UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1092

.പി.എല്‍, ബി.പി.എല്‍ തിരിച്ചുള്ള റേഷന്‍ ക്വാട്ടകണക്ക്

ശ്രീ. സി. ദിവാകരന്‍

() മുന്‍ സര്‍ക്കാരിന്റെ 5 വര്‍ഷത്തെ റേഷന്‍ ക്വാട്ട എ.പി.എല്‍/ബി.പി.എല്‍ വിഭാഗം തിരിച്ചു വ്യക്തമാക്കാമോ;

(ബി) അനുവദിച്ച റേഷന്‍ ക്വാട്ടയില്‍ കുറവു വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര;

(സി) അനുവദിച്ച റേഷന്‍ ക്വാട്ട മുഴുവന്‍ മുന്‍ സര്‍ക്കാര്‍ ലിഫ്റ്റ് ചെയ്തിട്ടുണ്ടോ;

(ഡി) ഈ സര്‍ക്കാരിന്റെ കാലത്തെ റേഷന്‍ ക്വാട്ട എ.പി.എല്‍/ബി.പി.എല്‍ വിഭാഗം തിരിച്ച് വ്യക്തമാക്കാമോ; ഈ സര്‍ക്കാര്‍ അനുവദിച്ച ക്വാട്ട മുഴുവന്‍ ലിഫ്റ്റ് ചെയ്തിട്ടുണ്ടേ;

() ഇപ്പോള്‍ സര്‍ക്കാര്‍ ഗോതമ്പുവിതരണം ചെയ്യുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

1093

ഒരു രൂപയ്ക്ക് അരിയും അപേക്ഷിച്ചാല്‍ ഉടന്‍ റേഷന്‍ കാര്‍ഡും പദ്ധതി

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

() ഈ സര്‍ക്കാരിന്റെ ഒരു രൂപയ്ക്ക് അരിയും അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡും പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്;

(ബി) ഒരു രൂപയ്ക്ക് അരി നല്കിയതുപോലെ മറ്റ് ഭക്ഷ്യ വസ്തുക്കള്‍ സബ്സിഡി നിരക്കില്‍ നല്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

1094

റേഷന്‍ വിഹിതം

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്ത് നിലവില്‍ എത്ര ബി.പി.എല്‍., .പി.എല്‍. കാര്‍ഡുടമകള്‍ ഉണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി) റേഷന്‍ കടകള്‍ വഴി അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവ നിലവില്‍ ഓരോ ബി.പി.എല്‍., .പി.എല്‍. കാര്‍ഡുടമയ്ക്കും പ്രതിമാസം എത്ര വീതം ലഭിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി) ഇപ്പോള്‍ പ്രസ്തുത റേഷന്‍ സാധനങ്ങളുടെ അളവില്‍ കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;

(ഡി) അപ്രകാരം വെട്ടിക്കുറച്ചതുമൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

1095

റേഷന്‍കാര്‍ഡുടമകള്‍ക്ക് അനുവദിച്ചിട്ടുള്ള അരി വിഹിതം

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് എത്ര ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ നിലവിലുണ്ട്;

(ബി) ഇതില്‍ എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുകള്‍ എത്ര വീതം; .പി.എല്‍, ബി.പി.എല്‍ കാര്‍ഡുകള്‍ക്ക് ഓരോന്നിനും വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ എത്ര അരിയാണ് അനുവദിയ്ക്കുന്നതെന്ന് വിശദമാക്കുമോ;

(സി) ഇതു പ്രകാരം ഓരോ കാര്‍ഡുടമയ്ക്കും മാസത്തില്‍ പരമാവധി എത്ര കിലോ അരി വീതം ലഭ്യമാക്കും എന്ന് വ്യക്തമാക്കുമോ;

(ഡി) ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ അരി അനുവദിച്ചു കിട്ടുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ

1096

ബി.പി.എല്‍. റേഷന്‍ വിതരണം

ശ്രീ. കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, . സി. ബാലകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ബി. പി. എല്‍. കാര്‍ഡ് കുടുംബങ്ങള്‍ക്ക് റേഷനായി എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിയത് എന്ന് വിശദമാക്കുമോ;

(ബി) എത്രപേര്‍ക്കാണ് പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭിച്ചത്;

(സി) റേഷന്‍ കടകള്‍ വഴി കൊടുത്ത അരിയുടെ അളവും വിലയും എത്രയായിരുന്നു എന്ന് വിശദമാക്കുമോ?

1097

ഉദ്യോഗസ്ഥര്‍ ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെട്ടതിനെതിരെ നടപടി

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, ഷാഫി പറമ്പില്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() പുതുക്കിയ ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെട്ട് അനര്‍ഹരായ പല ഉദ്യോഗസ്ഥരും റേഷന്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇപ്രകാരം ബി.പി.എല്‍. കാര്‍ഡുകള്‍ വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദീകരിക്കുമോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

1098

റേഷന്‍കടവഴിയുള്ള അരി, മണ്ണെണ്ണ വിതരണം

ശ്രീ.സി. ദിവാകരന്‍

() ഓരോ ബി.പി.എല്‍ കാര്‍ഡ് ഉടമയ്ക്കും റേഷന്‍കട വഴി നല്‍കേണ്ട അരി പൂര്‍ണ്ണമായും നല്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;

(ബി) രണ്ടു രൂപാ നിരക്കില്‍ എത്ര പേര്‍ക്ക് അരി വിതരണം ചെയ്യുന്നു എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(സി) വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് പ്രതിമാസം അഞ്ചു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് രണ്ടു ലിറ്ററും വിതരണം ചെയ്തിരുന്നത് ഇപ്പോഴും അതേ അളവില്‍ നല്കുന്നുണ്ടോ?

1099

അനര്‍ഹമായ ബി.പി.എല്‍. റേഷന്‍ കാര്‍ഡ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് ബി.പി.എല്‍. റേഷന്‍ കാര്‍ഡ് കൈവശം വച്ചിട്ടുള്ള സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ ;

(ബി) സര്‍ക്കാര്‍ അനുവദിച്ച നിശ്ചിത കാലയളവിനുള്ളില്‍ എത്ര ജീവനക്കാര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തുവെന്ന് അറിയിക്കുമോ ;

(സി) സംസ്ഥാനത്ത് അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും ബി.പി.എല്‍. കാര്‍ഡ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

1100

റേഷന്‍കാര്‍ഡ് തയ്യാറാക്കല്‍

ശ്രീ.പി.കെ.ഗുരുദാസന്‍

() സംസ്ഥാനത്ത് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം റേഷന്‍കാര്‍ഡിനായുളള എത്ര അപേക്ഷകള്‍ സിവില്‍ സപ്ളൈസ് ഓഫീസുകളില്‍ തീര്‍പ്പ് കല്പിക്കാനുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി) റേഷന്‍കാര്‍ഡ് തയ്യാറാക്കല്‍ ജോലി ചെയ്തുവന്നിരുന്ന ഏജന്‍സി ഏതാണ്; ഏജന്‍സിയെ മാറ്റാനുദ്ദേശിക്കുന്നുണ്ടോ;

(സി) റേഷന്‍കാര്‍ഡ് തയ്യാറാക്കിയ ഇനത്തില്‍ ഏതെല്ലാം ഏജന്‍സികള്‍ക്ക് തുക നല്കുവാനുണ്ടെന്ന് വിശദമാക്കാമോ?

1101

റേഷന്‍ കടകള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍

ശ്രീ. ബി.സത്യന്‍

() പുതിയതായി റേഷന്‍ കടകള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;

(ബി) റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് ഏതെങ്കിലും തരത്തിലുളള സംവരണ തത്വം പാലിക്കാറുണ്ടോ;

(സി) ഉണ്ടെങ്കില്‍ വിഭാഗം തിരിച്ച് സംവരണം നല്‍കുന്ന രീതി വിശദമാക്കാമോ?

1102

വയനാട് ജില്ലയിലെ റേഷന്‍ കടകളുടെ നവീകരണം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() അംഗീകൃത റേഷന്‍ കടകളുടെ നവീകരണത്തിനും പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയ്ക്കായി ജില്ലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ചെലവഴിച്ച തുകയുടെ താലൂക്ക് തല വിശദാംശം ലഭ്യമാക്കുമോ ;

(സി) ഈ പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

1103

കൂടരഞ്ഞിയില്‍ റേഷന്‍ കട

ശ്രീ. സി.മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കൂടരഞ്ഞി പഞ്ചായത്തിലെ കൂടരഞ്ഞി അങ്ങാടിയിലെ 15-ാം നമ്പര്‍ റേഷന്‍ കടയില്‍ 1200-ല്‍പ്പരം റേഷന്‍ കാര്‍ഡുകള്‍ ഉളളത് കണക്കിലെടുത്ത് പ്രസ്തുത സ്ഥലത്ത് പുതിയൊരു റേഷന്‍ കട കൂടി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

1104

റേഷന്‍മൊത്തവ്യാപാര കമ്മീഷന്‍

ശ്രീ. ജെയിംസ്മാത്യൂ

() കേരളത്തില്‍ ആകെ എത്ര റേഷന്‍ മൊത്തവ്യാപാര ഡിപ്പോകളുണ്ട്;

(ബി) റേഷന്‍ സാധനങ്ങള്‍ ഡിപ്പോകളില്‍ സൂക്ഷിച്ച് റേഷന്‍ കടകളില്‍ എത്തിക്കുന്നതിന് ഡിപ്പോകള്‍ക്ക് നല്കുന്ന കമ്മീഷന്‍ എത്രയാണ്;

(സി) ഏറ്റവും അവസാനമായി കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു നല്കിയത് എന്നാണ്;

(ഡി) 2011 മാര്‍ച്ചില്‍ അവതരിപ്പിച്ച ബജറ്റില്‍ ഈ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ദ്ദേശമുണ്ടായിരുന്നോ ; എങ്കില്‍ എത്ര രൂപാ വര്‍ദ്ധിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം എന്നും ഇത് നടപ്പാക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കുമോ;

() സര്‍ക്കാര്‍ ഇപ്പോള്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

1105

റേഷന്‍ അരിയുടെ കുറവ്

ശ്രീ. കെ. രാജു

() നിലവില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതിമാസം എത്ര അരി റേഷന്‍ വിലയ്ക്ക് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) അത് മുന്‍പ് ലഭിച്ചതില്‍ നിന്നും കുറവാണോ ;

(സി) എങ്കില്‍ പ്രസ്തുത കുറവ് നികത്തുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

1106

റേഷന്‍ സാധനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് തടയാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

() കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവയില്‍ വെട്ടിക്കുറവു വരുത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) 2010-11, 2011-12 വര്‍ഷങ്ങളില്‍ പ്രസ്തുത സാധനങ്ങള്‍ ലഭ്യമായതിന്റെ വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

1107

സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം

ശ്രീ. ബാബു എം. പാലിശ്ശേരി

() പൊതുവിതരണ സമ്പ്രദായത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ 2006 - ല്‍ സംസ്ഥാനത്തിന് എത്ര കിലോലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചിരുന്നത്;

(ബി) പ്രസ്തുത വര്‍ഷം സംസ്ഥാനത്ത് എത്ര റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നു; ഇപ്പോള്‍ എത്ര എണ്ണം നിലവിലുണ്ട്;

(സി) നിലവില്‍ സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം എത്ര കിലോലിറ്റര്‍ ആണ്;

(ഡി) മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം എന്തായിരുന്നു; വിശദാംശം വ്യക്തമാക്കുമോ ?

1108

മണ്ണെണ്ണ വിഹിതം

ശ്രീ. പി. തിലോത്തമന്‍

() റേഷന്‍കട വഴിയുളള മണ്ണെണ്ണ വിതരണം വെട്ടിക്കുറയ്ക്കുവാനുണ്ടായ കാരണമെന്താണെന്ന് വിശദമാക്കാമോ; കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് വീണ്ടെടുക്കുന്നതിനും സാധാരണക്കാര്‍ക്ക് റേഷന്‍കട വഴിയുളള മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കുന്നതിനും വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(ബി) കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് നല്‍കേണ്ട മണ്ണെണ്ണ വിഹിതം വെട്ടിക്കുറക്കുകയും അതേസമയം മറ്റ് പല സംസ്ഥാനങ്ങള്‍ക്കും നല്‍കിക്കൊണ്ടിരുന്ന മണ്ണണ്ണവിഹിതം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുളള കാര്യം ശ്രദ്ധയില്‍പ്പെട്ടുണ്ടോ;

(സി) കേരളത്തിന് നല്‍കിവരുന്ന മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് എന്തുകൊണ്ടാണെന്നു പരിശാധിച്ചിട്ടുണ്ടോ;

(ഡി) മണ്ണെണ്ണ വിഹിതം കൂടാതെ ഭക്ഷ്യധാന്യങ്ങളുടെ വിഹിതത്തില്‍ എന്തെങ്കിലും കുറവ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് പുന:സ്ഥാപിച്ചുകിട്ടാന്‍ എന്തു നടപടിയാണ് സ്വീകരിച്ചുവരുന്നത് എന്ന് വിശദമാക്കാമോ?

1109

റേഷന്‍ കാര്‍ഡുകളുടെ വിതരണം

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, . സി. ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) എത്ര ലക്ഷം റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകളില്‍ തീര്‍പ്പു കല്പിച്ചിട്ടുണ്ട്;

(സി) അതിനായി എന്തെല്ലാം സംവിധാനമാണ് ഒരുക്കിയിരുന്നത് ?

1110

അനര്‍ഹമായി നേടിയിട്ടുള്ള ബി.പി.എല്‍. റേഷന്‍കാര്‍ഡുകള്‍

ശ്രീ. .സി. ബാലകൃഷ്ണന്‍

,, പി.സി. വിഷ്ണുനാഥ്

,, .പി. അബ്ദുള്ളക്കുട്ടി

,, ഷാഫി പറമ്പില്‍

() വ്യാജ സത്യവാങ്മൂലവും അസത്യ പ്രസ്താവനകളും നല്‍കി പലരും അനര്‍ഹമായി ബി.പി.എല്‍. റേഷന്‍കാര്‍ഡ് നേടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത്തരം കാര്‍ഡുകള്‍ റദ്ദാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ?

1111

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് സബ്സിഡിയിനത്തില്‍ നല്‍കിയ തുക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() 2011-2012 -ലെ ബഡ്ജറ്റില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് സബ്സിഡിയിനത്തില്‍ എത്ര തുകയാണ് വകയിരുത്തിയത്;

(ബി) പ്രസ്തുത തുകയില്‍ പൊതു വിപണിയില്‍ ഇടപെടുന്നതിനും പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുമ്പോഴുണ്ടാകുന്ന നഷ്ടം നികത്തുന്നതിനും എന്തു തുക വീതം ചെലവഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

1112

സംഭരിച്ച നെല്ലിന്റെ വില

ശ്രീ. കെ. വി. വിജയദാസ്

() സംസ്ഥാനത്ത് സപ്ളൈകോ വഴി സംഭരിച്ച നെല്ലിന്റ വില പൂര്‍ണ്ണമായി കൊടുത്തു തീര്‍ത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര രൂപ ഇനിയും നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ; കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമോ എങ്കില്‍ അത് എന്ന് കൊടുത്തു തീര്‍ക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

(ബി) സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിന്റെ പേരില്‍ ആലപ്പുഴ ജില്ലയില്‍ ഒരു കര്‍ഷകന്‍ അത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത കര്‍ഷകന്റെ കുടുംബത്തിന് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോ വിശദാംശങ്ങള്‍ നല്‍കുമോ?

1113

നേമം നിയോജക മണ്ഡലത്തിലെ പുതിയ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നൂറുദിന കര്‍മ്മദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി, നേമം നിയോജക മണ്ഡലത്തില്‍ ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് എന്തെങ്കിലും പുതിയ പദ്ധതി നടപ്പിലാക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1114

മാവേലി സ്റോര്‍ലാഷം മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം

ശ്രീ. സി. ദിവാകരന്‍

,, വി. ശശി

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ.കെ. രാജു

() മാവേലി സ്റോറുകള്‍ ലാഭം മാര്‍ക്കറ്റുകള്‍ എന്നിവ വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സംവിധാനങ്ങളുണ്ടോ; ഉണ്ടെങ്കില്‍ അവ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഗുണനിലവാരമില്ലാത്ത കാരണത്താല്‍ ഡിപ്പോകളില്‍ നിന്നും മടക്കി അയച്ച സാധനങ്ങള്‍ വീണ്ടും വിതരണത്തിനായി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം ഡിപ്പോകളില്‍ നിന്നും മടക്കി അയച്ച ഏതെല്ലാം സാധനങ്ങളാണ് വീണ്ടും വിതരണം ചെയ്തിട്ടുള്ളത്; അവയുടെ അളവ് എത്ര വീതം; വ്യക്തമാക്കുമോ ?

1115

ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യം പരിഹരിക്കാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മാവേലി സ്റോറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെടുന്നതു മൂലം സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സബ്സിഡി നിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമോ?

1116

കുറുവ പഞ്ചായത്തിലെ പടപ്പറമ്പില്‍ മാവേലി സ്റോര്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() കുറുവ പഞ്ചായത്തിലെ പടപ്പറമ്പില്‍ ഒരു മാവേലി സ്റോര്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ?

1117

കോട്ടപ്പള്ളിയില്‍ മാവേലി സ്റോര്‍

ശ്രീമതി കെ. കെ. ലതിക

() കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ കോട്ടപ്പള്ളിയില്‍ ഒരു മാവേലി സ്റോര്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഗ്രാമപഞ്ചായത്ത് ഇത് സംബന്ധമായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷയില്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

1118

ഈങ്ങാപ്പുഴയില്‍ മാവേലി സ്റോര്‍

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പുതുപ്പാടി പഞ്ചായത്തില്‍ രണ്ടാമതൊരു മാവേലിസ്റോര്‍ ഈങ്ങാപ്പുഴയില്‍ അനുവദിക്കണമെന്ന ആവശ്യത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത മാവേലി സ്റോര്‍ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ ഭൌതിക സാഹചര്യങ്ങളും ഗ്രാമപഞ്ചായത്ത് അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുള്ളതിനാല്‍ എത്രയും വേഗം ഇതിനുള്ള അനുമതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

1119

പയ്യന്നൂര്‍ - വെളേളാറയില്‍ മാവേലിസ്റോര്‍

ശ്രീ.സി.കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ എരമം-കുറ്റൂര്‍ പഞ്ചായത്തിലെ വെളേളാറയില്‍ മാവേലി സ്റോര്‍ അനുവദിക്കുന്നതിനായുളള നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ അതു സംബന്ധിച്ച് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

1120

കണ്ണൂര്‍ ജില്ലയിലെ പാചകവാതകക്ഷാമം

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയിലെ പാചകവാതക ഉപഭോക്താക്കള്‍ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടര്‍ ലഭിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

1121

പൊതുവിതരണ കേന്ദ്രങ്ങളിലൂടെ കൂടുതല്‍ സാധനങ്ങള്‍

ശ്രീ. എം.ഉമ്മര്‍

() പൊതുവിതരണ കേന്ദ്രങ്ങളിലൂടെ കൂടുതല്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) .പി.എല്‍ കാര്‍ഡില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന അരിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടോ;

(സി) മണ്ണെണ്ണയുടെ അളവ് പഴയ രീതിയില്‍ പുന:സ്ഥാപിക്കാനാകുമോ;

(ഡി) റേഷന്‍ കടകളിലൂടെ പച്ചരി ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടോ ?

1122

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങള്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതു വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഇതിനായി എന്തൊക്കെ പുതിയ സംരംഭങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്;

(സി) സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി എന്തൊക്കെ നിത്യോപയോഗ സാധനങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്തുവരുന്നത്;

(ഡി) പുതുതായി എന്തൊക്കെ സാധനങ്ങളാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1123

പൊതുവിതരണ രംഗത്തെ അഴിമതി

ശ്രീ. പി. . മാധവന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, വി. പി. സജീന്ദ്രന്‍

() പൊതുവിതരണ രംഗത്തെ അഴിമതിയും കരിഞ്ചന്തയും തടയാന്‍ സ്വീകരിച്ച നടപടികളെന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) പൊതുവിതരണം വഴിയുള്ള മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകള്‍ തടയാന്‍ എന്തെല്ലാം പുതിയ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) റേഷന്‍ വിതരണത്തിലെ അപാകതകളും അഴിമതിയും കണ്ടെത്തുന്നതിനുള്ള 'ബയോമെട്രിക് സംവിധാനം' എന്നുമുതല്‍ പ്രാവര്‍ത്തികമാക്കുമെന്ന് വ്യക്തമാക്കാമോ;

(ഡി) റേഷന്‍കടകളിലെ മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകള്‍ കണ്ടുപിടിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;

() റേഷന്‍മണ്ണെണ്ണ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷം എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ; എത്ര ലിറ്റര്‍ മണ്ണെണ്ണ ഇപ്രകാരം വില്പന നടത്തിയതായി കണ്ടെത്തുകയുണ്ടായി എന്നും അറിയിക്കാമോ?

1124

അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി) അവശ്യ സാധനങ്ങള്‍ക്ക് പുറമേ മറ്റ് ഉല്പന്നങ്ങള്‍ കൂടി സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദമാക്കുമോ ;

(സി) ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1125

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധന നിയന്ത്രണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത് നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വെളിപ്പെടുത്താമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വില നിയന്ത്രണത്തിനായി പൊതു മാര്‍ക്കറ്റില്‍ എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ഡി) ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതിനകം എത്ര രൂപ ചെലവഴിച്ചെന്നും വെളിപ്പെടുത്തുമോ ?

1126

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനു വേണ്ടി പൊതുമാര്‍ക്കറ്റില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ക്കു പുറമേ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

1127

നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധന

പ്രൊഫ. സി. രവീന്ദ്രനാഥ്

() ക്രമാതീതമായ പ്രെടോളിയം വിലവര്‍ദ്ധനവ് മൂലം മിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും പൊതുമാര്‍ക്കറ്റില്‍ വില വര്‍ദ്ധിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വില നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

1128

ഇന്ധനവില വര്‍ദ്ധനയും ഉപഭോഗവും

ശ്രീ. രാജു എബ്രഹാം

() പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചക വാതകം എന്നിവയുടെ വിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ എത്ര തവണ ഏതെല്ലാം തീയതികളിലായി എന്തു തുക വീതം വര്‍ദ്ധനവുണ്ടായെന്ന് വെളിപ്പെടുത്താമോ;

(ബി) സംസ്ഥാനത്ത് ഇവ ഓരോന്നും പ്രതിമാസം ശരാശരി എത്ര അളവ് വീതം ഉപയോഗിക്കപ്പെടുന്നുണ്ടെന്ന വിശദാംശം ലഭ്യമാക്കാമോ ?

1129

നാഫെഡ് വഴി കിറ്റുകള്‍ വിതരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ 30% വിലക്കുറവില്‍ നാഷണല്‍ അഗ്രികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (നാഫെഡ്) വഴി ആറായിരം കോടി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപനം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിനകം സംസ്ഥാനത്ത് നാഫെഡിന്റെ എത്ര കിറ്റുകള്‍, ഏതെല്ലാം സ്ഥലങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

1130

ഹോട്ടലുകളിലെ ഭക്ഷ്യ സാധനങ്ങളുടെ വില നിയന്ത്രണം

ശ്രീ. . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, പാലോട് രവി

,, എം. പി. വിന്‍സെന്റ്

() ഹോട്ടലുകളിലെ ഭക്ഷ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ് ;

(ബി) പാലിന്റെയും പാചകവാതകത്തിന്റെയും വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പല ഹോട്ടലുകളും അന്യായമായ വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇത്തരം ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ;

(ഡി) സംസ്ഥാനത്ത് കൂടുതല്‍ ന്യായവില ഹോട്ടലുകള്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

() അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഹോട്ടലുടമകള്‍ നടത്തുന്ന വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നത് നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

1131

നെല്ല് സംഭരണം

ശ്രീ. എം. ചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, വി. ചെന്താമരാക്ഷന്‍

,, ആര്‍. രാജേഷ്

() കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; ഏതെല്ലാം ഏജന്‍സികള്‍ വഴി ഈ വര്‍ഷം എത്ര ടണ്‍ നെല്ല് സംഭരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് ; സംഭരിച്ചത് എത്ര ;

(ബി) സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വഴി ഈ വര്‍ഷം എത്ര ടണ്‍ നെല്ല് സംഭരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് ; സംഭരിച്ചത് എത്ര ;

(സി) ഉല്‍പ്പാദിപ്പിക്കുന്ന നെല്ലിന്റെ എത്ര ശതമാനം സംഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ; സംഭരണം നടത്തിയ ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എത്രയാണ് ; ഈ ഇനത്തില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് എന്ത് തുക ഇനിയും ലഭിക്കേണ്ടതായിട്ടുണ്ട് ?

1132

നേമം നിയോജകമണ്ഡലത്തിലെ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തില്‍ എത്ര സബ്രജിസ്ട്രാര്‍ ഓഫീസുകള്‍ ഉണ്ട്;

(ബി) ആയവയുടെ ടെലിഫോണ്‍ നമ്പര്‍ നിലവിലെ സബ്രജിസ്ട്രാറുടെ പേര് തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) പ്രസ്തുത സബ്രജിസ്ട്രാര്‍ ഓഫീസ് പരിധികളിലും നേമം നിയോജകമണ്ഡലത്തിലാകെയും ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫെയര്‍വാല്യൂ പട്ടിക ലഭ്യമാക്കുമോ ?

1133

കൊട്ടാരക്കരയിലെ അഡീഷണല്‍ സബ് രജിസ്ട്രാര്‍ ആഫീസിന് പുതിയ കെട്ടിടം

ശ്രീമതി പി. അയിഷാ പോറ്റി

() തീപിടുത്തത്തില്‍ നശിച്ച കൊട്ടാരക്കരയിലെ അഡീഷണല്‍ സബ്രജിസ്ട്രാര്‍ ആഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ;

(ബി) പുതിയ കെട്ടിട നിര്‍മ്മാണത്തിന് പ്ളാന്‍, എസ്റിമേറ്റ് എന്നിവ തയ്യാറാക്കിയിട്ടുണ്ടോ ;

(സി) പ്ളാനും, എസ്റിമേറ്റും ലഭ്യമാക്കിയാല്‍ നിര്‍മ്മാണത്തിനാവശ്യമായ തുക രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.