UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

8155

വൃദ്ധ ജനക്ഷേമത്തിനും പെണ്‍കുട്ടികളുടെ ആരോഗ്യ സുരക്ഷക്കും പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, പി.സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

,, ബെന്നി ബെഹനാന്‍

()സംസ്ഥാനത്ത് വൃദ്ധജനക്ഷേമത്തിനും പെണ്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കും പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)സമകാലീന കുടുംബ സാമൂഹിക സാഹചര്യങ്ങളില്‍ വൃദ്ധജനങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആരോഗ്യ സുരക്ഷയ്ക്ക് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

8156

സര്‍ക്കാര്‍ ആശുപത്രികളില്‍ സാന്ത്വന ചികിത്സ

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, പാലോട് രവി

()സര്‍ക്കാര്‍ ആശുപത്രികളില്‍ സാന്ത്വന ചികിത്സക്കായി പ്രത്യേക യൂണിറ്റുകള്‍ തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഈ യൂണിറ്റുകള്‍ ആരംഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം തരം ആശുപത്രികളിലാണ് ഇവ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

8157

നവജാത ശിശുക്കളിലെ ജനിതകവൈകല്യം

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, കെ. ശിവദാസന്‍ നായര്‍

,, സി. പി. മുഹമ്മദ്

()നവജാതശിശുക്കളിലെ ജനിതക വൈകല്യം ചികില്‍സിക്കാനുളള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)ഏതെല്ലാം ആശുപത്രികളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി പ്രസ്തുത ആശുപത്രികളില്‍ നവജാതശിശു സ്ക്രീനിംഗ് സെന്റര്‍ തുടങ്ങുന്നകാര്യം പരിഗണിക്കുമോ?

8158

മെഡിക്കല്‍ ബെനിഫിറ്റ് സ്കീം എന്ന പേരില്‍ സൌജന്യ ചികില്‍സാ പദ്ധതി

ശ്രീ. . റ്റി. ജോര്‍ജ്

()സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് 1996 -ല്‍ ആരോഗ്യ വകുപ്പ്മന്ത്രി മെഡിക്കല്‍ ബെനിഫിറ്റ് സ്കീം എന്ന പേരില്‍ സൌജന്യ ചികില്‍സാ പദ്ധതി ഉദ്ഘാടനം ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സ്കീം തുടര്‍ന്നും നടപ്പിലാക്കാമോ;

(സി)ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള പെന്‍ഷന്‍ കാര്‍ക്കുളള സൌജന്യ ചികില്‍സാ പദ്ധതി ഉടനെ നടപ്പിലാക്കുമോ?

8159

ഏകീകൃത പൊതുജനാരോഗ്യ നിയമം

ശ്രീ. വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, എം. . വാഹീദ്

()ഏകീകൃത പൊതുജനാരോഗ്യ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും നേട്ടങ്ങളും എന്തൊക്കെയാണ്;

(ബി)ഇതിനായി നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന കാര്യം ആലോചിക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

8160

ആരോഗ്യ രംഗത്തെ ചൂഷണം

ശ്രീ. മുല്ലക്കര രത്നാകരന്‍

കേരളത്തില്‍ വ്യാജ ഡോക്ടര്‍മാരുടെയും വ്യാജ ചികിത്സാ കേന്ദ്രങ്ങളുടെയും മറവില്‍ ആരോഗ്യ രംഗത്ത് നിലനില്‍ക്കുന്ന ചൂഷണം തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ ?

8161

കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

പ്രൊഫ.സി. രവീന്ദ്രനാഥ്

ശ്രീ.ബാബു എം.പാലിശ്ശേരി

ശ്രീമതി.കെ.എസ്. സലീഖ

()ആരോഗ്യ വിദ്യാഭ്യാസ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ആരോഗ്യമേഖലയില്‍ പഠന ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് മുന്‍ സര്‍ക്കാര്‍ ആരംഭിച്ച കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടുവെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സര്‍വ്വകലാശാലയുടെ എന്തെല്ലാം ആവശ്യങ്ങളാണ് ഇപ്പോഴും പരിഗണനയില്‍ ഉള്ളത്; ഇവ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

8162

ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ സേവനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. പി. വിന്‍സെന്റ്

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

()ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി)ഗ്രാമീണ സേവനം നടത്തണമെന്ന് ബോണ്ട് നല്‍കിയ ഡോക്ടര്‍മാര്‍ അത് പാലിക്കാതിരുന്നാല്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ബോണ്ട് തുക റവന്യൂ റിക്കവറികളിലൂടെ ഈടാക്കുന്ന കാര്യം ആലോചിക്കുമോ?

8163

സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളും സര്‍ക്കാരും ഉണ്ടാക്കിയ കരാര്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാഗോപി

ശ്രീ. ജി. എസ്. ജയലാല്‍

'' . ചന്ദ്രശേഖരന്‍

()സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ വിദ്യാര്‍ത്ഥി വിരുദ്ധമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ കരാറില്‍നിന്നും പിന്മാറാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)പ്രിവിലേജ് സീറ്റ് എന്ന പേരില്‍ എത്ര ശതമാനം സീറ്റുകളിലേയ്ക്ക് അഡ്മിഷന്‍ നടത്താനുള്ള അവകാശമാണ് ഈ കരാറിലൂടെ മാനേജ്മെന്റുകള്‍ക്ക് നല്‍കിയത്; ഈ സീറ്റുകളിലെ പ്രവേശനത്തിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം എന്താണ്;

(സി)ഏതെങ്കിലും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ഈ വര്‍ഷം അലോട്ട്മെന്റ് നടത്തേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം കോളേജുകളിലേക്കാണെന്നും അലോട്ട്മെന്റ് നടത്താതിരിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ ;

(ഡി)ഈ കരാര്‍ പ്രകാരം സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് വര്‍ദ്ധന അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ ഇനം തിരിച്ച് വ്യക്തമാക്കുമോ ;

()സര്‍ക്കാരും മാനേജ്മെന്റും ചേര്‍ന്നുണ്ടാക്കിയ കരാര്‍ ലംഘിക്കുന്ന മാനേജ്മെന്റുകളുണ്ടോ ; എങ്കില്‍ അവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

8164

മെഡിക്കല്‍ പ്രവേശനം

ശ്രീ. എം. . ബേബി

,, റ്റി. വി. രാജേഷ്

,, പി. ശ്രീരാമകൃഷ്ണന്‍

,, . പ്രദീപ് കുമാര്‍

()മെഡിക്കല്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ സംസ്ഥാനത്ത് ബാധകമാണോ; തെരഞ്ഞെടുക്കുന്നതിനുള്ള ചട്ടങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;

(ബി)പി. . ഇനാംദാര്‍ കേസില്‍ അണ്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീതിയും ചൂഷണരാഹിത്യവും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട് പ്രവേശന പരീക്ഷയിലൂടെ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കണമെന്ന് വിധിച്ചിരുന്നോ;

(സി)സുപ്രീംകോടതി വിധിക്കും എം. സി. .യുടെ നിയമത്തിനും അനുസൃതമായാണോ കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ്സ് ഫെഡറേഷനുമായുണ്ടാക്കിയ കരാറില്‍ 50% മെരിറ്റടിസ്ഥാനത്തിലും ബാക്കി 50% അക്കാഡമിക് മെരിറ്റടിസ്ഥാനത്തിലും തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കിയത്;

(ഡി)മാനേജ്മെന്റുകള്‍ക്ക് പ്രിവിലേജ് സീറ്റനുവദിച്ചത് ഏതെങ്കിലും നിയമത്തിന്റേയോ, സുപ്രീംകോടതി വിധിയുടേയോ അടിസ്ഥാനത്തിലാണോ; വിശദാംശം ലഭ്യമാക്കുമോ?

8165

രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ്സ് അസോസിയേഷനുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകള

ശ്രീ.ജി. സുധാകരന്‍

,, .കെ. ബാലന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ആര്‍. രാജേഷ്

()കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ്സ് അസോസിയേഷനുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയും സുപ്രീംകോടതി ഭരണഘടനാബെഞ്ചും പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)നിയമവിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കരാറിന് നിയമസാധുതയില്ലെന്ന് അറിയാമോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു തുടര്‍ നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

8166

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ്

ശ്രീ. വി. ശശി

()തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് മെഷീന്‍ കേടായതിനാല്‍ നിര്‍ധരരായ ഹെപ്പറ്റൈറ്റിസ് ബാധിച്ച രോഗികള്‍ക്ക് ഡയാലിസിസ് നിഷേധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

8167

തറയില്‍ കിടത്തി ചികിത്സ

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ അതീവ ഗുരുതരമായ അസുഖങ്ങളുള്ള രോഗികളെപോലും തറയില്‍ കിടത്തി ചികിത്സിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥിതി വിശേഷം പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

8168

ആലപ്പുഴ മെഡിക്കല്‍ കോളേജ് മാസ്റര്‍ പ്ളാന്‍

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മാസ്റര്‍ പ്ളാന്‍ അംഗീകരിച്ച മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയോ;

(ബി)ഇല്ലെങ്കില്‍ എന്ന് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍ അവ എന്തെന്ന് വ്യക്തമാക്കുമോ;

(ഡി)മാസ്റര്‍ പ്ളാന്‍ അനുസരിച്ച് ഇനി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കുവാനുള്ളത്; വ്യക്തമാക്കുമോ?

8169

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സെന്‍ട്രല്‍ ലാബ് തുടങ്ങാന്‍ നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

()തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സെന്‍ട്രല്‍ ലാബ് തുടങ്ങണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ;

(സി)പ്രസ്തുത ലാബ് എന്ന് തുടങ്ങുവാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)ലാബ് തുടങ്ങുന്നതോടനുബന്ധിച്ച് ആവശ്യമായ തസ്തികകളും അനുവദിക്കുമോ ?

8170

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഫുള്ളി ഓട്ടോമാറ്റിക് അനലൈസര്‍ മെഷീന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫുള്ളി ഓട്ടോമാറ്റിക് അനലൈസര്‍ മെഷീന്‍ ഇല്ലാ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

8171

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഡെന്റല്‍ കോളേജിന്റെ പ്രവര്‍ത്തനം

പ്രൊഫ. സി. രവീന്ദ്രനാഥ്

()തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഡെന്റല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)ഇത് എന്ന് ആരംഭിക്കാനാകും; വ്യക്തമാക്കാമോ ?

8172

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പുതിയ പേവാര്‍ഡ് നിര്‍മ്മാണം

പ്രൊഫ. സി. രവീന്ദ്രനാഥ്

()തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതിയ പേവാര്‍ഡ് നിര്‍മ്മിക്കണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കാമോ ?

8173

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം

ശ്രീ. .കെ. ശശീന്ദ്രന്‍

()കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്;വ്യക്തമാക്കുമോ;

(ബി)ഇതിനായി കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികള്‍, മേയര്‍, ജില്ലാ കളക്ടര്‍, വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘം, ഉന്നത ഉദ്യോഗസ്ഥര്‍, എന്നിവരുമായി സമഗ്ര ചര്‍ച്ച നടത്തുമോ;

(സി)ആശുപത്രിയുടെ വികസനത്തിനാവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കാനും, സമയ ബന്ധിതമായി നടപ്പാക്കാനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

8174

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ എത്തിച്ചേരുന്ന രോഗികളുടെ എണ്ണം

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് മെഡിക്കല്‍ കോളേജ് ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ ദിവസവും എത്തിച്ചേരുന്ന രോഗികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;

(ബി).പി.യില്‍ വരുന്ന രോഗികള്‍ക്കായി ആകെ ഒരു ടോയ്ലറ്റ് മാത്രമാണ് ഉള്ളതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത രോഗികളുടെ ആവശ്യാനുസരണം ടോയ്ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)രോഗികള്‍ കിടക്കുന്ന വാര്‍ഡുകളിലും വരാന്തയിലും ബാത്ത് റൂമിലും ആവശ്യാനുസരണം വെളിച്ചം നല്‍കും വിധം ലൈറ്റിംഗ് സംവിധാനം ഒരുക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

8175

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി പ്രവര്‍ത്തനം

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(ബി)ഇതിനായി ഏതൊക്കെ കാറ്റഗറികളിലായി സ്റാഫ് ആവശ്യമാണെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(സി)സൂപ്പര്‍ സ്പെഷ്യാലിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ നഴ്സിംഗ് അസിസ്റന്റ്, സ്റാഫ് നഴ്സ്, അറ്റന്‍ഡര്‍ ഗ്രേഡ് I, II എന്നീ തസ്തികകളില്‍ നിയമനം നടത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

8176

സര്‍ക്കാര്‍ മേഖലകളില്‍ കൂടുതല്‍ ബ്ളഡ് ബാങ്കുകള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()സംസ്ഥാനത്ത് രക്തഘടകങ്ങള്‍ വില്‍ക്കുന്ന ബ്ളഡ് ബാങ്കുകള്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ മേഖലകളില്‍ എത്ര എണ്ണം ഉണ്ട്; തരം തിരിച്ച് ലഭ്യമാക്കുമോ;

(ബി)ഡെങ്കി, മലേറിയ, ഡയേറിയ, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവ പടരുന്നത് മുതലാക്കി രക്തഘടകങ്ങള്‍ വില്‍ക്കുന്ന സ്വകാര്യ ബ്ളഡ് ബാങ്കുകള്‍ രോഗികളെ കൊള്ളയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ;

(സി)ഇത് തടയുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

(ഡി)സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ ബ്ളഡ് ബാങ്കുകള്‍ തുടങ്ങുന്നതിനാവശ്യമായ ലൈസന്‍സ് നല്‍കുന്നതിനായി ദേശീയ ഡ്രഗ്സ് കണ്‍ട്രോളറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

8177

സ്വാശ്രയ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൌസ് സര്‍ജന്‍സി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സ്വാശ്രയ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൌസ് സര്‍ജന്‍സി ചെയ്യാന്‍ സൌകര്യമൊരുക്കണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വാശ്രയ-സ്വകാര്യ കോളേജുകളില്‍ വേണ്ടത്ര സൌകര്യങ്ങളില്ലാത്തതുമൂലമാണോ പ്രസ്തുത ഉത്തരവിറക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(സി)സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ നിലവാരവും വിജയശതമാനവും വിലയിരുത്തിയിട്ടുണ്ടോ;

(ഡി)പ്രസ്തുത സ്ഥാപനങ്ങളിലെ നിലവാരം കുറഞ്ഞ കുട്ടികള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രാക്ടീസ് നടത്തുന്നത് പാവപ്പെട്ട രോഗികളുടെ ജീവന് ഭീഷണിയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ പ്രസ്തുത സര്‍ക്കുലര്‍ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

8178

പഞ്ചവത്സര പദ്ധതി പ്രകാരം ആശുപത്രികള്‍ക്ക് അനുവദിച്ച തുകയുടെ വിശദാംശം

ശ്രീമതി കെ. കെ. ലതിക

()കഴിഞ്ഞ പഞ്ചവത്സര പദ്ധതിക്കാലത്ത് ആശുപത്രികളുടെ വികസനത്തിന് അനുവദിച്ച 20 കോടി രൂപ ഏതൊക്കെ ആശുപത്രികള്‍ക്കുവേണ്ടിയാണ് അനുവദിച്ചത്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തുകയില്‍ എത്ര ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)ഏതൊക്കെ ആശുപത്രികളാണ് പ്രസ്തുത തുക ചെലവഴിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി)മുഴുവന്‍ തുകയും ചെലവഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

()ചെലവഴിക്കാത്ത ആശുപത്രികള്‍ക്ക് പ്രൊപ്പോസലുകള്‍ നല്‍കിയാല്‍ ഇനിയും ചെലവഴിക്കാന്‍ കഴിയുമോ; വ്യക്തമാക്കുമോ;

(എഫ്)ഏതെല്ലാം കാര്യങ്ങള്‍ക്കാണ് പ്രസ്തുത തുക ചെലവഴിക്കാന്‍ കഴിയുക; വ്യക്തമാക്കുമോ?

8179

ആരോഗ്യവകുപ്പിലെ സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ കൌണ്‍സിലിന്റെ അംഗീകാരം

ശ്രീ. കെ. അജിത്

()ആരോഗ്യ വകുപ്പില്‍ എത്ര സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്; അവ ഏതെല്ലാം;

(ബി)അംഗീകാരത്തിനായി ഇപ്പോള്‍ കൌണ്‍സിലിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ എത്ര; അവ ഏതെല്ലാം;

(സി)ഈ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാന്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ?

8180

ഭക്ഷ്യസുരക്ഷാ നിയമം പഞ്ചായത്ത് തലത്തില്‍

ശ്രീ. ജി. എസ്. ജയലാല്‍

()കേരളത്തില്‍ നിലവിലുള്ള 1989 ലെ മദ്രാസ് പബ്ളിക് ഹെല്‍ത്ത് ആക്ടും, 1955 ലെ ട്രാവന്‍കൂര്‍ പബ്ളിക് ഹെല്‍ത്ത് ആക്ടും ഏകീകരിച്ച് ഏകീകൃത കേരളാ പൊതുജനാരോഗ്യ നിയമം നിലവില്‍ വന്നുവോ; ഇല്ലായെങ്കില്‍ പ്രസ്തുത നടപടികളുടെ പുരോഗതി അറിയിക്കുമോ;

(ബി)പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ പൊതുജനാരോഗ്യ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ;

(സി)നിലവിലെ നിയമം അനുസരിച്ച് ഹെല്‍ത്ത് ഓഫീസര്‍മാരായ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഇതില്‍ എത്ര കേസുകളിന്മേല്‍ തീരുമാനവും വിധിയും വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)5000 ജനസംഖ്യയ്ക്ക് ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും, ഒരു പബ്ളിക് ഹെല്‍ത്ത് നഴ്സും ആവശ്യമുള്ളിടത്ത് ഇപ്പോള്‍ നിലവിലുള്ള അനുപാതം എത്രയാണ്; ജനസംഖ്യാനുപാതികമായി പ്രസ്തുത ജീവനക്കാരെ നിയമിക്കുവാന്‍ തയ്യാറാകുമോ;

()ഭക്ഷ്യസുരക്ഷാ നിയമം പഞ്ചായത്ത് തലത്തില്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ അസിസ്റന്റ് ഫുഡ് & സേഫ്റ്റി ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(എഫ്)പൊതുജനാരോഗ്യം, ശുചിത്വം എന്നിവയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ കടമയും, ചുമതലയും നിശ്ചയിച്ച് നല്‍കിയിട്ടുണ്ടോ; ഈ വിഭാഗം ജീവനക്കാരെ നിര്‍വഹണ ഉദ്യോഗസ്ഥരായി തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

8181

സമഗ്ര രോഗപ്രതിരോധ പദ്ധതി

ശ്രീ. സി. ദിവാകരന്‍

()സമഗ്ര രോഗപ്രതിരോധ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ് ; വിശദമാക്കാമോ ;

(ബി)ഇത് ഏതെല്ലാം ജില്ലകളിലാണ് നിലവില്‍ നടന്നുവരുന്നത്?

8182

പ്ളാസ്റിക് കവറോടു കൂടി പാല്‍ ചൂടാക്കുന്നത് തടയാന്‍ നടപടി

ശ്രീ.കെ.കെ.നാരായണന്‍

()സംസ്ഥാനത്തെ തട്ടുകടകളിലും ഹോട്ടലുകളിലും ഫാസ്റ് ഫുഡ് സെന്ററുകളിലും പ്ളാസ്റിക് കവറോടുകൂടി പാല്‍ ചൂടാക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇപ്രകാരമുളള പാല്‍ ഉപയോഗിക്കുക വഴി മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന കണ്ടെത്തലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആയത് തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമോ?

8183

പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഫീല്‍ഡു വിഭാഗം ജീവനക്കാരുടെ അപര്യാപ്തത

ശ്രീ. സി. ദിവാകരന്‍

()പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്താകെ പടര്‍ന്ന് പിടിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി പകര്‍ച്ചവ്യാധി നിയന്ത്രണം നടത്തേണ്ട ഫീല്‍ഡു വിഭാഗം ജീവനക്കാരുടെ അപര്യാപ്തതയുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഫീല്‍ഡു വിഭാഗം ജീവനക്കാരെയാണ് പ്രസ്തുത ജോലി ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്?

8184

അവയവ ദാനം

ശ്രീമതി. ഗീതാ ഗോപി

അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമവും നടപടിക്രമങ്ങളും വ്യക്തമാക്കാമോ ?

8185

അവയവദാന ലോബിയുടെ പ്രവര്‍ത്തനം

ശ്രീ. കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്ത് അവയവ ദാന ലോബി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇവരെ കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വ്യക്തമാക്കുമോ;

(സി)യഥാര്‍ത്ഥ രോഗികള്‍ക്ക് ഏറ്റവും വേഗത്തില്‍ അവയവങ്ങള്‍ ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് അറിയിക്കുമോ?

8186

ലഹരി വിമുക്ത കേന്ദ്രങ്ങള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ഡൊമിനിക് പ്രസന്റേഷന്‍

()സംസ്ഥാനത്ത് ലഹരി വിമുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഏതെല്ലാം ആശുപത്രികളിലാണ് ഇവ തുടങ്ങുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ?

8187

പുകയില ലഹരി വസ്തുക്കളുടെ നിരോധനം

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്ത് പുകയില ലഹരി വസ്തുക്കളുടെ നിരോധനം നടപ്പിലാക്കുന്നതിനായി ഏതെല്ലാം വിഭാഗത്തിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരാണ് ഗ്രാമപ്രദേശങ്ങളില്‍ പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നത്;

(ബി)ഏതെല്ലാം പുകയില ഉല്‍പന്നങ്ങളാണ് നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

8188

മലബാറിലെ എല്ലാ ജില്ലകളിലും ഡി അഡിക്ഷന്‍ സെന്ററുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡി - അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടോ ;

(ബി)എങ്കില്‍ മലബാറിലെ എല്ലാ താലൂക്കുകളിലും ഡി - അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

8189

റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ ആളുകള്‍ക്ക് പൂര്‍ണ്ണആരോഗ്യം വീണ്ടുകിട്ടുംവരെയുള്ള ചികിത്സാ ചെലവ്

ശ്രീ. പി. തിലോത്തമന്‍

()റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ശരീരം തളര്‍ന്ന് മരണതുല്യമായ ജീവിതം നയിക്കുകയും ചെയ്യുന്ന ആളുകള്‍ സംസ്ഥാനത്തുടനീളം ഉണ്ട് എന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)വഴിയില്‍ കൂടി നടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍ ഇടിച്ച വാഹനം ഏതെന്ന് അറിയാതെ വരികയും കേസിനു സാധ്യതയില്ലാതെ വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം ഹതഭാഗ്യരേയും അവരുടെ കുടുംബത്തേയും സര്‍ക്കാര്‍ എപ്രകാരമാണ് സഹായിക്കുന്നത് എന്ന് വ്യക്തമാക്കാമോ ;

(സി)ഇത്തരം ആളുകള്‍ക്ക് പൂര്‍ണ്ണ ആരോഗ്യം വീണ്ടു കിട്ടും വരെയുള്ള ചികിത്സാചെലവ് വഹിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

8190

പകര്‍ച്ചപ്പനിയെ നേരിടാന്‍ റാങ്ക് ലിസ്റില്‍ നിന്ന് വിദഗ്ധരെ നിയമിക്കാന്‍ നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

,, പാലോട് രവി

,, റ്റി. എന്‍. പ്രതാപന്‍

()പകര്‍ച്ചപ്പനിയെ നേരിടാനായി ഡോക്ടര്‍മാരേയും നേഴ്സുമാരേയും ഫാര്‍മസിസ്റുകളേയും പി.എസ്.സി. റാങ്ക് ലിസ്റുകളില്‍ നിന്നും നിയമിക്കാന്‍ പി.എസ്.സി യ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)ഇപ്പോഴത്തെ റാങ്ക് ലിസ്റില്‍ നിന്ന് വിദഗ്ധരെ ലഭിക്കുന്നില്ലെങ്കില്‍ എന്തെല്ലാം നടപടികളാണ് പി.എസ്.സി സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)ഇങ്ങനെ നിയമിക്കുന്നവരുടെ കാലാവധി എത്രയാണ്; വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.