UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3413

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി. ഗീതാ ഗോപി

()സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇതുവരെ എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വിവരം സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളോ അറിയിച്ചിരുന്നോ;

(സി)തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ പുതുതായി എന്തെങ്കിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ?

3414

മാവോയിസ്റുകളുടെ പ്രവര്‍ത്തനം

ശ്രീ. കെ.എന്‍.. ഖാദര്‍

,, പി.കെ. ബഷീര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

()സമീപ സംസ്ഥാനങ്ങളില്‍ സജീവമായ മാവോയിസ്റുകളുടെ പ്രവര്‍ത്തനം സംസ്ഥാനാതിര്‍ത്തിക്കുള്ളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ ഭീഷണിയെ ഏതുവിധത്തില്‍ നേരിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)സാമാന്യ ജീവിതസാഹചര്യങ്ങളും സാമൂഹ്യനീതിയും ലഭ്യമാകാത്ത മേഖലകളിലെ ജനങ്ങളും ചൂഷണ വിധേയരാകുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളും മാവോയിസ്റ് പ്രവര്‍ത്തകരുടെയും സമാന സംഘടനകളുടെയും കപട വാഗ്ദാനങ്ങളില്‍ കുടുങ്ങി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥിതിവിശേഷം വിലയിരുത്തിയിട്ടുണ്ടോ;

(ഡി)സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശരിയായവിധം ഈ മേഖലകളില്‍ നടക്കാത്തതുമൂലം നിയമവിരുദ്ധ മനോഭാവം ഇവര്‍ക്കിടയില്‍ വളരാന്‍ കാരണമാകുന്നകാര്യം പരിശോധിച്ചിട്ടുണ്ടോ;

()ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമായവിധം എല്ലാ പ്രദേശങ്ങളിലും ഫലപ്രദമായി നടപ്പാക്കുന്നതിന് കാര്യക്ഷമമായ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തി നിലവിലെ സാഹചര്യം മാറ്റിയെടുക്കാന്‍ മറ്റുവകുപ്പുകളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമോ?

3415

വയനാട്ടില്‍ മാവോയിസ്റുകളുടെ സാന്നിദ്ധ്യം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വയനാട്ടില്‍ മാവോയിസ്റുകള്‍ സജീവമാണെന്നും കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ മാവോയിസ്റുകള്‍ ശ്രമിക്കുന്നതായുമുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പാര്‍ലമെന്റിലെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോ;

(ബി)ഇതേത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

3416

വ്യത്യസ്ത മതത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് പൊതുസ്ഥലത്ത് സംസാരിക്കുന്നതിന് വിലക്ക്

ശ്രീ.സി. കൃഷ്ണന്‍

()വ്യത്യസ്ത മതത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് പൊതു സ്ഥലത്ത് പരസ്യമായി സംസാരിച്ചുകൂട എന്ന വിലക്ക്, സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ളീം ലീഗിന്റെയും എന്‍.ഡി.എഫ്.ന്റെയും പ്രവര്‍ത്തകര്‍ നടപ്പാക്കിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത വിലക്ക് മാനിക്കാതെ വന്നതിനെ തുടര്‍ന്നുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്; ആര്‍ക്കെല്ലാം എന്തിനു എതിരെ കേസ് രജിസ്റര്‍ ചെയ്തതെന്ന് വ്യക്തമാക്കാമോ ?

3417

ജനമൈത്രീ പദ്ധതി വകയിരുത്തിയ തുക

ശ്രീ.എം. ഹംസ

()ജനമൈത്രീ പദ്ധതി എന്നാണ് ആരംഭിച്ചത്;

(ബി)പ്രസ്തുത പദ്ധതി വ്യാപിപ്പിക്കുന്നതിനായി ഈ വര്‍ഷം എത്ര തുകയാണ് വകയിരുത്തിയിരിക്കുന്നത്; പ്രസ്തുത തുക പര്യാപ്തമാണോ; അല്ലെങ്കില്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

3418

പോലീസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ - ചെലവഴിച്ച തുക

ശ്രീ.കെ. അജിത്

()പോലീസ് നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ ആകെ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി)പോലീസിനെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ ആകെ എന്ത് തുക ചെലവഴിച്ചു എന്നും അതില്‍ വൈക്കം നിയോജക മണ്ഡലത്തിലെ പോലീസ് സ്റേഷനുകള്‍ക്കും, സര്‍ക്കിളുകള്‍ക്കും ലഭ്യമാക്കിയ സൌകര്യങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ;

(സി)പോലീസിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിലോ തടയുന്നതിലോ പുരോഗതിയുണ്ടായിട്ടുള്ളതായി അനുഭവപ്പെട്ടിട്ടുണ്ടോ;

(ഡി)പോലീസിന്റെ നവീകരണത്തില്‍ ജനമൈത്രീ സ്റേഷനുകള്‍ക്ക് പ്രത്യേക പരിഗണന എന്തെങ്കിലും നല്‍കിയിട്ടുണ്ടോ ?

3419

കണ്ണൂര്‍ ജില്ലയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

()ടി.പി. ചന്ദ്രശേഖരന്റെ വധത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്;

(സി)ഇതിന്റെ പേരില്‍ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; എത്രപേരെ അറസ്റ് ചെയ്തു; വ്യക്തമാക്കുമോ;

(ഡി)സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള റെയ്ഡുകള്‍ തുടരുന്നതിന് നടപടി സ്വീകരിക്കുമോ ?

3420

വ്യാജമുദ്രപത്ര നിര്‍മ്മാണം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി

ശ്രീ. എസ്. ശര്‍മ്മ

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, വി. ചെന്താമരാക്ഷന്‍

,, സി. കൃഷ്ണന്‍

()സംസ്ഥാനത്ത് ഉണ്ടായ വ്യാജമുദ്രപത്ര നിര്‍മ്മാണം സംബന്ധിച്ച കേസിന്റെ അന്വേഷണം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട് എത്ര പേര്‍ അറസ്റിലായിട്ടുണ്ട് ;

(സി)അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ടോ?

3421

കാര്യക്ഷമമായ ട്രാഫിക് വിഭാഗം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, ഹൈബി ഈഡന്‍

കെ. മുരളീധരന്‍

()സംസ്ഥാനത്തെ ട്രാഫിക്ക് വിഭാഗത്തെ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ രംഗത്ത് മികച്ച സേവനം നടത്തുന്ന പോലീസുകാര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

3422

റോഡ് നിയമങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കാമോ?

3423

കായംകുളം പട്ടണത്തിലെ ഗതാഗതകുരുക്ക്

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം പട്ടണത്തിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3424

പോലീസ് സ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ സില്‍ക്കിന് നല്‍കണമെന്ന ഉത്തരവ്

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()പല കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ കണ്ട്കെട്ടിയതും പിടിച്ചിട്ടിരിക്കുന്നതുമായ വാഹനങ്ങള്‍ സ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡി (സില്‍ക്ക്) ന് നല്‍കണമെന്ന ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടോ;

(ബി)ഈ ഉത്തരവ് മറികടന്ന് പല പോലീസ് സ്റേഷനുകളിലും പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ഉടന്‍ ലേലം ചെയ്യുന്നതിനുള്ള അറിയിപ്പ് വന്നതായുള്ള വാര്‍ത്തയെക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ ?

T3425

കായംകുളത്തെ സദാചാര പോലീസ് അക്രമം

ശ്രീ. സി. കെ. സദാശിവന്‍

()ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള യുവാവിനെ കായംകുളത്ത് സദാചാര പോലീസ് ചമഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയും പ്രസ്തുത ദൃശ്യങ്ങള്‍ എം. എം. എസ്. വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വിഷയത്തില്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)മര്‍ദ്ദനമേറ്റ പ്രസ്തുത യുവാവിന്റെ തുടര്‍ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമോ?

3426

കായംകുളത്തെ സദാചാര പോലീസിന്റെ അക്രമ സംഭവം

ശ്രീ. ആര്‍. രാജേഷ്

()സദാചാര പോലീസ് ചമഞ്ഞ് നൂറനാട് പണയില്‍ നസ്രത്ത് ഭവനില്‍ വിജിത്ത് വിന്‍സന്റിനെ കായംകുളത്ത് വച്ച് മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് പ്രസ്തുത കേസ് രജിസ്റര്‍ ചെയ്തിട്ടുള്ളത്;

(സി)പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത കേസിലെ ആക്രമണത്തിനിരയായ വ്യക്തി രോഗിയാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഹൃദ്രോഗിയായ വിജിത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിക്കുമോ ?

3427

കണ്ണൂര്‍ ജില്ലയിലെ സദാചാരപോലിസ് അക്രമം

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിനും, എന്‍.ഡി.എഫിനും സ്വാധീനമുള്ള ചില മേഖലകളില്‍ സദാചാര പോലീസിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സദാചാര പോലീസ് നടത്തിയ നിയമവിരുദ്ധ നടപടിക്കെതിരെ കണ്ണൂര്‍ ജില്ലയില്‍ ഇതിനകം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് ; കേസിലെ പ്രതികള്‍ ആരെല്ലാം ; എത്രപേരെ അറസ്റ് ചെയ്യുകയുണ്ടായി ; ഇനിയും അറസ്റ് ചെയ്യാനുള്ളത് ആരെയെല്ലാം ?

3428

അരീക്കോട് ഇരട്ടക്കൊലക്കേസ്

ശ്രീ.വി. ചെന്താമരാക്ഷന്‍

()അരീക്കോട് ഇരട്ടക്കൊലക്കേസ്സിന്റെ അന്വേഷണ സംഘത്തില്‍ ഉള്ളവര്‍ ആരെല്ലാമാണ്; പേര് വിവരങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)ഇതിനകം എത്രപേരെ പോലീസ് കസ്റഡിയില്‍ എടുത്തു;

(സി)മുഖ്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും കൊലചെയ്യപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയുണ്ടായോ; കേന്ദ്ര ആഭ്യന്തര സഹമന്ത്രി സന്ദര്‍ശിച്ചതായി അറിയാമോ;:

(ഡി)ജില്ലയില്‍ നിന്നുള്ള ഏതെല്ലാം മന്ത്രിമാര്‍ കൊലചെയ്യപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയുണ്ടായി ?

3429

അരിക്കോട് ഇരട്ടക്കൊലകേസ് - എഫ്. . ആര്‍.

ശ്രീ. വി. ചെന്താമരാക്ഷന്‍

()മലപ്പുറം ജില്ലയിലെ അരീക്കോട് ഇരട്ടക്കൊലകേസില്‍ പോലീസ് ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോര്‍ട്ടില്‍ സമര്‍പ്പിച്ചിരിക്കുന്ന എഫ്. . ആറിലെ പ്രതികള്‍ ആരൊക്കെയാണ്;

(ബി)പ്രതികളില്‍ ആരെയൊക്കെ ഇതിനകം അറസ്റ് ചെയ്യുകയുണ്ടായി; അവശേഷിക്കുന്നവര്‍ ആരൊക്കെയാണ്;

(സി)എഫ്. . ആറിലെ ഏതെങ്കിലും പ്രതിക്ക് പോലീസ് സംരക്ഷണം നല്കിയിട്ടുണ്ടോ; എങ്കില്‍ ആര്‍ക്ക്; പോലീസ് സംരക്ഷണം നല്കിയ സാഹചര്യം എന്തായിരുന്നു;

3430

തളിപ്പറമ്പ് അരിയില്‍ വള്ളേരി മോഹനന്‍ വധശ്രമം

ശ്രീ. കെ. കെ. നാരായണന്‍

()കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് അരിയില്‍ വള്ളേരി മോഹനന്‍ എന്നയാളെ ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംബന്ധിച്ച കേസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇത് സംബന്ധിച്ച കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; കേസിലെ പ്രതികള്‍ ആരൊക്കെയാണ് ; എത്ര പേരെ ഇതിനകം അറസ്റ് ചെയ്തു; ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്; വ്യക്തമാക്കുമോ ;

(ബി)വധശ്രമം നടത്തിയ എല്ലാവരേയും അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കാത്തത് എന്ത് കൊണ്ടാണ് ;

(സി)ഈ കേസിന്റെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ ആരാണ് ?

3431

കൊച്ചനിയന്റെ കൊലപാതകക്കേസ്

ശ്രീ. കെ. രാധാകൃഷ്ണന്‍

()തൃശൂര്‍ ജില്ലയിലെ എസ്.എഫ്.. നേതാവായിരുന്ന കൊച്ചനിയന്റെ കൊലപാതകക്കേസ് പുനരന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ മാതാവ് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അപ്രകാരം ആവശ്യപ്പെടുവാനുണ്ടായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)കൊച്ചനിയന്റെ യഥാര്‍ത്ഥ ഘാതകരെ സംരക്ഷിക്കുയായിരുന്നുവെന്ന് അന്ന് പ്രതികളാക്കപ്പെട്ടവര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ കേസ് പുനരന്വേഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3432

അനീഷ് രാജിന്റെ കൊലപാതകം

ശ്രീ. ആര്‍. രാജേഷ്

ഇടുക്കിയിലെ അനീഷ് രാജിനെ കൊലപ്പെടുത്തിയ കേസില്‍ എത്ര പ്രതികളെ തിരിച്ചറിഞ്ഞു; എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ട്?

3433

മെട്ടമ്മലിലെ റജിലേഷിന്റെ മരണം

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് ;

(ബി)തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ റജിലേഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാളിതുവരെ എത്രപേരെയാണ് അറസ്റ് ചെയ്തതെന്ന് വ്യക്തമാക്കാമോ ?

3434

നാല്പാടി വാസുവിന്റെ കൊലപാതകം

ശ്രീ. . പി. ജയരാജന്‍

()കണ്ണൂര്‍ ജില്ലയിലെ കര്‍ഷകത്തൊഴിലാളി പ്രവര്‍ത്തകനായ നാല്പാടി വാസുവിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ ആരൊക്കെയായിരുന്നു; പ്രതികളും കോണ്‍ഗ്രസ് ()യും തമ്മിലുള്ള ബന്ധം എന്തായിരുന്നു;

(ബി)നാല്പാടി വാസു കൊലക്കേസ്സിന്റെ ഫസ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ ?

3435

ഷൂക്കൂര്‍ വധക്കേസ് - എഫ്. . ആറും പ്രോസിക്യൂട്ടറും

ശ്രീ. കെ. കെ. നാരായണന്‍

() കണ്ണൂര്‍ പട്ടുവത്തെ ഷുക്കൂര്‍ വധക്കേസിന്റെ ഫസ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താനിടയായ സാഹചര്യം എന്തായിരുന്നു; മാറ്റം എന്തായിരുന്നു ; എഫ്..ആര്‍ - കളുടെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ ;

(ബി) ഷൂക്കൂര്‍ വധക്കേസിലെ പ്രോസിക്യൂട്ടര്‍ ആരായിരുന്നു; അദ്ദേഹത്തെ മാറ്റുകയുണ്ടായോ; പിന്നീട് നിയോഗിക്കപ്പെട്ട പ്രോസിക്യൂട്ടര്‍ ആരാണ് ?

3436

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാലകൃഷ്ണന്റെ കൊലപാതകം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() 2001-ല്‍ കാസര്‍ഗോഡ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ കൊലചെയ്യപ്പെട്ട സംഭവത്തിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ ;

(ബി) ഈ കേസ് നിലവില്‍ ആരാണ് അന്വേഷിക്കുന്നത് ;

(സി) കൊലപാതകത്തിനിടയാക്കിയ സംഭവം എന്താണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുളളത് ;

(ഡി) കേസിലെ പ്രതികള്‍ ആരൊക്കെയാണ് ; പ്രതികളെ എല്ലാവരെയും അറസ്റ് ചെയ്തിട്ടുണ്ടോ ; ഇനി ആരെയാണ് പിടികിട്ടാനുളളത് ;

() ജില്ലയിലെ മുസ്ളീം ലീഗിലെ പ്രമുഖര്‍ക്ക് ഈ സംഭവത്തില്‍ പങ്കുളളതായി കൊല ചെയ്യപ്പെട്ട ബാലകൃഷ്ണന്റെ പിതാവ് പറഞ്ഞിട്ടുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എഫ്) എങ്കില്‍ ആയത് കൂടി പരിഗണിച്ച് കേസ് പുനരന്വേഷിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

3437

കൂനിയിലെ ഇരട്ടക്കൊലപാതകം

ശ്രീ. ജെയിംസ് മാത്യു

()മലപ്പുറം ജില്ലയിലെ കൂനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ ഭരണകക്ഷി എം.എല്‍..യെ അറസ്റു ചെയ്യരുതെന്ന മുസ്ളീം ലീഗിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത 6-ാം പ്രതിയെ അറസ്റ് ചെയ്യാത്തതെന്തുകൊണ്ടാണ് ; വിശദീകരിക്കാമോ ;

(സി)പ്രസ്തുത കേസില്‍ എഫ്..ആര്‍. കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് സ്റേഷന്‍ ഹൌസ് ഓഫീസര്‍ മേല്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായമാരാഞ്ഞിട്ടുണ്ടോ ?

3438

മലപ്പുറം കൂനിയില്‍ നടന്ന ഇരട്ടക്കൊലപാതകം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()മലപ്പുറം ജില്ലയിലെ കൂനിയില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ ആരെയൊക്കെ പ്രതിചേര്‍ത്താണ് കേസ് രജിസ്റര്‍ ചെയ്തതെന്ന് വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത കേസില്‍ ഇതിനകം എത്രപേരെ അറസ്റ് ചെയ്തെന്ന് വെളിപ്പെടുത്താമോ;

(സി)കേസില്‍ എത്രപേരെ ചോദ്യം ചെയ്തെന്നും ആരെയൊക്കെയാണ് ചോദ്യം ചെയ്തെന്നും അറിയിക്കുമോ ;

(ഡി)എഫ്..ആറില്‍ ഉള്‍പ്പെടുന്ന ആരെയെല്ലാം ഇതിനകം ചോദ്യം ചെയ്തെന്ന് വിശദമാക്കാമോ?

3439

ചിറക്കര മാധവന്‍കുട്ടിയുടെ തിരോധാനം

ശ്രീ. ജി. എസ്. ജയലാല്‍

() കഥകളി നടന്‍ ചിറക്കര മാധവന്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ പരവൂര്‍ പോലീസ് സ്റേഷനില്‍ എന്നാണ് കേസ് രജിസ്റര്‍ ചെയ്തത് ;

(ബി) പ്രസ്തുത കേസ് അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ചിനെ നിയോഗിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത കേസില്‍ നാളിതുവരെ കൈക്കൊണ്ട നടപടികളും കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുവാന്‍ സ്വീകരിക്കുന്ന നടപടികളും വ്യക്തമാക്കാമോ ?

3440

ബാലാരാമപുരത്തെ അനിതയുടെ ആത്മഹത്യ

ശ്രീ. രാജു എബ്രഹാം

()ബാലരാമപുരത്തെ വാമനിവാസില്‍, വിമലാക്ഷന്റെ ഭാര്യ അനിതയുടെ ആത്മഹത്യ സംബന്ധിച്ച് ക്രൈംബ്രാഞ്ച് C.No.525/2004 നമ്പരായി നടന്നുവരുന്ന അന്വേഷണം പൂര്‍ത്തിയായോ; വിശദമാക്കുമോ;

(ബി)ഇല്ലെങ്കില്‍ എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3441

കാസര്‍ഗോഡ് താലൂക്കിലെ അക്രമ സംഭവങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് താലൂക്കില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിനും അവ ആവര്‍ത്തിക്കാതിരിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി)ജില്ലയിലെ പോലീസ് വാഹനങ്ങളുടെയും സേനാംഗങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും പോലീസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും എന്തെങ്കിലും പുതിയ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3442

പി. ജയരാജന്‍, റ്റി. വി. രാജേഷ്, എം. എല്‍. എ എന്നിവര്‍ക്കു നേരെയുണ്ടായ വധശ്രമം

ശ്രീ. കെ. കെ. നാരായണന്‍

()മുന്‍ എം.എല്‍.എ പി. ജയരാജനെയും റ്റി. വി. രാജേഷ് എം. എല്‍.എ യേയും വധിക്കാന്‍ ശ്രമിച്ച സംഭവം സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി)പ്രസ്തുത കേസിന്റെ നമ്പര്‍, കേസിലെ പ്രതികള്‍, ചുമത്തപ്പെട്ട കുറ്റങ്ങള്‍, വകുപ്പുകള്‍ എന്നിവ വിശദമാക്കുമോ;

(സി)പ്രതികളില്‍ എത്രപേരെ ഇതിനകം അറസ്റു ചെയ്യുകയുണ്ടായി; അറസ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തവര്‍ ആരൊക്കെ; ഏതെങ്കിലും പ്രതികള്‍ സ്ഥലം വിട്ടിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത കേസിന്റെ അന്വേഷണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

3443

പട്ടുവത്ത് നടന്ന ആക്രമണ സംഭവങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()കണ്ണൂര്‍ ജില്ലയിലെ പട്ടുവം അരിയില്‍ പ്രദേശത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗുകാര്‍ നടത്തിയ വിവിധ ആക്രമണ സംഭവങ്ങളില്‍ പോലീസ് രജിസ്റര്‍ ചെയ്ത കേസുകള്‍ ഏതൊക്കെയാണ് ; ഏതെല്ലാം തീയതികളില്‍ ഏതെല്ലാം ക്രൈം നമ്പരുകളിലായി എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(ബി)രജിസ്റര്‍ ചെയ്ത കേസുകളുടെ നമ്പര്‍ വ്യക്തമാക്കുമോ ; പ്രതികള്‍ ആരെല്ലാമാണ് ; ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി)പ്രസ്തുത കേസുകളില്‍ ഓരോന്നിനും പ്രതികളായിട്ടുള്ളവരില്‍ ഇനിയും അറസ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തവര്‍ ആരൊക്കെയാണ് എന്നറിയിക്കാമോ ?

3444

സൈബര്‍ കേസുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര സൈബര്‍ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ആയതില്‍ പ്രതികളെ പിടികൂടാത്ത കേസുകള്‍ എത്രയുണ്ടെന്ന് വ്യക്തമാക്കുമോ?

3445

പിന്‍വലിച്ച കേസ്സുകളുടെ വിശദാംശം

ശ്രീ..പി. ജയരാജന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പിന്‍വലിച്ച ഓരോ കേസ്സും ഏതു ജില്ലയിലെ ഏതു പോലീസ് സ്റേഷനിലാണ് രജിസ്റര്‍ ചെയ്തതെന്നും ഓരോ കേസ്സിലും ഉള്‍പ്പെട്ടിരുന്ന പ്രതികളുടെ പേരുവിവരങ്ങളും ഓരോ കേസ്സും ഏതു കുറ്റകൃത്യം നടത്തിയതുമായി ബന്ധപ്പെട്ടാണു രജിസ്റര്‍ ചെയ്തതെന്നും വ്യക്തമാക്കുമോ?

3446

രജിസ്റര്‍ ചെയ്യപ്പെട്ട കവര്‍ച്ചാകേസുകള്‍

ശ്രീ. സാജു പോള്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രജിസ്റര്‍ ചെയ്ത കവര്‍ച്ചാകേസുകളില്‍ എത്ര എണ്ണത്തില്‍ പ്രതികളെ പിടികൂടിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

3447

ഭവനഭേദനം/പിടിച്ചുപറി കേസുകള്‍

ശ്രീമതി ഗീതാ ഗോപി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര ഭവനഭേദനങ്ങള്‍ പകല്‍ സമയത്ത് നടന്നു എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കാലയളവില്‍ ഉണ്ടായ പിടിച്ചു പറി സംഭവങ്ങളില്‍ എത്രയെണ്ണം പൊതുവഴിയില്‍ വച്ചുണ്ടായി എന്ന് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര ബാങ്ക് കവര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും അവയില്‍ എത്ര നഷ്ടമുണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

3448

ഗുണ്ടാ ആക്രമണ കേസുകള്‍

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി)കൊല്ലപ്പെട്ടവരുടെ പേരുവിവരവും സ്ഥലവും വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത കേസുകളില്‍ ഓരോന്നിലും എത്രപേരെ അറസ്റ് ചെയ്തെന്നും എത്രപേരെ അറസ്റ് ചെയ്യാന്‍ ബാക്കിയുണ്ടെന്നും വെളിപ്പെടുത്തുമോ ?

3449

പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും പ്രതികളായ കേസുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പ്രതികളായ എത്ര കേസ്സുകള്‍ പിന്‍വലിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി)ആയത് ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ?

3450

സാമ്പത്തിക തട്ടിപ്പ് കേസുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര സാമ്പത്തിക തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി) ഓരോ കേസിന്റെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി) രളത്തിലെ എത്ര ജനങ്ങള്‍ ഈ സാമ്പത്തിക തട്ടിപ്പുകളില്‍ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ഡി) ഇതിനകം എത്ര രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് നടന്നിട്ടുളളത് ;

() ഓരോ സാമ്പത്തിക തട്ടിപ്പുകേസിലും എത്ര പ്രതികളെ വീതം അറസ്റ്ചെയ്തെന്നും, എത്ര പ്രതികളെ ഇനിയും അറസ്റ് ചെയ്യാനുണ്ടെന്നും വിശദമാക്കാമോ ?

3451

ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണം

ശ്രീ. ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

()സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണം വര്‍ദ്ധിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(സി) ഇതിനു വേണ്ടി ഗുണ്ടാ നിയമം കാര്യക്ഷമമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം?

3452

ക്വട്ടേഷന്‍ സംഘം ആക്രമണ കേസുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ക്വട്ടേഷന്‍ സംഘം നടത്തിയ എത്ര ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത കേസുകളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)കൊല്ലപ്പെട്ടവരുടെ പേര് വിവരവും സ്ഥലവും വെളിപ്പെടുത്താമോ;

(ഡി)ഈ ക്വട്ടേഷന്‍ ആക്രമണ കേസുകളില്‍ പ്രതിയായ എത്രപേരെ ഇതിനകം അറസ്റ് ചെയ്തിട്ടുണ്ടെന്നും എത്ര പ്രതികള്‍ അറസ്റ് ചെയ്യപ്പെടാന്‍ ബാക്കിയുണ്ടെന്നും വെളിപ്പെടുത്താമോ ?

3453

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ശ്രീ. വി ശശി

()പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കേസുകളിലെ പ്രതികള്‍ക്കെതിരെ വകുപ്പുതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

(സി)തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ പോലീസ് സ്റേഷനില്‍ 74/12 നമ്പരായും പാറശാല പോലീസ് സ്റേഷനില്‍ 264/12 നമ്പരായും രജിസ്റര്‍ ചെയ്ത കേസുകളിലെ പ്രതികള്‍ ആരെല്ലാമെന്നും അവരുടെ മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദീകരിക്കാമോ; നടപടികള്‍ സ്വീകരിച്ചിട്ടില്ലായെങ്കില്‍ ആയതിനുളള കാരണം വിശദീകരിക്കാമോ;

(ഡി)പ്രസ്തുത സില്‍ നടപടി സ്വീകരിച്ചില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പരാതി സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

3454

അന്യസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങള്‍

ശ്രീ. സി. ദിവാകരന്‍

()അന്യസംസ്ഥാനങ്ങളില്‍ നിന്ന് വര്‍ദ്ധിച്ച തോതില്‍ തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അന്യസംസ്ഥാനതൊഴിലാളികള്‍ സംസ്ഥാനത്ത് നടത്തുന്ന മോഷണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?

3455

പിന്‍വലിച്ച കേസുകളുടെ വിശദാംശങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാന മന്ത്രിമാരും എം.എല്‍..മാരും പ്രതിചേര്‍ക്കപ്പെട്ടിരുന്ന എത്ര കേസുകള്‍ പിന്‍വലിച്ചു എന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.