UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1791

ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീമതി. കെ.എസ്. സലീഖ

() കേരളത്തിലെ പോലീസ് സേനയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എത്ര പോലീസ് ഉദ്യോഗസ്ഥരുണ്ട്; പുരുഷന്‍മാര്‍ എത്ര, സ്ത്രീകളെത്ര എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;:

(ബി) ഇതില്‍ സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐ.ജി വരെയുള്ളവര്‍ എത്രവീതമെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ;

(സി) ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ഐ.പി.എസ്സ് ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി) കൊലപാതക കേസുകള്‍, പീഡന കേസുകള്‍, സി.ബി.. അന്വേഷണം, വിജിലന്‍സ് കേസുകള്‍, മണല്‍ വാരല്‍ കേസുകള്‍, പത്രപ്രവര്‍ത്തകരെ ആക്രമിച്ചതു സംബന്ധിച്ച കേസുകള്‍, തീവ്രവാദ കേസുകള്‍, ഗുണ്ടാബന്ധവുമായി ബന്ധപ്പെട്ട കേസുകള്‍, എക്സൈസ്, ഫോറസ്റ് കേസുകള്‍ എന്നിങ്ങനെ വിവിധ കേസ്സുകളില്‍ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ വീതമാണ് അന്വേഷണം നേരിടുന്നതെന്ന് വ്യക്തമാക്കുമോ ?

1792

നൂറനാട് സ്റേഷനിലെ പോലീസുകാര്‍ക്ക് മണ്ണ് ഖനനമാഫിയയുമായുള്ള ബന്ധം

ശ്രീ.ആര്‍.രാജേഷ്

() 02.06.2012-ല്‍ മാവേലിക്കര താലൂക്ക് സഭയില്‍ നൂറനാട് പോലീസിനെ സംബന്ധിച്ച് മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് എം.എല്‍.. ഉന്നയിച്ച ആക്ഷേപത്തിന്‍മേല്‍ ഉന്നതതല പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ ; നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ ;

(ബി) പ്രസ്തുത വിഷയത്തില്‍ പോലീസ് അന്വേഷണം നടത്തിയിട്ടില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദീകരണം തേടുമോ ;

(സി) നൂറനാട് സ്റേഷനില്‍ ട്രാന്‍സ്ഫര്‍ ലിസ്റില്‍ ഉള്‍പ്പെടാതെയിരിക്കുന്ന ചില പോലീസുകാരാണ് ഇത്തരം അനധികൃത മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1793

ഗുണ്ടാമാഫിയ ബന്ധമുള്ള പോലീസുകാര്‍

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് ഗുണ്ടാ-മാഫിയ ബന്ധമുള്ള പോലീസുകാരുടെ വിവരശേഖരണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി) അവര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;

(സി) ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ള പോലീസുകാര്‍ക്കെതിരെ വകുപ്പ് തലത്തില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

1794

ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെ പോലീസ് കേസ്

ശ്രീ. .കെ. ബാലന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഭൂസമരത്തില്‍ പങ്കെടുത്തിന്റെ പേരില്‍ എത്ര ആദിവാസികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്; എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ട്; എത്ര പേരെ ജയിലിലടച്ചു; ജില്ലാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ നല്‍കുമോ?

1795

മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ കൃത്രിമം സംബന്ധിച്ച കേസ്

ശ്രീ.. പ്രദീപ്കുമാര്‍

() മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടയ്ക്കേണ്ട തുകയില്‍ കൃത്രിമം

കാട്ടുന്നതു സംബന്ധിച്ച് കോഴിക്കോട് നടക്കാവ് പോലീസ് സ്റേഷനില്‍ ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസര്‍ പരാതി നല്‍കിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്നാണ് പരാതി നല്‍കിയതെന്നും, എന്തെല്ലാം നടപടികളാണ് പരാതിയിന്മേല്‍ സ്വീകരിച്ചതെന്നും വിശദമാക്കുമോ ?

1796

ശ്രീ. കെ. പി. യോഹന്നാന്റെ അനധികൃത സ്വത്ത് സമ്പാദനം

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

() സുവിശേഷ പ്രാസംഗികന്‍ ശ്രീ. കെ.പി.യോഹന്നാന്റെ നേതൃത്വത്തില്‍ എത്ര സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു;

(ബി) ഈ സംഘടനകള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന വിവരം അന്വേഷി ച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ പ്രതിവര്‍ഷം എത്ര കോടി രൂപയുടെ സഹായം ഈ സംഘടനകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;

(ഡി) ഇദ്ദേഹത്തിന്റെ പേരില്‍ കേരളത്തില്‍ എത്ര ഏക്കര്‍ സ്ഥലം ഉണ്ടെന്ന് ആഭ്യന്തര വകുപ്പ് അന്വേഷിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;

() ഭൂപരിഷ്ക്കരണ നിയമത്തിന്റെ പരിധിയില്‍ കവിഞ്ഞ്, ഭൂമി ഇദ്ദേഹം കൈവശം വച്ചിരിക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) ശ്രീ. കെ.പി.യോഹന്നാന്റെ വരുമാന സ്രോതസ്സുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?

1797

വ്യാജരേഖയുമായി വിദേശത്ത് പോകുവാനുള്ള ശ്രമം - അമ്പേഷണ പുരോഗതി

ശ്രീ. . പ്രദീപ്കുമാര്‍

() മാര്‍ച്ച് 18ന് കരിപ്പൂര്‍ വിമാനത്താവളം വഴി വ്യാജരേഖകളുമായി വിദേശത്തേയ്ക്ക് കടക്കാനെത്തിയ യുവാവിനെ സി..എസ്.എഫ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണം ഏതുഘട്ടത്തിലായി എന്ന് വ്യക്തമാക്കാമോ;

(ബി) ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

1798

സദാചാര പോലീസ് - അക്രമസംഭവങ്ങള്‍

ശ്രീ. കെ.കെ. നാരായണന്‍

() സംസ്ഥാനത്ത് സദാചാര പോലീസ് ചമഞ്ഞ് മര്‍ദ്ദനവും കൊലപാതകവും നടത്തുന്നത് വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാശം വെളിപ്പെടുത്തുമോ;

(സി) ഇതിന്റെ പിന്നില്‍ തീവ്രവാദി ബന്ധം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) വിശദാശം വെളിപ്പെടുത്താമോ?

1799

നുറനാട്, വള്ളികുന്നം പ്രദേശത്തെ അനധികൃത മണ്ണെടുപ്പ്

ശ്രീ. ആര്‍. രാജേഷ്

നൂറനാട്, വള്ളികുന്നം സ്റേഷനുകളില്‍ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; അനധികൃത മണ്ണെടുപ്പ് തടയുന്നതിനായി പോലീസ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു?

1800

പെരുമ്പാവൂരിലെ പ്രകടനം

ശ്രീ. സാജു പോള്‍

() 15-10-2011-ന് പെരുമ്പാവൂരില്‍ ഏതെങ്കിലും സംഘടനയുടെ പ്രകടനം പോലീസ് നിരോധിക്കുകയോ തടയുകയോ ചെയ്തിട്ടുണ്ടോ ;

(ബി) ഇതിനായി ഏതെല്ലാം ഉന്നത ഉദ്യേഗസ്ഥര്‍ പെരുമ്പാവൂരില്‍ എത്തി എന്നു വ്യക്തമാക്കുമോ ;

(സി) പ്രകടനം നടത്തിയ ആരെയെങ്കിലും അറസ്റു ചെയ്തു കേസ് എടുത്തിട്ടുണ്ടോയെങ്കില്‍ എത് വകുപ്പുപ്രകാരം ; വിശദവിവരം അറിയിക്കുമോ ;

(ഡി) കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നപ്രകടനക്കാരെ അതാതിടങ്ങളില്‍ തടയാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ ;

() പ്രസ്തുത സംഘടനയുടെ സമ്മേളനത്തിനായി നഗരത്തിലാകെ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരുന്നത് പോലിസിന്റെ അനുവാദത്തോടെയാണോ ;

(എഫ്) റൂറല്‍ എസ്.പി. ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രകടനക്കാര്‍ കൂകിവിളിച്ചും ഭീഷണിപ്പെടുത്തിയും തിരികെ പോകാന്‍ നിര്‍ബന്ധിതമാക്കിയതിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

1801

കുറ്റിത്തെരുവില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവം

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളത്ത് കുറ്റിത്തെരുവില്‍ കെട്ടിട നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ബംഗാളി തൊഴിലാളികളെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ് ചെയ്തിട്ടുണ്ടോ;

(ബി) ഈ കേസിന്റെ നിലവിലുളള അവസ്ഥ വിശദമാക്കുമോ ?

1802

നേമത്തെ വിദ്യാര്‍ത്ഥികളുടെ ഹോസ്റലിനുനേരെ ഉണ്ടായ ഗുണ്ടാആക്രമണം

ശ്രീ. വി.ശിവന്‍കുട്ടി

() 2011-ജൂലായ് 25-ാം തീയതി രാത്രി 9 മണിക്ക് തിരുവനന്തപുരം പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എഞ്ചീനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന നേമത്തുള്ള ഹോസ്റലിനുനേരെ ഉണ്ടായ ഗുണ്ടാആക്രമണത്തെകുറിച്ച് പോലീസിന് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത പരാതിയിമേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ?

1803

ഗുണ്ടാ നിയമം

ശ്രീ. എം. ചന്ദ്രന്‍

() ഗുണ്ടാനിയമപ്രകാരം അറസ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്ന പ്രതികള്‍ കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് പുറത്തുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കരുതല്‍ തടങ്കല്‍ കാലാവധി 6 മാസം എന്നത് 1 വര്‍ഷമായി ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) ഗുണ്ടാനിയമത്തിലെ 107-ാം വകുപ്പ് ഫലപ്രദമായി പ്രയോഗിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

1804

സൌമ്യവധക്കേസ്

ശ്രീ. പി.റ്റി.. റഹീം

() സൌമ്യ വധക്കേസില്‍ പോസ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ വിസ്തരിക്കാന്‍ പ്രതിഭാഗം ആവശ്യപ്പെട്ടതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കേസിലെ പ്രതി ഗോവിന്ദച്ചാമിയും, പാലക്കാട് ഷീല വധക്കേസ് പ്രതി സമ്പത്തിന്റെ സഹോദരന്‍ മുരുകേശനും കേസ് നടത്തുന്നതിന് വലിയ തോതില്‍ പണം ചെലവഴിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് അന്വേഷിച്ചിട്ടുണ്ടോ?

1805

പഞ്ചായത്തംഗം പി.എം.റഫീക്കിനെതിരെ വധശ്രമം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍ പഞ്ചായത്തംഗം പി.എം. റഫീക്കിനെതിരെ വധശ്രമമുണ്ടായിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് സംബന്ധമായി ഏതെല്ലാം വകുപ്പ് പ്രകാരം എത്ര കേസുകള്‍ എടുത്തിട്ടുണ്ട് എന്ന വിവരം നല്‍കുമോ;

(സി) പ്രസ്തുത കേസിലെ എത്ര പ്രതികളെ പിടികൂടി എന്നും എത്ര പേരെ പിടി കൂടുവാനുണ്ട് എന്നും അറിയിക്കുമോ;

(ഡി) കേസന്വേഷണത്തിന്റെ പുരോഗതി വെളിപ്പെടുത്തുമോ ?

1806

ആലപ്പുഴ കോസ്റ് ഗാര്‍ഡ് പോലീസ് സ്റേഷന്‍

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച കോസ്റ്ഗാര്‍ഡ് പോലീസ് സ്റേഷനില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള തസ്തികകള്‍ എത്രയെന്ന് അറിയിക്കുമോ;

(ബി) കോസ്റ് ഗാര്‍ഡ് പോലീസ് സ്റേഷന് എത്ര ബോട്ടുകളാണ് നല്‍കിയിട്ടുള്ളതെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് എന്തെല്ലാം ഉപകരണ സാമഗ്രികള്‍ ഈ സ്റേഷനില്‍ ലഭ്യമാണെന്നും അറിയിക്കുമോ;

(സി) പ്രസ്തുത പോലീസ് സ്റേഷനിലെ ജീവനക്കാര്‍ക്ക് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് എന്തെങ്കിലും പരിശീലനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

1807

വാളകത്ത് കൃഷ്ണകുമാറിനെ അപായപ്പെടുത്താനുള്ള ശ്രമം

ശ്രീ. ബാബു എം. പാലിശ്ശേരി

() വാളകത്ത്, അദ്ധ്യാപകനായ കൃഷ്ണകുമാറിനെ അപായപ്പെടുത്താന്‍ നടന്ന ശ്രമം സംബന്ധിച്ച കേസ് ഇപ്പോള്‍ ഏത് ഏജന്‍സിയാണ് അന്വേഷിക്കുന്നത്; അന്വേഷണം ഏതുഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;

(ബി) അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കുമോ?

1808

തോട്ടം തൊഴിലാളി നേതാവ് കുഞ്ഞാലിയുടെ കൊലപാതകം

പ്രൊഫ. സി. രവീന്ദ്രനാഥ്

() ഏറനാട്ടിലെ തോട്ടം തൊഴിലാളികളുടെ നേതാവായിരുന്ന കുഞ്ഞാലിയെ വെടിവച്ച് കൊന്ന കേസ്സിലെ പ്രതികള്‍ ആരൊക്കെയായിരുന്നു; പ്രതികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം എന്തായിരുന്നു; അതില്‍ ആരെങ്കിലും ഇപ്പേഴത്തെ മന്ത്രിസഭയില്‍ അംഗങ്ങളായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരാണ്;

(ബി) കുഞ്ഞാലി വധക്കേസിലെ ഫസ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ?

1809

അനീഷ് രാജന്റെ കൊലക്കേസ്

ശ്രീ. .പി. ജയരാജന്‍

() സ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.എഫ്.) യുടെ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ്സ് രജിസ്റര്‍ ചെയ്തത് എന്നാണെന്നും ഏതു സ്റേഷനിലാണ് എന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കേസിന്റെ എഫ്..ആര്‍ പ്രകാരവും ചാര്‍ജ് ഷീറ്റ് പ്രകാരവും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആരെല്ലാമാണെന്ന് പ്രത്യേകം പ്രത്യേകം വ്യക്തമാക്കുമോ;

(സി) അനീഷ് രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തു കൊണ്ടു വരുവാന്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടോ:

(ഡി) പ്രസ്തുത പരാതിയിന്മേല്‍ എന്നു നടപടിയാണു സ്വീകരിച്ചിട്ടുള്ളത് ;

() അനീഷ് രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുണ്ടോയെന്നും അവര്‍ ആരെല്ലാമാണെന്നും അവര്‍ക്ക് പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിലവിലുള്ള സംഘടനാ ഭാരവാഹിത്വം എന്താണെന്നും വ്യക്തമാക്കുമോ;

(എഫ്) പ്രസ്തുത കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണവിധേയരായവരെ പോലീസ് ചോദ്യം ചെയ്യുകയോ കേസ് രജിസ്റര്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ആരുടെയെല്ലാം പേരില്‍ ഏതെല്ലാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റര്‍ ചെയ്തതെന്നും വ്യക്തമാക്കുമോ?

1810

അനീഷ്രാജിന്റെ കൊലപാതകം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, എസ്. രാജേന്ദ്രന്‍

,, ആര്‍. രാജേഷ്

,, റ്റി. വി. രാജേഷ്

() എസ്.എഫ്.. ഇടുക്കി വൈസ് പ്രസിഡണ്ടും നെടുങ്കണ്ടം ഏരിയാ സെക്രട്ടറിയുമായ അനീഷ്രാജിന്റെ കൊലപാതകം സംബന്ധിച്ച കേസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) പോലീസ് തയ്യാറാക്കിയ പ്രതിപട്ടികയിലെ എത്രപേരെ ഇനിയും പിടികൂടാനുണ്ട് ;

(സി) കേസിലെ പ്രതികളില്‍ ഓരോരുത്തരും കോണ്‍ഗ്രസ് ()യില്‍ ഏതെല്ലാം സ്ഥാനത്തുള്ളവരാണെന്ന് വെളിപ്പെടുത്താമോ ;

(ഡി) പ്രസ്തുത കൊലപാതകത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അനീഷ്രാജിന്റെ വീട് സന്ദര്‍ശിക്കുകയുണ്ടായോ ?

1811

കണ്ണൂരില്‍ നാണുവിന്റെ കൊലപാതകം

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ നഗരത്തിലെ സേവ്യര്‍ ഹോട്ടലില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് നാണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ആരൊക്കെയായിരുന്നു;

(ബി) പ്രസ്തുത കേസിന്റെ ഫസ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ?

1812

കൊടുവള്ളിയിലെ അശ്വതിയുടെ മരണം

ശ്രീ. പി. റ്റി. . റഹീം

() 26.02.2012-ല്‍ കൊടുവള്ളി പോലീസ് സ്റേഷന്‍

പരിധിയിലെ കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി അശ്വതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) അശ്വതി കൊടുവള്ളി കമ്മ്യൂണിറ്റി ഹാളിലെ ഒരു യാത്രയയപ്പ് പരിപാടിയിര്‍ പങ്കെടുക്കുമ്പോഴുണ്ടായ പീഡനമാണ് മരണകാരണമെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഏത് സംഘടനയാണ് കമ്മ്യൂണിറ്റി ഹാള്‍ ബുക്ക് ചെയ്തത് എന്ന് വ്യക്തമാക്കാമോ;

(ഡി) സ്കൂള്‍ അധികാരികളുടെ അനുവാദമില്ലാതെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിച്ച് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചതും, വിദ്യാര്‍ത്ഥിനി മരിക്കാനിടയായതും സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിന് നടപടി സ്വീകരിക്കുമോ?

1813

അഴീക്കോടന്‍ രാഘവന്‍ കൊലക്കേസിന്റെ എഫ്..ആര്‍

ശ്രീ.പുരുഷന്‍ കടലുണ്ടി

അഴീക്കോടന്‍ രാഘവന്‍ കൊലക്കേസിന്റെ ഫസ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

1814

കൊടുങ്ങല്ലൂരിലെ അബ്ദുള്‍ ഖാദറിന്റെ കൊലപാതകം

ശ്രീ.സാജു പോള്‍

() കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് സി.പി.(എം)ല്‍ ചേര്‍ന്ന് പ്രവൃത്തിക്കുകയായിരുന്ന കൊടുങ്ങല്ലൂരിലെ അബ്ദുള്‍ഖാദറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ആരൊക്കെയായിരുന്നു ;

(ബി) പ്രതികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും തമ്മിലുണ്ടായിരുന്ന ബന്ധം എന്തായിരുന്നു എന്ന് വിശദമാക്കാമോ;

(സി) അബ്ദുള്‍ഖാദര്‍ വധക്കേസിന്റെ ഫസ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

1815

ചീമേനി കൊലപാതകം

ശ്രീ.പുരുഷന്‍ കടലുണ്ടി

() നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം കാസര്‍ഗോഡ് ജില്ലയിലെ ചീമേനി സി.പി.(എം) പാര്‍ട്ടി ആഫീസിന് തീവെച്ച് അതിനകത്തുളള 5 പേരെ കൊലചെയ്ത സംഭവം സംബന്ധിച്ച കേസിലെ പ്രതികള്‍ ആരൊക്കെയായിരുന്നു;

(ബി) പ്രതികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും തമ്മിലുളള ബന്ധം എന്തായിരുന്നു;

(സി) പ്രസ്തുത സംഭവം സംബന്ധിച്ച പോലീസിന്റെ ഫസ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

1816

പട്ടുവം അരിയില്‍ ഷുക്കൂര്‍ വധത്തിന്റെ അന്വേഷണം

ശ്രീ. പി. കെ. ബഷീര്‍

() കണ്ണൂര്‍, പട്ടുവം അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ടോ;

(ബി) പ്രസ്തുത വധക്കേസിലെ യഥാര്‍ത്ഥ ഗൂഢാലോചന പുറത്തുവന്നിട്ടുണ്ടോ;

(സി) പ്രസ്തുത കേസില്‍ ഉള്‍പ്പെട്ടവര്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയില്‍ ഉള്‍പ്പെടുന്നവരാണോയെന്ന് വ്യക്തമാക്കുമോ ?

1817

രാഷ്ട്രീയ കൊലപാതകങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() 2011 മേയ് മാസം മുതല്‍ 2012 മേയ് മാസം വരെ ഈ സംസ്ഥാനത്ത് എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത കാലയളവില്‍ ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ജില്ല ഏതാണെന്ന് വ്യക്തമാക്കാമോ?

1818

മുട്ടാര്‍ കൊലക്കേസ്

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് നിയോജക മണ്ഡലത്തിലെ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 10-ാം ക്ളാസ് വിദ്യാര്‍ത്ഥിയെ സഹപാഠി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എഫ്..ആറിന്റെ പകര്‍പ്പ് സഹിതം ലഭ്യമാക്കുമോ;

(ബി) പ്രസ്തുത അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ പി.റ്റി.. യും നാട്ടുകാരും സമര്‍പ്പിച്ച നിവേദനത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

1819

മൊയാരത്ത് ശങ്കരന്‍ കൊലക്കേസ്

ശ്രീ. പുരുഷന്‍ കടലുണ്ടി

() കോണ്‍ഗ്രസിന്റെ ചരിത്രം എഴുതിയ മൊയാരത്ത് ശങ്കരന്‍ കൊലചെയ്യപ്പെടുകയുണ്ടായോ;

(ബി) എങ്കില്‍ പ്രതികള്‍ ആരെക്കെയാണെന്ന് വിശദമാക്കാമോ; പ്രതികള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി യുമായി ബന്ധമുണ്ടായിരുന്നോ;

(സി) പ്രസ്തുത കേസിന്റെ എഫ്..ആര്‍- ന്റെ പകര്‍പ്പ് ലഭ്യ മാക്കാമോ?

1820

കുറ്റൂരില്‍ സി. പി. കരുണാകരന്റെ കൊലപാതകം

ശ്രീ. സി. കൃഷ്ണന്‍

കണ്ണൂര്‍ ജില്ലയിലെ കുറ്റൂരില്‍ സി. പി. കരുണാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ആരൊക്കെയായിരുന്നു; കേസിലെ പ്രതികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്ന് വിശദമാക്കുമോ?

1821

ജയിലിനുള്ളില്‍ മരണപ്പെട്ട തടവുകാര്‍

ശ്രീ. .കെ. ബാലന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തടവുകാര്‍ മരണമടഞ്ഞിട്ടുണ്ട്. മര്‍ദ്ദനമേറ്റ് മരിച്ചവര്‍, ആത്മഹത്യ ചെയ്തവര്‍, ആശുപത്രിയില്‍ മരിച്ചവര്‍, എന്നീ വിവരങ്ങള്‍ ജയില്‍ തിരിച്ച് നല്‍കുമോ;

(ബി) ഇതുമായി ബന്ധപ്പെട്ട് എത്ര ജയില്‍ ഉദ്യോഗസ്ഥരുടെ പേരില്‍ എന്തെല്ലാം അച്ചടക്ക നടപടികള്‍ സ്വീകരിച്ചുണ്ടെന്ന് വ്യക്തമാക്കുമോ?

1822

ആത്മഹത്യ ചെയ്തവരുടെ എണ്ണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ സംസ്ഥാനത്ത് എത്രപേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ;

(ബി) ആത്മഹത്യ ചെയ്തവരുടെ പേരുവിവരവും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യവും വിശദമാക്കാമോ;

(സി) ഇക്കാലയളവില്‍ സംസ്ഥാനത്ത് ജയിലുകളിലും, പോലീസ് കസ്റഡിയിലും ആത്മഹത്യ ചെയ്ത എത്ര കേസുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്താമോ?

1823

പോലീസ് സേനയില്‍ നിന്നും കൊഴിഞ്ഞുപോക്ക്

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്തെ പോലീസ് സേനയില്‍ നിന്നും ജോലി ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ;

(സി) സ്വതന്ത്രമായും നിര്‍ഭയമായും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണോ ഈ കൊഴിഞ്ഞുപോക്കിന് കാരണം ;

(ഡി) അര്‍പ്പണബോധമുള്ള ഒരു പ്രൊഫഷണല്‍ സേനയായി പോലീസിനെ മാറ്റാന്‍ എന്തൊക്കെ പരിഷ്ക്കാരങ്ങളാണ് പോലീസ് സേനയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1824

പോലീസ് സേനയിലെ അന്തര്‍ ജില്ലാ സ്ഥലം മാറ്റം

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

() പോലീസ് സേനയിലെ എസ്..പി, .ആര്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്റര്‍ ഡിസ്ട്രിക് ട്രാന്‍സ്ഫര്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) 2000-നുശേഷം എസ്..പി.യിലെ സാങ്ഷന്‍ഡ് സ്ട്രെങ്തില്‍പ്പെടുകയും തുടര്‍ന്ന് തിരുവനന്തപുരം സിറ്റി എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റം അനുവദിക്കപ്പെട്ടിട്ടുള്ളവരുമായ വനിതാ പോലീസുകാരുടെ സംഖ്യക്ക് ആനുപാതികമായി ഇന്റര്‍ ഡിസ്ട്രിക് ട്രാന്‍സ്ഫര്‍ ലിസ്റില്‍ നിന്നും സ്ഥലംമാറ്റം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ഇപ്രകാരം ട്രാന്‍സ്ഫര്‍ നല്‍കിയിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി) തിരുവനന്തപുരം എസ്..പി യില്‍ നിന്നും എ.ആര്‍- ല്‍ ജോയിന്‍ ചെയ്ത് ലോക്കല്‍ പോലീസില്‍ ജോലി ചെയ്യുന്ന വനിതാ സേനാംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി നിലവിലുള്ള ‘എ.ആര്‍ ടു എ.ആര്‍’ ലിസ്റില്‍ നിന്നും ട്രാന്‍സ്ഫര്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

1825

പോലീസ് സബ്ഇന്‍സ്പെക്ടര്‍ നിയമനം

ശ്രീ. സാജുപോള്‍

() കേരള പോലീസില്‍ സബ്ഇന്‍സ്പെക്ടര്‍മാരുടെ അംഗബലം ഇപ്പോള്‍ എത്രയാണ്; ഇത് വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കുമോ;

(ബി) പോലീസ് സബ്ഇന്‍സ്പെക്ടര്‍മാരുടെ എത്ര ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ട്; ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ബാക്കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(സി) പോലീസ് സബ്ഇന്‍സ്പെക്ടര്‍ നിയമനം ത്വരിത പ്പെടുത്താന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ?

1826

ആഭ്യന്തര വകുപ്പിലെ ആശ്രിത നിയമനം

ശ്രീ..കെ.വിജയന്‍

() ആഭ്യന്തര വകുപ്പില്‍ ആശ്രിത നിയമനത്തിന്റെ സീനിയോറിട്ടി പ്രകാരം ഏത് കാലയളവ് വരെ അപേക്ഷിച്ചവര്‍ക്ക് നിയമനം നല്‍കി എന്ന് വ്യക്തമാക്കാമോ ;

(ബി) 2005 ആഗസ്റ് മാസത്തിന് ശേഷം ആശ്രിത നിയമനത്തിന് വേണ്ടി അപേക്ഷിച്ച എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ ?

1827

വിഴിഞ്ഞം പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്ത ക്രിമിനല്‍ കേസ്

ശ്രീമതി. ജമീലാ പ്രകാശം

() വിഴിഞ്ഞം പോലീസ് സ്റേഷനില്‍ ക്രൈം നമ്പര്‍ 532/2012 എന്ന ഒരു കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) പ്രസ്തുത കേസില്‍ ആക്രമണത്തിന് വിധേയമായി ചികിത്സയില്‍ കഴിഞ്ഞ ആള്‍ ഇതിന് മുമ്പ് രണ്ടു തവണ ആക്രമണത്തിന് വിധേയമായതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസുകള്‍ എന്തെങ്കിലും രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ പ്രസ്തുത കേസുകളുടെ ക്രൈം നമ്പരുകള്‍ വ്യക്തമാക്കാമോ;

() പ്രസ്തുത കേസുകളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

1828

കൊട്ടാരക്കരയിലെ ട്രാഫിക് പോലീസിന് കേസ് രജിസ്റര്‍ ചെയ്യുന്നതിനുളള അനുമതി

ശ്രീമതി. പി. അയിഷാ പോറ്റി

() കൊട്ടാരക്കരയിലെ ട്രാഫിക് പോലീസിന് കേസ് രജിസ്റര്‍ ചെയ്യുന്നതിനുളള അനുമതി ലഭ്യമാക്കിയ ഉത്തരവിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) കൊട്ടാരക്കരയില്‍ ഫ്ളൈയിംഗ് സ്ക്വാഡിനായി പുതിയ വാഹനം ലഭ്യമാക്കാനും വാഹന പരിശോധനയ്ക്കായി ഇന്റര്‍സെപ്റ്റര്‍ സംവിധാനം അനുവദിക്കാനും നടപടി സ്വീകരിക്കുമോ ?

1829

കാസര്‍ഗോഡ് ജില്ലയിലെ പോലീസ് സ്റേഷനുകളില്‍ നിന്ന് പിന്‍വലിച്ച കേസുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാസര്‍ഗോഡ് ജില്ലയിലെ വിവിധ പോലീസ് സ്റേഷനുകളിലായി എത്ര കേസുകള്‍ പിന്‍വലിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;

(ബി) അനുമതി നല്‍കികൊണ്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

1830

കാസര്‍ഗോഡ് ജില്ലയില്‍ പോലീസ് സ്റേഷനുകളില്‍ പിടിക്കപ്പെട്ട വാഹനങ്ങള്‍

ശ്രീ.എന്‍. . നെല്ലിക്കുന്ന്

() കാസര്‍ഗോഡ് ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി പിടിക്കപ്പെട്ട് ഇപ്പോള്‍ ഓരോ പോലീസ് സ്റേഷനുകളിലുമുള്ള വാഹനങ്ങളുടെ എണ്ണം ഇനം തിരിച്ച് വ്യക്തമാക്കാമോ ;

(ബി) ഇതില്‍ തിരിച്ചു നല്‍കപ്പെടില്ലെന്നുറപ്പുള്ള വാഹനങ്ങളുടെ എണ്ണം എത്രയാണ് ;

(സി) പ്രസ്തുത വാഹനങ്ങളുടെ കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.