UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

8387

പട്ടികജാതിയില്‍പ്പെട്ട ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി

ശ്രീ. പാലോട് രവി

,, കെ. മുരളീധരന്‍

,, റ്റി. എന്‍. പ്രതാപന്‍

()ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള പട്ടികജാതിയില്‍പ്പെട്ട ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശം നല്കുമോ ;

(സി)പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം ധനസഹായങ്ങളാണ് അമ്മമാര്‍ക്കും കുട്ടികള്‍ക്കും ലഭ്യമാകുന്നത് ; വിശദമാക്കാമോ ?

8388

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ശ്രീ. . കെ. ബാലന്‍

()മുന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്തൊക്കെയായിരുന്നു ; എത്ര രൂപ വീതമായിരുന്നു ധനസഹായം നല്‍കിയിരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)മുന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)മുന്‍ സര്‍ക്കാര്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പുതുതായി ആരംഭിച്ച പദ്ധതികള്‍ ഏതൊക്കെയായിരുന്നു ; അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിച്ച ഏതെങ്കിലും പദ്ധതികള്‍ ഇപ്പോള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

8389

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, സി. പി. മുഹമ്മദ്

()ജി.കെ.എസ്.എഫ്. സാധാരണ ജനങ്ങളിലേയ്ക്കും ചെറുകിട കച്ചവടമേഖലയിലേയ്ക്കും എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ചെറുകിട കച്ചവടക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന നിലയില്‍ ജി.കെ.എസ്.എഫ്. ജനറല്‍ കാറ്റഗറി രജിസ്ട്രേഷന്‍ നിരക്ക് ഗണ്യമായി കുറയ്ക്കുന്നകാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

8390

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് ;

(ബി)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സ്വാശ്രയ എഞ്ചിനിയറിംഗ്, മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് നല്‍കുന്നുണ്ടോ ; വിശദാംശം നല്‍കുമോ;

(ഡി) ഈ ഇനത്തില്‍ കഴിഞ്ഞ 6 വര്‍ഷക്കാലം ചെലവഴിച്ച തുകയുടെ കണക്ക് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ?

8391

പട്ടികജാതി വിഭാഗ ആനൂകൂല്യങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, വിധവകള്‍ അപകടമരണം സംഭവിച്ചവരുടേയും, ആത്മഹത്യ ചെയ്തവരുടേയും ആശ്രിതര്‍, മിശ്രവിവാഹിതര്‍, മാരകരോഗം ബാധിച്ചവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് എന്തെല്ലാം ധനസഹായ പദ്ധതികള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ആയതിന്റെ വിശദാംശവും ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പും ലഭ്യമാക്കുമോ ?

8392

ഹയര്‍ സെക്കന്ററി അദ്ധ്യാപക തസ്തികയില്‍ പട്ടികജാതിക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം

ശ്രീ. കെ. രാധാകൃഷ്ണന്‍

()ഹയര്‍ സെക്കന്ററി അദ്ധ്യാപക തസ്തികയില്‍ പട്ടികജാതിക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത പരാതി പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ഡി)പ്രസ്തുത പരാതി ഗൌരവമായി പരിഗണിച്ച് ഈ വകുപ്പില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണം ഉറപ്പാക്കുന്നതിനായി സമഗ്രമായ അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കുമോ?

8393

2011-12-ലെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും ചെലവിനത്തില്‍ അക്കൌണ്ടില്‍ നിക്ഷേപിച്ച തുക

ശ്രീ.വി.ശശി

()പട്ടികജാതി വികസന വകുപ്പിന്റെ 2011-12-ലെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും, ചെലവിനത്തില്‍ വകയിരുത്തി ഏതെങ്കിലും അക്കൌണ്ടില്‍ തുക നിക്ഷേപിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏത് ഹെഡ്ഡില്‍ നിന്നും എന്തു തുക, ഏത് അക്കൌണ്ടില്‍, എന്തിന് വേണ്ടി നിക്ഷേപിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കാമോ ?

8394

എറണാകുളം ഗസ്റ്റ്ഹൌസിലെ അഴിമതി ആരോപണങ്ങള്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()എറണാകുളം ഗസ്റ്റ് ഹൌസിലെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത അഴിമതി കേസുമായി ബന്ധപ്പെട്ട് ഇതേവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

8395

കൊണ്ടോട്ടി മണ്ഡലത്തില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടി മണ്ഡലത്തിലെ നെടിയിരുപ്പ് പട്ടികജാതി കോളനിയുടെ ഭൂമി അന്യാധീനപ്പെട്ട് പോകുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)1952-ല്‍ പട്ടികജാതിക്കാര്‍ക്ക് പതിച്ച് നല്‍കിയതും, പതിച്ച് നല്‍കാന്‍ ബാക്കിയുളളതുമായ ഭൂമിയുടെ സര്‍വ്വേ നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുമോ;

(സി)പ്രസ്തുത പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ അധീനതയിലുളള ഏഴ് ഏക്കര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അവിടെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

8396

മരോട്ടിച്ചോടിലെ കമ്മ്യൂണിറ്റി ഹാളിന്റെ അറ്റകുറ്റപ്പണി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ കാലടി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ മരോട്ടിച്ചോടിലെ കമ്മ്യൂണിറ്റി ഹാളിന്റെ അറ്റകുറ്റപണികള്‍ക്കായി ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത തുക എപ്പോള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

8397

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കിയ സ്കോളര്‍ഷിപ്പ്

ശ്രീ. സി. ദിവാകരന്‍

()കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിന്നോക്ക വിഭാഗങ്ങളിലെ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കിയത് ; വിശദാംശം നല്കാമോ ;

(ബി)പ്രസ്തുത കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈയിനത്തില്‍ എന്ത് തുകയാണ് ചെലവഴിച്ചത്; വ്യക്തമാക്കാമോ ?

8398

മൊബൈല്‍ ഫോണ്‍ അധിഷ്ഠിത ടൂറിസം പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

,, സി. പി. മുഹമ്മദ്

()സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റുകള്‍ക്ക് മൊബൈല്‍ ഫോണ്‍ അധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)വിനോദസഞ്ചാരം സൌകര്യപ്രദവും ആനന്ദദായകവുമാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

8399

ടൂറിസം മേഖലയില്‍ പ്രവാസികളുടെ നിക്ഷേപം

ശ്രീ. പി. ഉബൈദുള്ള

()ടൂറിസം മേഖലയില്‍ പ്രവാസികളുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം ടൂറിസം മേഖലകള്‍ക്കാണ് പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)പ്രവാസികളുടെ നിക്ഷേപം സ്വീകരിച്ച് മലബാറിന് പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുമോ?

8400

ഉത്തരവാദ ടൂറിസം

ശ്രീ. . കെ. ബാലന്‍

,, എം. ചന്ദ്രന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()മുന്‍സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഉത്തരവാദടൂറിസം പദ്ധതിയുടെ നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ഏതെല്ലാം കേന്ദ്രങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്;

(സി)വിനോദ സഞ്ചാരികള്‍ക്ക് കുറ്റമറ്റതരത്തില്‍ സേവനം ഉറപ്പുവരുത്തുന്നതിനും ടൂറിസത്തിന്റെ നേട്ടം തദ്ദേശ വാസികള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനും പ്രസ്തുത പദ്ധതി ഉപകരിച്ചിട്ടുണ്ടോ;

(ഡി)ഈ സര്‍ക്കാരിന്റെ കാലത്ത് ഉത്തരവാദ ടൂറിസം പദ്ധതി എവിടെയെങ്കിലും പുതുതായി ആരംഭിച്ചിട്ടുണ്ടോ?

8401

വിനോദസഞ്ചാര പദ്ധതികള്‍ക്ക് അതിവേഗ ക്ളിയറന്‍സ്

ശ്രീ. പാലോട് രവി

,, റ്റി. എന്‍. പ്രതാപന്‍

,, പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുളളക്കുട്ടി

()വിനോദ സഞ്ചാര പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുന്നതിനായി അതിവേഗ ക്ളിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എന്ത് തുകയ്ക്ക് മുകളിലുള്ള പദ്ധതികള്‍ക്കാണ് ഇത്തരത്തില്‍ ക്ളിയറന്‍സ് നല്‍കാനുദ്ദേശിക്കുന്നത്; വിശദാംശം നല്കുമോ;

(സി)പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നതിനായി എന്തെല്ലാം പ്രാരംഭ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

8402

കണ്ടിജന്‍സി റെസ്പോണ്‍സ് സെല്‍

ശ്രീ. വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

,, കെ. അച്ചുതന്‍

,, പി. . മാധവന്‍

()വിനോദ സഞ്ചാരികളെ ബാധിക്കുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത്; വിശദമാക്കുമോ;

(ബി)അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് കണ്ടിജന്‍സി റെസ്പോണ്‍സ് സെല്‍ ആരംഭിക്കുന്നകാര്യം പരിഗണിക്കുമോ; വിശദാംശം നല്‍കുമോ:

(സി)ഏതെല്ലാം തലത്തിലാണ് ഇത്തരം സെല്ലുകള്‍ ആരംഭിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

8403

ടൂറിസം വികസനത്തിനായി കണ്‍വെന്‍ഷന്‍ ബ്യൂറോ

ശ്രീ. വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

,, ഹൈബി ഈഡന്‍

()ടൂറിസം വികസനത്തിനായി സംസ്ഥാനത്ത് കണ്‍വെന്‍ഷന്‍ ബ്യൂറോ രൂപവത്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത കണ്‍വെന്‍ഷന്‍ ബ്യൂറോയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്;

(സി)ഏതെല്ലാം ടൂറിസം മേഖലയിലാണ് ഇത്തരം ബ്യൂറോകള്‍ രൂപീകരിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

8404

ഈ സാമ്പത്തിക വര്‍ഷത്തെ കെ.ടി.ഡി.സി യുടെ വികസന പദ്ധതികള്‍

ശ്രീ. .എം.ആരിഫ്

()കെ.ടി.ഡി.സി യുടെ ഈ സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതികള്‍ എന്തൊക്കെയാണ്; വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം എന്ത് തുക ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ചെലവിന് സര്‍ക്കാരില്‍ നിന്ന് എന്തു തുക സഹായമായി പ്രതീക്ഷിക്കുന്നു; ഇതിനായി വായ്പ എടുക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര; മുന്‍ വര്‍ഷം (2011-12) സര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്ര; ലഭിച്ചത് എത്ര;

(സി)ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്; അതില്‍ ടെണ്ടര്‍ ചെയ്തവ ഏതൊക്കെ ;

(ഡി)മാര്‍ക്കറ്റിംഗിനായി എന്ത് തുക ചെലവഴിക്കാനുദ്ദേശിക്കുന്നുവെന്നും അവ ഏതെല്ലാം കാര്യങ്ങള്‍ക്കാണെന്നും വിശദമാക്കുമോ;

()നടപ്പു വര്‍ഷം നയപ്രഖ്യാപന പ്രസംഗത്തില്‍ സൂചിപ്പിച്ച ബേക്കല്‍, മുഴപ്പിലങ്ങാട്, അഴീക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ ഹോട്ടല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാറായിട്ടുണ്ടോ; ഓരോന്നിന്റേയും ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തുമോ; ഈ വര്‍ഷം എന്ത് തുക വീതം ഓരോ ഹോട്ടല്‍ നിര്‍മ്മാണത്തിനുമായി ചെലവഴിക്കുമെന്ന് വ്യക്തമാക്കുമോ?

8405

കെ.ടി.ഡി.സിയുടെ ഹോട്ടലുകളിലെ സിനിമാ ഷൂട്ടിംഗ്

ശ്രീ. വി. ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെ.ടി.ഡി.സിയുടെ കീഴിലുള്ള ഏതെങ്കിലും ഹോട്ടലും പരിസരവും സിനിമയുടെ ഷൂട്ടിംഗിനായി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ഹോട്ടലുകള്‍ എത്ര ദിവസത്തെ ഷൂട്ടിംഗിന് ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്;

(ബി)ബോള്‍ഗാട്ടി പാലസ് ഗ്രൌണ്ടിന് കെ.റ്റി.ഡി.സി ഈടാക്കുന്ന പ്രതിദിന വാടക എത്രയാണ്;

(സി)ഷൂട്ടിംഗിന് നല്‍കിയ ഇനത്തില്‍ ഈ കാലയളവില്‍ കെ.റ്റി.ഡി.സി യ്ക്കു ലഭിച്ച വരുമാനം എത്ര;

(ഡി)ഏത് ഉത്തരവിന്റെയടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഹോട്ടല്‍ മാനേജര്‍മാര്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയത്; വ്യക്തമാക്കുമോ?

8406

കെ.ടി.ഡി.സിയ്ക്ക് ബജറ്റില്‍ വകയിരുത്തിയിരുന്ന തുക

ശ്രീ. ബി. ഡി. ദേവസ്സി

()2011-12 സാമ്പത്തിക വര്‍ഷം കെ.ടി.ഡി.സി യ്ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്ന തുക എത്രയായിരുന്നു;

(ബി)ഇതില്‍ എത്ര തുക എന്തെല്ലാം കാര്യങ്ങള്‍ക്കായി ചെലവഴിച്ചു;

(സി)തുക ലാപ്സായിട്ടുണ്ടെങ്കില്‍ കാരണമെന്താണെന്ന് വ്യക്തമാക്കുമോ?

8407

കോവളത്തെ 'സമുദ്ര' ഹോട്ടലില്‍ കെ.ടി.ഡി.സി.യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()കോവളത്തെ 'സമുദ്ര' ഹോട്ടലില്‍ കെ. ടി. ഡി. സി. ഇപ്പോള്‍ എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്;

(ബി)സീ ഫുഡ് കിച്ചന്‍ നിര്‍മ്മാണം നടത്തുന്നുണ്ടോ; ഇതിന്റെ എസ്റിമേറ്റ് തുക എത്ര; ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത കിച്ചന്‍ നിര്‍മ്മാണത്തിന് ബോര്‍ഡ് തീരുമാനം കൈക്കൊണ്ടിരുന്നുവോ; എങ്കില്‍ എപ്പോള്‍;

(ഡി)ഇതിന് സാങ്കേതിക അനുമതി നല്കിയിട്ടുണ്ടോ;

()സീ ഫുഡ് കിച്ചന്‍ നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചിട്ടുണ്ടായിരുന്നോ; എങ്കില്‍ നിര്‍മ്മാണത്തിന്റെ കോണ്‍ട്രാക്ട് ആര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

8408

വിപണന മേള

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെ.ടി.ഡി.സി യുടെ പങ്കാളിത്തത്തിലോ, സ്പോണ്‍സര്‍ഷിപ്പിലോ ഏതെങ്കിലും ചാനലുമായോ, സ്വാകാര്യ സ്ഥാപനങ്ങളുമായോ സഹകരിച്ച് കനകക്കുന്നില്‍ വിപണനമേള സംഘടിപ്പിക്കുകയുണ്ടായോ;

(ബി)എങ്കില്‍ പ്രസ്തുത സ്വകാര്യ സ്ഥാപനവും ചാനലും ഏതാണെന്ന് വ്യക്തമാക്കുമോ; കെ.റ്റി.ടി.സി. യ്ക്ക് ഈ ഇനത്തില്‍ ചെലവായ മൊത്തം തുക എത്രയായിരുന്നു; സ്വകാര്യ സ്ഥാപനത്തെ കണ്ടെത്തിയത് സുതാര്യമായ ടെണ്ടര്‍ നടപടി ക്രമങ്ങളിലൂടെയായിരുന്നോ;

(സി)മേളയ്ക്കായി കനകക്കുന്നു കൊട്ടാര പരിസരം സൌജന്യ നിരക്കില്‍ ലഭിച്ചിരുന്നോ; അതിനായി അപേക്ഷ നല്‍കിയത് ആരാണ്;

(ഡി)വിപണനമേളയുമായി സഹകരിക്കാനും തുക ചെലവഴിക്കാനും ബോര്‍ഡ് തീരുമാനം ഉണ്ടായിരുന്നോ; വിശദാംശം വ്യക്തമാക്കുമോ?

8409

ഈസ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതി

ശ്രീ. എം. ഹംസ

()ടൂറിസം വികസനകാര്യത്തില്‍ മലബാറിനോടുളള അവഗണന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈസ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഒറ്റപ്പാലം മണ്ഡലത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?

8410

വൈക്കം ടൂറിസം വികസനം

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വൈക്കം നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാര വികസനത്തിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം വിനോദസഞ്ചാര പദ്ധതികളാണ് വൈക്കത്ത് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)കായലുകളുടെയും മൃഗങ്ങളുടെയും സാന്നിദ്ധ്യംകൊണ്ട് സമ്പന്നമായ വൈക്കത്തിന്റെ പ്രകൃതി സൌന്ദര്യം ഉപയോഗപ്പെടുത്തി സമഗ്ര ടൂറിസം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

(ഡി)സംസ്ഥാന ടൂറിസം പാക്കേജില്‍ വൈക്കത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

8411

നെന്മാറ മണ്ഡലത്തിലെ ടൂറിസം വികസനം

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ നെല്ലിയാമ്പതിയില്‍ നിരവധി ടൂറിസ്റുകള്‍ എത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നെല്ലിയാമ്പതിയുടെ താഴ്വരയിലുളള പോത്തുണ്ടി ഡാമും പരിസരവും വികസിപ്പിച്ചെടുത്ത് പുതിയ ടൂറിസം പദ്ധതിയ്ക്ക് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)നിലവില്‍ നെന്മാറ മണ്ഡലത്തിലെ ടൂറിസം വികസനത്തിനായുളള ഏതെങ്കിലും പ്രോജക്ടുകള്‍ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

8412

വലിയപറമ്പ് ദ്വീപ് ടൂറിസം പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

പ്രകൃതി മനോഹരമായ വലിയപറമ്പ് ദ്വീപ് പഞ്ചായത്തിനെയും ഇടയിലക്കാട്, കവ്വായി കായല്‍ എന്നിവയും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ബോട്ട് ലാന്റിംഗ് സെന്റര്‍ എന്നിവ ഒരുക്കിയിട്ട് വര്‍ഷങ്ങളായിട്ടും ഇവ ഉപയോഗിക്കാതെ കിടക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

8413

കിളിമാനൂര്‍ ടൂറിസം പദ്ധതി

ശ്രീ. ബി. സത്യന്‍

()കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരക സമുച്ചയവും കൊട്ടാരവുമുള്‍ക്കൊളളുന്ന പ്രദേശം ടൂറിസം പദ്ധതിയില്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)എങ്കില്‍ ആയത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് ഇതേവരെ സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

8414

പൊന്മുടി ടൂറിസ്റ് കേന്ദ്രത്തിലെ സൌകര്യങ്ങള്‍

ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()പൊന്മുടി ടൂറിസ്റ് കേന്ദ്രത്തില്‍ ഒരു ദിവസം ശരാശരി എത്ര വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്;

(ബി)വിനോദ സഞ്ചാരികള്‍ക്കുവേണ്ടി എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത ടൂറിസ്റ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എന്തെല്ലാം സൌകര്യങ്ങളാണ് പുതുതായി ഒരുക്കിയിട്ടുള്ളതെന്നും എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളതെന്നും അറിയിക്കുമോ;

(ഡി)പൊന്മുടിയില്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

8415

പൂക്കോട് തടാകത്തിന്റെ വികസനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൂക്കോട് തടാകത്തിന്റെ ടൂറിസം വികസനത്തിനായി വൈത്തിരി ഗ്രാമ പഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(സി)പൂക്കോട് തടാക വികസനത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?

T8416

മുംബൈ കേരളാ ഹൌസ്

ശ്രീ. . പി. ജയരാജന്‍

()മുംബൈയില്‍ എത്തുന്ന കേരളീയര്‍ക്ക് മുംബൈ കേരളാ ഹൌസ് മുഖേന എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നത് ;

(ബി)മുംബൈ കേരളാ ഹൌസില്‍ നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ എന്തെല്ലാം; ;

(സി)മുംബൈ കേരളാ ഹൌസില്‍ കോണ്‍ഫറന്‍സ് ഹാള്‍ ലഭ്യമാണോ;

(ഡി)മുംബൈയിലെ മലയാളി സംഘടനകള്‍ക്ക് അവരുടെ മീറ്റിംഗുകള്‍ക്കും കൂട്ടായ്മകള്‍ക്കും മുംബൈ കേരളാ ഹൌസിലെ കോണ്‍ഫറന്‍സ് ഹാള്‍ മിതമായ നിരക്കില്‍ വാടകയ്ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് മുംബൈ മലയാളികളുടെ നിവേദനം ലഭിച്ചിട്ടുണ്ടോ;

()എങ്കില്‍ മുംബൈ കേരളാ ഹൌസിലെ കോണ്‍ഫറന്‍സ് ഹാള്‍ മിതമായ നിരക്കില്‍ വാടകയ്ക്കു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

8417

വിനോദസഞ്ചാര വകുപ്പിലെ ഇന്റേണല്‍ ആഡിറ്റ് വിഭാഗം

ഡോ. കെ. ടി. ജലീല്‍

()വിനോദസഞ്ചാര വകുപ്പിലെ ഇന്റേണല്‍ ആഡിറ്റ് വിഭാഗം കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സമിതികളോ സര്‍ക്കാര്‍ ഏജന്‍സികളോ ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ശുപാര്‍ശയിന്മേല്‍ ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ?

8418

തിരുവനന്തപുരം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വിനോദസഞ്ചാര വകുപ്പിന്‍ കീഴില്‍ തിരുവനന്തപുരം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്; പ്രസ്തുത ഓഫീസിന്റെ ഘടന വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഓഫീസിന് വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

8419

സ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെ കീഴിലെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം

ശ്രീ.സി. മോയിന്‍കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ.എന്‍.. ഖാദര്‍

()സ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെ കീഴിലെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ലൈബ്രറി സെസ്സ് പിരിച്ചെടുത്ത് നല്‍കിയിട്ടും, ഗ്രന്ഥശാലകള്‍ക്ക് ഗ്രാമീണ ജനതയ്ക്കിടയില്‍ ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെടാനിടയായ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, നിഷ്പ്രയോജനകരമായി പണം ചെലവിടുന്നുണ്ടോ എന്നു പരിശോധിക്കുവാനും നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.