UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2724

അന്നപൂര്‍ണ്ണ പദ്ധതി

ശ്രീ. എം. ഹംസ

()65 വയസ്സു തികഞ്ഞ മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന 'അന്നപൂര്‍ണ്ണ പദ്ധതി' എന്നാണ് നടപ്പില്‍ വരുന്നത്;

(ബി)സംസ്ഥാനത്ത് എത്ര അന്നപൂര്‍ണ്ണ പദ്ധതി ഗുണഭോക്താക്കള്‍ ഉണ്ട്; ജില്ലാടിസ്ഥാനത്തില്‍ കണക്ക്

ലഭ്യമാക്കാമോ;

(സി)പ്രസ്തുത പദ്ധതിക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം എത്ര രൂപയാണ് ചെലവഴിച്ചത്; എത്രപേര്‍ക്ക് അതിന്റെ ഗുണം ലഭ്യമായി; ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് നല്‍കുമോ;

(ഡി)ഈ സാമ്പത്തിക വര്‍ഷം അന്നപൂര്‍ണ്ണ പദ്ധതിക്കായി എത്ര തുകയാണ് വകയിരുത്തിയിരിക്കുന്നത്; ഇത് പര്യാപ്തമാണോ; അല്ലെങ്കില്‍ എന്തുതുക അധികമായി വേണ്ടിവരുമെന്നാണ് കണക്ക് കൂട്ടിയിരിക്കുന്നത്; പ്രസ്തുത തുക ലഭ്യമാക്കുവാന്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ?

2725

സപ്ളൈകോ ആധുനികവല്‍ക്കരിക്കുന്നതിന് നടപടികള്‍

ശ്രീ. മോന്‍സ് ജോസഫ്

()പുതിയ സപ്ളൈകോ ചില്ലറ വില്‍പ്പനശാലകള്‍ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത് ;

(ബി)സപ്ളൈകോ ജീവനക്കാരുടെ അനുവദനീയമായ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കാമോ ;

(സി)സപ്ളൈകോ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ സൌകര്യാര്‍ത്ഥം മാവേലിസ്റോറുകളെ പരിഷ്കരിച്ച് ലാഭം സ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ആക്കാന്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ;

(ഡി)സപ്ളൈകോയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലുള്ള നിയമനം അവസാനിപ്പിച്ച് സപ്ളൈകോ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട പ്രൊമോഷന്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2726

സപ്ളൈകോയിലെ ന്യായവില വില്പനയുടെ വിശദാംശം

ശ്രീ..പി.ജയരാജന്‍

()സപ്ളൈകോ വില്‍പന കേന്ദ്രങ്ങളിലൂടെ ഏതെല്ലാം അവശ്യ വസ്തുക്കളാണ് ന്യായവിലക്കു വില്‍പ്പന നടത്തുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)സപ്ളൈകോ പ്രസ്തുത സാധനങ്ങള്‍ ഓരോന്നും 2011 ജനുവരിയില്‍ എന്തു വിലയ്ക്കാണു വില്‍പ്പന നടത്തിയിരുന്നതെന്നും ഇപ്പോഴത്തെ അവയുടെ വിലനിലവാരം എത്രയെന്നും വ്യക്തമാക്കുമോ ;

(സി)സപ്ളൈകോ വഴി വില്‍പന നടത്തുന്ന അവശ്യ ഭക്ഷ്യ സാധനങ്ങളില്‍ ഓരോ ഇനവും 2010-2011 -ലും 2011-2012-ലും എത്ര ക്വിന്റല്‍ വീതം വില്‍പന നടത്തിയെന്ന് വ്യക്തമാക്കുമോ ?

2727

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ഭക്ഷ്യധാന്യ സംഭരണം

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിന് സിവില്‍സപ്ളൈസ് കോര്‍പ്പറേഷനില്‍ ഇപ്പോള്‍ നിലവിലുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(ബി)ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നാണ് കോര്‍പ്പറേഷന്‍ സാധനങ്ങള്‍ വാങ്ങുന്നത്;

(സി)സപ്ളൈകോ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും ലോക്കല്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ വാങ്ങുന്ന സാധനങ്ങള്‍ എത്ര ശതമാനം ലാഭത്തിലാണ് വില്‍ക്കുന്നത്?

(ഡി)സപ്ളൈകോയില്‍ '' ടെന്‍ഡര്‍ സംവിധാനം നിലവിലുണ്ടോ?

2728

മാവേലി സ്റോറുകള്‍

ശ്രീ. വി. ശശി

()കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എത്ര മാവേലി സ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തി എന്ന് അറിയിക്കുമോ ;

(ബി)2011-2012 വര്‍ഷത്തില്‍ പുതുതായി എവിടെയെല്ലാം മാവേലി സ്റോറുകള്‍ ആരംഭിച്ചു ;

(സി)എത്ര സൂപ്പര്‍ മാവേലി സ്റോറുകളെ പീപ്പിള്‍സ് ബസാറുകള്‍ ആയി ഉയര്‍ത്തിയിട്ടുണ്ട് എന്നും അതെവിടെയെല്ലാമാണെന്നും വെളിപ്പെടുത്തുമോ ?

2729

സഞ്ചരിക്കുന്ന മാവേലിസ്റോര്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

()സംസ്ഥാനത്ത് സഞ്ചരിക്കുന്ന മാവേലി സ്റോര്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എവിടെയൊക്കെയാണ് ഇവ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)എല്ലാ നഗരങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും ഇവ തുടങ്ങുവാന്‍ നടപടിയെടുക്കുമോ?

2730

സഞ്ചരിക്കുന്ന മാവേലിസ്റോര്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

()സംസ്ഥാനത്ത് സഞ്ചരിക്കുന്ന മാവേലി സ്റോര്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എവിടെയൊക്കെയാണ് ഇവ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)എല്ലാ നഗരങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും ഇവ തുടങ്ങുവാന്‍ നടപടിയെടുക്കുമോ?

2731

ന്യായവിലയില്‍ നിത്യോപയോഗ സാധനങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, പാലോട് രവി

,, ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ന്യായവിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ നല്‍കുന്നതിന് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനെ സജ്ജമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;

(ബി)മുന്‍വര്‍ഷങ്ങളേക്കാള്‍ എത്ര ശതമാനം കൂടുതല്‍ വിറ്റുവരവാണ് കോര്‍പ്പറേഷന് ഉണ്ടായത്;

(സി)എത്ര പുതിയ മാവേലി സ്റോറുകള്‍ തുടങ്ങിയിട്ടുണ്ട്; വിശദമാക്കുമോ?

2732

ന്യായവിലയില്‍ നിത്യോപയോഗ സാധനങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, പാലോട് രവി

,, ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ന്യായവിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ നല്‍കുന്നതിന് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനെ സജ്ജമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;

(ബി)മുന്‍വര്‍ഷങ്ങളേക്കാള്‍ എത്ര ശതമാനം കൂടുതല്‍ വിറ്റുവരവാണ് കോര്‍പ്പറേഷന് ഉണ്ടായത്;

(സി)എത്ര പുതിയ മാവേലി സ്റോറുകള്‍ തുടങ്ങിയിട്ടുണ്ട്; വിശദമാക്കുമോ?

2733

മാവേലി സ്റോറുകളിലെ സാധനങ്ങളുടെ ഭൌര്‍ലഭ്യം

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

മാവേലി സ്റോറുകളിലെ നിത്യോപയോഗ സാധനങ്ങളുടെ ദൌര്‍ലഭ്യം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2734

അഞ്ചരക്കണ്ടിയില്‍ മാവേലിസ്റോര്‍

ശ്രീ. കെ. കെ. നാരായണന്‍

()ധര്‍മ്മടം നിയോജകമണ്ഡലത്തിലെ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ ഒരു മാവേലിസ്റോര്‍ അനുവദിച്ചിരുന്നെങ്കിലും ആയതിന്റെ പ്രവര്‍ത്തനം നാളിതുവരെ ആരംഭിച്ചിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ആയതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

2735

ചാലക്കുടി-അടിച്ചിലിയിലും പോട്ടയിലും പുതിയ മാവേലി സ്റോറുകള്

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തിലെ മേലൂര്‍ പഞ്ചായത്തിലെ നിലവിലുള്ള മാവേലിസ്റോറിനു പുറമേ അടിച്ചിലിയിലും പോട്ടയിലും പുതുതായി മാവേലി സ്റോറുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2736

മാവേലി സ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കുമെന്ന പ്രഖ്യാപനം

ശ്രീ. എസ്. രാജേന്ദ്രന്‍

()സംസ്ഥാനത്ത് നിലവിലുളള 75 മാവേലി സ്റോറുകളെ ആധുനിക സൌകര്യങ്ങളുളള സൂപ്പര്‍ മാര്‍ക്കറ്റുകളാക്കി മാറ്റുമെന്ന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നോ;

(ബി)പ്രസ്തുത പ്രഖ്യാപനം നടപ്പാക്കപ്പെട്ടിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുതായി മാവേലിസ്റോറുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ വിശദമാക്കുമോ ?

2737

നെല്ല് സംഭരണത്തിനുള്ള സംവിധാനങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, വി. ഡി. സതീശന്‍

,, കെ. അച്ചുതന്‍

()നെല്ല് സംഭരണത്തിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)നെല്ല് സംഭരണത്തിനായി ഇപ്പോള്‍ എത്ര രൂപയാണ് നല്‍കുന്നത്;

(സി)കര്‍ഷകര്‍ക്ക് പ്രതിഫലം കൃത്യമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)കഴിഞ്ഞ സംഭരണകാലയളവില്‍ എത്ര ടണ്‍ നെല്ല് സംഭരിച്ചുവെന്ന് വെളിപ്പെടുത്തുമോ?

2738

നെല്ല് സംഭരണത്തിലുണ്ടായ അപാകം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, കെ. എന്‍. . ഖാദര്‍

,, എന്‍. . നെല്ലിക്കുന്ന്

,, പി. കെ. ബഷീര്‍

() സംസ്ഥാനത്ത് നെല്ല് സംഭരണക്കാര്യത്തില്‍ അനുവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ ;

(ബി) ഈ വര്‍ഷം നെല്ല് സംഭരണത്തിന് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ടോ ;

(സി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് നെല്ല് സംഭണത്തിലുണ്ടായ അപാകതകള്‍ സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അവ പരിഹരിക്കുന്നതിനു സ്വീകരിക്കാനുദ്ദേശിക്കു നടപടികള്‍ സംബന്ധിച്ച വിശദവിവരം നല്‍കാമോ ;

(ഡി) സംസ്ഥാനത്ത് നെല്ലിന്റെ സംഭരണവില ഉയര്‍ന്നതായതിനാല്‍ അന്യ സംസ്ഥാന നെല്ല് കേരളത്തിലേയ്ക്ക് കടത്തി വിറ്റഴിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; അതു തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

() സംഭരണ സംവിധാനത്തിന്റെ അപര്യാപ്തത മൂലം കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് കളങ്ങളില്‍ നനഞ്ഞ് നശിക്കുന്ന മുന്‍കാല സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ ?

2739

നെല്ലുസംഭരണം - കുടിശ്ശിക നിവാരണം

ശ്രീമതി കെ.എസ്. സലീഖ

()സപ്ളൈകോയ്ക്ക് നെല്ല് കൊടുത്ത കര്‍ഷകര്‍ക്ക് കഴിഞ്ഞ 3 മാസമായി പണം നല്‍കിയിട്ടില്ലയെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)നെല്ല് നല്‍കിയ വകയില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് എന്ത് തുക കുടിശ്ശികയായി ഇതേവരെ നല്‍കാനുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സപ്ളൈകോ ഇതെവരെ എത്ര ടണ്‍ നെല്ല് സംഭരിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ഡി)നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ അവരുടെ അക്കൌണ്ടിലേയ്ക്ക് പണം കൊടുത്തിരുന്ന മുന്‍ സര്‍ക്കാരിന്റെ നയം തുടര്‍ന്നും നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ ?

2740

നെല്ല് സംഭരണത്തിനായി ഏജന്‍സികള്‍

ശ്രീ. ബി. സത്യന്‍

()സംസ്ഥാനത്ത് നെല്ല് സംഭരണത്തിനായി ഏതൊക്കെ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി)നെല്ല് സംഭരണത്തിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുവാന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ; വിശദമാക്കാമോ ;

(സി)നെല്ല് സംഭരണയിനത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട കുടിശ്ശിക തുക നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദീകരിക്കാമോ ?

2741

നെല്ല് സംഭരണത്തിന് കൊടുത്ത് തീര്‍ക്കേണ്ടതായ തുക

ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

നെല്ല് സംഭരണം നടത്തിയ ഇനത്തില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എത്ര തുകവീതം കൊടുത്തുതീര്‍ക്കേണ്ടതായിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

2742

സംഭരിച്ച നെല്ലിന്റെ കുടിശ്ശിക തുക

ശ്രീ. തോമസ്ചാണ്ടി

()സിവില്‍ സപ്ളൈസ് സംഭരിച്ച നെല്ലിന്റെ കുടിശിക തുക കര്‍ഷകര്‍ക്ക് നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(ബി)എത്ര കര്‍ഷകര്‍ക്കായി കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തുക എത്ര ദിവസത്തിനകം അനുവദിക്കുമെന്ന് വിശദമാക്കുമോ;

(ഡി)വരും വര്‍ഷങ്ങളല്‍ നെല്ലിന്റെ തുക കര്‍ഷകര്‍ക്ക് കാലതാമസം കൂടാതെ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2743

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ - നെല്ല് സംഭരണം

ശ്രീ.ജി. സുധാകരന്‍

()ആലപ്പുഴ ജില്ലയിലെ നെല്‍കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംഭരിക്കാന്‍ സിവില്‍ സപ്ളൈസ് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)നെല്ല് സംഭരിച്ച വകയില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ കര്‍ഷകര്‍ക്ക് പണം നല്‍കുവാനുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി)നെല്ല് സംഭരിച്ചശേഷം സമയബന്ധിതമായി പണം നല്‍കാത്തതുകാരണം ആലപ്പുഴ ജില്ലയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

2744

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ നെല്ല് സംഭരണം

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട പരവൂര്‍ നഗരസഭയിലേയും, പൂയപ്പളളി, ആദിച്ചനെല്ലൂര്‍, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, ചിറക്കര, പൂതക്കുളം എന്നീ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെയും നെല്ല് സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ ; എങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ ;

(ബി) ഓരോ കൃഷി ഭവന്‍ പ്രദേശത്ത് നിന്നും എത്ര അളവില്‍ നെല്ല് സംഭരിച്ചുവെന്നും പ്രസ്തുത ഇനത്തില്‍ എത്ര രൂപാ കര്‍ഷകര്‍ക്ക് നല്‍കിയെന്നും അറിയിക്കുമോ ;

(സി) പ്രസ്തുത സ്ഥലങ്ങളിലെ നെല്ല് സംഭരിക്കുന്നതിനായി കൃഷി വകുപ്പ് ഏതെങ്കിലും ഏജന്‍സിയെ നിശ്ചയിച്ചിരുന്നുവോ ; നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ലഭിച്ചിരുന്നുവോ ; വിശദാംശം അറിയിക്കുമോ ?

2745

സപ്ളൈകോയില്‍ വില്പനയ്ക്ക് നിയന്ത്രണം

ശ്രീ. . കെ. ബാലന്‍

,, എളമരം കരീം

,, ബാബു എം. പാലിശ്ശേരി

,, കെ. കെ. നാരായണന്‍

()സപ്ളൈകോയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയുണ്ടോ;

(ബി)സബ്സിഡി തുകയടക്കം സര്‍ക്കാരില്‍ നിന്നും എത്ര കോടി രൂപ ലഭിക്കാനുണ്ട്;

(സി)ഇത് ലഭിക്കാത്തതു മൂലം സ്ഥാപനത്തിന് പൊതുവിപണിയില്‍ ഇടപെടാന്‍ സാധിക്കാത്ത സാഹചര്യം നിലവിലുണ്ടോ;

(ഡി)2011 ഏപ്രില്‍ 1 മുതല്‍ നാളിതുവരെയുള്ള സപ്ളൈകോ മൊത്ത വില്പനയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇതേ കാലയളവില്‍ സബ്സിഡി അനുവദിച്ച ഇനത്തില്‍ ലഭിക്കേണ്ട തുക എത്ര; സര്‍ക്കാരില്‍ നിന്നും ലഭിച്ച തുക എത്ര;

()സപ്ളൈകോ വഴിയുള്ള മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ ഓപ്പറേഷന് നടപ്പുവര്‍ഷത്തെ ബഡ്ജറ്റ് പ്രൊവിഷന്‍ എത്രയാണ്?

2746

പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകുന്ന സാധനങ്ങള്‍

ശ്രീ. ജി. സുധാകരന്‍

()പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി കാര്‍ഡുടമകള്‍ക്ക് ലഭ്യമാകുന്ന സാധനങ്ങളുടെ അളവ്, വില എന്നിവ വിശദമാക്കുമോ ;

(ബി)കിലോയ്ക്ക് ഒരു രൂപയുള്ള അരി എത്ര കാര്‍ഡുടകള്‍ക്കാണ് നല്‍കിവരുന്നത്; ഓരോ കാര്‍ഡുടമയ്ക്കും എത്ര അളവില്‍ നല്‍കുന്നുവെന്നും അറിയിയ്ക്കുമോ ?

2747

ലിഫ്റ്റ് ചെയ്ത റേഷന്‍ ക്വോട്ട

ശ്രീ.വി.ശശി

()മുന്‍ സര്‍ക്കാരിന്റെ 5 വര്‍ഷക്കാലം അനുവദിച്ച റേഷന്‍ ക്വാട്ടയില്‍ ലിഫ്റ്റ് ചെയ്ത ക്വാട്ടയെ സംബന്ധിച്ച് കണക്ക് വിവരിക്കാമോ;

(ബി)ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച റേഷന്‍ ക്വാട്ടയില്‍ ലിഫ്റ്റ് ചെയ്ത റേഷന്‍ ക്വാട്ടയുടെ കണക്ക് വിവരിക്കാമോ?

2748

റേഷന്‍കടകളില്‍ നിന്ന് എ. പി. എല്‍. വിഭാഗത്തില്‍ ലഭിക്കുന്ന ഉല്പന്നങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് റേഷന്‍കടകളില്‍ നിന്ന് എ. പി. എല്‍. വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2749

റേഷന്‍ വിതരണ പദ്ധതികള്‍

ശ്രീ. .പി. ജയരാജന്‍

()സംസ്ഥാനത്ത് രണ്ട് രൂപയ്ക്ക് ഒരു കിലോ അരി വിതരണ പദ്ധതി എപ്പോഴാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് നിലവില്‍ നടപ്പിലാക്കി വരുന്ന ഒരു രൂപയ്ക്ക് ഒരു കിലോ അരി വിതരണ പദ്ധതിയുടെ ഗുണഭോക്താക്കളായ ബി.പി.എല്‍ കാര്‍ഡുടമകള്‍ എത്രയെന്നു വ്യക്തമാക്കുമോ;

(സി)2010-2011 സാമ്പത്തിക വര്‍ഷം രണ്ട് രൂപയ്ക്ക് ഒരു കിലോഗ്രാം അരി വിതരണ പദ്ധതിക്ക് എത്ര തുക വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

2750

റേഷന്‍ അരിയുടെ ഗുണമേന്‍മ

ശ്രീ..പി.അബ്ദുളളക്കുട്ടി

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ സംസ്കരണത്തിന് നല്‍കുന്ന നെല്ലിനു പകരം നല്‍കുന്ന അരിയില്‍ സ്വകാര്യമില്ലുകള്‍ മറുനാടന്‍ അരിയും കയറ്റിവിടുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതുമൂലം റേഷന്‍കടകളില്‍ ഒരു രൂപ, രണ്ടു രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന അരിയുടെ ഗുണമേന്‍മ കുറയുന്നു എന്ന പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.