UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2086

മൃഗത്തോല്‍ വീട്ടില്‍ സൂക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്

ശ്രീ. . കെ. ബാലന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ജി. സുധാകരന്‍

ശ്രീ. ജെയിംസ് മാത്യു

()വന്യമൃഗങ്ങളെ വേട്ടയാടി തോല്‍ വീട്ടില്‍ സൂക്ഷിക്കുന്നവരെക്കുറിച്ചുള്ള എന്തെങ്കിലും വിവരം വനം വകുപ്പിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് പിടിച്ചെടുത്ത് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി)വന്യമൃഗത്തോല്‍ വീട്ടില്‍ സൂക്ഷിക്കുന്നതും അത്തരക്കാരെക്കുറിച്ച് അറിവുള്ളവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്ക് വിവരം നല്‍കാതിരിക്കുന്നതും വന്യജീവി നിയമമനുസരിച്ച് കുറ്റമാണോ;

(സി)വന്യജീവികളുടെ തോല്‍ വീട്ടില്‍ സൂക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെക്കുറിച്ച് അറിയാമെന്ന വനംവകുപ്പ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇക്കാര്യം അറിയാമായിരുന്ന മന്ത്രി വനം വകുപ്പ അധികൃതരെ നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നുവോ; ഇല്ലെങ്കില്‍ വിവരം രഹസ്യമാക്കിവെച്ചത് കുറ്റമായി പരിഗണിച്ചിട്ടുണ്ടോ?

2087

കാട്ടുമൃഗങ്ങളുടെ തോല്‍ വീടുകളില്‍ സൂക്ഷിക്കുന്നവര്‍

ശ്രീ. ജെയിംസ് മാത്യു

()വന്യമൃഗങ്ങളുടെ തോലുകള്‍ അനധികൃതമായി വീടുകളില്‍ സൂക്ഷിക്കുന്നതു തടയാനും ഇതിനെതിരെ നടപടി സ്വീകരിക്കാനും നിലവില്‍ നിയമമുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കാമോ;

(ബി)നമ്മുടെ സംസ്ഥാനത്ത് അനധികൃതമായി വന്യമൃഗങ്ങളുടെ ‘തോലുകള്‍’ സൂക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുണ്ട് എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)ഇക്കാര്യം വിശദമായി പരിശോധിച്ച് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

2088

വന്യമൃഗങ്ങളുടെ തോല്‍ കൈവശമുള്ളവര്‍

ശ്രീ.വി. ശിവന്‍കുട്ടി

()വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങളുടെ തോല്‍ കൈവശം വയ്ക്കാന്‍ പാടില്ല എന്ന നിയമം ലംഘിച്ചുകൊണ്ട് വന്യമൃഗത്തോല്‍ ഏതെങ്കിലും വ്യക്തികള്‍ കൈവശം വയ്ക്കുന്നത്, അല്ലെങ്കില്‍ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത വ്യക്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; പ്രസ്തുത വിവരം ലഭ്യമല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ?

2089

കപട പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി

ശ്രീ. പി. റ്റി. . റഹീം

() പരിസ്ഥിതി പ്രവര്‍ത്തകരുടെ വീടുകളില്‍ വന്യമൃഗങ്ങളുടെ തോല്‍ സൂക്ഷിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) എങ്കില്‍ അവരുടെ പേര്‍ വെളിപ്പെടുത്തുമോ ;

(സി) നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചിട്ടുണ്ടോ;

(ഡി) കപട പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്നത് ?

2090

കാട്ടുതീ

ശ്രീ. .. അസീസ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()കഴിഞ്ഞ ഫയര്‍ സീസണില്‍ സംസ്ഥാനത്തെ കാട്ടുതീ തടയുന്നതിന് ആകെ എത്ര രൂപ ചെലവായി;

(ബി)പ്രസ്തുത സീസണില്‍ കാട്ടുതീ മൂലം കേരളത്തിലെ എത്ര ഹെക്ടര്‍ വനഭൂമിയാണ് നശിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വനസംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പുതിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

2091

ദേശീയ ഗെയിംസ് - ചെലവഴിച്ച തുക

ശ്രീമതി. ജമീലാ പ്രകാശം

() കേരളത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുളള ദേശീയ ഗെയിംസിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് നാളിതുവരെ എത്ര തുക ചെലവഴിച്ചു ;

(ബി) പ്രസ്തുത തുക ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും ഇനി പൂര്‍ത്തീകരിക്കാനുളളതുമായ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

2092

പുതിയ സ്പോര്‍ട്സ് നയം

ശ്രീ. റ്റി.വി. രാജേഷ്

സര്‍ക്കാര്‍ പുതിയ സ്പോര്‍ട്സ് നയം പ്രഖ്യാപിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് പ്രധാനമായി എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ?

2093

സ്പോര്‍ട്സിന്റെ സമഗ്ര പുരോഗതിക്ക് പദ്ധതികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സ്പോര്‍ട്സിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പുതുതായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം;

(ബി)സ്കൂള്‍ ഗ്രൌണ്ടുകളുടെ നവീകരണത്തിന് നിലവില്‍ എന്തെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്റേഡിയം വീതം സജ്ജീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

2094

സ്വിം ആന്റ് സര്‍വൈവ് പദ്ധതി

ശ്രീ. കെ. ദാസന്‍

() സ്വിം ആന്റ് സര്‍വൈവ് പദ്ധതി എന്താണ്; അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നും അതിന്റെ മാര്‍ഗ്ഗരേഖകള്‍ എന്തെല്ലാം എന്നും വിശദമാക്കാമോ ;

(ബി) ഈ പദ്ധതിയുടെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും എന്തെല്ലാം സഹായങ്ങ ളാണ് നല്‍കുക എന്ന് വിശദമാക്കാമോ ;

(സി) എത്ര തുകയാണ് ഈ പദ്ധതിക്ക് വേണ്ടി വകയിരുത്തി യിട്ടുളളത് എന്ന് വ്യക്തമാക്കാമോ ?

2095

ആലപ്പുഴയില്‍ വച്ച് നടത്തുന്ന ദേശീയ ഗെയിംസ് ഇനങ്ങള്‍

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ജില്ലയില്‍ വച്ച് നാഷണല്‍ ഗെയിംസിന്റെ ഏതെല്ലാം ഇനങ്ങളാണ് നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത്;

(ബി)ഈ ഇനങ്ങള്‍ വിജയകരമായി നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സ്പോര്‍ട്സ് വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)ഇതിന്റെ ഭാഗമായി ആലപ്പുഴയിലെ സ്റേഡിയങ്ങളും സിമ്മിംഗ്പൂളുകളും പുനരുദ്ധരിക്കാന്‍ പദ്ധതിയുണ്ടോ; വിശദാംശം നല്‍കുമോ ?

2096

സ്കൂള്‍ - കോളേജ് തലത്തില്‍ കായിക വിദ്യാഭ്യാസം

ശ്രീ.സി. കൃഷ്ണന്‍

കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് സ്കൂള്‍, കോളേജ് തലത്തില്‍ സ്പോര്‍ട്സ് വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് വിശദമാക്കാമോ ?

2097

ഡ്രാഗണ്‍ ബോട്ട് റേസ് മത്സരം

ശ്രീ. തോമസ് ചാണ്ടി

()കേരള ഡ്രാഗണ്‍ ബോട്ട് അസോസിയേഷന് സ്പോര്‍ട്സ് കൌണ്‍സിലിന്റെ അഫിലിയേഷന്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)ടീം അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി)നാഷണല്‍ ഗെയിംസില്‍ ഡ്രാഗണ്‍ ബോട്ട് റേയ്സ് മത്സരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2098

കായംകുളത്ത് ഇന്‍ഡോര്‍ സ്റേഡിയം

ശ്രീ.സി.കെ. സദാശിവന്‍

കായംകുളം അസംബ്ളി മണ്ഡലത്തില്‍ സ്പോര്‍ട്സ് കൌണ്‍സിലിന്റെ സഹായത്തോടെ ഷട്ടില്‍ ബാഡ്മിന്റന്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ എന്നിവയ്ക്കായി ഒരു ഇന്‍ഡോര്‍ സ്റേഡിയം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2099

ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയം

ശ്രീ. ബി. സത്യന്‍

()നാഷണല്‍ ഗെയിംസിന്റെ ഭാഗമായി ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയത്തില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്;

(സി)എത്ര തുകയാണ് നവീകരണത്തിന് വേണ്ടി ചെലവാക്കുന്നത് എന്നും ഇത് വരെ എത്ര തുക ചെലവാക്കിയിട്ടുണ്ട് എന്നും അറിയിക്കുമോ;

(ഡി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി ഏതാണെന്ന് വ്യക്തമാക്കുമോ?

2100

വിദ്യാലയങ്ങള്‍ക്ക് കളിസ്ഥലങ്ങളും സ്പോര്‍ട്സ് ഉപകരണങ്ങളും

ശ്രീ. റ്റി.വി. രാജേഷ്

വിദ്യാലയങ്ങള്‍ക്ക് കളിസ്ഥലം നിര്‍മ്മിക്കുന്നതിനും സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കുന്നതിനും സ്പോര്‍ട്സ് വകുപ്പ് എന്തൊക്കെ സാമ്പത്തിക സഹായങ്ങളാണ് നല്‍കി വരുന്നത്; വിശദാംശം നല്‍കാമോ?

2101

വിദ്യാലയങ്ങളില്‍ സ്പോര്‍ട്സ് ഗ്രൌണ്ടുകളുടെ നിര്‍മ്മാണം

ശ്രീ. .എം.ആരിഫ്

()അരൂര്‍ മണ്ഡലത്തിലെ എസ്.എം.ജെ.എച്ച്.എസ് തൈക്കാട്ടുശ്ശേരി, ജി.യു.പി.എസ് അരൂക്കുറ്റി, സെന്റ് മേരീസ് എച്ച്.എസ് മണപ്പുറം എന്നീ സ്കൂളുകളില്‍ സ്പോര്‍ട്സ് ഗ്രൌണ്ട് നിര്‍മ്മിക്കണം എന്ന സ്ഥലം

എം.എല്‍.എയുടെ അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി)വിദ്യാലയങ്ങളില്‍ സ്പോര്‍ട്സ് അടിസ്ഥാന സൌകര്യ വികസനത്തിനായി നിലവില്‍ എന്തെല്ലാം പദ്ധതികളാണ് ഉള്ളത്; ആയത് നടപ്പിലാക്കുന്നത് എപ്രകാരമാണ്; അരൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍-എയിഡഡ് വിദ്യാലയങ്ങളില്‍ സ്പോര്‍ട്സ് അടിസ്ഥാന സൌകര്യ വികസനത്തിന് ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന് ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലിന് നിര്‍ദ്ദേശം നല്‍കുമോ; ഇപ്രകാരമുള്ള നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിനും സ്പോര്‍ട്സ് വകുപ്പിനും നിര്‍ദ്ദേശം നല്‍കുമോ?

2102

സ്റേഡിയങ്ങള്‍ക്കുള്ള മാനേജ്മെന്റ് കോഡ്

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. . റ്റി. ജോര്‍ജ്

ശ്രീ.ഹൈബി ഈഡന്‍

()സംസ്ഥാനത്തെ സ്റേഡിയങ്ങള്‍ക്ക് മാനേജ്മെന്റ് കോഡ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)കളിസ്ഥലങ്ങള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയ്ക്കും കോഡ് ബാധകമാക്കുന്നത് പരിഗണിക്കുമോ?

2103

ഗ്രാമീണ സ്റേഡിയങ്ങളുടെ നവീകരണം

ശ്രീ.പുരുഷന്‍ കടലുണ്ടി

()ഗ്രാമീണ സ്റേഡിയങ്ങളുടെ നവീകരണത്തിന് ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ബാലുശ്ശേരിയില്‍ ഗ്രാമീണ സ്റേഡിയം നവീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

2104

സ്പോര്‍ട്സ് ഹോസ്റലുകളുടെ അപര്യാപ്തത

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ശ്രീ. . പ്രദീപ്കുമാര്‍

ശ്രീ.വി. ശിവന്‍കുട്ടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()സ്പോര്‍ട്സ് ഹോസ്റലുകള്‍ വേണ്ടത്രയില്ലാത്തതും, ഉള്ളവയില്‍ അടിസ്ഥാന സൌകര്യമില്ലാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം ഹോസ്റലുകളില്‍ കായികതാരങ്ങള്‍ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതായി മനസ്സിലാക്കിയിട്ടുണ്ടോ;

(സി)എങ്കില്‍ ഇത് തടയാനും കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനും എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

2105

കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജിന്കളിസ്ഥലം

ശ്രീ. മോന്‍സ് ജോസഫ്

()കിടങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ കളിസ്ഥലനിര്‍മ്മാണവുമായി ബന്ധപ്പെട്ട് 3.9.2011 തീയതി വകുപ്പ് മന്ത്രിയ്ക്ക് നല്‍കിയ നിവേദനം നടപടിക്കായി വകുപ്പ് ഡയറക്ടര്‍ക്ക് അയച്ചതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത നിവേദനവുമായി ബന്ധപ്പെട്ട ഡയറക്ടറേറ്റിലെ ഫയല്‍ നമ്പര്‍ നല്‍കാമോ; ഇതിനായി പ്രൊപ്പോസലുകള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2106

കായിക താരങ്ങള്‍ക്ക് ജോലി

ശ്രീ. ആര്‍. രാജേഷ്

()എത്ര കായികതാരങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജോലി നല്‍കിയിട്ടുള്ളത്; വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ആനുകൂല്യത്തിനായി കളരിപ്പയറ്റുപോലെയുള്ള കേരളത്തിന്റെ തനത് മത്സര ഇനങ്ങളില്‍ വിജയികള്‍ ആകുന്നവരെക്കൂടി പരിഗണിക്കുമോ?

2107

കേരള സ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, കേരള ചലച്ചിത്ര അക്കാഡമി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ജമീലാ പ്രകാശം

()സിനിമയുടെ പ്രോത്സാഹനാര്‍ത്ഥം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത്;

(ബി)അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)കേരള സ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ;

(ഡി)കേരള ചലച്ചിത്ര അക്കാഡമി നാളിതുവരെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ?

2108

ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രവര്‍ത്തന കാര്യക്ഷമത

ശ്രീ. വി. ഡി. സതീശന്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. ഹൈബി ഈഡന്‍

ശ്രീ. പി. . മാധവന്‍

() ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമ മാക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂ ത്രണം ചെയ്തിരിക്കുന്നത് ;

(ബി) ഇവയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

(സി) ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ധവളപത്രം ഇറക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദ മാക്കുമോ ?

2109

കലാമൂല്യമുള്ള നല്ല സിനിമകള്‍ക്കു പ്രോത്സാഹനം

ശ്രീ. പി.തിലോത്തമന്‍

()കലാമൂല്യമുള്ള നല്ല സിനിമകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(ബി)വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നല്ല സിനിമകള്‍ പ്രചരിപ്പി ക്കുന്നതിനും അവയുടെ ആസ്വാദനം, ചിത്രനിര്‍മ്മാ ണത്തിന്റെ വിവിധ വശങ്ങള്‍ എന്നിവ അവരെ പരിചയപ്പെടുത്തുന്നതിനും സ്കൂള്‍ തലത്തില്‍ പരിശീലനം നല്‍കുമോ;

(സി)സിനിമയുടെ ചരിത്രം, നല്ല സിനിമകളുടെ നിര്‍മ്മാണം, സാങ്കേതിക വിദ്യ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറികളില്‍ ലഭ്യമാക്കുവാന്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുമോ?

2110

പ്രാദേശിക ഫിലിം ഫെസ്റിവലുകള്‍

ശ്രീമതി. കെ.കെ. ലതിക

()കേരള ചലച്ചിത്ര അക്കാദമിയില്‍ വിഖ്യാതമായ സിനിമകളുടെ പ്രിന്റുകള്‍ ലഭ്യമാണോ;

(ബി)നല്ല സിനിമകള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തലത്തില്‍ ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഇത്തരം ഫിലിം ഫെസ്റിവലുകള്‍ സംഘടിപ്പിക്കുവാന്‍ തയ്യാറാകുന്ന പ്രാദേശിക തലത്തിലുള്ള സമിതികള്‍ക്ക് സിനിമകളുടെ പ്രിന്റും സാമ്പത്തിക സഹായവും ലഭ്യമാക്കുമോ ?

2111

കായംകുളത്ത് മള്‍ട്ടിപ്ളക്സ് തീയറ്ററുകള്‍

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം നഗരസഭയില്‍ ഒരു സിനിമ തിയറ്റര്‍ പോലും ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കായംകുളത്ത് മള്‍ട്ടിപ്ളക്സ് തീയറ്ററുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2112

സിനിമാ തിയേറ്ററുകളിലെ ഭക്ഷണശാലകളിലെ അമിതവില

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()സംസ്ഥാനത്തെ മിക്ക സിനിമാ തീയേറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ഇരട്ടിയിലധികം വില ഈടാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമോ;

(ബി)ഇത്തരം ഭക്ഷണശാലകളില്‍ നിന്നും പായ്ക്ക്ഡ് ഭക്ഷണങ്ങളും പാനീയങ്ങളും എം.ആര്‍.പി. നിരക്കില്‍ ലഭിക്കുന്നതിനുവേണ്ട കര്‍ശന നടപടി സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.