ്രസ്തുത ജോലി നിര്‍ത്തി വച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) രൂക്ഷമായ വരള്‍ച്ച ബാധിച്ചിട്ടുള്ള സാഹചര്യത്തില്‍ പമ്പിംഗ് സ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും കുടിവെള്ളക്ഷാമം ഒഴിവാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

769

കൊട്ടാരക്കര കേന്ദ്രമാക്കി വാട്ടര്‍ അതോറിറ്റിയുടെ പുതിയ ഡിവിഷന്‍

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കേന്ദ്രമാക്കി വാട്ടര്‍ അതോറിറ്റിയുടെ പുതിയ ഡിവിഷന്‍ രൂപീകരിക്കുന്നതിന് ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി) റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ ആയത് ഇപ്പോള്‍ ആരുടെ പരിഗണനയിലാണ്;

(സി) പ്രസ്തുത ഡിവിഷന്‍ രൂപീകരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളുമോ?

770

ചെറുതാഴം സെന്‍സസ് ടൌണ്‍ കുടിവെളള പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() ജപ്പാന്‍ കുടിവെളള വിതരണത്തില്‍ നിന്ന് ഒഴിവായ ജലക്ഷാമം നേരിടുന്ന ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ഏഴോളം വാര്‍ഡുകളെ ഉള്‍പ്പെടുത്തി കുടിവെളളത്തിന് ശാശ്വത പരിഹാരത്തിനായി സമര്‍പ്പിച്ച ചെറുതാഴം സെന്‍സസ് ടൌണ്‍ പദ്ധതി സംബന്ധിച്ച നിവേദന ത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് ;

(ബി) പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

771

നാട്ടികയിലെ ജലവിതരണ പദ്ധതികള്‍

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജക മണ്ഡലത്തില്‍ നിലവിലുള്ള ജലവിതരണ പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത മണ്ഡലത്തില്‍ പുതുതായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

772

മൂര്‍ക്കനാട് കുടിവെള്ള പദ്ധതി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

773

കറുകുറ്റി, മൂക്കന്നൂര്‍ പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തിലെ കറുകുറ്റി-മൂക്കന്നൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി സബാര്‍ഡിന്റെ സഹായത്തോടെ ആരംഭിച്ച 17 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ;

(ബി) കറുകുറ്റി പഞ്ചായത്തില്‍ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് ശുദ്ധജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിന് റെയില്‍വേയുടെ അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(സി) മേല്പറഞ്ഞ പദ്ധതിയുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കേസുകളുടെ അവസ്ഥ വ്യക്തമാക്കുമോ?

774

കുന്നംകുളം-പാവറട്ടി ശുദ്ധജല പദ്ധതിയുടെ പൈപ്പ്ലൈന്‍ മാറ്റി സ്ഥാപിക്കല്‍

ശ്രീ. ബാബു.എം. പാലിശ്ശേരി

() കുന്നംകുളം നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ശുദ്ധജലം എത്തിക്കുന്ന പാവറട്ടി ശുദ്ധജലപദ്ധതിയുടെ പ്രധാന പൈപ്പ്ലൈന്‍ കാലപ്പഴക്കം മൂലം ഇടയ്ക്കിടെ പൊട്ടി ശുദ്ധജലക്ഷാമം അനുഭപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റോഡിനടിയില്‍ കുഴിച്ചിട്ട പൈപ്പ്ലൈന്‍ പൊട്ടി റോഡില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടായി അപകടങ്ങള്‍ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) 2011-ല്‍ കുന്നംകുളം മേഖലയില്‍ ഈ പദ്ധതിയുടെ പൈപ്പ്ലൈന്‍ എത്ര തവണ പൊട്ടി റിപ്പയര്‍ ചെയ്തിട്ടുണ്ട്;

(ഡി) പൈപ്പ് പൊട്ടി ശുദ്ധജലവിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനായി കാലപ്പഴക്കംചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

775

വൈപ്പിന്‍- ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് ജിഡ ഫണ്ടിന്റെ വിനിയോഗം

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് ജിഡ ഫണ്ട് ഉപയോഗിച്ച് ഇപ്പോള്‍ നടന്നുവരുന്ന പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകും;

(ബി) കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന സമയ പരിധിക്കുളളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്ത കരാറുകാര്‍ക്കെതിരെ സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കുമോ;

(സി) ഏതെല്ലാം സോണുകളിലെ പ്രവൃത്തികളാണ് ഇനിയും തുടങ്ങുവാനുളളത്;

(ഡി) പറവൂര്‍ നിന്നും എടവനക്കാടുവരെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനുളള തടസ്സമെന്തെന്ന് വ്യക്തമാക്കാമോ?

776

ചാലക്കുടി മണ്ഡലത്തിലെ പദ്ധതികള്‍

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട പീലാര്‍മുഴി എല്‍.. സ്കീം നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ; ഇതു സംബന്ധിച്ച നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കോടശ്ശേരി-പരിയാരം സമഗ്ര കുടിവെള്ള പദ്ധതിയുടെ ഇന്‍വെസ്റിഗേഷന്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടോ ; പ്രസ്തുത നടപടി പൂര്‍ത്തീകരിച്ച് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

777

പൊന്നാനി താലൂക്കില്‍ ശുദ്ധജല വിതരണത്തിനുള്ള നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്കില്‍ വാട്ടര്‍ അതോറിറ്റിക്ക് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റില്ലാത്തതുകൊണ്ട് ജനങ്ങള്‍ മലിനജലം ഉപയോഗിക്കേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ബഡ്ജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ വെച്ചിട്ടുള്ള അവിടുത്തെ ശുദ്ധജല വിതരണ പദ്ധതിക്ക് ആവശ്യമായ പണം നീക്കിവച്ച് പദ്ധതി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) ചമ്രവട്ടം റഗുലേറ്റര്‍-കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായതോടെ ശുദ്ധജലം ധാരാളം സംഭരിക്കപ്പെടുന്നുണ്ടെങ്കിലും അത് വിതരണം ചെയ്യുന്നതിനാവശ്യമായ ടാങ്കും വിതരണ ശൃംഖലയുമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ പൊന്നാനി മുന്‍സിപ്പാലിറ്റി, മാറഞ്ചേരി, വെളിയങ്കോട്, പെരുംമ്പടപ്പ്, ആലങ്കോട് എന്നീ പഞ്ചായത്തുകളിലേയ്ക്ക് ജലമെത്തിക്കാന്‍ ആവശ്യമായ ടാങ്കും പൈപ്പുകളും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

778

കാസര്‍ഗോഡ് ജില്ലയിലെ കുടിവെള്ളക്ഷാമം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

() കാസര്‍ഗോഡ് ജില്ലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത പദ്ധതികള്‍ എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

779

താനൂര്‍ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മലപ്പുറം ജില്ലയില്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മണ്ഡലമായ താനൂരില്‍ മേജര്‍ കുടിവെള്ള പദ്ധതിയൊന്നും നിലവിലില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനതല കമ്മിറ്റിയുടെ പരിഗണനയിലുള്ള നിര്‍ദ്ദിഷ്ട ഒഴൂര്‍ കുടിവെള്ള പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(സി) താനൂര്‍-താനാളൂര്‍-നിറമരുതൂര്‍-ചെറിയമുണ്ടം-പൊന്മുണ്ടം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ചമ്രവട്ടം കേന്ദ്രീകരിച്ച് ഏതെങ്കിലും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ പദ്ധതി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

780

ജലനിധി II പദ്ധതിയുടെ പുരോഗതി

ശ്രീ. ജെയിംസ് മാത്യു

() ജലനിധി II ലേക്കായി എത്ര തുകയുടെ പദ്ധതി എത്ര പഞ്ചായത്തുകളിലായാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ജലനിധി II ലേക്ക് പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(സി) ഇതിനകം എത്ര പഞ്ചായത്തുകള്‍ പദ്ധതിയിലേക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്;

(ഡി) പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ ?

<< back

next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.