UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1271

വി... തസ്തികകളുടെ ക്രമീകരണം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍മാരുടെ ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി) തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാറില്‍ ആവശ്യത്തിന് വി...മാരില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ ജനസംഖ്യ മാനദണ്ഡമാക്കി വി...മാരുടെ പോസ്റുകള്‍ ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1272

12-ാം പഞ്ചവത്സര പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() 12-ാം പഞ്ചവത്സര പദ്ധതി ഏതു വിധത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2012-13 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി) പദ്ധതി രൂപീകരണത്തിന് വളരെ സഹായകരമായി പ്രവര്‍ത്തിച്ചിരുന്ന സാങ്കേതിക സഹായ ഗ്രൂപ്പുകളേയും അനുബന്ധ കമ്മിറ്റികളെയും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ പ്രസ്തുത നടപടി ജനകീയാസൂത്രണ പദ്ധതിയെ എങ്ങനെ ബാധിക്കുമെന്ന് പറയാമോ;

() ഇത്തരം ഗ്രൂപ്പുകളെ ഒഴിവാക്കിയാല്‍ എന്തുഗുണമാണ് പദ്ധതി രൂപീകരണത്തിന് ലഭിക്കുന്നതെന്ന് അറിയിക്കാമോ;

(എഫ്) പദ്ധതി ആസൂത്രണം ഉദ്യോഗസ്ഥരെ മാത്രം ആശ്രയിച്ചു നടപ്പാക്കാനാണോ ഉദ്ദേശിക്കുന്നത്;

(ജി) ഇത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടുകയും ജനകീയ പങ്കാളിത്തം ഇല്ലാതാക്കുകയും ചെയ്യും എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എച്ച്) 2012-13 വര്‍ഷത്തെ പദ്ധതി രൂപീകരണം എന്നു തുടങ്ങാനാകുമെന്ന് വ്യക്തമാക്കുമോ?

1273

12-ാം പഞ്ചവത്സര പദ്ധതിയുടെ നേട്ടങ്ങള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

,, സി.എഫ്. തോമസ്

() 12-ാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിന് എന്തെല്ലാം നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതി ത്രിതല പഞ്ചായത്തുകളിലും നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ ?

1274

വാര്‍ഷിക പദ്ധതി അടങ്കല്‍

ശ്രീ. സി.പി.മുഹമ്മദ്

,, .പി. അബ്ദുള്ളക്കുട്ടി

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

() നടപ്പു സാമ്പത്തികവര്‍ഷം എത്ര തുകയുടെ വാര്‍ഷിക പദ്ധതിയാണ് അനുവദിച്ചത്;

(ബി) മുന്‍ വര്‍ഷത്തേക്കാള്‍ എത്ര തുകയുടെ വര്‍ദ്ധനവാണ് ഉണ്ടായത്;

(സി) പ്രത്യേക പദ്ധതികളില്‍പ്പെടുത്തി മറ്റു സഹായങ്ങള്‍ എന്തെല്ലാം അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ;

(ഡി) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ സംസ്ഥാനത്തിന്റെ വിഹിതം എത്രയായി ഉയര്‍ത്തി എന്ന് വ്യക്തമാക്കാമോ?

1275

2011-12 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ്

ശ്രീമതി. കെ. എസ്. സലീഖ

() 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനം ചെലവഴിക്കുവാന്‍ സാധിച്ചു; എത്ര തുക ചെലവഴിച്ചു ; എത്ര തുകയാണ് പദ്ധതി വിഹിതമായി ചെലവഴിക്കുവാന്‍ നിശ്ചയിച്ചത്; വിശദമാക്കുമോ ;

(ബി) ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ച വകുപ്പും ഏറ്റവും കുറവു ചെലവഴിച്ച വകുപ്പും ഏതെന്ന് വ്യക്തമാക്കുമോ ;

(സി) പദ്ധതി വിഹിതം ശരിയായി വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്ന വകുപ്പുകള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1276

പദ്ധതിനിര്‍വ്വഹണം കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍

ശ്രീ. പി.. മാധവന്‍

() 2012-13 ലേയ്ക്ക് കേന്ദ്ര പ്ളാനിംഗ് കമ്മീഷന്‍ കേരളത്തിന് എത്ര കോടി രൂപയുടെ പദ്ധതിയാണ് അംഗീകരിച്ചതെന്ന് അറിയിക്കാമോ;

(ബി) 2011-12 -ല്‍ കേരളത്തിന്റെ അംഗീകരിച്ച പദ്ധതി തുക എത്രയെന്നും ഓരോ വകുപ്പും യഥാക്രമം എത്ര തുകവീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) നടപ്പുവര്‍ഷം പദ്ധതിനിര്‍വ്വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

1277

തദ്ദേശസ്ഥാപനങ്ങളിലെ പഞ്ചവത്സര പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതിനു തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ;

(ബി) തദ്ദേശസ്ഥാപനങ്ങളില്‍ നിലവിലുളള പദ്ധതിയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പഞ്ചവത്സര പദ്ധതിയും തമ്മില്‍ താരതമ്യ പഠനം നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി) പ്രസ്തുത പഞ്ചവത്സര പദ്ധതികളില്‍ ഓരോ മേഖലയ്ക്കും എത്ര ശതമാനം തുക വകയിരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതിനുളള മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ;

1278

വകുപ്പടിസ്ഥാനത്തിലുള്ള പദ്ധതി അടങ്കലും ചെലവഴിച്ച തുകയും

ശ്രീ. .എം. ആരിഫ്

() 2011-12 സാമ്പത്തിക വര്‍ഷത്തിലെ സര്‍ക്കാര്‍ വകുപ്പടിസ്ഥാനത്തിലുള്ള പദ്ധതി അടങ്കലും ഓരോ വകുപ്പിലും അടങ്കലില്‍ നിന്ന് ചെലവായിട്ടുള്ള മൊത്തം തുകയും സംബന്ധിച്ച കണക്കുകളും വിശദാംശങ്ങളും വെളിപ്പെടുത്തുമോ;

(ബി) ഏതെല്ലാം വകുപ്പുകളുടെ ഏതെല്ലാം സ്കീമുകള്‍ക്കുള്ള അടങ്കലില്‍ നിന്നും പണം ഒട്ടും ചെലവാകാതിരുന്നിട്ടുണ്ടെന്നും അവയുടെ അടങ്കലുകള്‍ എത്രയായിരുന്നു എന്നും വെളിപ്പെടുത്തുമോ?

1279

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണം

പ്രൊഫ. സി. രവീന്ദ്രനാഥ്

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണം ഏറെ വൈകി എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഈ വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് എന്ത് നിലപാടാണ് കൈ കൊണ്ടിട്ടുള്ളത് ; വിശദമാക്കാമോ ?

1280

മിഷന്‍ മില്‍ക്ക് പദ്ധതി

ശ്രീ. സി. ദിവാകരന്‍

,, . ചന്ദ്രശേഖരന്‍

,, കെ. രാജു

,, ജി. എസ്. ജയലാല്‍

() സമഗ്ര ക്ഷീരോല്പാദന പദ്ധതിയായ മിഷന്‍ മില്‍ക്ക് പദ്ധതി ആരംഭിച്ചിട്ടുണ്ടോ; ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) പദ്ധതിയ്ക്കായി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും എന്തെല്ലാം സഹായം ലഭിച്ചിട്ടുണ്ട്;

(സി) എത്ര ക്ഷീര കര്‍ഷകര്‍ക്ക് ആയതിന്റെ പ്രയോജനം ലഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി) ക്ഷീര കര്‍ഷകരെ ഈ രംഗത്ത് നിലനിറുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വിശദമാക്കുമോ?

1281

ക്ഷീര കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് ക്ഷീര കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയ്ക്കായി നടപ്പു സാമ്പത്തിക വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മ്മ പദ്ധതികള്‍ എന്തെല്ലാമാണ് ;

(ബി) ആഭ്യന്തര ഉപഭോഗവുമായി തട്ടിച്ചു നോക്കുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം ക്ഷീരോല്പാദനം എത്ര ശതമാനമാണെന്ന് അറിയിക്കുമോ ;

(സി) ക്ഷീരോല്പാദന രംഗത്ത് കൂടുതല്‍ സംഭാവന ചെയ്യുന്ന ജില്ലകള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) ക്ഷീര കാര്‍ഷിക വൃത്തിയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് ഈ മേഖലയില്‍ പണിയെടുക്കുന്നവരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ നല്കുമോ ?

1282

കാലിത്തീറ്റ ഉല്‍പ്പാദനം

ശ്രീ. സി. കെ. സദാശിവന്‍

,, കെ. വി. വിജയദാസ്

,, കെ. ദാസന്‍

,, എം. ഹംസ

() ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ് ;

(ബി) പ്രസ്തുത സ്ഥാപനങ്ങള്‍ നിലവില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായി വരുന്ന കാലിത്തീറ്റ ലഭ്യമാക്കുന്നതിന് പ്രാപ്തരാണോ;

(സി) ഇല്ലെങ്കില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) ഗൂണമേന്മയുള്ള കാലിത്തീറ്റ ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ?

1283

മിഷന്‍ മില്‍ക്ക് പദ്ധതി

ശ്രീ. പി.കെ. ബഷീര്‍

() കേന്ദ്രസര്‍ക്കാരിന്റെ മിഷന്‍ മില്‍ക്ക് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയോ;

(ബി) എത്ര രൂപയാണ് പ്രസ്തുത പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്;

(സി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) മിഷന്‍ മില്‍ക്ക് പദ്ധതി കൊണ്ട് ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

1284

തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ. കെ. വി. വിജയദാസ്

() കുടുംബശ്രീയെ തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി) ക്ഷീര കര്‍ഷകരെ നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് തൊഴുത്ത് കെട്ടുന്നതിനായി മാത്രമാണ്, ആയത് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യാത്തതിനാല്‍ പകരം ക്ഷീര കര്‍ഷകരെ മുഴുവന്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ 

1285

അന്യസംസ്ഥാന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നടപടി

ശ്രീ. . കെ. ബാലന്‍

() മില്‍മാ പാലിന്റെ വില വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പാല്‍ വില വര്‍ദ്ധിപ്പിക്കാനുളള നിര്‍ദ്ദേശങ്ങള്‍ മില്‍മ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിച്ചേരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ; ഇല്ലെങ്കില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ ; വിശദമാക്കുമോ ?

1286

മലയോര വികസന ഏജന്‍സി

ശ്രീ. ഷാഫി പറമ്പില്‍

,, വി.റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

,, കെ. അച്ചുതന്‍

() മലയോര വികസന ഏജന്‍സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണ്;

(ബി) പ്രസ്തുത ഏജന്‍സി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ ആസ്ഥാനം എവിടെയായിരിക്കുമെന്നും വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത ഏജന്‍സിയുടെ ബൈലോ അംഗീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

1287

ഗ്രാമസേവാ കേന്ദ്രങ്ങള്‍

ശ്രീ. പാലോട് രവി

,, പി.സി. വിഷ്ണുനാഥ്

,, സണ്ണി ജോസഫ്

,, കെ. ശിവദാസന്‍ നായര്‍

() തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഗ്രാമ-ബ്ളോക്ക് പഞ്ചായത്തുകളില്‍ ഗ്രാമസേവാ കേന്ദ്രങ്ങള്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) പ്രസ്തുത കേന്ദ്രങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തെല്ലാമാണ് ;

(സി) ഇതിനായി എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത് ; വിശദമാക്കാമോ ?

1288

സാംസ്കാരിക രംഗത്തുണ്ടായിട്ടുള്ള മൂല്യച്യുതി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, എന്‍.. നെല്ലിക്കുന്ന്

,, വി.എം. ഉമ്മര്‍ മാസ്റര്‍

() സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയകൊലപാതകങ്ങളും, രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന വെല്ലുവിളികളും മൂലം സാംസ്കാരിക രംഗത്തുണ്ടായിട്ടുള്ള മൂല്യച്യുതിയും, പൊതുസമൂഹത്തിനു നേരെയുണ്ടായിട്ടുള്ള ധാര്‍മ്മിക പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സാംസ്കാരികരംഗത്തെ പ്രഗത്ഭരെയും കലാപ്രതിഭകളെയും സമാധാനകാംക്ഷികളായ ജനനേതാക്കളെയും സംഘടിപ്പിക്കുവാന്‍ മുന്‍കൈയ്യെടുക്കുമോ?

1289

മലയാള ഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി

ശ്രീ. വി. ചെന്താമരാക്ഷന്‍

,, പുരുഷന്‍ കടലുണ്ടി

ഡോ. കെ.ടി. ജലീല്‍

ശ്രീ. ആര്‍. രാജേഷ്

() മലയാള ഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി ലഭിക്കുന്നതിനുതകുന്ന തരത്തില്‍ ഭാഷയില്‍ പ്രത്യേക പഠനം നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ബി) ഭാഷക്ക് ക്ളാസിക്കല്‍ പദവി ലഭിക്കുന്നതിന് നാളിതുവരെ കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;

(സി) ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്‍ നിന്ന് അവസാനമായി ലഭിച്ച അറിയിപ്പ് എന്താണെന്ന് അറിയിക്കാമോ?

1290

കുഞ്ചന്‍നമ്പ്യാര്‍ സ്മാരക നവീകരണം

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴയിലെ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ;

(ബി) പ്രസ്തുത സ്മാരകത്തിന് വിശ്രമകേന്ദ്രം പണിയാന്‍ സാംസ്കാരികവകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ ;

(സി) ഇതിനാവശ്യമായ പണം സാംസ്കാരികവകുപ്പില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

1291

വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെയും പഴശ്ശിരാജാ മ്യൂസിയത്തിന്റെയും വികസനം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ഈസ്റ് ഹില്ലിലുള്ള വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയവും, പഴശ്ശിരാജാ മ്യൂസിയവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിവേദനമോ, പദ്ധതി രൂപരേഖകളോ ലഭിച്ചിട്ടുണ്ടോ ;

(ബി) പ്രസ്തുത സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

1292

കൊട്ടാരക്കര തമ്പുരാന്‍ ക്ളാസിക്കല്‍ കലാമ്യൂസിയം

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കര തമ്പുരാന്‍ ക്ളാസിക്കല്‍ കലാമ്യൂസിയത്തിന്റെ നവീകരണത്തിന് ഫണ്ട് ലഭ്യമാക്കാത്തതിനാല്‍ മ്യൂസിയം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കൊല്ലം ജില്ലയിലെ ഏക സര്‍ക്കാര്‍ മ്യൂസിയമായ കൊട്ടാരക്കര തമ്പുരാന്‍ ക്ളാസിക്കല്‍ മ്യൂസിയത്തിന്റെ തുടര്‍ നവീകരണത്തിന് എന്തെല്ലാം പദ്ധതികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1293

മൊയ്തു മൌലവി സ്മാരകത്തിന് ഗ്രാന്റ്

ശ്രീ. . പ്രദീപ്കുമാര്‍

() പ്രമുഖ സ്വാതന്ത്യ്ര സമര സേനാനി മൊയ്തു മൌലവിയുടെ പേരില്‍ കോഴിക്കോടുള്ള സ്മാരകത്തിന് സ്ഥിരം ഗ്രാന്റ് അനുവദിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് ആരില്‍ നിന്നെല്ലാമാണ് നിവേദനങ്ങള്‍ ലഭിച്ചതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത സ്മാരകത്തിന് സ്ഥിരം ഗ്രാന്റ് അനുവദിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ?

1294

സംഗീത സംവിധായകന്‍ ദേവരാജന് സ്മാരകം

ശ്രീ. ജി. എസ്. ജയലാല്‍

() കേരളത്തില്‍ കലാ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തികള്‍ക്ക് ഉചിതമായ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അന്തരിച്ച സംഗീതസംവിധായകനായ ശ്രീ. പരവൂര്‍ ദേവരാജന്‍ അന്ത്യവിശ്രമം കൊള്ളുന്ന പരവൂരില്‍ അദ്ദേഹത്തിന് സ്മാരകം നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കാമോ; വിശദാംശം അറിയിക്കുമോ?

1295

ഭരത് മുരളി സ്മാരകം

ശ്രീമതി പി. അയിഷാപോറ്റി

() അന്തരിച്ച ചലച്ചിത്ര നടന്‍ ഭരത് മുരളിയുടെ സ്മരണാര്‍ത്ഥം കുടവട്ടൂരില്‍ സംഗീത അക്കാദമിയുടെ മേല്‍നോട്ടത്തില്‍ നാടക പരിശീലനകേന്ദ്രം, ആഡിറ്റോറിയം എന്നിവയുടെ നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്ന തുക എത്രയാണ്:

(ബി) പ്രസ്തുത പദ്ധതിക്കായി ആകെ നിശ്ചയിച്ചിട്ടുള്ള തുക എത്രയാണ്;

(സി) പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള പ്രസ്തുത മന്ദിരം ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ടോ;

() പ്രസ്തുത പരിശീലനകേന്ദ്രം നിര്‍ദ്ദേശിച്ച രൂപത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ തുക കൂടി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ

1296

ഡോ: വയലാ വാസുദേവന്‍ പിള്ള ഫൌണ്ടേഷന്‍ ധനസഹായം

ശ്രീ. മുല്ലക്കര രത്നാകരന്‍

നാടകാചാര്യനായിരുന്ന ഡോ: വയലാ വാസുദേവന്‍ പിള്ളയുടെ സ്മരണാര്‍ത്ഥം ‘ഡോ: വയലാ വാസുദേവന്‍ പിള്ള ഫൌണ്ടേഷന്‍’ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്മാരക മന്ദിരത്തിന് 25 ലക്ഷം രൂപാ നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ ?

1297

ശ്രീ. . കെ. അലിക്ക് ലഭിച്ച പുരാവസ്തു രേഖകള്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തിലെ കാലടി പഞ്ചായത്തില്‍ മേക്കാലടി കരയില്‍ അണ്ടേത്ത് വീട്ടില്‍ ശ്രീ. . കെ. അലിക്ക് ലഭിച്ച നവീനശിലായുഗത്തിലെ പുരാവസ്തുക്കള്‍ 3 വര്‍ഷം മുന്‍പ് പുരാവസ്തു വകുപ്പിന് കൈമാറിയിട്ടും ആയതു സംബന്ധിച്ച രേഖകള്‍ അലിയ്ക്ക് നല്‍കുന്നതിലുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;

(ബി) ആയത് എന്ന് ലഭ്യമാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1298

സാംസ്കാരികസ്ഥാപനങ്ങളുടെ ഭരണസമിതികളുടെ പുന:സംഘടന

ശ്രീ. ബി. സത്യന്‍

() ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ഏതെല്ലാം സാംസ്കാരിക സ്ഥാപനങ്ങളുടെ ഭരണ സമിതികള്‍ പുന:സംഘടിപ്പിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) പുന:സംഘടിപ്പിച്ച ഭരണ സമിതിയിലെ അംഗങ്ങളുടെ പേരു വിവരവും, അവര്‍ പ്രതിനിധാനം ചെയ്യുന്ന ജില്ലയും മേല്‍വിലാസവും ലഭ്യമാക്കുമോ;

(സി) ഓരോ ഭരണസമിതിയംഗത്തെയും ബന്ധപ്പെട്ട കമ്മിറ്റിയില്‍ അംഗമാക്കുവാന്‍ സ്വീകരിച്ച മാനദണ്ഡവും അംഗങ്ങളുടെ യോഗ്യതകളും വിശദീകരിക്കുമോ ?

1299

കൊച്ചിന്‍ ബിനാലെ ക്രമക്കേട്

ശ്രീ. റ്റി.എന്‍.പ്രതാപന്‍

,, ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

,, എം.പി.വിന്‍സെന്റ്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന കൊച്ചിന്‍ ബിനാലെ ക്രമക്കേടുകളെക്കുറിച്ചുളള അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത അന്വേഷണം സംബന്ധിച്ച ബിനാലെ ഫെഡറേഷന്‍ ഭാരവാഹികള്‍ എന്തെല്ലാം രേഖകളാണ് ഹാജരാക്കിയിട്ടുളളത്;

(സി) ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഏതെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ഡി) ക്രമക്കേടുകള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തുമോ; വിശദമാക്കുമോ?

1300

കലാകാര പെന്‍ഷന്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() കലാകാര പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ ;

(ബി) സംസ്ഥാനത്ത് പെന്‍ഷന്‍ വാങ്ങുന്ന അവശകലാകാരന്‍മാരുടെ എണ്ണം എത്രയെന്നു വ്യക്തമാക്കാമോ 

1301

ആനുകാലിക പ്രസിദ്ധീകരണങ്ങള്‍

ശ്രീ. കെ. ദാസന്‍

() സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ പറ്റിയും പ്രവര്‍ത്തനങ്ങളെ പറ്റിയും സൂചന നല്‍കുകയും പ്രതിപാദിക്കുകയും ചെയ്യുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളും മന്ത്രാലയങ്ങളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളും വാര്‍ത്താ പത്രികകളും ഏതെല്ലാമാണ് നിലവിലുളളത് എന്നത് വിശദീകരിക്കാമോ;

(ബി) പ്രസിദ്ധീകരണങ്ങളുടെ പേരും പ്രസാധകരുടെ പേരും വ്യക്തമാക്കുന്ന പട്ടിക ലഭ്യമാക്കാമോ;

(സി) ഇത്തരം പ്രസിദ്ധീകരണങ്ങള്‍ നിയമസഭാ സാമാജികര്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും കൃത്യമായി ലഭിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത്തരം പ്രസിദ്ധീകരണങ്ങള്‍ നിയമസഭാ സാമാജികര്‍ക്ക് കൃത്യമായി കൃത്യസമയത്ത് ലഭ്യമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; സര്‍ക്കാര്‍ നടപടികള്‍ കീഴ്ത്തട്ടില്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ;

() നിലവില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് കുറ്റമറ്റതാക്കാന്‍ എന്തെല്ലാം സംവിധാനങ്ങളും ക്രമീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിട്ടുളളത് എന്ന്കൂടി വ്യക്തമാക്കാമോ?

T1302

പരസ്യ ചെലവ്

ശ്രീ. എം. ചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതേവരെ പി.ആര്‍.ഡി വഴിയും വിവിധ വകുപ്പുകള്‍ വഴിയും പരസ്യ പ്രചരണങ്ങള്‍ക്കുവേണ്ടി മൊത്തം തുക എത്രയാണെന്ന് വിശദമാക്കാമോ;

(ബി) പരസ്യങ്ങള്‍ നല്‍കിയ ഇനത്തില്‍ മാധ്യമങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള മൊത്തം കുടിശ്ശിക എത്രയാണ്;

(സി) ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട പി.ആര്‍.ഡിയും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വിവിധ പരസ്യങ്ങള്‍ നല്കിയ ഇനത്തില്‍ എത്ര തുക ചെലവ് വരും?

T1303

പരസ്യ ചെലവ്

ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഒരു വര്‍ഷകാലയളവിനുള്ളില്‍ പബ്ളിക് റിലേഷന്‍സ് വകുപ്പുവഴി എത്ര തുകയാണ് പരസ്യയിനത്തില്‍ ചെലവഴിച്ചത്?

1304

പരസ്യചെലവ്

ശ്രീമതി ഗീതാ ഗോപി

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നതിന് പി.ആര്‍.ഡി. വഴി എത്ര തുക ചിലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1305

പ്രവാസി ക്ഷേമ പദ്ധതികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) പ്രവാസികളുടെ സമ്പാദ്യം വികസന പ്രവൃത്തികള്‍ക്കുകൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് അവരുടെ സാമ്പത്തിക പുരോഗതിക്കുതകുന്ന പദ്ധതികള്‍ നടപ്പിലാക്കുമോ?

1306

ഗള്‍ഫ് മേഖലയിലേക്കുള്ള അമിത വിമാനക്കൂലി

ശ്രീ. കെ. വി. അബ്ദൂള്‍ ഖാദര്‍

() എയര്‍ ഇന്ത്യ ഗള്‍ഫ് സെക്ടറിലേക്ക് അമിതമായി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതു മൂലം ഗള്‍ഫ് മലയാളികള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന് മറുപടി ലഭിച്ചിട്ടുണ്ടോ ;

(സി) വിമാനത്താവളങ്ങളിലെ യൂസേഴ്സ് ഫീ ഇല്ലാതാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

1307

എന്‍.ആര്‍.. മീറ്റ്

ശ്രീ. കെ. മുരളീധരന്‍

,, .റ്റി. ജോര്‍ജ്

,, പാലോട് രവി

,, എം.. വാഹീദ്

() 2011 ഡിസംബറില്‍ നടന്ന എന്‍.ആര്‍.. മീറ്റില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ എന്തൊക്കെയാണ്;

(ബി) പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പ്രസ്തുത മീറ്റില്‍ ഉയര്‍ന്നുവന്നത്;

(സി) ഇവ നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

1308

മരണപ്പെട്ട പ്രവാസികളുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() അറേബ്യന്‍ രാജ്യങ്ങളില്‍ വെച്ച് മരണപ്പെടുന്ന കേരളീയരുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും യഥാസമയം ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സൌദി അറേബ്യയില്‍ മരണപ്പെട്ട ഒരാളുടെ മരണാനന്തര ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ കൈകൂലി ആവശ്യപ്പെട്ടതായ മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എത്ര കേരളീയരുടെ മരണാനന്തര ആനുകൂല്യങ്ങളാണ് ഇപ്രകാരം ലഭിക്കുവാനുള്ളത്;

(ഡി) ഇതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ ?

1309

വിദേശരാജ്യങ്ങളില്‍നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമം

ശ്രീ. വി. ശശി

ശ്രീ. സി. ദിവാകരന്‍

() വിദേശരാജ്യങ്ങളില്‍വെച്ച് മരണമടയുന്നവരുടെ മൃത ദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമ ങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ;

(ബി) മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ നിലവിലുള്ള നടപടി ക്രമങ്ങളില്‍ മാറ്റം വരുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ?

1310

പ്രവാസി ക്ഷേമപദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

() പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച പ്രധാന പദ്ധതികള്‍ എന്തെല്ലാമാണ്;

(ബി) പ്രവാസികള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്ന പദ്ധതികള്‍ പരിഗണിക്കുമോ;

(സി) സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നിലവില്‍ പ്രത്യേക ഇളവുകളോ ആനുകൂല്യങ്ങളോ നല്‍കുന്നുണ്ടോ?

1311

പ്രവാസി ക്ഷേമനിധി ബോര്‍ഡ്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഗള്‍ഫ് മലയാളികളുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഈ സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷമായിട്ടും യോഗം ചേരാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

1312

പ്രവാസി മലയാളികള്‍ക്കായി പുനരധിവാസ പാക്കേജ്

ശ്രീ. സി. ദിവാകരന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം, ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് മടങ്ങിയ പ്രവാസി മലയാളികള്‍ക്കായി പുനരധിവാസ പാക്കേജ് നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി) മുന്‍സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി തുടര്‍ന്നും ഫലപ്രദമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

1313

നോര്‍ക്ക-റീജീയണല്‍ ഓഫീസ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() നോര്‍ക്കയുടെ റീജീയണല്‍ ഓഫീസ് എല്ലാ ജില്ലകളിലും അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) ഇല്ലെങ്കില്‍ മലപ്പുറം ജില്ലയിലെങ്കിലും പ്രസ്തുത ഓഫീസ് ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.