UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7805

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന കുറ്റകൃത്യങ്ങള്‍

ശ്രീ. എം. ഹംസ

()കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന കുറ്റകൃത്യങ്ങള്‍ എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി)നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്ക് പ്രകാരം ഐ.പി.സി. പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളില്‍ കേരളത്തിന് എത്രാമത്തെ സ്ഥാനമാണുള്ളത് ; കുറ്റകൃത്യങ്ങളുടെ നിരക്ക് വ്യക്തമാക്കാമോ ;

(സി)കഴിഞ്ഞ ഒരു വര്‍ഷത്തെ മോഷണം, സ്ത്രീപീഢനം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെയുള്ള കേസുകളുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഇവ ഓരോന്നിലും ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റര്‍ ചെയ്ത പോലീസ് സ്റേഷനുകള്‍ ഏതെല്ലാം ;

(ഡി)ഈ സര്‍ക്കാരിന്റെ കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ എത്ര ; ഏതെല്ലാം സ്റേഷനുകളില്‍ ; അതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു ?

7806

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()എന്‍.സി.ആര്‍.ബി.യുടെ പുതിയ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)ഈ റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടോ;

(സി)ദേശീയ തലത്തില്‍ ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ നഗരം കൊച്ചിയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

7807

സി.ബി.. മാതൃകയില്‍ സംസ്ഥാനതല ഏജന്‍സി

ശ്രീ. സി. ദിവാകരന്‍

,, ജി.എസ്. ജയലാല്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. . കെ. വിജയന്‍

()സി.ബി.. മാതൃകയില്‍ സംസ്ഥാനതല ഏജന്‍സി രൂപീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ നിര്‍ദ്ദേശം എന്നത്തേയ്ക്ക് നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി)സംസ്ഥാനത്ത് ഇപ്പോള്‍ സി.ബി.. അന്വേഷിക്കുന്ന എത്ര കേസ്സുകളുണ്ട്; ഇതില്‍ കോടതി ഉത്തരവിന്‍ പ്രകാരം സി.ബി.. ഏറ്റെടുത്ത എത്ര കേസ്സുകളുണ്ടെന്ന് വെളിപ്പെടുത്തുമോ ?

7808

സംസ്ഥാനത്ത് പ്രൊഫഷണല്‍ കമാന്‍ഡോ യൂണിറ്റ്

ശ്രീ. വി.പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, സി.പി. മുഹമ്മദ്

,, ബെന്നി ബെഹനാന്‍

()സംസ്ഥാനത്ത് ഒരു പ്രൊഫഷണല്‍ കമാന്‍ഡോ യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)കമാന്‍ഡോ യൂണിറ്റിന്റെ ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങിയിട്ടുണ്ടോ;

(സി)പരിശീലനം പൂര്‍ത്തിയാക്കി യൂണിറ്റിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാനാകും?

7809

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയ കേസ്

ശ്രീ. . പി. ജയരാജന്‍

,, കെ. ദാസന്‍

,, എം. ഹംസ

,, ബാബു.എം. പാലിശ്ശേരി

()സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടതായി വെളിപ്പെടുത്തിയ ആര്‍ക്കെങ്കിലും എതിരെ കേസെടുത്തിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ വെളിപ്പെടുത്തിയത് ആരാണ്; എപ്പോഴാണ്; കേസ് രജിസ്റര്‍ ചെയ്തത് എന്നാണ്;

(സി)കേസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

7810

പോലീസ് സ്റേഷനുകളില്‍ വോയിസ് റെക്കോര്‍ഡിംഗ് സംവിധാനം

ശ്രീ. . കെ. വിജയന്‍

()പോലീസ് സ്റേഷനുകളില്‍ മൊഴികള്‍ എഴുതി എടുക്കുന്നതിലും പകര്‍ത്തി എഴുതുന്നതിലും തെറ്റുകള്‍ സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതു പരിഹരിക്കുന്നതിനായി വോയിസ് റെക്കോഡിംഗ് സംവിധാനം എത്ര സ്റേഷനുകളില്‍ നടപ്പിലാക്കിയിട്ടുണ്ട് ;

(സി)എല്ലാ സ്റേഷനുകളിലും പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?

7811

കള്ളനോട്ടുകളുടെ പ്രവാഹ കേന്ദ്രം സംബന്ധിച്ച് അന്വേഷണം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കള്ളനോട്ടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എടുത്ത കേസുകളില്‍ എത്ര പേരെ അറസ്റ് ചെയ്യുകയുണ്ടായി;ഇനിയും അറസ്റ് ചെയ്യാനായി ബാക്കിയുള്ളത് എത്ര;

(ബി)കള്ളനോട്ടുകളുടെ പ്രവാഹകേന്ദ്രം സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;

(സി)സംസ്ഥാനത്ത് കള്ളനോട്ട് കൂടുതലായും വിതരണം നടത്തുന്ന ഏജന്റുമാരെ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എന്തെങ്കിലും സൂചനകള്‍ ലഭിച്ചിട്ടുണ്ടോ; അറസ്റുകള്‍ നടത്തിയിട്ടുണ്ടോ;

(ഡി)ഈ വര്‍ഷം ഇതുവരെ എത്ര കോടി രൂപയുടെ കള്ളനോട്ടുകള്‍ സംസ്ഥാനത്ത് സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്; 2011-ല്‍ ഇത് എത്രയായിരുന്നു ;

()കള്ളനോട്ടുകള്‍ നിയന്ത്രിക്കുന്നതിന് ഉന്നതതലത്തില്‍ ആലോചന നടത്തിയതിന്റെ ഭാഗമായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ?

7812

കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ചുളള പഠനം

ശ്രീ. കെ. രാജു

()കുറ്റകൃത്യങ്ങളില്‍ സംസ്ഥാനം ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഭവനഭേദനങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ച് പഠനം നടത്തുന്നുണ്ടോ ; ഉണ്ടെങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ ശാസ്ത്രീയമായ പരിഹാര നടപടികളാണ് സ്വീകരിക്കുവാന്‍ കഴിയുകയെന്നത് വിശദമാക്കുമോ ?

7813

സ്ത്രീധനം എന്ന സാമൂഹ്യ വിപത്ത്

ശ്രീ. പി. തിലോത്തമന്‍

()സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ബി)സ്ത്രീധനം വാങ്ങിയതിന്റെ പേരിലും സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിലും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

7814

അന്യസംസ്ഥാന തൊഴിലാളികളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായി എത്ര ക്രിമിനല്‍ കേസ്സുകള്‍ സംസ്ഥാനത്ത് ഇക്കഴിഞ്ഞ വര്‍ഷം രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നുളളത് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ക്രിമിനല്‍ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളില്‍ അധികമായി ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയത് നിയന്ത്രിക്കുന്നതിന് എന്തെങ്കിലും പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

7815

കേസുകളില്‍ പുനരന്വേഷണ നടപടികള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പഴയ കൊലക്കേസ്സുകളില്‍ ശരിയായ പ്രതികളെയും ഗുഢാലോചന നടത്തിയവരെയും കണ്ടെത്തുന്നതിന് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എത്ര കേസുകളില്‍ പുനരന്വേഷണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണത്തിന് കേസ്സുകള്‍ തെരഞ്ഞെടുക്കുന്നതിനുവേണ്ടി ജുഡിഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുവാന്‍ ഉദ്ദേശ്യമുണ്ടോ ; ഉണ്ടെങ്കില്‍ അതിന്റെ ഘടനയും പ്രവര്‍ത്തന രീതികളും സംബന്ധിച്ച് വിശദീകരിക്കാമോ 

7816

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പോലീസ് സംവിധാനം

ശ്രീ. കെ.എന്‍.. ഖാദര്‍

()നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പോലീസ് സംവിധാനം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി. ഓഫീസുകളും പോലീസ് സര്‍ക്കിള്‍ ഓഫീസുകളും രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ?

7817

സ്റുഡന്റ് പോലീസ്

ശ്രീ. കെ. എന്‍. . ഖാദര്‍

()നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന സ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് പോലീസ് വകുപ്പിലെ ഉദ്യോഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുവാന്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)സ്റുഡന്റ് പോലീസ് വിഭാഗം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഡിഗ്രി തലംവരെയുള്ള കോളേജു കളിലും ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

7818

പോലീസ് സേനയെ ടെക്നോളജി ഡ്രിവണ്‍ പബ്ളിക് സര്‍വ്വീസ് ഡെലിവറി സംവിധാനമാക്കാന്‍ നടപടി

ശ്രീ. വി. ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

()പോലീസ് സേനയെ ഒരു ടെക്നോളജി ഡ്രിവണ്‍ പബ്ളിക് സര്‍വ്വീസ് ഡെലിവറി സംവിധാനമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത സംവിധാനം നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത് ?

7819

പോലീസ് സേവന നൈപുണ്യത്തിന് അവാര്‍ഡുകള്‍

ശ്രീ. വി. ഡി. സതീശന്‍

'' അന്‍വര്‍ സാദത്ത്

'' ബെന്നി ബെഹനാന്‍

'' ജോസഫ് വാഴക്കന്‍

()പോലീസ് സേനയില്‍ സേവന നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ഇതിനായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം തരം അവാര്‍ഡുകളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)പോലീസ് സേനയിലെ ഏതെല്ലാം ജീവനക്കാര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കാനുദ്ദേശിക്കുന്നത് ?

7820

വിസില്‍ ബ്ളോവര്‍ പദ്ധതി

ശ്രീ. പാലോട് രവി

,, ഷാഫി പറമ്പില്‍

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

()വിസില്‍ ബ്ളോവര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)അഴിമതിയെക്കുറിച്ച് വിവരം നല്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കാനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ നല്കുമോ;

(സി)പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

7821

കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി ആധുനികവല്‍ക്കരണം

ശ്രീ. എം.. വാഹീദ്

,, പി.. മാധവന്‍

()കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പ് കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)വകുപ്പിന്റെ കീഴിലുള്ള ലബോറട്ടറികള്‍ ആധുനികവല്‍ക്കരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ലബോറട്ടറികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലബോറട്ടറികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനും നടപടികള്‍ സ്വീകരിക്കുമോ?

7822

അനധികൃത കേബിള്‍ ശൃംഖലയുടെ നിയന്ത്രണം

ശ്രീ. ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

,, ഡൊമനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

()സംസ്ഥാനത്തെ അനധികൃത കേബിള്‍ ശൃംഖലയെ നിയന്ത്രിക്കുവാന്‍ എന്തെല്ലാം സംവിധാനമാണ് ഒരുക്കിയിട്ടുളളത്; വിശദമാക്കുമോ;

(ബി)ഇതിനായി ആന്റി പൈറസി സെല്‍ ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കേബിള്‍ ടെലിവിഷന്‍ ആക്ടും റൂള്‍സും കൃത്യമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

7823

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, .കെ. ബാലന്‍

,, പി.റ്റി.. റഹീം

,, സാജു പോള്‍

()റോഡ് അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ പൊതുവില്‍ ഫലപ്രദമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)വാഹനാപകടങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിനും ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും ഫലപ്രദമായ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കാന്‍ തയ്യാറാകുമോ;

(സി)മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം മദ്യപാനികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയ്ക്ക് അനുസൃതമായി വര്‍ദ്ധിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് പരിശോധിക്കുമോ?

7824

റോഡ് നിയമങ്ങള്‍ പാലിക്കാത്തത് മൂലമുള്ള അപകടങ്ങള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, എന്‍. ഷംസുദ്ദീന്‍

,, സി. മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()മദ്യവും മയക്കുമരുന്നും റോഡപകടങ്ങളുണ്ടാക്കുന്നതില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ; മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് മൂലമുണ്ടാകുന്ന അപകടങ്ങളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ;

(ബി)മദ്യപിച്ചും, മയക്കുമരുന്നുപയോഗിച്ചും, മൊബൈല്‍ ഫോണില്‍ സംസാരിച്ചും ഡ്രൈവ് ചെയ്യുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷയെന്താണ്; ഇത്തരം കേസുകള്‍ പ്രത്യേകം പരിഗണിച്ച് കഠിനശിക്ഷ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും വാഹനമോടിച്ച് അപകടമുണ്ടാകുന്നവരുടെ രക്തപരിശോധന നടത്താറുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം അന്വേഷിച്ച്, ആയത് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

7825

ടിപ്പര്‍ ലോറികള്‍ മൂലമുണ്ടായ അപകടങ്ങള്‍

ശ്രീ.കെ.അജിത്

()സംസ്ഥാനത്ത് ടിപ്പര്‍ ലോറികളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലം അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)ടിപ്പര്‍ ലോറിയുടെ അമിത വേഗത്തിനെതിരെയും ഇവ മൂലമുണ്ടായ അപകടങ്ങള്‍ സംബന്ധിച്ചും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോട്ടയം ജില്ലയില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും, അതില്‍ എത്ര കേസുകളുടെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയായ എത്ര കേസുകള്‍ കോടതിയില്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും പോലീസ് സ്റേഷന്‍ തിരിച്ചു വ്യക്തമാക്കുമോ;

(സി)ടിപ്പര്‍ ലോറികളുടെ അമിത വേഗത്തിനെതിരെയുളള പരിശോധനയില്‍ സ്പീഡ് ഗവര്‍ണറുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പരിശോധന നടത്താറുണ്ടോ; എങ്കില്‍ സ്പീഡ് ഗവര്‍ണറുകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വൈക്കം നിയോജക മണ്ഡലത്തിനു കീഴില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ഡി)വൈക്കം നിയോജക മണ്ഡല പരിധിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എത്ര ടിപ്പര്‍ ലോറി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ പരിക്കു പറ്റിയവരുടേയും മരണപ്പെട്ടവരുടേയും എണ്ണം എത്രയെന്നും വെളിപ്പെടുത്തുമോ;

()ടിപ്പര്‍ ലോറി അപകടങ്ങള്‍ നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളതെന്ന് വെളിപ്പെടുത്തുമോ?

7826

വിദ്യാര്‍ത്ഥികള്‍ റോഡു മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത് എന്നു പറയാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ റോഡ് അപകടങ്ങളുടെ പേരില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച എത്ര ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; ചേര്‍ത്തലയില്‍ ഇപ്രകാരം രജിസ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;

(സി)വിദ്യാര്‍ത്ഥികളെയും കാല്‍നടയാത്രക്കാരെയും റോഡുകള്‍ മുറിച്ചുകടക്കാന്‍ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനും അവര്‍ വെയിലും മഴയും കൊളളുന്ന സാഹചര്യം ഒഴിവാക്കുന്നതിനും രാത്രികാലങ്ങളില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും കൈക്കൊണ്ടിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ; ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ ?

7827

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സാമൂഹിക ബോധവത്ക്കരണ പരിപാടി

ശ്രീ. എം.. വാഹിദ്

'' .റ്റി. ജോര്‍ജ്

'' കെ. ശിവദാസന്‍ നായര്‍

'' ഹൈബി ഈഡന്‍

()സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ വ്യാപകവും വിപുലവുമായ സാമൂഹിക ബോധ വത്ക്കരണ പരിപാടി നടത്താനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതുകൊണ്ട് എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാ നുദ്ദേശിക്കുന്നത്;

(സി)ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

7828

-മെയില്‍/ഫോണ്‍ മുഖേനയുളള ആശയ വിനിമയം ശേഖരിക്കല്‍ നടപടി

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനകളോ, വ്യക്തികളോ ഇ-മെയില്‍ മുഖേനയോ ഫോണ്‍ മുഖേനയോ നടത്തുന്ന ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുവാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)ഏത് കേസന്വേഷണത്തിന്റെ ഭാഗമായിട്ട് ഏതെല്ലാം സംഘടനകളുടെയും വ്യക്തികളുടെയും ഇ-മെയില്‍, ഫോണ്‍ ആശയവിനിമയങ്ങളാണ് ഇത്തരത്തില്‍ ശേഖരിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)വ്യക്തികളുടെയോ സംഘടനകളുടെയോ ഇ-മെയില്‍ മുഖേനയും ഫോണ്‍ മുഖേനയുമുളള ആശയവിനിമയം ശേഖരിക്കുവാന്‍ നിയമപരമായി എന്തെല്ലാം അധികാരങ്ങളും അവകാശങ്ങളുമാണ് സംസ്ഥാന സര്‍ക്കാരിനും അതിനുകീഴിലുളള ഏജന്‍സികള്‍ക്കും ഉളളതെന്ന് വ്യക്തമാക്കുമോ?

7829

.പി. ജയരാജന്‍ വധോദ്യമ ഗൂഢാലോചന

ശ്രീ. എം. ചന്ദ്രന്‍

,, ജെയിംസ് മാത്യു

,, റ്റി. വി. രാജേഷ്

,, ബാബു എം. പാലിശ്ശേരി

(). പി. ജയരാജന്‍ വധോദ്യമ ഗൂഢാലോചനയില്‍ പങ്കാളിയായ പ്രശാന്ത്ബാബു തന്റെ പങ്കാളിത്തവും അതിന്‍ പങ്കാളികളായ മറ്റുള്ളവരുടെ പേരും വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഏഷ്യാനെറ്റ് ചാനലിലുടെ വെളിപ്പെടുത്തപ്പെട്ട വസ്തുതകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ ;

(സി)ഏതെല്ലാം കേസുകളിലെ ആരുടെയെല്ലാം പങ്കാളിത്തം സംബന്ധിച്ചുള്ളതാണ് വെളിപ്പെടുത്തലുകള്‍; ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം കേസുകളില്‍ തുടരന്വേഷണം നടത്താനുദ്ദേശിക്കുന്നു ;

(ഡി). പി. ജയരാജന്‍ വധോദ്യമ ഗൂഢാലോചനയില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ എം.പി.യുടെ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ എന്തൊക്കെയായിരുന്നു ;

()വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ആരെല്ലാമാണ് സംഘത്തിലുള്ളത്;കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ ?

7830

കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ പാക്കിസ്ഥാന്‍ പൌരന്റെ പരസ്യചിത്ര നിര്‍മ്മാണം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ ഫോട്ടോഗ്രാഫി നിരോധിച്ച മേഖലയില്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നും ടൂറിസം വിസയില്‍ വന്ന ആരെങ്കിലും പരസ്യചിത്രം നിര്‍മ്മിച്ചതായ പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അത് സംബന്ധിച്ച് അന്വേഷണം നടത്തുകയുണ്ടായോ;

(സി)കറാച്ചി സ്വദേശി എത്ര ദിവസം കൊച്ചിയില്‍ താമസിക്കുകയുണ്ടായി;

(ഡി)ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിച്ചത് എപ്പോഴായിരുന്നു; സന്ദര്‍ശനത്തിന് അനുമതി നല്കിയിട്ടുണ്ടായിരുന്നുവോ?

7831

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നല്‍കിയ ഭൂമിയില്‍ നിന്നും മരങ്ങള്‍ കടത്തിയതിന് നടപടി

ശ്രീ. കെ.വി. വിജയദാസ്

()കുളത്തൂപ്പുഴയ്ക്കു സമീപം കൊച്ചരിപ്പയില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നല്‍കിയ ഭൂമിയില്‍ നിന്നും വിലപിടിപ്പുള്ള മരങ്ങള്‍ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഇപ്രകാരം അനധികൃതമായി തടി കടത്തിക്കൊണ്ടുപോകുന്നവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?

7832

മൊബൈല്‍ സന്ദേശം നല്‍കി തട്ടിപ്പ്

ശ്രീ. . കെ. ബാലന്‍

()വിവിധ ലോട്ടറികളില്‍ സമ്മാനം ലഭിച്ചുവെന്ന് മൊബൈല്‍ സന്ദേശം നല്‍കി തട്ടിപ്പു നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷണം നടത്തുന്നുണ്ടോ;

(ബി)ഇതുമായി ബന്ധപ്പെട്ട് പോലീസ് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഇതിനകം തട്ടിപ്പിന് ഇരയായവരുടെ എത്ര പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും അറസ്റ് ചെയ്തിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;

(സി)ഈ തട്ടിപ്പില്‍ വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; കേരളത്തിലോ മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചോ ഇത്തരത്തിലുള്ള റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

7833

അതീവ സുരക്ഷാ മേഖലയിലെ സിനിമാ ചിത്രീകരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും കര്‍ശന നിന്ത്രണമേര്‍പ്പെടുത്തുകയും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പാക്കിസ്ഥാന്‍ പൌരന്‍ സിനിമാ ചിത്രീകരണം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത അതീവ സുരക്ഷാ മേഖലയില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയത് ആരാണെന്ന് വിശദമാക്കാമോ;

(സി)ഇപ്രകാരം അനുമതി നല്‍കിയതു വഴി ഉണ്ടായ ഗുരുതരമായ സുരക്ഷാ പാളിച്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ; വിശദാംശം വെളിപ്പെടുത്താമോ ?

7834

ജനപ്രതിനിധികള്‍ക്ക് പോലീസ് സ്റേഷനുകളിലുള്ള അവകാശങ്ങള്‍

ശ്രീ. കെ. ദാസന്‍

സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാര്‍, മുന്‍ എം.എല്‍.എമാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, അംഗങ്ങള്‍, എന്നിവര്‍ക്ക് പോലീസ് സ്റേഷനുകളില്‍ അനുവദനീയമായ അവകാശങ്ങള്‍ എന്തെല്ലാമാണെന്നും അവ ഉറപ്പു വരുത്താന്‍ പോലീസ് സ്റേഷനുകളില്‍ ചുമതലപ്പെടുത്തിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ ആരെല്ലാം എന്നും വ്യക്തമാക്കാമോ?

7835

സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല

ശ്രീ. പി. കെ. ബഷീര്‍

()കേരളാ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതലയില്‍ മാറ്റം വരുത്തുന്നകാര്യം ആലോചനയിലുണ്ടോ;

(ബി)എങ്കില്‍ ഏതു തരത്തിലുളള മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഇതു സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ?

7836

ഫോണ്‍ ചോര്‍ത്തല്‍

ശ്രീ. എളമരം കരീം

()എം.എല്‍.എ മാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഏതെങ്കിലും നേതാക്കളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിന് ആഭ്യന്തര വകുപ്പില്‍ നിന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ആരുടെയെല്ലാം ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിന് ആര്‍ക്കെല്ലാമാണ് അനുമതി നല്‍കിയിട്ടുള്ളത്; വിശദാംശം നല്‍കുമോ;

(സി)ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കുമോ; നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തുന്നതിന് നല്‍കുന്ന ശിക്ഷ വിശദമാക്കുമോ;

(ഡി)അനധികൃതമായി ഫോണ്‍ കോളുകള്‍ ചോര്‍ത്തല്‍ നടത്തുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ആരുടെയെല്ലാം ഫോണ്‍ കോളുകളാണ് അനധികൃതമായി ചോര്‍ത്തിയിട്ടുള്ളത്; വിശദമാക്കുമോ?

7837

ജനകീയസമിതി

ശ്രീ. കെ.എന്‍.. ഖാദര്‍

()എല്ലാ പോലീസ് സ്റേഷന്‍ പരിധിയിലും രാഷ്ട്രീയ കക്ഷി പ്രതിനിധികളും മറ്റും ഉള്‍ക്കൊള്ളുന്ന ഒരു ജനകീയ സമിതി രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് 

7838

ടൂറിസ്റുകളുടെ നേരെയുള്ള ആക്രമണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തെത്തുന്ന എത്ര ആഭ്യന്തര ടൂറിസ്റുകളും, വിദേശ ടൂറിസ്റുകളും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഇവ ഓരോന്നുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശം വെളിപ്പെടുത്തുമോ?

7839

വാഹന അപകടങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സംസ്ഥാനത്ത് എത്ര പേര്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി)ഇതില്‍ ഏത് വാഹനം ഓടിച്ചവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ജീവഹാനി സംഭവിച്ചിട്ടുള്ളത്?

7840

തടിയന്റവിട നസീര്‍ നടത്തിയ കൊലയും കവര്‍ച്ചയും

ശ്രീ. പി.റ്റി.. റഹീം

()പോലീസ് രേഖകളില്‍ തടിയന്റവിട നസീര്‍ എന്നയാള്‍ ലഷ്കര്‍--ത്വയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ ആണെന്ന് വിവരം ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത വ്യക്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൊലയും കവര്‍ച്ചയും നടത്തിയതായി കണ്ടെത്തിയിട്ടുണ്ടോ;

(സി)ഈ കൊലയും കവര്‍ച്ചയും നടത്തിയതില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.