UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2806

കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി മുതല്‍ കുറ്റ്യാടി വരെ റോഡ് വികസനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ലയിലൂടെ കടന്നു പോകുന്ന എസ്.എച്ച് 38, പി.യു.കെ.സി റോഡിലെ ഉള്ള്യേരി മുതല്‍ കുറ്റ്യാടി വരെ ഭൂമി ഏറ്റെടുത്തത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഭാഗത്ത് റോഡിന്റെ വീതി എത്രയെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത റോഡിലെ പല ഭാഗത്തും സ്വകാര്യ വ്യക്തികള്‍ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇപ്പോള്‍ നടന്നു വരുന്ന റോഡ് പ്രവൃത്തിയുടെ ഭാഗമായി റോഡിലെ സ്വകാര്യ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2807

കോഴിക്കോട് സിറ്റി റോഡ്സ് ഇംപ്രൂവ്മെന്റ് പ്രോജക്ട്

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് സിറ്റി റോഡ്സ് ഇംപ്രൂവ്മെന്റ് പ്രോജക്ട് പ്രകാരം ഇപ്പോള്‍ എന്തെല്ലാം പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് പറയാമോ;

(ബി)ഓരോ പ്രവൃത്തിയുടേയും ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ?

2808

കോഴിക്കോട് സിറ്റി റോഡ്സ് ഇംപ്രൂവ്മെന്റ് പ്രോജക്ട്

ശ്രീ. . പ്രദീപ് കുമാര്‍

()കോഴിക്കോട് സിറ്റി റോഡ്സ് ഇംപ്രൂവ്മെന്റ് പ്രോജക്ടുമായി ബന്ധപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി ഒരു വര്‍ഷമായി വിളിച്ചു ചേര്‍ത്തിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2809

കോഴിക്കോട് - ബാലുശ്ശേരി റോഡ് അന്തര്‍ദ്ദേശീയ നിലവാരത്തിലാക്കാന്‍ നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് - ബാലുശ്ശേരി റോഡ് അന്തര്‍ദ്ദേശീയ നിലവാരത്തിലാക്കാന്‍ നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ ?

2810

കുന്ദമംഗലം ചേരിഞ്ചാല്‍ കുറ്റിക്കാട്ടൂര്‍ റോഡ് ഏറ്റെടുക്കുന്നതിന് നടപടികള്‍

ശ്രീ. പി.റ്റി.. റഹിം

()കുന്ദമംഗലം ചേരിഞ്ചാല്‍ കുറ്റിക്കാട്ടൂര്‍ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണോ;

(ബി)കുന്ദമംഗലത്തുനിന്നും കുറ്റിക്കാട്ടൂരിലേയ്ക്കുള്ള ഈ റോഡിന്റെ നീളം എത്രയാണ്;

(സി)പൊതുമരാമത്ത് രേഖയില്‍ ഈ റോഡിന്റെ നീളം എത്രയാണ്;

(ഡി)ഈ റോഡിന്റെ മുഴുവന്‍ നീളവും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2811

തലശ്ശേരി അസംബ്ളി മണ്ഡലത്തില്‍ നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി അസംബ്ളി മണ്ഡലത്തില്‍ നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കുന്നത് ഏതൊക്കെ പദ്ധതികളാണെന്ന് വെളിപ്പെടുത്താമോ ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഓരോ പദ്ധതിയുടെയും നിലവിലുളള പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് പറയാമോ ;

(സി)ഇതില്‍ ഓരോ പ്രവര്‍ത്തിയും എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

2812

ചിപ്പന്‍ചിറ ഇരുമ്പ് പാലം പൂനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

()ചിപ്പന്‍ചിറ ഇരുമ്പ് പാലം പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ ഏതുവരെയായി എന്ന് പറയാമോ ;

(ബി)നിലവില്‍ എന്തെല്ലാം തടസ്സങ്ങളാണ് പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ളത് ;

(സി)അവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കുമോ ?

2813

കുണ്ടമണ്‍ പാലം നിര്‍മ്മാണം

ശ്രീ.ജി.എസ്.ജയലാല്‍

()കൊല്ലം -ആയൂര്‍ റോഡിലുളള മൊട്ടക്കാവ് പാലം (കുണ്ടമണ്‍) നിര്‍മ്മിക്കുന്നതിലേക്ക് അവസാനം ടെണ്ടര്‍ നല്‍കിയ തീയതി, കരാറുകാരന്‍ എഗ്രിമെന്റ് വച്ച തീയതി, കരാര്‍ തുക, കരാര്‍

പ്രകാരം പാലം പണി പൂര്‍ത്തീകരിക്കേണ്ടുന്ന തീയതി എന്നിവ അറിയിക്കുമോ ;

(ബി)പ്രസ്തുത നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന്‍ ആരാണ് ; പ്രസ്തുത കരാറുകാരന് നാളിതുവരെ എത്ര രൂപ നല്‍കിയിട്ടുണ്ട് ;

(സി)കുണ്ടമണ്‍പാലം നിര്‍മ്മാണം കരാര്‍ നല്‍കിയതിന് ശേഷം പുതിയ തരം തൂണുകള്‍ നിര്‍മ്മിക്കുന്നതിലേക്ക് അനുമതി നല്‍കിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെപകര്‍പ്പ് ലഭ്യമാക്കുമോ ; അതിന്‍പ്രകാരം പഴയ തൂണുകള്‍ പൊളിച്ച് നീക്കി പുതിയ തരം തൂണുകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ ;

(ഡി)പുതിയ തരം തൂണുകള്‍ നിര്‍മ്മിക്കുമ്പോള്‍ എസ്റിമേറ്റ് തുക പുതുക്കി നല്‍കുവാന്‍ നിയമപരമായി ബാദ്ധ്യതയുണ്ടോ;

()എങ്കില്‍ പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ എസ്റിമേറ്റ് പുതുക്കുന്നതിലേക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിവൈസ്ഡ് എസ്റിമേറ്റ് സമര്‍പ്പിച്ചിരുന്നുവോ; പ്രസ്തുത രേഖ എന്നാണ് ലഭിച്ചതെന്ന് അറിയിക്കുമോ;

(എഫ്)പാലം പണിയുവാനുളള എസ്റിമേറ്റ് റിവൈസ് ചെയ്തു ലഭിക്കുന്നതിലേക്കായി ചീഫ് ടെക്കനിക്കല്‍ എക്സാമിനര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് നല്‍കിയത് ; എത്രമാസം പ്രസ്തുത ഫയലില്‍ തീരുമാനമെടുക്കാതെ തടസ്സപ്പെട്ട് കിടന്നുവെന്നും അറിയിക്കുമോ; ഇതുമായി ബന്ധപ്പെട്ട ഫയല്‍ ആരുടെ കൈവശമാണെന്ന് അറിയിക്കുമോ ;

(ജി)പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതിലേക്ക് ആര്‍..പാസ്സാക്കി നല്‍കാത്തതുമായി ബന്ധപ്പെട്ട് കോടതിയില്‍ കരാറുകാരന്‍ കേസ്സുകള്‍ നല്‍കിയിട്ടുണ്ടോ ;

(എച്ച്)ആര്‍..പാസ്സാക്കി നല്‍കുവാനുണ്ടായ കാലതാമസത്തിന് കരാറുകാരന്‍ അധികനിരക്കോ, പലിശയോ ആവശ്യപ്പെട്ടിട്ടുണ്ടോ ; ഇത് എത്രരൂപയാണെന്ന് വ്യക്തമാക്കുമോ ;

()റിവൈസ്ഡ് എസ്റിമേറ്റിന്റെ കാര്യത്തില്‍ കാലതാമസം വന്നതുമൂലം അധിക തുക കരാറുകാരന് നല്‍കേണ്ടി വന്നാല്‍ പ്രസ്തുത തുക കാലതാമസത്തിന് കാരണക്കാരായ ഉദ്യേഗസ്ഥരില്‍ നിന്നും ഈടാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ജെ)കുണ്ടമണ്‍ പാലത്തിന്റെ പണി 95%ഉം ഇപ്പോള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും ആര്‍..പാസ്സാക്കി നല്‍കുന്നതിലുളള തടസ്സങ്ങളും, തര്‍ക്കങ്ങളും നിമിത്തം പഴയ പാലമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതുമൂലം സംഭവിക്കാനിടയുളള കഷ്ട നഷ്ടങ്ങള്‍ക്ക് ഉത്തരവാദി ആരാണ് ; വ്യക്തമാക്കുമോ;

(കെ)കുണ്ടമണ്‍ പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിന്‍മേല്‍ അടിയന്തിര ശ്രദ്ധ നല്‍കി പാലം പൊതുജനങ്ങള്‍ക്ക് ഗതാഗതത്തിനായി സമര്‍പ്പിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

2814

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ പള്ളിക്കമണ്ണടി പാലത്തിന് ഭരണാനുമതി ലഭിച്ചതിന്റെ വിശദാംശങ്ങള്‍

ശ്രീ. ജി.എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട പള്ളിക്കമണ്ണടി പാലത്തിന് എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്; ഏത് തീയതിയിലാണെന്നും അറിയിക്കാമോ;

(ബി)പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെക്കെയാണ്;

(സി)അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് എത്ര മാസമായിയെന്ന് അറിയിക്കാമോ; പുരോഗതി വ്യക്തമാക്കാമോ;

(ഡി)ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് കാല താമസം വരുത്തുന്ന വിവരം ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

()പ്രസ്തുത പാലം നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ വകുപ്പിനെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക യോഗം വിളിക്കാന്‍ സന്നദ്ധമാകുമോ;

(എഫ്)ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ലഘൂകരിക്കുവാന്‍ പുതുതായി സ്വീകരിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗങ്ങളും എന്തൊക്കെ യാണെന്ന് അറിയിക്കാമോ?

2815

മുട്ടേന്‍പാലം, പടഹാരം പാലം, തട്ടാശ്ശേരി, മങ്കൊമ്പ് സിവില്‍സ്റേഷന്‍ പാലങ്ങളുടെ നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

() ഭരണാനുമതി ലഭിച്ച കൈനകരി ഗ്രാമപഞ്ചായത്തിലെ മുട്ടേന്‍പാലത്തിന് 12 കോടി രൂപയുടെ റിവൈസ്ഡ് എസ്റിമേറ്റിന് അംഗീകാരം നല്‍കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു ; വിശദമാക്കുമോ ;

(ബി) പടഹാരം പാലം നിര്‍മ്മാണത്തിന് സോയില്‍ ടെസ്റിനുളള ടെണ്ടര്‍ ക്ഷണിച്ച് അനുമതി നല്‍കിയിട്ടുണ്ടോ ;

(സി) തട്ടാശ്ശേരി, മങ്കൊമ്പ് സിവില്‍സ്റേഷന്‍ പാലങ്ങളുടെ നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?

2816

മാവേലിക്കര മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ വെട്ടിയാര്‍ പാലം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ് എന്നാണ് ഇറങ്ങിയത്; എത്ര രൂപയുടെ ഭരണാനുമതിയാണുള്ളത്;

(ബി)മാവേലിക്കര മണ്ഡലത്തിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ രാമഞ്ചിറ റോഡ് നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)മാവേലിക്കര മണ്ഡലത്തിലെ കുറത്തിക്കാട് പോലീസ് സ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി)ആയതിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ അനുവദിച്ച തുക എത്ര;

()പ്രസ്തുത സ്റേഷന്‍് നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുമോ; ഇല്ലെങ്കില്‍ എന്താണ് തടസ്സം; വ്യക്തമാക്കുമോ?

2817

അങ്കമാലി നിയോജകമണ്ഡലത്തില്‍ കാലടി സമാന്തര പാലത്തിന്റെയും, അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തില്‍ 42 കോടി രൂപ അനുവദിച്ചിട്ടുള്ള കാലടി സമാന്തര പാലത്തിന്റെയും, അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)നിലവിലുള്ള പാലത്തിനോട് ചേര്‍ന്നുള്ള പ്രോപ്പോസല്‍ പരിഗണനയിലുണ്ടോ ;

(സി)സമാന്തരപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണപ്രവര്‍ത്തനത്തിനായുള്ള സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ ;

(ഡി) ആയതിന്റെ അലൈന്‍മെന്റും, സ്കെച്ചും, പ്ളാനും തയ്യാറാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇത് പ്രസിദ്ധീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

()ആയത് സംബന്ധിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ സാധ്യതാപഠന റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് പരിഗണിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ ?

2818

തവന്നൂര്‍ മണ്ഡലത്തിലെ കുണ്ടയാര്‍ പാലം

ഡോ. കെ.ടി. ജലീല്‍

()തവന്നൂര്‍ മണ്ഡലത്തില്‍പ്പെട്ട എടപ്പാള്‍-തവന്നൂര്‍ റോഡിന്റെ കുണ്ടയാര്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നതും,സ്ളാബ് ഇളകിയതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ചമ്രവട്ടം പദ്ധതി വന്നതോടുകൂടി ഈ റൂട്ടില്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ പാലം അപകടത്തിലാണെന്നുള്ള കാര്യം ഗൌരവമായി കണ്ട് പാലം പുതുക്കി പണിയുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

2819

കോഴിക്കോട് കോരപ്പുഴയ്ക്ക് കുറുകെ പുതിയപാലം

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ കോരപ്പുഴയ്ക്ക് കുറുകെ പുതിയപാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണ്; വെളിപ്പെടുത്താമോ ;

(ബി)പ്രസ്തുത പാലം നിര്‍മ്മിയ്ക്കാനുള്ള ഭരണാനുമതി നല്‍കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വെളിപ്പെടുത്തുമോ ?

2820

അഴീക്കല്‍, പെരിഞ്ചേരിക്കടവ് പാലങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()കോഴിക്കോട് കുറ്റ്യാടി മണ്ഡലത്തിലെ അഴീക്കല്‍ കടവ്, പെരിഞ്ചേരിക്കടവ് പാലങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏതുഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികളില്‍ എത്ര തുകവീതം ചെലവഴിച്ചു; വ്യക്തമാക്കുമോ;

(സി)പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?

2821

കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പാലങ്ങളുടെ പണി

ശ്രീ. പി. റ്റി. . റഹീം

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച ഏതെല്ലാം പാലങ്ങളുടെ പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത് ;

(ബി)പ്രവൃത്തി ഇതുവരെയും ആരംഭിക്കാത്ത പാലങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(സി)മൊയോട്ടക്കടവ് പാലത്തിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണ് ;

(ഡി)പ്രസ്തുത പാലം അപ്രോച്ച് റോഡ് പ്രവൃത്തി എസ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുമ്പോള്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനുള്ള എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2822

കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ കോട്ടക്കീല്‍ക്കടവ്-പട്ടുവം പാലം നിര്‍മ്മാണത്തിന്റെ പുരോഗതി

ശ്രീ.റ്റി.വി.രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച കോട്ടക്കീല്‍ക്കടവ്-പട്ടുവം പാലം നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കുമോ ; ഇത് സംബന്ധിച്ച് വിശദമായ എസ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് പറയാമോ ?

2823

മൊയ്തുപാലം

ശ്രീ. കെ. കെ.നാരായണന്‍

()നാഷണല്‍ ഹൈവേയിലെ മൊയ്തുപാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ ;

(ബി)ഇതിന്റെ പ്രവൃത്തി എന്ന് ആരംഭിക്കുമെന്നും ടെണ്ടര്‍ നടപടികളുടെ വിശദാംശങ്ങളും വെളിപ്പെടുത്തുമോ ?

2824

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() നടപ്പു സാമ്പത്തിക വര്‍ഷം പൊതുമരാമത്ത് വകുപ്പ് റോഡ്സ് & ബ്രിഡ്ജസ് -ന്റെ കീഴില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ ;

(ബി) ആയതില്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചവ ഏതെല്ലാം; ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(സി) ഓരോ പ്രവൃത്തിയുടെയും നിലവിലുളള സ്ഥിതി എന്തെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ ?

2825

പൊതുമരാമത്ത് സെക്ഷനുകളുടെ പുന;ക്രമീകണം

ശ്രീ. സണ്ണി ജോസഫ്

,, വി. റ്റി. ബല്‍റാം

,, എം. പി. വിന്‍സെന്റ്

()പുന:സംഘടിപ്പിക്കപ്പെട്ട മണ്ഡലങ്ങളുടെ ഘടനയ്ക്കനുസരിച്ച് പൊതുമരാമത്ത് സെക്ഷനുകള്‍ പുന:ക്രമീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇത് സംബന്ധിച്ച് നാറ്റ്പാക്ക് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുണ്ടോ;

(സി)പുന:ക്രമീകരണം എന്ന് മുതല്‍ നടപ്പാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വിശദമാക്കുമോ?

2826

തലശ്ശേരി-മാഹി ബൈപ്പാസ്

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി-മാഹി ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ് ;

(ബി)പ്രസ്തുത പ്രവര്‍ത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2827

കണ്ടിയൂര്‍ ബൈപാസ്, ചത്തിയറ-പള്ളം റോഡുകളുടെ നിര്‍മ്മാണം

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ കണ്ടിയൂര്‍ ബൈപാസ് നിര്‍മ്മാണം എന്നാരംഭിക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കുമോ;

(ബി)ബൈപാസ് നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം പൂര്‍ണമായി ഏറ്റെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി)നിലവില്‍ ഭരണാനുമതിയുടെ കാലാവധി അവസാനിച്ചിട്ടുണ്ടോ;

(ഡി)ബൈപാസ് നിര്‍മ്മാണം ആരംഭിക്കുന്നതിലേക്കായി അടിയന്തിരമായി ഇടപെടുമോ;

()മാവേലിക്കര മണ്ഡലത്തിലെ ചത്തിയറ-പള്ളം റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)ഈ റോഡിന് കഴിഞ്ഞ സര്‍ക്കാര്‍ ബഡ്ജറ്റില്‍ തുക വകയിരുത്തിയിരുന്നുവോ; എങ്കില്‍ തുക എത്ര;

(ജി)ചത്തിയറ-പള്ളം റോഡിന്റെ നിര്‍മ്മാണം നടത്തുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2828

മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം

ശ്രീ.ബി.ഡി.ദേവസ്സി

മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിനായി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്നറിയിക്കാമോ ?

2829

കിളിമാന്നൂര്‍ സിവില്‍ സ്റേഷന്‍

ശ്രീ. ബി. സത്യന്‍

()കിളിമാന്നൂരിലെ സിവില്‍ സ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് പറയാമോ ;

(ബി)പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത് ;

(സി)പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ നല്‍കിയിരിക്കുന്നത് ആരുടെ പേരിലാണ് ;

(ഡി)പ്രസ്തുത പ്രവൃത്തിക്കായി എത്ര രൂപയാണ് കരാര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ;

()ഇതുവരെ എത്ര രൂപയാണ് ഇതിനായി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ ?

2830

പേരാമ്പ്ര മിനി സിവില്‍സ്റേഷന്‍ കെട്ടിട നിര്‍മ്മാണ നടപടി

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്ര മിനിസിവില്‍സ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് എത്ര തുകയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുളളത്;

(ബി)പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ ;

(സി)സംസ്ഥാനത്ത് ഇതേ സമയത്ത് അനുവദിച്ച മറ്റ് മിനി സിവില്‍ സ്റേഷനുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പേരാമ്പ്ര മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം കാലതാമസം ഒഴിവാക്കി ഉടന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2831

നാഷണല്‍ ഹൈവേ കാസര്‍ഗോഡ് ഡിവിഷന്‍ ഓഫീസ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നാഷണല്‍ ഹൈവേയ്ക്ക് സ്വന്തമായി ഡിവിഷനില്ലാത്ത കാസര്‍ഗോഡ് ജില്ലയില്‍ ഒരു ഡിവിഷന്‍ ഓഫീസ് ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2832

കായംകുളം കോര്‍ട്ട് കോംപ്ളക്സ്

ശ്രീ. സി. കെ. സദാശിവന്‍

ഭരണാനുമതി ലഭിച്ച കായകുളം കോര്‍ട്ട് കോംപ്ളക്സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ ?

2833

കായംകുളം, കൃഷ്ണപുരം വില്ലേജാഫീസുകള്‍

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം അസംബ്ളി നിയോജക മണ്ഡലത്തിലെ കായംകുളം, കൃഷ്ണപുരം വില്ലേജാഫീസുകളുടെ കെട്ടിടങ്ങള്‍ കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണാവസ്ഥയിലായി അപകട ഭീഷണി ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത വില്ലേജാഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2834

കണ്ണിവയല്‍ റ്റി.റ്റി..

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയിലെ മലയോര കുടിയേറ്റ മേഖലയിലെ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് ആയ കണ്ണിവയല്‍ റ്റി.റ്റി..ക്ക് 3 കോടി 10ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ച് 4 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

2835

അടൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കിന്റെ വനിതാ ഹോസ്റല്‍ ടെന്‍ഡറിംഗ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കിന്റെ വനിതാ ഹോസ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് ടെന്‍ഡര്‍ കമ്മിറ്റയുടെ പരിഗണനയ്ക്കായി വച്ചിട്ടുളള ഫയലിന്മേലുളള നടപടിയിലെ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ ;

(ബി) ബന്ധപ്പെട്ട ഫയലിന്മേലുളള നടപടി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ?

2836

അടൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കെട്ടിട റീടെന്‍ഡറിംഗ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് ജോലി റീടെന്‍ഡര്‍ ചെയ്യേണ്ടുന്നതിലേയ്ക്ക് വേണ്ട നടപടികളുടെ നിലവിലുളള കാലതാമസം വ്യക്തമാക്കുമോ ;

(ബി) ആയതിലുളള കാലതാമസം ഒഴിവാക്കി റീടെന്‍ഡറിംഗിന് നടപടി സ്വീകരിക്കുന്നതിനുളള നിര്‍ദ്ദേശം നല്‍കുമോ ?

2837

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

()റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരും, സ്ഥലം മാറിപോയതുമായ ഉദ്യോഗസ്ഥരും ഇപ്പോഴും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ അവരുടെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി)ഇവരെ ഒഴിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.