UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3926

മാവേലിക്കര മണ്ഡലത്തിലെ സി. എച്ച്. സി., പി. എച്ച്. സി. കളിലെ ജീവനക്കാരുടെ കുറവ്

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര മണ്ഡലത്തിലെ സി. എച്. സി., പി. എച്ച്. സി.കളില്‍ മതിയായ ജീവനക്കാരില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സി. എച്ച്. സി., പി. എച്ച്. സി. കളിലെ കണക്ക് ലഭ്യമാക്കുമോ; ഡോക്ടര്‍മാരുടെയും, നഴ്സുമാരുടെയും കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3927

പ്രാഥമിക ആരോഗ്യ കേന്ദ്രം ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ തുടങ്ങുന്നതിനുളള നടപടി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം നിലവിലില്ലാത്ത എത്ര ഗ്രാമപഞ്ചായത്തുകള്‍ ഉണ്ട് ;

(ബി) എങ്കില്‍ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രം ആരംഭിച്ചിട്ടുണ്ടോ ;

(ഡി) പ്രാഥമിക ആരോഗ്യ കേന്ദ്രം ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ തുടങ്ങുന്നതിനുളള നടപടി സ്വീകരിക്കുമോ ?

3928

ഒളവണ്ണ സി.എച്ച്.സി, കുന്ദമംഗലം പി.എച്ച്.സി. എന്നിവിടങ്ങളിലെ കിടത്തി ചികിത്സാസൌകര്യം

ശ്രീ. പി. റ്റി. . റഹീം

()കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ സി.എച്ച്.സി, കുന്ദമംഗലം പി.എച്ച്.സി. എന്നിവിടങ്ങളില്‍ മുന്‍പ് കിടത്തി ചികിത്സാ സൌകര്യം ഉണ്ടായിരുന്നുവോ ; വ്യക്തമാക്കാമോ ;

(ബി)ഈ സൌകര്യം പുനരാരംഭിക്കുവാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആശുപത്രി വികസനസമിതികളും തീരുമാനിച്ചിരുന്നുവോ ;

(സി)ഇങ്ങനെ തീരുമാനിച്ച ശേഷം അവിടെയുണ്ടായിരുന്ന നഴ്സുമാരെ പിന്‍വലിച്ചിട്ടുണ്ടോ ;

(ഡി)ആയതിനുള്ള കാരണം വ്യക്തമാക്കാമോ ;

()പ്രസ്തുത ഇടങ്ങളില്‍ കിടത്തി ചികിത്സ പുനരാരംഭിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കാമോ ?

3929

മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ലാത്ത അവസ്ഥ

ശ്രീ.സാജു പോള്‍

()പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ലാത്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി എന്താണെന്ന് പറയാമോ;

(ബി)പകര്‍ച്ച വ്യാധികള്‍ വ്യാപകമായ ഘട്ടത്തില്‍ ഡോക്ടര്‍മാരെ നിയമിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?

3930

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ആശുപത്രികളിലെ തസ്തികകള്

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പാരിപ്പള്ളി പിഎച്ച്സി ആദിച്ചനെല്ലൂര്‍ പിഎച്ച്സി, ചാത്തന്നൂര്‍ പിഎച്ച്സി, പൊഴിക്കര പിഎച്ച്സി, എന്നീ സ്ഥാപനങ്ങളില്‍ നിലവിലെ ജീവനക്കാരുടെ അനുവദനീയ തസ്തിക എത്രയാണെന്ന് പ്രത്യേകമായി അറിയിക്കുമോ;

(ബി)പ്രസ്തുത ആശുപത്രികളില്‍ ഓരോ സ്ഥലത്തും ജീവനക്കാരെ നിയമിക്കാതെ ഒഴിവായിക്കിടക്കുന്ന തസ്തികകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)പനിയും ഇതര രോഗങ്ങളും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഒഴിവായികിടക്കുന്ന തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുവാന്‍ നടപടി കൈക്കൊള്ളുമോ?

3931

സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലെ സ്പെഷ്യാലിറ്റി തസ്തികകള്‍

ശ്രീ. ജി. എസ്. ജയലാല്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ സ്പെഷ്യാലിറ്റി തസ്തികകള്‍ പുതുതായി അനുവദിച്ച് നല്‍കിയിട്ടുണ്ടോ ; എങ്കില്‍ എത്രയെണ്ണമെന്നും, ഏതൊക്കെ താലൂക്ക് ആശുപത്രികളിലെന്നും അറിയിക്കുമോ ;

(ബി)നിലവില്‍ പുതുതായി മേല്‍പ്പറഞ്ഞ തസ്തികകള്‍ അനുവദിച്ച് നല്‍കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങളോ/സമിതിയോ രൂപീകരിച്ചിട്ടുണ്ടോ ; എങ്കില്‍ സമിതി അംഗങ്ങള്‍ ആരൊക്കെയാണെന്നുള്ള വിശദാംശം അറിയിക്കുമോ ;

(സി)ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ നെടുങ്ങോലം ഗവണ്‍മെന്റ് രാമറാവൂ മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ സ്പെഷ്യാലിറ്റി കേഡര്‍ തസ്തികയുടെ ആവശ്യകത കാണിച്ച് നിവേദനം ലഭിച്ചിരുന്നുവോ ; പ്രസ്തുതകാര്യത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട് അനുകൂല നടപടി സ്വീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3932

ഫറോക്ക് താലൂക്ക് ആശുപത്രിയിലെ തസ്തികകള്‍     

ശ്രീ. എളമരം കരീം

()ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് അനുവദിക്കപ്പെട്ട തസ്തികകള്‍ ഏതെല്ലാം; വ്യക്തമാക്കുമോ;

(ബി)ഇതില്‍ ഏതെല്ലാം തസ്തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്;

(സി)ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ?

3933

സര്‍ക്കാര്‍ ആശുപത്രികളുടെ മാസ്റര്‍ പ്ളാന്‍

ശ്രീ. എം.പി. വിന്‍സെന്റ്

()സംസ്ഥാനത്തെ എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളുടെയും മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് പദ്ധതി പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)കേരളത്തില്‍ പുതിയതായി എത്ര മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്;

(ഡി)ആര്‍.സി.സി.യുടെ ഒരു മേഖലാകേന്ദ്രം വടക്കന്‍ കേരളത്തില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3934

സര്‍ക്കാര്‍ നേഴ്സിംഗ് കോളേജുകളില്‍ അസോസ്യേറ്റ് പ്രൊഫസര്‍ തസ്തികയിലുള്ള ഒഴിവുകള്‍

ശ്രീ. കെ. മുരളീധരന്‍

()സംസ്ഥാനത്തുള്ള 5 സര്‍ക്കാര്‍ നേഴ്സിംഗ് കോളേജുകളിലായി അസോസ്യേറ്റ് പ്രൊഫസര്‍ തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളത് ;

(ബി)പ്രസ്തുത ഒഴിവുകള്‍ എന്നാണ് പി.എസ്.സി.-യ്ക്ക് റിപ്പോര്‍ട്ട് ചെയ്തത് ; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ അതിനുള്ള കാരണം എന്താണ് ;

(സി)സര്‍ക്കാര്‍ നേഴ്സിംഗ് കോളേജുകളിലെ അസിസ്റന്റ് പ്രൊഫസര്‍ തസ്തകയിലുള്ളവരുടെ സീനിയോറിറ്റി ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)അസിസ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ സീനിയറായിട്ടുള്ളവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; ആരുടെയെങ്കിലും സി.ആര്‍ ലഭിയ്ക്കാത്തതായുണ്ടോ ;

()അസോസ്യേറ്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള ഡി.പി.സി. ചേരുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ; ഡി.പി.സി. ചേരുന്നതിന് തടസ്സം എന്തെങ്കിലുമുണ്ടോ ; തടസ്സമുണ്ടെങ്കില്‍ അറിയിക്കുമോ ;

(എഫ്)ഡി.പി.സി. ചേര്‍ന്നശേഷം എത്ര മാസത്തിനുള്ളില്‍ അസിസ്റന്റ് പ്രൊഫസര്‍മാര്‍ക്ക് അസോസ്യേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രൊമോഷന്‍ നല്‍കുവാന്‍ സാധിയ്ക്കുമെന്ന് അറിയിക്കുമോ ?

3935

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീ. റ്റി. വി. രാജേഷ്

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കുമോ ?

3936

ഇന്ത്യന്‍ സിസ്റം ഓഫ് മെഡിസിന്‍ വകുപ്പില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ജോലി സമയം

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()ഇന്ത്യന്‍ സിസ്റം ഓഫ് മെഡിസിന്‍ വകുപ്പില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ജോലി സമയം നിലവില്‍ എത്ര മണിക്കൂറാണെന്ന് പറയുമോ;

(ബി)പ്രസ്തുത വിഭാഗം നഴ്സുമാരുടെ ജോലി സമയം കുറയ്ക്കുന്നതിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും എന്തെങ്കിലും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3937

നഴ്സുമാരുടെ 8 മണിക്കൂര്‍ ഡ്യൂട്ടി രീതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()നഴ്സുമാരുടെ 8 മണിക്കൂര്‍ ഡ്യൂട്ടി എന്ന രീതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം ആശുപത്രികളില്‍; വിശദമാക്കുമോ;

(സി)ഇനിയും നടപ്പാക്കാത്ത ആശുപത്രികള്‍ ഉണ്ടോ; വിശദാംശം അറിയിക്കുമോ;

(ഡി)എങ്കില്‍ എല്ലായിടത്തേക്കും ഈ രീതി നടപ്പാക്കുമോ; വിശദമാക്കാമോ;

()ആരോഗ്യ വകുപ്പില്‍ സ്റാഫ് നഴ്സ് തസ്തിക സൃഷ്ടിക്കുവാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദമാക്കാമോ ?

3938

മലപ്പുറം ജില്ലയിലെ നഴ്സുമാരുടെ ഒഴിവുകള്‍

ഡോ. കെ.ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ എത്ര നഴ്സുമാരുടെ ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)എന്‍.ആര്‍.എച്ച്.എം പദ്ധതി മുഖേന ഈ ഒഴിവിലേക്ക് നഴ്സുമാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3939

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നേഴ്സസ് ഹോസ്റല്‍ നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നേഴ്സസ് ഹോസ്റല്‍ നിര്‍മ്മിക്കാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത അപേക്ഷയിന്മേല്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(സി)പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നേഴ്സസ് ഹോസ്റല്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

3940

സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ തുടങ്ങാന്‍ നടപടികള്

ശ്രീമതി.കെ.എസ്.സലീഖ

()നിലവില്‍ സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുളളത് ഏതൊക്കെ ജില്ലകളിലാണ് ;

(ബി)മറ്റ് ജില്ലകളിലും കൂടി ഇത്തരത്തിലുളള ആശുപത്രികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)ഈ വര്‍ഷം ഏതൊക്കെ ജില്ലകളിലാണ് പ്രസ്തുത ആശുപത്രി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നതെന്നും പറയാമോ ; ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മാറ്റി വച്ച തുക എത്ര വീതമാണെന്നും അറിയിക്കുമോ ;

(ഡി)ഇപ്രകാരം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ആശുപത്രികളില്‍ ഏതൊക്കെ വിധത്തിലുളള സൌകര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ തീരുമാനിച്ചിട്ടുളളത് ;

()ഇത്തരത്തിലുളള ആശുപത്രി കെട്ടിടങ്ങളുടെ ചുമതല ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിട്ടുളളത് ;

(എഫ്)നിലവിലുളള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?

3941

എസ്..ടി. ആശുപത്രിയില്‍ അണുബാധയേറ്റ ശിശുക്കളുടെ എണ്ണം

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തിരുവനന്തപുരം എസ്..ടി. ആശുപത്രിയില്‍ എത്ര ശിശുക്കള്‍ക്ക് അണുബാധയേറ്റിട്ടുണ്ട്;

(ബി)സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ശിശുക്കള്‍ക്ക് അണുബാധയേറ്റ സംഭവം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ എത്ര എണ്ണം വീതമാണ് ഓരോ ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്?

3942

കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളുടെ പ്രവര്‍ത്തനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)വില നിയന്ത്രിക്കുന്നതിനായി കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വ്യാപിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(സി)എത്ര കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പറയുമോ;

(ഡി)പ്രസ്തുത ഫാര്‍മസികളില്‍ എത്ര ശതമാനം വിലക്കുറവാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3943

വിഴിഞ്ഞത്തും പുല്ലുവിളയിലും കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി

ശ്രീമതി ജമീലാ പ്രകാശം

()വിഴിഞ്ഞം, പുല്ലുവിള എന്നീ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുമായി ബന്ധപ്പെട്ട് കാരുണ്യകമ്മ്യൂണിറ്റി ഫാര്‍മസി മരുന്ന് വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിന്‍മേല്‍എന്ത് നടപടി സ്വീകരിച്ചു എന്ന് പറയാമോ;

(സി)പ്രസ്തുത ഹെല്‍ത്ത് സെന്ററുകളില്‍ എന്നത്തേക്ക് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ ?

3944

മോഡല്‍ കമ്മ്യൂണിറ്റി ഫാര്‍മസികളുടെ പദ്ധതി

ശ്രീ. എം. പി. വിന്‍സെന്റ്

()മോഡല്‍ കമ്മ്യൂണിറ്റി ഫാര്‍മസികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)ഈ പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുമോ ; വിശദമാക്കുമോ ?

3945

ഫാര്‍മസിസ്റ് ഗ്രേഡ് കക-ന്റെ പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ നിവേദനം

ശ്രീമതി ജമീലാ പ്രകാശം

()ഫാര്‍മസിസ്റ് ഗ്രേഡ് കക-ന്റെ പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ നിവേദനം നല്കിയിട്ടുണ്ടോ ;

(ബി)പ്രസ്തുത നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കുമോ ;

(സി)ആയതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ ?

3946

ഫാര്‍മസിസ്റ് തസ്തികകള്‍

ശ്രീമതി ജമീലാ പ്രകാശം

()കഴിഞ്ഞ പത്ത് വര്‍ഷത്തിനകം ആരോഗ്യ വകുപ്പില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചു; വിശദമാക്കുമോ;

(ബി)ആയത് സംബന്ധിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)നിലവില്‍ ഫാര്‍മസിസ്റ് തസ്തികകള്‍ വളരെ കുറവാണെന്ന വസ്തുത കണക്കിലെടുത്ത് കൂടുതല്‍ തസ്തിക സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3947

.എസ്.എം. വകുപ്പിലെ ഫാര്‍മസി തസ്തിക - ബൈട്രാന്‍സ്ഫര്‍ നിയമനം

ശ്രീ.ജെയിംസ് മാത്യു

()19.11.2008-ല്‍ ഐ.എസ്.എം.വകുപ്പില്‍ നിലവില്‍ വന്ന സ്പെഷ്യല്‍ റൂള്‍ അനുസരിച്ച് വകുപ്പില്‍ താഴ്ന്ന വിഭാഗം ജീവനക്കാരില്‍ ഫാര്‍മസി തസ്തികയിലേക്കുളള ബൈട്രാന്‍സ്ഫര്‍ പ്രമോഷന് എത്ര ശതമാനം ആണ് നിശ്ചയിക്കപ്പെട്ടിട്ടുളളതെന്ന് പറയാമോ ;

(ബി)ഇപ്രകാരം എത്ര ശതമാനം പേര്‍ക്ക് പ്രമോഷന്‍ നല്‍കിയിട്ടുണ്ട് ; ഇതില്‍ പൂര്‍ണ്ണമായും ശതമാനം പാലിക്കപ്പെട്ടിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് അറിയിക്കാമോ ;

(സി)മതിയായ യോഗ്യതയുളള ജീവനക്കാര്‍ വകുപ്പില്‍ ഇല്ലെങ്കില്‍ റേഷ്യോ പാലിക്കുന്നതിനായി വകുപ്പിലുളള ജീവനക്കാര്‍ക്കായി പ്രത്യേക ബാച്ച് കോഴ്സ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

3948

പൊന്നാനി മേഖലയിലേയ്ക്ക് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുവാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനിയില്‍ മന്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത മേഖലയിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് അടച്ചുപൂട്ടുകയും ഫീല്‍ഡ് ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ ഒഴിവാക്കിയ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് അടിയന്തിരിമായി തുറക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി)41 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ 20 ഫീല്‍ഡ് വര്‍ക്കര്‍ തസ്തിക മാത്രമേ ഉള്ളൂവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()ഉണ്ടെങ്കില്‍ കൂടുതല്‍ ഫീല്‍ഡ് വര്‍ക്കര്‍ തസ്തിക സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(എഫ്)പൊന്നാനി മേഖലയിലേയ്ക്ക് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

3949

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ റാമ്പ് സൌകര്യം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ റാമ്പ് സൌകര്യം ഇല്ലാത്തകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിര്‍മ്മാണവേളയില്‍ എന്തു കാരണത്താലാണ് റാമ്പ് നിര്‍മ്മിക്കാതെ പോയതെന്ന് പറയാമോ;

(സി)റാമ്പ് നിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ?

3950

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ലിഫ്റ്റ്

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എന്‍.ആര്‍.എച്ച്.എം മുഖേന നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് ലിഫ്റ്റ് അനുവദിക്കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത അപേക്ഷയില്‍ എന്ത് തീരുമാനമെടുത്തു എന്ന് വിശദമാക്കുമോ?

3951

സൊസൈറ്റി വഴി പാവപ്പെട്ടവര്‍ക്ക് ധനസഹായം

ശ്രീ.എം.ഹംസ

()പാവപ്പെട്ടവര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് സൊസൈറ്റി വഴി ധനസഹായം ആവശ്യപ്പെട്ട് 2011 ജൂണ്‍ 1 മുതല്‍ 2012 മെയ് 31 വരെ എത്ര അപേക്ഷകള്‍ ലഭിച്ചു ; അതില്‍ എത്ര പേര്‍ക്ക് ആനുകൂല്യം അനുവദിച്ചു ; ജില്ല തിരിച്ചുളള കണക്ക് വെളിപ്പെടുത്താമോ ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം രോഗങ്ങള്‍ക്കായുളള ചികിത്സയ്ക്കാണ് ധനസഹായം അനുവദിക്കുന്നത് ;

(സി)പ്രസ്തുത പദ്ധതിയ്ക്ക് 2012-13 സാമ്പത്തിക വര്‍ഷത്തേയ്ക്ക് നീക്കിവയ്ക്കപ്പെട്ട തുക അപര്യാപ്തമാണെന്ന് ആക്ഷേപം ശ്രദ്ധയിലുണ്ടോ ; ഉണ്ടെങ്കില്‍ അധിക തുക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കാമോ ?

3952

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് - I, ഗ്രേഡ് II തസ്തികകളിലെ ഒഴിവുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ആരോഗ്യവകുപ്പില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I, ഗ്രേഡ് II തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് I, ഗ്രേഡ് II തസ്തികകളില്‍ എത്ര ഒഴിവുകള്‍ നികത്തപ്പെടാനുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ?

3953

'108' ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണി

ശ്രീമതി പി. അയിഷാ പോറ്റി

()108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതല ആരിലാണ് നിക്ഷിപ്തമാക്കിയിട്ടുള്ളത്;

(ബി)108 ആംബുലന്‍സിന്റെ പ്രതിമാസ നടത്തിപ്പിന് ചെലവാകുന്ന തുകയുടെ വിശദാംശം വെളിപ്പെടുത്തുമോ;

(സി)108 ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടത്താത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3954

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി

ശ്രീ. ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

,, അന്‍വര്‍ സാദത്ത്

,, സി. പി. മുഹമ്മദ്

() എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത് ;

(ബി) ഇതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കുമോ ;

(സി) മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് പാക്കേജ് നടപ്പാക്കുമോ ;

(ഡി) പാക്കേജ് നടപ്പാക്കാനുളള തുക എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് ?

3955

ആരോഗ്യവകുപ്പിലെ ജീവനക്കാരെ സെന്‍സസ്, സര്‍വേ തുടങ്ങിയ ജോലികളില്‍ നിയോഗിക്കല്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()ആരോഗ്യവകുപ്പിലെ ജീവനക്കാരെ സെന്‍സസ്, സര്‍വേ തുടങ്ങിയ ജോലികള്‍ക്ക് നിയോഗിക്കുന്നതിനാല്‍ പകര്‍ച്ച വ്യാധികളും മറ്റും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാതെ വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ജീവനക്കാരെ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സര്‍വ്വേയ്ക്ക് നിയോഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.