UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7439

കാര്‍ഷികാധിഷ്ഠിത വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()കാര്‍ഷികാധിഷ്ഠിത വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന എന്തെല്ലാം പരിപാടികളാണ് ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)കാര്‍ഷിക മേഖലയില്‍ വരുമാന ഭദ്രതയ്ക്ക് ബിസിനസ് സംരംഭങ്ങളുടെ ആവശ്യകത എത്രത്തോളമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലൂടെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തുന്നതിനും കാര്‍ഷിക മേഖലയില്‍ നൂതന ബിസിനസ് സംരംഭങ്ങള്‍ ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം ഇടപെടലുകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

7440

ജൈവ കൃഷിയുടെ വ്യാപനം

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

'' റോഷി അഗസ്റിന്‍

'' പി. സി. ജോര്‍ജ്

()ജൈവകൃഷിയുടെ വ്യാപനം സംബന്ധിച്ച് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്താണ് ;

(ബി)ഈ ഗവണ്‍മെന്റ് അധികാരത്തില്‍വന്നതിനുശേഷം ജൈവകൃഷി വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു ; വ്യക്തമാക്കുമോ ;

(സി)ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

7441

തരിശായി കിടന്നിരുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നതിന് ആവിഷ്ക്കരിച്ച പദ്ധതികള്‍

ശ്രീ. പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

()സംസ്ഥാനത്ത് തരിശായി കിടന്നിരുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നതിന് ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഹെക്ടര്‍ സ്ഥലത്ത് ഇപ്രകാരം കൃഷിയിറക്കി എന്നുള്ള വിവരം ജില്ലാടിസ്ഥാനത്തില്‍ നല്കുമോ;

(സി)കൃഷിക്കു യോഗ്യമല്ലെങ്കിലും എന്നാല്‍ തരിശായി കിടക്കുന്നതുമായ എത്ര ഹെക്ടര്‍ ഭൂമി സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നുണ്ടെന്ന് അറിയിക്കുമോ;

(ഡി)സംസ്ഥാനത്ത് തരിശായി കിടക്കുന്ന ഭൂമി മുഴുവന്‍ കൃഷിയിടമാക്കി മാറ്റാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

7442

കാര്‍ഷിക മേഖലയ്ക്കുവേണ്ടി പരീക്ഷണശാലകളുടെ പ്രവര്‍ത്തന രീതി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി.കെ. ബഷീര്‍

()കാര്‍ഷിക മേഖലയ്ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പരീക്ഷണശാലകളുടെ പ്രവര്‍ത്തനരീതി വിശദമാക്കുമോ;

(ബി)ലാബുകള്‍ പരിഷ്കരിക്കാനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(സി)ഇവയുടെ സേവനം ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

7443

കൃഷി വകുപ്പില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ; തൃപ്തികരമായ പ്രവര്‍ത്തനമാണോ കാഴ്ച വയ്ക്കുന്നത് ; വിശദാംശങ്ങള്‍ നല്കുമോ ;

(ബി)പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വകുപ്പ് തലത്തില്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത് ;

(സി)ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് ഉറപ്പു വരുത്തുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു ; വിശദാംശങ്ങള്‍ നല്കുമോ ?

7444

സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. . ബേബി

,, ബി. സത്യന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; എറ്റവും ഒടുവില്‍ സര്‍ക്കാര്‍ തലത്തില്‍ അവലോകനം നടത്തിയത് എപ്പോഴാണ്;

(ബി)മിഷന്റെ പ്രവര്‍ത്തനലക്ഷ്യവും നേട്ടവും സംബന്ധിച്ച് വിശദമാക്കുമോ;

(സി)മിഷന് പന്ത്രണ്ടാം പദ്ധതിയില്‍ കേന്ദ്രസഹായത്തിന്റെ അനുപാതത്തില്‍ കുറവുണ്ടായിട്ടുണ്ടോ;

(ഡി)ഗവേഷണരംഗത്ത് മിഷന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങള്‍ എന്താണ്?

7445

നാളികേരത്തില്‍ നിന്നുള്ള ഉല്പന്നങ്ങള്‍

ഡോ. തോമസ് ഐസക്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, എം. ചന്ദ്രന്‍

,, പി. റ്റി. എ റഹീം

()സംസ്ഥാനത്ത് നാളികേരത്തിന്റെ വില ഇടിയുമ്പോഴും കോര്‍പ്പറേറ്റുകള്‍ നാളികേരത്തില്‍ നിന്നുള്ള പലവിധ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് അമിത ലാഭം കൊയ്യുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സാഹചര്യത്തില്‍ നാളികേരത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സംരംഭങ്ങള്‍ ഈ മേഖലയിലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)നാളികേരത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ നിലയ്ക്ക് നടപടി സ്വീകരിക്കുമോ?

7446

കൃഷിഫാമുകളുടെ നവീകരണം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുള്ള

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എന്‍. . ഖാദര്‍

()സംസ്ഥാനത്തെ കൃഷിഫാമുകളുടെ പ്രവര്‍ത്തനം നവീകരിക്കാനും, അവ നവീനകാര്‍ഷിക പ്രചരണ കേന്ദ്രങ്ങളാക്കി മാറ്റാനും ഉദ്ദേശിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഫാമുകളുടെ വാണിജ്യപരമായ പ്രവര്‍ത്തനം ലക്ഷ്യമിട്ട് എന്തൊക്കെ പരിപാടികളാണ് നടപ്പിലാക്കുന്നത് എന്ന് വിശദമാക്കുമോ;

(സി)ഇതോടനുബന്ധിച്ച് വിത്തുല്പാദനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ?

7447

കോള്‍ വികസന കൌണ്‍സില്‍

ശ്രീ. വി.ഡി. സതീശന്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

()സംസ്ഥാന കോള്‍ വികസന കൌണ്‍സില്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ കൌണ്‍സിലിന്റെ പ്രവര്‍ത്തനരീതിയും കര്‍ത്തവ്യങ്ങളും എന്തൊക്കെയാണ്;

(സി)കൌണ്‍സിലിന്റെ ഘടന എങ്ങനെയാണ്; വിശദമാക്കുമോ;

(ഡി)എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് കൌണ്‍സില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്?

7448

പ്രകൃതിക്ഷോഭംമുലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം

ശ്രീ. ആര്‍. സെല്‍വരാജ്

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()പ്രകൃതിക്ഷോഭംമൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട കൃഷിനഷ്ടങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

(സി)ഇതിനുള്ള പ്രാബല്യം എന്ന് മുതല്‍ക്കാണെന്ന് വെളിപ്പെടുത്തുമോ?

7449

കിസാന്‍ശ്രീ സുരക്ഷാ പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

'' ചിറ്റയം ഗോപകുമാര്‍

'' കെ. അജിത്

'' വി. ശശി

()സംസ്ഥാനത്ത് കിസാന്‍ശ്രീ സുരക്ഷാ പദ്ധതി ആരംഭിച്ചതെന്നാണ് ; ഈ പദ്ധതിയില്‍ ഇപ്പോള്‍ എത്ര കര്‍ഷകരും കുടുംബങ്ങളും അംഗങ്ങളായിട്ടുണ്ട് ; ഈ പദ്ധതിയിലൂടെ എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി ആരംഭിച്ചതിനുശേഷം ഇതുവരെ എത്ര കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു ; കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതി വിപുലീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

7450

കൃഷിവകുപ്പിന്റെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ മണ്ഡലത്തില്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ എന്തെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതികളുടെ പഞ്ചായത്ത് തിരിച്ചുള്ള നിലവിലുള്ള സ്ഥിതി അറിയിക്കുമോ?

7451

വേനല്‍മഴയിലെ കൃഷിനാശം

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് വേനല്‍മഴയില്‍ എത്ര രൂപയുടെ കൃഷിനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു;

(ബി)കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം എന്നു നല്‍കാനാവുമെന്നു വെളിപ്പെടുത്തുമോ?

7452

കൃഷി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെ കീഴില്‍ എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണുളളത് ;

(ബി)ലാഭത്തിലും നഷ്ടത്തിലും പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;

(സി)ഈ സ്ഥാപനങ്ങളുടെ പുനഃരുദ്ധാരണത്തിനും വൈവിധ്യവല്‍ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി എന്തൊക്കെ പദ്ധതി കളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?

7453

കൃഷിവകുപ്പിന്റെ കീഴിലുള്ള കര്‍ഷക ഭവന്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()കൃഷി വകുപ്പിന്റെ കീഴില്‍ ആരംഭിച്ച 'കര്‍ഷക ഭവന്‍' കര്‍ഷകര്‍ക്ക് താമസത്തിനായി തുറന്നുകൊടുക്കാന്‍ തുടങ്ങിയോ; എന്തു തുകയാണ് വാടക ഈടാക്കുന്നത്;

(ബി)2011 മേയ് മാസം മുതല്‍ 2012 ജൂണ്‍ വരെ എത്രപേര്‍ ഈ സൌകര്യം പ്രയോജനപ്പെടുത്തിയെന്ന് വ്യക്തമാക്കുമോ?

7454

നെല്‍കൃഷിക്കുള്ള സബ്സിഡികള്‍

ശ്രീ.കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

()നെല്‍കൃഷിക്കുള്ള സബ്സിഡികള്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്നതിനുള്ള സംവിധാനം എന്തൊക്കെയാണ്;

(ബി)ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതു വഴി കര്‍ഷകര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ ?

7455

കാര്‍ഷിക വിളകളുടെ സംഭരണ വില ഉയര്‍ത്തുന്നതിന് നടപടി

ശ്രീ. .കെ. ശശീന്ദ്രന്‍

()രാസവളങ്ങളുടെ വിലവര്‍ദ്ധനവുമൂലം സംസ്ഥാനത്തെ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)രാസവള വിലവര്‍ദ്ധനവ് അടക്കം കൃഷിച്ചെലവിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്ത് എല്ലാ കാര്‍ഷിക വിളകള്‍ക്കും സംഭരണവില പുതുക്കി നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമോ?

7456

നെല്ലിന്റെ സംഭരണവില

ശ്രീ. കെ. വി. വിജയദാസ്

രാസവളത്തിന്റെ വിലവര്‍ദ്ധനവ്, യന്ത്രവാടകയിലുള്ള വര്‍ദ്ധനവ്, കൂലിയിലുള്ള വര്‍ദ്ധനവ് തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ച് നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

7457

നെല്‍കൃഷി വികസനത്തിന് കേന്ദ്ര സഹായത്തിലുള്ള കുറവ്

ശ്രീ. റ്റി. വി. രാജേഷ്

നെല്‍കൃഷി വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരമുളള ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

7458

നെല്‍കൃഷിക്ക് അനുകൂല സാഹചര്യങ്ങള്‍

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് നെല്‍കൃഷിക്ക് അനുകൂല സാഹചര്യങ്ങള്‍ ഉള്ളതും, ഉല്‍പ്പാദന വര്‍ധനവിന് സാധ്യതയുള്ളതുമായ സ്ഥലങ്ങള്‍ ഏതെല്ലാമെന്ന് കണ്ടെത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നെല്ലിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)സംസ്ഥാനത്ത് നിലവിലുള്ള നെല്ലുല്പാദനം എത്രയാണ്; അത് എത്രയായി വര്‍ധിപ്പിക്കാന്‍ കഴിയും എന്നാണ് കരുതുന്നത്; വിശദമാക്കുമോ;

(ഡി)2012-13 വര്‍ഷത്തില്‍ ഇതിനായി എന്ത് തുകയാണ് വകയിരുത്തിയിരിക്കുന്നത്; അത് പര്യാപ്തമാണോ; അല്ലെങ്കില്‍ വര്‍ധിപ്പിക്കുമോ; എങ്കില്‍ എത്രയായി വര്‍ധിപ്പിക്കും എന്ന് വിശദമാക്കുമോ?

7459

നെല്‍കൃഷി വികസിപ്പിക്കാനും നെല്‍വയല്‍ സംരക്ഷിക്കാനും പദ്ധതികള്

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്തെ പ്രധാന കാര്‍ഷിക വിളയായ നെല്‍കൃഷി വികസിപ്പിക്കാനും നെല്‍വയല്‍ സംരക്ഷിക്കാനും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് നെല്‍വയല്‍ വലിയ തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാം; എതെല്ലാം മണ്ഡലങ്ങളില്‍ നടപ്പിലാക്കി; വിശദമാക്കുമോ; എത്ര രൂപ സര്‍ക്കാര്‍ വകയിരുത്തി; എത്ര ചെലവഴിച്ചു; വിശദമാക്കുമോ; നിറവ് പദ്ധതിയില്‍ ഈ മേഖലയ്ക്ക് എന്തെല്ലാം സഹായങ്ങളും ആനുകൂല്യങ്ങളുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്;

(സി)നെല്ലില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക സഹായവും ഉപദേശവും നല്‍കുന്ന എന്തെല്ലാം സംവിധാനങ്ങളും ഏതെല്ലാം സ്ഥാപനങ്ങളുമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് വിശദമാക്കുമോ;

(ഡി)നെല്‍കൃഷി വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കി സംസ്ഥാനത്ത് ഒരു'പാഡി ബോര്‍ഡ്'-ന് രൂപം നല്‍കാന്‍ തയ്യാറാകുമോ;

()പരീക്ഷണാടിസ്ഥാനത്തില്‍ ജനിതക മാറ്റം വരുത്തിയ നെല്‍കൃഷി നടത്തുന്നതിന് ഏതെങ്കിലും കമ്പനിയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(എഫ്)മുന്‍ സര്‍ക്കാരിന്റെ കാലത്ത് "ജി. എം. ഫ്രീ സ്റേറ്റ്'' ആയി പ്രഖ്യാപിച്ചിരുന്നുവോ; മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രസ്തുത നടപടി അതേ നിലയില്‍ തുടരാന്‍ തയ്യാറാകുമോ; നിലപാട് വ്യക്തമാക്കുമോ?

7460

കൊല്ലം ജില്ലയില്‍ നെല്ല് സംഭരണം

ശ്രീ. ജി. എസ്. ജയലാല്‍

()മുന്‍ സര്‍ക്കാരിന്റെ അവസാന വര്‍ഷം കൊല്ലം ജില്ലയില്‍ നിന്നും എത്ര ടണ്‍ നെല്ല് സംഭരിച്ചുവെന്നും, അതിലേയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്നും അറിയിക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കൊല്ലം ജില്ലയില്‍ നിന്നും നാളിതുവരെ എത്ര ടണ്‍ നെല്ല് സംഭരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്; മുന്‍കാലങ്ങളെ അപേക്ഷിച്ച് സംഭരണച്ചുമതലയില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(സി)നെല്ല് സംഭരിക്കുന്നതിന് ഏറെ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നടപടിയെന്ത്;

(ഡി)ജില്ലയില്‍ നെല്ല് സംഭരണം നടത്തിയ വകയില്‍ ഇനി എത്ര രൂപാ കൃഷിക്കാര്‍ക്ക് നല്‍കുവാനുണ്ട്; പ്രസ്തുത തുക എന്നത്തേയ്ക്ക് കൊടുക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?

7461

തെങ്ങ് കൃഷി

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് എത്ര ഹെക്ടര്‍ സ്ഥലത്താണ് തെങ്ങ്കൃഷി നിലവിലുള്ളത്; കൃഷിയുടെ വിസ്തീര്‍ണ്ണം കുറയുകയാണോ, കൂടുകയാണോ ചെയ്യുന്നതെന്നും പ്രതിവര്‍ഷം എത്ര ശതമാനം വ്യത്യാസം ഉണ്ടാകുന്നെന്നും അറിയിക്കാമോ;

(ബി)തെങ്ങിന്‍കള്ള് ഉപയോഗിച്ച് മറ്റ് പാനീയങ്ങള്‍ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ സംസ്ഥാനത്ത് വികസിപ്പിച്ചെടുത്തിട്ടുണ്ടോ;

(സി)എങ്കില്‍ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ?

7462

സമഗ്ര നാളികേര വികസന പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

()നാളികേരത്തിന്റെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത് ;

(ബി)ഇതിനായി സമഗ്ര നാളികേര വികസന പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി)നാളികേര മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം നിര്‍മ്മിക്കുന്ന സംരംഭകര്‍ക്ക് സഹായം നല്‍കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

7463

കൊപ്ര സംഭരണ ശാലകളിലെ ഗുണമേന്‍മ പരിശോധിക്കുന്നതിന് സംവിധാനം

ശ്രീ. .പി.അബ്ദുളളക്കുട്ടി

,, സണ്ണി ജോസഫ്

,, പി..മാധവന്‍

,, ബെന്നി ബെഹനാന്‍

()സംസ്ഥാനത്തെ കൊപ്ര സംഭരണ ശാലകളില്‍ ഗുണമേന്‍മ പരിശോധിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളുണ്ട് ;

(ബി)ഗുണ മേന്‍മ വര്‍ദ്ധിപ്പിക്കുന്നതിന് സ്പോട്ട് വെരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളെ ആണ് ഈ സംവിധാനത്തില്‍ പങ്കാളികളാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

7464

വിത്തുതേങ്ങ” സംഭരണം

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്ത് “വിത്തുതേങ്ങ” സംഭരിക്കുന്നത് ഏതൊക്കെ സ്ഥലങ്ങളില്‍ നിന്നാണെന്നും, ഈ വര്‍ഷം എത്ര എണ്ണം സംഭരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ ;

(ബി)കേരകര്‍ഷകര്‍ക്ക് നിലവില്‍ എത്ര രൂപയാണ് ഒരു വിത്തുതേങ്ങയ്ക്ക് വിലയായി ലഭിക്കുന്നത് ;

(സി)നാദാപുരം കുറ്റ്യാടി മണ്ഡലത്തില്‍ നിന്ന് ഈ വര്‍ഷം കേരകര്‍ഷകരില്‍നിന്നും എത്ര വിത്തുതേങ്ങ സംഭരിച്ചിട്ടുണ്ടെന്നും വിലയായി എത്ര രൂപ നല്‍കാനുണ്ടെന്നും പേര് സഹിതം പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ ;

(ഡി)വിത്തുതേങ്ങയുടെ വില സമയാസമയങ്ങളില്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

7465

ചിറയിന്‍കീഴ് മണ്ഡലത്തിലെ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി

ശ്രീ. വി. ശശി

()തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പദ്ധതി ഏതെല്ലാം ജില്ലകളില്‍ നടപ്പാക്കിവരുന്നുവെന്ന് വ്യക്തമാക്കാമോ;

(സി)ചിറയിന്‍കീഴ് നിയോജക മണ്ഡലത്തില്‍ ഈ പദ്ധതിയിന്‍ കീഴില്‍ നടപ്പാക്കിയ പരിപാടികള്‍ വിശദീകരിക്കാമോ; ഈ വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികള്‍ ഏതെല്ലാം ?

7466

കാര്‍ഷിക പുരോഗതിയ്ക്കും കര്‍ഷകരെ സഹായിക്കുന്നതിനുമുള്ള പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

()കൃഷി വകുപ്പ് കാര്‍ഷിക പുരോഗതിയ്ക്കും കര്‍ഷകരെ സഹായിക്കുന്നതിനുമായിട്ടുള്ള എന്തൊക്കെ പദ്ധതികളാണ് തൃശ്ശൂര്‍ ജില്ല - ചൊവന്നൂര്‍ കൃഷി അസിസ്റന്റ് ഡയറക്ടര്‍ ഓഫീസിനു കീഴില്‍ നടപ്പിലാക്കിവരുന്നത്;

(ബി)2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ഇതിലുടെ എത്ര രൂപ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്; പദ്ധതി തിരിച്ചുള്ള വിശദാംശം വ്യക്തമാക്കുമോ ?

7467

വീട്ടില്‍ ഒരു മാവ് പദ്ധതി

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആവിഷ്കരിച്ച ‘വീട്ടില്‍ ഒരു മാവ്’ എന്ന പദ്ധതിയുടെ പുരോഗതി എന്തെന്ന് വിശദീകരിക്കാമോ ;

(ബി)ഇതിനായി കേളത്തിലാകെ എത്ര പഞ്ചായത്തുകളെ തെരഞ്ഞെടു ത്തിട്ടുണ്ട് ;

(സി)ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മാവിന്‍ തൈകള്‍ പഞ്ചായത്തു കള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ ;

(ഡി)ഈ പദ്ധതി അനുസരിച്ച് ഏതൊക്കെ ഇനത്തില്‍പ്പെട്ട മാവുകളെ യാണ് തെരഞ്ഞെടുത്തിട്ടുളളത് ;

()തൈകളുടെ വിതരണം എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്ന തെന്ന് വ്യക്തമാക്കാമോ ?

7468

പേരാമ്പ്ര മണ്ഡലത്തിലെ ‘വീട്ടില്‍ ഒരു മാവ്’ പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കൃഷി വകുപ്പ് മുഖേന ആരംഭിച്ച ‘വീട്ടില്‍ ഒരു മാവ്’ പദ്ധതി പ്രകാരം പേരാമ്പ്ര മണ്ഡലത്തില്‍ എത്ര മാവിന്‍ തൈ വിതരണം ചെയ്തു എന്നു വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം പഞ്ചായത്തുകളില്‍ എത്രയെണ്ണം വീതം വിതരണം ചെയ്തു എന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കുമോ;

(സി)ഇതിന്മൊത്തം എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത് എന്നും ഏത് ഏജന്‍സിയെയാണ് ഇവ വിതരണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളളത് എന്നും വ്യക്തമാക്കുമോ?

7469

നിറവ്’ പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'നിറവ്' എന്ന പദ്ധതി എവിടങ്ങളിലൊക്കെയാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)ഏതൊക്കെ വകുപ്പുകളാണ് ഈ പദ്ധതിയില്‍ സഹകരിക്കുന്നത്;

(ഡി)ഈ പദ്ധതിയുടെ സംഘാടന കമ്മിറ്റിയുടെ ഘടന വ്യക്തമാക്കുമോ?

7470

നിറവ്’ പദ്ധതി നടപ്പിലാക്കുന്ന മണ്ഡലങ്ങളില്‍ കൃഷി ഓഫീസര്‍മാരുടെയും കൃഷി അസിസ്റന്റുമാരുടെയും തസ്തികകള്

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()‘നിറവ്’ പദ്ധതി നടപ്പിലാക്കുന്ന മണ്ഡലങ്ങളില്‍ കൃഷി ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഹരിക്കുന്നതിന് ‘നിറവ്’ പദ്ധതി നടപ്പിലാക്കുന്ന മണ്ഡലങ്ങളില്‍ കൃഷി ഓഫീസര്‍മാരുടെയും കൃഷി അസിസ്റന്റുമാരുടെയും ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.