UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7250

റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

,, സി. പി. മുഹമ്മദ്

()റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത് ; വിശദമാക്കുമോ;

(ബി)ഇതിനായി താലൂക്ക് സപ്ളൈ ഓഫീസുകളില്‍ നിലവിലുള്ള സംവിധാനം പുന:ക്രമീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)റേഷന്‍ കടകളില്‍ ഇലക്ട്രോണിക് ത്രാസ്സ് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമോ; വിശദമാക്കുമോ?

7251

റേഷന്‍ വിതരണ രംഗത്ത് കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. .കെ. വിജയന്‍

()റേഷന്‍ വിതരണ രംഗത്ത് 'കമ്പ്യൂട്ടര്‍വല്‍ക്കരണം' കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഇത് എപ്പോള്‍ നടപ്പിലാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ;

(സി)ഈ പദ്ധതിക്ക് എത്ര രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്?

7252

റേഷന്‍ വിതരണ രംഗത്തെ വെട്ടിപ്പ് തടയാന്‍ നടപടി

ശ്രീ. സി ദിവാകരന്‍

()സംസ്ഥാനത്ത് റേഷന്‍ വിതരണ രംഗത്തെ വെട്ടിപ്പും തിരിമറി കളും അവസാനിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര മൊത്ത വ്യാപാര സ്ഥാപനങ്ങളിലും റേഷന്‍ കടകളിലും പരിശോധനകള്‍ നടത്തിയെന്നും അതില്‍ എത്ര കേസുകള്‍ കണ്ടുപിടിച്ചുവെന്നും അത്തരം കേസുകളില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കാമോ?

7253

റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ എത്തുന്നത് തടയാന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തുന്നതിന് മുന്‍പ് കരിഞ്ചന്തയിലേക്ക് കടത്തപ്പെടുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇപ്രകാരം റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ എത്തുന്നത് തടയാന്‍ എന്തെല്ലാം നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

7254

റേഷന്‍ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()റേഷന്‍ കടകള്‍ വഴി വിതരണം നടത്തുന്ന ഗോതമ്പ് പൊടി തീരെ നിലവാരം കുറഞ്ഞതാണ് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഗുണനിലവാരം കുറഞ്ഞതും കാലാവധി കഴിഞ്ഞതുമായ ഗോതമ്പ് പൊടി വിതരണം നടത്തുന്നത് തടയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി)റേഷന്‍ കട വഴി വിതരണം നടത്തുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്?

7255

റേഷന്‍ സാധനങ്ങളുടെ അളവ്

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്ത് ഒരു വ്യക്തിക്കോ കുടുംബത്തിനോ അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ എന്തൊക്കെയാണന്നും, അവയുടെ അളവ് എത്രയാണെന്നും വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത അളവ് പ്രകാരമാണോ റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ അനുവദിക്കുന്നത് ;

(സി)റേഷന്‍ കടകളില്‍ ലഭ്യമായിട്ടുള്ള സാധനങ്ങളുടെ അളവ് സംബന്ധിച്ച ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ?

7256

പൊതുവിതരണ സമ്പ്രദായത്തിന്റെ അധുനികവല്‍ക്കരണം

ശ്രീ. എം. ഹംസ

()പൊതുജനങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി പൊതുവിതരണ സമ്പ്രദായം ആധുനികവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിനായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചതെന്ന് വിശദീകരിക്കാമോ ;

(ബി)ഇതിനായി 2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ എന്ത് തുകയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ; പ്രസ്തുത തുക പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ ; അല്ലെങ്കില്‍ തുക വര്‍ദ്ധിപ്പിക്കുമോ ;

(സി)ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും, അവകാശങ്ങളും സംരക്ഷിക്കുന്നതിനായി 2012-13 വര്‍ഷത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ ?

7257

പൊതുവിപണിയിലെ വിലക്കയറ്റം

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ 2011 മെയ് മാസത്തില്‍ അവശ്യ വസ്തുക്കളായ 13 ഇനം സാധനങ്ങളുടെ വില പൊതു വിപണിയില്‍ എത്രയായിരുന്നു എന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തിനു ശേഷം 2012 ജൂണ്‍ മാസം അവശ്യ വസ്തുക്കളായ പ്രസ്തുത 13 ഇനം സാധനങ്ങളുടെ വില നിലവാരമെത്രയെന്ന് ഇനം തിരിച്ച് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)ഓരോ ഇനത്തിലും എത്ര ശതമാനമാണ് വില വര്‍ധിച്ചത് എന്ന് വ്യക്തമാക്കുമോ;

(ഡി)പൊതു വിപണിയിലെ വിലക്കയറ്റം സംബന്ധിച്ച് പഠിക്കുന്നതിന് ഒരു സമിതിയെ നിയമിക്കുകയുണ്ടായോ; സമിതിയിലെ അംഗങ്ങള്‍ ആരെല്ലാം എന്ന് വ്യക്തമാക്കുമോ;

()പ്രസ്തുത സമിതി ഇതുവരെ നടത്തിയ പഠനങ്ങള്‍ എന്തെല്ലാം; പെട്രോളിയം വില വര്‍ധന, സബ്സിഡി വെട്ടികുറയ്ക്കല്‍, അവധി വ്യാപാരം മുതലായവ തടയാന്‍ വിലവര്‍ധനയുമായി ബന്ധപ്പെടുത്തി സമിതി പഠനം നടത്തിയിട്ടുണ്ടോ;

(എഫ്)പൊതുവിതരണം ശക്തിപ്പെടുത്തുന്നതില്‍ വേണ്ടത്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ; ഇല്ലെങ്കില്‍ മതിയായ ഇടപെടല്‍ ഇല്ലാത്തത് വിലക്കയറ്റത്തിന് കാരണമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ?

7258

ഭക്ഷണ സാധനങ്ങളുടെ അമിത വില

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

'' കെ. എം. ഷാജി

'' സി. മമ്മൂട്ടി

'' എം. ഉമ്മര്‍

()ഭക്ഷണ സാധങ്ങള്‍ക്ക് ബോര്‍ഡുകളില്‍ നിരക്കുകള്‍ രേഖപ്പെടുത്തിയും അല്ലാതെയും അമിത വില ഈടാക്കി ചൂഷണം ചെയ്യുന്നുവെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അതിനു പരിഹാരം കാണാന്‍ പുതിയതായി നടപടികളെന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ ;

(സി)സര്‍ക്കാര്‍ റസ്റ്ഹൌസുകള്‍, ഗസ്റ്ഹൌസുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണ വിലവിവരം പ്രസിദ്ധപ്പെടുത്താറുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം നല്കുമോ ?

7259

അരി വില വര്‍ദ്ധന

ശ്രീ. വി. ശശി

() സംസ്ഥാനത്ത് അരി സുലഭമായി വിപണിയില്‍ ഉളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍, ഈ സാഹചര്യത്തിലും അരി വില വര്‍ദ്ധിക്കാനുളള കാരണം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

7260

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലേയും സപ്ളൈകോയിലെയും വില വ്യത്യാസം

ശ്രീ.എളമരം കരീം

()സംസ്ഥാനത്ത് ജനങ്ങള്‍ ഉപയോഗിക്കുന്നതും തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നതുമായ വിവിധ ഇനം അരി, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് ഓരോന്നിനും 2012 ജൂണ്‍ 30 ലെ വില കിലോഗ്രാമിന് എത്രയാണെന്ന് വിശദമാക്കാമോ ;

(ബി)ഇതേ ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രസ്തുത ദിവസത്തെ സപ്ളൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റിലെ വില എത്രയാണെന്ന് വിശദമാക്കാമോ ?

7261

ഭക്ഷ്യ ഗുണനിലവാരം സംബന്ധിച്ച കേന്ദ്ര നിയമം

ശ്രീ. പി. ഉബൈദുള്ള

()ഭക്ഷ്യ ഗുണനിലവാരം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച കേന്ദ്ര നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)നിയമം നടപ്പിലാക്കുന്നത് വൈകുന്നത് കയറ്റുമതി ചെയ്യപ്പെടുന്ന ഭക്ഷ്യ വസ്തുക്കള്‍ തിരസ്ക്കരിക്കപ്പെടുന്നതിനും ഭക്ഷ്യ സംസ്കരണ രംഗത്തെ പ്രമുഖ സംസ്ഥാനമെന്ന കേരളത്തിന്റെ സ്ഥാനത്തെ ബാധിക്കുന്നതിനും ഇടയാക്കുമെന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രസ്തുത നിയമം എത്രയും വേഗം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

7262

സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങളുടെ വിതരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, ജോസഫ് വാഴക്കന്‍

()അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധന തടയുന്നതിന് എന്തെല്ലാം നടപടികളാണ് പൊതു വിതരണ സമ്പ്രദായത്തില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന കാര്യം ആലോചിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം സാധനങ്ങളാണ് ഇങ്ങനെ വിതരണം ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; ഇതിന് കേന്ദ്ര സഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ എന്തെല്ലാം?

7263

ഭക്ഷ്യ സുരക്ഷാ പദ്ധതി

ശ്രീ. കെ.വി. വിജയദാസ്

കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചുള്ള രൂപ രേഖ തയ്യാറായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?

7264

മാവേലി സ്റോറുകള്‍വഴി നോണ്‍ മാവേലി സാധനങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്തെ മാവേലി സ്റോറുകളില്‍ വില്‍ക്കുന്ന നോണ്‍ മാവേലി സാധനങ്ങള്‍ സ്വകാര്യ വിപണിയേക്കാള്‍ വിലകൂടിയതും ഗുണനിലവാരം കുറഞ്ഞതും ആണെന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(സി)മാവേലി സ്റോറുകള്‍ വഴി നോണ്‍ മാവേലി സാധനങ്ങള്‍ വില്‍ക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്;

(ഡി)സാധനങ്ങള്‍ വാങ്ങുന്നതിലെ സുതാര്യത ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?

7265

മാവേലിസ്റോറുകള്‍ മുഖേന വിതരണം ചെയ്യുന്ന സാധനങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്തെ മാവേലി സ്റോറുകള്‍ മുഖേന വിതരണം നടത്തുന്ന ഏതെല്ലാം സാധനങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത് ; വിശദാംശം ലഭ്യമാക്കുമോ ;

(ബി)നിലവില്‍ മാവേലി സ്റോറുകള്‍ മുഖേന വിതരണം ചെയ്യുന്ന സാധനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

7266

നെന്മാറയില്‍ മാവേലിസ്റോറുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയില്‍ പുതിയതായി ഏതെല്ലാം പഞ്ചായത്തുകളിലാണ് മാവേലി സ്റോറുകള്‍ തുടങ്ങിയിട്ടുള്ളത് ;

(ബി)നെന്മാറ മണ്ഡലത്തില്‍ അനുവദിച്ച രണ്ട് മാവേലി സ്റോറുകള്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ;

(സി)നെന്മാറ മണ്ഡലത്തില്‍ മൊബൈല്‍ മാവേലി സ്റോര്‍ അടിയന്തിരമായി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

7267

റേഷന്‍ വിതരണത്തിലെ പരിഷ്കരണം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങള്‍ എത്ര വീതം അളവിലാണ് എ.പി.എല്‍., ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന വൃക്തിയ്ക്കും കുട്ടിയ്ക്കും നല്‍കുന്നത്;

(ബി)സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും ഉപഭോക്താവിന് റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സംവിധാനം നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

7268

റേഷന്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് വിതരണം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ റേഷന്‍ കടകളില്‍ നിന്ന് വിതരണം ചെയ്യുന്ന സാധനങ്ങളുടെ അളവില്‍ ക്രമക്കേട് കാണിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പരാതി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)നിത്യോപയോഗ സാധനങ്ങള്‍ കൃത്യമായ അളവുകളില്‍ പായ്ക്കറ്റുകളിലാക്കി വിതരണത്തിനായി റേഷന്‍ കടകളിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7269

റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തിലെ കുറവ്

ശ്രീ. പി. തിലോത്തമന്‍

()സംസ്ഥാനത്ത് എ.പി.എല്‍, ബി.പി.എല്‍, കാര്‍ഡ് ഉടമകള്‍ക്ക് നല്‍കി വരുന്ന റേഷന്‍

ഭക്ഷ്യധാന്യത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടോ; ഇതിന്റെ കാരണം എന്താണെന്നു പറയുമോ;

(ബി)കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥ പ്രകാരം ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്കും എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്കും എത്ര കിലോ വീതം ഭക്ഷ്യധാന്യങ്ങളാണ് നല്‍കേണ്ടതെന്ന് പറയുമോ;

(സി)വ്യവസ്ഥയ്ക്കു വിരുദ്ധമായി ഇപ്പോള്‍ നടത്തിയിട്ടുള്ള വെട്ടിക്കുറവ് പരിഹരിക്കുവാനും കാര്‍ഡ് ഉടമകള്‍ക്ക് പൂര്‍ണ്ണമായ അളവില്‍ ഭക്ഷ്യധാന്യം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്നു പറയുമോ;

(ഡി)സംസ്ഥാനത്തെ എഫ്.സി.. ഗോഡൌണുകളില്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ച ഭക്ഷ്യസാധനങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുമ്പോഴാണ് ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7270

എഫ്.സി.. ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്

ശ്രീ..കെ.ബാലന്‍

()സംസ്ഥാനത്തെ എഫ്.സി.. ഗോഡൌണുകളില്‍ അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള

ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നത് സംബന്ധിച്ച പത്രദൃശ്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ ; എന്തായിരുന്നു കണ്ടെത്തലെന്ന് വ്യക്തമാക്കുമോ ;

(സി)ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു രൂപക്ക് നല്‍കുന്ന അരി പുഴുവരിച്ച് ചീത്തയായതാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏതെല്ലാം ഗോഡൌണുകളിലാണ് മോശപ്പെട്ട അരി കണ്ടെത്തിയതെന്നും എവിടെയൊക്കെയാണ് മോശപ്പെട്ട അരി വിതരണം ചെയ്തതെന്നും വ്യക്തമാക്കുമോ ;

(ഡി)മോശപ്പെട്ട അരി കേന്ദ്രത്തില്‍ നിന്നും ലഭിച്ചതാണോ അതോ ഗോഡൌണുകളില്‍ കെട്ടികിടന്നു നശിച്ചതാണോ എന്ന് വ്യക്തമാക്കുമോ?

7271

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

7272

സപ്ളൈകോയുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്

ശ്രീ. ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

()സപ്ളൈകോയുടെ കീഴിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ;

(ബി)സംസ്ഥാനത്ത് എവിടെയൊക്കെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ നിലവിലില്ലാത്ത നഗരങ്ങളില്‍ പ്രസ്തുത മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ ?

7273

സപ്ളൈക്കോ പ്രീമിയം വില്‍പ്പനശാലകള്‍

ശ്രീ. ജോസഫ് വാഴക്കന്‍

'' എം. പി. വിന്‍സെന്റ്

'' വി. പി. സജീന്ദ്രന്‍

'' പി. . മാധവന്‍

()സപ്ളൈക്കോ പ്രീമിയം വില്‍പ്പനശാലകള്‍ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത വില്‍പ്പനശാലകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കാമോ ;

(സി)എവിടെയൊക്കെയാണ് പ്രീമിയം വില്‍പ്പനശാലകള്‍ തുടങ്ങാനാദ്ദേശിക്കുന്നത്; വിശദമാക്കുമോ?

7274

സിവില്‍ സപ്ളൈസ് പമ്പുകളിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികളുടെ നിയമനം

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്ത് സിവില്‍ സപ്ളൈസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍/ഡീസല്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയമന പ്രക്രിയയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പ്രസ്തുത പമ്പുകളില്‍ പുതുതായി നിയമിക്കപ്പെട്ടവര്‍, പിരിച്ചുവിടപ്പെട്ടവര്‍ എന്നിവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ ?

7275

വയനാട് ജില്ലയിലെ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വില്പനശാലകള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയില്‍ നിലവിലുളള സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളുടെ താലൂക്ക്തല വിശദാംശം വ്യക്തമാക്കുമോ;

(ബി)കല്‍പ്പറ്റ മണ്ഡലത്തില്‍ നിലവിലുളള സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വില്പനശാലകളുടെയും ശബരി സ്റോറുകളുടെയും പഞ്ചായത്തുതല വിശദാംശം വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കല്‍പ്പറ്റ മണ്ഡലത്തില്‍ പുതുതായി ആരംഭിച്ച പൊതുവിതരണ വില്‍പനശാലകളുടെ പഞ്ചായത്തുതല വിശദാംശം വ്യക്തമാക്കുമോ?

7276

കൊട്ടാരക്കരയിലെ പുതിയ സപ്ളൈകോ ഗോഡൌണ്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കരയില്‍ സപ്ളൈകോയ്ക്ക് പുതിയ ഗോഡൌണ്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നോ ;

(ബി)പ്രസ്തുത ഗോഡൌണ്‍ അനുവദിച്ചത് എന്നാണ് ;

(സി)ആയതിന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ ?

7277

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബി.പി.എല്‍. ലിസ്റില്‍ നിന്നും ഒഴിവാക്കാന്‍ നടപടി

ശ്രീ. കെ. അജിത്

()ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ റേഷന്‍ കാര്‍ഡുകള്‍ എ.പി.എല്‍. കാര്‍ഡുകളാക്കണമെന്ന നിര്‍ദ്ദേശം അനുസരിച്ച് എത്രയെണ്ണം എ.പി.എല്‍. കാര്‍ഡുകള്‍ ആക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)സര്‍ക്കാരിന്റെ കണക്കുപ്രകാരം ഇനി എത്ര കാര്‍ഡുകള്‍ എ.പി.എല്‍. കാര്‍ഡുകളായി മാറ്റേണ്ടതുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി)ഇനിയും കാര്‍ഡുകള്‍ മാറ്റിയിട്ടില്ലാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

7278

റേഷന്‍കാര്‍ഡ് ബി.പി.എല്‍ എന്ന് തിരുത്തി നല്‍കുന്നതിലെ തടസ്സങ്ങള്

ശ്രീ. വി. ശശി

()ഗ്രാമവികസന വകുപ്പ് തയ്യാറാക്കിയിട്ടുള്ള ബി. പി. എല്‍ ലിസ്റില്‍ ഉള്‍പ്പെടുകയും റേഷന്‍ കാര്‍ഡില്‍ എ.പി.എല്‍ എന്ന് തെറ്റായി രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡില്‍ ബി.പി.എല്‍ എന്ന് തിരുത്തി നല്‍കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണ്;

(ബി)പ്രസ്തുത തടസ്സങ്ങള്‍ ദൂരീകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

7279

പാഡി പെയ്മെന്റ് ഓഫീസുകളും തൃശൂര്‍ ജില്ലയിലെ നെല്ലു സംഭരണവും

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്ത് പാഡി പെയ്മെന്റ് ഓഫീസുകള്‍ എവിടെയെല്ലാമാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പാഡി പെയ്മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനം വിശദമാക്കുമോ;

(സി)തൃശൂര്‍ ജില്ലയില്‍ നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് എത്ര കര്‍ഷകര്‍ക്ക് എന്തു തുക കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത തുക എത്ര ദിവസത്തിനകം അനുവദിക്കുമെന്ന്വ്യക്തമാക്കുമോ?

7280

ഉപഭോക്തൃ സംരക്ഷണ സംവിധാനങ്ങള്‍

ശ്രീ. സാജു പോള്‍

()സംസ്ഥാനത്തെ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)സംസ്ഥാനത്ത് എത്ര ഉപഭോക്തൃ കോടതികള്‍ നിലവിലുണ്ടെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ; എറണാകുളം ജില്ലയില്‍ എവിടെയൊക്കെ പ്രസ്തുത കോടതികളുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)കച്ചവട സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലില്‍ വില്‍പന നടത്തിയ സാധനങ്ങള്‍ തിരിച്ചെടുക്കുന്നതല്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ; ഇതിന് നിയമ സാധുത ഉണ്ടോ; വിശദവിവരം നല്‍കുമോ?

7281

ഫെയര്‍വാല്യൂ നിര്‍ണ്ണയം

ശ്രീമതി ഗീതാ ഗോപി

()ഫെയര്‍ വാല്യൂ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ എത്ര പരാതി ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)ഇവയില്‍ എത്ര പരാതികള്‍ പരിഹരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ശേഷിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

7282

ഫെയര്‍വാല്യൂ നിര്‍ണ്ണയം

ശ്രീ. കെ. വി. വിജയദാസ്

കേരളത്തിലെ എല്ലാ ജില്ലകളിലും ഫെയര്‍വാല്യൂ നിശ്ചയിച്ച് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ ?

7283

സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ഏകജാലക സംവിധാനം

ശ്രീ. ആര്‍. സെല്‍വരാജ്

,, കെ. അച്ചുതന്‍

,, ബെന്നി ബെഹനാന്‍

സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ഏകജാലക സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?

7284

ഭൂമി രജിസ്ട്രേഷന്‍ - വിവര കേന്ദ്രീകരണ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

,, പി.. മാധവന്‍

,, .റ്റി.ജോര്‍ജ്

()സംസ്ഥാനത്തെ ഭൂമി സംബന്ധമായ രജിസ്ട്രേഷന്‍ വിവരങ്ങള്‍ കേന്ദ്രീകരിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ നല്‍കാമോ ;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചിട്ടുളളത് ; വിശദമാക്കുമോ ?

7285

ചാരിറ്റബിള്‍ സൊസൈറ്റികള്‍ രജിസ്റര്‍ ചെയ്യുന്നതിനുള്ള നിയമം

ശ്രീ. മുല്ലക്കര രത്നാകരന്‍

()ചാരിറ്റബിള്‍ സൊസൈറ്റികള്‍ രജിസ്റര്‍ ചെയ്യുന്നതിന് നിലവിലുള്ള നിയമം കാലാനുസൃതമായി പുതുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇപ്പോള്‍ ആകെ എത്ര ചാരിറ്റബിള്‍ സൊസൈറ്റികളാണ് നിലവിലുള്ളത്; ഇവയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ?

7286

തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് വിഭജനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് വിഭജിച്ച് ചെറുവത്ത് കേന്ദ്രീകരിച്ച് ഒരു സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

7287

രജിസ്ട്രേഷന്‍ വകുപ്പില്‍ ക്ളറിക്കല്‍ വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റം

ശ്രീ. കെ. അജിത്

()രജിസ്ട്രേഷന്‍ വകുപ്പില്‍ ക്ളറിക്കല്‍ വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റം അവസാനമായി നടത്തിയത് എന്നാണ്; വര്‍ഷവും മാസവും വ്യക്തമാക്കുമോ;

(ബി)ഇപ്പോള്‍ സ്ഥലംമാറ്റം നടത്താതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി)സ്ഥലംമാറ്റം നടത്താതിരിക്കുന്നതു കാരണം ജീവനക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ക്ളറിക്കല്‍ വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റം എന്നു നടക്കുമെന്ന് വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.