UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2959

ഭക്ഷ്യോല്‍പാദനത്തിലെ സ്വയംപര്യാപ്തത

ശ്രീ. കെ. അച്ചുതന്‍

,, വി. ടി. ബലറാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

()ഭക്ഷ്യോല്‍പാദനത്തില്‍ സ്വയംപര്യാപ്തതയ്ക്ക് സാഹചര്യമൊരുക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ ലക്ഷ്യം കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി)സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉതകുന്ന വിധത്തില്‍ ഇതിനുളള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുമോ ?

2960

കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍

ശ്രീ. ജി.എസ്. ജയലാല്‍

()സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഏതൊക്കെ ജൈവവളങ്ങളാണ് വിതരണം നടത്തിവരുന്നത്; വിശദാംശം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ജൈവവളങ്ങളുടെ ഗുണമേന്‍മ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിലേക്ക് സര്‍ക്കാര്‍ മേഖലയില്‍ എന്തൊക്കെ സംവിധാനങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി)ഗുണമേന്‍മ പരിശോധിക്കുന്നതിലേക്ക് ഏതെങ്കിലും ഏജന്‍സികളെയോ/സ്വകാര്യ സ്ഥാപനങ്ങളെയോ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍ ഏതെല്ലാം ഏജന്‍സി/സ്ഥാപനങ്ങള്‍ എന്ന് അറിയിക്കുമോ;

(ഡി)ജൈവവളങ്ങളുടെ ഗുണമേന്‍മയും പരിശോധനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികള്‍ ഉണ്ടെന്നുള്ള വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

()ഗുണമേന്‍മ കുറഞ്ഞ ജൈവവളങ്ങള്‍ വിതരണം ചെയ്തതിന് ഏതെങ്കിലും ഏജന്‍സികളുടെയോ/സ്ഥാപനത്തിന്റെയോ/ വ്യക്തികളുടെയോ പേരില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

2961

കൃഷിഭവനും ഭൂവുടമയും ചേര്‍ന്നുളള കരാര്‍ കൃഷി പദ്ധതി

ശ്രീ. . കെ. ബാലന്‍

()കൃഷി ഭവനും ഭൂവുടമയും ചേര്‍ന്നുളള കരാര്‍ കൃഷി പദ്ധതി പ്രകാരം കൊല്ലം ജില്ലയില്‍ എത്ര കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അറിയിക്കാമോ;

(ബി)ഏതെല്ലാം കൃഷി ഭവനുകളിലാണ് ഈ പദ്ധതി നടപ്പാക്കിയതെന്നറിയിക്കാമോ;

(സി)കൊല്ലം ജില്ലയില്‍ കൃഷിയോഗ്യമായിരുന്നിട്ടും തരിശായി കിടക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം ഈ പദ്ധതി പ്രകാരം കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി)ഈ പദ്ധതി അനുസരിച്ച് കൊല്ലം ജില്ലയില്‍ എത്ര കര്‍ഷകരുമായി/മഹിളാ സംഘടനകളുമായി കൃഷി ഭവനുകള്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്ന് അറിയിക്കാമോ?

2962

കൃഷിഭവനും ഭൂവുടമയും ചേര്‍ന്നുളള കരാര്‍ കൃഷി പദ്ധതി

ശ്രീ. എം. ചന്ദ്രന്‍

()കൃഷി ഭവനും ഭൂവുടമയും ചേര്‍ന്നുളള കരാര്‍ കൃഷി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിത്തുടങ്ങിയോ;

(ബി)ഈ പദ്ധതിയുടെ നടത്തിപ്പിനായി നടപ്പു സാമ്പത്തിക വര്‍ഷം എന്ത് തുകയാണ് വകയിരുത്തിയിട്ടുളളതെന്ന് അറിയിക്കാമോ;

(സി)ഈ പദ്ധതി നടപ്പാക്കുന്നത് ബന്ധപ്പെട്ട പ്രഖ്യാപനത്തില്‍ പറഞ്ഞതുപോലെ ചട്ടങ്ങള്‍ രൂപീകരിച്ചാണോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) ഈ പദ്ധതിയുടെ വിപുലമായ സ്കീം തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

2963

കൃഷിഭവനും ഭൂവുടമയും ചേര്‍ന്നുള്ള കരാര്‍ കൃഷി

ശ്രീ. .കെ. ബാലന്‍

()കൃഷിഭവനും ഭൂവുടമയും ചേര്‍ന്നുള്ള കരാര്‍ കൃഷി പദ്ധതി അനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഈ പദ്ധതി തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ചാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഫലഭൂയിഷ്ടമായ ഭൂമി തരിശായി കിടക്കുകയോ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താതിരിക്കുകയോ ചെയ്യുന്നതായ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം മേല്‍പ്പറഞ്ഞ കൃഷിഭവനുകള്‍ ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ഡി)ഈ ഓരോ കൃഷിഭവനും എത്ര കര്‍ഷകരുമായി/മഹിള സംഘടനകളുമായി ഈ പദ്ധതിയനുസരിച്ച് കരാറില്‍ ഏര്‍പ്പെട്ടുവെന്നും വ്യക്തമാക്കുമോ?

2964

കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ഫാമുകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി

()കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ഫാമുകളുടെ പ്രവര്‍ത്തനം ഏറ്റവും അവസാനമായി വിലയിരുത്തിയത് എന്നാണെന്നും, അതിന്റെ ഫലം എന്തായിരുന്നുവെന്നും വിശദമാക്കുമോ;

(ബി)വിവിധ പൊതു സ്വകാര്യ സംരംഭങ്ങള്‍ക്ക് ഭൂമി വിട്ടുകൊടുക്കുന്നതു മൂലം ഫാമുകളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വിസ്തൃതിയില്‍ എത്ര കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)നിലവിലുള്ള ഫാമുകളുടെയും അവയുടെ വിസ്തൃതിയും സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ഡി)സംസ്ഥാനത്തിന്റെ കാര്‍ഷിക വികസനത്തിനും, പഴം, പച്ചക്കറി എന്നിവയുടെ കാര്യത്തില്‍ ആഭ്യന്തര ആവശ്യം നേരിടുന്നതിനും ഫാമുകള്‍ വഹിക്കുന്ന പങ്ക് വിശദമാക്കുമോ?

2965

സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. എം. . ബേബി

()സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാന്‍ 2011-12 സാമ്പത്തിക വര്‍ഷം എത്ര തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നത്;

(ബി)വകയിരുത്തിയ തുകയില്‍ നിന്നും 2012 മാര്‍ച്ച് 31 വരെ എത്ര രൂപാ ഖജനാവില്‍ നിന്നും ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;

(സി)ഈ പദ്ധതിയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ നീക്കി വച്ചിട്ടുളള തുക എത്രയെന്ന് വ്യക്തമാക്കാമോ?

2966

സമഗ്ര കാര്‍ഷിക ഇന്‍ഷൂറന്‍സ് പദ്ധതി

ശ്രീ. . കെ. ബാലന്‍

,, എളമരം കരീം

,, കെ. വി. അബ്ദുള്‍ഖാദര്‍

,, ബി. സത്യന്‍

()സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ച സമഗ്ര കാര്‍ഷിക ഇന്‍ഷൂറന്‍സ് പദ്ധതി തയ്യാറാക്കുന്നതിന് ഏത് കേന്ദ്ര ഏജന്‍സിയെയാണ് ഏല്പിച്ചിരിക്കുന്നത്;

(ബി)പ്രസ്തുത കേന്ദ്ര ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചുവോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; ഈ നിര്‍ദ്ദേശങ്ങളിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കാര്‍ഷിക ഇന്‍ഷൂറന്‍സ് കമ്പനികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)ഈ പദ്ധതിയ്ക്ക് നടപ്പു സാമ്പത്തിക വര്‍ഷം എത്ര തുക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

2967

സമഗ്ര കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ്

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

,, പി.സി. ജോര്‍ജ്

()കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഒരു സമഗ്ര കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് തീരുമാനം എടുത്തിരുന്നുവോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ചുള്ള പദ്ധതിരൂപരേഖ തയ്യാറാക്കിയിരുന്നോ; ഏത് ഏജന്‍സിക്കാണ് ഇതിന്റെ ചുമതല നല്‍കിയത്;

(സി)പ്രസ്തുത പദ്ധതിയുടെ ഭാഗമാകുവാന്‍ സന്നദ്ധത അറിയിച്ച ഇന്‍ഷ്വറന്‍സ് കമ്പനി ഏതാണ്;

(ഡി)കൃഷി വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇതര ഇന്‍ഷ്വറന്‍സ് പദ്ധതികളെ സംയോജിപ്പിച്ച് സമഗ്ര കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2968

കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍

ശ്രീ. പി. ടി. . റഹീം

()നിലവിലുളള കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ എന്നാണ് പുന:സംഘടിക്കപ്പെട്ടത്; ഇതിലെ അംഗങ്ങളുടെയും ചെയര്‍മാന്റെയും പേരു വിവരം നല്‍കുമോ;

(ബി)പുന:സംഘടിപ്പിക്കപ്പെട്ട കമ്മീഷനില്‍ അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; എത്ര എണ്ണമെന്ന് വ്യക്തമാക്കാമോ;

(സി)കേരള കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയിനത്തില്‍ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട്;

(ഡി)ഇപ്പോള്‍ കമ്മീഷന്‍ മുമ്പാകെ എത്ര അപേക്ഷകളാണ് പരിഗണനയിലുളളതെന്ന് അറിയിക്കാമോ?

2969

കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

()കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം പുനരാംരംഭിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ;

(ബി)കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ ?

2970

കര്‍ഷക കടാശ്വാസ കമ്മീഷന്‍ അവാര്‍ഡ്

ശ്രീ. മുല്ലക്കര രത്നാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2012 മേയ് 31 വരെ കര്‍ഷക കടാശ്വാസ കമ്മീഷന്‍ അവാര്‍ഡു പ്രകാരം എത്ര തുക വിതരണം നടത്തിയെന്ന് വ്യക്തമാക്കാമോ;

(ബി)കര്‍ഷക കടാശ്വാസ കമ്മീഷനില്‍ എത്ര അപേക്ഷ പരിഗണനയ്ക്കായി അവശേഷിപ്പിച്ചിട്ടുണ്ട് എന്ന കണക്ക് ലഭ്യമാക്കാമോ ?

2971

കൃഷിവകുപ്പുമായി ബന്ധപ്പെട്ട കേന്ദാവിഷ്കൃത പദ്ധതി

ശ്രീ. .എം. ആരിഫ്

()2011-12 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ കൃഷിയും ബന്ധപ്പെട്ട സര്‍വ്വീസുകളും എന്ന പരിപാടിയിന്‍കീഴില്‍ കൃഷിവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതി ഇനത്തില്‍ എത്ര തുക വകയിരുത്തിയിരുന്നു; ഈ പദ്ധതികള്‍ ഏതെല്ലാമായിരുന്നു;

(ബി)ഈ പദ്ധതികളില്‍ 2011-12 വര്‍ഷത്തില്‍ എത്ര പദ്ധതികള്‍ക്ക് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി നേടാനായി;

(സി)അനുമതി നേടിയ ഓരോ പദ്ധതിയിലും എന്തുതുക കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തില്‍ ചെലവഴിക്കാന്‍ സാധിച്ചു?

2972

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കര്‍ഷക രജിസ്ട്രേഷന്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കര്‍ഷക രജിസ്ട്രേഷന്‍ ആരംഭിച്ചുവോ; ഇതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ബി) കര്‍ഷക രജിസ്ട്രേഷന്‍ ആരംഭിച്ച വിവരം കര്‍ഷകരെ അറിയിക്കാന്‍ എന്തെല്ലാം നടപടികളാണ് കൃഷി ഭവനുകള്‍ സ്വീകരിച്ചിരിക്കുന്നത് എന്നറിയിക്കാമോ ;

(സി) വയനാട് ജില്ലയില്‍ കര്‍ഷക രജിസ്ട്രേഷന്‍ നടപടികളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ;വിശദമാക്കാമോ ;

(ഡി) നാളിതുവരെ എത്ര കര്‍ഷകരാണ് രജിസ്റര്‍ ചെയ്തിട്ടുളള തെന്നറിയിക്കാമോ ?

2973

കാര്‍ഷിക ഉല്‍പാദനമേഖലയെ പരിപോഷിപ്പിക്കുന്നതിന് നടപടി

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. കെ. നാരായണന്‍

()ഈ സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ കാര്‍ഷിക ഉല്‍പാദനമേഖലയെ പരിപോഷിപ്പിക്കുന്നതിനും തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് മൂല്യവര്‍ദ്ധനവുണ്ടാക്കുന്നതിനും ലക്ഷ്യമുണ്ടായിരുന്നുവോ; എങ്കില്‍ ബഡ്ജറ്റിലെ ലക്ഷ്യം കൈവരിക്കുന്നതിന് മുന്‍വര്‍ഷം സ്വീകരിക്കപ്പെട്ട നടപടികള്‍ വിശദമാക്കാമോ ;

(ബി)സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ഉണ്ടായ ഉല്‍പാദനവര്‍ദ്ധനയെ സംബന്ധിച്ച് വിശദമാക്കാമോ ; ഇതിന്റെ ഭാഗമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുണ്ടായോ; ഏതെല്ലാം രംഗത്ത് എന്തുമാത്രം എന്ന് വിശദമാക്കാമോ ?

2974

കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

ശ്രീ. . സി. ബാലകൃഷ്ണന്‍

'' . റ്റി. ജോര്‍ജ്

'' ജോസഫ് വാഴക്കന്‍

'' കെ. ശിവദാസന്‍ നായര്‍

()കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്, വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഇതിനായി കാര്‍ഷികയന്ത്രങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി കൈകൊള്ളുമോ ;

(സി)കാര്‍ഷിക യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് ;

(ഡി)ഇതിനായി കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ ?

2975

ഹൈടെക് ഫാമുകള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, ജോസഫ് വാഴക്കന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് ഹൈടെക് ഫാമുകള്‍ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഹൈടെക്ക് ഫാമുകളുടെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ് ;

(സി)എവിടെയൊക്കെയാണ് ഫാമുകള്‍ തുടങ്ങാനുദ്ദേശിക്കുന്നത് ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

2976

ഹൈടെക്ക് കൃഷി

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' എം.പി. വിന്‍സെന്റ്

'' വി.റ്റി. ബല്‍റാം

'' ഹൈബി ഈഡന്‍

()സംസ്ഥാനത്ത് ഹൈടെക്ക് കൃഷിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിലൂടെ എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്?

2977

ഹൈടെക് കൃഷി രീതി

ശ്രീ. പി. ഉബൈദുളള

()കാര്‍ഷിക രംഗത്ത് നവോന്മേഷം നല്‍കുന്ന ഹൈടെക് കൃഷിരീതി വിശദീകരിക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പാക്കിവരുന്ന പുതിയ ഫാമിംഗ് പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ;

(സി)പുതിയ ഉല്‍പാദന തന്ത്രങ്ങള്‍ കാര്‍ഷിക രംഗത്ത് ഉണ്ടാക്കിയിട്ടുളള നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(ഡി)കാര്‍ഷിക മേഖലയിലെ പ്രധാന ഇനങ്ങളിലുണ്ടായ ഉല്പാദന വര്‍ദ്ധനവ് സംബന്ധിച്ച കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വെളിപ്പെടുത്താമോ?

2978

തരിശ് കൃഷിയിടങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിന് നടപടി

ശ്രീ. ലൂഡി ലൂയിസ്

,, സണ്ണി ജോസഫ്

,, കെ. അച്ചുതന്‍

,, പാലോട് രവി

()തരിശ് കൃഷിയിടങ്ങള്‍ കണ്ടെത്തി ഭൂവുടമയും കര്‍ഷകനും തമ്മില്‍ കരാറടിസ്ഥാനത്തില്‍ കൃഷി യോഗ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണ് വിശദമാക്കുമോ;

(ബി)എന്തെല്ലാം കാര്‍ഷിക വിളകളാണ് കരാറടിസ്ഥാനത്തില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്നത്;

(സി)എന്തെല്ലാം ധനസഹായങ്ങളും ആനുകൂല്യങ്ങളുമാണ് കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കും നല്‍കുന്നത്;

(ഡി)എത്ര ഏക്കര്‍ സ്ഥലത്ത് ഈ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട് എന്ന് വിശദമാക്കുമോ?

2979

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം

ശ്രീ. വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. . മാധവന്‍

()സംസ്ഥാനത്തെ കൃഷിക്കാര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ;

(ബി)ഈ കാര്‍ഡ് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം ; ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

2980

പ്രധാന കാര്‍ഷികവിളകളുടെ ഉല്പാദനവും ഉല്‍പ്പാദനക്ഷമതയും

ശ്രീ. എം. ചന്ദ്രന്‍

,, കെ. ദാസന്‍

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, ബി. ഡി. ദേവസ്സി

()സംസ്ഥാനത്തെ പ്രധാന കാര്‍ഷികവിളകളുടെ ഉല്പാദനവും ഉല്‍പ്പാദനക്ഷമതയും സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;

(ബി)കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഏതെല്ലാം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കുറയുകയുണ്ടായെന്ന് വെളിപ്പെടുത്തുമോ?

2981

കാര്‍ഷിക നിരീക്ഷണ സമിതി

ശ്രീ. പുരുഷന്‍ കടലുണ്ടി

() കര്‍ഷകര്‍ക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി കാര്‍ഷിക നിരീക്ഷണ സമിതി രൂപീകരിക്കപ്പെട്ടുവോ ;

(ബി) പ്രസ്തുത സമിതിയുടെ ഘടന സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ ;

(സി) സമിതിയുടെ പ്രവര്‍ത്തനം എന്നുമുതല്‍ ആരംഭിച്ചു; നാളിതുവരെയുളളപ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ ?

2982

കൃഷിവകുപ്പിന്റെ ക്ഷേമപദ്ധതികള്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()കൃഷിവകുപ്പിന്റെ കീഴില്‍ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് വേണ്ടി കൃഷിവകുപ്പ് നേരിട്ടും മറ്റ് ഏജന്‍സികള്‍ മുഖേനയും നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രകാരം നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാം;

(സി)ഈ വര്‍ഷം ഓരോ പദ്ധതിക്കും നീക്കിവച്ചിട്ടുള്ള തുക എത്ര; നാളിതുവരെ എന്തുതുക ചെലവഴിച്ചു?

2983

സംയോജിത കാര്‍ഷിക വികസന പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് സംയോജിത കാര്‍ഷിക വികസന പദ്ധതി നടപ്പിലാക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഇതിനായി എന്ത് തുക നീക്കിവെച്ചെന്നും, ഇതിനകം എന്ത് തുക ചെലവഴിച്ചെന്നും വെളിപ്പെടുത്താമോ;

(സി)പ്രസ്തുത പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് എന്തെല്ലാം വാഗ്ദാനങ്ങളാണ് നല്‍കിയിട്ടുളളതെന്ന് വിശദമാക്കാമോ;

(ഡി)പ്രസ്തുത വാഗ്ദാനങ്ങളില്‍ ഏതെല്ലാം നടപ്പിലാക്കിയെന്നും എത്ര കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമായെന്നും വെളിപ്പെടുത്താമോ?

2984

പുരയിടകൃഷിരീതി സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും നടപടി

ശ്രീ. എം. ഹംസ

()പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ; അതിനായി ഈ സാമ്പത്തിക വര്‍ഷം എത്ര തുകയാണ് നീക്കിവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)പരമ്പരാഗത കൃഷിരീതിയായ പുരയിട കൃഷിരീതി സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചുവരുന്നത്;

(സി)ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്‍ഷിക ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തേക്ക് എത്ര രൂപയാണ് വകകൊളളിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ ?

2985

ഒരു വീട്ടില്‍ ഒരു മാവിന്‍ തൈ’ പദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

ഒരു വീട്ടില്‍ ഒരു മാവിന്‍ തൈ’ എന്ന പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ ?

2986

ശീതമേഖല ഫലവൃക്ഷങ്ങളുടെ വ്യാപനം’

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

()‘ശീതമേഖല ഫലവൃക്ഷങ്ങളുടെ വ്യാപനം’ എന്ന പദ്ധതി എന്നാണ് ആവിഷ്ക്കരിച്ചത്; ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചുവോ;

(ബി)പ്രസ്തുത പദ്ധതിക്ക് നടപ്പു സാമ്പത്തിക വര്‍ഷം നീക്കിവച്ച തുകയെത്രയാണ്;

(സി)ടി പദ്ധതി നടത്തിപ്പിന് അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലങ്ങള്‍ ഏതെല്ലാമാണ് ?

2987

അടയ്ക്കാ കൃഷിക്കാര്‍ക്കുള്ള പാക്കേജ്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡിലെ അടയ്ക്കാ കര്‍ഷകര്‍ക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് 10 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ നടപ്പാക്കലിന് നിശ്ചയിച്ചിട്ടുള്ള തുകയുടെ തോത് എന്തെന്ന് വ്യക്തമാക്കുമോ ;

(സി)ഇത് എന്ന് വിതരണം ചെയ്യാനാകുമെന്ന് വ്യക്തമാക്കുമോ ?

2988

അടയ്ക്ക ഇറക്കുമതി

ശ്രീ. കെ. കുഞ്ഞിരാമന്‍ ( തൃക്കരിപ്പൂര്‍)

,, ജെയിംസ് മാത്യു

,, കെ. സുരേഷ് കുറുപ്പ്

ശ്രീമതി കെ. കെ. ലതിക

()അസംസ്കൃത വസ്തുവെന്ന നിലയില്‍ അടയ്ക്ക ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ തീരുമാനം സംസ്ഥാനത്തെ അടയ്ക്കാ കര്‍ഷകരെ ഏതുതരത്തില്‍ ബാധിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; ഈ ദിശയില്‍ സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ഡി)കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതു സംബന്ധിച്ച് ലഭിച്ച പ്രതികരണം എന്തായിരുന്നു; ആയതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

()അടയ്ക്കാ കര്‍ഷകര്‍ക്കുളള പ്രത്യേക പദ്ധതികള്‍ക്കായി സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുളള നടപടികള്‍ സ്വീകരിക്കുമോ?

2989

അടയ്ക്കാ, കശുവണ്ടി പ്രോസസിംഗ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്നടപടി

ശ്രീ. രാജു എബ്രഹാം

()കാസറഗോഡ് അടയ്ക്കാ, കശുവണ്ടി പ്രോസസിംഗ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം നടപ്പാക്കിയോ;

(ബി)ഇതിന്റെ നടപടിക്രമം ഏത് ഘട്ടം വരെ എത്തി നില്‍ക്കുന്നു എന്ന് വ്യക്തമാക്കാമോ?

2990

കാസര്‍ഗോഡ് ജില്ലയില്‍ അടയ്ക്കാകര്‍ഷക പാക്കേജ്

ശ്രീ. .കെ. ബാലന്‍

()കാസര്‍ഗോഡ് ജില്ലയില്‍ അടയ്ക്കാ കര്‍ഷക പാക്കേജ് നടപ്പാക്കുന്നതിനുള്ള ഭരണാനുമതി എന്നാണ് നല്‍കിയത്;

(ബി)ഈ പാക്കേജ് നടപ്പാക്കുന്നതിന് ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്;

(സി)മുന്‍കൂട്ടി ഭരണാനുമതി ലഭിച്ചിട്ടും ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭ്യമാകുന്നതിന് കാലതാമസം വരുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

2991

റബ്ബര്‍ ഇറക്കുമതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ചുങ്കം വെട്ടിക്കുറച്ച് റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ ഫലമായി റബ്ബര്‍ വില കുറയുകയും ചെയ്തതുകാരണം കര്‍ഷകര്‍ ഭീമമായ നഷ്ടം നേരിടുകയാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ നഷ്ടം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റ ഇറക്കുമതി നയം തിരുത്തണമെന്നാവശ്യപ്പെടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) ഉണ്ടെങ്കില്‍ അതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തു മറുപടിയാണ് നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ ?

2992

ആലപ്പുഴയിലെ നെല്‍കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള രാസവളം

ശ്രീ. ജി. സുധാകരന്‍

ആലപ്പുഴയിലെ നെല്‍കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള രാസവളം ആവശ്യാനുസരണം ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതു പരിഹരിക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

2993

വളം സബ്സിഡി തുടര്‍ന്ന് നല്‍കുന്നതിന് നടപടി

ശ്രീ. തോമസ് ചാണ്ടി

()നെല്‍കര്‍ഷകരെ പ്രതിസന്ധിയിലാക്കി രാസവളങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ് രാസവളങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാളും എത്ര ശതമാനം വില വര്‍ദ്ധിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)നെല്‍കര്‍ഷകര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന വളം സബ്സിഡി തുടര്‍ന്നും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

2994

രാസവളവില വര്‍ദ്ധനവ് -സബ്സിഡി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. ജെയിംസ് മാത്യു

()രാസവളത്തിനും കീടനാശിനിക്കും ഉണ്ടായിട്ടുള്ള ക്രമാതീതമായ വിലവര്‍ദ്ധനവ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)രാസവളത്തിനും കീടനാശിനിക്കും ഉണ്ടായ വിലവര്‍ദ്ധനവിന് ആനുപാതികമായി കൃഷിക്കാര്‍ക്കു നല്കുന്ന സബ്സിഡി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ വിലവര്‍ദ്ധിച്ചതിന് ആനുപാതികമായി സബ്സിഡി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2995

രാസവളങ്ങളുടെ വില

ശ്രീമതി.പി.അയിഷാ പോറ്റി

()സംസ്ഥാനത്ത് കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാസവളങ്ങള്‍ ഏതെല്ലാമാണ്;

(ബി)പ്രസ്തുത വളങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ചാക്ക് ഒന്നിന് ഉണ്ടായിട്ടുളള വിലവര്‍ദ്ധന എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് യൂറിയ വളത്തിന് ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആയതിന്റെ കാരണം എന്താണ്;

(ഡി)കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്ക് വളലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നത്?

2996

കൃഷി ഓഫീസര്‍മാരുടെയും കൃഷി അസിസ്റന്റുമാരുടെയും ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

കാസര്‍ഗോഡ് ജില്ലയില്‍ കൃഷി ഓഫീസര്‍മാരുടെയും കൃഷി അസിസ്റന്റുമാരുടെയും ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

2997

അഗ്രിക്കള്‍ച്ചര്‍ അസിസ്റന്റുമാരുടെ നിയമനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ലയിലെ പലകൃഷി ഓഫീസുകളിലും അഗ്രിക്കള്‍ച്ചര്‍ അസിസ്റന്റുമാര്‍ ഇല്ലാത്തതു കാരണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് അഗ്രിക്കള്‍ച്ചര്‍ അസിസ്റന്റുമാരെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)അഗ്രിക്കള്‍ച്ചര്‍ അസിസ്റന്റുമാരുടെ നിയമനത്തിനുള്ള റാങ്കലിസ്റ് നിലവിലുണ്ടോ; നിയമന നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2998

അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍മാരുടെ സേവനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

വിവിധ കാര്‍ഷിക വികസന പദ്ധതികളിലും വിജ്ഞാപനവ്യാപന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുത്തുന്നതിനായി നിയോഗിച്ചിട്ടുള്ള അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍മാരെ പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ സാങ്കേതിക അറിവുകള്‍ പകരുന്നതിനായി മുഴുവന്‍ സമയ ഫീല്‍ഡ് ജോലികള്‍ക്കായി നിയോഗിച്ചുകൊണ്ട് കൃഷിഭവനുകള്‍ കാലോചിതമായി പുനഃസംഘടിപ്പിക്കുവാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കുമോ?

2999

കൃഷിവകുപ്പില്‍ കൃഷി അസിസ്റന്റുമാരുടെ റേഷ്യോ പ്രൊമോഷന്‍

ശ്രീ. കെ. രാജു

()കൃഷിവകുപ്പില്‍ ആകെ എത്ര കൃഷി അസിസ്റന്റുമാര്‍ ജോലി നോക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; ഇതില്‍ കൃഷി അസിസ്റന്റ് ഹയര്‍ ഗ്രേഡ്, കൃഷി അസിസ്റന്റ് സീനിയര്‍ ഗ്രേഡ്, കൃഷി അസിസ്റന്റ് ഗ്രേഡ്-ക കൃഷി അസിസ്റന്റ് ഗ്രേഡ്-കക എന്നീ വിഭാഗങ്ങളിലെ ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള എണ്ണം വ്യക്തമാക്കുമോ;

(ബി)നിലിവില്‍ കൃഷി അസിസ്റന്റുമാരുടെ ഗ്രേഡ് പ്രൊമോഷനുളള റേഷ്യോ ഏതെന്ന് വ്യക്തമാക്കുമോ; ഇപ്രകാരമുള്ള റേഷ്യോ പ്രൊമോഷന്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

3000

കൃഷി അസിസ്റന്റുമാര്‍ക്ക് തസ്തികമാറ്റം വഴി കൃഷി ഓഫീസര്‍ ഗ്രേഡ്-II

ശ്രീ. കെ. രാജു

()സംസ്ഥാന കൃഷിവകുപ്പില്‍ കൃഷി അസിസ്റന്റുമാര്‍ക്ക് തസ്തികമാറ്റം വഴി കൃഷി ഓഫീസര്‍ ഗ്രേഡ്-II തസ്തികയിലേക്ക് എത്ര ശതമാനം ഒഴിവുകളാണ് നീക്കിവച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇപ്രകാരം നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികയിലേക്കുള്ള യോഗ്യതാ ടെസ്റ് വൈകുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.