UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3071

കായംകുളം അസംബ്ളി മണ്ഡലത്തിലെ പൊതുകുളങ്ങളുടെ നവീകരണം

ശ്രീ. സി.കെ. സദാശിവന്‍

()കായംകുളം അസംബ്ളി മണ്ഡലത്തിലെ പൊതുകുളങ്ങളുടെ നവീകരണത്തിനായി കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി എത്ര കുളങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്;

(ബി)പൊതുകുളങ്ങളുടെ പുനരുദ്ധാരണത്തിനായി സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് വഴി എസ്റിമേറ്റെടുത്ത പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ?

3072

കേരള സംസ്ഥാന വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം

ശ്രീ. വി. ചെന്താമരാക്ഷന്‍

()കേരള സംസ്ഥാന വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത സ്ഥാപനത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(സി)ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ ജീവനക്കാരും, പെന്‍ഷന്‍കാരും ബുദ്ധിമുട്ടിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇത് പരിഹരിച്ച് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3073

താലൂക്ക് ലാന്റ് ബോര്‍ഡ് മുഖേന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വിതരണം

ശ്രീ. തോമസ് ചാണ്ടി

()ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ:

(ബി)ചെറുകിടനാമമാത്ര കര്‍ഷക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് താലൂക്ക് ലാന്റ് ബോര്‍ഡ് മുഖേന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)കൃത്യമായി വായ്പ തിരിച്ചടച്ച കുട്ടനാട്ടിലെ എത്ര കര്‍ഷകര്‍ക്ക് എത്ര തുക വീതം പലിശ സബ്സിഡി അനുവദിച്ചുവെന്ന് വിശദമാക്കുമോ;

(ഡി)കായല്‍ കര്‍ഷകര്‍ക്ക് പമ്പിംഗ് സബ്സിഡി സമ്പൂര്‍ണ്ണമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ ?

3074

നീലേശ്വരം മുനിസിപ്പാലിറ്റിക്ക് ഓഫീസ് നിര്‍മ്മാണം

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുന്‍സിപ്പാലിറ്റിക്ക് ഓഫീസ് നിര്‍വ്വഹണത്തിനായി കാര്‍ഷിക കോളേജിന്റെ അധീനതയില്‍ ഉള്ള നീലേശ്വരം സര്‍ക്കാര്‍ തോട്ടത്തില്‍ നിന്നും ഭൂമി ലഭ്യമാക്കുന്നതിനായി നല്‍കിയ നിവേദനത്തില്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി)ഈ ഭൂമി എപ്പോള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ?

3075

കന്നുകാലി സമ്പത്ത്

ശ്രീമതി.കെ.കെ.ലതിക

()സംസ്ഥാനത്തെ കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി)പശു, എരുമ, ആട് മുതലായ മൃഗങ്ങളുടെ ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുളള കാലയളവില്‍ ഇവയുടെ സംരക്ഷണത്തിന് സൌജന്യ നിരക്കില്‍ കാലിത്തീറ്റയും മറ്റും കൃഷിക്കാര്‍ക്ക് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

3076

നാടന്‍ പശു ഇനങ്ങളെ സംരക്ഷിക്കുന്നതിന് പദ്ധതി

ശ്രീ. . എം. ആരീഫ്

()കേരളത്തിന്റെ നാടന്‍ പശു ഇനങ്ങളെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി)ഈ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്നും സഹായം ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; കേന്ദ്ര സഹായം ലഭ്യമാക്കിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമാക്കുമോ ?

3077

സംസ്ഥാനത്തെ കാലിത്തീറ്റ ലഭ്യതയിലെ പ്രതിസന്ധി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കേരളാ ഫീഡ്സ്, മില്‍മ എന്നീ സ്ഥാപനങ്ങളിലൂടെ സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കുവേണ്ട കാലിത്തീറ്റ ലഭ്യമാക്കുന്നതിന് സാധിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അന്യ സംസ്ഥാനങ്ങളില്‍ നിന്നും കാലിത്തീറ്റയുടെ വരവ് മിക്കപ്പോഴും നിലയ്ക്കുന്ന മുറയ്ക്ക് സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാകുന്ന ദുരവസ്ഥ അവസാനിപ്പിക്കുന്നതിന് അടിയന്തിര നടപടിയുണ്ടാകുമോ;

(സി)സ്വകാര്യ കമ്പനികള്‍ ഈ കാലിത്തീറ്റക്ഷാമം മുതലാക്കി അവരുടെ ഉല്പന്നങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിന് നിലവില്‍ സംവിധാനമുണ്ടോ;

(ഡി)കന്നുകാലികളുടെ എണ്ണത്തില്‍ സംസ്ഥാനത്താകെ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതിന്റെ അനുപാതത്തില്‍ ആവശ്യമായ കാലിത്തീറ്റ സംസ്ഥാനത്ത് ലഭ്യമാക്കുന്നതിന ്എന്തെല്ലാം നടപടികളാണ് നിലവില്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

3078

കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ മൃഗാശുപത്രികള്‍

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് മൃഗാശുപത്രികള്‍ ഉള്ളത് ;

(ബി)ഈ മൃഗാശുപത്രികള്‍ക്ക് സ്വന്തമായി കെട്ടിടമുണ്ടോ ; സ്വന്തമായി കെട്ടിടമില്ലാത്ത മൃഗാശുപത്രികള്‍ ഏതൊക്കെയാണ് ;

(സി)ഈ മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എവിടെയൊക്കെയാണ് ;

(ഡി)ഡോക്ടര്‍മാരെ നിയമിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

3079

മൃഗാശുപത്രിയ്ക്ക് കെട്ടിട നിര്‍മ്മാണത്തിന് നടപടി

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് നിയോജക മണ്ഡലത്തില്‍ മങ്കൊമ്പില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയ്ക്ക് കെട്ടിട നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)എസ്റിമേറ്റ് സഹിതം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് സാമ്പത്തികാനുമതി ലഭ്യമാക്കുമോ;

(സി)കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3080

ക്ഷീര കര്‍ഷകരും ക്ഷീരോല്‍പ്പാദക സംഘങ്ങളും നേരിടുന്ന പ്രതിസന്ധി

ശ്രീമതി.പി.അയിഷാ പോറ്റി

()സംസ്ഥാനത്തെ ക്ഷീരകര്‍ഷകരും ക്ഷീരോല്‍പ്പാദക സംഘങ്ങളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)ക്ഷീര കര്‍ഷകരെ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടങ്ങള്‍ എഴുതി തളളാന്‍ നടപടി സ്വീകരിക്കുമോ?

3081

മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ വേതന പരിഷ്കരണം

ശ്രീ. ആര്‍. രാജേഷ്

മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെയും അടിസ്ഥാന വിഭാഗം ജീവനക്കാരുടെയും ശമ്പള പരിഷ്ക്കരണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്?

3082

സംയോജിത കോഴി വികസനം

ശ്രീ. . എം. ആരിഫ്

()സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംയോജിത കോഴി വികസനത്തിന് എന്ത് തുകയാണ് നീക്കിവച്ചിരുന്നത്; അതില്‍ എത്രരൂപ ചെലവഴിച്ചു;

(ബി)സംയോജിത കോഴി വികസനപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെപ്കോയ്ക്ക് എത്ര തുകയാണ് പ്രസ്തുത കാലയളവില്‍ നീക്കിവച്ചത്;

(സി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നുവോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കെപ്കോ പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

()കെപ്കോയുടെ ഫാമില്‍ വളര്‍ത്തിയെടുത്ത കോഴിക്കുഞ്ഞുങ്ങളെ മാത്രമാണോ ഈ പദ്ധതിയുടെ നടത്തിപ്പിനായി വിതരണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

(എഫ്)ഇല്ലെങ്കില്‍ കെപ്കോയ്ക്ക് പുറത്തുള്ള ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ കെപ്കോ വാങ്ങിയത്; ഇങ്ങനെ വാങ്ങുന്നതിന് ഓപ്പണ്‍ ടെണ്ടര്‍ നടപടിക്രമം പാലിച്ചിരുന്നുവോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ജി)ഇങ്ങനെ സ്വകാര്യ ഏജന്‍സികളില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയ ഇനത്തില്‍ കെപ്കോ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

3083

സംസ്ഥാന പൌള്‍ട്രി ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാന പൌള്‍ട്രി ഡവലപ്പ്മെന്റ് കോര്‍പ്പറേഷന് എത്ര ഔട്ട്ലറ്റുകളാണ് നിലവിലുളളത് ;

(ബി) പുതിയതായി ഔട്ട്ലറ്റുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

3084

പാല്‍, മുട്ട എന്നിവയുടെ ഉല്പാദനം

ശ്രീ. കെ. വി. വിജയദാസ്

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുമായി സംയോജിച്ച് പാല്‍, മുട്ട എന്നിവയുടെ ഉല്പാദനം 50% വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രോജക്ടുകള്‍ നടപ്പിലാക്കുവാന്‍ 12-ാം പദ്ധതിയുടെ സമീപനരേഖയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ പദ്ധതി തയ്യാറായിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)എന്നുമുതല്‍ ഈ പദ്ധതി പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

3085

മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്‍ഡ്യയുടെ നവീകരണം

ശ്രീ. സി. ദിവാകരന്‍

()മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്‍ഡ്യയുടെ നവീകരണത്തിനായി നടപ്പിലാക്കിയ പദ്ധതി എന്താണ്;

(ബി)ഈയിനത്തില്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)ചാലക്കുടിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് അംഗീകരിച്ച മാംസ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാനുളള പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ ?

3086

ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റം

ശ്രീ..കെ. വിജയന്‍

()മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റോക്ക് ഇന്‍സ്പെക്ടര്‍ മാരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)അന്തര്‍ ജില്ലാ സ്ഥലം മാറ്റം 2000 ന്ശേഷം എല്ലാ ജില്ലകളിലും അപേക്ഷ ലഭിച്ചതനുസരിച്ച് കൃത്യമായി നടത്തിയിട്ടുണ്ടോ;

(സി)ഏതെങ്കിലും ജില്ലകളില്‍ മാനദണ്ഡപ്രകാരമുള്ള ഒഴിവുകളില്‍ സ്ഥലംമാറ്റം നല്‍കാത്തതോ, ഒഴിവുകള്‍ നീക്കിവെക്കാത്തതോ ആയി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന് ഇതുവരെയായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

3087

അച്ചടിവകുപ്പിലെ സ്പെഷ്യല്‍ റൂള്‍സ്

ശ്രീ. സി. ദിവാകരന്‍

അച്ചടിവകുപ്പില്‍ സ്പെഷ്യല്‍ റൂള്‍സ് നിലവിലുണ്ടോ; ഇല്ലെങ്കില്‍ എന്താണ് തടസ്സം; എന്നത്തേക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

3088

ഗസറ്റ് വിതരണം പുനരാരംഭിക്കാന്‍ നടപടി

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍

()സര്‍ക്കാര്‍ ഗസറ്റുകളുടെ അച്ചടിയും വിതരണവും നിലച്ചതായും സെന്‍ട്രല്‍ പ്രസ്സില്‍ ഗസറ്റുകള്‍ കെട്ടിക്കിടക്കുന്നതായുമുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഗസറ്റുകള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നതില്‍ വീഴ്ച വരാനുണ്ടായ കാരണം വ്യക്തമാക്കാമോ;

(സി)ഗസറ്റ് വിതരണം പുനരാരംഭിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കാമോ 

3089

തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സിലെ ജൈവവളം

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സിലെ കാന്റീന്‍ പരിസരത്ത് ഉണ്ടായിരുന്ന ജൈവവളം ടെന്റര്‍ വിളിച്ച് വില്‍ക്കാതെ സര്‍ക്കാര്‍ പണം അങ്ങോട്ട് നല്‍കി ജൈവവളം നല്‍കിയ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈയിനത്തില്‍ സര്‍ക്കാരിന് ചെലവായ തുക എത്രയാണ്;

(സി)പ്രസ്തുത തുക നഷ്ടം വരുത്തി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥന്റെ പേരില്‍ എന്തു ശിക്ഷണ നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)ടി കാന്റീന്‍ പരിസരത്തുണ്ടായിരുന്ന ജൈവവളം പണം കൈപ്പറ്റി എടുത്തുകൊണ്ടുപോകാന്‍ ആരെങ്കിലും ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ അവരില്‍ അച്ചടിവകുപ്പിലെ ഏതെങ്കിലും ജീവനക്കാരന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)ഉണ്ടെങ്കില്‍ പ്രസ്തുത ജീവനക്കാരനെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ജി)സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രസ്തുത ഉദ്യോഗസ്ഥനെതിരെ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്; അല്ലെങ്കില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3090

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്റേഷനറിയും, ഫയല്‍ബോര്‍ഡുകളും, രജിസ്ററുകളും നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്റേഷനറിയും, ഫയല്‍ബോര്‍ഡുകളും, രജിസ്ററുകളും നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാ മാണെന്നു വ്യക്തമാക്കാമോ;

(ബി)സ്റേഷനറിയുടെയും രജിസ്ററുകളുടെയും ഫയല്‍ബോര്‍ഡുകളു ടെയും പോരായ്മകള്‍ താഴെത്തട്ടിലുള്ള നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ നേരിടുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)ജീവനക്കാരില്‍ ചിലര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓഫീസിലെത്തുന്ന കക്ഷികളില്‍ നിന്നും പണം വാങ്ങി സ്റേഷനറി വാങ്ങിപ്പിക്കുന്നതും ഇത് അഴിമതിക്ക് വഴിയാകുന്നതും ശ്രദ്ധിച്ചിട്ടുണ്ടോ; ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാനും എല്ലാ ഓഫീസുകള്‍ക്കും ആവശ്യമായ ഓഫീസ് സ്റേഷനറികളും രജിസ്ററുകളും അടിയന്തിരമായി ലഭ്യമാക്കാനും നടപടി സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.