UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1061

കുറുമത്തൂര്‍ ഗവണ്‍മെന്റ് ഐ.ടി..യ്ക്ക് ഭൂമി

ശ്രീ. ജെയിംസ് മാത്യൂ

() തളിപ്പറമ്പ് മണ്ഡലത്തിലെ കുറുമത്തൂര്‍ ഗവണ്‍മെന്റ് ഐ.ടി..-യ്ക്ക് കെട്ടിടം പണിയുന്നതിന് ഭൂമി ലഭ്യമാക്കുന്നതിലേയ്ക്കായി എപ്പോഴാണ് നടപടികള്‍ ആരംഭിച്ചത് എന്നതും ഇക്കാര്യത്തില്‍ ഇതുവരെ റവന്യൂ വകുപ്പില്‍ നിന്നും ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ നിന്നും കണ്ണൂര്‍ കളക്ട്രേറ്റില്‍ നിന്നും സ്വീകരിച്ച നടപടികളുടെ വിശദാംശവും രഭ്യമാക്കുമോ ;

(ബി) പ്രസ്തുത നടപടിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും ഇക്കാര്യത്തില്‍ സ്വികരിക്കാന്‍ കഴിയുന്ന നടപടിയുടെ സ്വഭാവും അറിയിക്കുമോ ;

(സി) നടപടികള്‍ പൂര്‍ത്തീകരിച്ച് എന്ന് ഭൂമി ലഭ്യമാക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ ?

1062

മേഞ്ഞാണ്യം വില്ലേജ് ഓഫീസിന് കെട്ടിടം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയിലെ മേഞ്ഞാണ്യം വില്ലേജ് ഓഫീസ് ഇപ്പോള്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് വാടകയിനത്തില്‍ നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) മേഞ്ഞാണ്യം വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായോ എന്ന് വെളിപ്പെടുത്തുമോ; എങ്കില്‍ എപ്പോഴാണ് പണി പൂര്‍ത്തിയാക്കിയത് എന്ന് അറിയിക്കുമോ;

(സി) വാടകക്കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ വാടകയിനത്തില്‍ ഖജനാവില്‍ നിന്നും പണം നഷ്ടപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ ?

1063

ചാത്തന്നൂര്‍ സബ്ട്രഷറിക്ക് ഭൂമി

ശ്രീ.ജി.എസ്.ജയലാല്‍

() ചാത്തന്നൂര്‍ സബ്ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിലേക്കായി മീനാട് വില്ലേജിന്റെ പരിധിയില്‍പ്പെട്ട ചാത്തന്നൂര്‍ മിനി സിവില്‍ സ്റേഷന്‍ കോമ്പൌണ്ടില്‍ നിന്നും ഭൂമി ലഭ്യമാക്കുന്നതിലേക്ക് നടപടി ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നുവോ;

(ബി) എങ്കില്‍ അതിന്‍മേല്‍ നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ?

1064

.റ്റി.. കെട്ടിടം നിര്‍മ്മിക്കുന്നതിന് റവന്യൂ ഭൂമി

ശ്രീ. ജി. സുധാകരന്‍

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പുറക്കാട് ഐ.റ്റി..യ്ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് പുറക്കാട് പഞ്ചായത്തില്‍ ലഭ്യമായ റവന്യൂഭൂമി വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ടോ എന്നറിയിക്കുമോ ; എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ?

1065

ചാലക്കുടിയില്‍ കോര്‍ട്ട് കോംപ്ളക്സ്, ഫയര്‍സ്റേഷന്‍, പെട്രോള്‍ പമ്പ്, ഗ്യാസ് ഔട്ട്ലെറ്റ് എന്നിവയ്ക്ക് സ്ഥലം

ശ്രീ. ബി.ഡി.ദേവസ്സി

() ചാലക്കുടിയില്‍ കോര്‍ട്ട് കോംപ്ളക്സ്, ഫയര്‍ സ്റേഷന്‍ എന്നിവയും സിവില്‍സപ്ളൈസ് കോര്‍പ്പറേഷന് പെട്രോള്‍പമ്പും ഗ്യാസ് ഔട്ട്ലെറ്റും നിര്‍മ്മിക്കുന്നതിനാശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുളള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സ്ഥലം ലഭ്യമാക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

1066

കുന്ദമംഗലം മിനിസിവില്‍ സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. പി. റ്റി. . റഹീം

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് മിനിസിവില്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച റവന്യൂ വകുപ്പിലെ 8936/എഫ്2/12/റവന്യൂ. എന്ന ഫയലിലെ നടപടി ഏതുവരെയായി എന്ന് വ്യക്തമാക്കുമോ ?

1067

ഉദുമ ഗവണ്‍മെന്റ് ഐ. ടി. .യ്ക്ക് സ്ഥലം നല്‍കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ ഉദുമ ഗവണ്‍മെന്റ് ഐ. ടി. .ക്കുവേണ്ടി പൂല്ലൂര്‍ വില്ലേജില്‍ സ്ഥലം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;

(ബി) ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ പരിഗണനയിലുള്ള ഫയലില്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ?

1068

ചാലിയാര്‍ മൊടവണ്ണക്കടവില്‍ തൂക്കുപാലം നിര്‍മ്മാണം

ശ്രീ. പി. കെ. ബഷീര്‍

() ഏറനാട് താലൂക്കില്‍ ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണക്കടവില്‍ തൂക്കുപാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടം വരെയായി ;

(ബി) പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ; എങ്കില്‍ എപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

1069

ചെറുതുരുത്തി തടയണ നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര നിയോജകമണ്ഡലത്തില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗിച്ചുകൊണ്ടുള്ള ചെറുതുരുത്തിയുടെ തടയണ നിര്‍മ്മാണം തടസപ്പെട്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പറയാമോ; സാങ്കേതിക കാരണങ്ങളാണ് തടയണ നിര്‍മ്മാണം തടസപ്പെടാന്‍ കാരണമായതെങ്കില്‍ അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി) ഇത് സംബന്ധിച്ച് ജലവിഭവ വകുപ്പ് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത തടയണ നിര്‍മ്മാണത്തിന്റെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1070

ഓഫീസേഴ്സ് ക്ളബിന്റെ ഉടമസ്ഥത

ശ്രീ. ജി. സുധാകരന്‍

,, വി. ശിവന്‍കുട്ടി

,, കോലിയക്കോട് എം. കൃഷ്ണന്‍ നായര്‍

ശ്രീമതി. പി.അയിഷാ പോറ്റി

() തിരുവനന്തപുരത്തുള്ള ഓഫീസേഴ്സ് ക്ളബ് ഇപ്പോള്‍ ആരുടെ ഉടമസ്ഥതയിലാണ്;

(ബി) ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുണ്ടോ;

(സി) ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ അനാസ്ഥ കാണിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത്തരം സാഹചര്യം ഉണ്ടാകാന്‍ കാരണമെന്താണെന്ന് വ്യക്തമാക്കുമോ; ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?

1071

പന്തല്ലൂര്‍ക്ഷേത്രഭൂമി കയ്യേറ്റം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രഭൂമിയില്‍ നിന്ന് എത്ര ഏക്കര്‍ ഭൂമിയാണ് കയ്യേറിയിട്ടുള്ളതെന്നും, ആരാണ് കയ്യേറിയതെന്നും വിശദമാക്കാമോ;

(ബി) പ്രസ്തുത ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു എന്നറിയിക്കുമോ ?

1072

മലയാള മനോരമ കുടുംബം അനധികൃതമായി കൈവശം വെച്ചിരുന്ന ക്ഷേത്രം വക ഭൂമി

ശ്രീ. ആര്‍. രാജേഷ്

() മലയാള മനോരമ കുടുംബം അനധികൃതമായി കൈവശം വെച്ചിരുന്ന പന്തല്ലൂര്‍ ഭഗവതി ക്ഷേത്രം വക 400 ഏക്കര്‍ ഭൂമി പൂര്‍ണ്ണമായും തിരിച്ച് പിടിക്കുകയുണ്ടായോ എന്നറിയിക്കുമോ ;

(ബി) മനോരമ കുടുംബം കൈവശം വെച്ചിരുന്ന ഘട്ടത്തില്‍ പ്രസ്തുത ഭൂമിയില്‍നിന്നും എത്ര കോടി രൂപ വിലമതിപ്പുള്ള മരങ്ങള്‍ മുറിച്ചു മാറ്റുകയുണ്ടായെന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

1073

വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമുള്ള താലൂക്കുകള്‍

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്തെ ഏതെല്ലാം താലൂക്ക് ഓഫീസുകളിലാണ് 'വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി ചെലവാക്കിയ തുക എത്രയെന്നും വ്യക്തമാക്കുമോ;

(സി) ഇതുവഴി ആര്‍ജ്ജിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ഡി) എല്ലാ താലൂക്കാഫീസുകളിലും എന്ന് പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് അറിയിക്കുമോ?

1074

ജില്ല, താലൂക്ക്, വില്ലേജ് രൂപീകരണം

ശ്രീ. കെ. എന്‍. . ഖാദര്‍

() പുതിയ ജില്ല, താലൂക്ക്, വില്ലേജ് എന്നിവ രൂപീകരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; അതിനായി സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(ബി) നിലവിലുള്ള ജില്ലകളിലെ ജനസംഖ്യയുടെ തോത് ഈ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടോ?

1075

പൊതുജനസേവനത്തിന് പുതിയ സംവിധാനം

ശ്രീ. സി. പി. മുഹമ്മദ്

,, . സി. ബാലകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

() റവന്യൂ വകുപ്പ് പൊതുജനങ്ങള്‍ക്കായി നല്‍കുന്ന വിവിധ സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുന്നതിന് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ;

(സി) ഇതിനായി ഒരു പ്രത്യേക സെല്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

1076

പ്രവാസികള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിലെ കാലതാമസം

ശ്രീ. എന്‍..നെല്ലിക്കുന്ന്

() പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ആവശ്യത്തിനായി അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ അനാവശ്യമായി കാലതമാസം ഉണ്ടാകുന്നതുമൂലം പലകുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങിപ്പോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി പരിഹാര നടപടികള്‍ സ്വീകരിക്കുമോ?

1077

മുകുന്ദപുരം താലൂക്ക് വിഭജനം

ശ്രീ. ബി. ഡി. ദേവസ്സി

() മുകുന്ദപുരം താലൂക്കിനെ വിഭജിച്ച് ചാലക്കുടി ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇതിനായി നടപടികള്‍ സ്വീകരിക്കുമോ?

1078

മലപ്പുറം ജില്ലയിലെ വില്ലേജുകളുടെ വിഭജനം

ശ്രീ. എം. ഉമ്മര്‍

() ഏറനാട് താലൂക്കിലെ നറുകര വില്ലേജിന്റെ വലിപ്പം കണക്കിലെടുത്ത് വിഭജിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ;

(ബി) പുതിയ വില്ലേജുകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് പൊതുവായ നിലപാട് എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ ;

(സി) മലപ്പുറം ജില്ലയിലെ വിഭജിക്കാനുദ്ദേശിക്കുന്ന വില്ലേജുകളേ തെല്ലാമാണെന്നവിവരം വെളിപ്പെടുത്തുമോ ?

1079

ഗ്രൂപ്പ് വില്ലേജുകളുടെ വിഭജനം

ശ്രീ. ബി. ഡി. ദേവസ്സി

() ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് പ്രത്യേക വില്ലേജ് ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട പരിയാരം, അതിരപ്പിള്ളി എന്നീ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും, കോടശ്ശേരി പഞ്ചായത്തിന്റെ ഒരു ഭാഗവും ഉള്‍പ്പെടുന്ന പരിയാരം ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് അതിരപ്പിള്ളി പഞ്ചായത്ത് കേന്ദ്രമാക്കി ഒരു പുതിയ വില്ലേജ് രൂപീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ?

1080

പുതുക്കാട് മണ്ഡലത്തില്‍ പട്ടയത്തിന് വേണ്ടിയുള്ള അപേക്ഷകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുക്കാട് മണ്ഡലത്തില്‍ പട്ടയം ലഭിക്കുന്നതിന് വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ;

(ബി) ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്തവ എത്ര ;

(സി) പുതുക്കാട് പഞ്ചായത്തിലെ കണ്ണമ്പത്തൂരില്‍ നിന്നു പട്ടയം ലഭിക്കുന്നതിനുവേണ്ടി അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ പട്ടയം നല്‍കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട് ;

(ഡി) നടപടികള്‍ പൂര്‍ത്തിയാക്കി മണ്ഡലത്തിലെ പട്ടയത്തിനായി അപേക്ഷിച്ചവര്‍ക്ക് എന്ന് പട്ടയം നല്‍കാനാകും എന്ന് അറിയിക്കുമോ?

1081

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍

ശ്രീ. ജി. എസ്. ജയലാല്‍

() കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട വിവിധ വില്ലേജ് ഓഫീസുകളില്‍ നിന്നും ഭൂമിക്ക് പട്ടയം ലഭിക്കുന്നതിലേക്കായി എത്ര അപേക്ഷകളാണ് ലഭിച്ചിരുന്നതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത അപേക്ഷകളിന്മേല്‍ പട്ടയം ലഭിക്കുവാന്‍ അര്‍ഹതയുള്ളവരായി കണ്ടെത്തിയ എത്ര പേര്‍ ഉണ്ടെന്നും, അവരുടെ പേരും മേല്‍വിലാസവും സഹിതം അറിയിക്കുമോ;

(സി) ഇവര്‍ക്ക് പട്ടയം ലഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

1082

ഗുരുവായൂരില്‍ റവന്യൂ വകുപ്പിന്റെ ഗസ്റ്ഹൌസ്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ വില്ലേജ് ഓഫീസ് നില്‍ക്കുന്ന ഭൂമിയില്‍ പുതിയ കെട്ടിടവും ഗസ്റ്ഹൌസും നിര്‍മ്മിക്കാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം പ്രാവര്‍ത്തിക മാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) ദിവസേന ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട താമസസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് റവന്യൂ വകുപ്പ് നടപടികള്‍ സ്വീകരിക്കുമോ ?

1083

ജില്ലാ റവന്യൂ ഓഫീസര്‍

ശ്രീ. എം. ചന്ദ്രന്‍

() റവന്യൂ വകുപ്പില്‍ ജില്ലാ റവന്യൂ ഓഫീസര്‍ (ഡി.ആര്‍..) തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ആവശ്യം അംഗീകരിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടോയെന്നറിയിക്കുമോ;

(സി) ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കായി പ്രസ്തുത തസ്തിക സംവരണം ചെയ്യണമെന്നുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?

1084

കോഴിക്കോട് ജില്ലയില്‍ റവന്യൂ വകുപ്പില്‍ നിലവിലുള്ള വിവിധ തസ്തികകള്‍

ശ്രീ. .കെ. വിജയന്‍

റവന്യൂ വകുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക്, വില്ലേജ് അസിസ്റന്റ്, അപ്പര്‍ ഡിവിഷന്‍ ക്ളാര്‍ക്ക്, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്നിവയുടെ ആകെ എത്ര തസ്തികകള്‍ ഉണ്ടെന്നും ഇതില്‍ സ്ഥിരം തസ്തിക എത്ര എന്നും അറിയിക്കാമോ?s

1085

റവന്യൂ വകുപ്പ് ആലപ്പുഴ ജില്ലയില്‍ നടത്തിയ സ്ഥലം മാറ്റങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം റവന്യൂ വകുപ്പില്‍ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; സ്ഥലം മാറ്റങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(ബി) ആലപ്പുഴ ജില്ലയില്‍ യു.ഡി. ക്ളാര്‍ക്ക്, വില്ലേജ് ഓഫീസര്‍ എന്നീ തസ്തികകളിലുള്ളവരെ വളരെ ദൂരേയ്ക്ക് സ്ഥലം മാറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1086

ചേര്‍ത്തല വഴിതര്‍ക്കവുമായി ബന്ധപ്പെട്ട സസ്പെന്‍ഷന്‍

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല തെക്ക് വില്ലേജ് പരിധിയില്‍പെട്ട വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് അളവ് കേസില്‍ സര്‍ക്കാര്‍ പുറമ്പോക്ക്അളന്ന് നഷ്ടപ്പെടുത്തിയതിന് സര്‍വ്വേയര്‍മാരെയും ഡ്രാഫ്റ്റ്സ്മാന്മാരെയും ഉള്‍പ്പെടെ 7 പേരെ സസ്പെന്റ് ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കാണോ എന്ന് വെളിപ്പെടുത്തുമോ;

(സി) ഇതിലെ സസ്പെന്റ് ചെയ്യപ്പെട്ടവരില്‍ രണ്ട് സര്‍വ്വേയര്‍മാരെ മാത്രം സസ്പെന്‍ഷനില്‍ നിര്‍ത്തിയിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുമോ;

(ഡി) ഈ അളവ് കേസില്‍ സബ്ഡിവിഷന്‍ സ്കെച്ച് മൂന്നു തവണ പരിശോധിച്ച് അപ്രൂവ് ചെയ്തതും തര്‍ക്ക സ്ഥലംനേരില്‍ പരിശോധിച്ച് സ്കെച്ച് തയ്യാറാക്കാന്‍ സര്‍വ്വേയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതുമായ ജില്ലാ സര്‍വ്വേ സൂപ്രണ്ടിനെ തിരിച്ചെടുക്കുകയും പ്രെമോഷന്‍ നല്‍കി ആലപ്പുഴയില്‍ തന്നെ നിയമിക്കുകയും ചെയ്തത് എന്തു കൊണ്ടാണെന്നും വ്യക്തമാക്കുമോ?

1087

കയര്‍പിരി മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ. കെ. ദാസന്‍

() കയര്‍പിരി മേഖലയിലെ തൊഴിലാളികള്‍ക്കായി നിലവിലുള്ള ഇന്‍കം സപ്പോര്‍ട്ട് സ്കീം പ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര രൂപ ചെലവഴിച്ചു എന്ന വിവരം വര്‍ഷവും ജില്ലയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി) കയര്‍ സംഘം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പഠിക്കുവാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ കമ്മിറ്റി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ; കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;

(സി) കൊയിലാണ്ടി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ സംഘങ്ങള്‍ ഏതെല്ലാമാണെന്നും അത് എവിടെയെല്ലാമാണെന്നും വിശദമാക്കാമോ?

1088

കയര്‍മേഖലയിലെ ബഡ്ജറ്റ് വിഹിതം

ശ്രീ.ജി.സുധാകരന്‍

() 2005 മുതല്‍ 2012 വരെയുളള ഓരോ സാമ്പത്തിക വര്‍ഷവും കയര്‍ വകുപ്പിന് ബഡ്ജറ്റില്‍ അനുവദിച്ചിരുന്ന വിഹിതം എത്ര വീതമായിരുന്നു;

(ബി) ഓരോ സാമ്പത്തിക വര്‍ഷവും എത്ര തുകവീതം ചെലവഴിച്ചു ഇനം തിരിച്ചുളള കണക്ക് നല്‍കുമോ;

(സി) 2012-2013 സാമ്പത്തിക വര്‍ഷം കയര്‍ വകുപ്പിന് അനുവദിച്ചിട്ടുളള ബഡ്ജറ്റ് വിഹിതം എത്രയാണെന്ന് ലഭ്യമാക്കുമോ?

1089

ഹരിതപ്രയത്ന പദ്ധതി

ശ്രീ. പി. . മാധവന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

() കയര്‍ഫെഡ് നടപ്പിലാക്കുന്ന ‘ഹരിതപ്രയത്ന’ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി) ജില്ല, ബ്ളോക്ക് തലങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(സി) പ്രസ്തുത പദ്ധതിയുടെ പ്രചരണത്തിനായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

1090

കയര്‍ മേഖലയുടെ സമഗ്ര വികസനം

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

() സംസ്ഥാനത്ത് കയര്‍ മേഖലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തില്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്ന് അറിയിക്കുമോ;

(ബി) നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കയര്‍ ഉല്‍പ്പനങ്ങളുടെ വൈവിധ്യവല്‍ക്കരണം യാഥാര്‍ത്ഥ്യമാക്കി കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ;

(സി) നടപ്പു സാമ്പത്തിക വര്‍ഷം കയര്‍ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര വിപണി ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് എന്ന് വിശദമാക്കുമോ?

1091

സര്‍ക്കാര്‍ ഭൂമിയുടെ റീസര്‍വ്വേ

ശ്രീ. ബെന്നി ബെഹനാന്‍

,, പാലോട് രവി

,, സി. പി. മുഹമ്മദ്

() സര്‍ക്കാര്‍ ഭൂമിയുടെ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;

(ബി) പ്രസ്തുത റീസര്‍വ്വേയിലൂടെ അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച കണക്കുകള്‍ ലഭിച്ചിട്ടുണ്ടോ;

(സി) ഇത്തരത്തിലുളള ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.