UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2113

വ്യവസായ മേഖലയിലെ പുതിയ പദ്ധതികള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, ബി. സത്യന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വ്യാവസായിക മേഖലയില്‍ ഏതെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ 2012 മെയ് 31 വരെ ഏതെല്ലാം പദ്ധതികള്‍ ആരംഭിച്ചുവെന്നും ഇതുമൂലം എത്ര തൊഴിലവസരം ലഭ്യമായി എന്നും വ്യക്തമാക്കാമോ;

(സി)പ്രഖ്യാപിച്ച പദ്ധതികളില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും നടത്തിയിട്ടില്ലാത്ത പദ്ധതികള്‍ ഏതെല്ലാമെന്നും ഇതിനുളള കാരണമെന്തെന്നും വ്യക്തമാക്കുമോ ?

2114

ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

()ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)നിലവിലുള്ള ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ചെറുകിട വ്യവസായം ആരംഭിക്കുന്നതിലൂടെ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് അഭ്യസ്തവിദ്യര്‍ക്ക് പ്രത്യേക സൌകര്യങ്ങള്‍ നല്‍കുന്ന കാര്യം ആലോചിക്കുമോ?

2115

സ്റേറ്റ് പോര്‍ട്ടല്‍ സര്‍വ്വീസ് ഗേറ്റ്വേ

ശ്രീ. പി. ഉബൈദുള്ള

()സര്‍ക്കാര്‍ സേവനങ്ങള്‍ ഇന്റര്‍നെറ്റ് മുഖേന ലഭ്യമാക്കുന്നതിനായി ആവിഷ്ക്കരിച്ച 'സ്റേറ്റ് പോര്‍ട്ടല്‍ സര്‍വ്വീസ് ഡെലിവറി ഗേറ്റ്വേ' പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി)ഈ പദ്ധതി വഴി എന്തെല്ലാം സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്; വിശദാംശം നല്‍കുമോ;

(സി)-ഗവേണന്‍സ് സൌകര്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

2116

വ്യവസായ രംഗത്ത് കേന്ദ്രനിക്ഷേപം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. പി. കെ. ഗുരുദാസന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, പി. റ്റി. . റഹീം

()സംസ്ഥാനത്ത് വ്യവസായരംഗത്ത് കേന്ദ്രനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് ഏതെങ്കിലും പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ജനസംഖ്യാനുപാതികമായി അര്‍ഹമായ കേന്ദ്രനിക്ഷേപം ലഭിക്കാതിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടോ;

(സി)കേന്ദ്രനിക്ഷേപം വര്‍ദ്ധിപ്പിച്ച് കിട്ടുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നടത്തിയ ശ്രമങ്ങളും, മുന്നോട്ടുവച്ച പദ്ധതികളും സംബന്ധിച്ച് വിശദമാക്കാമോ; ഇല്ലെങ്കില്‍ അതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2117

പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം ഇ.ആര്‍.പി. മുഖേന ലഭ്യമാക്കുന്നത്

ശ്രീ. ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.പി. സജീന്ദ്രന്‍

,, പി.. മാധവന്‍

()മുന്‍ സര്‍ക്കാര്‍ അവസാന വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം സംബന്ധിച്ച കണക്ക് വ്യാജമായി റിപ്പോര്‍ട്ട് ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(സി)ഇത്തരം പ്രവണതകള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ഡി)പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം സംബന്ധിച്ച ശരിയായ കണക്കുകള്‍ യഥാസമയം ലഭ്യമാക്കുന്നതിനായി ഇ.ആര്‍.പി സംവിധാനം അടിയന്തിരമായി നടപ്പിലാക്കുമോ?

2118

സീപ്ളെയിന്‍ സര്‍വ്വീസ്

ശ്രീ. ലൂഡി ലൂയിസ്

,, . പി. അബ്ദുള്ളക്കുട്ടി

,, എം. പി. വിന്‍സെന്റ്

,, വി. റ്റി. ബല്‍റാം

()സംസ്ഥാനത്ത് സീപ്ളെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ്;

(ബി)ഏത് ഏജന്‍സി വഴിയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി)ഇതിന് വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാന്‍ ആസൂത്രണ ബോര്‍ഡ് തുക അനുവദിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?

2119

പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭനഷ്ടക്കണക്ക്

ശ്രീ. കെ. വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആകെ എത്ര കോടി രൂപ ലാഭമുണ്ടാക്കിയെന്ന് വ്യക്തമാക്കുമോ; ആയതില്‍ നിന്നും എത്ര കോടി രൂപ സര്‍ക്കാരിലേക്ക് ലാഭവിഹിതമായി ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം പ്രസ്തുത കാലയളവില്‍ നഷ്ടത്തില്‍ വന്നിട്ടുണ്ടോ; എങ്കില്‍ അപ്രകാരം നഷ്ടത്തില്‍ വന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇപ്രകാരം നഷ്ടത്തിലാകുവാനുണ്ടായ കാരണം വ്യക്തമാക്കുമോ; പ്രസ്തുത സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2120

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്ത് ആരംഭിക്കുന്ന സംരംഭങ്ങള്

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്ത് എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്;

(ബി)മുന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ എത്ര സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു; അവ ഓരോന്നിന്റെയും ഇപ്പോഴത്തെ പ്രവര്‍ത്തനം വിശദമാക്കാമോ ?

2121

മുന്‍സര്‍ക്കാര്‍ ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()വ്യവസായ വകുപ്പിന്റെ കീഴില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ എത്രയെണ്ണം ആരംഭിച്ചിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും അവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമാക്കുമോ;

(സി)പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ എത്ര തുക വീതം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ആയതിനുള്ള പണം എപ്രകാരമാണ് സ്വരൂപിച്ചതെന്നും വ്യക്തമാക്കുമോ?

2122

പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണം

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പൂട്ടികിടക്കുന്നു; അവ ഏതെല്ലാം;

(ബി)പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനും വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുതായി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുതായി ആരംഭിച്ച പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും ഉല്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

2123

വ്യവസായ വകുപ്പിന്റെ പുതിയ പദ്ധതികള്‍

പ്രൊഫ: സി. രവീന്ദ്രനാഥ്

()വ്യവസായ വകുപ്പ് മുഖേന നടപ്പു സാമ്പത്തിക വര്‍ഷം എസ്..എസ്..വൈ. , ഡബ്ള്യു..എസ് എന്നീ പദ്ധതികള്‍ നടപ്പിലാക്കുമോ;

(ബി).എസ്.എസ് എന്നപേരില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പദ്ധതി 2012-13 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുമോ;

(സി)എം.എസ്.എം.ഇ കള്‍ക്ക് പ്രോത്സാഹനമായി എന്ത് പ്രായോഗിക പദ്ധതിയാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

2124

വന്‍കിട വ്യവസായങ്ങള്‍ ആരംഭിയ്ക്കുന്നത്

ശ്രീ. സി. ദിവാകരന്‍

()വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്ന നടപടിയ്ക്ക് മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)സംസ്ഥാനത്ത് വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് എത്ര പേര്‍ സന്നദ്ധരായി വന്നിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി)ഇതുമൂലം എത്ര കോടി രൂപയുടെ മുതല്‍മുടക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്?

2125

അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി

ശ്രീ. സി. ദിവാകരന്‍

'അതിവേഗ റെയില്‍ കോറിഡോര്‍' പദ്ധതിയ്ക്കായി ഇതുവരെ എന്ത് തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

2126

എമര്‍ജിംഗ് കേരള 2012

ശ്രീ. വി. ശശി

()എമര്‍ജിംഗ് കേരള 2012 ന്റെ ഭാഗമായി 2012 മേയ് 12 ന് മുംബൈയില്‍ നടന്ന ബിസിനസ്സ് മീറ്റില്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും എത്ര കമ്പനികള്‍ പങ്കെടുത്തുവെന്ന് വെളിപ്പെടുത്തുമോ ; ഇതില്‍ എത്ര കമ്പനികള്‍ മുതല്‍ മുടക്കാന്‍ തയ്യാറെന്ന് അറിയിച്ചിട്ടുണ്ടെന്ന് പറയാമോ ;

(ബി)എമര്‍ജിംഗ് കേരള 2012 മായി ബന്ധപ്പെട്ട് നാളിതുവരെ എത്ര തുക ചെലവായി എന്ന് വ്യക്തമാക്കാമോ ?

2127

എമര്‍ജിംഗ് കേരള’ - പരസ്യചെലവ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ടുള്ള പരസ്യത്തിലേയ്ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുള്ള വിവരം ഇനം തിരിച്ചു വ്യക്തമാക്കുമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട് എത്ര റോഡ്ഷോകള്‍ നടത്തിയിട്ടുണ്ട് ; ആയതിലേക്ക് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നറിയിക്കുമോ ;

(സി)കൊച്ചിയില്‍ വച്ച് നടത്തുവാനിരിക്കുന്ന ‘എമര്‍ജിംഗ് കേരള 2012’മായി ബന്ധപ്പെട്ട് മുംബൈയില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ എത്ര വ്യവസായഗ്രൂപ്പുകള്‍ പങ്കെടുത്തുവെന്നതിന്റെ ലിസ്റ് ലഭ്യമാക്കുമോ ?

2128

എമര്‍ജിംഗ് കേരള 2012

ശ്രീ. മുല്ലക്കര രത്നാകരന്‍

()എമര്‍ജിംഗ് കേരള 2012 ന്റെ ഭാഗമായി ഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോയ്ക്കും മുംബൈയില്‍ നടത്തിയ ബിസിനസ് മീറ്റിനും എത്ര കോടി രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതില്‍ വിദേശ നിക്ഷേപകരെ പ്രതിനിധീകരിച്ചു ഏതെല്ലാം സ്ഥാപനങ്ങളാണ് പങ്കെടുത്തതെന്ന് വ്യക്തമാക്കാമോ ?

2129

എമര്‍ജിംഗ് കേരളയിലൂടെ സംസ്ഥാനത്തിന് ലഭ്യമാകുന്ന നിക്ഷേപം

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

എമര്‍ജിംഗ് കേരള സംഗമത്തിലൂടെ സംസ്ഥാനത്ത് എത്ര തുകയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2130

എമര്‍ജിംഗ് കേരള - വ്യവസായ ഗ്രൂപ്പ് നിര്‍ദ്ദേശിച്ച പദ്ധതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()2012 സെപ്തംബറില്‍ നടക്കുന്ന എമര്‍ജിംഗ് കേരള മീറ്റില്‍ സംബന്ധിക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം ഏതെല്ലാം വ്യവസായ ഗ്രൂപ്പുകളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ;

(ബി)ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഓരോ വ്യവസായ ഗ്രൂപ്പും നിര്‍ദ്ദേശിച്ച പദ്ധതികള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താമോ ;

(സി)എമര്‍ജിംഗ് കേരളയുടെ ഭാഗമായി ഏതെങ്കിലും വ്യവസായ ഗ്രൂപ്പുമായി സര്‍ക്കാര്‍ എം..യു. ഒപ്പുവച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാശം വെളിപ്പെടുത്താമോ ;

(ഡി)എമര്‍ജിംഗ് കേരള പരിപാടിയുടെ സംഘാടനത്തിനും പ്രചാരണത്തിനുമായി സര്‍ക്കാര്‍ ഇതിനകം എന്തു തുക ചെലവഴിച്ചെന്നും ഇതിനായി എന്തു തുക ആവശ്യമായി വരുമെന്നും വെളിപ്പെടുത്താമോ ?

2131

കേരളം രാജ്യാന്തര ബിസിനസ് ഹബ്

ശ്രീ.ചിറ്റയം ഗോപകുമാര്‍

()കേരളത്തെ രാജ്യാന്തര ബിസിനസ്സ് ഹബ്ബായി മാറ്റുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രയോജനപ്പെടുത്തിയിട്ടുളള അവസരങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതിനായി പ്രത്യേക പദ്ധതികള്‍ പുതുതായി രൂപീകരിച്ചിട്ടുണ്ടോ ;

(സി)ഇല്ലായെങ്കില്‍ അനുബന്ധ പദ്ധതി രൂപീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2132

പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണം

ശ്രീ. സി. ദിവാകരന്‍

കൈത്തറി, കശുവണ്ടി, കയര്‍, ഖാദി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി നടപ്പിലാക്കിയ നൂതന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ ?

2133

പൊതുമേഖലാ കമ്പനികളുടെ രജിസ്ട്രേഷന്

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വ്യവസായ വകുപ്പിന്‍ കീഴില്‍ സംസ്ഥാനത്ത് ഇതുവരെ എത്ര കമ്പനികള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി)ഇതില്‍ പൊതുമേഖല കമ്പനികള്‍ എത്ര എന്നും സ്വകാര്യ മേഖല കമ്പനികള്‍ എത്രയെന്നും അറിയിക്കുമോ;

(സി)പ്രസ്തുത കമ്പനികളുടെ ആകെ മൂലധനം എത്രയാണ് എന്ന് വ്യക്തമാക്കുമോ;

(ഡി)ഇതുപ്രകാരം എത്രപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നറിയിക്കാമോ?

2134

വ്യാവസായിക പദ്ധതികള്‍ക്ക് ഓണ്‍ലൈന്‍ ഏകജാലക സംവിധാനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്തെ പുതിയ വ്യാവസായിക പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് ഓണ്‍ലൈന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏത് സ്ഥാപനമാണ് ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്;

(സി)വ്യവസായ സംരംഭകര്‍ക്ക് പ്രസ്തുത സംവിധാനം മുഖേന എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ഡി)വിവിധ വകുപ്പുകളില്‍ നിന്ന് പദ്ധതി നടത്തിപ്പിനുള്ള അനുമതി ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഈ രീതിയില്‍ സജ്ജീകരിക്കുമോ ?

2135

പൊതുമേഖലാ സ്ഥാപനങ്ങള്‍ അവതരിപ്പിച്ച വ്യാജ കണക്കുകള്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യാജമായ കണക്കുകള്‍ അവതരിപ്പിച്ച് ലാഭത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച എത്ര പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി)വ്യാജമായ കണക്കുകള്‍ അവതരിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന കാര്യം വെളിപ്പെടുത്തുമോ;

(സി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എത്ര തുകയാണ് ലാഭമായി ലഭിച്ചതെന്ന് വ്യക്തമാക്കുമോ?

2136

സിഡ്കോയുടെ കീഴിലുള്ള വ്യാപാര വാണിജ്യ ശൃംഖല

ശ്രീ. മോന്‍സ് ജോസഫ്

()സിഡ്കോയുടെ കീഴിലുള്ള വ്യാപാര വാണിജ്യ ശൃംഖലയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത വ്യാപാര ശൃംഖല എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)സിഡ്കോയിലൂടെ വിപണനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)സിഡ്കോയുടെ വ്യാപാര ശൃംഖല പൊതുവിതരണ സംരംഭങ്ങളുമായി കൂട്ടി യോജിപ്പിക്കുമോ;

()സിഡ്കോയുടെ സ്വന്തം വിതരണ കേന്ദ്രങ്ങളിലൂടെയാണ് വ്യാപാരം നടത്തുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ?

2137

ചീമേനി താപവൈദ്യുത നിലയം

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വ്യവസായ വകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായി ജില്ലയിലെ ചീമേനിയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന താപ നിലയത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഭൂമി സൌജന്യമായി ലഭിച്ചിട്ടും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ വൈകുന്നതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കുമോ?

2138

വ്യാവസായിക മലിനീകരണം-സമഗ്രപഠനം

പ്രൊഫ. സി. രവീന്ദ്രനാഥ്

()കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് നിലവിലുളള വ്യവസായങ്ങളുടെ മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തെല്ലാം മാനദണ്ഡങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് വിശദമാക്കാമോ ?

2139

കെ.എസ്...യുടെ വാഹനങ്ങള്‍

ശ്രീ. പി.റ്റി.. റഹിം

() കെ.എസ്... എന്ന സര്‍ക്കാര്‍ സ്ഥാപനത്തിനായി ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടോ;

(ബി) എന്താവശ്യത്തിലേയ്ക്കാണ് വാഹനങ്ങള്‍ വാങ്ങിയത് എന്നും പ്രസ്തുത വാഹനങ്ങള്‍ കമ്പനിയുടെ പേര് വെയ്ക്കാതെ ഓടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ?

2140

ചേര്‍ത്തലയില്‍ റയില്‍ കംപോണന്റ് ഫാക്ടറി

ശ്രീ. . ചന്ദ്രശേഖരന്‍

() ചേര്‍ത്തലയില്‍ റയില്‍ കംപോണന്റ് ഫാക്ടറി തുടങ്ങുവാന്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും എന്നാണ് കരാര്‍ ഒപ്പിട്ടത് എന്ന് അറിയിക്കാമോ ;

(ബി) പദ്ധതി ഇതുവരെയായും ആരംഭിക്കുവാന്‍ കഴിയാത്തതി ന്റെ കാരണം വ്യക്തമാക്കാമോ ;

(സി) പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചി ട്ടുളളതെന്ന് വ്യക്തമാക്കാമോ ; പദ്ധതി എപ്പോള്‍ ആരംഭിക്കുവാന്‍ സാധിക്കും എന്ന് വെളിപ്പെടുത്താമോ ?

2141

കോഴിക്കോട് ജില്ലയിലെ ലൈസന്‍സുള്ള കരിങ്കല്‍/ചെങ്കല്‍ ക്വാറികള്

ശ്രീമതി കെ.കെ. ലതിക

()കോഴിക്കോട് ജില്ലയില്‍ ലൈസന്‍സുള്ള എത്ര കരിങ്കല്‍/ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര് സഹിതം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ക്വാറി ഉടമകളുടെ പേരും മേല്‍വിലാസവും ലഭ്യമാക്കുമോ;

(സി)പ്രസ്തുത ക്വാറികള്‍ റോയല്‍റ്റി ഇനത്തില്‍ 2011-12 വര്‍ഷത്തില്‍ എത്ര തുകവീതം സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2142

പുതിയ പൊതുമേഖലാ വ്യവസായ യൂണിറ്റുകളിലെ നിയമനം റദ്ദ് ചെയ്ത നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()മുന്‍ സര്‍ക്കാര്‍ പുതുതായി ആരംഭിച്ച എട്ട് പൊതുമേഖലാ വ്യവസായ യൂണിറ്റുകളിലേയ്ക്ക് നിയമനം നടത്തുന്നതിന് തയ്യാറാക്കിയ ലിസ്റ് റദ്ദ് ചെയ്തിട്ടുണ്ടോ ; എങ്കില്‍ എന്തെല്ലാം കാരണങ്ങളാലാണ് ലിസ്റ് റദ്ദാക്കിയതെന്ന് വിശദമാക്കാമോ ;

(ബി) ലിസ്റ് റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി) ലിസ്റ് റദ്ദാക്കിയ സാഹചര്യത്തില്‍ പ്രസ്തുത പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടത്തു ന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ നിയമനത്തിനായി എന്തെല്ലാം മാനദണ്ഡ ങ്ങളാണ് നിഷ്കര്‍ഷിച്ചിട്ടുള്ളതെന്നും, ഇതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് സ്വീകരിച്ചിട്ടുളളതെന്നും വിശദ മാക്കാമോ ?

2143

കുണ്ടറ സിറാമിക്സിന്റെ പ്രവര്‍ത്തനം

ശ്രീ. പി.റ്റി.എ റഹീം

()കുണ്ടറ സിറാമിക്സ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഈ സ്ഥാപനത്തില്‍ ഏതെല്ലാം സാമഗ്രികളാണ് ഉത്പാദിപ്പിക്കുന്നത്;

(ബി)കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ലാഭനഷ്ട കണക്ക് എത്രയാണ് എന്ന് വെളിപ്പെടുത്തുമോ;

(സി)ഈ സ്ഥാപനത്തിനായി എത്ര വാഹനങ്ങള്‍ നിലവിലുണ്ട്;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയ വാഹനം വാങ്ങിയിട്ടുണ്ടോ; എങ്കില്‍ എന്തിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത് ?

2144

ഇന്‍കെലിന്റെ 2011-12-ലെ പദ്ധതികളും ഭൂമി കൈമാറ്റവും

ശ്രീ. എളമരം കരീം

()ഇന്‍കെല്‍ 2011-2012 വര്‍ഷം ഏറ്റെടുത്ത പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി)കോഴിക്കോട് കേരളാ സോപ്സിന്റെ ഭൂമി ഇന്‍ കെലിന് കൈമാറാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പായിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ ;

(സി)പ്രസ്തുത സ്ഥലത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കാനുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ ?

2145

സിഡ്കോ മുഖാന്തിരം സ്ഥാപിക്കുന്ന ഹൈമാസ്റ്-ലൈറ്റുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

()സിഡ്കോ ഹൈമാസ്റ്-ലൈറ്റുകളുടെ ഉല്‍പ്പാദനമോ വിതരണ മോ നടത്തുന്നുണ്ടോ;

(ബി)നിയമസഭാസാമാജികര്‍ക്കുള്ള പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്-ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി സിഡ്കോയ്ക്ക് ലഭിക്കുന്ന പ്രവൃത്തികള്‍ ഏത് ഏജന്‍സി മുഖാന്തിരമാണ് നടത്തുന്നത്;

(സി)പ്രസ്തുത ലൈറ്റുകളുടെ സ്ഥാപനം, പരിപാലനം എന്നിവ നിര്‍വ്വഹിക്കുന്നതിന് കൊല്ലം ജില്ലയില്‍ സിഡ്കോ ചുമതലപ്പെടുത്തിയ ഏതെങ്കിലും ഏജന്‍സിയുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

2146

മലപ്പുറം പാണക്കാട് വ്യവസായ വളര്‍ച്ചാ കേന്ദ്രം

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം ജില്ലയിലെ പാണക്കാട് വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആരംഭിച്ച പദ്ധതികള്‍ വിശദീകരിക്കാമോ;

(ബി)എഡ്യൂ-ഹെല്‍ത്ത് സിറ്റി, കമ്മ്യൂണിറ്റി കോളേജ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(സി)പുതിയ എന്തെല്ലാം പദ്ധതികളാണ് ഇവിടെ നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?

2147

പെരിങ്ങോം - വയക്കര വ്യവസായ വളര്‍ച്ചാ കേന്ദ്രം

ശ്രീ. സി. കൃഷ്ണന്‍

സര്‍ക്കാര്‍ വക സ്ഥലം ലഭ്യമായിട്ടുള്ള പെരിങ്ങോം - വയക്കര കേന്ദ്രീകരിച്ച് ഒരു വ്യാവസായിക വളര്‍ച്ചാ കേന്ദ്രം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2148

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം

ശ്രീ. സി. പി. മുഹമ്മദ്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം വെളിപ്പെടുത്തുമോ ?

2149

കൊരട്ടിയില്‍ ആധുനിക പ്രിന്റിംഗ് വില്ലേജ്

ശ്രീ. ബി.ഡി. ദേവസ്സി

()കൊരട്ടിയിലെ കിന്‍ഫ്രയ്ക്ക് സമീപമുള്ള സര്‍ക്കാര്‍ പ്രസ്സ് വക സ്ഥലത്ത് ആധുനിക പ്രിന്റിംഗ് വില്ലേജ് ആരംഭിക്കുന്നതിന് പ്രസ്സ് വക സ്ഥലം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ?

2150

തുറവൂരില്‍ വ്യവസായ പാര്‍ക്ക്

ശ്രീ. .എം. ആരിഫ്

()അരൂര്‍ മണ്ഡലത്തിലെ തുറവൂരില്‍ കിന്‍ഫ്ര വഴി വ്യവസായ പാര്‍ക്കിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏതു ഘട്ടത്തി ലാണെന്ന് വ്യക്തമാക്കുമോ;

(ബി)ജനവാസകേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കി സ്ഥലം ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2151

ചിറയിന്‍കീഴ് താലൂക്കിലെ വ്യവസായ യൂണിറ്റുകള്‍

ശ്രീ. ബി. സത്യന്‍

()ചിറയിന്‍കീഴ് താലൂക്കില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ ആകെ എത്ര വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇനം തിരിച്ച് വിശദമാക്കുമോ; ഇതില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കുവേണ്ടി മാത്രമുള്ള യൂണിറ്റുകള്‍ എത്രയെണ്ണം; അവ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)എസ്. സി./എസ്. ടി. വിഭാഗങ്ങള്‍ക്ക് ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുവാന്‍ ഏതെല്ലാം തരത്തിലുള്ള സഹായമാണ് ചെയ്തുകൊടുക്കുന്നതെന്ന് വിശദമാക്കുമോ?

2152

പഴയന്നൂര്‍ വ്യവസായ പാര്‍ക്ക്

ശ്രീ.കെ.രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;

(ബി)ചേലക്കര മണ്ഡലത്തിലെ പഴയന്നൂര്‍ വ്യവസായ പാര്‍ക്കിലെ വ്യവസായ സംരംഭകര്‍ക്ക് സിഡ്കോയില്‍ നിന്നും ലഭ്യമാക്കിയിട്ടുളള വ്യവസായ പ്രോത്സാഹന നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)ചെറുകിട വ##ാവസായികാവശ്യത്തിനുവേണ്ടി ഈ വ്യവസായ പാര്‍ക്കില്‍ പ്ളോട്ടുകള്‍ വാങ്ങിയിട്ടുളളവര്‍ക്ക് സമയ ബന്ധിതമായി വ്യവസായങ്ങള്‍ ആരംഭിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2153

പൊതുമേഖലാ കമ്പനികളുടെ വ്യാജ ലാഭനഷ്ട കണക്കുകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചില പൊതുമേഖലാ കമ്പനികള്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് ലാഭത്തിലാണെന്ന റിപ്പോര്‍ട്ടുണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി)കഴിഞ്ഞ 5 വര്‍ഷക്കാലത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ ലാഭനഷ്ട കണക്കുകള്‍ പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)തെറ്റായ ലാഭനഷ്ട കണക്കുകള്‍ നല്‍കുന്നതിനെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

2154

കൈത്തറി മേഖലയിലെ സമഗ്ര പുനരുദ്ധാരണ പാക്കേജ്

ശ്രീ. . റ്റി. ജോര്‍ജ്

,, സി. പി. മുഹമ്മദ്

,, പി. . മാധവന്‍

,, കെ. അച്ചുതന്‍

() സംസ്ഥാനത്തെ കൈത്തറി മേഖലയുടെ വികസനത്തിന് ഈ സര്‍ക്കാരിന്റെ കാലയളവില്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തിട്ടുളളതെന്ന് വിശദമാക്കുമോ ;

(ബി) ഈ മേഖലയിലെ സമഗ്ര പുനഃരുദ്ധാരണ പാക്കേജില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊളളുകയുണ്ടായി എന്ന് വ്യക്തമാക്കുമോ ;

(സി) ഇതിന്റെ ഭാഗമായി ഏതെല്ലാം ഏജന്‍സികളുമായി എം..യു. ഒപ്പിട്ടിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി) പുനഃരുദ്ധാണ പാക്കേജ് നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാന - ജില്ലാ തലങ്ങളില്‍ അവലോകന സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

2155

കൈത്തറിമേഖലയുടെ പുനരുദ്ധാരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, കെ. അച്ചുതന്‍

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

()കൈത്തറി പുനരുദ്ധാരണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത് എന്ന് വ്യക്തമാക്കാമോ;

(ബി)പുനരുദ്ധാരണ പാക്കേജില്‍ ഹാന്റെക്സിനെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതിനായി എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ ?

2156

ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലില്‍ ഉദ്യോഗസ്ഥയുടെ സസ്പെന്‍ഷന്‍

ശ്രീ.ജി.സുധാകരന്‍

()ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിലെ അക്കൌണ്ട്സ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥയ്ക്കെതിരെ ഏതെല്ലാം വിധത്തിലുളള അന്വേഷണത്തിനാണ് ഉത്തരവിട്ടിട്ടുളളത്; അന്വേഷണം പൂര്‍ത്തിയായോ; പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി അറിയിക്കുമോ?

2157

ചാത്തന്നൂരിലെ കൊല്ലം സഹകരണ സ്പിന്നിംഗ് മില്‍

ശ്രീ. ജി.എസ്. ജയലാല്‍

()ചാത്തന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിന്റെ നിലവിലുള്ള സാമ്പത്തിക ബാദ്ധ്യതകള്‍ ഏതൊക്കെയാണ് എന്ന് തുക ഉള്‍പ്പെടെ അറിയിക്കുമോ;

(ബി)സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കി മില്‍ നവീകരിക്കുന്നതിലേക്ക് ഏതെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം മില്ലിന് എന്തൊക്കെ സാമ്പത്തിക സഹായങ്ങളാണ് നല്‍കിയിട്ടുള്ളത്; പ്രസ്തുത തുകകള്‍ എന്തൊക്കെ ആവശ്യത്തിന് വിനിയോഗിച്ചുവെന്നും അറിയിക്കുമോ;

(ഡി)പ്രസ്തുത മില്‍ നവീകരിക്കുന്നതിലേക്കായി എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം വെളിവാക്കുമോ?

2158

കോമളപുരം സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം

ശ്രീ. പി. തിലോത്തമന്‍

()കോമളപുരം സ്പിന്നിംഗ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടം വരെയായി;

(ബി)പ്രസ്തുത മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് നിലവില്‍ തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(സി)കോമളപുരം സ്പിന്നിംഗ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അവിടെ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരെ അടച്ചു പൂട്ടിയ കാലയളവിലെ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് തിരിച്ചെടുക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2159

സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. ബാബു എം. പാലിശ്ശേരി

()കൊച്ചി സ്മാര്‍ട്ട് സിറ്റി പ്രദേശത്ത് നിലവില്‍ പൂര്‍ത്തീകരിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ ഏതെല്ലാമാണ്;

(ബി)ഇതിനായി എത്രതുക ചെലവഴിക്കപ്പെട്ടിട്ടുണ്ട്;

(സി)സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടതിനുശേഷം പദ്ധതി പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ആയതിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുമോ?

2160

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വി. ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ ഇപ്പോള്‍ എന്തെങ്കിലും പ്രതിസന്ധികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

2161

.റ്റി. പാര്‍ക്കുകള്‍

ശ്രീ. എം. ഹംസ

() കേരളത്തില്‍ ഐ.റ്റി. അധിഷ്ഠിതമായ എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി)തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്‍ഫോ ക്യാമ്പസുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ ഐ.റ്റി. പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശം നല്‍കുമോ ;

(ഡി) എങ്കില്‍ എന്തെല്ലാം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി ; വിശദാംശം ലഭ്യമാക്കാമോ ?

2162

മലപ്പുറം ഐ.ടി. ഇന്‍ഫോ പാര്‍ക്ക്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()കേരളത്തിലെവിടെയെങ്കിലും പുതുതായി ഐ.ടി ഇന്‍ഫോ പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ മലപ്പുറം ജില്ലയില്‍ ഐ.ടി. ഇന്‍ഫോ പാര്‍ക്ക് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി)ഇല്ലെങ്കില്‍ മലപ്പുറം ജില്ലയില്‍ പുതിയ ഐ.ടി ഇന്‍ഫോ പാര്‍ക്ക് സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2163

കേരളത്തിലെ ഐ.റ്റീ പാര്‍ക്കുകള്‍

ശ്രീമതി ജമീലാ പ്രകാശം

()കേരളത്തില്‍ നിലവില്‍ എത്ര ഐ.റ്റി പാര്‍ക്കുകളാണുള്ളത്; അവ ഏതെല്ലാമാണ്;

(ബി)അവ ഓരോന്നിലും എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പ്രസ്തുത സ്ഥാപനങ്ങളില്‍ എത്രപേര്‍ ജോലി ചെയ്യുന്നുണ്ട്, എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമോ;

(സി)കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കില്‍ എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ഡി)അവിടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സ്ഥലം അനുവദിക്കാന്‍ ആലോചിക്കുന്നുണ്ടോ;

()ഉണ്ടെങ്കില്‍ അത് എപ്രകാരം നല്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(എഫ്)കഴക്കൂട്ടത്തിന് സമീപം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ടെക്നോസിറ്റിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?

2164

ഓരോ നിയോജക മണ്ഡലത്തിലും ഐ.ടി പാര്‍ക്ക്

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

കേരളത്തിലെ ഓരോ നിയോജക മണ്ഡലത്തിലും ഐ.ടി പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

2165

കാസര്‍ഗോഡ് ജില്ലയിലെ ഐ.റ്റി. പാര്‍ക്ക്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മുന്‍സര്‍ക്കാര്‍ കാസര്‍ഗോഡ് ജില്ലയില്‍ അനുവദിച്ച ഐ.റ്റി. പാര്‍ക്ക് എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഐ.റ്റി. പാര്‍ക്കിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ ?

2166

ചട്ടുകപ്പാറ ഐ. ടി. പാര്‍ക്ക്

ശ്രീ. ജെയിംസ് മാത്യു

()തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ കുറ്റ്യാട്ടൂര്‍ ചട്ടുകപ്പാറ യില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഐ.ടിപാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും പാര്‍ക്കിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.