UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7221

നാട്ടിക നിയോജക മണ്ഡലത്തില്‍ പട്ടയത്തിനായി ലഭിച്ച അപേക്ഷകള്‍

ശ്രീമതി. ഗീതാ ഗോപി

()കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍ നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത അപേക്ഷകളില്‍ പട്ടയം ലഭിക്കാന്‍ യോഗ്യരായി കണ്ടെത്തിയവരുടെ പേരും വിലാസവും വെളിപ്പെടുത്താമോ ;

(സി)ഇവര്‍ക്ക് പട്ടയം ലഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

7222

ഭൂമി പതിച്ചുകിട്ടുന്നതിന് നല്‍കിയിട്ടുള്ള അപേക്ഷകള്

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ഒരു കുടുംബത്തിന് പതിച്ചുകൊടുക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ചിട്ടുണ്ടോ ;

(ബി)കാലാകാലങ്ങളായി കൈവശത്തിലിരിക്കുന്ന ഭൂമി പതിച്ചു കിട്ടുന്നതിന് നല്‍കിയിട്ടുള്ള അപേക്ഷകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

7223

മലയാറ്റൂര്‍ വില്ലേജിലെ ഇല്ലിത്തോട്ടില്‍ കൂട്ടുകൃഷി ഫാം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ മലയാറ്റൂര്‍ വില്ലേജിലെ ഇല്ലിത്തോട്ടില്‍ കൂട്ടുകൃഷി ഫാമിനായി എത്ര ഏക്കര്‍ ഭൂമിയായിരുന്നു അനുവദിച്ചിരുന്നത്; ഇത് എത്ര പേര്‍ക്കായിട്ടാണ് അനുവദിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഇപ്രകാരം അനുവദിച്ച ഭൂമിയില്‍ നിന്ന് എത്ര പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്; ബാക്കിയുളളവര്‍ക്ക് പട്ടയം നല്‍കുന്നതിന് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വികരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി)കൂട്ടുകൃഷി ഫാമിനായി അനുവദിച്ചതില്‍ എത്ര ഏക്കര്‍ ഭൂമി പട്ടയം അനുവദിക്കാതെ ബാക്കിയുണ്ട്; ഇവിടെ കൈയ്യേറി അനധികൃതമായി കൃഷി ചെയ്യുന്നവര്‍ക്ക് പട്ടയം അനുവദിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇത് ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

()ഈ പ്രദേശത്ത് പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ലഭ്യമാക്കാന്‍ സാധിക്കുമോ?

7224

തളിപ്പറമ്പ് എരമം വില്ലേജിലെ കൈവശക്കാരില്‍നിന്നും നികുതി സ്വീകരിക്കണമെന്നാവശ്യം

ശ്രീ. സി. കൃഷ്ണന്‍

()തളിപ്പറമ്പ് താലൂക്കിലെ എരമം വില്ലേജിലെ കൈവശക്കാരില്‍നിന്നും നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത നിവേദനത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ ;

(സി)കൈവശക്കാരില്‍നിന്നും നികുതി സ്വീകരിക്കുന്നതിനുള്ളനടപടികള്‍ സ്വീകരിക്കുമോ ?

7225

തളിപ്പറമ്പ് താലൂക്കിലെ വില്ലേജുകളില്‍ കൈവശക്കാര്‍ക്ക് പട്ടയം

ശ്രീ. സി. കൃഷ്ണന്‍

()തളിപ്പറമ്പ് താലൂക്കിലെ പെരിങ്ങോം, കുറ്റൂര്‍, ആലപ്പടമ്പ്, കാങ്കോല്‍ വില്ലേജുകളില്‍ കൈവശക്കാര്‍ക്ക് പട്ടയം ലഭിക്കാത്തതും നികുതി സ്വീകരിക്കാത്തതും സംബന്ധിച്ച നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത നിവേദനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വില്ലേജ് അടിസ്ഥാനത്തില്‍ വിശദമാക്കുമോ ;

(സി)കൈവശക്കാരില്‍ നിന്നും നികുതി സ്വീകരിക്കുന്നതിനും കൈവശക്കാര്‍ക്ക് പട്ടയം ലഭിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ ?

7226

കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. സി. കൃഷ്ണന്‍

()തളിപ്പറമ്പ് താലൂക്കിലെ വെള്ളോറ, പുളിങ്ങോം, രാമന്തളി, വെള്ളൂര്‍ വില്ലേജുകളിലെ കൈവശക്കാര്‍ക്ക് പട്ടയം ലഭിക്കാത്തത് സംബന്ധിച്ച് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത നിവേദനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വില്ലേജ് അടിസ്ഥാനത്തില്‍ വിശദമാക്കാമോ ;

(സി)കൈവശക്കാര്‍ക്ക് പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

7227

പാണ്ടനാട് എസ്.വി.സ്കൂളിന് ഭൂമി പതിച്ചുനല്‍കുന്നതിന് നടപടി

ശ്രീ. പി. സി. വിഷ്ണുനാഥ്

()26-3-2012-ലെ റവന്യൂ & വിജിലന്‍സ് വകുപ്പുമന്ത്രിയുടെ വി..പി. 655/12-ാം നമ്പര്‍ ഫയല്‍പ്രകാരം പാണ്ടനാട് എസ്.വി. സ്കൂളിന് ഭൂമി പതിച്ച് നല്‍കുന്നതിനുവേണ്ടി സമര്‍പ്പിച്ച നിവേദനം സത്വര നടപടി സ്വികരിക്കുന്നതിലേക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച് കൊടുത്തിട്ടുള്ളതിന്മേല്‍ നാളിതുവരെ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)നിലവില്‍ ഈ ഫയലില്‍ എന്തെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത ഭൂമി പതിച്ച് നല്‍കുന്നതിന് എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ ; വിശദമാക്കുമോ ;

(ഡി)നിയമതടസ്സങ്ങള്‍ ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് ഈ ഭൂമി പതിച്ച് നല്‍കുമെന്ന് വിശദമാക്കുമോ ?

7228

1-6-2006 മുതല്‍ 30-6-2012 വരെ ഒഴിപ്പിച്ച അനധികൃത ഭൂമികുടിയേറ്റങ്ങള്

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് 1/6/2006 മുതല്‍ 30/6/2012 വരെ എത്ര അനധികൃത ഭൂമികുടിയേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്; ആയതിന്റെ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)ഒഴിപ്പിച്ചെടുത്ത ഭൂമി സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(സി)അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത ഭൂമി ആര്‍ക്കെങ്കിലും വിതരണം ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര ഭൂമി; ആര്‍ക്കെല്ലാം നല്‍കുകയുണ്ടായി?

7229

സിനിമാ തീയറ്ററുകളിലെ ഭക്ഷണ ശാലകളിലെ അമിത വില

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()സിനിമാ തീയറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ പായ്ക്കറ്റിലാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും പാനീയങ്ങള്‍ക്കും അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇപ്രകാരം അമിത വില ഈടാക്കുന്നവര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ ;

(സി)തീയറ്ററുകളില്‍ പായ്ക്കറ്റിലാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും പാനീയങ്ങളുടെയും എം.ആര്‍.പി. നിരക്കിലുള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ ?

7230

അഞ്ചല്‍ മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. കെ.രാജു

()അഞ്ചല്‍ മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായോ എന്നറിയിക്കുമോ ;

(ബി)എങ്കില്‍ എന്നത്തേയ്ക്ക് ഉത്ഘാടനം നടത്തുവാന്‍ കഴിയും എന്ന് അറിയിക്കുമോ ;

(സി)പ്രസ്തുത സിവില്‍ സ്റേഷനോടനുബന്ധിച്ച് ക്യാന്റീന്‍, ഫോട്ടോസ്റാറ്റ്/എസ്.ടി.ഡി ബൂത്ത് എന്നിവ ആരംഭിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ ?

7231

അഴീക്കല്‍കടവ് പാലം നിര്‍മ്മാണം സംബന്ധിച്ച റിപ്പോര്‍ട്ട്

ശ്രീമതി കെ. കെ. ലതിക

()കോഴിക്കോട് പാലയാട്, പയ്യോളി വില്ലേജ് ഓഫീസുകളുടെ പരിധിയിലുള്ള അഴീക്കല്‍കടവ് പാലം നിര്‍മ്മാണം സംബന്ധിച്ച ലാന്റ് അക്വിസിഷന്‍ ഫയലില്‍ എന്തൊക്കെ നടപടികള്‍ സ്വികരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)വില്ലേജ് ഓഫീസര്‍മാര്‍ യഥാവിധി സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് എപ്പോള്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി)വില്ലേജ് ഓഫീസര്‍മാര്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് ഏത് തീയതിയിലാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

7232

ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ മിച്ചഭൂമി ലാന്റ് ബാങ്കില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ. കെ. രാജു

()കൊല്ലം ജില്ലയില്‍ ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലം ജന്മികള്‍ ഇപ്പോഴും കൈവശം വച്ചിട്ടുളളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ആയത് ലാന്റ് ബാങ്കില്‍ പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി)പ്രസ്തുത വില്ലേജില്‍ കുത്തകപ്പാട്ടം വ്യവസ്ഥയില്‍ കൊടുത്തിട്ടുളളതും കുത്തകപ്പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് റബ്ബര്‍ കൃഷി ചെയ്തു വരുന്നതുമായ ഭൂമി ലാന്റ് ബാങ്കില്‍ എടുക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

7233

കൊല്ലം ജില്ലയില്‍ റവന്യൂ വകുപ്പിലെ സ്ഥലം മാറ്റംചെയ്യപ്പെടേണ്ടവരുടെ പട്ടിക

ശ്രീ. കെ. രാജു

()റവന്യൂ വകുപ്പില്‍ കൊല്ലം ജില്ലയില്‍ നിന്നും പ്രൊമോഷന്‍ നേടി മറ്റ് ജില്ലയില്‍ നിയമിക്കപ്പെട്ട യു.ഡി ക്ളാര്‍ക്ക്, വില്ലേജ് ഓഫീസര്‍ തസ്തികകളില്‍പെട്ടവരും തിരികെ കൊല്ലം ജില്ലയിലേക്ക് പോസ്റ് ചെയ്യപ്പെടേണ്ടവരുമായ ജീവനക്കാരുടെ ലിസ്റുകള്‍ മുന്‍ഗണനാ ക്രമത്തില്‍ തയ്യാറാക്കിയത് ലഭ്യമാക്കുമോ;

(ബി)കൊല്ലം ജില്ലയില്‍ നിന്നും മറ്റ് ജില്ലകളിലേക്ക് പ്രൊമോഷന്‍ ലഭിച്ച് മാറിപ്പോയ റവന്യൂ വകുപ്പിലെ യു.ഡി ക്ളാര്‍ക്ക്, വില്ലേജ് ഓഫീസര്‍ തസ്തികകളിലുള്ള ജീവനക്കാരുടെ റീ അലോട്ട്മെന്റ് ലിസ്റ് ഇതിനുമുന്‍പ് നിയമസഭയുടെ മേശപ്പുറത്തു വച്ചിട്ടുണ്ടോ; ഇപ്പോള്‍ പ്രസ്തുത ലിസ്റില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോ; എങ്കില്‍ ഇതിനിടയായ സാഹചര്യം വ്യക്തമാക്കുമോ?

7234

ആലപ്പുഴ ജില്ലയിലേക്കും തിരിച്ചുമുള്ള വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലം മാറ്റപ്പട്ടിക

ശ്രീ. പി. തിലോത്തമന്‍

()വില്ലേജ് ഓഫീസര്‍ തസ്തികയിലേയ്ക്ക് പ്രൊമോഷന്‍ ലഭിച്ച് മറ്റ് ജില്ലകളിലേയ്ക്ക് പോയ ജീവനക്കാരില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്പെഷ്യല്‍ ഓര്‍ഡര്‍ പ്രകാരം എത്ര പേര്‍ സ്വന്തം ജില്ലകളിലേയ്ക്ക് തിരിച്ചു നിയമിക്കപ്പെട്ടു എന്നു വ്യക്തമാക്കാമോ;

(ബി)ഇപ്രകാരം ആലപ്പുഴ ജില്ലയിലേയ്ക്ക് തിരികെ നിയമിക്കപ്പെട്ടവര്‍ എത്രയെന്ന് വിശദമാക്കുമോ;

(സി)സ്പെഷ്യല്‍ ഓര്‍ഡര്‍ പ്രകാരം തിരികെ സ്വന്തം ജില്ലയിലേയ്ക്ക് നിയമിക്കപ്പെടേണ്ട വില്ലേജ് ഓഫീസര്‍മാരുടെ അപേക്ഷകളില്‍ മുന്‍ഗണനാക്രമം തിരുമാനിക്കപ്പെട്ടിട്ടുണ്ടോ എന്നു അറിയിക്കുമോ; നിലവില്‍ അപ്രകാരം തിരികെ നിയമിക്കപ്പെടാന്‍ മുന്‍ഗണന നിശ്ചയിക്കപ്പെട്ടവരുടെ പേരുകളും അവരുടെ സീനിയോറിറ്റി ലിസ്റ് പ്രകാരമുള്ള നമ്പരുകളും വിശദമാക്കുമോ;

(ഡി)ആലപ്പുഴ ജില്ലയിലേയ്ക്ക് സ്പെഷ്യല്‍ ഓര്‍ഡര്‍ പ്രകാരം നിയമിക്കപ്പെടാന്‍ നിശ്ചയിച്ചിട്ടുള്ള വില്ലേജ് ഓഫീസര്‍മാരുടെ പേരു വിവരവും സീനിയോറിറ്റി ലിസ്റിലെ ക്രമമ്പരും മുന്‍ഗണനാ ക്രമത്തില്‍ വ്യക്തമാക്കാമോ;

()സ്പെഷ്യല്‍ ഓര്‍ഡര്‍ പ്രകാരം ആലപ്പുഴ ജില്ലയിലേയ്ക്ക് തിരികെ നിയമിക്കപ്പെടേണ്ട വില്ലേജ് ഓഫീസര്‍മാരില്‍ സീനിയോറിറ്റി ലിസ്റിലെ 9435-ാം നമ്പര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു അറിയിക്കാമോ; ഇദ്ദേഹത്തിന്റെ പേര് അറിയിക്കാമോ; 9435-#ം നമ്പര്‍ ഉദ്യോഗസ്ഥനായ കാസര്‍ഗോഡ് ജില്ലയിലെ ജീവനക്കാരന്റെ സീനിയോറിറ്റി നമ്പര്‍ 9535-ാം എന്ന നമ്പരിലെ ഉദ്യോഗസ്ഥന് നല്‍കി സ്പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നു വ്യക്തമാക്കാമോ?

7235

വില്ലേജ് പഞ്ചായത്തുകളുടെ രൂപീകരണം

ശ്രീ. പി. റ്റി. . റഹീം

()ത്രിതല പഞ്ചായത്ത് സംവിധാനം വന്നതിന് ശേഷം താലൂക്ക്/വില്ലേജ് പുനഃസംഘടന സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ ;

(ബി)ഒരു വില്ലേജ് ഒന്നിലധികം ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇങ്ങിനെ എത്ര പഞ്ചായത്തുകളാണുളളതെന്ന് വ്യക്തമാക്കാമോ ;

(ഡി)ഇത് പരിഹരിക്കുന്നതിന് വില്ലേജ് പഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

7236

വില്ലേജ് ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണവും അടിസ്ഥാനസൌകര്യ വികസനവും

ശ്രീ. രമേശ് ചെന്നിത്തല

()വില്ലേജ് ഓഫീസുകളിലെ രേഖകളും, റെക്കാര്‍ഡുകളും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനായി പ്രത്യേക കര്‍മ്മപദ്ധതിയ്ക്ക് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(ബി)വില്ലേജ് ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിനായി സ്വികരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ;

(സി)വില്ലേജ് ഓഫീസുകളിലൂടെയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന-ഭൌതിക-പഞ്ചാത്തലസൌകര്യങ്ങളുടെ പരിമിതികളും പോരായ്മകളും പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ ;

()വില്ലേജ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ അടിയന്തിരപ്രധാന്യത്തോടെ നികത്തുന്നതിനായി കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ ?

7237

ചിറയിന്‍കീഴിലെ ഗ്രൂപ്പ് വില്ലേജ് ഓഫീസുകള്‍

ശ്രീ. വി. ശശി

()ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ എത്ര ഗ്രൂപ്പ് വില്ലേജ് ആഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതൊക്കെയാണെന്നും ഓരോ ഗ്രൂപ്പ് വില്ലേജ് ഓഫീസുകളിലും ഉള്‍പ്പെടുന്ന വില്ലേജുകള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി)ഗ്രൂപ്പ് വില്ലേജ് ഓഫീസുകള്‍ വിഭജിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സൌകര്യ പ്രദമായ സേവനം വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭ്യമാക്കുന്നതിന് നടപടി സ്വികരിക്കുമോ; ഇതിനുവേണ്ടി സ്വീകരിച്ച നടപടികളുടെ വിശദാംശം വെളിപ്പെടുത്തുമോ;

(സി)തിരുവനന്തപുരം ജില്ലയില്‍ ഏത് വില്ലേജിനെയാണ് മാതൃകാ വില്ലേജായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

7238

ഭൂമിയുടെ സര്‍വ്വേ പ്ളാനുകള്‍ ലഭ്യമാക്കുന്നതിനുളള ഫീസ്

ശ്രീ. ജി. എസ്. ജയലാല്‍

()ഭൂമിയുടെ സര്‍വ്വേ പ്ളാനുകള്‍ ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുളള ഫീസിന്റെ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പ്ളാനുകളുടെ പകര്‍പ്പുകള്‍ സൌജന്യമായി നല്‍കുന്നതിന് വ്യവസ്ഥകള്‍ നിലവിലുണ്ടോ; വിശദാംശം അറിയിക്കുമോ?

7239

ഇന്‍സ്റിസ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റര്‍ മാനേജ്മെന്റിന്റെ പ്രവര്‍ത്തനം

ശ്രീ. റ്റി..അഹമ്മദ് കബീര്‍

,, പി.കെ. ബഷീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

()സംസ്ഥാനത്തെ റവന്യൂ-സര്‍വ്വെ ഉദ്യോഗസ്ഥര്‍ക്ക് പ്രാരംഭ പരിശീലനവും, ഇന്‍ സര്‍വ്വീസ് ട്രെയിനിംഗും നല്‍കുന്നതിനുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റര്‍ മാനേജ്മെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഡിസാസ്റര്‍ മാനേജ്മെന്റില്‍ പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ട് ഏതൊക്കെ തരത്തിലുള്ള പരിശീലനമാണ് നല്‍കി വരുന്നത്;

(സി)ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള സ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ വിശദമാക്കുമോ?

7240

സര്‍വ്വേയും ഭൂരേഖകളും സംബന്ധിച്ച പരാതികള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

()സര്‍വ്വേയും ഭൂരേഖകളും സംബന്ധിച്ചുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഇതിനായി താലൂക്കുകള്‍ തോറും അദാലത്തുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ?

7241

സര്‍വ്വേ ഓഫീസുകളുടെ പ്രവര്‍ത്തനം

ശ്രീ. വി.റ്റി. ബല്‍റാം

,, .പി. അബ്ദുള്ളക്കുട്ടി

,, വി.പി. സജീന്ദ്രന്‍

,, വര്‍ക്കല കഹാര്‍

()സംസ്ഥാനത്തെ സര്‍വ്വേ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)സര്‍വ്വേ ഓഫീസുകള്‍ക്ക് കമ്പ്യൂട്ടറുകളും ഫീല്‍ഡ് ഓഫിസര്‍മാര്‍ക്ക് ലാപ്പ് ടോപ്പുകളും നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)സര്‍വ്വേ ഓഫീസുകളെ ഡയറക്ടറേറ്റുമായി ബന്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

7242

സര്‍വ്വേ വകുപ്പിലെ സ്ഥലംമാറ്റം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സര്‍വ്വേ വകുപ്പിലെ 2012-ലെ പൊതുസ്ഥലംമാറ്റ ഉത്തരവില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയമായി ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റിയവരില്‍ 3 വര്‍ഷം തികയുന്നതിന് മുന്‍പ് സ്വന്തം ജില്ലയിലേക്ക് മാറ്റം ലഭിച്ചിട്ടുള്ളവര്‍ ആരൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)ശിക്ഷാനടപടിക്ക് വിധേയമായവരേയും വിജിലന്‍സ് അന്വേഷണം നേരിടുന്നവരേയും കോഴിക്കോട് ജില്ലയില്‍ റീസര്‍വ്വേയില്‍ നിന്നും ജില്ലാ എസ്റാബ്ളിഷ്മെന്റിലേക്ക് നിയമിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്യുന്നതിന് തയ്യാറാകുമോ?

7243

റീസര്‍വ്വേ ഉദ്യോഗസ്ഥരുടെ ജോലി ക്രമീകരണം

ശ്രീ. സി. ദിവാകരന്‍

()സമയബന്ധിതമായി റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അവ ഏതൊക്കെ ;

(ബി)റീസര്‍വ്വേ ഉദ്യോഗസ്ഥന്മാരെ റീസര്‍വ്വേ ജോലിചെയ്യിക്കാതെ ജോലി ക്രമീകരണവ്യവസ്ഥയില്‍ മറ്റ് ജോലികള്‍ ചെയ്യിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇത്തരത്തില്‍ എത്ര ജീവനക്കാരാണ് മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

7244

വൈക്കത്തെ റീസര്‍വ്വേ അപാകതകള്‍

ശ്രീ. കെ. അജിത്

()റീസര്‍വ്വേയിലെ അപാകതകളും പരാതികളും പരിഹരിക്കുന്ന തിനായി വൈക്കത്ത് നിയോഗിച്ച ഉദ്യോഗസ്ഥന്‍ മുമ്പാകെ പ്രസ്തുത വിഷയം സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്;

(ബി)ഇപ്രകാരം ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട് എന്നും, എത്രയെണ്ണം തീര്‍പ്പുകല്‍പ്പിക്കാതെയുണ്ട് എന്നും വ്യക്തമാക്കുമോ ;

(സി)തീര്‍പ്പുകല്‍പ്പിക്കാനാവാത്ത പരാതികളിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമോ ?

7245

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന അളവുതൂക്കവകുപ്പിന്റെ യൂണിറ്റുകള്‍

ശ്രീ. പി. റ്റി. എ റഹീം

()കോഴിക്കോട് സിറ്റിയില്‍ ഇപ്പോള്‍ അളവുതൂക്ക വകുപ്പിന്റെ എത്ര യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്രയും യൂണിറ്റുകള്‍ ഒരേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതിന് പകരം വികേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കുമോ;

(സി)കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലത്തേക്ക് ഒരു യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നതിന് തയ്യാറാവുമോ?

7246

കയര്‍ ഡീഫൈബറിംഗ് മില്ലുകള്‍

ശ്രീ. ജി.സുധാകരന്‍

()കയര്‍ വകുപ്പ് എന്‍.സി.ആര്‍.എം.ഐ വഴി വികസിപ്പിച്ച മിനി ഡീഫൈബറിംഗ് മില്ലുകള്‍ സ്ഥാപിച്ചിട്ടുളള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരുവിവരം വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത മില്ലുകള്‍ എന്നാണ് അനുവദിച്ചതെന്നും അവയുടെ പ്രവര്‍ത്തനം എന്ന് ആരംഭിച്ചു എന്നും ഇതുവരെ എത്ര ക്വിന്റല്‍ ചകിരി വീതം ഉല്‍പ്പാദിപ്പിച്ചു എന്നും വിശദമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിക്കായി സര്‍ക്കാര്‍ എന്‍.സി.ആര്‍.എം.ഐ ക്ക് എത്ര തുക നല്‍കി എന്നും ഇതുവരെ എന്ത് തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

7247

കയര്‍ സഹകരണസംഘങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് എത്ര കയര്‍ സഹകരണസംഘങ്ങളാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; ഇവയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ ;

7248

കയര്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിദേശയാത്ര

ശ്രീ. ജി. സുധാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കയര്‍ വകുപ്പില്‍ നിന്നും കയര്‍ വകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നും ആരൊക്കെ വിദേശയാത്രകള്‍ നടത്തി എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത വിദേശയാത്രകള്‍ക്ക് എന്തുതുക ചെലവഴിച്ചുവെന്ന് അറിയിക്കാമോ;

(സി)വിദേശയാത്രകള്‍കൊണ്ട് കയര്‍ വകുപ്പിനും വകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങള്‍ക്കും എന്തുനേട്ടമാണ് ഉണ്ടായത് എന്ന് വിശദമാക്കുമോ?

7249

സി..ആര്‍.സി.യുടെ പുന:സംഘടന

ശ്രീ. പി. തിലോത്തമന്‍

()കയര്‍ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച സി..ആര്‍.സി യുടെ രൂപീകരണകാലം മുതല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പുവരെ സി.ആര്‍.സി.യില്‍ എ..റ്റി.യു.സി യുടെ രണ്ടു പ്രതിനിധികള്‍ ഉണ്ടായിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എ..റ്റി.യു.സി പ്രതിനിധികളുടെ എണ്ണം ഒന്നാക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ബി)..റ്റി.യു.സി യില്‍ നിന്നും ഒരു പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തി സി..ആര്‍.സി അടിയന്തിരമായി പുന:സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.