UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1511

വയോജനനയം

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്ത് വയോജനനയം നിലവിലുണ്ടോ; ഇത് എന്നാണ് പ്രഖ്യാപിച്ചത്;

(ബി) വയോജനനയത്തിലെ ഏതെല്ലാം വ്യവസ്ഥകള്‍ ഇതുവരെ നടപ്പിലാക്കി;

(സി) വയോജനപെന്‍ഷന്റെ എത്ര തവണകള്‍ കുടിശ്ശികയായിട്ടുണ്ട്;

(ഡി) അത് എന്ന് കൊടുക്കാന്‍ കഴിയുമെന്നു വ്യക്തമാക്കാമോ?

1512

വയോജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക വേദി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() വയോജനങ്ങളുടെ സംരക്ഷണവും, ക്ഷേമവും ലക്ഷ്യമാക്കി പ്രത്യേക വേദി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ?

1513

വയോജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്ക്ക്

ശ്രീ. വി. ശശി 

() വയോജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്ക്ക് ഏതെല്ലാം ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട് ;

(ബി) പ്രസ്തുത ഹെല്‍പ്പ് ഡെസ്ക്കുകള്‍ വഴി ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

1514

സാമൂഹ്യക്ഷേമരംഗത്ത് പുതിയ പദ്ധതികള്‍

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സാമൂഹ്യക്ഷേമ രംഗത്ത് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തമോ;

(ബി) പുതുതായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത്?

1515

പെന്‍ഷന്‍ കുടിശ്ശിക

ശ്രീ. പി.കെ. ഗുരുദാസന്‍

() സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ ഇപ്പോള്‍ എത്രമാസത്തെ കുടിശ്ശികയായിട്ടുണ്ട്;

(ബി) എല്ലാ പെന്‍ഷനുകളും കുടിശ്ശികയടക്കം നല്കുന്നതിന് എത്ര കോടി രൂപ ആവശ്യമായി വരുമെന്ന് വ്യക്തമാക്കുമോ;

(സി) ഏതെല്ലാം പെന്‍ഷനുകള്‍ ഏതെല്ലാം മാസം വരെ നല്കി യിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1516

സാമൂഹ്യ സുരക്ഷാ മിഷന്‍

ശ്രീ. റ്റി. വി. രാജേഷ്

() സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള സഹായങ്ങള്‍ എന്തൊക്കെയാണെന്നതു സംബന്ധിച്ച വിശദാംശം നല്‍കാമോ;

(ബി) കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സാമൂഹ്യ സുരക്ഷാ മിഷന് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; അതിന്റെ വിശദാംശം നല്‍കാമോ?

1517

താലോലം പദ്ധതി

ശ്രീമതി കെ.കെ. ലതിക

() സാമൂഹ്യസുരക്ഷാ മിഷന്‍ വഴി നടപ്പാക്കി വരുന്ന താലോലം പദ്ധതിയില്‍ നിന്നും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പേര്‍ക്ക് ധനസഹായം നല്‍കി;

(ബി) പദ്ധതിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കൊയാണ് ;

(സി) ധനസഹായത്തിനുളള എത്ര അപേക്ഷകള്‍ ഇപ്പോള്‍ തീരുമാനകാതെ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ?

1518

മാതൃകാ അംഗന്‍വാടി

ശ്രീ. ജെയിംസ് മാത്യു

() മണ്ഡലത്തില്‍ ഒരു അംഗന്‍വാടി 'മാതൃകാ അംഗന്‍വാടി'യായി ഉയര്‍ത്തുന്ന പദ്ധതിയുടെപുരോഗതി അറിയിക്കുമോ;

(ബി) ഇതിലേക്കായി പരിഗണിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(സി) തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഏത് അംഗന്‍വാടിയാണ് മാതൃകാ അംഗന്‍വാടിയായി ഉയര്‍ത്തുന്നതിന് പരിഗണനയില്‍ ഉളളതെന്നും ആയതിലേക്കായി സ്വീകരിച്ചിട്ടുളള നടപടികളും വ്യക്തമാക്കാമോ?

1519

ഉദുമ നിയോജക മണ്ഡലത്തില്‍ അംഗന്‍വാടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ അംഗന്‍വാടി പ്രോജക്ട് നടപ്പിലാക്കുന്നതിനായി അധിക തുക ബന്ധപ്പെട്ട പഞ്ചായത്ത് നല്‍കാമെന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ തുടങ്ങാനുള്ള അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് എന്തു തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ ?

1520

കൊയിലാണ്ടി മണ്ഡലത്തിലെ അംഗന്‍വാടികള്‍

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി മണ്ഡലത്തില്‍ സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ ഏതെല്ലാമാണെന്നും അത് എവിടെയെല്ലാമാണെന്നും ഏതെല്ലാം പഞ്ചായത്തുകളില്‍ ആണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കുമോ;

(ബി) സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാത്ത അംഗന്‍വാടികള്‍ക്ക് അവ ലഭ്യമാക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

1521

കോഴിക്കോട് ജില്ലയിലെ അംഗവാടികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാതെ പ്രവര്‍ത്തിക്കുന്ന എത്ര അംഗന്‍വാടികള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) കോഴിക്കോട് ജില്ലയിലെ ചില അംഗന്‍വാടികളില്‍ പോഷകാഹാര വിതരണം കൃത്യമായി നടക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത അംഗന്‍വാടികളില്‍ പോഷകാഹാരം കൃത്യമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

1522

കാഞ്ഞങ്ങാട് മണ്ഡലത്തിലെ അംഗന്‍വാടികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എത്ര അംഗന്‍വാടികളാണ് ഉള്ളതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;

(ബി) ഇതില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ളവ ഏതെല്ലാ മെന്നറിയിക്കാമോ;

(സി) വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് സ്ഥലവും കെട്ടിടവും ലഭ്യമാക്കാന്‍ എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ?

1523

പെരിങ്ങോത്ത് ഐ. സി. ഡി. എസ്. പ്രോജക്ട് ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ മണ്ഡലത്തിലെ പയ്യന്നൂര്‍ ഐ. സി. ഡി. എസ്. വിഭജിച്ചശേഷം പെരിങ്ങോത്ത് അനുവദിച്ച അഡീഷണല്‍ പ്രോജക്ട് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി) നിലവിലുള്ള പയ്യന്നൂര്‍ ഐ. സി. ഡി. എസ്. പ്രോജക്ട് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി പരിഗണനയില്‍ ഉണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1524

കാലിക്കടവ് ഐ.സി.ഡി.എസ്. ഓഫീസിലെ തസ്തികകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം ഐ.സി.ഡി.എസ് ബ്ളോക്ക് വിഭജിച്ച് പീലിക്കോട് പഞ്ചായത്തിലെ കാലിക്കടവില്‍ പുതുതായി അനുവദിച്ച ഓഫീസില്‍ നിലവില്‍ എത്ര തസ്തികകള്‍ അനുവദിക്കാനുണ്ടെന്നും ഈ ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ?

1525

തന്റേടം ജന്‍ഡര്‍ പാര്‍ക്ക്

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 'തന്റേടം ജന്‍ഡര്‍ പാര്‍ക്ക്' നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

1526

വയോജന സംരക്ഷണ നിയമം

ശ്രീ. പി.കെ. ബഷീര്‍

() നടപ്പിലാക്കിയ വയോജന സംരക്ഷണ നിയമം ശരിയായരീതിയില്‍ നടപ്പിലായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്;

(സി) പ്രായപൂര്‍ത്തിയായ മക്കള്‍ സംരക്ഷിക്കാത്ത മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

1527

സാമൂഹ്യക്ഷേമപദ്ധതികള്‍

ശ്രീ. പി. ഉബൈദുള്ള

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവിധ ജനവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ സാമൂഹ്യക്ഷേമപദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ക്ഷേമ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;

(സി) പുതിയ സാമൂഹ്യക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

1528

ശ്രുതി തരംഗം പദ്ധതി

ശ്രീ. പി.കെ. ബഷീര്‍

() കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറിക്കുവേണ്ടിയുള്ള ശ്രൂതിതരംഗം പദ്ധതിയില്‍ എന്ത് തുകയാണ് ധനസഹായമായി അനുവദിക്കുന്നത്;

(ബി) ഇതില്‍ 3 വയസ്സിനു മുകളിലുള്ള അര്‍ഹരായ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) ശ്രുതി തരംഗം പദ്ധതിയുടെ നടപടിക്രമങ്ങള്‍ വിശദമാക്കുമോ?

1529

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. അച്ചുതന്‍

,, വി.ഡി. സതീശന്‍

,, .സി. ബാലകൃഷ്ണന്‍

() കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി) ഈ പദ്ധതി ഏതെല്ലാം വിഭാഗക്കാരെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്;

(ഡി) ഈ പദ്ധതിയിലൂടെ എന്തെല്ലാം ധനസഹായങ്ങളും ചികിത്സാ സൌകര്യങ്ങളും ആണ് നല്‍കുന്നത്;

() ഈ പദ്ധതിക്ക് ഏതെല്ലാം ആശുപത്രികളിലാണ് ചികിത്സാ സൌകര്യം ഒരുക്കിയിട്ടുള്ളത്?

1530

നിര്‍ഭയ പദ്ധതി

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. വി. ശശി

,, ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഗീതാ ഗോപി

() നിര്‍ഭയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി) പദ്ധതിയുടെ നടത്തിപ്പിനായി നിര്‍ഭയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; കമ്മിറ്റികളുടെ ഘടനയും പ്രവര്‍ത്തനവും വ്യക്തമാക്കുമോ ;

(സി) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് വിശദമാക്കുമോ ?

1531

സ്ത്രീകളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമുളള പുതിയ പദ്ധതികള്‍

ശ്രീ. റ്റി.എന്‍.പ്രതാപന്‍

,, ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

,, എം.പി. വിന്‍സെന്റ്

() സ്ത്രീകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏതെല്ലാമാണ് ;

(ബി) പ്രധാന പട്ടണങ്ങളില്‍ വനിതാ ഹോസ്റലുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി) തീവണ്ടികളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി മറ്റു വകുപ്പുകളുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പിലാക്കുമോ?

1532

വുമണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍

ശ്രീ.ജെയിംസ് മാത്യു

() എല്ലാ ജില്ലകളിലും വുമണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം എത്ര ജില്ലകളില്‍ നടപ്പിലായിട്ടുണ്ട്;

(ബി) ഈ സെന്ററുകളുടെ പ്രവര്‍ത്തനം വിശദമാക്കാമോ;

(സി) മുഴുവന്‍ ജില്ലകളിലും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെങ്കില്‍ അതിനുളള നടപടി അടിയന്തിരമായി സ്വീകരിക്കുമോ?

1533

ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ സംരക്ഷണം

ശ്രീ.ബി. സത്യന്‍

() ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സംസ്ഥാനത്ത് സാമൂഹ്യക്ഷേമ വകുപ്പിന്‍ കീഴില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ സംരക്ഷണത്തിന് വന്‍ തുക ചെലവാകുന്ന സാഹചര്യത്തില്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) ഇവരുടെ മാതാപിതാക്കള്‍ക്ക് നികുതിയിളവ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ ?

1534

ശാരീരിക വൈകല്യമുള്ളവരുടെ പരാതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ശാരീരിക വൈകല്യമുള്ളവരുടെ പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക വേദി രൂപീകരിക്കണമെന്ന ബഹു: ഹൈക്കോടതിയുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചി ട്ടുള്ളതെന്ന് വെളിപ്പെടുത്താമോ?

1535

ആശ്രയ വിഭാഗത്തില്‍പ്പെട്ടവരുടെ പുനരധിവാസം

ശ്രീ.എസ്.ശര്‍മ്മ

() നിരാലംബരും അവിവാഹിതരായ അമ്മമാരും അടങ്ങുന്ന ആശ്രയ വിഭാഗത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് സ്വികരിച്ച നടപടികള്‍ വിശദീകരിക്കുമോ;

(ബി) വൈപ്പിനില്‍ ആശ്രയ വിഭാഗത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

1536

വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം.. ബേബി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കേരള വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍വ്യാപിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

1537

കെ.എസ്.ഡബ്ള്യൂ.ഡി.സി.-യുടെ ശാഖ കാസര്‍കോഡ് മണ്ഡലത്തില്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

കാസര്‍കോഡ് മണ്ഡലത്തില്‍ കെ.എസ്.ഡബ്ള്യൂ.ഡി.സി.-യുടെ ശാഖ തുറക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1538

അന്നദായിനി പദ്ധതി

ശ്രീ..കെ.ബാലന്‍

() ട്രൈബല്‍ കോളനികളില്‍ പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്ന അന്നദായിനി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1539

വിവാഹ ധൂര്‍ത്ത്

ശ്രീ. ബാബു. എം. പാലിശ്ശേരി

() ആര്‍ഭാടവിവാഹങ്ങളും വിവാഹധൂര്‍ത്തും സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന വിവാഹ ധൂര്‍ത്ത് കുറച്ചുകൊണ്ടുവരുന്നതിന് ബോധവല്‍ക്കരണം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) വിവാഹങ്ങള്‍ക്ക് മദ്യം വിളമ്പുന്നത് കുറ്റകരമായ നടപടിയായി കണക്കാക്കി നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

1540

സാമൂഹ്യക്ഷേമവകുപ്പില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() തൃശൂര്‍ ജില്ലയില്‍ സാമൂഹ്യക്ഷേമവകുപ്പില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളുടെ പേരും വിലാസവും ലഭ്യമാക്കുമോ;

(ബി) അവയ്ക്ക് ഓരോന്നിനും എത്രതുക വീതമാണ് ഗ്രാന്റായി നല്‍കുന്നത് ; ഇനം തിരിച്ച് വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.