UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

8118

ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടി

ശ്രീ. കെ. എന്‍.. ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്രചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട് ;

(ബി)വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുവാനും സംരംഭകരെ ആകര്‍ഷിക്കുവാനുമായി കഴിഞ്ഞ ഒരു വര്‍ഷക്കാലം എന്തെല്ലാം പരിശ്രമങ്ങളാണ് നടത്തിയത് എന്ന് വിശദമാക്കുമോ ;

(സി)ഇതിന്റെ ഫലമായി ചെറുകിട ഇടത്തരം വ്യവസായ രംഗം പുരോഗതി പ്രാപിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

8119

നിക്ഷേപ ധനസഹായ പദ്ധതിയുടെ 2011-12 ലെ പ്രവര്‍ത്തനം

ശ്രീ. സി. മമ്മൂട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, നിക്ഷേപ സബ്സിഡി നല്‍കുന്നതിനുമുള്ള സംസ്ഥാന നിക്ഷേപ ധനസഹായ പദ്ധതിയുടെ 2011-12 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ബി)നിക്ഷേപ സബ്സിഡി ഇനത്തില്‍ പ്രസ്തുത വര്‍ഷം എത്ര സംരംഭകര്‍ക്ക് സഹായധനം അനുവദിക്കാനായി എന്ന് വ്യക്തമാക്കുമോ;

(സി)പുതിയ സംരംഭകര്‍ ഈ പദ്ധതി എത്രത്തോളം പ്രയോജനപ്പെടുത്തി ?

8120

പ്രകൃതി വാതക സെല്‍

ശ്രീ. വി.ഡി. സതീശന്‍

,, .റ്റി. ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, സി.പി. മുഹമ്മദ്

()പ്രകൃതിവാതക സെല്‍ രൂപവത്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രകൃതിവാതക സാദ്ധ്യത പരമാവധി ഉപയോഗപ്പെടുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ?

8121

ചേര്‍ത്തല വാഗണ്‍ ഫാക്ടറിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. ജി. സുധാകരന്‍

,, സി. കെ. സദാശിവന്‍

,, .എം. ആരിഫ്

()ചേര്‍ത്തല വാഗണ്‍ ഫാക്ടറി സ്വകാര്യപങ്കാളിത്തത്തില്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശത്തിന്മേല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വിശദമാക്കാമോ; ആയത് റെയില്‍വേയെ അറിയിച്ചിട്ടുണ്ടോ;

(ബി)വാഗണ്‍ ഫാക്ടറി സ്വകാര്യ മേഖലയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ചേര്‍ത്തല തിരുവിഴ വില്ലേജില്‍ 100 ഏക്കറോളം കൃഷി ഭൂമി ഏറ്റെടുക്കാനുള്ള എന്തെങ്കിലും പദ്ധതിയുണ്ടോ;

(സി)വാഗണ്‍ ഫാക്ടറിക്കായി ഇത്രയധികം ഭൂമി വേണമെന്ന് റെയില്‍വേ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവോ;

(ഡി)സിലിക്ക അടങ്ങിയ മണല്‍ ലഭ്യമായ ഈ പ്രദേശത്ത് സിലിക്ക മണല്‍ ഖനനം നടത്തുന്നതിന് വേണ്ടിയാണ് സ്വകാര്യ സംരംഭകര്‍ ഇത്രയേറെ ഭൂമി ഈ പദ്ധതിയിലൂടെ കൈക്കലാക്കാന്‍ ശ്രമിക്കുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം വ്യക്തമാക്കുമോ ;

()മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലമെടുപ്പ് സംബന്ധിച്ച് റെയില്‍വേയുടെ ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നു ?

8122

വ്യവസായ മേഖലയിലെ വൈദ്യുതിക്ഷാമം

ശ്രീ. ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

()വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് വൈദ്യുതി ക്ഷാമം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനു ദ്ദേശിക്കുന്നത് ;

(സി)വൈദ്യുതി ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികള്‍ക്കും വ്യവസായ വകുപ്പ് പിന്തുണയും സഹായവും നല്‍കുമോയെന്ന് വ്യക്തമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം സഹായങ്ങളാണ് നല്‍കാനുദ്ദേശിക്കുന്ന തെന്ന് വിശദീകരിക്കാമോ ?

8123

ചെറുകിട വ്യവസായ സംരംഭകര്‍ക്ക് പ്രോത്സാഹനം

ശ്രീ. റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

()സംസ്ഥാനത്തെ തൊഴിലില്ലായ്മ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ചെറുകിട - നാമമാത്ര വ്യവസായങ്ങളും സ്വയം സംരംഭക പദ്ധതികളും വ്യാപകമായി നടപ്പാക്കുന്നതിന് എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)നിലവിലുള്ള ഇത്തരം വ്യവസായ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് എന്തൊക്കെ പുതിയ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?

8124

അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി. ദിവാകരന്‍

അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയുടെ എന്ത് പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് വിശദമാക്കാമോ?

8125

അതിവേഗ റെയില്‍വേ ഇടനാഴി

ശ്രീ. ബി. ഡി. ദേവസ്സി

()തൃശ്ശൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ചാലക്കുടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ അതിവേഗ റെയില്‍വേ ഇടനാഴി (എച്ച്.എസ്.ആര്‍.സി) യ്ക്കായി സര്‍വ്വേ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പ്രസ്തുത പദ്ധതിയെ ക്കുറിച്ച് വിശദമാക്കുമോ ;

(ബി) വീട് ഉള്‍പ്പെടെ ഭൂമി നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനും, അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ ;

(സി)ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുളള ആശങ്കകളകറ്റാന്‍ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

8126

പ്രത്യേക സാമ്പത്തിക മേഖല

ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പ്രത്യേക സാമ്പത്തിക മേഖലകളാണ് അനുവദിച്ചിട്ടുള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?

8127

ഗയിലിന്റെ വാതക പൈപ്പ്ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സന്റ്

,, വര്‍ക്കല കഹാര്‍

()ഗയിലിന്റെ വാതക പൈപ്പ്ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകള്‍ക്ക് എന്തെല്ലാം നഷ്ടപരിഹാരങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നഷ്ടപരിഹാരം സംബന്ധിച്ചുളള കാര്യങ്ങള്‍ ആരാണ് തീരുമാനിക്കുന്നത്; വിശദമാക്കുമോ ?

8128

സിഡ്കോ വിതരണം ചെയ്ത ഡയറി സംബന്ധിച്ച വിശദാംശങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാന വ്യവസായവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഡ്കോ അച്ചടിച്ചു വിതരണം ചെയ്ത ഈ വര്‍ഷത്തെ ഡയറിയുടെ വിതരണ പട്ടിക, ആര്‍ക്കൊക്കെ, എത്ര വീതം, എന്നൊക്കെ വിതരണം ചെയ്തു, ആകെ എത്ര എണ്ണം അച്ചടിച്ചു, എന്നുള്ളവയുള്‍പ്പടെയുള്ള എല്ലാ വിശദാംശങ്ങളും സഹിതം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ഡയറി അച്ചടിച്ചത് ഏതു സ്ഥാപനത്തിലാണ്; ആയതു സംബന്ധിച്ചുള്ള ടെന്‍ഡര്‍, ക്വട്ടേഷന്‍ എന്നിവ സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ; പ്രസ്തുത ഡയറി പ്രസിദ്ധീകരിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

8129

കരിങ്കല്‍ മാഫിയകള്‍ നടത്തുന്ന അനധികൃത ക്വാറികള്‍

ശ്രീ. കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, രാജു എബ്രഹാം

()സംസ്ഥാന തലസ്ഥാനത്തും കോട്ടയത്തും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ കരിങ്കല്‍ മാഫിയകള്‍ അനധികൃതമായി നടത്തുന്ന ക്വാറികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)ഇത്തരം ക്വാറികള്‍ സംസ്ഥാന ഖജനാവിന് ഭീമമായ നഷ്ടമാണ് വരുത്തുന്നത് എന്നത് അറിയാമോ;

(സി)കരാറുകാരും കോടതി വിധികളും ലംഘിച്ച് നടത്തുന്ന കരിങ്കല്‍ ക്വാറികള്‍ സാമൂഹികവും പാരിസ്ഥിതികവുമായി വരുത്തുന്ന ആഘാതങ്ങളെ സംബന്ധിച്ച് പരിശോധിക്കുമോ;

(ഡി)അടിയന്തിരമായി ഈ ക്വാറികള്‍ നിര്‍ത്തലാക്കി ജനങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

8130

കാര്‍ഷിക മേഖലയ്ക്കും ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ക്കും നല്‍കുന്ന സഹായങ്ങള്‍

ശ്രീ. പി.കെ.ബഷീര്‍

,, സി. മോയിന്‍ കുട്ടി

,, എന്‍. ഷംസുദ്ദീന്‍

,, പി. ഉബൈദുളള

()സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;

(ബി)ഇതോടനുബന്ധിച്ച് ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)സ്ത്രീ സംരംഭകര്‍ക്ക് ഈ മേഖലയില്‍ പ്രോത്സാഹനം നല്‍കുന്നതിനായി എന്തെങ്കിലും പ്രത്യേക പരിപാടികള്‍ നടപ്പാക്കുന്നുണ്ടോ?

8131

കശുവണ്ടി മേഖലയുടെ ബ്രാന്‍ഡ് രൂപപ്പെടുത്താനുള്ള പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

'' എം.പി. വിന്‍സെന്റ്

'' വി.റ്റി. ബല്‍റാം

'' ഹൈബി ഈഡന്‍

()കശുവണ്ടി മേഖല ആധുനികവല്‍ക്കരിക്കാനും ബ്രാന്‍ഡ് രൂപ പ്പെടുത്താനുമുള്ള പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്ക് എന്തു തുക ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

8132

കേന്ദ്രനയം കാരണം വര്‍ദ്ധിച്ച ഇന്ധന വിലയും പൊതുജനങ്ങളുടെ ജീവിതനിലവാരവും

ശ്രീ. കെ. ദാസന്‍

()കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി പെട്രോളിയം വില ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ഇത് പൊതുജനങ്ങളുടെ നിത്യനിദാന ചെലവുകളുടെ വര്‍ദ്ധനവിനും സാധാരണ ജനങ്ങളുടെ വരുമാന ചോര്‍ച്ചയ്ക്കും കാരണമാവുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിച്ച് ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും പൊതുമേഖലയിലുളള വ്യവസായങ്ങളില്‍ ഈ സര്‍ക്കാര്‍ എത്ര തുക നിക്ഷേപിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി)ഇതുവഴി പുതുതായി എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും മുന്‍സര്‍ക്കാരിന്റെ കാലയളവില്‍ നിന്ന് എത്ര ശതമാനം അധിക വളര്‍ച്ച ഉണ്ടായിയെന്നും വ്യക്തമാക്കാമോ?

8133

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് സംഭരണ സംവിധാനം

ശ്രീ. എം.. വാഹീദ്

,, കെ. മുരളീധരന്‍

,, പി.. മാധവന്‍

()പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് സംഭരണ സംവിധാനം (-പ്രൊക്യൂര്‍മെന്റ്) ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ ഈ സംവിധാനം നിലവിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

8134

സഹകരണ സ്പിന്നിംഗ് മില്ലുകളിലെ ജീവനക്കാരുടെ വേതന വ്യവസ്ഥകള്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലെ സഹകരണ സ്പിന്നിംഗ് മില്ലുകളിലെ അംഗീകൃത ജീവനക്കാര്‍ക്ക് ഏകീകൃത സ്റാഫ് പാറ്റേണ്‍, ശമ്പള സ്കെയില്‍, സ്റാഫ് റൂള്‍ എന്നിവ നിലവിലുണ്ടോ ;

(ബി)ഇല്ലെങ്കില്‍ അവ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

8135

ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്തെ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്;

(ബി)പ്രസ്തുത പദ്ധതികള്‍ മുഖേന ലഭ്യമാകുന്ന വ്യക്തിഗത ആനുകൂല്യങ്ങളും അവയുടെ വിശദാംശങ്ങളും വ്യക്തമാക്കുമോ?

8136

കശുവണ്ടി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതികള്

ശ്രീ. . ചന്ദ്രശേഖരന്‍

()കശുവണ്ടി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത് ;

(ബി)ഇക്കാര്യത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്നുണ്ടോ; നാളിതുവരെയായി എത്ര തുക ലഭിച്ചു;

(സി)ഈ വര്‍ഷം പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ എത്ര കശുമാവ് തൈകള്‍ വിതരണം ചെയ്തുവെന്നറിയിക്കാമോ;

(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് കശുമാവ് കര്‍ഷകന് നല്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

8137

ഗ്ളോബല്‍ ഇന്‍വെസ്റ്മെന്റ് മീറ്റ്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊച്ചിയില്‍ സംഘടിപ്പിച്ച ഗ്ളോബല്‍ ഇന്‍വെസ്റ്മെന്റ് മീറ്റിലൂടെ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമായിരുന്നു; എത്ര കോടി രൂപയുടെ പദ്ധതികളായിരുന്നു നടപ്പാക്കിയത്; വിശദവിവരങ്ങള്‍ നല്‍കുമോ;

(ബി)ജിം സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് എത്ര തുക ചെലവായിട്ടുണ്ട്; വിശദമാക്കുമോ?

8138

പരുമല സ്ട്രോ ബോര്‍ഡ് ഫാക്ടറി

ശ്രീ. മാത്യു റ്റി. തോമസ്

()തിരുവല്ല നിയോജക മണ്ഡലത്തിലെ പരുമല സ്ട്രോ ബോര്‍ഡ് ഫാക്ടറിയോടനുബന്ധിച്ച് ആശുപത്രിഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി സിഡ്കോ ഇപ്പോഴും നടത്തുന്നുണ്ടോ;

(ബി)ഇല്ലെങ്കില്‍ അതിനുളള കാരണം എന്തെന്ന് വിശദമാക്കാമോ?

8139

കാസര്‍ഗോഡ് ജില്ലയില്‍ ഒരു ഹജ്ജ് ഫെസിലിറ്റേഷന്‍ സെന്റര്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷകള്‍ ഏറെയുണ്ടെങ്കിലും, ഒരു ഹജ്ജ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഹജ്ജിന്റെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്തെങ്കിലും കാസറഗോഡ് മണ്ഡലത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

8140

മംഗലപുരം ലൈഫ് സയന്‍സ് പാര്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ നടപടി

ശ്രി. വി. ശശി

()മംഗലപുരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കിനു വേണ്ടി ഇതു വരെ എത്ര ഏക്കര്‍ ഭൂമി എറ്റെടുത്തു;

(ബി)നോട്ടിഫൈ ചെയ്ത ഭൂമി വിട്ടു നല്‍കാന്‍ തയ്യാറായിട്ടും ഏറ്റെടുക്കാന്‍ തയ്യാറാകാത്തതു മൂലമുണ്ടാകുന്ന ഭൂഉടമകളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അടിയന്തിരമായി പ്രസ്തുത ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമോ?

8141

കൈത്തറി മേഖലയുടെ പരിപോഷണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. മുരളീധരന്‍

()വര്‍ദ്ധിത വിപണി ഉണ്ടായിട്ടും ശോഷിച്ചുകൊണ്ടിരിക്കുന്ന കൈത്തറി മേഖലയെ പരിപോഷിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി ഏതാണ്; വിശദമാക്കുമോ ?

8142

കൈത്തറി ഉല്പന്നങ്ങളുടെ വെബ്സൈറ്റ്

ശ്രീ. പാലോട് രവി

,, പി. സി. വിഷ്ണുനാഥ്

,, സണ്ണി ജോസഫ്

,, റ്റി. എന്‍. പ്രതാപന്‍

()കൈത്തറി ഉല്പന്നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധമുണ്ടാക്കാനും വില്പന സാദ്ധ്യത ഉപയോഗപ്പെടുത്താനും എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദമാക്കാമോ ;

(ബി)ഇതിനു വേണ്ടി കൈത്തറി ഉല്പന്നങ്ങളുടെ വെബ്സൈറ്റ് തുടങ്ങുന്നകാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഈ വെബ്സൈറ്റിലുടെ എന്തെല്ലാം കാര്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത് ; വിശദമാക്കുമോ ?

8143

ചടയമംഗലം ടെക്സ്റൈല്‍ ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം മണ്ഡലത്തിലെ ചിതറ ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്തു വക 10 ഏക്കര്‍ ഭൂമിയില്‍ ഒരു ടെക്സ്റൈല്‍ ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം തീരുമാനിക്കുമോ;

8144

തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മുഖേന അനുവദിച്ച എസ്.എസ്.ഐ രജിസ്ട്രേഷന്

ശ്രീമതി ഗീതാ ഗോപി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മുഖേന അനുവദിച്ച് നല്‍കിയ എസ്.എസ്.ഐ രജിസ്ട്രേഷനുകള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)അവയില്‍ എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

8145

ആലപ്പുഴയിലെ ചെറുകിട വ്യവസായ യൂണിറ്റുകള്‍

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച ചെറുകിട വ്യവസായ യൂണിറ്റുകള്‍ എത്രയാണെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലപ്പുഴ ജില്ലയില്‍ അടച്ചുപൂട്ടപ്പെട്ട ചെറുകിട വ്യവസായ സംരംഭങ്ങള്‍ ഏതെല്ലാമാണെന്നും, അവ അടച്ചുപൂട്ടാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും വ്യക്തമാക്കാമോ;

(സി)ജില്ലയില്‍ അടച്ചുപൂട്ടപ്പെടുമായിരുന്ന ഏതെങ്കിലും ചെറുകിട സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നു വ്യക്തമാക്കാമോ;

(ഡി)ഇരുമ്പ്, ഉരുക്ക് നിര്‍മ്മാണഘടകങ്ങളായി ഉപയോഗിച്ചിരുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങളും തൊഴില്‍ശാലകളും ചേര്‍ത്തല താലൂക്കില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ അടച്ചുപൂട്ടിയിട്ടുണ്ടോ; ഇവ നിലനിര്‍ത്താനും ഇവിടങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കാനും കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ?

8146

നാട്ടിക നിയോജക മണ്ഡലത്തിലെ പാചക വാതക പൈപ്പ് ലൈന്‍

ശ്രീമതി ഗീതാ ഗോപി

()ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പാചക വാതക പൈപ്പ് ലൈന്‍, നാട്ടിക നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലൂടെയാണ് കടന്നുപോകുന്നത് ;

(ബി)പ്രസ്തുത നിയോജക മണ്ഡലത്തിലെ ജനവാസ മേഖലകളിലൂടെയും കോള്‍ പാടങ്ങളിലൂടെയുമാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ഡി)പാചകവാതക പൈപ്പ് ലൈനിന്റെ സുരക്ഷ സംബന്ധിച്ചും ഇതുമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര പാക്കേജിനെ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

8147

ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുവാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ സാധ്യതാ പ്രദേശങ്ങളെ കണ്ടെത്തുന്നതിനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)മലപ്പുറം ജില്ലയില്‍ ഇതു സംബന്ധിച്ച് സമഗ്ര വിവരശേഖരണം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)ജില്ലയിലെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റുകളിലെ വ്യവസായ സംരംഭങ്ങള്‍ക്കായുള്ള സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

()2011-12 വര്‍ഷത്തില്‍ എത്ര ചെറുകിട വ്യവസായ സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചുവെന്നും അതുമൂലം എത്ര കോടി രൂപയുടെ നിക്ഷേപം ഉണ്ടായി എന്നും വെളിപ്പെടുത്താമോ;

(എഫ്)ചെറുകിട വ്യവസായ സംരംഭങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റുകള്‍ ജില്ലയില്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

8148

വ്യവസായ പാര്‍ക്ക്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()മണ്ഡലം തോറും വ്യവസായ പാര്‍ക്ക് എന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എത് ഘട്ടത്തിലാണ്;

(ബി)ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നും വ്യവസായ പാര്‍ക്കിനായി തെരഞ്ഞെടുത്ത പഞ്ചായത്ത് ഏതാണ്; ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു?

8149

മിനി ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

()കാസറഗോഡ് ജില്ലയില്‍ വ്യവസായവകുപ്പിന് കീഴില്‍ എത്ര മിനി ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റുകള്‍ ഉണ്ട്;

(ബി)ഇവയില്‍ എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയ്ക്ക് എത്ര ഏക്കര്‍ ഭൂമി സജ്ജമാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ?

8150

തിരുവനന്തപുരം ജില്ലയില്‍ രജിസ്റര്‍ ചെയ്ത വഖഫുകളും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും

ശ്രീ. വി. ശശി

()വഖഫ് ആക്ട് പ്രകാരം രജിസ്റര്‍ ചെയ്ത എത്ര വഖഫുകള്‍ തിരുവനന്തപുരം ജില്ലയില്‍ ഉണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത വഖഫുകളുടെ ഉടമസ്ഥതയില്‍ ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ സ്ഥാപനങ്ങളുടെ പേരും ബന്ധപ്പെട്ട വഖഫുകളുടെ പേരും വ്യക്തമാക്കുമോ;

(സി)ഈ സ്ഥാപനങ്ങളിലെ ജോലിയില്‍ നിയമിക്കുന്നതിന് എന്തെല്ലാമാണ് മാനദണ്ഡങ്ങള്‍ എന്ന് പറയാമോ;

(ഡി)വഖഫ് ബോര്‍ഡ് വഴി ഇപ്പോള്‍ നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളും അവ ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പരാമര്‍ശിക്കുന്ന ഉത്തരവുകളുടെ പകര്‍പ്പും ലഭ്യമാക്കാമോ;

()വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ബോര്‍ഡു വഴി നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

8151

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം

ശ്രീ.കെ.കുഞ്ഞിരാമന്‍ (ഉദുമ)

()മുന്‍സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് 2011 ജൂലൈയില്‍ കേരള പ്രൊഡക്ടിവിറ്റി കൌണ്‍സില്‍ പരീക്ഷ നടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റില്‍ നിന്ന് തന്നെ നിയമനം നടത്തണമെന്നുളള കോടതിയുടെ ഡബ്ള്യു.പി.സി. നം:1699/2012 ഓര്‍ഡര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോടതി ഉത്തരവ് നിലനില്‍ക്കെ മേല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നതിന് പുതിയ റാങ്ക് ലിസ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)പ്രസ്തുത പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതിനെ തുടര്‍ന്ന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

8152

സാറ്റലൈറ്റ് ഐ.റ്റി. പാര്‍ക്ക്

ശ്രീ. എം.. വാഹീദ്

,, പാലോട് രവി

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

()സംസ്ഥാനത്ത് സാറ്റലൈറ്റ് ഐ.റ്റി. പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എല്ലാ നിയോജകമണ്ഡലങ്ങളിലും ഇത്തരം പാര്‍ക്കുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ?

8153

അക്ഷയ കേന്ദ്രങ്ങളും തൊഴിലവസരങ്ങളും

ശ്രീ. വി. പി. സജീന്ദ്രന്‍

,, പി. . മാധവന്‍

()സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി എന്തെല്ലാം തൊഴിലവസരങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)അക്ഷയ കേന്ദ്രങ്ങള്‍ വഴി ഭാവിയില്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് കരുതുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ?

8154

ഇലക്ട്രോണിക് ഗവേര്‍ണന്‍സ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം മികവുറ്റതാക്കാന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

()തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പി.ജി. ഡിപ്ളോമ ഇന്‍--ഗവേര്‍ണന്‍സ് എന്ന ഒരു വര്‍ഷ കോഴ്സ് സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; ഇതുവരെയായി എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്; അവരുടെ പേരും വകുപ്പും നിലവിലുളള ഓഫീസും ഏതൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)ഏതൊക്കെ ഇ-ഗവേര്‍ണന്‍സ് പ്രൊജക്ടുകളിലാണ് ഈ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഈ ഉദ്യോഗസ്ഥരെ ഇ-ഗവേര്‍ണന്‍സ് പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ;

(ഡി)ഈ കോഴ്സിന് നിലവില്‍ എന്തു തുക ചെലവായി;

()ഈ കോഴ്സ് കഴിഞ്ഞ ഉദ്യോഗസ്ഥരുടെ സേവനം സര്‍ക്കാരിന്റെ ഇ-ഗവേര്‍ണന്‍സ് പ്രോജക്ടുകളില്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.