UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2315

മുല്ലപ്പെരിയാറില്‍ പുതിയ ഡാം

ശ്രീ.പി.സി. ജോര്‍ജ്

ഡോ.എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

()മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനം നടത്തിയോ; ഏത് ഏജന്‍സിയാണ് പഠനം നടത്തിയത്; ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)പ്രസ്തുത ഡാം നിര്‍മ്മിക്കുന്നതിനുള്ള ‘സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്’ രൂപം നല്‍കാന്‍ സാധിച്ചുവോ; ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ഏതുഘട്ടം വരെയായി;

(സി)പുതിയ ഡാം നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുന്നതിന് എന്തെല്ലാം നടപടികള്‍ അവശേഷിക്കുന്നുണ്ടെന്ന് അറിയിക്കുമോ ?

2316

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, എം. ഉമ്മര്‍

,, കെ. എന്‍. . ഖാദര്‍

()തിരുവിതാംകൂര്‍ സംസ്ഥാനവുമായി മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രധാന വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു എന്ന് വെളിപ്പെടുത്തുമോ;

(ബി)സ്വാതന്ത്യ്ര ലബ്ധിക്കുശേഷം എപ്പോഴെല്ലാം ഈ കരാര്‍ പുതുക്കിയിട്ടുണ്ട്; ഏറ്റവും ഒടുവില്‍ കരാര്‍ പുതുക്കിയത് എന്നാണ്;

(സി)കേരള സംസ്ഥാനം രൂപീകൃതമായ ശേഷം സംസ്ഥാനാതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഡാമിന്റെ സംരക്ഷണാധികാരം തമിഴ്നാടിന് നല്കിക്കൊണ്ടുള്ള വ്യവസ്ഥയോടെ കരാര്‍ പുതുക്കിയ സാഹചര്യം എന്തായിരുന്നു എന്ന് വിശദമാക്കുമോ;

(ഡി)മുല്ലപ്പെരിയാറിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച് ഡാം നിറയുന്ന സാഹചര്യമുണ്ടായാല്‍ ഡാമിന് തകര്‍ച്ചയുണ്ടാകാന്‍ ഇടയുണ്ടെന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ വിദഗ്ധോപദേശം ഉണ്ടായിരുന്ന കാര്യം അറിവുണ്ടോ; എങ്കില്‍ കരാര്‍ പുതുക്കുന്ന വേളയില്‍ ഡാം സുരക്ഷയുടെ കാര്യത്തില്‍ വ്യക്തവും ശക്തവുമായ വ്യവസ്ഥകള്‍ ചേര്‍ക്കാതിരിക്കാനുള്ള കാരണമെന്താണ്; ഉത്തരവാദിത്തം ആര്‍ക്കാണ് എന്ന് വ്യക്തമാക്കാമോ?

2317

മുല്ലപ്പെരിയാര്‍ അണക്കെട്ട് - വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നുള്ള വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കുന്നുണ്ടോ;

(ബി)പുതിയ ഡാം പണിയണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ;

(സി)ഡാം സുരക്ഷിതമാണെന്നും ഇനിയും ഏറെനാള്‍ നിലനില്‍ക്കുമെന്നും സര്‍ക്കാരിന് ഉറപ്പു നല്‍കാനാകുമോ;

(ഡി)ഡാമിന്റെ അപകടാവസ്ഥ ജീവനുഭീഷണിയാണെന്നുള്ള ലക്ഷക്കണക്കിനാളുകളുടെ ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയില്‍ എന്ത് വാദമാണ് സമര്‍പ്പിച്ചിട്ടുള്ളത്; വിശദമാക്കുമോ?

2318

മുല്ലപ്പെരിയാര്‍-പുതിയ ഡാമിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള “സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്” രൂപം നല്‍കുന്നതിനായി നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

2319

ഡാമുകളോട് ചേര്‍ന്ന് ഉദ്യാനങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

()സംസ്ഥാനത്തെ ഡാമുകളോട് അനുബന്ധിച്ച് പുതിയ ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുവാനും ഉള്ളവ നവീകരിക്കുവാനും ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ടൂറിസം വകുപ്പുമായി ചേര്‍ന്ന് ഉദ്യാനത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ?

2320

എം.എല്‍.. മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് മുന്‍ഗണന

ശ്രീ. . എം. ആരിഫ്

()എം.എല്‍.. മാര്‍ നിര്‍ദ്ദേശിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള പ്രവൃത്തികള്‍ക്ക് ജലവിഭവ വകുപ്പില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി)1.2.2012-ലെ സി.. (ജലസേചനം) തിരുവനന്തപുരം 35/ഢകജ/2012 (ണഞ) എന്ന നമ്പറിലുള്ള അപേക്ഷ പരിശോധിച്ചിട്ടുണ്ടോ:

(സി)പ്രസ്തുത അപേക്ഷയില്‍ പറയുന്ന പ്രശ്നങ്ങളുടെ ഗൌരവം കണക്കിലെടുത്ത് പ്രസ്തുത പ്രവൃത്തി വേഗത്തില്‍ നടപ്പാക്കുന്നതിനു സത്വര നടപടി കൈകൊള്ളുമോ ?

2321

കാര്യംകോട് പൂഴ - പാലായി വളവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ തെക്കന്‍ ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായും കാര്‍ഷികാവശ്യങ്ങള്‍ ഉദ്ദേശിച്ചുകൊണ്ടുമുള്ള കാര്യംകോട് പുഴയില്‍ പാലായി വളവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടും പദ്ധതിക്കുള്ള അനുമതി ലഭിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഈ പദ്ധതിക്ക് എപ്പോള്‍ അനുമതി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

2322

ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ പദ്ധതി

ശ്രീ. കെ. ദാസന്‍

()മുന്‍സര്‍ക്കാരിന്റെ കാലത്ത് മലബാര്‍ ഇറിഗേഷന്‍ പാക്കേജില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി)ഈ പദ്ധതിയുടെ പുതുക്കിയ എസ്റിമേറ്റ് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ സാമ്പത്തികാനുമതി ലഭിക്കുന്നതിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന് അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുമതി എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കാമോ;

(സി)ഈ പദ്ധതി എപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കും എന്ന് വ്യക്തമാക്കാമോ ?

2323

കുറ്റ്യാടി ജലസേചന പദ്ധതി

ശ്രീ. സി. കെ. നാണു

()കുറ്റ്യാടി ജലസേചന പദ്ധതിയുടെ തകരാറുകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കനാല്‍ ജലം ലഭ്യമാകാത്തതിന്റെ ഫലമായി വയല്‍ നികത്തുകയും കാര്‍ഷിക രംഗത്ത് നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ കുറ്റ്യാടി കനാലിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ ?

2324

പഴശ്ശി ജലസേചന പദ്ധതി

ശ്രീ. സണ്ണി ജോസഫ്

()പഴശ്ശി ജലസേചന പദ്ധതിയുടെ ഷട്ടറുകള്‍ തകരാറായതിനാല്‍ ജലസംഭരണിയുടെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രശ്നം പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(സി)പഴശ്ശി ഡാമിലെ ചോര്‍ച്ച തടയുന്നതിനുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശിക്കുമോ ?

2325

അങ്കമാലി നിയോജക മണ്ഡലത്തിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് അങ്കമാലി നിയോജക മണ്ഡലത്തിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി അനുവദിച്ച 11.50 കോടിരൂപയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ നീണ്ടുപോകുന്നതിന്റെ കാരണം വിശദമാക്കുമോ;

(ബി)ജലവിഭവ വകുപ്പിലെ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗങ്ങള്‍ക്ക് പരസ്പരം സഹകരണമില്ലാത്തതിനാലാണ് പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിടുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

2326

കൊയിലാണ്ടി-മേജര്‍, മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ. കെ. ദാസന്‍

()2011-12 ബജറ്റില്‍ തുക അനുവദിച്ചതും കൊയിലാണ്ടി മണ്ഡലത്തില്‍ മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതുമായ പ്രവൃത്തികളുടെ വിശദമായ വിവരം വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ;

(ബി)2012-2013 ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ വിഭാഗങ്ങളില്‍ ഭരണാനുമതി നല്‍കി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാം; ഓരോ പ്രവൃത്തിയുടെയും ഭരണാനുമതിയുള്ള തുക എത്രയെന്ന് വിശദമാക്കുമോ?

2327

കുട്ടനാട് താലൂക്ക് - മേജര്‍/മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് താലൂക്കില്‍ മേജര്‍/മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ കീഴില്‍ വിവിധ പ്രവൃത്തികള്‍ക്ക് സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളുടെ ഫയല്‍ നമ്പര്‍ സഹിതം വിശദാംശം ലഭ്യമാക്കുമോ;

(ബി)കൈനകരി പഞ്ചായത്തിലെ പ്രിയദര്‍ശിനി ജെട്ടി, ആറുപങ്ക് ജെട്ടി, ആര്‍ ബ്ളോക്ക് പാലാ ടിമ്പേഴ്സ് ജെട്ടി, നടുത്തുരുത്ത് ഗ്രാമീണ ജെട്ടി, പുത്തന്‍ കായല്‍ ജെട്ടി എന്നിവ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് മുന്‍ഗണന നല്കുമോ?

2328

കനാലുകളുടെ നവീകരണം പഠന സമിതി

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ എ.സി. കനാലിന്റെ നവീകരണത്തിനായി കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കുവാനും പഠനം നടത്തുവാനും സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈ സമിതി പഠനം നടത്തി പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചുവോ; എങ്കില്‍ വിശദാംശം നല്‍കാമോ;

(സി)ഇല്ലെങ്കില്‍ അടിയന്തിരമായി പഠനം നടത്തി പദ്ധതി തയ്യാറാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

2329

ആലപ്പുഴ ടൌണ്‍ കനാല്‍ ശുദ്ധീകരണം

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ടൌണ്‍ കനാലുകളില്‍ കടലില്‍ നിന്നും ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കുന്നതിനായുള്ള പദ്ധതി നിലവിലുണ്ടോ;

(ബി)വിശദമായ പദ്ധതി റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ എന്നത്തേയ്ക്കു പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് ?

2330

പൊന്നാനി-കനോലി കനാല്‍കര സംരക്ഷണ പദ്ധതി

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തിലൂടെ കടന്നു പോകുന്ന കനോലി കനാലിന്റെ കര സംരക്ഷിക്കുന്ന പദ്ധതി പാതിവഴിയില്‍ മുടങ്ങികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ശേഷിക്കുന്ന ജോലികള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തി തുടങ്ങാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കുമോ;

(സി)കനാലിന്റെ ഇരുകരകളും സംരക്ഷിക്കാനുള്ള പില്ലര്‍, സ്ളാബ് എന്നിവ വര്‍ഷങ്ങളായി നിര്‍മ്മിച്ച് വിവിധ സ്ഥലങ്ങളില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇവ ഉപയോഗപ്പെടുത്തി എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2331

കടലാക്രമണവും കരയിടിച്ചിലും നേരിടുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വ്യാപകമായ കടലാക്രമണവും കരയിടിച്ചിലും നേരിടുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ചതെന്നും ഇതില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

2332

അമ്പലപ്പുഴയില്‍ കടലാക്രമണം തടയുന്നതിന് നടപടി

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളി, പുറക്കാട്, കാക്കാഴംപടിഞ്ഞാറ്, നീര്‍ക്കുന്നം, വണ്ടാനം പടിഞ്ഞാറ് തുടങ്ങിയ തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീക്ഷണിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതിന് മുമ്പ് ഈ പ്രദേശങ്ങളില്‍ എന്തെല്ലാം സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത് ;

(സി)പുറക്കാട് ഗ്രാമപഞ്ചായത്തിലെ 1, 17, 18 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

2333

കടലാക്രമണ മേഖലകളില്‍ പുലിമുട്ടുകള്‍ നിര്‍മ്മാണം

ശ്രീ. വി. പി. സജീന്ദ്രന്‍

,, വി.റ്റി. ബല്‍റാം

,, പി. സി. വിഷ്ണുനാഥ്

,, . റ്റി. ജോര്‍ജ്

()കടലാക്രമണമുള്ള മേഖലകളില്‍ ജനങ്ങളുടെ സുരക്ഷക്കായി എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് ;

(ബി)ഇതിനായി പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)എന്തെല്ലാം സഹായങ്ങളാണ് ഇതിനുവേണ്ടി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത് ?

2334

ഭൂഗര്‍ഭജലനിരപ്പ്

ശ്രീമതി ഗീതാ ഗോപി

()കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് വളരെ താഴ്ന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

2335

പ്ളാച്ചിമട ട്രൈബ്യൂണല്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

()പ്ളാച്ചിമട ട്രൈബ്യൂണല്‍ എന്നത്തേയ്ക്ക് നിലവില്‍ വരുമെന്ന് വ്യക്തമാക്കുമോ;

(ബി)ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിന് നിലവിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ;

(സി)ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിന് നാളിതുവരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കുമോ?

2336

ഭൂഗര്‍ഭജലത്തിന്റെ ലഭ്യത

ശ്രീ. സി.കെ. നാണു

()കോഴിക്കോട് ജില്ലയില്‍ ഭൂഗര്‍ഭജലം ലഭ്യമല്ലാത്ത ഏതെങ്കിലും പ്രദേശം ഉണ്ടോ; ഉണ്ടെങ്കില്‍ അവ ഏതൊക്കെ പഞ്ചായത്തുകളിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പൈപ്പ് ലൈന്‍ നിലവിലില്ലാത്ത സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഭൂഗര്‍ഭ ജലത്തിന്റെ ലഭ്യത പരിശോധിക്കാന്‍ എന്തെല്ലാം ആധുനിക സംവിധാനങ്ങളാണ്ഉപയോഗപ്പെടുത്തുന്നത്എന്ന് വ്യക്തമാക്കുമോ?

(ഡി)പൈപ്പ് ലൈന്‍ ഇല്ലാത്ത പ്രദേശത്ത് കുഴല്‍ കിണര്‍ അനുവദിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നതെന്ന് അറിയിക്കുമോ ?

2337

ഭൂഗര്‍ഭജലശേഖരത്തിലുണ്ടായ വ്യതിയാനം-നിരീക്ഷണ സംവിധാനം

ശ്രീ. സി. മമ്മൂട്ടി

,, പി. ഉബൈദുളള

,, കെ. മുഹമ്മദുണ്ണി ഹാജി

,, എന്‍. ഷംസുദ്ദീന്‍

()സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നതിന് നിലവിലുളള സംവിധാനമെന്താണെന്ന് വിശദമാക്കുമോ;

(ബി)കഴിഞ്ഞ ക്ക10 വര്‍ഷത്തിനിടയില്‍ ജലനിരപ്പിലുണ്ടായിട്ടുളള വ്യത്യാസം സംബന്ധിച്ച് ശേഖരിച്ചിട്ടുളള വിവരം വെളിപ്പെടുത്താമോ;

(സി)ഭൂഗര്‍ഭ ജലശേഖരം പരിപോഷിപ്പിക്കാനുദ്ദേശിച്ചുളള പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;

(ഡി)ഈ പദ്ധതികള്‍ മുഖേന ഭൂഗര്‍ഭ ജലശേഖരത്തിലുണ്ടായ വ്യത്യാസം സംബന്ധിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

2338

ജലവിഭവ വകുപ്പിന് വകയിരുത്തിയിരുന്ന തുക

ശ്രീമതി ജമീലാ പ്രകാശം

()2011-12 സാമ്പത്തിക വര്‍ഷത്തില്‍ ജലവിഭവ വകുപ്പിന് വേണ്ടി ബഡ്ജറ്റില്‍ വകയിരുത്തിയ തുകയില്‍ എത്ര ശതമാനം ചെലവഴിച്ചു;

(ബി)എന്തൊക്കെ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രസ്തുത തുക ചെലവഴിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)എത്ര ശതമാനം തുക ചെലവഴിക്കാതെയുണ്ട്; അത് ചെലവഴിക്കാതിരിക്കാനുള്ള കാരണമെന്ത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2339

നേമം മണ്ഡലത്തിലെ കുളങ്ങള്‍ ഉപയോഗ്യയോഗ്യമാക്കാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിവിധ വാര്‍ഡുകളിലുള്ള ഏതൊക്കെ കുളങ്ങള്‍ ഉപയോഗയോഗ്യമാണെന്നു വ്യക്തമാക്കുമോ ;

(ബി)നേമം മണ്ഡലത്തിലെ ഉപയോഗയോഗ്യമല്ലാത്ത കുളങ്ങളുടെ ശുചീകരണ-നവീകരണ പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന ചെറുകിട ജലസേചന വിഭാഗം ഉദ്ദേശിക്കുന്നുണ്ടോ?

2340

ജൂനിയര്‍ ഹൈഡ്രോളജിസ്റ് നിയമനം

ശ്രീ. . ചന്ദ്രശേഖരന്‍

()ഭൂജല വകുപ്പില്‍ നേരിട്ടുള്ള നിയമനത്തിലൂടെ നികത്തേണ്ട ജൂനിയര്‍ ഹൈഡ്രോളജിസ്റുമാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ;

(ബി)പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിന് പി.എസ്.സി. പട്ടികയില്‍ നിന്ന് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ എത്ര നിയമനം നടത്തിയെന്നറിയിക്കാമോ;

(സി)നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടിസ്വീകരിക്കുമോ ?

2341

കാര്യങ്കോട് പുഴയിലെ വെന്റഡ് ചെക്ക് ഡാം ട്രാക്ടര്‍ വേ

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നബാര്‍ഡ് സഹായത്തോടെ അനുവദിച്ച കാര്യങ്കോട് പുഴയിലെ വെന്റഡ് ചെക്ക് ഡാം ട്രാക്ടര്‍ വേ എന്ന പദ്ധതിക്ക് നബാര്‍ഡില്‍ നിന്നും അന്തിമ അനുമതി ലഭിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ ?

2342

കോങ്ങാട് മണ്ഡലത്തിലെ ജല സ്രോതസ്സുകളുടെ സംരക്ഷണം

ശ്രീ. കെ. വി. വിജയദാസ്

()ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ആദ്യപടിയായി ഓരോ പഞ്ചായത്തിന്റെയും ഓരോ കുളംവീതം പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറായിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ 9 പഞ്ചായത്തുകളില്‍ ഏതെല്ലാം കുളങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഇതിനായി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച 47 കോടി രൂപയില്‍ നിന്ന് മേല്പറഞ്ഞ പഞ്ചായത്തിലെ ഏതൊക്കെ കുളങ്ങള്‍ക്കായി എത്ര തുക വീതം വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2343

ഡ്രിപ്പ് പദ്ധതി

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ ഡാമുകളുടെ പുനരുദ്ധാരണത്തിനും വികസനത്തിനുമായി 2012-13 വര്‍ഷത്തില്‍ പദ്ധതി വിഹിതമായി എത്ര രൂപയാണ് നീക്കി വച്ചിരിക്കുന്നത്; പ്രസ്തുത തുക പര്യാപ്തമാണോ; ഇല്ലെങ്കില്‍ അധിക തുക എങ്ങനെ വകയിരുത്തും എന്ന് വ്യക്തമാക്കാമോ;

(ബി)ഡാം പുനരുദ്ധാരണത്തിനും വികസനത്തിനുമായുള്ള ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ഏതെല്ലാം ഡാമുകളാണ് പുനരുദ്ധരിക്കുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)എന്തെല്ലാം വികസന-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഡ്രിപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മലമ്പുഴ, കാഞ്ഞിരപ്പുഴ എന്നീ ഡാമുകളില്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

2344

ചിമ്മിനി ഡാം ഇക്കോ ടൂറിസം ബ്യൂട്ടിഫിക്കേഷന്‍ പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

()ചിമ്മിനി ഡാം ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് ഒന്നാം ഘട്ടം നടപ്പിലായിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ടൂറിസം വകുപ്പുമായി സഹകരിച്ച് ഡാം ബ്യൂട്ടിഫിക്കേഷന്‍ കൂടി നടപ്പിലാക്കി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതി തയ്യാറാക്കുമോ?

2345

ജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഡോ.കെ.ടി. ജലീല്‍

()സംസ്ഥാനത്തെ നദികളും മറ്റു ജലസ്രോതസ്സുകളും വലിയ തോതില്‍ മലിനീകരണത്തെ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, വലിയ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ പുറത്തുവിടുന്ന മാലിന്യങ്ങളാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ;

(സി)2009-ല്‍ ഭേദഗതി ചെയ്ത കേരള പഞ്ചായത്ത് രാജ് ആക്റ്റ്, കേരള മുനിസിപ്പാലിറ്റി ആക്റ്റ് എന്നിവ പ്രകാരം ജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട അധികാരികള്‍ കര്‍ശന നടപടി കൈക്കൊള്ളാത്തതാണോ മാലിന്യ പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമെന്നത് പരിശോധിച്ചിട്ടുണ്ടോ;

(ഡി)ഇതനുസരിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര കേസ്സുകള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

()ജലം മലിനമാക്കുന്നവരെ സംബന്ധിച്ച് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമോ;

(എഫ്)കൂടുതല്‍ മലിനീകരണ സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ ഒരു ഉന്നത ഉദ്യോഗസ്ഥ സംഘം മിന്നല്‍ പരിശോധന നടത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ യഥാസ്ഥലത്തുവെച്ചുതന്നെ നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുമോ;

(ജി)മലിനീകരണം നടത്തുന്നതായിട്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് കരുതുന്നുണ്ടോ ?

2346

അണക്കെട്ടുകളില്‍ നിന്നും മണല്‍ വാരല്‍

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്തെ ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള അണക്കെട്ടുകളില്‍ നിന്ന് മണല്‍വാരുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ അവ ഏതൊക്കെ;

(ബി)ഓരോ അണക്കെട്ടില്‍ നിന്നും മണല്‍ വാരിയ ഇനത്തില്‍ എത്ര തുക വീതം ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

2347

ശാസ്താംകോട്ട തടാകസംരക്ഷണം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ശാസ്താംകോട്ട ശുദ്ധജലതടാകം സംരക്ഷിക്കുന്നതിന് നാളിതുവരെ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)ശാസ്താംകോട്ട തടാകതീരത്തെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)ശാസ്താംകോട്ട തടാകം അടുത്ത കാലത്തായി വളരെയധികം ജലശോഷണം സംഭവിച്ച് ജലസമ്പത്ത് നഷ്ടപ്പെടുന്നതിന്റെ കാരണം പഠനവിഷയമാക്കിയിട്ടുണ്ടോ;

(ഡി)എങ്കില്‍ ഏത് ഏജന്‍സിയെയാണ് ഇതിന്റെ പഠനത്തിനായി നിയോഗിച്ചിരിക്കുന്നത്?

2348

നേമത്തെ പ്രധാന പദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികള്‍ ഏതൊക്കെയാണെന്നു വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതികള്‍ ഏതൊക്കെ നഗരസഭാ വാര്‍ഡുകളിലാണ് നടപ്പിലാക്കുന്നതെന്നും ഓരോ പദ്ധതിയ്ക്കും ചെലവഴിക്കുന്ന തുക എത്ര വീതമാണെന്നും വിശദമാക്കുമോ ?

2349

ജലനിധി രണ്ടാംഘട്ടം-പദ്ധതി പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ശശി

()ലോകബാങ്കിന്റെ സഹായത്തോടെയുള്ള ജലനിധി രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി 2011-12 വര്‍ഷത്തില്‍ എത്ര ഗ്രാമപഞ്ചായത്തുകളില്‍ പുതിയ പ്രോജക്ടുകള്‍ ആരംഭിച്ചു;

(ബി)ഇതിനായി പ്രസ്തുത വര്‍ഷം എത്ര തുകയാണ് ടാര്‍ജറ്റ് ഇട്ടിരുന്നത്; ഈ ടാര്‍ജറ്റ് പ്രകാരം എത്ര ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രസ്തുത പ്രോജക്ടിന്റെ ഫലം ലഭിക്കുമെന്ന് കണക്കാക്കിയിരുന്നു;

(സി)2011-12 വര്‍ഷം ടാര്‍ജറ്റ് ചെയ്ത പ്രോജക്ട് കോസ്റില്‍ എത്ര തുക ചെലവഴിച്ചു വെന്നും ഇതിന്റെ ഗുണം എത്ര ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിച്ചുവെന്നും വ്യക്തമാക്കാമോ?

2350

കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, എം. പി. വിന്‍സന്റ്

,, കെ. അച്ചുതന്‍

()ഈ സാമ്പത്തിക വര്‍ഷം എത്ര കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ബി)കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.