UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3671

കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിലവിലുള്ള ഷെഡ്യൂളുകള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിലവില്‍ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ;

(ബി)പ്രസ്തുത ഷെഡ്യൂളുകള്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ബസ്സുകളുടെ എണ്ണവും എത്ര ബസ്സുകളാണ് നിലവില്‍ ഉള്ളതെന്നും ഇനം തിരിച്ച് അറിയിക്കുമോ;

(സി)ബസ്സുകളുടെ എണ്ണത്തിലുള്ള കുറവ് ജനങ്ങളെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

3672

കുട്ടനാട്ടിലെ പുതിയ ബസ്സ് സര്‍വ്വീസുകള്‍

ശ്രീ. തോമസ് ചാണ്ടി

()ബസ്സുകളുടെ അഭാവത്താലും സാമ്പത്തിക നഷ്ടത്താലും ആലപ്പുഴ, ചങ്ങനാശ്ശേരി, എടത്വാ ഡിപ്പോകളില്‍ നിന്നും കുട്ടനാട്ടിലേക്കുള്ള ഏതെല്ലാം സര്‍വ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നതെന്ന് പറയാമോ;

(ബി)കുട്ടനാട്ടിലെ റൂട്ടുകള്‍ ദേശസാത്ക്കരിച്ചിരിക്കുന്നതിനാല്‍ റദ്ദ് ചെയ്ത ബസ്സുകള്‍ പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)കുട്ടനാട്ടിലെ ഏതെല്ലാം പുതിയ സര്‍വ്വീസുകള്‍ക്കാണ് ഫീസിബിലിറ്റി ലഭ്യമായിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3673

ഡീസല്‍ക്ഷാമം മൂലം കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച നടപടി

ശ്രീ.കെ. രാധാകൃഷ്ണന്‍

()ഡീസല്‍ക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതും രൂക്ഷമായ യാത്രാക്ളേശം നേരിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇപ്രകാരം ഡീസല്‍ക്ഷാമമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ എന്താണെന്ന് അറിയിക്കുമോ;

(സി)കെ.എസ്.ആര്‍.ടി.സി യുടെ വരുമാനത്തില്‍ കുറവുണ്ടായതു കാരണം നിശ്ചിത സമയപരിധിക്കുള്ളില്‍ എണ്ണകമ്പനികള്‍ക്ക് ഡീസല്‍ വില നല്‍കാതിരുന്നതാണ് കാരണമെന്നത് ശരിയാണോയെന്ന് അറിയിക്കുമോ;

(ഡി)എങ്കില്‍ അപ്രകാരം വരുമാനം കുറയാനുണ്ടായ കാരണങ്ങള്‍ വെളിപ്പെടുത്തുമോ?

3674

ഷൊര്‍ണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ

ശ്രീമതി കെ. എസ്. സലീഖ

() കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഇപ്പോള്‍ സംസ്ഥാനത്തെ പല ഡിപ്പോകളില്‍ നിന്നും ശരിയായി സര്‍വ്വീസ് നടത്തുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;

(സി) കെ.എസ്.ആര്‍.ടി.സി യുടെ പ്രതിദിനം ലഭിക്കുന്ന കളക്ഷനും പ്രതിദിനം ചെലവഴിക്കുന്ന തുകയും തമ്മിലുളള വ്യത്യാസം വ്യക്തമാക്കുമോ ;

(ഡി) ഷൊര്‍ണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്ല എന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടുവോ. ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ?

3675

കെ. എസ്. ആര്‍. ടി. സി.യില്‍ കൊറിയര്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നടപടി

ശ്രീമതി ഗീതാ ഗോപി

()കെ. എസ്. ആര്‍. ടി. സി.യില്‍ കൊറിയര്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതിനായി കോര്‍പ്പറേഷന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി)പ്രസ്തുത പദ്ധതി എങ്ങിനെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3676

പെരുമ്പളം കവല-കൊമ്പനാമുറിവഴി ബസ് സര്‍വ്വീസ്

ശ്രീ. . എം. ആരിഫ്

()അരൂര്‍ മണ്ഡലത്തിലെ പെരുമ്പളം കവല-കൊമ്പനാമുറിവഴി എത്ര സര്‍വ്വീസുകള്‍ നടത്തിയിരുന്നു;

(ബി)നിലവില്‍ എത്ര സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി പെരുമ്പളം കവല-കൊമ്പനാമുറിവഴി സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)എങ്കില്‍ പ്രസ്തുത പ്രദേശത്ത് പുതിയതായി ബസ്സ് അനുവദിക്കുമോ; അര്‍ത്തുങ്കല്‍-വേളാങ്കണ്ണി, തുറവൂര്‍-ഗുരുവായൂര്‍, തുറവൂര്‍-ശബരിമല എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് നിവേദകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പറയുമോ; എഴുപുന്ന-കാക്കതുരുത്ത് ഫെറിവഴിയുള്ള സര്‍വ്വീസ് പുനരാരംഭിക്കുവാനുള്ള നടപടി സത്വരമായി സ്വീകരിക്കുമോ?

3677

കെ.എസ്.ആര്‍.റ്റി.സി. യുടെ രാജധാനി റിംഗ് റോഡ് സര്‍വ്വീസ്

ശ്രീമതി ജമീലാ പ്രകാശം

()വിഴിഞ്ഞം, പൂവാര്‍ എന്നീ ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആര്‍.റ്റി. സി.യുടെ രാജധാനി റിംഗ് റോഡ് സര്‍വ്വീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത സര്‍വ്വീസുകള്‍ ഈ ഡിപ്പോകളില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

3678

ശമ്പളത്തില്‍ കുറവുചെയ്ത തുക വകമാറ്റി ചെലവഴിക്കുന്നതായി പരാതി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം ബാങ്ക് വായ്പ, ഇന്‍ഷ്വറന്‍സ് പ്രിമിയം, കെ.എസ്.എഫ്.. ചിട്ടി, വായ്പ തുടങ്ങിയവയ്ക്കായി പിടിക്കുന്ന തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ;

(ബി)ഇതുമൂലം യഥാസമയം തവണ അടയ്ക്കാതെ വന്നതിനെ തുടര്‍ന്ന് വായ്പയെടുത്തിട്ടുളള ജീവനക്കാര്‍ക്ക് പലിശയും പിഴപ്പലിശയും അടയ്ക്കുന്നതിന് നോട്ടീസ് വരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)നിലവില്‍ വായ്പതവണ മുടങ്ങിയതിന്റെ ഉത്തരവാദിത്വവും കഷ്ടനഷ്ടങ്ങളും തൊഴിലാളികളുടെമേല്‍ കെട്ടിവെയ്ക്കാനാണോ കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

3679

കഠിനംകുളം കായലില്‍ സ്റീല്‍ ബോട്ടുപയോഗിച്ച് സര്‍വ്വീസ് ആരംഭിക്കുന്നതിനുളള നടപടി

ശ്രീ. വി. ശശി

() കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എത്ര പുതിയ സ്റീല്‍ ബോട്ടുകള്‍ ജലഗതാഗത വകുപ്പ് വാങ്ങിയെന്ന് പറയാമോ ; അതിന് ചെലവായ തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) കഠിനംകുളം കായലില്‍ സ്റീല്‍ ബോട്ടുപയോഗിച്ച് സര്‍വ്വീസ് ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ ?

3680

പാണാവളളളി-പെരുമ്പളം, പൂത്തോട്ടം-പെരുമ്പളം റൂട്ടുകളില്‍ പുതിയ ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നതിനുളള നടപടികള്

ശ്രീ. . എം. ആരിഫ്

()പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുളള ഏക ആശ്രയം ബോട്ട് സര്‍വ്വീസാണെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയതിനാല്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പാണാവളളി-പെരുമ്പളം, പുത്തോട്ടം-പെരുമ്പളം റൂട്ടുകളില്‍ പുതിയ ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നതിനുളള അടിയന്തിര നടപടികള്‍ ആരംഭിക്കുമോയെന്ന് വിശദമാക്കാമോ ?

3681

കായംകുളം ദേശീയപാതയില്‍ റോഡപകടം മൂലം മരണപ്പെട്ടിട്ടുളള ആളുകള്‍

ശ്രീ. സി. കെ. സദാശിവന്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ കായംകുളം ദേശീയപാതയില്‍ ഹരിപ്പാട് മുതല്‍ ഓച്ചിറ വരെ എത്ര റോഡപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ എത്രപേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പറയാമോ ?

3682

മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റ് സമ്പ്രദായം

ശ്രീമതി ഗീതാ ഗോപി

()മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റ് സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ എന്ന് മുതലാണെന്ന് പറയുമോ;

(ബി)ഇല്ലെങ്കില്‍ സോഷ്യല്‍ ഓഡിറ്റ് സിസ്റം പ്രസ്തുത വകുപ്പില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3683

എന്‍ഫോഴ്സ്മെന്റ് സക്വാഡുകളുടെ പ്രവര്‍ത്തനം

ശ്രീമതി പി. അയിഷാ പോറ്റി

()മോട്ടോര്‍ വാഹന വകുപ്പില്‍ പുതുതായി രൂപീകരിച്ച 17 എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ക്ക് പിരിച്ചെടുക്കേണ്ടുന്ന തുക നിശ്ചയിച്ച് നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത സ്ക്വാഡ് ഒരു വര്‍ഷം പിരിച്ചു നല്‍കേണ്ട തുക എത്രയാണ്;

(സി)പുതുതായി രൂപീകരിച്ച എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആയിട്ടുണ്ടോ?

3684

ഡ്രൈവിംഗ് സ്കൂളുകളുടെ സര്‍വ്വേ നടത്താന്‍ നടപടി

ശ്രീ. കെ. അച്ചുതന്‍

,, വി. ഡി. സതീശന്‍

,, പി. . മാധവന്‍

,, ലൂഡി ലൂയിസ്

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളുടെ സര്‍വ്വേ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തുന്ന വിഷയങ്ങള്‍ എന്തൊക്കെയാണ്;

(സി)ഇത്തരം സര്‍വ്വേ നടത്തുന്നതിന്റെ ആവശ്യകത എന്താണ്; വിശദീകരിക്കുമോ ?

3685

മോട്ടോര്‍ വാഹനവകുപ്പില്‍ സ്റാഫ് പാറ്റേണ്‍ പുതുക്കല്‍

ശ്രീ. എസ്. ശര്‍മ്മ

()മോട്ടോര്‍ വാഹനവകുപ്പില്‍ നിലവിലുളള സ്റാഫ് പാറ്റേണ്‍ അംഗീകരിച്ചത് ഏത് വര്‍ഷത്തിലാണ്;

(ബി)നിലവിലുളള സ്റാഫ് സ്ട്രെങ്ത് കൊണ്ട് വര്‍ദ്ധിച്ചു വരുന്ന ആവശ്യം നിര്‍വ്വഹിക്കുവാന്‍ കഴിയുന്നുണ്ടോ;

(സി)നിലവിലുളള സ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

3686

ഉഴവൂരില്‍ ഉണ്ടായിരുന്ന ജോയിന്റ് ആര്‍.റ്റി ഓഫീസ് പുനസ്ഥാപിക്കുന്നതിന് നടപടി

ശ്രീ. മോന്‍സ് ജോസഫ്

()ഈ വര്‍ഷം സംസ്ഥാനത്ത് പുതിയ ജോയിന്റ് ആര്‍.റ്റി ഓഫീസുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എവിടെയൊക്കെയാണെന്ന് വളിപ്പെടുത്തുമോ;

(ബി)കോട്ടയം ജില്ലയിലെ ഉഴവൂരില്‍ ഉണ്ടായിരുന്ന ജോയിന്റ് ആര്‍.റ്റി ഓഫീസ് നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്‍ട്ട് അയച്ച ഫയലില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ; പ്രസ്തുത റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കാമോ;

(സി)മോട്ടോര്‍ വാഹന വകുപ്പില്‍ സാങ്കേതിക വിഭാഗം ജീവനക്കാരുടെ അപര്യാപ്തത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

3687

പയ്യന്നൂരില്‍ സബ്ബ് ആര്‍.ടി.ഓഫീസ്

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരില്‍ സബ്ബ് ആര്‍.ടി. ഓഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി)ഈ നിവേദനത്തിന്മേല്‍ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)പ്രസ്തുത സബ് ആര്‍.ടി. ഓഫീസ് അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3688

ശാരീരിക വൈകല്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ വാഹനങ്ങളില്‍ മാറ്റം

ശ്രീ. ലൂഡി ലൂയിസ്

,, വി.പി. സജീന്ദ്രന്‍

,, എം.. വാഹീദ്

,, അന്‍വര്‍ സാദത്ത്

()ശാരീരിക വൈകല്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഉപയോഗിക്കുന്നതിനായി വാഹനങ്ങളില്‍ മാറ്റം വരുത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം നിയന്ത്രണങ്ങളാണ് വരുത്തിയിട്ടുള്ളത്;

(സി)ഇങ്ങനെ മാറ്റം വരുത്തുന്ന വാഹനങ്ങള്‍ അപകടമുണ്ടാക്കില്ല എന്ന് പരിശോധിക്കാന്‍ എന്ത് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ?

3689

ഇരുചക്രവാഹന അപകടങ്ങളില്‍ മരണപ്പെട്ടവര്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഇരുചക്രവാഹന അപകടങ്ങളില്‍ എത്ര പേര്‍ സംസ്ഥാനത്ത് മരണപ്പെട്ടിട്ടുണ്ട്;

(ബി)പ്രസ്തുത കാലയളവില്‍ മരണപ്പെട്ടവരില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നവര്‍ എത്രയുണ്ടെന്നും ധരിക്കാതിരുന്നവര്‍ എത്രയാണെന്നും അറിയിക്കുമോ?

3690

വാഹനാപകട നിയന്ത്രണത്തിന് എന്‍ഫോഴ്സ്മെന്റ് വിഭാഗം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

'' വി. എം. ഉമ്മര്‍ മാസ്റര്‍

'' കെ. എം. ഷാജി

'' സി. മമ്മൂട്ടി

()സംസ്ഥാനത്തെ റോഡുകളില്‍ വാഹനാപകടനിയന്ത്രണം ലക്ഷ്യമിട്ട് ആരംഭിക്കാനുദ്ദേശിക്കുന്ന എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നിര്‍ദ്ദിഷ്ട പ്രവര്‍ത്തനരീതി വിശദമാക്കാമോ ;

(ബി)ഈ വിഭാഗത്തിനുവേണ്ടി എന്ത് അടിസ്ഥാനസൌകര്യങ്ങളാണ് വേണ്ടിവരുന്നതെന്ന് വ്യക്തമാക്കാമോ ;

(സി)പ്രസ്തുത വിഭാഗത്തിന് ആധുനിക ഉപകരണങ്ങള്‍ നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)എങ്കില്‍ ആയത് സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ ;

()എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ ഏതൊക്കെ ജില്ലകളില്‍ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത് ?

3691

ചെക്പോസ്റുകളിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്ത എത്ര ചെക്പോസ്റുകള്‍ ഉണ്ട് ; ജില്ല തിരിച്ച് വ്യക്തമാക്കാമോ ;

(ബി)എല്ലാ ചെക്പോസ്റുകളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്ന ടാക്സികളും മറ്റും കിലോമീറ്ററുകളോളം അധികം സഞ്ചരിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ചെക്പോസ്റുകളില്‍ കൂടി കടന്നുപോകേണ്ടിവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ; വ്യക്തമാക്കാമോ ;

(ഡി)എല്ലാ ചെക്പോസ്റുകളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

3692

മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനത്തിന് പുതിയ സംവിധാനം

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനത്തില്‍ പുതിയ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം വിഷയങ്ങളിലാണ് പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി)ഇവ സംസ്ഥാനത്ത് ബന്ധപ്പെട്ട മുഴുവന്‍ കേന്ദ്രങ്ങളിലും നടപ്പില്‍ വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3693

മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരുടെ വിശദാംശം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()മോട്ടോര്‍ വാഹന വകുപ്പില്‍ ആകെ എത്ര ജീവനക്കാര്‍ ഉണ്ട്;

(ബി)വകുപ്പില്‍ ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ വാഹന പരിശോധനയും നികുതിപിരിവും അടക്കമുള്ള വിഷയങ്ങളില്‍ വീഴ്ച വരുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വാഹന ഉടമകളില്‍ നിന്നും ലഭിക്കേണ്ട നികുതി ചോര്‍ച്ച തടയുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കാമോ;

(ഡി)വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുന്നതിനും നികുതി ചോര്‍ച്ച തടയുന്നതിനുമായി പ്രഖ്യാപിച്ച എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിച്ചിട്ടുണ്ടോ;

()ഏതെല്ലാം താലൂക്കുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ല;

(എഫ്)എല്ലാ താലൂക്കുകളിലും വാഹനവകുപ്പിന് ഓഫീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3694

മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസ്സുകള്‍

ശ്രീ.വി.ചെന്താമരാക്ഷന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസ്സ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

3695

സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയുടെ ഘടനയും പ്രവര്‍ത്തനവും

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയുടെ ഘടനയും പ്രവര്‍ത്തനവും എന്തെല്ലാമാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയുടെ എത്ര യോഗങ്ങള്‍ ചേര്‍ന്നു; അവയില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏറ്റവും അവസാനം കൂടിയ യോഗത്തിലെ പ്രധാന ശുപാര്‍ശ എന്തായിരുന്നു;

(ഡി)റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

3696

ഔദ്യോഗികവാഹനത്തിന് മുകളില്‍ ചുവന്ന ലൈറ്റ് ഘടിപ്പിക്കാന്‍ അനുമതിയുളളവര്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()മോട്ടോര്‍വാഹന നിയമപ്രകാരം ഔദ്യോഗികവാഹനത്തിനു മുകളില്‍ ചുവന്ന ലൈറ്റ് പ്രകാശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളവരുടെ പട്ടിക നല്‍കാമോ;

(ബി)വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ട നമ്പര്‍ പ്ളേറ്റുകളെ സംബന്ധിച്ച നിബന്ധനകള്‍ വിശദമാക്കുമോ;

(സി)നമ്പര്‍ പ്ളേറ്റുകളില്‍ രേഖപ്പെടുത്തേണ്ട അക്ഷരങ്ങളുടെയും, അക്കങ്ങളുടെയും വലിപ്പം, നിറം എന്നിവ സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;

(ഡി)പ്രസ്തുത നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുവാനും ആരെയൊക്കെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ?

3697

മോട്ടോര്‍വാഹന വകുപ്പിലെ സാങ്കേതിക ജീവനക്കാരുടെ എണ്ണം

ശ്രീമതി പി. അയിഷാ പോറ്റി

()2012 മാര്‍ച്ച് 31 വരെ കേരളത്തില്‍ രജിസ്റര്‍ ചെയ്തിരിക്കുന്ന മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം എത്രയാണ്;

(ബി)മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക ജീവനക്കാരുടെ ആകെ എണ്ണം എത്രയാണ്;

(സി)വാഹന പെരുപ്പത്തിനനുസരിച്ച് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആനുപാതികമായി തസ്തികകള്‍ സൃഷ്ടിക്കുമോ?

3698

മോട്ടോര്‍വാഹന,പോലീസ് വകുപ്പുകള്‍ പിഴയിനത്തില്‍ സമാഹരിച്ച തുകയുടെ വിശദാംശം

ശ്രീമതി പി. അയിഷാ പോറ്റി

()കേരളത്തില്‍ റോഡുകളില്‍ വാഹന പരിശോധന നടത്തുന്നതിനുളള അധികാരം മോട്ടോര്‍ വാഹന വകുപ്പിലാണോ പോലീസ് വകുപ്പിലാണോ നിക്ഷിപ്തമായിട്ടുള്ളത് ;

(ബി)കഴിഞ്ഞ വര്‍ഷം വാഹന പരിശോധന നടത്തി പിഴയിനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്തു തുക ഈടാക്കിയിട്ടുണ്ട് ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.