UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7371

വിവിധ അക്കാദമികളുടെ പ്രവര്‍ത്തനം

ശ്രീ.റ്റി.വി.രാജേഷ്

സാംസ്കാരിക വകുപ്പിന്റെ കീഴിലുളള വിവിധ അക്കാദമികളുടെ പ്രവര്‍ത്തനം മറുനാടന്‍ മലയാളികള്‍ക്കു കൂടി സൌകര്യപ്രദമായ രീതിയില്‍ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ; ?

7372

കലാകാരന്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീ. കെ. അച്ചുതന്‍

,, ലൂഡി ലൂയിസ്

,, സണ്ണി ജോസഫ്

,, വി. റ്റി. ബല്‍റാം

()സംസ്ഥാനത്തെ കലാകാരന്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ;

(ബി)എങ്കില്‍ ഏത് ഏജന്‍സിയുടെ ആഭിമുഖ്യത്തിലാണ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ എന്തെല്ലാം ചികിത്സാ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ?

7373

ദുരിതമനുഭവിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനുള്ള ഭാഗ്യക്കുറി

ശ്രീ. .കെ. വിജയന്‍

()ദുരിതമനുഭവിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനായി സാഠസ്കാരിക വകുപ്പ് ഭാഗ്യക്കുറി നടത്തിയ വകയില്‍ എത്ര രൂപ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തുക അവശത അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് പ്രയോജനപ്പെടാതെ കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ തുക ഉപയോഗിച്ച് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്; വ്യക്തമാക്കുമോ;

(ഡി)നാദാപുരം മണ്ഡലത്തിലെ അവശത അനുഭവിക്കുന്ന കലാകാരന്മാരുടെ പേരും അഡ്രസ്സും പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കുമോ?

7374

കലാകാര പെന്‍ഷന്‍

ശ്രീമതി ഗീതാ ഗോപി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ വിഭാഗങ്ങളിലായി എത്ര കലാകാരന്മാര്‍ക്ക് കലാകാര പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഏതെല്ലാം വിഭാഗങ്ങളിലെ കലാകാരന്മാര്‍ക്കാണ് കലാകാര പെന്‍ഷന്‍ അനുവദിക്കുന്നത്;

(സി)അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വെളിപ്പെടുത്താമോ?

7375

മലയാളം ശൈലീപുസ്തകം’

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് പ്രസിദ്ധീകരിച്ച ‘മലയാളം ശൈലീ പുസ്തകം’സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;

(ബി)എങ്കില്‍ ആയത് പ്രകാരമാണോ ഓഫീസുകളില്‍ മലയാളം ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)ഇല്ലെങ്കില്‍ ഭാഷാപ്രയോഗത്തിലെ ഏകീകൃത ശൈലിക്ക് വേണ്ടി പ്രസ്തുത പുസ്തകത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7376

മലയാള’ ഭാഷക്ക് ക്ളാസിക് പദവി

ശ്രീ. കെ. വി. വിജയദാസ്

()ആദി ദ്രാവിഡ ഭാഷകളില്‍ പ്രമുഖമായ ‘മലയാള’ ഭാഷക്ക് ക്ളാസിക് പദവി നേടിയെടുക്കാന്‍ കഴിയാതെ പോയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)ക്ളാസിക് പദവി നേടുന്നതിന് തുടര്‍ന്നും നടപടി സ്വീകരിച്ചുവോ; എന്തെല്ലാം നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7377

മലയാളത്തിന് ക്ളാസ്സിക്കല്‍ പദവി നിരാകരണം

ശ്രീ. പുരുഷന്‍ കടലുണ്ടി

()മലയാളത്തിന് ക്ളാസ്സിക്കല്‍ പദവി നിരാകരിച്ചത് ഏത് മാനദണ്ഡപ്രകാരമാണ്; വിശദമാക്കുമോ;

(ബി)കേരള സാഹിത്യ അക്കാദമി ഇതിനായി ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

(സി)പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കാന്‍ സാഹിത്യ അക്കാദമി എന്ത് തുക ചെലവഴിച്ചു; വ്യക്തമാക്കാമോ ?

7378

'കേരള ബുക്ക് മാര്‍ക്ക്' വഴി പുസ്തകങ്ങള്‍ വാങ്ങാന്‍ നടപടി

ശ്രീമതി ഗീതാ ഗോപി

()സര്‍ക്കാര്‍ സ്ഥാപനമായ 'കേരള ബുക്ക് മാര്‍ക്ക്' നിലവിലു ള്ളപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ വഴി പുസ്തകങ്ങള്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ബുക്ക് മാര്‍ക്ക് വഴി വാങ്ങാന്‍ നടപടി സ്വീകരിക്കുമോ;

(സി)ബുക്ക് മാര്‍ക്കിന്റെ ശാഖകള്‍ താലൂക്ക് കേന്ദ്രങ്ങളില്‍ കൂടി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

7379

ബുക്ക് മാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ആര്‍. സെല്‍വരാജ്

()ബുക്ക് മാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത് ;

(ബി)സംസ്ഥാനത്ത് എവിടെയെല്ലാം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ജില്ലാ കേന്ദ്രങ്ങളിലും മറുനാടന്‍ കേന്ദ്രങ്ങളിലും ഇതിന്റെ ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ?

7380

പബ്ളിക് റിലേഷന്‍സ് വകുപ്പ് വഴിയുള്ള പരസ്യം

ശ്രീ.കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പബ്ളിക് റിലേഷന്‍സ് വകുപ്പ് വഴി പരസ്യ ചെലവുകള്‍ക്കായി ഓരോ വകുപ്പും ചെലവഴിച്ച തുക വകുപ്പ് തിരിച്ച്

വ്യക്തമാക്കുമോ;

(ബി)ചെലവഴിച്ച തുകകളില്‍ പത്രങ്ങള്‍ വഴിയുള്ള പരസ്യത്തിനും, ദൃശ്യമാദ്ധ്യമങ്ങളില്‍ക്കൂടിയുള്ള പരസ്യങ്ങള്‍ക്കും, പുസ്തകങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍ക്കും ചെലവഴിച്ച തുക ഓരോന്നും തരം തിരിച്ച് വ്യക്തമാക്കുമോ ?

7381

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മാദ്ധ്യമങ്ങളില്‍ പരസ്യം

ശ്രീ. സി. ദിവാകരന്‍

()സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധമാദ്ധ്യമങ്ങളില്‍ നല്‍കുന്ന പരസ്യയിനത്തില്‍ ഇതുവരെ എന്ത് തുക ചെലവായി; വ്യക്തമാക്കുമോ;

(ബി)ഏത് വകുപ്പാണ് ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത്; എന്ത് തുക; വിശദമാക്കുമോ?

7382

ടെലിവിഷന്‍ അക്കാദമി

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, കെ. രാജു

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്ത് നിലവില്‍ ടെലിവിഷന്‍ അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)എങ്കില്‍ എവിടെയാണ് പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)ടെലിവിഷന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

7383

ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ എവിടെയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ;

(സി)ഏതൊക്കെ കോഴ്സുകളാണ് ഈ സ്ഥാപനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്; എത്രവീതം സീറ്റുകളില്‍;

(ഡി)ഇതിന്റെ ഘടന എപ്രകാരമാണെന്നും നിയന്ത്രണ ചുമതല ആര്‍ക്കാണെന്നും വ്യക്തമാക്കുമോ?

7384

സി-ഡിറ്റില്‍’ റീ സ്ട്രക്ച്ചറിംഗ്

ശ്രീ. കെ. രാജു

()‘സി-ഡിറ്റിന്റെ’ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;

(ബി)‘സി-ഡിറ്റില്‍’ഇപ്പോള്‍ റീ സ്ട്രക്ച്ചറിംഗ് എന്ന പേരില്‍ നടന്നു വരുന്ന നടപടികള്‍ സ്ഥാപനത്തിന് ഗുണകരമാണെന്ന് കരുതുന്നുണ്ടോ;

(സി)ആയത് അശാസ്ത്രീയമായ നയസമീപനമാണ് എന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രസ്തുത നടപടികള്‍ നിര്‍ത്തിവയ്ക്കുമോ;

(ഡി)ഇത് സംബന്ധിച്ച് ജീവനക്കാരുടെ പരാതികള്‍ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ; ഇതിന്‍മേല്‍ എന്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

7385

പ്രവാസി വികസന ബോണ്ട്

ശ്രീ. ആര്‍. സെല്‍വരാജ്

,, പി.സി. വിഷ്ണുനാഥ്

,, കെ.അച്ചുതന്‍

,, ബെന്നി ബെഹനാന്‍

()പ്രവാസി വികസന ബോണ്ട് ഇഷ്യൂ ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

7386

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൌകര്യം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളില്‍ സ്ഥാപിക്കുന്ന ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതിന് സൌകര്യം വേണമെന്ന ആവശ്യത്തിന്‍മേല്‍ നടപടി സ്വീകരിക്കുന്നതിന് സങ്കീര്‍ണ്ണതകളേറെയുണ്ടെന്ന ഇലക്ഷന്‍ കമ്മീഷന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പ്രവാസികള്‍ക്ക് വോട്ട് ചെയ്യുവാന്‍ അവസരമൊരുക്കണമെന്ന ആവശ്യത്തിന്‍മേല്‍ അനുകൂല നടപടി സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുമോ?

7387

നോര്‍ക്ക സെല്ലുകളില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള സൌകര്യം

ശ്രീ. പി. ഉബൈദുള്ള

()ജോലി സംബന്ധമായി വിദേശത്തേക്ക് പോകുന്നവരുടെ ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകളാണ് നോര്‍ക്ക സാക്ഷ്യപ്പെടുത്തി നല്‍കുന്നത്; വിശദാംശം നല്‍കുമോ;

(ബി)സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ചില എംബസികള്‍ നിശ്ചിത എണ്ണം സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഒരു ദിവസം സാക്ഷ്യപ്പെടുത്തുകയുള്ളൂ എന്നതിനാല്‍ മലയാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമോ;

(ഡി)എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേയും നോര്‍ക്ക സെല്ലുകളില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തുമോ?

7388

പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ്

ശ്രീ. കെ. മുരളീധരന്‍

'' എം. പി. വിന്‍സെന്റ്

'' വി. ഡി. സതീശന്‍

'' . റ്റി. ജോര്‍ജ്

()പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം പ്രവാസി മലയാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് ;

(ഡി)ഏത് ഏജന്‍സി വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത് ?

7389

പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് സേവനനികുതി

ശ്രീ. ബാബു. എം. പാലിശ്ശേരി

()വിവിധ വിദേശരാജ്യങ്ങളില്‍ എത്ര കേരളീയര്‍ ജോലി ചെയ്തുവരുന്നുണ്ട് ;

(ബി)പ്രതിവര്‍ഷം എത്ര കോടി രൂപ കേരളത്തിലേയ്ക്ക് അയയ്ക്കുന്നുണ്ട് ?

7390

പ്രവാസി ക്ഷേമനിധി

ശ്രീ.കെ. രാജു

()പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി)ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി നിര്‍ണ്ണയിച്ചതില്‍ അപാകത ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രായപരിധി 65 വയസ്സാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

7391

തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികള്‍ക്ക് പുനരധിവാസ പാക്കേജ്

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് തിരിച്ചുവന്ന പ്രവാസി മലയാളികള്‍ എത്രയാണെ ന്നുളളതിന്റെ ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ ;

(ബി)ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമായിരുന്നു എന്ന് വ്യക്തമാക്കാമോ ;

(സി)തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്നവര്‍ക്ക് പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?

7392

തിരികെ വന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പാക്കേജ്

ശ്രീ. എളമരം കരീം

()സ്വദേശത്തേക്ക് തിരികെ വന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിന് എന്ത് തുകയാണ് വകയിരുത്തിയിട്ടുള്ളത്;

(ബി)പ്രസ്തുത പാക്കേജില്‍ എന്തെല്ലാം പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ?

എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം മൂലം പ്രവാസി മലയാളികള്‍ക്കുണ്ടായ തൊഴില്‍ നഷ്ടം

7393

എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം മൂലം പ്രവാസി മലയാളികള്‍ക്കുണ്ടായ തൊഴില്‍ നഷ്ടം

ശ്രീ. കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍

,, കെ. സുരേഷ് കുറുപ്പ്

,, കെ.വി.അബ്ദുള്‍ഖാദര്‍

,, പി.റ്റി.. റഹീം

എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരവും യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതുമൂലവും യഥാസമയം യാത്ര ചെയ്യാന്‍ കഴിയാതെ വന്ന പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

7394

പ്രവാസികളുടെ മക്കള്‍ക്ക് പഠന സൌകര്യം

ശ്രീമതി കെ.കെ. ലതിക

()ഗള്‍ഫ് നാടുകളില്‍ കുടുംബ സമേതം ജോലി ചെയ്യുുന്ന മലയാളികളായ മാതാപിതാക്കളുടെ മക്കള്‍ക്ക് എന്തെല്ലാം പഠന സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രവാസികളില്‍ താഴ്ന്ന വരുമാനക്കാരായവരുടെ മക്കള്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

7395

നോര്‍ക്കവകുപ്പില്‍ നിന്നും ചികിത്സാ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. ബാബു എം. പാലിശ്ശേരി

()പ്രവാസികളുടെ ചികിത്സയ്ക്ക് നോര്‍ക്കവകുപ്പ് നല്കുന്ന ധനസഹായം അനുവദിയ്ക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമദാക്കുമോ ;

(ബി)പ്രസ്തുത ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ആര്‍ക്കാണ് നല്കേണ്ടതെന്നറിയിക്കുമോ?

7396

പ്രവാസി അഡ്വൈസറി കമ്മിറ്റികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. അന്‍വര്‍സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഷാഫി പറമ്പില്‍

,, എം. . വാഹീദ്

()പ്രവാസി അഡ്വൈസറി കമ്മിറ്റികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)പ്രസ്തുത കമ്മിറ്റികള്‍ ആദ്യം നിലവില്‍ വരുന്നത് എവിടെയൊക്കെയാണ്; വിശദാംശങ്ങള്‍ നല്കുമോ;

(സി)ഏത് ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് പ്രസ്തുത കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്; വ്യക്തമാക്കുമോ?

7397

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം

ശ്രീ.വി.പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

,, റ്റി.എന്‍. പ്രതാപന്‍

()അടുത്ത പ്രവാസി ഭാരതീയ ദിവസ് സമ്മേളനം സംസ്ഥാനത്ത് വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത സമ്മേളനംകൊണ്ട് എന്താണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശം നല്‍കാമോ;

(സി)പ്രസ്തുത സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ ?

7398

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുവാന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ഏതെല്ലാം അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതുമൂലം ഗള്‍ഫ് യാത്രക്കാര്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)അവധിക്കാലത്ത് ഗള്‍ഫ് മേഖലയിലുണ്ടാകുന്ന തിരക്ക് പരിഗണിച്ച് കോഴിക്കോട്-റിയാദ് റുട്ടിലടക്കം നിര്‍ത്തിവച്ച വിമാനസര്‍വ്വീസുകള്‍ പുനരാരാംഭിക്കുവാന്‍ നടപടി സ്വികരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.