UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

8341

തോട്ടം തൊഴിലാളികളുടെ താമസ സൌകര്യം

ശ്രീ. പാലോട് രവി

,, എം.. വാഹീദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

()തോട്ടം മേഖലയിലെ തൊഴിലാളികളുടെ താമസ സൌകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

 
8342

വ്യാവസായിക പരസ്യചിത്രകലാ ആര്‍ട്ടിസ്റുകള്‍

ശ്രീമതി ജമീലാ പ്രകാശം

()വ്യാപകമായ രീതിയില്‍ ഫ്ളക്സ് പ്രിന്റിംഗ് നിലവില്‍ വന്നതു കാരണം പരമ്പരാഗതമായി പരസ്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാവസായിക പരസ്യചിത്രകലാ ആര്‍ട്ടിസ്റുകള്‍ക്ക് വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെടുകയും അവര്‍ ദുരിതമനുഭവിക്കുകയും ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇവരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

 
8343

തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നടപടി

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

()തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദമാക്കുമോ;

(ബി)ഇതിനായി എന്‍ഫോഴ്സ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്?

 
8344

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സുരക്ഷാ പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ആര്‍. സെല്‍വരാജ്

,, . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

()അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സുരക്ഷാ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നും വിശദാംശങ്ങള്‍ എന്തെല്ലാമെന്നും വെളിപ്പെടുത്തുമോ?

 
8345

തൊഴില്‍ വൈദഗ്ധ്യം വികസിപ്പിക്കാനുള്ള പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, കെ. മുരളീധരന്‍

()തൊഴില്‍ വൈദഗ്ധ്യം വികസിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതി തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

 
8346

ക്ഷേമനിധി ബോര്‍ഡുകളുടെ പോരായ്മകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' സി.പി. മുഹമ്മദ്

'' .റ്റി. ജോര്‍ജ്

'' വര്‍ക്കല കഹാര്‍

()ക്ഷേമനിധി ബോര്‍ഡുകളുടെ പോരായ്മകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)ക്ഷേമനിധി ബേര്‍ഡുകള്‍ ഏകോപന സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

 
8347

ഗാര്‍ഹിക തൊഴിലാളികള്‍ക്കുളള ക്ഷേമ പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

,, എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി

()ഗാര്‍ഹിക തൊഴിലാളികള്‍ക്കുളള ക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കണക്കെടുപ്പു നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിവരം നല്കാമോ;

(ബി)പ്രസ്തുത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നകാര്യം പരിഗണനയിലുണ്ടോ?

 
8348

.എസ്.. ആശുപത്രികളിലെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവ്

ശ്രീ. കെ. മുരളീധരന്‍

,, ലൂഡി ലൂയീസ്

,, കെ. ശിവദാസന്‍ നായര്‍

().എസ്.. ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും കുറവ് നികത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പ്രസ്തുത കുറവ് നികത്താന്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ?

 
8349

ജോബ്ഫെസ്റ് മുഖേന തൊഴിലവസരങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് എവിടെയെല്ലാം ഏതൊക്കെ തീയതികളില്‍ ജോബ് ഫെസ്റ് നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത ജോബ് ഫെസ്റുകളില്‍ എത്ര തൊഴില്‍രഹിതര്‍ ഓരോ സ്ഥലത്തും രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)ഇതില്‍ എത്രപേര്‍ക്ക് ഇതിനകം തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് വിശദമാക്കുമോ?

 
8350

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം

ശ്രീ. വി. ചെന്താമരാക്ഷന്‍

()കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായത്തിനായി എത്ര തുകയാണ് നിലവില്‍ അനുവദിക്കുന്നത്; ഈ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;

(ബി)വിവാഹ ധനസഹായത്തിനായി ലഭിച്ച അപേക്ഷകളില്‍ ഇനി എത്ര അപേക്ഷകളാണ് പാലക്കാട് ജില്ലയില്‍ തീര്‍പ്പാക്കാനുള്ളത്; വിശദാംശം ലഭ്യമാക്കുമോ?

 
8351

തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ക്ഷേമനിധി

ശ്രീ. വി. എസ്. സുനില്‍കുമാര്‍

()തെങ്ങുകയറ്റ തൊഴിലാളികളെ വിദഗ്ദ്ധ തൊഴിലാളികളായി അംഗീകരിച്ചിട്ടുണ്ടോ;

(ബി)തെങ്ങുകയറ്റ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)അപകടത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് അവശതാപെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ പെന്‍ഷന്‍ നല്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി)ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്ന തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം നല്കുന്നുണ്ടോ; എങ്കില്‍ എത്ര എന്ന് വ്യക്തമാക്കുമോ?

8352

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള നിയമനത്തിന്റെ പ്രായപരിധി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള നിയമനത്തിന്റെ പ്രായപരിധി വിവിധ വിഭാഗങ്ങള്‍ക്ക് എത്രയാണ് ;

(ബി)പി.എസ്.സി. നിയമനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ പ്രായപരിധി ഉയര്‍ത്തിയതിനനുസൃതമായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയുളള നിയമനത്തിനും പ്രായപരിധി ഉയര്‍ത്തുമോ ; അതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ;

(സി)കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുളളവരും, പി.എസ്.സി. നിയമനത്തിനുളള പ്രായപരിധി കഴിഞ്ഞവരും ആയവര്‍ക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനത്തില്‍ കൂടുതല്‍ പരിഗണന നല്‍കുമോയെന്ന് വ്യക്തമാക്കാമോ ?

 
8353

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍വഴി തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പദ്ധതികള്‍

ശ്രീ. സി. ദിവാകരന്‍

()കേരളത്തിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍വഴി തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് എന്തെല്ലാം നൂതന പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനായി നൂതന തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമെന്ന് അറിയിക്കുമോ?

 
8354

തൊഴില്‍രഹിതവേതനം പദ്ധതി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

,, സി. മമ്മൂട്ടി

,, കെ.എം. ഷാജി

,, റ്റി.. അഹമ്മദ് കബീര്‍

()തൊഴില്‍രഹിതവേതന പദ്ധതി പരിഷ്കരിക്കാനുള്ള നിര്‍ദ്ദേശങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ അതിന്റെ വിശദവിവരം വെളിപ്പെടുത്തുമോ;

(ബി)തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴില്‍രഹിതവേതന പദ്ധതി കാലാനുസൃതമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)തൊഴില്‍രഹിതവേതനത്തിന് അര്‍ഹരായവരെ നിശ്ചയിക്കുന്ന നിലവിലെ മാനദണ്ഡം വിശദമാക്കുമോ; അത് ലളിതമാക്കാന്‍ നടപടി സ്വീകരിക്കുമോ?

 
8355

നൈപുണ്യ തൊഴില്‍ക്ഷമതാ വികസന പദ്ധതി

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, കെ. എന്‍. . ഖാദര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ. മുഹമ്മദുണ്ണി ഹാജി

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ നൈപുണ്യ തൊഴില്‍ക്ഷമതാ വികസന കേന്ദ്രങ്ങളാക്കി മാറ്റാന്‍ തയ്യാറാക്കിയ പ്രോജക്ടിന്റെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി പ്രകാരം പ്രയോജനം ലഭിച്ചവരുടെ വിശദവിവരം നല്‍കാമോ?

 
8356

പ്രൊഫഷണല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്തവരും തൊഴില്‍ ലഭിച്ചവരും

ശ്രീമതി കെ.എസ്. സലീഖ

()സംസ്ഥാനത്ത് നിലവില്‍ എത്ര പ്രൊഫഷണല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു; അവ എവിടെയെല്ലാം; ഇവയുടെ പരിധി ഏതൊക്കെ ജില്ലകളിലായി കേന്ദ്രീകരിച്ചിരിക്കുന്നു; വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ പ്രൊഫഷണല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഡോക്ടര്‍, എഞ്ചിനീയര്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്റ് എന്നിങ്ങനെ തരംതിരിച്ച് എത്രപേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഏതൊക്കെ കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് ഇവിടേക്ക് പേര് രജിസ്റര്‍ ചെയ്യാം;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതിനോടകം എത്രപേര്‍ക്ക് ജോലി ഉറപ്പാക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രൊഫഷണല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

 
8357

ആറ്റിങ്ങല്‍ കിളിമാനൂര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും വിവിധ തസ്തികകളിലേക്കുളള നിയമനം

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ കിളിമാനൂര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും വിവിധ തസ്തികകളിലായി ഏത് തീയതി വരെ രജിസ്റര്‍ ചെയ്തിട്ടുളളവരെയാണ് പാര്‍ട്ട്-ടൈ, താല്‍ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ ഇതു വരെ നിയമനത്തിന് പരിഗണിച്ചിട്ടുളളത്; ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ബി)പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ നിയമനം വേര്‍തിരിച്ച് ലഭ്യമാക്കാമോ;

(സി)വികലാംഗരുടേയും വിധവകളുടേയും നിയമന വിവരം പ്രത്യേകിച്ച് ലഭ്യമാക്കാമോ?

 
8358

ക്യാമ്പ് ഫോളോവര്‍മാരുടെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള നിയമനം

ശ്രീ. . റ്റി. ജോര്‍ജ്

()തിരുവനന്തപുരം സിറ്റി പോലീസ് യൂണിറ്റിലെ ക്യാമ്പ് ഫോളോവര്‍മാരുടെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയുളള നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ് അയയ്ക്കുമ്പോള്‍ അവരുടെ പ്രവൃത്തി പരിചയം മാനദണ്ഡമായി സ്വീകരിക്കാറുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രവൃത്തി പരിചയം ഇല്ലാത്തതുമൂലം ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുമ്പോള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ പോലീസ് വകുപ്പിനുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ;

(സി)എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ഇനിയും ലിസ്റുകള്‍ അയയ്ക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രവൃത്തി പരിചയം കൂടി കണക്കിലെടുക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡീ)ക്യാമ്പ് ഫോളോവര്‍മാരുടെ സീനിയോറിറ്റി ലിസ്റ് ഏത് വരെയായിട്ടുണ്ടെന്ന് വിശദമാക്കുമോ ?

 
8359

അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ നടപടി

ശ്രീ. എം. ഹംസ

()അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന കുടിയേറ് തൊഴിലാളികള്‍ വന്‍ തോതില്‍ ചൂഷണം ചെയ്യപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ പര്യപ്തമാണോ ; അല്ലെങ്കില്‍ കര്യക്ഷമമായി നടപടികള്‍ സ്വീകരിക്കുമോ ; വിശദമാക്കുമോ ;

(സി)അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)അന്യസംസ്ഥാന തൊഴിലാളികളുടെ ജില്ലാതല ലിസ്റ് ലഭ്യമാക്കുമോ ?

 
8360

ചാത്തന്നൂര്‍ കണ്‍സ്ട്രക്ഷന്‍ അക്കാഡമി

ശ്രീ.ജി.എസ്.ജയലാല്‍

()ചാത്തന്നൂരില്‍ അനുവദിച്ച കണ്‍സ്ട്രക്ഷന്‍ അക്കാഡമിയുടെ കെട്ടിട നിര്‍മ്മാണവും, അനുബന്ധ പ്രവര്‍ത്തന പുരോഗതിയും അറിയിക്കുമോ;

(ബി)പ്രസ്തുത സ്ഥാപനത്തിന്റെ കെട്ടിടനിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കി സ്ഥാപനം ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

 
8361

ചേര്‍ത്തല ആട്ടോകാസ്റില്‍ ജോലി ചെയ്തിരുന്ന സ്കില്‍ഡ് വര്‍ക്കേഴ്സിനെ പിരിച്ചുവിട്ട മാനേജ്മെന്റിന്റെ നടപടി

ശ്രീ. പി. തിലോത്തമന്‍

()പത്തു വര്‍ഷത്തിലധികമായി ചേര്‍ത്തല ആട്ടോ കാസ്റില്‍ ജോലി ചെയ്തിരുന്ന സ്കില്‍ഡ് വര്‍ക്കേഴ്സിനെ പിരിച്ചുവിട്ട മാനേജ്മെന്റിന്റെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മോഡല്‍ എംപ്ളോയര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

 
8362

പെരുമ്പാവൂര്‍ ഇ.എസ്.ഐ ആശുപത്രിയുടെ പുനരുദ്ധാരണം

ശ്രീ. സാജു പോള്‍

()പെരുമ്പാവൂര്‍ ഇ.എസ്.ഐ ആശുപത്രിയുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആശുപത്രി കെട്ടിടം പുനരുദ്ധരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത ആശുപത്രിയിലെ നിലവിലുള്ള തസ്തികകളും ഒഴിഞ്ഞുകിടക്കുന്നവയും ഏതൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത ആശുപത്രിയില്‍ ആവശ്യമുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുമോയെന്ന് വ്യക്തമാക്കുമോ;

(ഡി)ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലത്തെ കാടും പാഴ് വൃക്ഷങ്ങളും വെട്ടിമാറ്റുവാന്‍ നടപടി സ്വീകരിക്കുമോ;

()ആശുപത്രി വക സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;

(എഫ്)കെട്ടിടം നില്‍ക്കുന്നതൊഴികെയുള്ള സ്ഥലം നഗരസഭക്ക് കൈമാറാന്‍ തയ്യാറാകുമോ

 
8363

ചേര്‍ത്തല ഇ.എസ്.. ആശുപത്രിയുടെ പരിമിതികള്‍

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല ഇ.എസ്.. ആശുപത്രിയുടെ പരിമിതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും കെട്ടിടത്തിന്റെയും പോരായ്മകള്‍ മൂലം ചേര്‍ത്തല ഇ.എസ്.. ആശുപത്രിയില്‍ നിന്നും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ വേണ്ട രീതിയില്‍ ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പ്രസ്തുത പോരായ്മകള്‍ അടിയന്തിരമായി പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

 
8364

എഴുകോണ്‍ ഇ.എസ്.. ആശുപത്രി ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച്

ശ്രീമതി പി. അയിഷാ പോറ്റി

()എഴുകോണ്‍ ഇ.എസ്.. ആശുപത്രിയെയും അവിടുത്തെ ജീവനക്കാരെയും ഇ.എസ്.. കോര്‍പ്പറേഷന്‍ ഏറ്റെടുത്തത് ഏതു കാലയളവ് മുതലാണ് എന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത ആശുപത്രി കോര്‍പ്പറേഷന്‍ ഏറ്റെടുത്ത തീയതി മുതല്‍ അവിടുത്തെ ജീവനക്കാരെ ഇ.എസ്.. കോര്‍പ്പറേഷന്‍ സ്ഥിരപ്പെടുത്താത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി)ഇപ്രകാരം ജീവനക്കാരെ സ്ഥിരപ്പെടുത്താതിരുന്നാല്‍ ജീവനക്കാര്‍ക്ക് സര്‍വീസ് സീനിയോറിറ്റിയിലും ലഭ്യമാകാവുന്ന മറ്റ് ആനുകൂല്യങ്ങളിലും എന്തെല്ലാം നഷ്ടങ്ങള്‍ ഉണ്ടെന്ന് വിശദമാക്കുമോ?

 
8365

വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തിക

ശ്രീ.വി.പി. സജീന്ദ്രന്‍

()വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (.സി.ഡി) തസ്തികയില്‍ ആകെ എത്ര

ഒഴിവുകള്‍ നിലവില്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)അതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(സി)ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (.സി.ഡി) തസ്തികയ്ക്ക് വേണ്ടിയുള്ള ലിസ്റ് നിലവില്‍ ഉണ്ടോ;

(ഡി)ഇല്ലെങ്കില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുവാന്‍ പി.എസ്.സി യോട് ആവശ്യപ്പെടുമോ ?

 
8366

ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയത്തിലെ ഭീമമായ വര്‍ദ്ധനവ് ഒഴിവാക്കാന്‍ നടപടി

ശ്രീമതി കെ. എസ്. സലീഖ

()ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം വര്‍ദ്ധിപ്പിക്കാനുള്ള തൊഴില്‍ വകുപ്പിന്റെ തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പദ്ധതിയുടെ പ്രീമിയം 713 രൂപയില്‍ നിന്ന് 1307 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഉചിതമാണോ; പ്രസ്തുത തീരുമാനം പുന:പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ;

(ബി)ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഗുണഭോക്താക്കള്‍ കൂടുമ്പോള്‍ പ്രീമിയം കുറയ്ക്കുന്നതിനു പകരം 594 രൂപ വര്‍ദ്ധിപ്പിച്ച് ബി.പി.എല്‍ കുടുംബങ്ങളിലെ ഗുണഭോക്താക്കളെപ്പോലും ദ്രോഹിക്കാനുള്ള തൊഴില്‍ വകുപ്പിന്റെ തീരുമാനം നീതികരിക്കാന്‍ സാധിക്കുമോ; വിശദമാക്കുമോ;

(സി)നിലവില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര ലക്ഷം പേര്‍ക്കാണ് ഗുണം ലഭിക്കേണ്ടത്; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ എത്ര പേര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചുവെന്നും ആയതിലേയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;

(ഡി)സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്ന വ്യാപക പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

 
<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.