UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

8231

ഓമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ നിയമനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മലപ്പുറം ജില്ലയിലെ ഓമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്ര ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റാഫും നിലവിലുണ്ട്;

(ബി)ഇവിടെ 2010-11, 2011-12, മുതല്‍ ഈ ജൂണ്‍ മാസം വരെ എത്ര ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും, അവര്‍ എത്ര മാസം പ്രസ്തുത ആശുപത്രിയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(സി)ഇവിടേക്ക് നിയമിച്ച ഡോക്ടര്‍മാരെ മറ്റേതെങ്കിലും ആശുപത്രികളില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ ഈ കാലയളവില്‍ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)കഴിഞ്ഞ ആറ് മാസമായി നിയമിച്ചിട്ട് ഇവിടേക്ക് ജോലിയില്‍ പ്രവേശിക്കാത്തവര്‍, ജോലിയില്‍ പ്രവേശിച്ചിട്ട് ലീവെടുത്തവര്‍ എന്നിവര്‍ ആരെല്ലാമാണ്; വെളിപ്പെടുത്തുമോ;

()ഈ ഹെല്‍ത്ത് സെന്ററിലേയ്ക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഡോക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം നല്‍കി ഗ്രാമീണ മേഖലയിലെ ഈ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

8232

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ആശുപത്രികള്‍/ഡിസ്പെന്‍സറികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് പുതുതായി എത്ര ആശുപത്രികള്‍/ഡിസ്പെന്‍സറികള്‍ ആരംഭിച്ചിട്ടുണ്ട്; എത്ര സ്ഥാപനങ്ങള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ?

8233

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് ന്റെ പുതിയ പേവാര്‍ഡുകളുടെ നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ജനറല്‍ ആശുപത്രിയോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് ന്റെ കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി കിടന്ന് നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കെട്ടിടങ്ങള്‍ മെയിന്റനന്‍സ് നടത്തി ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് ന്റെ പുതിയ ബഹുനില പേവാര്‍ഡുകള്‍ നിര്‍മ്മിക്കുവാന്‍ പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

8234

ആലപ്പുഴ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സുപ്പര്‍ സ്പെഷ്യാലിറ്റി ആക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;

(ബി)പഴക്കം ചെന്ന പ്രസ്തുത ആശുപത്രിയിലെ കെട്ടിടങ്ങള്‍ പുനരുദ്ധരിക്കുന്നതിന് പദ്ധതികള്‍ ഉണ്ടോ; വ്യക്തമാക്കുമോ;

(സി)ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും അനുവദനീയമായ തസ്തികകള്‍ എത്ര വീതമാണ്; എത്ര പേര്‍ ജോലിചെയ്തുവരുന്നു; എത്ര ഒഴിവുകള്‍ നിലവിലുണ്ട്; ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ഡി)ഒഴിവുകളുളള തസ്തികകളില്‍ നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

8235

പുതിയങ്ങാടിയിലെ ഫിഷറീസ് ആശുപത്രി

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി ഫിഷറീസ് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടെ സ്ഥിരം ഡോക്ടറെ അടിയന്തിരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

8236

തിരുവല്ല താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണം

ശ്രീ. മാത്യു. ടി. തോമസ്

()തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എം. എല്‍. . ഫണ്ടും കെ. റ്റി. ഡി. എഫ്. സി. ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണി എന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കുമോ;

(ബി)ഇതിന്റെ ഉദ്ഘാടനം എന്ന് നടത്തുവാനാണ് ഉദ്ദേശിക്കുന്നത്?

8237

കണ്ണൂര്‍ മാട്ടൂല്‍ സര്‍ക്കാര്‍ ആശുപത്രി വികസനം

ശ്രീ. റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവിലുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)കിടത്തി ചികിത്സയ്ക്കുള്ള സൌകര്യം ഈ ആശുപത്രിയില്‍ ലഭ്യമാണോ;

(സി)ആശുപത്രിയില്‍ മതിയായ തോതില്‍ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല എന്നുള്ളത് പരിഗണിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ആശുപത്രിയില്‍ മിനി ഓപ്പറേഷന്‍ തീയേറ്റര്‍, ലാബ് എന്നീ സംവിധാനങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

8238

വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനിടയിലും പൂര്‍ണ്ണഗര്‍ഭിണിയായും മരണപ്പെട്ടവരുടെ വിശദാംശം

ശ്രീമതി കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നാളിതുവരെ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനിടയിലും പൂര്‍ണ്ണഗര്‍ഭിണിയായും എത്രപേര്‍ മരണപ്പെട്ടുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചത് ഏത് സര്‍ക്കാര്‍ ആശുപത്രിയിലാണ്; വിശദമാക്കുമോ;

(ബി)ഇതില്‍ പലതും ഡോക്ടര്‍മാരുടെ കൈപിഴവുമൂലം സംഭവിച്ചതാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇപ്രകാരം മരണപ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നും ഇപ്രകാരം സംഭവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ;

(ഡി)ഇത്തരത്തിലുള്ള മരണം സംഭവിച്ചതിന്റെ ഭാഗമായി എത്ര ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ഇതില്‍ നഴ്സുമാര്‍ എത്ര പേര്‍ നടപടിയ്ക്ക് വിധേയമായിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

()സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവിക്കുന്നവരുടെ ബന്ധുക്കളില്‍ നിന്നും ജീവനക്കാര്‍ പണവും പാരിതോഷികങ്ങളും ചോദിച്ചുവാങ്ങുന്നതായിട്ടുള്ള വ്യാപക പരാതി ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇത്തരത്തിലുള്ള പ്രവണതയ്ക്ക് അറുതി വരുത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

8239

മലപ്പുറം മണ്ഡലത്തിലെ മൊറയൂര്‍, പുല്‍പ്പറ്റ പഞ്ചായത്തുകളില്‍ കിടത്തി ചികിത്സ

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം മണ്ഡലത്തില്‍ നിലവിലുള്ള പി.എച്ച്.സി കള്‍ ഏതെല്ലാമാണെന്നും കിടത്തി ചികിത്സ എവിടെയെല്ലാം ഉണ്ടെന്നും വ്യക്തമാക്കാമോ;

(ബി)ഓരോ പി.എച്ച്.സി കളിലും നിലവിലുള്ള തസ്തികകളും ഒഴിവുകളുടെ എണ്ണവും വ്യക്തമാക്കാമോ;

(സി)കിടത്തി ചികിത്സ ലഭ്യമാക്കുന്ന പി.എച്ച്.സി കളിലെ സ്റാഫ് പാറ്റേണ്‍ വ്യക്തമാക്കാമോ:

(ഡി)കൂടുതല്‍ പി.എച്ച്.സി കളില്‍ കിടത്തി ചികിത്സ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

()എങ്കില്‍ മലപ്പുറം മണ്ഡലത്തിലെ മൊറയൂര്‍, പുല്‍പ്പറ്റ പഞ്ചായത്തുകളിലെ പി.എച്ച്.സി കളില്‍ കിടത്തി ചികിത്സ ആരംഭിക്കുമോ?

8240

തുറവൂര്‍ താലൂക്ക് ആശുപത്രി വികസനം

ശ്രീ. . എം. ആരിഫ്

()അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് സ്ഥലമെടുക്കുന്നതിനായി പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് പണം അടച്ച് സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കവെ അതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്റേ ലഭിച്ചത് സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തു കളിച്ചതുകൊണ്ടാണെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സ്റേ വെക്കേറ്റ് ചെയ്യുന്നതിനുളള അടിയന്തിര നടപടി സ്വീകരിക്കുമോ?

8241

കാസറഗോഡ് ജില്ലയിലെ ആശുപത്രികളില്‍ സ്മാര്‍ട്ട് കാര്‍ഡ് സ്വീകരിക്കാന്‍ നടപടി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ജില്ലയിലെ ആശുപത്രികള്‍ സ്മാര്‍ട്ട് കാര്‍ഡ് സ്വീകരിക്കാത്തതുമൂലം പാവപ്പെട്ട രോഗികള്‍ കഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആശുപത്രികള്‍ക്ക് പണം നല്കാത്ത അവസ്ഥയുണ്ടോ; പരിശോധിക്കുമോ;

(സി)രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതി വിശേഷം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

8242

ഇടുക്കി ജില്ലയിലെ ഫാര്‍മസിസ്റ് ഗ്രേഡ്- II തസ്തിക

ശ്രീമതി ഇ. എസ്. ബിജിമോള്‍

()ഇടുക്കി ജില്ലയിലെ ഫാര്‍മസിസ്റ് ഗ്രേഡ്-II(ആരോഗ്യം) തസ്തികയില്‍ ഇപ്പോള്‍ എത്ര വേക്കന്‍സികള്‍ ഉണ്ട്;

(ബി)നിലവിലുള്ള റാങ്ക് ലിസ്റ് പ്രാബല്യത്തില്‍ വന്നതിനുശേഷവും എത്ര വേക്കന്‍സികള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തു;

(സി)മുഴുവന്‍ വേക്കന്‍സികളും റിപ്പാര്‍ട്ടു ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)പ്രസ്തുത തസ്തികയില്‍ എത്ര സൂപ്പര്‍ന്യൂമററി വേക്കന്‍സികളാണുള്ളത്; സൂപ്പര്‍ന്യൂമററി വേക്കന്‍സികളില്‍ കൂടി നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

8243

നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ സ്ഥിരനിയമന/താല്‍ക്കാലിക നിയമന വ്യവസ്ഥയിലുള്ള ഏതൊക്കെ തസ്തികകളിലാണ് ജീവനക്കാര്‍ ഇല്ലാതെ ഒഴിഞ്ഞ് കിടക്കുന്നത് ;

(ബി)പ്രസ്തുത ആശുപത്രിയില്‍ പകര്‍ച്ചാവ്യാധി/പനിരോഗബാധിതരുടെ എണ്ണത്തില്‍ എത്രത്തോളം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് ; വിശദമാക്കുമോ ;

(സി)നിലവിലുള്ള ജീവനക്കാരെക്കൊണ്ട് ഈ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി നടത്തുവാന്‍ കഴിയുമെന്ന് ബോദ്ധ്യമുണ്ടോ ;

(ഡി)24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന ഈ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ജീവനക്കാരില്ലാതെ പ്രതിസന്ധി നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()എങ്കില്‍ ഇതിന്മേല്‍ സത്വര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ ?

8244

അന്യാധീനപ്പെട്ട ആശുപത്രിവക ഭൂമി

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ ഏതെല്ലാം താലൂക്കുകളില്‍ എത്ര ഏക്കര്‍ താലൂക്കാശുപത്രിവക ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത ഭൂമികള്‍ ഏറ്റെടുത്ത് നല്‍കണമെന്ന് ആരോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്; നാളിതുവരെ ഇവര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ ;

(സി)ഭൂമി ഏറ്റെടുക്കുന്നതില്‍ നീതികരണമില്ലാത്ത കാലതാമസവും അനാസ്ഥയും കാണിക്കുന്ന വിവരം ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ;

(ഡി)കൊല്ലം ജില്ലയിലെ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി വക എത്ര ഏക്കര്‍ ഭൂമിയാണ് അന്യാധീനപ്പെട്ട് കിടക്കുന്നത്;

()പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിനായി ഏതെങ്കിലും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നകാര്യം പരിഗണിക്കുമോ ?

8245

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നേഴ്സിംഗ് സ്കൂള്

ശ്രീമതി പി. അയിഷാ പോറ്റി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പുതിയ നേഴ്സിംഗ് സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട് ;

(ബി)അവയുടെ എണ്ണവും പേരും സര്‍ക്കാര്‍/സ്വകാര്യ മേഖലകള്‍ തിരിച്ച് വ്യക്തമാക്കുമോ ;

(സി)കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഭാഗമായി നഴ്സിംഗ് സ്കൂള്‍ തുടങ്ങുന്നതിന് പദ്ധതി ഉണ്ടായിരുന്നുവോ; ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

8246

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആധുനിക ഒഫ്താല്‍മിക് ഓപ്പറേഷന്‍ തീയറ്റര്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആധുനിക ഒഫ്താല്‍മിക് ഓപ്പറേഷന്‍ തീയറ്റര്‍ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത നിര്‍മ്മാണത്തിന്റെ എസ്റിമേറ്റും പ്ളാനും തയ്യാര്‍ ചെയ്ത ഏജന്‍സി ഏതാണ് ; ആയതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ;

(സി)ഈ തീയറ്റര്‍ നിര്‍മ്മാണ ചുമതല ആരിലാണ് നിക്ഷിപ്തമാക്കിയിട്ടുള്ളത് ; പ്രസ്തുത നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ ?

8247

നാട്ടിക നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആശുപത്രി വികസന സമിതികള്‍

ശ്രീമതി ഗീതാ ഗോപി

()ആശുപത്രി വികസന സമിതികളുടെ ഘടന വിശദമാക്കുമോ;

(ബി)നാട്ടിക നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആശുപത്രി വികസന സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇല്ലെങ്കില്‍ അവ എന്ന് രൂപീകരിക്കുമെന്ന് വ്യക്തമാക്കുമോ?

8248

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ള്യു.എസ്. പേ വാര്‍ഡ്

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയോടനുബന്ധിച്ചുളള കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് പേവാര്‍ഡില്‍ വെളളവും വൈദ്യുതിയും മണിക്കൂറുകളോളം മുടങ്ങി രോഗികള്‍ കഷ്ടപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടെ ഒരു ജനറേറ്റര്‍ സ്ഥാപിക്കുന്നതിനും മുഴുവന്‍ സമയവും വെള്ളം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

8249

കണ്ണൂര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒഴിവുകള്‍

ശ്രീ.റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ടിന്റെ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത ആശുപത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന അഞ്ചു സ്പെഷ്യലിസ്റ് തസ്തികകളിലേക്ക് നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

8250

നേമം നിയോജകമണ്ഡലത്തിലെ ആശുപത്രികളുടേയും സ്ഥാപനങ്ങളുടേയും വിശദാംശങ്ങള്

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആശുപത്രികളുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും വിശദാംശങ്ങള്‍ ടെലിഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കുമോ ?

8251

നാട്ടിക നിയോജകമണ്ഡലത്തിലെ ഹോമിയോ ആശുപത്രികള്‍

ശ്രീമതി ഗീതാ ഗോപി

()നാട്ടിക നിയോജകമണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് ഹോമിയോ ആശുപത്രികള്‍ ഇല്ലാത്തത്;

(ബി)പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ പുതിയതായി ഹോമിയോ ആശുപത്രികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് ?

8252

ശിവദാസന്‍ നാടാരുടെ പരാതി

ശ്രീ. വി. പി. സജീന്ദ്രന്‍

()കേന്ദ്ര സര്‍ക്കാരിന്റെ ഹാഫ് എ മില്ല്യന്‍ ജോബ്സ് പദ്ധതിപ്രകാരം സംസ്ഥാനത്ത് നിലവില്‍ എത്രപേര്‍ ജോലി ചെയ്യുന്നുണ്ട്; ഏതെല്ലാം തസ്തികകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്;

(ബി)ഇങ്ങനെ ജോലിയില്‍ പ്രവേശിച്ചവര്‍ക്കുള്ള ശമ്പള-പെന്‍ഷന്‍ വ്യവസ്ഥകള്‍ എപ്രകാരമാണ്;

(സി)പ്രസ്തുത പദ്ധതിപ്രകാരം തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വ്വേദ കോളേജ് ആശുപത്രിയില്‍ മാസ്യര്‍ (ആയുര്‍വ്വേദം) തസ്തികയില്‍ നിയമനം ലഭിച്ച ശ്രീ. കെ. ശിവദാസന്‍ നാടാര്‍ എത്ര വര്‍ഷം സേവനം അനുഷ്ഠിച്ചു; ഇദ്ദേഹത്തിന് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്;

(ഡി)സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ പ്രസ്തുതയാള്‍ക്ക് ഇപ്പോള്‍ വിരമിച്ച ജീവനക്കാര്‍ക്കുള്ള എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്;

()ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതി ശ്രീ. ശിവദാസന്‍ നാടാര്‍ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പരാതിയിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചു; ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ; വിശദമാക്കുമോ?

8253

ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ പെന്‍ഷന്‍കാര്‍ക്ക് പരിഷ്ക്കരിച്ച പെന്‍ഷന്‍

ശ്രീ. വി.ഡി. സതീശന്‍

()ജി..(പി) നം.211/2011/ഫിന്‍. തീയതി 7.5.2011 ഉത്തരവ് പ്രകാരം യു.ജി.സി./..സി.റ്റി../മെഡിക്കല്‍ എഡ്യൂക്കേഷന്‍ സ്കീം പ്രകാരം പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പരിഷ്ക്കരിച്ചു നല്‍കാന്‍ ഉത്തരവായിട്ടുണ്ടോ;

(ബി)ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്റെ കീഴില്‍ മേല്‍സൂചിപ്പിച്ച ഉത്തരവനുസരിച്ച് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ പരിഷ്ക്കരിച്ച് നല്‍കാത്തതെന്തെന്ന് വിശദമാക്കുമോ;

(സി)ഇത് സംബന്ധിച്ച് അക്കൌണ്ടന്റ് ജനറല്‍ വിശദീകരണങ്ങളോ നിര്‍ദ്ദേശങ്ങളോ നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ മറുപടി അക്കൌണ്ടന്റ് ജനറലിനെ അറിയിച്ചിട്ടുണ്ടോ;

(ഡി)ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ പെന്‍ഷന്‍കാര്‍ക്ക് പരിഷ്ക്കരിച്ച പെന്‍ഷന്‍ എപ്പോള്‍ ലഭ്യമാക്കുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കുമോ?

8254

ഒറ്റമൂലി ചികിത്സ

ശ്രീ. കെ. അജിത്

()മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന വേളയില്‍ ആരോഗ്യരംഗത്ത് ഒറ്റമൂലി ചികിത്സകള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം ഒറ്റമൂലി ചികിത്സയുടെ ആധികാരികതയെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(സി)ഒറ്റമൂലി ചികിത്സ ഫലപ്രദമാണോ; വിശദമാക്കുമോ;

(ഡി)വൈക്കം നിയോജകമണ്ഡലത്തില്‍ ഇത്തരത്തിലുള്ള ഒറ്റമൂലി ചികിത്സകള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()വൈക്കം നിയോജകമണ്ഡലത്തില്‍ ഈ രീതിയില്‍ എത്ര ഒറ്റമൂലി ചികിത്സകരെ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(എഫ്)വൈക്കം നിയോജകമണ്ഡല പരിധിയില്‍ ഈ രീതിയിലുള്ള ഒറ്റമൂലി ചികിത്സകരെ കണ്ടെത്തുകയോ അതിനെ സംബന്ധിച്ച് ജനങ്ങള്‍ക്ക് എന്തെങ്കിലും അവബോധം നല്‍കുകയോ ചെയ്തിട്ടുണ്ടോ?

8255

ആയുര്‍വേദ കോളേജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്ക്കരണം

ശ്രീമതി പി. അയിഷാ പോറ്റി

()ആയുര്‍വേദ കോളേജ് അദ്ധ്യാപകരുടെ ശമ്പളപരിഷ്കരണത്തിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ബി)10 വര്‍ഷകാലത്തോളമായി ആയുര്‍വേദ കോളേജ് അദ്ധ്യാപകരുടെ ശമ്പളപരിഷ്ക്കരണം നടത്താതിരുന്നതിന്റെ കാരണം വിശദീകരിക്കുമോ ;

(സി)1998, 2001 വര്‍ഷങ്ങളില്‍ പ്രസ്തുത അദ്ധ്യാപകരുടെ ശമ്പള പരിഷ്ക്കരണം നടത്തിയപ്പോള്‍ മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്ക് സമാനമായ ശമ്പള തുല്യത ഉറപ്പു വരുത്തിയിരുന്നുവോ ; വ്യക്തമാക്കുമോ ;

(ഡി)നിര്‍ദ്ദിഷ്ട പരിഷ്ക്കരണത്തിലും ഈ ശമ്പള തുല്യത ഉറപ്പു വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

8256

കേരളത്തെ ആയുര്‍വേദത്തിന്റെ തലസ്ഥാനമാക്കാന്‍ നടപടികള്

ശ്രീമതി കെ. എസ്. സലീഖ

()ആയുര്‍വേദത്തെ പരിപോഷിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തെ ആയുര്‍വേദത്തിന്റെ തലസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;

(ബി)ഏഴ് ലക്ഷം രൂപ ചെലവിട്ട് സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ പ്രശസ്തരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 2010-ല്‍ തയ്യാറാക്കിയ സമഗ്ര വളര്‍ച്ചയ്ക്കുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)2015നുള്ളില്‍ ആയുര്‍വേദത്തിന്റെ സമഗ്രവളര്‍ച്ച എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് 2010-ല്‍ തയ്യാറാക്കിയ സമഗ്ര വളര്‍ച്ചയ്ക്കുള്ള റിപ്പോര്‍ട്ട് എന്തുകൊണ്ടും മികവുറ്റതാണെന്ന് പ്രഗല്ഭര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ഡി)ആയുര്‍വേദത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കുള്ള 2010-ലെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

8257

കണ്ണൂര്‍ ജില്ലയിലെ താവം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്താന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ താവം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും അഭാവവും ആശുപത്രിയുടെ അടിസ്ഥാന സൌകര്യമില്ലായ്മയും കാരണം രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ മേഖലയില്‍ കിടത്തി ചികിത്സയുള്ള ആയുര്‍വേദ ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ ഈ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ?

8258

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജിന് പുതിയ ബസ്സ്

ശ്രീ.റ്റി.വി. രാജേഷ്

()കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജിലെ നിലവിലുള്ള ബസ്സിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് പുതിയ ബസ് അനുവദിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത കോളേജിന് പുതിയ വാഹനം വാങ്ങുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

8259

ഏറത്ത് ആയുര്‍വ്വേദ ഡിസ്പെന്‍സറി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജക മണ്ഡലത്തിലെ ഏറത്ത് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അടൂര്‍ ഗവണ്‍മെന്റ് ആയുര്‍വ്വേദ ഡിസ്പെന്‍സറി, 30 കിടക്കകളോടുകൂടിയ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം അറിയിക്കുമോ?

8260

കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്ത് തുക വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.