UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1586

സിവില്‍ സര്‍വ്വീസ് അക്കാഡമി

ശ്രീ. ലൂഡി ലൂയിസ്

,, പാലോട് രവി

,, കെ. ശിവദാസന്‍ നായര്‍

,, എം. പി. വിന്‍സെന്റ്

() സംസ്ഥാനത്ത് സിവില്‍ സര്‍വ്വീസ് അക്കാഡമി തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ആയതിന്റെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ ;

(സി) പ്രസ്തുത അക്കാഡമി എവിടെയാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ഡി) ആയതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടോ ?

1587

നരേന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍

ശ്രീ. . എം. ആരിഫ്

() നരേന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയതു മൂലം സര്‍വ്വീസില്‍ തുടുരുന്നവരുടെ നിയമനം അംഗീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) ഇവരുടെ നിയമനം അംഗീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

1588

വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ കാലികമാക്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

സര്‍ക്കാരിന്റെ വിവിധ പദ്ധതികളും വിഷയങ്ങളും പൊതുജനങ്ങള്‍ കൃത്യമായി അറിയുന്നതിന് എല്ലാ വകുപ്പുകളുടെയും വെബ്സൈറ്റുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ ?

1589

സര്‍ക്കാര്‍ ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയിലെ ഏതെല്ലാം സര്‍ക്കാര്‍ ഓഫീസുകളിലാണ് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഓടുന്നതെന്ന് വിശദമാക്കുമോ;

(ബി) കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഓടുന്ന ഓഫീസുകളില്‍ ഡ്രൈവര്‍ തസ്തികയില്‍ ഡ്രൈവര്‍മാര്‍ നിലവിലുളള ഓഫീസുകള്‍ ഏതെല്ലാം; വിശദമാക്കുമോ;

(സി) ഓടുന്ന പ്രസ്തുത വാഹനങ്ങള്‍ക്കായി എത്ര തുകയാണ് ഓരോ ഓഫീസില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചിട്ടുളളത്; വിശദമാക്കാമോ ?

1590

പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം

ശ്രീ. കെ.കെ. നാരായണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമായി എത്ര പേരെ പിരിച്ചു വിട്ടിട്ടുണ്ട് എന്ന് വ്യക്താക്കുമോ;

(ബി) ഇത് ഏതെല്ലാം വകുപ്പുകളില്‍ നിന്നും ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നാണെന്നും ആരൊക്കെയാണെന്നും വ്യക്തമാക്കുമോ?

1591

പിതൃത്വാവധി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() സംസ്ഥാനത്തെ പുരുഷ വിഭാഗം ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള പിതൃത്വാവധി ആദ്യത്തെ രണ്ട് കുഞ്ഞുങ്ങള്‍ക്കായി മാത്രം നിജപ്പെടുത്തിയിട്ടുണ്ടോ;

(ബി) ആദ്യപ്രസവത്തില്‍തന്നെ ഇരട്ടക്കുട്ടികള്‍ ജനിക്കുന്ന പക്ഷം പിതൃത്വാവധി വീണ്ടും ലഭിക്കാതെ വരുന്ന സാഹചര്യം നിലവിലുണ്ടോ;

(സി) ജീവനക്കാര്‍ക്ക് പരിധികളില്ലാതെ ഓരോ കുഞ്ഞിന്റെയും ജനനശേഷം പിതൃത്വാവധി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

1592

യാത്രാബത്ത യഥാസമയം ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

() പെന്‍ഷന്‍ പറ്റിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും വിവിധ കേസുകളുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി കോടതികളിലും മറ്റും പോകുന്നതിനുളള യാത്രാബത്ത യഥാസമയം ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത യാത്രാബത്തകള്‍ തല്‍സമയം നല്‍കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കുമോ ?

1593

ആശ്രിത നിയമനം നല്കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിന് നടപടികള്‍

ശ്രീ. ജെയിംസ് മാത്യു

() ആശ്രിത നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചതില്‍ ഏതു കാലയളവുവരെയുള്ളവര്‍ക്കാണ് നാളിതുവരെ നിയമനം നല്‍കിയിട്ടുള്ളത്;

(ബി) ആശ്രിത നിയമനം നല്‍കുന്നതിന് ഇന്നനുഭവപ്പെടുന്ന കാലതാമസം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;

(സി) ബന്ധപ്പെട്ട വകുപ്പുകളില്‍ ഒഴിവില്ലെങ്കില്‍ മറ്റു വകുപ്പുകളിലോ ജില്ലകളിലോ പരിഗണിക്കാനുള്ള നടപടി സ്വീകരിച്ചാല്‍ കാലതാമസം ഒരു പരിധി വരെ കുറയ്ക്കാമെന്നിരിക്കെ പ്രസ്തുത കാര്യം പരിഗണിക്കുമോ ?

1594

പഞ്ചായത്തുകളിലേക്ക് ക്ളാര്‍ക്കുമാരുടെ പുനര്‍വിന്യാസം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() വിവിധ വകുപ്പുകളില്‍ നിന്നും ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്കുമാരെ പഞ്ചായത്തിലേക്ക് പുനര്‍വിന്യസിച്ചു നല്‍കാറുണ്ടോ;

(ബി) ഒരു ക്ളാര്‍ക്കിന്റെ തസ്തിക മാത്രമുളള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ക്ളര്‍ക്കിനെ ഉള്‍പ്പെടെ പുനര്‍വിന്യസിച്ചു നല്‍കുന്നത് നിമിത്തം പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസംനേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പഞ്ചായത്തിലേക്ക് ക്ളാര്‍ക്കുമാരെ പുനര്‍വിന്യസിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്താണ്; വ്യക്തമാക്കാമോ;

(ഡി) പുനര്‍വിന്യാസം അവസാനിപ്പിച്ച് പഞ്ചായത്തിലേക്ക് പകരം തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ?

1595

പിന്നാക്കക്ഷേമവകുപ്പിലെ തസ്തികളുടെ വിശദാംശം

ശ്രീ. മോന്‍സ് ജോസഫ്

() ഈ സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പിന്നാക്ക ക്ഷേമവകുപ്പില്‍ സെക്രട്ടേറിയേറ്റില്‍ എത്ര തസ്തിക അനുവദിച്ചിട്ടുണ്ട്;

(ബി) ജില്ലാ തലത്തില്‍ പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇവിടേയ്ക്ക് സ്റാഫ് പാറ്റേണ്‍ അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) സെക്രട്ടേറിയറ്റില്‍ ഈ വകുപ്പിനു കീഴില്‍ എത്ര അസ്സിസ്റന്റ് തസ്തികയാണ് അനുവദിച്ചിട്ടുള്ളത്; ഈ തസ്തിക പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ?

1596

സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ അധിക തസ്തികകള്‍ സംബന്ധിച്ച് പഠനങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

() സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ അധിക തസ്തികകള്‍ സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ ;

(ബി) വിവിധ വകുപ്പുകളിലെ അധിക ജീവനക്കാരെ കണ്ടെത്തി പുനര്‍ വിന്യാസിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ഓരോ വകുപ്പിലും എത്ര അധിക ജീവനക്കാര്‍ ഉണ്ടെന്നും പുനര്‍ വിന്യസിച്ചവരുടെ കണക്കുകളും വ്യക്തമാക്കുമോ ;

(ഡി) തസ്തികകള്‍ ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും സര്‍ക്കാരിന്റെ ചെലവുകള്‍ ചുരുക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ?

1597

വികലാംഗ നിയമനം

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ തങ്ങള്‍ക്ക് ന്യായമായും ലഭിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ലെന്നു കാണിച്ച് എത്ര വികലാംഗര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി) ഇത്തരം അപേക്ഷകളില്‍ എന്തു തീരുമാനമെടുത്തെന്ന് വ്യക്തമാക്കുമോ;

(സി) വികലാംഗര്‍ക്കായി മാറ്റി വെച്ചിട്ടുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ പോസ്റുകളില്‍ ഇത്തരത്തിലുള്ളവരെ നിയമിക്കാന്‍ പ്രത്യേക നടപടി സ്വീകരിക്കുമോ?

1598

ജനസമ്പര്‍ക്ക പരിപാടിയിലൂടെ വികലാംഗങ്ങര്‍ക്ക് ജോലി

ശ്രീ. കെ. സുരേഷ് കുറുപ്പ്

() സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ വികലാംഗര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന്‍പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്രപേര്‍ക്ക് ജോലി നല്‍കിയെന്നും ജില്ല തിരിച്ചുള്ള പേര് വിവരം ലഭ്യമാക്കാമോ;

(സി) ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഇത്തരത്തിലുള്ള നിയമനം നടത്തുന്നത് ഏത് നിയമത്തിന്റേയും , മാനദണ്ഡത്തിന്റേയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ;

(ഡി) പി.എസ്.സി റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വികലാംഗരായ ഉദ്യോഗാര്‍ത്ഥികളെ നോക്കുകുത്തിയാക്കിയിട്ടുള്ള ഇത്തരം നിയമനം നടത്തുന്നത് ഈ സര്‍ക്കാരിന്റെ നയമാണോ?

1599

വികലാംഗര്‍ക്കുള്ള ഒഴിവുകള്‍

ശ്രീ. വി. ശശി

() സംസ്ഥാന സര്‍വ്വീസില്‍ വികലാംഗര്‍ക്ക് എത്ര ശതമാനം ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര വികലാംഗര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് എന്ന് അറിയിക്കുമോ;

(സി) 2004 മുതല്‍ 2010 വരെയുള്ള പ്രസ്തുത നിയമനത്തിലെ ബാക്ക്ലോഗ് ഒഴിവുകളുടെ എണ്ണം നികത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

1600

പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം ഉറപ്പാക്കല്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാന സര്‍വ്വീസിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും, ജുഡിഷ്യല്‍ സ്ഥാപനങ്ങളിലും, പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം കൃത്യമായി ലഭിക്കുന്നുവെന്ന ്ഉറപ്പു വരുത്തുവാന്‍ എന്തെല്ലാം സംവിധാനമാണുള്ളത്എന്ന് പറയാമോ ;

(ബി) ഇവ വിലയിരുത്തുന്നതിന് എന്തെങ്കിലും സമിതിയെ നിയോഗിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) മൊത്തം ഒഴിവുകളെ 20-ന്റെ യൂണിറ്റുകള്‍ ആക്കുന്നതിനുപകരം ഒരറ്റയൂണിറ്റായി പരിഗണിക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ ?

1601

പി.എസ്.സി.നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ.പി.റ്റി.. റഹീം

() പി.എസ്.സി യില്‍ നിയമനം നടത്തുമ്പോള്‍ 20 ന്റെ യൂണിറ്റുകളായാണോ, 100 ന്റെ യൂണിറ്റുകളായാണോ നിയമനം നടത്തുന്നത്;ഈ രണ്ട് വിധവും തമ്മില്‍ വ്യത്യാസമുണ്ടോ;

(ബി) 20-ന്റെ യൂണിറ്റുകളാക്കണമെന്ന് നിയമസഭയുടെ പിന്നോക്കസമുദായ ക്ഷേമ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടോ; ഈ ശുപാര്‍ശ നടപ്പിലാക്കുന്നതിന് എന്താണ് തടസ്സമെന്ന് പറയാമോ?

1602

പി.എസ്.സി. ജില്ലാതല വെയിറ്റേജ് മാര്‍ക്ക്

ശ്രീ. എസ്. രാജേന്ദ്രന്‍

() പി.എസ്.സി ജില്ലാതല വെയിറ്റേജ് മാര്‍ക്ക് ഏതെല്ലാം കാറ്റഗറിക്കാണ് നല്‍കിവരുന്നതെന്നും ആയത് എത്രയാണെന്നും വ്യക്തമാക്കുമോ;

(ബി) വെയിറ്റേജ് മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നങ്ങള്‍ നില്‍നിര്‍ക്കുന്നുണ്ടോ;

(സി) എങ്കില്‍ ഈ കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;

(ഡി) വയനാട്, ഇടുക്കി, കാസര്‍ഗോഡ് പോലുള്ള പിന്നോക്ക ജില്ലകളില്‍ മറ്റ് ജില്ലകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ വന്ന് പരീക്ഷ എഴുതി ജോലി നോക്കുന്നതായും പ്രസ്തുത ജില്ലക്കാര്‍ക്ക് ജോലി കിട്ടാന്‍ അവസരം കുറയുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ആയതു പരിഹരിക്കാന്‍ ജില്ല മാറി എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതിയ ജില്ലയില്‍ 5 വര്‍ഷം ജോലി ചെയ്യണം എന്നത് 10 വര്‍കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി വഴി നടത്തിയ നിയമനം

1603

പി.എസ്.സി. ലിസ്റിന്റെ അഭാവത്താല്‍ നടക്കാത്ത നിയമനങ്ങള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() )നിലവില്‍ പി.എസ്.സി. ലിസ്റ് ഇല്ലാത്തതിനാല്‍ ഏതൊക്കെ തസ്തികകളിലാണ് നിയമനം നടക്കാത്തത് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തസ്തികകളില്‍ നിയമനം നല്‍കുന്നതിനായി

പി.എസ്.സി പരീക്ഷ നടത്തിയിരുന്നുവോ;

(സി) എങ്കില്‍ പി.എസ്.സി ലിസ്റ് തയ്യാറാക്കുന്നതില്‍ കാലതാമസം നേരിടുന്നതിന് മതിയായ കാരണമുണ്ടോ;

(ഡി) നിലവില്‍ ഒഴിവുകളുള്ള പ്രസ്തുത തസ്തികകളിലേക്ക് നിയമനം നല്‍കുന്നതിനായി ലിസ്റ് തയ്യാറാക്കാന്‍ പി.എസ്.സിക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ?

1604

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി വഴി നടത്തിയ നിയമനം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതു വരെ എത്ര പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്കി എന്ന് വ്യക്തമാക്കുമോ;

(ബി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര പേരെ പി.എസ്.സി വഴി നിയമനം നടത്തിയെന്നും വ്യക്തമാക്കുമോ?

1605

പി. എസ്. സി പരീക്ഷയ്ക്ക് വെയിറ്റേജ് നല്‍കുന്ന സമ്പ്രദായം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഇപ്പോള്‍ കഴിഞ്ഞ എല്‍. ഡി. സി അടക്കമുള്ള ഏതെങ്കിലും പി.എസ്.സി പരീക്ഷയ്ക്ക് വെയിറ്റേജ് നല്‍കുന്ന സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി) കോടതിയുടെ എന്തെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) ജില്ലാതല പരീക്ഷയ്ക്ക് ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ പരീക്ഷ എഴുതുന്നത് തടയാന്‍ എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ?

1606

ഡല്‍ഹി കേരള ഹൌസിലെ നിയമനങ്ങള്‍

ശ്രീ. റ്റി.വി. രാജേഷ്

() ഡല്‍ഹി കേരള ഹൌസില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഡല്‍ഹി കേരള ഹൌസിലെ മുഴുവന്‍ നിയമനങ്ങളും പി.എസ്.സിക്ക് വിടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെ നടപടികളാണ് ഇത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

1607

പി.എസ്.സി. റാങ്ക് ലിസ്റുകളുടെ കാലാവധി

ശ്രീ. കെ.എന്‍.. ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പി.എസ്.സി.-യുടെ എത്ര റാങ്കുലിസ്റുകളുടെ കാലാവധി നീട്ടുകയുണ്ടായി ;

(ബി) എത്ര പുതിയ നിയമനങ്ങള്‍ നടന്നു ; പി.എസ്.സി. ഓരോ ജില്ലകളിലും പ്രത്യേക നിയമനങ്ങള്‍ നടത്താറുണ്ടോ ; എങ്കില്‍ കഴിഞ്ഞവര്‍ഷം ഏതൊക്കെ ജില്ലകളില്‍ എത്രപേരെ നിയമിച്ചുയെന്ന് വ്യക്തമാക്കാമോ ?

1608

പി.എസ്.സി റാങ്ക് ലിസ്റിന്റെ കാലാവധി നീട്ടുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.എസ്.സി റാങ്ക് ലിസ്റിന്റെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതൊക്കെ റാങ്ക് ലിസ്റുകള്‍ എത്ര തവണ നീട്ടി നല്‍കിയിട്ടുണ്ട്;

(സി) റാങ്ക് ലിസ്റ് നീട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഓരോ തസ്തികയിലും എത്ര പേര്‍ക്ക് അധികമായി നിയമനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ

1609

പി.എസ്.സി.യില്‍ പുതിയ തസ്തികകള്‍അനുവദിക്കാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

() പി.എസ്.സി.യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി) പി.എസ്.സി.യുടെ പ്രര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പി.എസ്.സി. ആവശ്യപ്പെട്ടിരുന്ന പുതിയ തസ്തികകള്‍ സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) റാങ്ക് ലിസ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

1610

കൊല്ലം ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക് തസ്തികയിലെ ഒഴിവുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളുടെ എണ്ണം എത്രയാണ് ;

(ബി) പ്രസ്തുത ഒഴിവുകള്‍ എല്ലാം പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) പ്രസ്തുത തസ്തികയില്‍ നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്നും എത്ര പേര്‍ക്ക് നാളിതുവരെ നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് വൂക്തമാക്കുമോ ?

1611

വയനാട് ജില്ല എല്‍.പി.എസ്.. നിയമനം

ശ്രീ. വി. ശശി

() വയനാട് ജില്ലയില്‍ എല്‍. പി. സ്കൂള്‍ അസിസ്റന്റ് തസ്തികയില്‍ പി.എസ്.സി വഴി അവസാനം അഡ്വൈസ് ചെയ്തത് എന്നാണ്;

(ബി) പ്രസ്തുത തസ്തികയിലേക്ക് അവസാനം അഡ്വൈസ് നല്‍കിയ ഉദ്യോഗാര്‍ത്ഥിയുടെ റൊട്ടേഷന്‍ ക്രമനമ്പര്‍ എത്ര എന്ന് വിശദമാക്കുമോ?

1612

കോഴിക്കോട് ജില്ലയിലെ എല്‍.പി.എസ്.. റാങ്ക് ലിസ്റ്

ശ്രീ.വി.എം. ഉമ്മര്‍ മാസ്റര്‍

() കോഴിക്കോട് ജില്ലയിലെ എല്‍.പി.എസ്..(മലയാളം മീഡിയം) തസ്തികയിലെ നിയമനത്തിനായുളള പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ലിസ്റ് എന്നാണ് നിലവില്‍വന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ലിസ്റില്‍ നിന്ന് ആര്‍ക്കെങ്കിലും നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

() പ്രസ്തുത തസ്തികയില്‍ നിലവില്‍ ഒഴിവുകളുണ്ടോയെന്നും ഉണ്ടെങ്കില്‍ എല്ലാ ഒഴിവുകളും പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ ?

1613

കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള റാങ്ക് ലിസ്റുകളില്‍ നിന്നുമുള്ള നിയമനങ്ങള്‍

ശ്രീ. സി.കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള റാങ്ക് ലിസ്റുകളില്‍ നിന്നും നാളിതുവരെയായി എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറയാമോ;

(ബി) റാങ്ക് ലിസ്റുകള്‍ നിലവിലുണ്ടായിട്ടും പല വകുപ്പുകളിലും താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

1614

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നും ധനസഹായത്തിനുള്ള അപേക്ഷ

ശ്രീമതി ജമീലാ പ്രകാശം

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായത്തിനായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലും, അതിയന്നൂര്‍, തിരുപുറം, കുളത്തൂര്‍, ചെങ്കല്‍, കാരോട് എന്നീ പഞ്ചായത്തികളിലും നിന്നായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ;

(ബി) പ്രസ്തുത അപേക്ഷകള്‍ ലഭിച്ച തീയതിയും ആയതിന്മേല്‍ സ്വീകരിച്ച നടപടികളും അപേക്ഷകരെ സംബന്ധിച്ച വിശദാംശങ്ങളും വ്യക്തമാക്കാമോ ?

1615

ജനസമ്പര്‍ക്ക പരിപാടി ജില്ല തിരിച്ചുളള വിശദാംശങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഓരോ ജില്ലയിലും എത്ര തവണ വീതം സംഘടിപ്പിച്ചുവെന്ന് വെളിപ്പെടുത്താമോ ;

(ബി) ഈ പരിപാടിയില്‍ ആകെ എത്ര പരാതികള്‍ ലഭ്യമായെന്നും, അന്തിമ തീര്‍പ്പു കല്‍പ്പിച്ചുവെന്നും വെളിപ്പെടുത്താമോ ;

(സി) പ്രസ്തുത പരിപാടിയില്‍ ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലും, വകുപ്പ് തലവന്മാരുടെ ഓഫീസുകളിലും, ജില്ലാ കളക്ടറേറ്റുകളിലും ഇതിനകം എത്ര ഫയലുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ഡി) ഈ ഫയലുകളില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിച്ചവ എത്രയെന്ന് വ്യക്തമാക്കാമോ ?

1616

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള അപേക്ഷകള്‍

ഡോ. കെ. ടി. ജലീല്‍ 

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മലപ്പുറം ജില്ലയില്‍ എത്ര അപേക്ഷകളാണുള്ളത്; വ്യക്തമാക്കുമോ;

(ബി) അതില്‍ എത്ര അപേക്ഷകളിന്മേലാണ് ഇതിനോടകം തീര്‍പ്പ് കല്‍പ്പിച്ചിട്ടുള്ളത്; വിശദമാക്കുമോ?

1617

പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ ആലത്തൂര്‍ താലൂക്കില്‍ നിന്നുള്ള അപേക്ഷകള്‍

ശ്രീ. എം. ചന്ദ്രന്‍

() മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ ആലത്തൂര്‍ താലൂക്കില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട് ; വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത അപേക്ഷകളിന്മേല്‍ ഇനിയും പരിഹാരം കാണാത്ത എത്ര അപേക്ഷകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ആയതിന് പരിഹാരം കാണുന്നതിനുള്ള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

1618

കാസര്‍ഗോഡ്ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ..ചന്ദ്രശേഖരന്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും എത്ര പരാതികളാണ് ലഭിച്ചത്; ആയത് ഇനം തിരിച്ച് വ്യക്തമാക്കാമോ;

(ബി) ആയതില്‍ എത്ര എണ്ണം തീര്‍പ്പു കല്‍പ്പിച്ചു എന്ന് വ്യക്തമാക്കാമോ?

1619

ജനസമ്പര്‍ക്ക പരിപാടിയുടെ ഇവാലുവേഷന്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികളില്‍ ഭൂരിപക്ഷവും തുടര്‍ നടപടികള്‍ ഇല്ലാതെ കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ജനസമ്പര്‍ക്ക പരിപാടിയുടെ ഇവാല്യുവേഷന്‍ നിര്‍വ്വഹിക്കുവാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ?

1620

സ്വാതന്ത്യ്രസമര പെന്‍ഷന്‍

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്യ്രസമര പെന്‍ഷന്‍ എത്രപേര്‍ക്ക് നല്‍കിവരുന്നു എന്നറിയിക്കുമോ;

(ബി) പെന്‍ഷന്‍ അവസാനമായി പുതുക്കി നിശ്ചയിച്ചത് എന്നാണ്; വ്യക്തമാക്കുമോ;

(സി) സംസ്ഥാന പെന്‍ഷന്‍ കേന്ദ്ര പെന്‍ഷന് തുല്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ?

1621

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

ശ്രീമതി കെ. എസ്. സലീഖ

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എല്ലാ ജില്ലയിലും നടന്നുവോ; ആയതുവഴി എത്രപേരെ നേരില്‍ കണ്ടു;

(ബി) പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സയുടെ പേരിലും അല്ലാതെയും ചെലവഴിച്ച തുക എത്ര; ഇപ്പോള്‍ ദുരിതാശ്വാസനിധിയില്‍ അവശേഷിക്കുന്ന തുക എത്ര;

(സി) പ്രസ്തുത പരിപാടി നടന്നതുവഴി ഓരോ ജില്ലയ്ക്കും ചെലവ് വന്ന തുക എത്ര; ഇതിന്റെ മറവില്‍ ചില ഉദ്യോഗസ്ഥര്‍ സാമ്പത്തിക ധൂര്‍ത്ത് നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്താക്കുമോ?

1622

ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കുന്ന ചികിത്സാ ധനസഹായം കൈപ്പറ്റാന്‍ കഴിയാത്തതു സംബന്ധിച്ച പരാതികള്‍

ശ്രീ.കെ. രാധാകൃഷ്ണന്‍

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുന്ന ചികിത്സാധനസഹായം ബന്ധപ്പെട്ട ആഫീസുകളില്‍ നിന്നും യഥാസമയം അറിയിപ്പ് ലഭിക്കാത്തതിനാല്‍ കൈപ്പറ്റാന്‍ കഴിയാത്തതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

1623

മാവേലിക്കര മണ്ഡലത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുക

ശ്രീ.ആര്‍. രാജേഷ്

() മാവേലിക്കര നിയോജക മണ്ഡലത്തില്‍ 2011 ജൂണ്‍ മുതല്‍ 2012 ഏപ്രില്‍ 30 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ബി) എത്ര അപേക്ഷകള്‍ക്ക് തുക അനുവദിച്ചു; എത്രയെണ്ണം വിതരണം ചെയ്തു; വിശദമാക്കുമോ?

1624

ജനസമ്പര്‍ക്ക പരിപാടിയിലൂടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയ സാമ്പത്തിക സഹായം

ശ്രീ. എം. ഉമ്മര്‍

() ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പരിഹാരം കാണാത്തവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ വര്‍ഷം ജനസമ്പര്‍ക്ക പരിപാടിയുടെ വിലയിരുത്തല്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ജനസമ്പര്‍ക്ക പരിപാടിയിലൂടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക സഹായം എത്രയായിരുന്നു എന്ന് അറിയിക്കുമോ?

1625

സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ ഓഫീസ്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ ഔദ്യോഗിക വസതി ഏതാണ്;

(ബി) ചീഫ് വിപ്പിന്റെ പേഴ്സണല്‍ സ്റാഫിനായി മാസംതോറും ചെലവിടുന്ന സംഖ്യ എത്രയാണ്?

1626

സ്റേററ്റ് ഹോസ്പിറ്റാലിറ്റി ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ച തുക

ശ്രീ. എം. ഹംസ

() സ്റേററ്റ് ഹോസ്പിറ്റാലിറ്റി ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര തുകയാണ് ചെലവഴിച്ചത്;

(ബി) കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആരെയെല്ലാമാണ് സ്റേറ്റ് അതിഥികളായി പരിഗണിച്ചത്; അവരില്‍ ഓരോരുത്തര്‍ക്കും എത്ര തുക ചെലവഴിച്ചു?

1627

വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിദ്യാഭ്യാസ വായ്പ നിഷേധിച്ചതുമായി ബന്ധപ്പെട്ട് എത്ര പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്;

(ബി) വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ വേഗത്തില്‍ ലഭ്യമാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

1628

മലയാളം ഒന്നാംഭാഷ

ശ്രീ. പാലോട് രവി

() മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് ;

(ബി) ആയതിനുശേഷം മലയാളം ഒന്നാംഭാഷയാക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കുമോ ?

1629

ഗുരുവായൂര്‍ തിരുനാവായ പാത

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ഉന്നതതല യോഗം ഗുരുവായൂര്‍ തിരുനാവായ പാതയുടെ സ്ഥലമെടുപ്പിനായി വിളിച്ചുചേര്‍ക്കുമോ?

1630

കേരള കേഡറിലുള്ള ഐ..എസ്. ഉദ്യോഗസ്ഥര്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

സംസ്ഥാനത്തിന് പുറത്ത് കേരള കേഡറിലുള്ള ഐ..എസ്.കാരുടെ പേരും മറ്റു വിശദാംശങ്ങളും വ്യക്തമാക്കാമോ ?

1631

സംസ്ഥാനത്ത് അദ്ധ്യാപകരും ജീവനക്കാരുമായി മൊത്തം സര്‍വ്വീസിലുള്ള ജീവനക്കാര്

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് അദ്ധ്യാപകരും ജീവനക്കാരുമായി മൊത്തം എത്ര പേര്‍ നിലവില്‍ സര്‍വ്വീസിലുണ്ട്;

(ബി) 2012 ഫെബ്രുവരി 28 ന് സംസ്ഥാനത്ത് എത്ര ജീവനക്കാരും അദ്ധ്യാപകരുമാണ് പണിമുടക്കുകയോ ഓഫീസില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തത്;

(സി) പണിമുടക്കില്‍ ജീവനക്കാരുടെ വലിയ തോതിലുള്ള പങ്കാളിത്തം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1632

വിരമിക്കേണ്ടിയിരുന്ന ജീവനക്കാരുടെ എണ്ണം

ശ്രീ. എളമരം കരീം

() കഴിഞ്ഞ മാര്‍ച്ച് 31-ന് സംസ്ഥാന സര്‍വ്വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്ന ജീവനക്കാരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി) സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തതിന്റെ എണ്ണം വ്യക്തമാക്കാമോ ;

(സി) ആയതില്‍ എത്ര തസ്തികകളില്‍ നിയമനം നടന്നു എന്ന് വ്യക്തമാക്കാമോ?

1633

ഗണിത ശാസ്ത്ര വിഷയങ്ങളില്‍ പരിശീലനവും ഗവേഷണവും

ശ്രീ. ബെന്നി ബെഹനാന്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() ശാസ്ത്ര ഗണിത വിഷയങ്ങളില്‍ പരിശീലനവും, ഗവേഷണവും പരിപോഷിപ്പിക്കുന്നതിനായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇതിനായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി) എങ്കില്‍ എവിടെയാണ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്നത്;

(ഡി) ആയത് സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ; വിശദമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.