UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7881

കൊട്ടാരക്കര റൂറല്‍ എസ്. പി. ഓഫീസിന് കെട്ടിടം

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര റൂറല്‍ എസ്. പി. ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് എത്ര തുക അനുവദിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന്റെ എസ്റിമേറ്റും പ്ളാനും ലഭ്യമാക്കുമോ; എസ്റിമേറ്റ് തയ്യാര്‍ ചെയ്ത ഏജന്‍സി ഏതാണ്;

(ഡി)കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7882

കൊടുവള്ളി പോലീസ് സ്റേഷനിലേയ്ക്കുള്ള റോഡു നിര്‍മ്മാണം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

()കൊടുവള്ളിയില്‍ പണി പൂര്‍ത്തിയായ പോലീസ് സ്റേഷന്‍ കെട്ടിടത്തിലേക്ക് റോഡ് സൌകര്യം ഇല്ലെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)റോഡ് നിര്‍മ്മിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ബ്ളോക്ക് പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയില്‍ക്കൂടി റോഡ് നിര്‍മ്മിക്കുന്നതിന് പ്രസ്തുത വകുപ്പുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമോ?

7883

ആയൂരില്‍ പോലീസ് സ്റേഷന്‍

ശ്രീ. കെ. രാജു

()കൊല്ലം ജില്ലയില്‍ എവിടെയൊക്കെയാണ് പുതുതായി പോലീസ് സ്റേഷനുകള്‍ ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആയൂരില്‍ പോലീസ് സ്റേഷന്‍ സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുളള നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥലത്ത് പുതിയ പോലീസ് സ്റേഷന്‍ ആരംഭിക്കുവാനുളള നടപടികള്‍ സ്വീകരിക്കുമോ ?

7884

കൊടുവള്ളി പോലീസ് സ്റേഷന് പുതിയ കെട്ടിടം

ശ്രീ. പി. റ്റി. . റഹീം

()കൊടുവള്ളി പോലീസ് സ്റേഷന്റെ പുതിയ കെട്ടിടം പൂര്‍ത്തിയായിട്ടുണ്ടോ ;

(ബി)എന്നാണ് ഇതിന്റെ നിര്‍മ്മാണ ജോലി ടെണ്ടര്‍ ചെയ്തത് ;

(സി)നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി എന്ന് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും ; വ്യക്തമാക്കുമോ

(ഡി)നിലവിലുള്ള വാടക കെട്ടിടത്തിന് വാടക എത്രയാണ് ;

()ഇതിനായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ?

7885

ആയഞ്ചേരിയില്‍ പോലീസ് സ്റേഷന്‍

ശ്രീമതി കെ. കെ. ലതിക

()കോഴിക്കോട് വടകര റൂറല്‍ പോലീസിന്റെ പരിധിയില്‍പ്പെട്ട ആയഞ്ചേരിയില്‍ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

7886

പുളിക്കീഴ് പോലീസ് സ്റേഷന്‍ കെട്ടിടം

ശ്രീ. മാത്യൂ റ്റി. തോമസ്

()തിരുവല്ല നിയോജക മണ്ഡലത്തിലെ പുളിക്കീഴ് പോലീസ് സ്റേഷന്‍ കെട്ടിടത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പുതിയ പോലീസ് സ്റേഷനു വേണ്ടി ട്രാവന്‍കൂര്‍ ഷുഗേഴ്സ് & കെമിക്കല്‍സിന്റെ വക സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള നടപടി ഏതുവരെയായെന്ന് വിശദമാക്കുമോ;

(സി)ഇതു സംബന്ധിച്ച ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ?

7887

ആഭ്യന്തര വകുപ്പിന് കീഴില്‍ കൌണ്‍സലിംഗ് കേന്ദ്രങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()വിവാഹമോചനകേസുമായി പോലീസ് സ്റേഷനുകളില്‍ എത്തുന്ന ദമ്പതിമാര്‍ക്ക് ആഭ്യന്തര വകുപ്പിനു കീഴില്‍ കൌണ്‍സലിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പോലീസ് ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ പോലീസ് സേനാംഗങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക സംഘര്‍ഷം കണക്കിലെടുത്ത് അവര്‍ക്ക് കൂടി പ്രസ്തുത കൌണ്‍സലിംഗ് കേന്ദ്രങ്ങളുടെ പ്രയോജനം ലഭ്യമാക്കുമോ;

(സി)പ്രസ്തുത കൌണ്‍സലിംഗ് കേന്ദ്രങ്ങളില്‍ പോലീസ് സേനയിലെ എം.എസ്. ഡബ്ള്യു, പി. ജി ഡിപ്ളോമ ഇന്‍ കൌണ്‍സലിംഗ് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗസ്ഥരെ തസ്തികമാറ്റം വഴി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7888

സബ്ഇന്‍സ്പെക്ടര്‍മാരുടെ ജോലിഭാരം

ശ്രീ. ജെയിംസ് മാത്യു

()കേരളത്തിലെ പോലീസ് സബ്ഇന്‍സ്പെക്ടര്‍മാരുടെ ജോലിഭാരം സംബന്ധിച്ച് എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കാമോ;

(സി)കഴിഞ്ഞ ശമ്പളപരിഷ്കരണത്തില്‍ 20% എസ്..മാര്‍ക്ക് ഹയര്‍ ഗ്രേഡ് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത ശുപാര്‍ശ നടപ്പിലാക്കിയിട്ടുണ്ടോ;

()ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും പ്രസ്തുത ശുപാര്‍ശ എന്ന് നടപ്പിലാക്കാന്‍ സാധിക്കുമെന്നും അറിയിക്കാമോ?

7889

പോലീസ് സ്റേഷന്‍ ഹൌസ് ഓഫീസര്‍

ശ്രീ. വി.ഡി. സതീശന്‍

()നാഷണല്‍ പോലീസ് കമ്മീഷന്‍ 7-ാം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ക്രൈം കേസിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്റേഷന്‍ ഹൌസ് ഓഫീസര്‍ (എസ്.എച്ച്..) ചുമതല വഹിച്ചുവരുന്നത് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആയിരിക്കെ, കേരളത്തില്‍ മാത്രം ഇതിനുള്ള നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കുമോ;

(ബി)ക്രമസമാധാന പാലനവും ക്രൈം ഇന്‍വെസ്റിഗേഷനും രണ്ടായി തിരിക്കുന്നതിലൂടെയും ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍മാരുടെ നിയമനത്തിലൂടെയും പോലീസ് സ്റേഷനുകളില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെ എണ്ണത്തിലും ക്രൈം കേസുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉള്ളതിനാലും സ്റേഷന്‍ ഹൌസ് ഓഫീസര്‍ ചുമതല വഹിക്കുന്നത് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആകണമെന്നത് അനിവാര്യമായിരിക്കെ ആയതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

7890

സ്റേഷന്‍ ഹൌസ് ഓഫീസര്‍മാരുടെ ജോലിഭാരവും ആനുകൂല്യങ്ങളും

ശ്രീ. ജെയിംസ് മാത്യു

()കേരള പോലീസില്‍ എസ്..മാരില്‍ എസ്.എച്ച്.. (സ്റേഷന്‍ ഹൌസ് ഓഫീസര്‍)മാരായി പ്രവര്‍ത്തിക്കുന്ന എത്ര പേരുണ്ട് ;

(ബി)എസ്..മാരില്‍നിന്നും എസ്.എച്ച്..മാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡം എന്തൊക്കെയാണ് ;

(സി)എസ്.എച്ച്..മാര്‍ക്ക് ലഭിക്കുന്ന അധിക ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് ;

(ഡി)പ്രസ്തുത വിഭാഗം ജീവനക്കാരുടെ ജോലിഭാരം കണക്കിലെടുക്കുമ്പോള്‍ നല്കുന്ന ആനുകൂല്യം തീര്‍ത്തും പരിമിതമാണന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()എങ്കില്‍ എസ്.എച്ച്..മാരുടെ ആനുകൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

7891

ക്യാമ്പ് ഫോളോവേഴ്സിന് അംഗത്വ കാര്‍ഡ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പുതുതായി ആരംഭിച്ച സെന്‍ട്രല്‍ പോലീസ് ക്യാന്റീനില്‍ ക്യാമ്പ് ഫോളോവേഴ്സിന് അംഗത്വകാര്‍ഡ് അനുവദിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇത് നടപ്പിലാക്കുമോ ;

(സി)പ്രസ്തുത പ്രഖ്യാപനം നടപ്പിലാക്കാന്‍ സാധിക്കില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ?

7892

ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം

ശ്രീ. .റ്റി ജോര്‍ജ്

()തിരുവനന്തപുരം സിറ്റി പോലീസ് യൂണിറ്റിലെ ക്യാമ്പ് ഫോളോവര്‍മാരുടെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്സ്പീരിയന്‍സ് ഇല്ലാത്തതു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നിയമനത്തിനായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് എക്സ്പീരിയന്‍സ് ഉള്ളവരുടെ ലിസ്റ് ആവശ്യപ്പെടുമോ;

(ഡി)ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനത്തിന് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് നല്‍കുന്ന ലിസ്റില്‍ നിന്നും എക്സ്പീരിയന്‍സ് ഉള്ളവരെ മാത്രം ഉള്‍പ്പെടുത്തി നിയമനം നടത്തുവാന്‍ നടപടി സ്വികരിക്കുമോ?

7893

പോലീസ് വകുപ്പിലെ ക്യാമ്പ് ഫോളോവേഴ്സ്

ശ്രീ. . കെ. ബാലന്‍

() പോലീസ് വകുപ്പില്‍ ഇപ്പോള്‍ എത്ര ക്യാമ്പ് ഫോളോവേഴ്സ് ആണ് ഉള്ളത്'

(ബി)ക്യാമ്പ് ഫോളോവേഴ്സിനെ എന്തെല്ലാം ജോലികള്‍ക്കാണ് നിയോഗിക്കുന്നത്; സംസ്ഥാനത്ത് എവിടെയെല്ലാമാണ് ഇവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്;

(സി)പോലീസ് ഓഫീസര്‍മാരുടെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്സിനെ ജോലിക്ക് നിയോഗിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ഓഫീസര്‍മാരുടെ വീട്ടിലാണ് ഇവര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ളത്;

(ഡി)ഓഫീസര്‍മാരുടെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്സിനെ ജോലിക്ക് നിയോഗിക്കുന്നത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

()ക്യാമ്പ് ഫോളോവേഴ്സിന്റെ ശമ്പളഘടന വ്യക്തമാക്കുമോ;

(എഫ്)ഇവര്‍ക്ക് വകുപ്പില്‍ എന്തെങ്കിലും പ്രൊമോഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ;

(ജി)ഇവരെ വകുപ്പിലെ ജീവനക്കാരായി അംഗീകരിക്കുമോ?

7894

വനിതാ പോലീസുകാരുടെ സ്ഥലംമാറ്റ സീനിയോറിറ്റി ലിസ്റ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

വിവിധ ബറ്റാലിയനുകളിലെ അംഗബലത്തില്‍ ഉള്‍പ്പെട്ടതും വിവിധ ജില്ലാ സായുധ റിസര്‍വ്വുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട് ലോക്കല്‍ പോലീസില്‍ അറ്റാച്ച് ചെയ്ത് ജോലി നോക്കി വരുന്നതുമായ വനിതാ പോലീസുകാരെ തിരുവനന്തപുരം സിറ്റി എ. ആറിലേയ്ക്കുള്ള അന്തര്‍ ജില്ലാ സ്ഥലംമാറ്റ സീനിയോറിറ്റി ലിസ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ?

7895

പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം

ശ്രീ. മുല്ലക്കര രത്നാകരന്‍

()2012 ജൂണ്‍ 30 വരെയുള്ള 10 വര്‍ഷക്കാലയളവില്‍ കൊല്ലം എ.ആര്‍. ക്യാമ്പില്‍ നിന്നുള്ള എത്ര പോലീസ് ഉദ്യോഗസ്ഥര്‍ ലോക്കല്‍ പോലീസിലേയ്ക്ക് നിയമിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി)ഇതിന്‍ പ്രകാരം പ്രസ്തുത കാലയളവില്‍ മറ്റു ജില്ലകളില്‍ നിന്നും കൊല്ലം ജില്ലയിലേയ്ക്ക് അന്തര്‍ ജില്ലാ സ്ഥലംമാറ്റം വഴി എത്ര പോലീസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട് ;

(സി)അന്തര്‍ ജില്ലാ സ്ഥലംമാറ്റങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

7896

പോലീസ് വകുപ്പില്‍ മിശ്ര വിവാഹതിര്‍ക്കുളള ആനുകൂല്യം

ശ്രീ. പി. തിലോത്തമന്‍

()മിശ്രവിവാഹിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജില്ലാന്തര സ്ഥലം മാറ്റങ്ങള്‍ക്ക് നല്‍കുന്ന പരിഗണന ഇപ്രകാരമുളള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രസ്തുത ആനുകൂല്യം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; പോലീസ് ഉദ്യോഗസ്ഥരെ മിശ്രവിവാഹതര്‍ക്കുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ടും ട്രാന്‍സ്ഫര്‍ പോലുളള വിഷയങ്ങളില്‍ ഇവരെ ഒഴിവാക്കിക്കൊണ്ടും എന്തെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)മിശ്ര വിവാഹിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങള്‍ പോലീസ് വകുപ്പിനും ബാധകമാക്കാന്‍ നടപടി സ്വീകരിക്കുമോ?

7897

നോണ്‍ ഐ.പി.എസ്. എസ്.പി. മാരുടെ ഒഴിവുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്ത് പോലീസ് വകുപ്പില്‍ നോണ്‍ ഐ.പി.എസ്. മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട് ; വിശദമാക്കുമോ ;

(ബി)ഈ ഒഴിവുകളിലേയ്ക്ക് സ്ഥാനക്കയറ്റം നടത്തുന്നതിന് ഡി.പി.സി. കൂടി ഡി.വൈ.എസ്.പി മാര്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ;

(സി)എസ്.പി., നോണ്‍ ഐ.പി.എസ്. തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

7898

മൌണ്ടഡ് പോലീസ്, ആര്‍മര്‍ പോലീസ് കോണ്‍സ്റബിള്‍മാരുടെ ഒഴിവുകള്‍

ശ്രീ. എം. . വാഹീദ്

()തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുളള മൌണ്ടഡ് പോലീസ്, ആര്‍മര്‍ പോലീസ് വിഭാഗങ്ങളില്‍ എത്ര കോണ്‍സ്റബിള്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)2012 മാര്‍ച്ചില്‍ ഈ ഓരോ തസ്തികകളിലും എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തസ്തികകളുടെ യോഗ്യതകള്‍ എന്തെല്ലാമാണെന്നറിയിക്കുമോ;

(ഡി)പ്രസ്തുത ഒഴിവുകള്‍ സംബന്ധിച്ച് എംപ്ളോയ്മെന്റ്് എക്സ്ചേഞ്ചുകള്‍ക്ക് അറിയിപ്പ് നല്കിയിട്ടുണ്ടോ;

()ഇല്ലെങ്കില്‍ കാലതാമസം ഒഴിവാക്കി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുവാന്‍ ആവശ്യമായ നടപടി കൈക്കൊളളുമോ;

(എഫ്)പരിചയ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മുന്‍ഗണന നല്കുന്ന കാര്യം പരിഗണിക്കുമോ?

7899

പോലീസ് വകുപ്പില്‍ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍

ശ്രീ. എം. ചന്ദ്രന്‍

()പോലീസ് വകുപ്പില്‍ നിലവിലുളള ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ ജില്ല തിരിച്ചു വ്യക്തമാക്കുമോ ;

(ബി)ഡ്രൈവര്‍മാരുടെ നിയമനം പി.എസ്.സി. ക്കു വിട്ടതിനുശേഷം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ കാറ്റഗറി മാറ്റം വഴിയോ നിയമനം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഓരോ ജില്ലയിലെയും ഇപ്രകാരമുളള നിയമനം സംബന്ധിച്ച വിവരം ലഭ്യമാക്കുമോ ?

7900

തിരുവനന്തപുരം സിറ്റി എ.ആറിലേക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരം സിറ്റി എ.ആറിലേക്ക് അന്തര്‍ ജില്ലാ സ്ഥലംമാറ്റം അനുവദിക്കപ്പെടുന്ന പോലീസുകാര്‍ക്ക് തിരുവനന്തപുരത്ത് ജോയിന്‍ ചെയ്യുന്നതിന് നിശ്ചിത സമയപരിധിയില്ല എന്നുള്ളത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)30.06.2012 വരെ തിരുവനന്തപുരം സിറ്റി എ.ആറിലേക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം അനുവദിക്കപ്പെട്ട പോലീസുകാരില്‍ 19 പേര്‍, ജോയിന്‍ ചെയ്യുന്നതിന് നിശ്ചിത സമയപരിധിയില്ലാത്തതിനാല്‍ ഇതുവരേയും തിരുവനന്തപുരം സിറ്റി എ.ആറില്‍ ജോയിന്‍ ചെയ്തിട്ടില്ലായെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത അപാകത തിരുവനന്തപുരം സിറ്റി എ.ആറില്‍ ജോയിന്‍ ചെയ്യാന്‍ തയ്യാറായിട്ടുള്ള അന്തര്‍ജില്ലാ സ്ഥലംമാറ്റ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസുകാരുടെ സ്വന്തം ജില്ലയിലെ സര്‍വീസ്, പ്രൊമോഷന്‍ സാദ്ധ്യതകള്‍ തുടങ്ങിയവയെ ബാധിക്കുന്നു എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഈ അപാകത പരിഹരിക്കുന്നതിനായി, അന്തര്‍ജില്ലാ സ്ഥലംമാറ്റം അനുവദിക്കപ്പെടുന്നവര്‍ക്ക് ജോയിന്‍ ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിക്കുമോ; ഇതുവരെ ജോയിന്‍ ചെയ്യാത്ത 19 പോലീസുകാരോട് ജോയിന്‍ ചെയ്യുന്നുണ്ടോ എന്ന് ആരായുകയും ഇല്ല എന്ന് അറിയിക്കുന്നവര്‍ക്ക് പകരം ലിസ്റിലുള്ള അടുത്ത ഉദ്യോഗസ്ഥര്‍ക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം അനുവദിക്കുകയും ചെയ്യുമോ?

7901

.ആര്‍. ബറ്റാലിയനിലേക്കുള്ള അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിലെ അപാകതകള്‍

ശ്രീ. വി.ഡി. സതീശന്‍

()തിരുവനന്തപുരം സിറ്റി എ.ആര്‍ ലേക്കുള്ള അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് തിരുവനന്തപുരം സിറ്റി (.ആര്‍) ല്‍ ഉണ്ടാകുന്ന ഒഴിവുകളുടെ 10% ത്തിന് പകരം എസ്..പി യില്‍ നിന്നും സിറ്റി എ.ആര്‍ ലേക്ക് ട്രാന്‍സ്ഫര്‍ ആകുന്ന പോലീസുകാരുടെ എണ്ണത്തിന്റെ 10% ആണ് പരിഗണിക്കുന്നത് എന്ന അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സിറ്റി എ.ആര്‍ ല്‍ ഉണ്ടാകുന്ന ഓരോ 10 ഒഴിവുകളിലേക്കും നിയമാനുസരണം എസ്..പി യില്‍ നിന്നും 9 പോലീസുകാര്‍ സിറ്റി എ.ആര്‍ ലേക്ക് ട്രാന്‍സ്ഫര്‍ ആകുമ്പോഴും പത്താമനായി അന്തര്‍ ജില്ലാ സ്ഥലംമാറ്റ ലിസ്റിലുള്ള ആള്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കാന്‍ സാധിക്കാറുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)2000-2011 കാലയളവില്‍ എസ്..പി യില്‍ നിന്നും 2550 പേര്‍ സിറ്റി എ.ആര്‍ ലേക്ക് ട്രാന്‍സ്ഫര്‍ ആകുകയും അതിന്റെ 10 % ആയ 254 പേര്‍ക്ക് അന്തര്‍ ജില്ലാ സ്ഥലം മാറ്റം നല്‍കുയും ചെയ്തപ്പോള്‍ ഉണ്ടായ 2804 ഒഴിവില്‍ 280 പേര്‍ക്ക് അന്തര്‍ ജില്ലാ സ്ഥലം മാറ്റം നല്‍കുന്നതിന് പകരം 254 പേര്‍ക്ക് മാത്രം സ്ഥലം മാറ്റം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ബാക്കിയുള്ള 26 പേര്‍ക്കു കൂടി നിലവിലുള്ള അന്തര്‍ ജില്ലാ സ്ഥലംമാറ്റ ലിസ്റില്‍ നിന്നും ട്രാന്‍സ്ഫര്‍ അനുവദിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?

7902

പോലീസുകാരുടെ സ്ഥലം മാറ്റം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()2002 മുതല്‍ 2007 വരെ തിരുവനന്തപുരം എസ്..പി യില്‍ നിന്നും തിരുവനന്തപുരം സിറ്റി എ.ആറിലേക്ക് ട്രാന്‍സ്ഫര്‍ ആയ 361 വനിതാ പോലീസുകാരുടെ എണ്ണത്തിന് ആനുപാതികമായി അന്തര്‍ ജില്ലാ സ്ഥലംമാറ്റ ലിസ്റില്‍ നിന്നും ഒരാള്‍ക്കു പോലും സ്ഥലംമാറ്റം നല്‍കാതിരുന്നത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)എസ്..പി യില്‍ നിന്നും പുരുഷ പോലീസുകാര്‍ തിരുവനന്തപുരം സിറ്റി എ.ആറിലേക്ക് ട്രാന്‍സ്ഫര്‍ ആകുന്ന മുറയ്ക്ക് ട്രാന്‍സ്ഫര്‍ നല്‍കുന്ന അന്തര്‍ ജില്ലാ സ്ഥലം മാറ്റലിസ്റില്‍ സ്ത്രീ-പുരുഷ ഭേദമന്യേ പോലീസുകാരെ ഉള്‍പ്പെടുത്തിവരവെ 2002-07 കാലയളവില്‍ 361 വനിതാ പോലീസുകാര്‍ എസ്..പി യില്‍ നിന്നും തിരുവനന്തപുരം സിറ്റി എ.ആറിലേക്ക് ട്രാന്‍സ്ഫര്‍ ആയ വേളയില്‍ ഒരാള്‍ക്കു പോലും അന്തര്‍ ജില്ലാ സ്ഥലം മാറ്റം നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(സി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നിലവിലുള്ള അന്തര്‍ജില്ലാ സ്ഥലം മാറ്റ ലിസ്റില്‍ നിന്നും 36 പോലീസുകാര്‍ക്ക് സ്ഥലം മാറ്റം നല്‍കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?

7903

വെട്ടിക്കുറച്ച തസ്തികകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി

()നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറച്ച ഫയര്‍ & റെസ്ക്യൂ സ്റേഷനുകളില്‍ പ്രസ്തുത തസ്തികകള്‍ പുനഃസ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ആയത് എന്ന് പ്രാബല്യത്തില്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത്?

7904

വടക്കഞ്ചേരി ഫയര്‍ സ്റേഷന് കെട്ടിടം

ശ്രീ. .കെ. ബാലന്‍

()തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി ഫയര്‍ സ്റേഷന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)വടക്കഞ്ചേരി ഫയര്‍ സ്റേഷന്റെ പുതിയ കെട്ടിട നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്; കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുളളത്; ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ തുക എത്രയെന്ന് വ്യക്തമാക്കുമോ;

(സി)കെട്ടിട നിര്‍മ്മാണത്തിന് വടക്കഞ്ചേരി കെ.എസ്.ആര്‍.റ്റി.സി സ്ഥലം ആവശ്യപ്പെട്ടതിന്മേല്‍ ഏന്ത് നടപടിയാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്?

7905

മഞ്ചേരി ഫയര്‍ സ്റ്റേഷന്റെ പ്രോജക്ട് റിപ്പോര്‍ട്ട്

ശ്രീ. എം. ഉമ്മര്‍

()മഞ്ചേരി ഫയര്‍ സ്റേഷന്‍ ആരംഭിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ ;

(ബി)ഡി.പി.ആര്‍. ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര വകുപ്പില്‍ നിന്നും കമാണ്ടന്റ് ജനറല്‍ കത്ത് നല്‍കിയിട്ടുണ്ടോ ;

(സി)പ്രസ്തുത കത്തിന് മറുപടിയായി പ്രോജക്ട് റിപ്പോര്‍ട്ട് ഇനിയും ലഭ്യമായിട്ടില്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ ;

(ഡി)ഫയര്‍ സ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയും ; വ്യക്തമാക്കാമോ ?

T7906

ഓപ്പറേഷന്‍ ഗ്രാമം-വിജിലന്‍സ് റെയ്ഡ്

ശ്രീ. പി. ഉബൈദുള്ള

'ഓപ്പറേഷന്‍ ഗ്രാമം' റെയ്ഡുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ സമയബന്ധിതമായി സംസ്ഥാന വ്യാപകമായി നടത്തുവാനും പഞ്ചായത്തുകളിലെ അഴിമതി കര്‍ശനമായി തടയുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

7907

വിജിലന്‍സ് കണ്ടെത്തിയ കൈക്കൂലി കേസുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഈ സര്‍ക്കാര്‍ അധികാമേറ്റ ശേഷം എത്ര ജീവനക്കാര്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയിലായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇവരില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ എത്ര പേരെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)എത്ര കൈക്കൂലി കേസുകള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കുമോ;

()കൈക്കൂലി കേസില്‍ എത്ര പേരെ വെറുതെ വിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

7908

വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം സംബന്ധിച്ച വിശദാംശം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം സംബന്ധിച്ച വിശദാംശം ജില്ല തിരിച്ച് നല്‍കാമോ ;

(ബി)വിജിലന്‍സ് കേസുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയി ട്ടുളളത് ; വിശദാംശം നല്‍കാമോ ;

(സി)അന്വേഷണം നേരിടുന്നതും സസ്പെന്‍ഷനിലുളളവരുമായ ഉദ്യോഗസ്ഥരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

7909

തിരുവല്ലയിലെ കെ. എസ്. ആര്‍. ടി. സി. ബസ് സ്റേഷന്‍ കം ഷോപ്പിംഗ് കോംപ്ളക്സ്

ശ്രീ. മാത്യു. റ്റി. തോമസ്

()തിരുവല്ലയിലെ കെ. എസ്. ആര്‍. ടി. സി. ബസ് സ്റേഷന്‍ കം ഷോപ്പിംഗ് കോംപ്ളക്സിന്റെ നിര്‍മ്മാണം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; ആരുടെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്;

(ബി)പ്രസ്തുത പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ടോ

(സി)പരാതിക്കാരനായ സിജു ജേക്കബ് താന്‍ പരാതി അയച്ചിട്ടില്ല എന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ടോ;

(ഡി)ഇപ്രകാരം മൊഴി നല്‍കിയതിനുശേഷം പ്രസ്തുത പരാതിയിന്മേല്‍ അന്വേഷണം തുടരുന്നുണ്ടോയെന്നറിയിക്കുമോ?

7910

വിജിലന്‍സ് പരിശോധന

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാന പോലീസ് വകുപ്പിലെ മോട്ടോര്‍ വാഹന വിഭാഗം ഓഫീസുകളില്‍ എത്ര വിജിലന്‍സ് പരിശോധനകള്‍ നടന്നു എന്ന് വ്യക്തമാക്കാമോ;

(ബി)അവസാനമായി പരിശോധന നടന്നത് എന്നാണെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത പരിശോധനയിലെ കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ;

(ഡി)ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ?

7911

തടവുകാര്‍ക്ക് സൌജന്യ നിയമസഹായം

ശ്രീമതി കെ. എസ്. സലീഖ

()ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് സൌജന്യ നിയമസഹായം ലഭിക്കണമെങ്കില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)ജയില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ മനഃപരിവര്‍ത്തനത്തിലൂടെ ശിക്ഷാ തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ഡി)ജയില്‍ ശിക്ഷ അനുഭവിക്കുന്ന ചില തടവുകാരുടെ ഭാര്യമാരെ ജയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ പ്രലോഭിപ്പിച്ച് ചൂഷണം ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ അടുത്ത സമയത്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ ഭാര്യയുമായി ഒളിച്ചോടിയ പോലീസുകാരനെ അച്ചടക്ക നടപടിയില്‍ നിന്നും ഒഴിവാക്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത്തരത്തിലുള്ള പോലീസുകാരെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ എന്തൊക്കെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

()ഇത്തരം അച്ചടക്ക ലംഘനം നടത്തുന്ന പോലീസുകാര്‍ക്കെതിരെയും അതിന് കൂട്ടുനില്ക്കുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും എന്തൊക്കെ ശിക്ഷാ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കാമോ ?

7912

ശിക്ഷ കാലാവധി കഴിഞ്ഞ തടവുകള്‍

ശ്രീ..കെ. വിജയന്‍

()ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും നിയമത്തിലെ നൂലാമാലകള്‍ കാരണം നിരവധി തടവുകാര്‍ ജയിലില്‍ തുടരുന്ന സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കൂട്ടരുടെ മോചനം സാദ്ധ്യമാക്കുന്നതിനായി ജയില്‍ നിയമം പരിഷ്ക്കരിക്കുമോ ?

7913

ജയിലുകളിലെ വനിതാ വാര്‍ഡന്‍മാര്‍

ശ്രീ. സാജു പോള്‍

()ജയിലുകളിലെ വനിതാ സെല്ലുകളില്‍ മതിയായ വനിതാ വാര്‍ഡന്‍മാരില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത കുറവ് അടിയന്തിരമായി പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)വനിതാ വാര്‍ഡന്‍മാരുടെ കുറവു പരിഹരിക്കുവാന്‍ കണ്ടിജന്റ് ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.