UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7399

ഓപ്പറേഷന്‍ സ്വീപ്പ് പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

,, . പ്രദീപ്കുമാര്‍

,, വി. ശിവന്‍കുട്ടി

,, കെ. സുരേഷ് കുറുപ്പ്

()പൊതുസ്ഥലങ്ങളില്‍ മാലിന്യനിക്ഷേപം തടയുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സാദ്ധ്യമായിട്ടുണ്ടോ;

(ബി)കേരള പോലീസ് പ്രഖ്യാപിച്ച ഓപ്പറേഷന്‍ സ്വീപ്പ് പദ്ധതി നടപ്പിലായതായി തദ്ദേശ സ്വയം

ഭരണ വകുപ്പിന് അഭിപ്രായമുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ശ്രമം നടത്തുമോ;

(സി)ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് എന്തെങ്കിലും പരിപാടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

7400

മാലിന്യസംസ്കരണത്തിന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. . പ്രദീപ്കുമാര്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. ആര്‍. രാജേഷ്

()മാലിന്യസംസ്കരണത്തിന് മാതൃക സൃഷ്ടിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുകൊണ്ടുള്ള പരിഷത്തിന്റെ മാതൃക എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)തദ്ദേശ സ്ഥാപനങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്തും യോജിച്ചുകൊണ്ട് പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് തയ്യാറാകുമോ?

7401

ഫലപ്രദമായ മാലിന്യ സംസ്ക്കരണ സംവിധാനം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

()സംസ്ഥാനത്ത് ഫലപ്രദമായ മാലിന്യ സംസ്ക്കരണ സംവിധാനം വ്യാപിപ്പിക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷം നീക്കിവച്ച തുകയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളെ അപേക്ഷിച്ച് എന്ത് തുകയുടെ വര്‍ദ്ധനവാണ് വരുത്തിയിട്ടുളളത് എന്നും പ്രസ്തുത ഓരോ സാമ്പത്തിക വര്‍ഷവും നീക്കിവെച്ച തുകയുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(ബി)മാലിന്യ സംസ്ക്കരണ കാര്യത്തില്‍ ഏറ്റവും അനുകരണീയമായ മാതൃക സ്വീകരിച്ചിട്ടുളള വിദേശ രാജ്യങ്ങള്‍ ഏതെല്ലാമെന്ന് നിരീക്ഷിച്ചിട്ടുണ്ടോ; എങ്കില്‍ ഇതില്‍ കേരളത്തിന് ഫലപ്രദവും അനുയോജ്യവുമായ മാലിന്യ സംസ്ക്കരണ സംവിധാനം ഏതാണ്; വിശദാംശങ്ങള്‍ നല്കുമോ?

7402

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നടപടി

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി അടിയന്തിരമായി എന്തു നടപടികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തിയിട്ടുണ്ടോ;

(സി)മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതി ഗവണ്‍മെന്റ് ആവിഷ്ക്കരിക്കുമോ ;

(ഡി)ഇത്തരത്തില്‍ പദ്ധതി ആവിഷ്ക്കരിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് ഒരു പരിഹാരം ഉണ്ടാക്കുവാനാകുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ ?

7403

ഉറവിടമാലിന്യസംസ്കരണ പദ്ധതി

ശ്രീ. സി. ദിവാകരന്‍

മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്കരിക്കുന്നതിനുള്ള എന്ത് പദ്ധതിയാണ് നടപ്പിലാക്കുന്നത്; വിശദമാക്കാമോ?

7404

നഗരസഭകളുടെ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()നഗരസഭകള്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം എപ്രകാരമാണ് നടത്തുന്നതെന്ന് പരിശോധിക്കുവാനും ഇതിന് വീഴ്ചവരുത്തുന്ന നഗരസഭകള്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും നിലവില്‍ എന്ത് സംവിധാനമാണുള്ളതെന്ന് വ്യക്തമാക്കാമോ; മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്ത നഗരസഭകള്‍ സംസ്ഥാനത്തുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)വരുമാനമില്ലാത്തതിന്റെ പേരില്‍ ഏതെങ്കിലും നഗരസഭ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് വിമുഖത കാണിക്കുന്നുണ്ടോ; മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇത്തരം നഗരസഭകള്‍ കത്തുകള്‍ നല്‍കിയിട്ടുണ്ടോ;

(സി)ചേര്‍ത്തല നഗരസഭ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കാമോ?

7405

പൈപ്പ് കമ്പോസ്റുകളും ഇ .എം. സൊല്യുഷന്‍ ഉല്പാദനവും

ശ്രീ. പി. തിലോത്തമന്‍

()നഗരസഭാ പരിധിയിലെ സ്ഥലപരിമിതിയുളള വീട്ടുടമകള്‍ക്ക് മാലിന്യ സംസ്ക്കരണത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പ്രശ്നം പരിഹരിക്കുവാന്‍ എന്തു നടപടികളാണ് സ്വികരിച്ചിട്ടുളളത് എന്ന് അറിയിക്കുമോ;

(ബി)നഗരസഭാ പ്രദേശങ്ങളില്‍ സ്ഥലപരിമിതിയുളളവരുടെ ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്ക്കരിക്കുവാന്‍ പൈപ്പ് കമ്പോസ്റുകള്‍ ഗുണപ്രദമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം പൈപ്പുകളില്‍ തളിക്കുന്ന ഇ. എം. സൊല്യൂഷന്‍ കേരളത്തില്‍തന്നെ ഉല്പാദിപ്പിക്കുവാനും എല്ലാ വീടുകളിലും സബ്സിഡി നിരക്കില്‍ എത്തിക്കുവാനും നടപടി സ്വീകരിക്കുമോ;

(സി)മാലിന്യ സംസ്ക്കരണത്തിനും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകാവുന്ന രോഗാണുകളെ ചെറുക്കുന്നതിനും അനുയോജ്യമായ ഇ. എം. സൊല്യൂഷന്‍ ഉല്പാദിപ്പിക്കുന്നതിനുളള പരിശീലനം നഗരസഭാ വാര്‍ഡുതല പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും ആയത് ആവശ്യമായ അളവില്‍ ഉല്പാദിപ്പിക്കുവാന്‍ വേണ്ട സഹായം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

7406

നഗരശുചീകരണത്തിനും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും പോലീസിന്റെ സഹായം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()നഗരശുചീകരണത്തിനും, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുമായി പോലീസിന്റെ കഴിവും കര്‍മ്മശേഷിയും ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി എപ്രകാരം ഫലപ്രദമായി നടത്താന്‍ സാധിക്കും എന്നതു സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ;

(സി)നിലവില്‍ ഈ രീതിയില്‍ നഗരശുചീകരണത്തിനും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുമായി പോലീസിനെ ഉപയോഗപ്പെടുത്തുന്നുണ്ടോ; എങ്കില്‍ എവിടെയൊക്കെയാണ് എന്നറിയിക്കുമോ?

7407

നഗരങ്ങളില്‍ മാലിന്യം സംസ്ക്കരിക്കുന്നതിന് മൊബൈല്‍ ഇന്‍സിനറേറ്ററുകള്‍

ശ്രീ. . പി. അബ്ദുളളക്കുട്ടി

,, വി. പി. സജീന്ദ്രന്‍

,, എം. . വാഹീദ്

,, ലൂഡി ലൂയിസ്

()നഗരങ്ങളില്‍ മാലിന്യം സംസ്ക്കരിക്കുന്നതിന് മൊബൈല്‍ ഇന്‍സിനറേറ്ററുകള്‍ ഉപയോഗിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)എവിടെയെല്ലാമാണ് പ്രസ്തുത സംവിധാനം നടപ്പാക്കിവരുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എല്ലാ നഗരങ്ങളിലും പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

7408

സ്വകാര്യ സ്ഥാപനങ്ങളിലെ ജൈവമാലിന്യ സംസ്ക്കരണം

ശ്രീ.വി. ശശി

1994 ലെ കേരള മുനിസിപ്പല്‍ ആക്ട് 330-ാം വകുപ്പ് പ്രകാരം വാസസ്ഥലം ഒഴികെയുള്ള അപ്പാര്‍ട്ട്മെന്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍, ഹോട്ടലുകള്‍, അറവുശാലകള്‍, ചിക്കന്‍സ്റാളുകള്‍, ചന്ത മുതലായ സ്ഥലങ്ങളിലെ ജൈവമാലിന്യങ്ങള്‍ അതത് സ്ഥലത്ത് തന്നെ സംസ്ക്കരിക്കാനുള്ള ബാധ്യത ആതത് സ്ഥാപനങ്ങള്‍ക്കാണ് എന്ന് നിഷ്ക്കര്‍ഷിച്ചിരിക്കുന്നത് അനുസരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെ സംബന്ധിച്ച് ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ ?

7409

കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി

ശ്രീ. . എം. ആരിഫ്

()കേരള മുനിസിപ്പാലിറ്റി കേട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍, എന്തെല്ലാം ഭേദഗതികളാണ് പരിഗണനയിലുളളതെന്നറിയിക്കാമോ?

7410

നഗരസഭാ പരിധിയില്‍ പണിയുന്ന വീടുകളുടെ വിസ്തീര്‍ണ്ണത്തില്‍ നിയന്ത്രണം

ശ്രീ. പി. തിലോത്തമന്‍

()നഗരസഭാപരിധിയില്‍ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ കുടുംബത്തിലെ താമസക്കാരുടെ എണ്ണം, വീട്ടുടമയ്ക്ക് ആവശ്യമുള്ള വിസ്തീര്‍ണ്ണം അവരുടെ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ട സ്ഥലം മുതലായ കാര്യങ്ങള്‍ പരിശോധിച്ച് അവശ്യംവേണ്ട സൌകര്യങ്ങളോടും വലിപ്പത്തോടും കൂടിയ വീടുകള്‍ മാത്രം നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കുന്ന പുതിയ നിയമ നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കുമോ;

(ബി)അംഗസംഖ്യയുമായി യാതൊരു പൊരുത്തവുമില്ലാത്തത്ര വലിപ്പമുള്ള വീടുകള്‍ ഒഴിവാക്കി ആവശ്യമായ വലിപ്പത്തിലുള്ള വീടുകള്‍ മാത്രം നിര്‍മ്മിക്കുവാനും നിര്‍മ്മിച്ച വീടുകള്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സാഹചര്യം ഒഴിവാക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കുമോ?

7411

ഭക്ഷണശാലകളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡ്

ശ്രീ. മുല്ലക്കര രത്നാകരന്‍

()കേരളത്തിലെ നഗരങ്ങളിലെ ഭക്ഷണശാലകളില്‍ പഴകിയതും വൃത്തിഹീനവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)2012 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ വിവിധ കോര്‍പ്പറേഷന്‍ മേഖലകളില്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഇത്തരത്തില്‍ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

7412

ഡെയ്ഞ്ചറസ് ആന്റ് ഒഫന്‍സീവ് ലൈസന്‍സ്

ശ്രീ. എം.. വാഹിദ്

'' ലൂഡി ലൂയിസ്

'' ഷാഫി പറമ്പില്‍

'' കെ. അച്ചുതന്‍

()ഡെയ്ഞ്ചറസ് ആന്റ് ഒഫന്‍സീവ് ലൈസന്‍സിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ലൈസന്‍സ് ആര്‍ക്കൊക്കെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത ലൈസന്‍സിന്റെ പേര് മാറ്റാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

7413

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സില്ലാതെ മദ്യവ്യാപാരം

ശ്രീ. പി. റ്റി. എ റഹീം

()സംസ്ഥാനത്തെ നഗരങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഇല്ലാതെ മദ്യവ്യാപാരം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അസഹ്യവും ആപല്‍ക്കരവുമായ വ്യാപാരം നടത്തുന്നതിനുള്ള ലൈസന്‍സുകള്‍ ഇല്ലാതെ മദ്യവ്യാപാരം നടത്തുന്നതിനെതിരെ നഗരപാലികാ നിയമമനുസരിച്ച് നടപടിയെടുക്കുവാന്‍ തയ്യാറാകുമോ?

7414

പുതുതായി നിലവില്‍ വന്ന നഗരസഭകള്‍ക്ക് ആസ്ഥാന മന്ദിരം

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് പുതുതായി നിലവില്‍ വന്ന നഗരസഭകള്‍ക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ എത്ര രൂപയാണ് അനുവദിച്ചിരുന്നതെന്ന് അറിയിക്കാമോ;

(ബി)ഇനിയും സ്ഥലം ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ പ്രസ്തുത തുക വിനിയോഗിക്കാന്‍ കഴിയാത്ത നഗരസഭകള്‍ക്ക് സ്ഥലം വാങ്ങുവാന്‍ കൂടുതല്‍ തുക അനുവദിക്കുകയോ സ്ഥലം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുമോ;

(സി)നീലേശ്വരം നഗരസഭ സ്ഥലം ലഭ്യമാക്കുന്നതിന് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് അറിയിക്കാമോ?

7415

വടകര മുനിസിപ്പാലിറ്റിയിലെ ഭവനപദ്ധതി

ശ്രീമതി കെ. കെ. ലതിക

()വടകര മുനിസിപ്പാലിറ്റിയില്‍ ഇ. എം. എസ് ഭവന പദ്ധതി പ്രകാരം ഭവനനിര്‍മ്മാണാനുകൂല്യം ലഭിക്കേണ്ട 167 കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കുടുംബങ്ങള്‍ക്ക് എന്തുകൊണ്ടാണ് സഹായം ലഭ്യമാകാതിരുന്നതെന്ന് വ്യക്തമാക്കുമോ;

(സി)അര്‍ഹതയുണ്ടായിട്ടും ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് ധനസഹായം ലഭ്യമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?

7416

അങ്കമാലി നഗരത്തിലെ ഗതാഗതക്കുരുക്ക്

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 11.7.2011-ലെ ട്രാഫിക് അഡ്വൈസറി കമ്മിറ്റി എടുത്തതും ആര്‍.ടി.. അംഗീകരിച്ചതുമായ തീരുമാനങ്ങള്‍ നടപ്പിലാക്കാത്ത വകുപ്പുകള്‍ക്കെതിരെ നഗരസഭ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

7417

നവീന അറവുശാലകള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി

ശ്രീ. എം. ചന്ദ്രന്‍

()സംസ്ഥാനത്ത് നവീന അറവുശാലകള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിനായി എന്ത് തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും ഏതിനത്തിലാണ് തുക വകയിരുത്തിയിട്ടുള്ളതെന്നും അറിയിക്കുമോ;

(സി)സംസ്ഥാനത്ത് ഏതെല്ലാം പ്രദേശങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്?

7418

ആധുനിക അറവുശാലകളുടെ നവീകരണം

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്ത് നഗരപ്രദേശങ്ങളില്‍ ആധുനിക അറവുശാലകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 2012-13 സാമ്പത്തിക വര്‍ഷം എന്ത് തുക നീക്കിവച്ചിട്ടുണ്ട് ;

(ബി)ഈ പദ്ധതിയിന്‍പ്രകാരം 2012-13 സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്ന ഭൌതിക നേട്ടങ്ങള്‍ എന്തൊക്കെയാണ് ;

(സി)ഈ പദ്ധതി നടപ്പാക്കുന്നത് ഏതെല്ലാം നഗരസഭകളിലാണ് ; പ്രസ്തുത നഗരസഭകള്‍ക്ക് തുക കൈമാറിയോ ;

(ഡി)പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ ?

7419

തിരുവനന്തപുരം നഗരത്തിലെ അറവുശാലകള്‍

ശ്രീ.കെ. മുരളീധരന്‍

()തിരുവനന്തപുരം നഗരത്തിലെ അംഗീകൃത അറവുശാലകള്‍ ഏതൊക്കെയാണ്; ഇവിടെ ദിനംപ്രതി ശരാശരി എത്ര മൃഗങ്ങളെ കശാപ്പ് ചെയ്യുന്നുണ്ട്;

(ബി)തിരുവനന്തപുരം നഗരത്തില്‍ എത്ര അംഗീകൃത മാംസവ്യാപാരികള്‍ ഉണ്ട്; ഇവരില്‍ എത്രപേര്‍ അംഗീകൃത അറവുശാലകളെ ആശ്രയിക്കുന്നുണ്ട്;

(സി)അനധികൃത കശാപ്പ് നടത്തി മാംസകച്ചവടം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഈ പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നത് ?

7420

സുസ്ഥിര നഗര വികസന പദ്ധതി

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, വി. ശശി

,, പി. തിലോത്തമന്‍

() സംസ്ഥാനത്ത് സുസ്ഥിര നഗര വികസന പദ്ധതിക്ക് തുടക്കം കുറിച്ചതെന്നാണ്; ഇതിന്റെ കീഴില്‍ ഏതെല്ലാം പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതികളുടെ ഇപ്പോഴത്തെ പുരോഗതി എന്താണെന്ന് വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുളള ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ ഏതുവരെയായി; ഇതിനകം എത്ര സ്കൂളുകള്‍ സ്ഥാപിച്ചു ?

7421

സുസ്ഥിര നഗരവികസന പദ്ധതി

ശ്രീ.കെ.ശിവദാസന്‍ നായര്‍

,, എം.പി. വിന്‍സെന്റ്

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

()സുസ്ഥിര നഗരവികസന പദ്ധതി ആരുടെ സഹായത്തോടു കൂടിയാണ് നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ കാലാവധി അവസാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതി നടപ്പിലാക്കാന്‍ സാവകാശം അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)എങ്കില്‍ എത്ര വര്‍ഷത്തേയ്ക്കാണ് സാവകാശം അനുവദിച്ചിട്ടുള്ളത്;

()പ്രസ്തുത കാലയളവിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമം നടത്തുമോ ?

7422

കേരള സുസ്ഥിര നഗര വികസന പദ്ധതി

ശ്രീ. . പി. ജയരാജന്‍

,, ജി. സുധാകരന്‍

,, ബി. ഡി. ദേവസ്സി

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()2011-12 -ല്‍ കേരള സുസ്ഥിര നഗര വികസന പദ്ധതിക്ക് ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിരുന്നു;

(ബി)2011-12 ല്‍ ഈ പദ്ധതി നടത്തിപ്പിലൂടെ എന്ത് ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിച്ചിരുന്നത് ; അത് പൂര്‍ണ്ണമായും കൈവരിക്കാന്‍ സാധിച്ചുവോ ;

(സി)പ്രസ്തുത പദ്ധതി അനുസരിച്ച് കോര്‍പ്പറേഷനുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും എന്തെല്ലാം പരിപാടികളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കിയത് എന്നറിയിക്കാമോ ; ഏതെല്ലാം കോര്‍പ്പറേഷനുകളില്‍ ഇത് നടപ്പാക്കി ;

(ഡി)ഈ പദ്ധതിക്ക് 2011-12 -ല്‍ വകയിരുത്തിയ തുകയില്‍ നിന്നും എന്തു തുക ചെലവഴിച്ചു?

7423

പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, എം.പി. വിന്‍സെന്റ്

,, കെ. ശിവദാസന്‍ നായര്‍

()തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുളള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതികള്‍ തയ്യാറാക്കുന്നതിന് ഏത് അംഗീകൃത ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്;

(സി)ഇത് സംബന്ധിച്ച് അനുമതി വാങ്ങിയിട്ടുണ്ടോ; വിശദമാക്കുമോ?

7424

ജെ.എന്‍.എന്‍.യു.ആര്‍.എം പ്രവര്‍ത്തനങ്ങളുടെ മന്ദഗതി

ശ്രീ. റ്റി..അഹമ്മദ് കബീര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, കെ.എം. ഷാജി

,, സി. മമ്മൂട്ടി

()ജവഹര്‍ലാല്‍ നെഹ്റു ദേശീയ നഗര നവീകരണമിഷന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാനുളള കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ കണ്ടെത്തിയ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)2006-2007 മുതല്‍ 2010-11 വരെയുളള കാലഘട്ടത്തില്‍ ഈ പദ്ധതി നടത്തിപ്പില്‍ മുന്‍ സര്‍ക്കാര്‍ വിജയിച്ചിരുന്നുവോ; ഇല്ലെങ്കില്‍ പരാജയത്തിനിടയാക്കിയ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി)അതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കാനും പരമാവധി വികസനം സാദ്ധ്യമാക്കാനും ആവശ്യമായ നടപടി സ്വീകരിക്കുമോ?

7425

മുനിസിപ്പാലിറ്റികളുടെ ഡെവലപ്പ്മെന്റ് പ്ളാന്‍

ശ്രീ. പി. ഉബൈദുളള

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, എന്‍..നെല്ലിക്കുന്ന്

,, കെ.എന്‍..ഖാദര്‍

()മുനിസിപ്പാലിറ്റികള്‍ക്ക് ഡെവലപ്പ്മെന്റ് പ്ളാനുകള്‍ തയ്യാറാക്കുന്നതിന്റെ പുരോഗതി വിശദമാക്കുമോ;

(ബി)മുനിസിപ്പാലിറ്റികള്‍ക്കുളള ഡെവലപ്പ്മെന്റ് പ്ളാനുകള്‍ തയ്യാറാക്കുമ്പോള്‍ എത്ര കാലത്തേയ്ക്കുളള വികസനം മുന്നിക്കണ്ടാണ് പ്ളാനുകള്‍ തയ്യാറാക്കുന്നതെന്ന്വ്യക്തമാക്കുമോ;

(സി)ഡെവലപ്പ്മെന്റ് പ്ളാനുകള്‍ തയ്യാറാക്കുമ്പോള്‍ മുനിസിപ്പാലിറ്റികളുടെ സ്ഥലപരിമിതി, വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ആവശ്യമായ ജല സ്രോതസ്സുകള്‍ എന്നിവ കൂടി പരിഗണിക്കാറുണ്ടോ എന്നും കുറ്റമറ്റപ്ളാനുകള്‍ തയ്യാറാക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കാറുളളതെന്നും വ്യക്തമാക്കുമോ?

7426

അങ്കമാലിയിലെ അറവുശാലകളുടെ നവീകരണം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി മുന്‍സിപ്പാലിറ്റിയിലെ അറവുശാലകള്‍ നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഇതിനായി ധനസഹായം ലഭ്യമാക്കിയിട്ടുണ്ടോ;

(സി)എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

7427

മാലിന്യസംസ്കരണത്തിന് വിദേശ മാതൃക

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തെ വിവിധ മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും മാലിന്യം സംസ്കരിക്കുന്നതിനും മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനും വിദേശമാതൃക സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ സംസ്ഥാനത്തെ ഏതൊക്കെ മുനസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമാണ് പ്രസ്തുത വിദേശമാതൃക സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)വിദേശമാതൃക വഴി മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുവാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് ടെന്‍ഡറുകള്‍ വിളിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ദിവസേന എത്ര ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ളാന്റുകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; ഇത്തരത്തില്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ളാന്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉദ്ദേശമുണ്ടോ; അതിന് കെ.എസ്..ബി.യുമായി ധാരണ ആയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)റെയില്‍വേയുടേതുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതുവഴി ആയിരക്കണക്കിനാളുകള്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ വിദേശമാതൃകയിലുള്ള മാലിന്യസംസ്കരണ പ്ളാന്റ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

7428

കോര്‍പ്പറേഷനുകളിലെ ഖരമാലിന്യം പായ്ക്കറ്റുകളിലാക്കുന്ന പദ്ധതി

ശ്രീമതി കെ.എസ്. സലീഖ

()സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെ ഖരമാലിന്യം പായ്ക്കറ്റുകളിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദമാക്കുമോ;

(ബി)ഇപ്രകാരം പായ്ക്കറ്റുകളിലാക്കാന്‍ എന്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നത്; ഇതിനുവേണ്ടി യന്ത്രങ്ങള്‍ വാങ്ങാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു. ഇതിനായി എന്ത് തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)ഇത്തരത്തില്‍ പായ്ക്കറ്റുകളിലാക്കുന്ന മാലിന്യങ്ങള്‍ എത്ര ദിവസം വരെ സൂക്ഷിക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; ഇതിലേക്ക് കുടുംബശ്രീ ക്ളീന്‍വെല്‍ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുമോ; പ്രസ്തുത സംരംഭം എന്നുമുതല്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇപ്രകാരം ഖരമാലിന്യം പായ്ക്കറ്റുകളിലാക്കുന്ന പദ്ധതി മുനിസിപ്പാലിറ്റികളില്‍ കൂടി വ്യാപിപ്പിക്കുവാന്‍ ഉദ്ദേശ്യമുണ്ടോ; വിശദമാക്കുമോ ?

7429

പദ്ധതിനിര്‍വ്വഹണത്തിലെ നിബന്ധനകള്‍

ശ്രീമതി കെ. കെ. ലതിക

()മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും പദ്ധതി നടത്തിപ്പില്‍ ഉത്പാദന-സേവന മേഖലകളില്‍ എത്ര ശതമാനം തുകയാണ് ചെലവഴിക്കേണ്ടതെന്ന് നിശ്ചയിച്ച് നല്‍കിയിട്ടുണ്ടോ;

(ബി)ഉത്പാദന സേവന മേഖലകളില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നത് ഭക്ഷ്യോല്‍പ്പാദനം, ദൂര്‍ബ്ബലവിഭാഗങ്ങളുടെ ഉന്നമനം എന്നിവയ്ക്ക് തടസ്സമാകും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

7430

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍

ശ്രീമതി കെ.കെ.ലതിക

()മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവ നല്‍കുന്നതില്‍ അതത് സ്ഥാപനങ്ങള്‍ക്കുളള ബാധ്യത എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിന് വേണ്ടി ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്നതുപോലെയുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍

സ്വീകരിക്കുമോ ;

(സി)റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ വിരമിക്കുമ്പോള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് നല്‍കേണ്ടി വരുന്നത് പ്രസ്തുത സ്ഥാപനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതായുളള കാര്യം പരിശോധിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

7431

ലോ ഫ്ളോര്‍ ബസുകള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()ജെ.എന്‍.എന്‍.യു.ആര്‍.എം. പദ്ധതിയനുസരിച്ച് സംസ്ഥാനത്ത് ഇതിനകം എത്ര എ.സി., നോണ്‍ എ.സി. ലോ ഫ്ളോര്‍ ബസുകളാണ് നിരത്തിലിറക്കിയത് എന്ന് വെളിപ്പെടുത്തുമോ ;

(ബി)ലോ ഫ്ളോര്‍ ബസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;

(സി)എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(ഡി)ലോ ഫ്ളോര്‍ ബസുകള്‍ ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നത് ; പ്രസ്തുത ബസുകളുടെ ശരാശരി വരുമാനം എത്ര രൂപയാണ് ;

() കൂടുതല്‍ ലോ ഫ്ളോര്‍ ബസുകള്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(എഫ്)ലോ ഫ്ളോര്‍ ബസുകള്‍ കുടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ;

(ജി)സംസ്ഥാനത്തെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ടൌണ്‍ ടു ടൌണ്‍ സര്‍വ്വീസുകള്‍ ലോ ഫ്ളോര്‍ ബസുകള്‍ ഉപയോഗിച്ച് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

7432

കെ.എസ്.യു.ഡി.പി റോഡ് വികസന പദ്ധതികള്‍

ശ്രീ.എന്‍.. നെല്ലിക്കുന്ന്

()കെ.എസ്.യു.ഡി.പി പ്രകാരം സംസ്ഥാനത്ത് എത്ര രൂപയുടെ റോഡ് വികസന പദ്ധതികളാണ് നടത്തുന്നതെന്ന് വിശദമാക്കുമോ;

(ബി)ഇതിന്റെ കീഴില്‍ ഏതെല്ലാം കോര്‍പ്പറേഷനുകളില്‍ ഏതെല്ലാം പ്രവര്‍ത്തികളാണ് നടന്നുവരുന്നത് എന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പ്രവര്‍ത്തികള്‍ എന്ന് ആരംഭിച്ചു എന്നും എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത് എന്നും വ്യക്തമാക്കുമോ;

(സി)നിലവിലുള്ള സ്ഥിതി അനുസരിച്ച് പ്രസ്തുത റോഡുകളുടെ പണി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്;

()കെ.എസ്.യു.ഡി.പി പ്രകാരമുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന സംഗതികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത തടസ്സങ്ങള്‍ നീക്കുന്നതിന് കൈക്കൊണ്ടുവരുന്ന നടപടികളെക്കുറിച്ച് വിശദമാക്കുമോ ?

7433

നഗരവികസനത്തിനുള്ള മാസ്റര്‍ പ്ളാനുകള്‍

ശ്രീ. അന്‍വര്‍ സാദത്ത്

'' ബെന്നി ബെഹനാന്‍

'' സി. പി. മുഹമ്മദ്

'' വി. ഡി. സതീശന്‍

()നഗരവികസനത്തിനായുള്ള മാസ്റര്‍ പ്ളാനുകള്‍ ആരാണ് തയ്യാറാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)മാസ്റര്‍ പ്ളാനുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ അവ തയ്യാറാക്കാന്‍ മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ?

7434

ആറ്റുകാല്‍ വികസന പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നേമം നിയോജക മണ്ഡലത്തിലെ ആറ്റുകാല്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെങ്കിലും പ്രവൃത്തികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ അവയില്‍ ഓരോ പ്രവൃത്തിയും ഏതു വകുപ്പു മുഖേന, ഏതു നഗരസഭാ വാര്‍ഡില്‍ നടപ്പിലാക്കിയെന്നും ഓരോ പ്രവൃത്തിക്കും ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതും എന്നാല്‍ പൂര്‍ത്തിയാകാത്തതുമായ പദ്ധതികളെ സംബന്ധിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

7435

ന്യൂനപക്ഷക്ഷേമ പദ്ധതികള്‍

ശ്രീ. പി. ഉബൈദുളള

()കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും ക്രിയാത്മകമായി നടപ്പാക്കുന്നതിനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി)ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി)വിവിധ ക്ഷേമ പദ്ധതികളെപ്പറ്റി കൂടുതല്‍ ബോധവല്‍ക്കരണം നടത്തുന്നതിന് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ഡി)എങ്കില്‍ അവരുടെ യോഗ്യത, എണ്ണം, ജോലിയുടെ സ്വഭാവം എന്നിവ വ്യക്തമാക്കാമോ ;

()ഓരോ ജില്ലയിലും ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന തിനും ബോധവല്‍ക്കരണത്തിനും പ്രമോട്ടര്‍മാരെ നിയമിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

7436

പയ്യന്നൂരില്‍ മുസ്ളീം യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രം

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂരില്‍ മുസ്ളീം യുവജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ എത്ര പേര്‍ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ തുടരാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് പേരും, തസ്തികയും തിരിച്ച് വിശദമാക്കുമോ;

(ബി)ദിവസവേതന അടിസ്ഥാനത്തില്‍ തുടര്‍ന്നിരുന്ന ജീവനക്കാരില്‍ ആരെയെങ്കിലും ഒഴിവാക്കി പുതിയ ആള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഒഴിവാക്കപ്പെട്ടവരുടെയും പുതുതായി നിയമിച്ചവരുടെയും പേരും തസ്തികയും വിശദമാക്കുമോ;

(സി)പുതുതായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നും, ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും വിശദമാക്കുമോ?

7437

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

()സംസ്ഥാനത്ത് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരിക്കുന്ന കാര്യം തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)കോര്‍പ്പറേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനു വേണ്ടി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

7438

സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷന്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)കമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ;

(സി)ഇതിനുവേണ്ടിയുള്ള നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.