UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3831

കരിമണല്‍ ഖനനം

ശ്രീ. കെ. അജിത്

()മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ നിന്നും കരിമണല്‍ ഖനനത്തിനായി അനുമതി നല്‍കുമ്പോള്‍ ഖനനം നടത്തുന്ന ഭാഗം മണ്ണിട്ടു നിരപ്പാക്കണമെന്ന് നിബന്ധന നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത നിബന്ധന നല്‍കിയിട്ടുണ്ടെങ്കില്‍ ആയവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധന നടത്താറുണ്ടോ;

(സി)പരിശോധന നടത്തുന്നുണ്ടെങ്കില്‍ വൈക്കം മണ്ഡലത്തിലുള്‍പ്പെട്ട പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ ഖനനസ്ഥലത്തെ കുഴികള്‍ നികത്താതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇപ്രകാരം നികത്താതെ കിടക്കുന്ന എത്ര കുഴികള്‍ വീതം വൈക്കം മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കണ്ടെത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

()ഇവ നികത്തുന്നതിന് എന്തു നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3832

മണല്‍ സംഭരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. സാജു പോള്‍

()സംസ്ഥാനത്ത് മണല്‍ സംഭരണ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(ബി)നിലവിലുള്ള സംഭരണ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;

(സി)പ്രസ്തുത കേന്ദ്രങ്ങളില്‍ ശേഖരിച്ച് വിതരണം ചെയ്ത മണലിന്റെ വിശദവിവരം അറിയിക്കുമോ;

(ഡി)അംഗീകാരമില്ലാത്ത മണല്‍ സംഭരണ കേന്ദ്രങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

()പുഴമണലും കരമണലും കലര്‍ത്തി വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനായി മട്ടിക്കല്ല പൊടിച്ച് കൃത്രിമ മണല്‍ നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടോ;

(എഫ്)മട്ടിമണല്‍ ഉണ്ടാക്കുന്നതിനും വില്‍ക്കുന്നതിനും എതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?

3833

വൈക്കം നിയോജകമണ്ഡലത്തിലെ കരിമണല്‍ ഖനനം

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വൈക്കം നിയോജകമണ്ഡലത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഓരോ പഞ്ചായത്തിലും എത്ര വീതമെന്ന് വ്യക്തമാക്കുമോ ;

(ബി)ഇക്കാര്യത്തില്‍ അനുമതി നല്‍കുമ്പോള്‍ പാരിസ്ഥിതിക ആഘാതം പരിഗണിക്കാറുണ്ടോ ;

(സി)പരിസ്ഥിതി സംബന്ധമായി മറ്റേതെങ്കിലും വകുപ്പുമായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് കൂടിയാലോചിക്കാറുണ്ടോ ;

(ഡി)കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അനുമതി നല്‍കിയ പ്രദേശങ്ങളില്‍ എവിടെയൊക്കെ ഇപ്പോഴും ഖനനം നടക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ ;

()ഖനനത്തിന് അനുമതി നല്‍കുമ്പോള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാറുണ്ടോ ;

(എഫ്)വൈക്കം നിയോജകമണ്ഡലത്തില്‍ ഖനനം സംബന്ധിച്ച് നിബന്ധനകള്‍ പാലിക്കാത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ;

(ജി)ഖനനപ്രദേശങ്ങളില്‍, പോലീസ്, റവന്യൂ വിഭാഗങ്ങളുമായി ചേര്‍ന്ന് സംയുക്തപരിശോധനകള്‍ നടത്താറുണ്ടോ ; എങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വൈക്കം മണ്ഡലത്തിലെ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളെ സംബന്ധിച്ച് വ്യക്തമാക്കുമോ ?

3834

കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്ത് മണ്ണ്, കരിങ്കല്‍ എന്നിവയുടെ ഖനനം സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകളോ, മാര്‍ഗനിര്‍ദ്ദേശങ്ങളോ, സര്‍ക്കുലറുകളോ പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ ;

(ബി)എങ്കില്‍ ആയവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ;

(സി)കരിങ്കല്‍ ക്വാറികള്‍ നടത്തുന്നതിന് എത്രപേര്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും അവരുടെ ജില്ല തിരിച്ചുള്ള പേരുവിവരവും അവര്‍ ഓരോരുത്തരും സര്‍ക്കാരിലേക്ക് 2011-12 റോയല്‍റ്റി ഇനത്തില്‍ അടച്ചിട്ടുള്ള തുകയും വ്യക്തമാക്കുമോ ?

3835

കൈത്തറി മേഖലയുടെ റിവൈവല്‍, റിഫോം & റീസ്ട്രക്ച്ചറിംഗ് പാക്കേജ്

ശ്രീ. വി. ശശി

()കൈത്തറി മേഖലയുടെ റിവൈവല്‍, റിഫോം & റീസ്ട്രച്ചറിംഗിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 2011-12-ല്‍ പ്രഖ്യാപിച്ച 3884 കോടി രൂപയുടെ പാക്കേജില്‍നിന്നും കേരളത്തിലെ കൈത്തറി വ്യവസായത്തിന് ഇതുവരെ എത്ര കോടി രൂപ ലഭ്യമാക്കുവാന്‍ കഴിഞ്ഞുവെന്ന് വെളിപ്പെടുത്താമോ ;

(ബി)നടപ്പ്വര്‍ഷം എത്ര കോടി രൂപ ഈ പദ്ധതിപ്രകാരം ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് ; ഏതെല്ലാം ഇനങ്ങളിലായിട്ടാണ് ഈ തുക വിനിയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നത്; ഇതിനായി എന്തെല്ലാം നടപടികള്‍ ഇതിനകം സ്വീകരിച്ചുവെന്നും കൂടി വെളിപ്പെടുത്താമോ ?

3836

കൈത്തറി മേഖലയിലെ പ്രതിസന്ധി

ശ്രീ. കെ. കെ. നാരായണന്‍

()ചായത്തിന്റെയും നൂലിന്റെയും വില വര്‍ദ്ധനവിന്റെ ഭാഗമായി കൈത്തറി മേഖലയിലുണ്ടായ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ ;

(സി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

3837

കണ്ണൂര്‍ ഹാന്റ്ലൂം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ വാഹനങ്ങള്‍

ശ്രീ. പി. റ്റി. . റഹീം

()കണ്ണൂരിലെ ഹാന്റ്ലൂം ഡെവലപ്മെന്റ് കോര്‍പ്പറേഷന് വേണ്ടി ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്:

(ബി) എങ്കില്‍ ഏത് ആവശ്യത്തിനാണ് ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് അറിയിക്കുമോ?

3838

കൈത്തറി ഉല്പന്നങ്ങള്‍ക്ക് ഉല്‍സവകാല റിബേറ്റ്

ശ്രീ. കെ.കെ. നാരായണന്‍

()കൈത്തറി ഉല്പന്നങ്ങള്‍ക്ക് ഉത്സവകാലങ്ങളില്‍ റിബേറ്റ് അനുവദിച്ച ഇനത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് എത്ര രൂപ സര്‍ക്കാര്‍ നല്‍കുവാനുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)ഇത് നല്‍കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ;

(സി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ?

3839

ഹജ്ജ് നയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഹജ്ജ് നയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിക്കുന്ന കേസില്‍ കേരളത്തെ കക്ഷി ചേര്‍ത്തിട്ടുണ്ടോ;

(ബി)ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം സ്വരൂപിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഹജ്ജ് നയവുമായി ബന്ധപ്പെട്ട് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് കേരളം സമര്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

3840

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി വിധി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതുമൂലം കേരളത്തിലെ സാധാരണക്കാരായ ഹാജിമാര്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സാധാരണ യാത്രക്കാരില്‍നിന്ന് വ്യത്യസ്തമായി ഹജ്ജ് യാത്രക്കാരില്‍ നിന്ന് വര്‍ദ്ധിച്ച ടിക്കറ്റ് നിരക്കാണ് എയര്‍ ഇന്ത്യ ഈടാക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ സബ്സിഡി മൂലമുളള സാമ്പത്തിക നേട്ടം ലഭ്യമാകുന്നത് എയര്‍ ഇന്ത്യയ്ക്കാണെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;

()സബ്സിഡി നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ വിമാന നിരക്ക് ഹാജിമാര്‍ക്ക് ലഭ്യമാക്കുന്നതിലേയ്ക്കായി ആഗോളതലത്തില്‍ വിമാന കമ്പനികളുടെ ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

3841

വഖഫ് ബോര്‍ഡ് നല്‍കുന്ന സ്കോളര്‍ഷിപ്പുകളും വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും

ശ്രീ. പി. ഉബൈദുളള

() 1995 -ലെ വഖഫ് ആക്ട് പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് സംസ്ഥാനത്ത് വഖഫ് ബോര്‍ഡില്‍ രജിസ്റര്‍ ചെയ്ത എത്ര വഖഫുകള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത തീയതിയ്ക്ക് ശേഷം 31.03.2012 വരെ പുതുതായി എത്ര വഖഫുകള്‍ ബോര്‍ഡില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(സി) വഖഫ് ബോര്‍ഡ് വഴി ഇപ്പോള്‍ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും അതു ലഭിക്കുന്നതിനുളള മാനദണ്ഡങ്ങളും വിശദീകരിക്കാമോ ;

(ഡി) ബോര്‍ഡ് വഴി നല്‍കിവരുന്ന സ്കോളര്‍ഷിപ്പുകള്‍ മതവിദ്യാര്‍ത്ഥി കള്‍ക്കും ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3842

നോളഡ്ജ് സിറ്റി

ശ്രീ. ടി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

()നോളഡ്ജ് സിറ്റി സ്ഥാപിക്കാനുളള പദ്ധതി പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)വിവരസാങ്കേതിക വിദ്യയില്‍ സംസ്ഥാനത്തിനുളള മുന്‍തൂക്കം പ്രസ്തുത പദ്ധതിയില്‍ എപ്രകാരം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഏതെല്ലാം മേഖലക്കാണ് പ്രസ്തുത പദ്ധതി മുഖേന മുന്നേറ്റം നടത്താന്‍ കഴിയുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?

3843

. റ്റി. കമ്പനികളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

()സംസ്ഥാനത്തെ ഐ. റ്റി. കമ്പനികളില്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനം നടപ്പിലാക്കാനുണ്ടായ സാഹചര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)ഇതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നും ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

3844

. ടി. സംരംഭങ്ങള്‍ക്ക് സെസ്സ് പദവി

ശ്രീ. ജി. സുധാകരന്‍

,, പി. റ്റി. . റഹീം

,, എസ്. ശര്‍മ്മ

,, രാജു എബ്രഹാം

(). ടി. സംരംഭങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ എന്തെല്ലാം വ്യവസ്ഥകള്‍ക്കനുസൃതമായിട്ടാണ്; വിശദമാക്കുമോ;

(ബി)സെസ്സ് പദവി ലഭിച്ച ഒരു ഐ. ടി. സ്ഥാപനം ആ പ്രോജക്ടിന്റെ എത്ര ശതമാനം എത്ര സമയത്തിനകം പ്രാവര്‍ത്തികമാക്കേണ്ടതായിട്ടുണ്ട്; പ്രോജക്ട് പൂര്‍ണ്ണമായും നടപ്പാക്കുന്നതിന് സമയപരിധിയുണ്ടോ; വിശദമാക്കുമോ;

(സി)സ്മാര്‍ട്ട്സിറ്റി, സെസ്സ് തുടങ്ങിയ പദവി ലഭിച്ചതിനുശേഷം ആദ്യത്തെ മൂന്ന്, നാല്, അഞ്ച് വര്‍ഷങ്ങള്‍ക്കകം ഓരോ ഘട്ടത്തിലും പദ്ധതിപ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ എത്രശതമാനം വീതമാണ് പൂര്‍ത്തിയാക്കേണ്ടതെന്ന് വ്യക്തമാക്കുമോ;

(ഡി)സെസ്സ് വ്യവസ്ഥയനുസരിച്ച് സ്മാര്‍ട്ട് സിറ്റിയില്‍ എത്ര ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐ. ടി. മന്ദിരം അഞ്ച് വര്‍ഷത്തിനകം പ്രവര്‍ത്തിപ്പിക്കേണ്ടതായിട്ടുണ്ട്; ഇതിനായി എത്രചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയാണ് ടികോം ആരംഭിച്ചത്; വ്യക്തമാക്കുമോ;

()സെസ്സ് പദവി ലഭിക്കേണ്ടത് സംബന്ധിച്ച് ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ച നിര്‍ദ്ദേശം എന്താണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; അടിസ്ഥാന പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി എന്തെല്ലാം മാറ്റങ്ങളാണ് പുതിയ നിര്‍ദ്ദേശത്തിലുള്ളതെന്ന് വ്യക്തമാക്കുമോ?

3845

.ടി വികസന രംഗത്ത് നേടിയെടുക്കാനായ വളര്‍ച്ച

ശ്രീ. വി.എം.ഉമ്മര്‍ മാസ്റര്‍

'' കെ.എം. ഷാജി

'' സി. മമ്മൂട്ടി

'' റ്റി.. അഹമ്മദ് കബീര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഐ.ടി വികസന രംഗത്ത് നേടിയെടുക്കാനായ വളര്‍ച്ച സംബന്ധിച്ച വിശദവിവരം നല്കാമോ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ രംഗത്ത് ഉണ്ടാക്കിയ പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് വിശദമാക്കാമോ;

(സി)കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ (2007-08 മുതല്‍ 2011-12 വരെ).ടി മേഖലയില്‍ നിന്നുള്ള പ്രതിവര്‍ഷ എക്സ്പോര്‍ട്ട് എത്രയായിരുന്നു എന്നു വ്യക്തമാക്കുമോ?

3846

.ടി.മേഖലയില്‍ നിക്ഷേപം നടത്തിയ കമ്പനികള്‍

ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഐ.ടി.മേഖലയില്‍ എന്തു തുകയുടെ നിക്ഷേപമുണ്ടായെന്നും പ്രസ്തുത നിക്ഷേപം നടത്തിയ കമ്പനികള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ?

3847

എല്ലാ മണ്ഡലങ്ങളിലും ഐ.റ്റി. പാര്‍ക്ക്

ശ്രീ. മോന്‍സ് ജോസഫ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ടെക്നോപാര്‍ക്കില്‍ എത്ര ഐ.റ്റി കമ്പനികള്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)ഇതിലൂടെ എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)എല്ലാ മണ്ഡലങ്ങളിലും ഐ.റ്റി പാര്‍ക്ക് എന്ന ലക്ഷ്യം കൈവരിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുമോ; വിശദാംശം വെളിപ്പെടുത്താമോ ?

3848

...റ്റി.എം.കെ-ന്റെ പുതിയ കാമ്പസ്സ്

ശ്രീ. സി. പി. മുഹമ്മദ്

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

()..റ്റി.എം.കെ -ന്റെ പുതിയ കാമ്പസ്സ് ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത കാമ്പസ്സിന്റെ സവിശേഷതകള്‍ എന്തെല്ലാം;

(സി)പ്രസ്തുത കാമ്പസ്സിനെ വിദ്യാഭ്യാസ ഗവേഷണ വികസനപരിശീലന മേഖലകളിലെ ബിരുദാനന്തര തലത്തിലുള്ള മികവുറ്റ കേന്ദ്രമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3849

സി.ഡിറ്റിലെ അശാസ്ത്രീയ പുനര്‍വിന്യാസം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സി.ഡിറ്റില്‍ എത്ര പുതിയ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നറിയിക്കുമോ ; അവയുടെ ലിസ്റ് ലഭ്യമാക്കുമോ;

(ബി) സി.ഡിറ്റില്‍ നടത്തിയ അശാസ്ത്രീയമായ പുനര്‍വിന്യാസം സി.ഡിറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?

3850

കോഴിക്കോട് സൈബര്‍ പാര്‍ക്ക് പദ്ധതി

ശ്രീ. എളമരം കരീം

,, . പ്രദീപ്കുമാര്‍

,, കെ. ദാസന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് സൈബര്‍ പാര്‍ക്ക് പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; അതിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ ;

(ബി) സൈബര്‍ പാര്‍ക്കിനായി എത്ര ഹെക്ടര്‍ സ്ഥലം ഇതിനകം അക്വയര്‍ ചെയ്തിട്ടുണ്ട് ; അവശേഷിക്കുന്ന അക്വിസിഷന്‍ എത്ര;

(സി) സൈബര്‍ പാര്‍ക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും, ആരംഭിച്ചിട്ടുളളതുമായ ഐ.ടി മന്ദിരങ്ങള്‍ എത്ര ചതുരശ്ര അടിയാണ് ;

(ഡി) സൈബര്‍ പാര്‍ക്കിനകത്തെ യു. എന്‍. സൈബര്‍ പാര്‍ക്ക് പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും അതിന്റെ സെസ് പദവി ലഭിച്ച സ്ഥലത്ത് എത്ര ചതുരശ്ര അടി ഐ.ടി മന്ദിരം നിര്‍മ്മിക്കാനാണ് പദ്ധതിയെന്നും നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ; എന്നത്തേയ്ക്ക് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും, പൂര്‍ത്തിയായാല്‍ എത്രപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും വ്യക്തമാക്കാമോ ;

() കോഴിക്കോട് സൈബര്‍ പാര്‍ക്കിനുളള മൊത്തം അടിസ്ഥാന സൌകര്യ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ ; അവയില്‍ ഏതെല്ലാം പദ്ധതികളുടെ പ്രവൃത്തികള്‍ ആരംഭിക്കുകയുണ്ടായി ; വെളളം വൈദ്യുതി, റോഡ് ഇവ ഉറപ്പാക്കിയിട്ടുണ്ടോ ; വിശദമാക്കാമോ ?

3851

അരീക്കോട് ഐ.റ്റി. പാര്‍ക്ക്

ശ്രീ. പി.കെ. ബഷീര്‍

()അരീക്കോട് ഐ.റ്റി. പാര്‍ക്കിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഏതുവരെയായിയെന്നും വ്യക്തമാക്കുമോ?

3852

പുറക്കാട് ഐ.റ്റി. പാര്‍ക്ക്

ശ്രീ. ജി. സുധാകരന്‍

()പുറക്കാട് ഐ.റ്റി. പാര്‍ക്ക് തോട്ടപ്പള്ളിയില്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി).റ്റി. പാര്‍ക്ക് ആരംഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എന്തെന്ന് വിശദമാക്കുമോ;

(സി).റ്റി. പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുമെന്ന് അറിയിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.