UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2430

പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ പദ്ധതി വിനിയോഗം

ശ്രീ. എസ്. രാജേന്ദ്രന്‍

സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ 2001-06 വരെയും 2006-11 വരെയുള്ള പദ്ധതി വിനിയോഗത്തിന്റെ കണക്ക് ലഭ്യമാക്കുമോ ?

2431

പട്ടികവര്‍ഗ്ഗക്കാരുടെ പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണം

ശ്രീ. വി. ശശി

()പട്ടികവര്‍ഗ്ഗക്കാരുടെ പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ; കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതിനായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)പട്ടികവര്‍ഗ്ഗക്കാരുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എന്തുതുക ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

2432

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സൌകര്യം

ശ്രീ. ഷാഫി പറമ്പില്‍

,, വി.റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി.. മാധവന്‍

()പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സൌകര്യം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി)ഇതിനുവേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

2433

പട്ടികവര്‍ഗ്ഗ മേഖലയില്‍ കുടുംബശ്രീ പദ്ധതികള്‍ക്ക് അനുവദിച്ച തുക

ശ്രീ. ബി. ഡി. ദേവസ്സി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പട്ടികവര്‍ഗ്ഗ മേഖലയില്‍ കുടുംബശ്രീ പദ്ധതികള്‍ക്കായി എത്ര തുക അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

2434

ഭൂരഹിതരായ എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഭൂമി

ശ്രീ. . കെ. ബാലന്‍

,, എസ്. രാജേന്ദ്രന്‍

,, സി. കൃഷ്ണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

()ഭൂരഹിതരായ എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഭൂമി നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)2012 മാര്‍ച്ച് 31 വരെ ഇത്തരത്തില്‍ എത്ര പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(സി)പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിച്ചുവോ ; ഇല്ലെങ്കില്‍ കാരണമെന്തെന്ന് വിശദമാക്കുമോ?

2435

ട്രൈബല്‍ സഹായി സെന്റര്‍

ശ്രീ. വി. ശശി

() സംസ്ഥാനത്ത് ഏതെല്ലാം ട്രൈബല്‍ ഏര്യാകളില്‍ സഹായി സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി) കഴിഞ്ഞ വര്‍ഷം എത്ര സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അത് ഏതെല്ലാമെന്നും വ്യക്തമാക്കാമോ; ഈ സെന്ററുകള്‍ ആരംഭിക്കാന്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി) സഹായ സെന്ററുകള്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് വിവരിക്കാമോ ?

2436

റ്റി. ആര്‍.ഡി.എം. പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റ്റി.ആര്‍.ഡി.എം വഴി എത്ര പേര്‍ക്ക് ഭൂമിയും പുതിയതായി വീടും നല്‍കിയിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ;

(ബി)പുനരധിവാസകേന്ദ്രങ്ങളില്‍ ഇപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)പുനരധിവാസകേന്ദ്രങ്ങളില്‍ പ്രത്യേകിച്ച് മറയുര്‍, കുണ്ടള, ആറളം ചിന്നക്കനാല്‍ മുതലായ പ്രദേശങ്ങളില്‍ ‘ടഛഘഅഞ എഋചഇകചഏ’ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ; ആയാത് എത്ര നാളുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2437

ആദിവാസി കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. വി. ഡി. സതീശന്‍

,, ഷാഫി പറമ്പില്‍

,, പാലോട് രവി

,, റ്റി. എന്‍. പ്രതാപന്‍

()സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)തിരിച്ചറിയല്‍ കാര്‍ഡില്‍ എന്തെല്ലാം വിവരങ്ങളാണ് ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(സി)കാര്‍ഡ് ലഭിക്കുന്നതുമൂലം ആദിവാസികള്‍ക്കുണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തെല്ലാം;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

2438

പട്ടികവര്‍ഗ്ഗ കുടുംബങ്ങളില്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് നടപടി

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

()പട്ടികവര്‍ഗ്ഗ കുടുംബങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇതുവരെ ലഭിക്കാത്തവരുടെ വിശദമായ കണക്ക് ലഭ്യമാക്കുമോ ;

(ബി)റേഷന്‍ കാര്‍ഡിന്റെ അഭാവം മൂലം സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ടതായ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് യഥാസമയം ലഭിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ;

(സി)സൌജന്യമായി നല്‍കുന്ന അരി, റേഷന്‍ കാര്‍ഡ് ഇല്ലാത്ത പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ഡി)2011-2012 സാമ്പത്തിക വര്‍ഷം പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് വിനിയോഗിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ ?

2439

പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ ആരംഭിച്ചതും പൂര്‍ത്തീകരിച്ചതുമായ പ്രവര്‍ത്തനങ്ങളുടെ വിശദാംശം പ്രത്യേകം പ്രത്യേകമായി വെളിപ്പെടുത്തുമോ ?

2440

പട്ടിക വിഭാഗത്തില്‍ മിശ്രവിവാഹ ധനസഹായം

ശ്രീ. എസ്. രാജേന്ദ്രന്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് പട്ടിക വിഭാഗത്തില്‍ മിശ്രവിവാഹ ധനസഹായം എത്രയായിരുന്നു; പ്രസ്തുത ധനസഹായം എത്രയായി വര്‍ദ്ധിപ്പിച്ചു കൊടുത്തു;

(ബി)ഈ സര്‍ക്കാര്‍ എത്രപേര്‍ക്ക് പ്രസ്തുത ധനസഹായം നല്‍കിയിട്ടുണ്ട്; പ്രസ്തുത ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്രയെന്ന് വെളിപ്പെടുത്തുമോ?

2441

മറാഠി സമുദായത്തില്‍പ്പെട്ടവരെ പട്ടികവര്‍ഗ്ഗ ലിസ്റില്‍ നിന്നും ഒഴിവാക്കിയ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ വളരെ പിന്നോക്കവും ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുമായ മറാഠി സമുദായത്തില്‍പ്പെട്ടവരെ പട്ടികവര്‍ഗ്ഗ ലിസ്റില്‍ നിന്നും ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുന്നതിനും, ഇവരെ ഈ ലിസ്റില്‍ തന്നെ നിലനിര്‍ത്തുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ?

2442

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

ശ്രീ. ബി.ഡി.ദേവസ്സി

()ജില്ലകള്‍ തോറും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിക്കുമെന്ന സപ്തധാര പദ്ധതിയുടെ പ്രഖ്യാപനം നടപ്പാക്കപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം ജില്ലകളില്‍ ഇതുവരെ മെഡിക്കല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്;

(ഡി)ഇതിനായി എന്ത് തുക ചെലവായി; എത്ര പേര്‍ക്കിതിന്റെ സേവനം ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നും വെളിപ്പെടുത്തുമോ?

2443

പട്ടികവര്‍ഗ്ഗക്കാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. പി. . മാധവന്‍

,, കെ. അച്ചുതന്‍

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

()പട്ടികവര്‍ഗ്ഗക്കാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും ഇല്ലാതാക്കുന്ന വിധത്തില്‍ ആരോഗ്യ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)മെച്ചപ്പെട്ട ആശുപത്രികള്‍ ഇവരുടെ വാസസ്ഥലത്തിനടുത്ത് തുടങ്ങുന്നതിനും രോഗപ്രതിരോധത്തിനായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തയ്യാറാകുമോ; ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2444

ചികിത്സാ ധനസഹായം

ശ്രീ. മോന്‍സ് ജോസഫ്

()പട്ടിക വര്‍ഗക്കാര്‍ക്കുള്ള ചികിത്സാ സഹായമായി ഈ സാമ്പത്തിക വര്‍ഷം എത്ര കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്; കേന്ദ്ര ധനസഹായമായി എത്ര രൂപ ലഭിക്കുന്നുണ്ട്;

(ബി)എന്‍.കെ.രാജന്‍, ഓമല്ലൂര്‍, കാഞ്ഞിരന്താനം എന്നയാളുടെ ചികിത്സാ ധനസഹായത്തിനു വേണ്ടി ബഹുമാനപ്പെട്ട മന്ത്രിക്ക് 8-2-2012ല്‍ നല്‍കിയ അപേക്ഷയില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(സി)പട്ടികവര്‍ഗ്ഗ, ചികിത്സാ ധനസഹായം വ്യക്തികള്‍ക്ക് ഏതു മാര്‍ഗ്ഗത്തിലൂടെയാണ് വിതരണം ചെയ്യുന്നത്?

2445

ആദിവാസികള്‍ക്ക് സമഗ്ര ആരോഗ്യ പദ്ധതി

ശ്രീ. ബി.ഡി.ദേവസ്സി

() ഇന്ത്യയിലാദ്യമായി ആദിവാസികള്‍ക്ക് പൂര്‍ണ്ണമായും സൌജന്യ ചികിത്സ ഉറപ്പു നല്‍കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ ആനുകൂല്യം എത്ര ആദിവാസികള്‍ക്ക് ലഭിച്ചിട്ടുണ്ട്; ഇതുവരെ ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതി പിന്‍തുടരുന്നുണ്ടോ എങ്കില്‍ വിശദമാക്കാമോ;

2446

സഞ്ചരിക്കുന്ന വൈദ്യസഹായ യൂണിറ്റുകള്‍

ശ്രീ. . കെ. ബാലന്‍

()ആദിവാസിമേഖലയില്‍ എത്ര സഞ്ചരിക്കുന്ന വൈദ്യസഹായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; ജില്ലയും മേഖലയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി എത്ര യൂണിറ്റുകള്‍ കൂടി ആരംഭിച്ചു; ജില്ലയും മേഖലയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

2447

കൂമ്പാറ ഗവണ്‍മെന്റ് ട്രൈബല്‍ എല്‍. പി. സ്കൂള്‍ കെട്ടിടം പുനര്‍ നിര്‍മ്മാണം

ശ്രീ. സി. മോയിന്‍കുട്ടി

()തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ഗവണ്‍മെന്റ് ട്രൈബല്‍ എല്‍. പി. സ്കൂള്‍ കെട്ടിടം അന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ളതും മേല്‍ക്കൂര ജീര്‍ണ്ണിച്ച അവസ്ഥയിലുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്കൂള്‍ കെട്ടിടം പുനര്‍ നിര്‍മ്മിക്കാനുള്ള അനുമതികളും ഫണ്ടും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമോ?

2448

പുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍

ശ്രീ. എം.ചന്ദ്രന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എം.ആര്‍.എസ്.പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ എത്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പുതിയ പ്ളസ് ടൂ കോഴ്സുകള്‍ക്ക് അനുമതി നല്‍കിയെന്നും, അതുവഴി എത്ര സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നും വ്യക്തമാക്കുമോ?

2449

വയനാട്ടില്‍ ട്രൈബല്‍ മെഡിക്കല്‍ കോളേജ്

ശ്രീ. എളമരം കരീം

()വയനാട്ടില്‍ ട്രൈബല്‍ മെഡിക്കല്‍ കോളേജ് തുടങ്ങുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലായോ ; ഇതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി)ഈ ആവശ്യത്തിന് ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നു; ഇതില്‍ എത്ര തുക ചെലവായി എന്ന് വ്യക്തമാക്കാമോ ?

2450

പട്ടികവര്‍ഗ്ഗ കോളനികളില്‍ വൈദ്യുതി എത്തിക്കുന്നതിന് നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കോളനികളില്‍ വൈദ്യുതി എത്തിക്കുന്നതിന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് എത്ര പട്ടികവര്‍ഗ്ഗ കോളനികളില്‍ വൈദ്യുതികരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2451

പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ സോളാര്‍ വൈദ്യുതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

()സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ സോളാര്‍ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദവിവരം നല്‍കാമോ;

(ബി)വൈദ്യുതി ലഭ്യതയില്ലാത്ത സംസ്ഥാനത്തിന്റെ മലയോര മേഖലയിലെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളെക്കുറിച്ചുള്ള വിവര ശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അവയെ സംബന്ധിച്ച വിശദ വിവരം നല്‍കാമോ;

(സി)മുന്‍കാലത്ത് പട്ടികവര്‍ഗ്ഗ മേഖലയില്‍ സോളാര്‍ വൈദ്യുതി ഉപയോഗിച്ചുള്ള ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്നും അവ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണോ?

2452

മണ്ണന്തലയിലെ അംബേദ്കര്‍ ഭവന്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()മണ്ണന്തലയിലെ അംബേദ്കര്‍ ഭവന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താറുണ്ടോ;

(ബി)ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നാണ് ആരംഭിച്ചത്; ഇതിനായി ഇതുവരെ എത്ര തുക ചെലവായി; നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അറിയിക്കുമോ ?

2453

സ്കില്‍ ഡെവലപ്പ്മെന്റ് സെന്റര്‍’

ശ്രീ. രാജു എബ്രഹാം

()യുവജനങ്ങളില്‍ ഭാഷാപരിശീലനം, വ്യക്തിത്വ വികസനം, നൈപുണ്യ വികസനം എന്നിവയില്‍ പരിശീലനം നല്‍കുന്നതിനായി ‘സ്കില്‍ ഡെവലപ്പ്മെന്റ് സെന്റര്‍’ ആരംഭിക്കുമെന്ന സപ്തധാര പരിപാടിയുടെ പ്രഖ്യാപനം നടപ്പാക്കപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ ഇത് നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ?

2454

'ഗദ്ദിക' നാടന്‍കലാ-വിപണനമേള

ശ്രീ. പുരുഷന്‍ കടലുണ്ടി

()പട്ടികവിഭാഗക്കാരുടെ തനത് കലകള്‍ പരിപോഷിപ്പിക്കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ 'ഗദ്ദിക' നാടന്‍കലാ-

വിപണനമേളയുടെ വിശദാംശങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരത്തില്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അവയുടെ വിശദാംശം വെളിപ്പെടുത്തുമോ?

2455

എല്‍.. ഡി. ലൈറ്റിങ്ങ്

ശ്രീ. കെ. കെ. നാരായണന്‍

()സംസ്ഥാനത്തെ മ്യൂസിയങ്ങളിലും മറ്റുനുബന്ധ സ്ഥാപനങ്ങളിലും എല്‍..ഡി. ലൈറ്റീങ്ങ് സ്ഥാപിച്ച്, വൈദ്യുതിയും പണവും ലാഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരം പ്രവര്‍ത്തികള്‍ എവിടെയെങ്കിലും നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(സി)ഇതാടൊപ്പം സൌരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2456

മ്യൂസിയം, മൃഗശാല എന്നിവിടങ്ങളില്‍ ഓട്ടോമാറ്റിക് ടിക്കറ്റിംഗ് കിയോസ്ക്ക്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഉത്സവകാലങ്ങളില്‍ മ്യൂസിയം, മൃഗശാല എന്നിവ കാണാനെത്തുന്നവര്‍ക്ക് കൌണ്ടര്‍ വഴി ടിക്കറ്റ് കൊടുക്കുന്നതിലെ കാല താമസം ഒഴിവാക്കുന്നതിന് ‘ഓട്ടോമാറ്റിക് ടിക്കറ്റിംഗ് കിയോസ്ക്ക്’ സ്ഥാപിക്കുന്നതാണെന്ന സപ്തധാര പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത മെഷീന്‍ സ്ഥാപിക്കുകയാണെങ്കില്‍ അതിന്റെ ചുമതല ആര്‍ക്കാണ് നല്‍കുവാനുദ്ദേശിക്കുന്നത്; ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2457

കാഴ്ചബംഗ്ളാവുകളിലുള്ള ജീവികളുടെ എണ്ണം

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്തെ കാഴ്ചബംഗ്ളാവുകളില്‍ ഏതെങ്കിലും മൃഗങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി ചത്തൊടുങ്ങിയിട്ടുണ്ടോ;

(ബി)ഇന്ത്യയ്ക്കുപുറത്ത് നിന്നുള്ള ഏതെല്ലാം ജീവികളാണ് ഇപ്പോള്‍ കാഴ്ചബംഗ്ളാവുകളിലുള്ളതെന്ന് അറിയിക്കുമോ;

(സി)പുതിയ പക്ഷികളെയോ മൃഗങ്ങളെയോ മൃഗശാലകളിലേയ്ക്ക് യില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ഏതെല്ലാം ജീവികളെ ഏതെല്ലാം മൃഗശാലയിലേക്കാണ് എത്തിക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.