UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4064

സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് തൊഴില്‍ ലഭ്യത

ശ്രീ. വി. പി. സജീന്ദ്രന്‍

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കാമോ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ഈ പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

4065

സ്വകാര്യമേഖലയില്‍ തൊഴില്‍ സുരക്ഷിതത്വം

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

()സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ തൊഴില്‍ സുരക്ഷിതത്വത്തിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് എന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്നതിന് പ്രായോഗികമായ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ:

(സി)സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം ബാങ്കു വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാവധിയുടെ കാലയളവ് സര്‍ക്കാര്‍ ജീവനക്കാരുടേതിനു സമാനമായി (180 ദിവസമായി) ഉയര്‍ത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

4066

തൊഴിലാളിക്ഷേമ പുനരധിവാസ പദ്ധതികള്‍

ശ്രീ. പി. ഉബൈദുളള

()തൊഴിലാളികള്‍ക്കായി നഗരങ്ങളില്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തൊഴില്‍ വകുപ്പ് ഉദ്ദേശിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശം നല്‍കുമോ;

(സി)തൊഴിലാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് ആവിഷ്കരിച്ചു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

4067

കശുവണ്ടി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍

ശ്രീ. എം. . ബേബി

,, എളമരം കരീം

,, പി. കെ. ഗുരുദാസന്‍

,, ആര്‍. രാജേഷ്

()പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കശുവണ്ടിത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)കശുവണ്ടിത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍തലത്തില്‍ എന്തെങ്കിലും അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

4068

പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ. സി. കൃഷ്ണന്‍

()2010-11, 2011-12 വര്‍ഷങ്ങളില്‍ പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്കുവേണ്ടി നടപ്പിലാക്കിയ ഇന്‍കം സപ്പോര്‍ട്ട് സ്കീം പ്രകാരം എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)2010-11, 2011-12 എന്നീ വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതിയുടെ പ്രയോജനം എത്ര തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യവസായമേഖല തിരിച്ച് വ്യക്തമാക്കാമോ ?

4069

വിശ്വകര്‍മ്മ സമുദായംഗങ്ങളെ പരമ്പരാഗത തൊഴിലാളികളായി കണക്കാക്കാന്‍ നടപടി

ശ്രീ. സാജുപോള്‍

()കേരളത്തില്‍ വിശ്വകര്‍മ്മ സമുദായ അംഗങ്ങളെ പരമ്പരാഗത തൊഴിലാളികളായി സര്‍ക്കാര്‍ കണക്കാക്കുന്നുണ്ടോ;

(ബി)ഇല്ലെങ്കില്‍ ആയതിനുവേണ്ടി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)ഈ വിഭാഗത്തില്‍പ്പെട്ട 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

4070

കൈത്തറി മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ. കെ. കെ. നാരായണന്‍

()കൈത്തറി മേഖലയില്‍ കുറഞ്ഞ കൂലി ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കിയ ഇന്‍കം സപ്പോര്‍ട്ട് സ്കീം ഇന്‍സന്റീവ് ആക്കി മാറ്റണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഗണിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമോ ?

4071

കൈത്തറി മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ. കെ. കെ. നാരായണന്‍

()കൈത്തറി മേഖലയില്‍ കുറഞ്ഞ കൂലി ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കിയ ഇന്‍കം സപ്പോര്‍ട്ട് സ്കീം ഇന്‍സന്റീവ് ആക്കി മാറ്റണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഗണിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമോ ?

4072

ഖാദി തൊഴിലാളികള്‍ക്ക് മിനിമം കൂലി

ശ്രീ. സി. കൃഷ്ണന്‍

()ഖാദി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി കേരളത്തിലെ എല്ലാ ഖാദി സ്ഥാപനങ്ങളിലും നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും മിനിമം കൂലി നടപ്പിലാക്കാതിരിക്കാനുളള കാരണം എന്താണെന്നും വിശദമാക്കാമോ;

(സി)ഖാദി മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും മിനിമം കൂലി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

4073

ബാലവേല തടയുവാന്‍ നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് ബാലവേല വര്‍ദ്ധിച്ചുവരുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ബാലവേല നിരോധന നിയമമനുസരിച്ച് രജിസ്റര്‍ ചെയ്തിട്ടുളള കേസുകള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)വര്‍ദ്ധിച്ചുവരുന്ന ബാലവേല തടയുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനും വകുപ്പുതലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ജനകീയ സമിതികള്‍ രൂപീകരിച്ചുകൊണ്ട് ബാലവേല തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

4074

മാവേലിക്കര എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ തൊഴിലിനായി രജിസ്റര്‍ ചെയ്തിട്ടുള്ളവരുടെ എണ്ണം എത്രയാണ്;

(ബി)മാവേലിക്കര എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരെ മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേയ്ക്ക് താല്‍ക്കാലിക ജീവനക്കാരായി നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)മാവേലിക്കര എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ ആവശ്യത്തിനുള്ള ജീവനക്കാരില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

4075

സ്വകാര്യ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍

ശ്രീ. ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

,, കെ.വി. വിജയദാസ്

,, റ്റി.വി. രാജേഷ്

()പൊതുമേഖലാസ്ഥാപനങ്ങളില്‍ ഔട്ട് സോഴ്സിംഗ് ഏര്‍പ്പെടുത്തിയതോടെ ഈ മേഖലയിലേക്കുള്ള തൊഴിലന്വേഷകരെ ചില ഏജന്‍സികള്‍ വ്യാപകമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തുനടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)എന്‍.ജി..കളുടെ പേരിലും സ്വകാര്യ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പേരിലും തൊഴില്‍ വാഗ്ദാനം ചെയ്തു പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം കൈക്കലാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ എന്തുനടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)സ്വകാര്യ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ സംസ്ഥാനത്ത് വ്യാപകമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നിയമവിധേയമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടോ; ഇവയ്ക്ക് രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച വിശദവിവരം നല്‍കുമോ?

4076

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്തവരുടെ വിവരം

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്തെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;

(ബി)30-4-2012 വരെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്ര തൊഴിലന്വേഷകര്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 31-5-2012 വരെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി എത്ര പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

4077

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന വിദേശത്തേയ്ക്ക് റിക്രൂട്ട്മെന്റ്

ശ്രീ. റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

()വിവിധ കാരണങ്ങളാല്‍ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതെ പോയ യുവജനങ്ങളുടെ രജിസ്ട്രേഷന്‍ സീനിയോറിറ്റി നിലനിര്‍ത്തി പുതുക്കി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന സ്വകാര്യ മേഖലയില്‍ തൊഴിലാളികളെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

(സി)ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ജോലി കൂടി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

4078

തൊഴിലാളി ക്ഷേമ പെന്‍ഷനുകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

,, . പി. അബ്ദുള്ളക്കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏതെല്ലാം തൊഴിലാളി ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)വര്‍ദ്ധിപ്പിച്ച പെന്‍ഷനുകള്‍ മുന്‍കൂര്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

4079

ക്ഷേമ പെന്‍ഷനുകള്‍ ബാങ്കുകള്‍ വഴി നല്‍കാന്‍ നടപടി

ശ്രീ. ..അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ ഏതൊക്കെ ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനുകളാണ് ബാങ്ക് അക്കൌണ്ടുകള്‍ വഴി അംഗങ്ങള്‍ക്ക് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ബാങ്ക് വഴി പെന്‍ഷന്‍ തുക എന്നു മുതല്‍ നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഏതൊക്കെ ബാങ്കുകള്‍ വഴിയാണ് പെന്‍ഷന്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4080

ശ്രീ. എം. റ്റി. ചാക്കോയ്ക്ക് ക്ഷേമനിധി പെന്‍ഷന്‍ നല്‍കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല കടക്കരപ്പളളി പഞ്ചായത്തില്‍ മാടവന വീട്ടില്‍ ശ്രീ.എം.റ്റി.ചാക്കോ വ്യാപാരി ക്ഷേമനിധിയില്‍ വിഹിതം അടയ്ക്കുകയും നിശ്ചിത പ്രായംകഴിഞ്ഞ് പെന്‍ഷന് അപേക്ഷ നല്‍കുകയും ചെയ്തുവെങ്കിലും നാളിതുവരെ പെന്‍ഷന്‍ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇദ്ദേഹം നല്‍കിയിരുന്ന അപേക്ഷയിന്മേല്‍, കച്ചവടം നിര്‍ത്തിയവര്‍ക്കും ലൈസന്‍സ് ഹാജരാക്കുവാന്‍ കഴിയാത്തവര്‍ക്കും പെന്‍ഷന്‍ നല്‍കുന്നകാര്യം അടുത്ത ക്ഷേമനിധി യോഗത്തില്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ മറുപടി പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 9-1-2012 ന് ശേഷം കേരള വ്യാപാരി ക്ഷേമബോര്‍ഡ് എന്നാണ് ചേര്‍ന്നതെന്ന് പറയാമോ; പ്രസ്തുത യോഗത്തിന്റെ മിനിറ്റ്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

()ക്ഷേമബോര്‍ഡിന്റെ തീരുമാന പ്രകാരം ശ്രീ.എം.റ്റി. ചാക്കോയ്ക്ക് പെന്‍ഷന്‍ ലഭിക്കാനുളള അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

4081

ന്യൂനപക്ഷ ബ്ളോക്കുകളില്‍ ഉറുദു ഐ.ടി..കള്‍ സ്ഥാപിക്കാന്‍ നടപടി

ശ്രീ. പി.റ്റി.. റഹിം

()ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഉറുദു ഐ.ടി..കള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത ഐ.ടി..കള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുളള സ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)ഇതിനായി സ്പെഷ്യല്‍ ഓഫീസര്‍മാരെ നിശ്ചയിച്ചിട്ടുണ്ടോ ?

4082

അടിസ്ഥാനസൌകര്യങ്ങളില്ലാത്ത തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

()അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കാതെ സംസ്ഥാനത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4083

നിലയ്ക്കാമുക്ക് കേന്ദ്രമായി ഐ.ടി.. ആരംഭിക്കാന്‍ നടപടി

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ മണ്ഡലത്തിലെ വക്കം പഞ്ചായത്തിലുള്‍പ്പെട്ട നിലയ്ക്കാമുക്ക് കേന്ദ്രമായി ഐ.ടി.. തുടങ്ങുവാന്‍ ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ ശുപാര്‍ശയിന്‍മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും നിലവില്‍ നടപടികള്‍ ഏതുഘട്ടത്തിലാണെന്നും വിശദീകരിക്കുമോ; ഇതുമായി ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ വ്യക്തമാക്കുമോ?

4084

.ടി..കളില്‍ നടത്തുന്ന ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സിന്റെ അടിസ്ഥാന യോഗ്യതയും കോഴ്സ് കാലാവധിയും

ശ്രീ. ജെയിംസ് മാത്യു

()സംസ്ഥാനത്തെ ഐ.ടി..കളില്‍ നടത്തുന്ന ഹെല്‍ത്ത്സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സിന്റെ അടിസ്ഥാനയോഗ്യതയും കോഴ്സ് കാലാവധിയും വിശദമാക്കാമോ ;

(ബി)സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജെ.എച്ച്.. തസ്തികയിലേക്ക് പി.എസ്.സി. നടത്തുന്ന പരീക്ഷയ്ക്ക് ആവശ്യമായ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സിന്റെ സിലബസ്സും ഐ.റ്റി..യിലെ “ക്രാഫ്റ്റ്മാന്‍ ഡിപ്ളോമ ഇന്‍ ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സിന്റെ” സിലബസ്സും തുല്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇതരമേഖലകളിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും സമാന സ്വഭാവമുള്ള തസ്തികകളിലുള്ളവരെയും എടുക്കുമ്പോള്‍ അടിസ്ഥാന യോഗ്യതയായി ‘ഐ.റ്റി..കളിലെ സാനിറ്ററി ഇന്‍സ്പെക്ടര്‍’ കോഴ്സും പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4085

വ്യാവസായിക പരിശീലന വകുപ്പില്‍ കോടതി ഉത്തരവ് നടപ്പാക്കുന്നത്

ശ്രീ. .റ്റി. ജോര്‍ജ്

വ്യാവസായിക പരിശീലന വകുപ്പില്‍ 15.01.2010-ലെ 89/2010/തൊഴില്‍. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിലും ഡബ്ളിയൂ.പി.(സി) നം. 7765 ഓഫ് 2011 (യു) എന്ന ഹൈക്കോടതി വിധിയിലും ഡിപ്പാര്‍ട്ടുമെന്റ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; കോടതി ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും വിശദീകരിക്കുമോ?

4086

തൊഴിലാളികളുടെ മിനിമം കൂലി പുതുക്കുന്നതിന് നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

,, പി.സി. വിഷ്ണുനാഥ്

()എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം പുതുക്കി നിശ്ചയിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)തൊഴിലാളികള്‍ക്ക് മിനിമം കൂലി പുതുക്കി നിശ്ചയിക്കുവാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കാമോ?

4087

ധനുവച്ചപുരം ഐ. ടി. .യില്‍ ട്രേഡുകള്‍ക്ക് എന്‍.സി.വി.റ്റി. അഫിലിയേഷന്‍ ലഭിക്കാന്‍ നടപടി

ശ്രീ. . റ്റി. ജോര്‍ജ്

()ധനുവച്ചപുരം ഐ. ടി. .യില്‍ സി. . . ഉള്‍പ്പെടെ എത്ര ട്രെയിഡുകള്‍ക്ക് എന്‍. സി. വി. റ്റി. അഫിലിയേഷന്‍ ലഭിച്ചിട്ടില്ലായെന്നും എന്‍. സി. വി. റ്റി. അഫിലിയേഷന്‍ ലഭിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും വ്യക്തമാക്കുമോ;

(ബി)സര്‍ക്കാര്‍ ഐ. ടി. .കളില്‍ എത്ര ലക്ഷം രൂപയുടെ മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി അവശേഷിക്കുന്നുണ്ടെന്നും പ്രസ്തുത മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്നതിന്റെയും വിശദാംശം വെളിപ്പെടുത്തുമോ;

(സി)മുന്‍ ബഡ്ജറ്റില്‍ പര്‍ച്ചേസ് ഉള്‍പ്പെടെ വ്യവസായിക പരിശീലന വകുപ്പിന് അനുവദിച്ച തുകയില്‍ എത്ര ലക്ഷം രൂപ ലാപ്സായിട്ടുണ്ട് എന്ന് അറിയിക്കുമോ?

4088

.എസ്.. ആനുകൂല്യങ്ങള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, വി. ഡി. സതീശന്‍

,, എം. പി. വിന്‍സന്റ്

()തൊഴിലാളികള്‍ക്ക് ഇ.എസ്.. ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി).എസ്.. ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

4089

. ടി. മേഖല നേരിടുന്ന തൊഴില്‍ പ്രശ്നങ്ങള്‍

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, കെ. രാജു

,, പി. തിലോത്തമന്‍

()കേരളത്തിലെ ഐ. ടി. മേഖല നേരിടുന്ന തൊഴില്‍ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കുമോ;

(ബി)പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

4090

കൊല്ലം ജില്ലയിലെ സ്കില്‍ ഡവലപ്പ്മെന്റ് സെന്റര്‍

ശ്രീ. സി. ദിവാകരന്‍

()കൊല്ലം ജില്ലയില്‍ സ്കില്‍ ഡവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത് എന്നാണെന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത സ്ഥാപനത്തിലെ അംഗങ്ങള്‍ ആരെല്ലാമാണെന്നും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ ?

4091

വീഡിയോഗ്രാഫി-ഫോട്ടോഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍ സംരക്ഷണം

ശ്രീ. മോന്‍സ് ജോസഫ്

()കേരളത്തിലെ വീഡിയോ-ഫോട്ടോഗ്രാഫി മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ക്ഷേമനിധി രൂപീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ ;

(ബി)സര്‍ക്കാരിന്റെ ആധികാരിക തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)ഓണ്‍ലൈന്‍ അപേക്ഷകളില്‍ കൃത്യമായ മാനദണ്ഡങ്ങളോടുകൂടിയ മികച്ച ചിത്രങ്ങള്‍ അപേക്ഷകന് അപ്ലോഡ് ചെയ്യുന്നതിനുള്ള അവസരം പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

4092

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റും

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

()അന്യസംസ്ഥാന തൊഴിലാളികള്‍ തിരിച്ചറിയല്‍ കാര്‍ഡോ, ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റോ, മറ്റ് ആധികാരികരേഖകളോ ഇല്ലാതെ സംസ്ഥാനത്തിന്റെ പല ഭാഗത്തും താമസിക്കുന്നതായുള്ളവിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവരെ നിരീക്ഷിക്കാനും തിരിച്ചറിയാനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം ലഭ്യമാക്കുമോ?

4093

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. എസ്. ശര്‍മ്മ

()അന്യസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യംമൂലം സംജാതമാകുന്ന സാമൂഹ്യ സുരക്ഷാ, പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഫലപ്രദമായി നേരിടുന്നതിനായി സ്വികരിച്ചിരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത തൊഴിലാളികളെ കേന്ദ്രീകരിച്ച് സര്‍വ്വേ നടത്തുന്നതിനും പ്രത്യേക തിരിച്ചറിയല്‍ സംവിധാനമുണ്ടാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)പുതുതായി മൈഗ്രേറ്റ് ചെയ്തുവരുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ലേബേഴ്സ് കാര്‍ഡ് നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

4094

കേരളത്തില്‍ ജോലി ചെയ്യുന്ന മറുനാടന്‍ തൊഴിലാളികളുടെ വിവരങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()കേരളത്തില്‍ ജോലി ചെയ്യുന്ന മറുനാടന്‍ തൊഴിലാളികളില്‍ പ്രതിമാസം ശരാശരി എത്രപേര്‍ അപകടങ്ങളില്‍പ്പെട്ട് മരണമടയുന്നു എന്ന് വ്യക്തമാക്കുമോ; ഇപ്രകാരം ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ; ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ എത്ര തൊഴിലാളി കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും ആകെ എത്രതുക നല്‍കിയിട്ടുണ്ടെന്നും അറിയിക്കുമോ;

(ബി)അന്യസംസ്ഥാന തൊഴിലാളികളെ നമ്മുടെ നാട്ടില്‍ തൊഴിലെടുപ്പിക്കാന്‍ കൊണ്ടുവരുമ്പോള്‍ സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നുണ്ടോ; പ്രസ്തുത നിയമം ലംഘിച്ച ഏതെങ്കിലും തൊഴിലുടമയ്ക്കും കോണ്‍ട്രാക്ടര്‍ക്കും എതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

4095

അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ നടപടി

ശ്രീ. കെ. അജിത്

()അന്യസംസ്ഥാന തൊഴിലാളികളുടെ വര്‍ദ്ധനവുമൂലം സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ ചൂഷണങ്ങള്‍ വര്‍ദ്ധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അന്യസംസ്ഥാന തൊഴിലാളികളെ നിയോഗിക്കുന്ന തൊഴിലുടമകള്‍ ഇക്കാര്യം ലേബര്‍ ഓഫീസുകളെ അറിയിക്കുവാനുള്ള നിബന്ധന ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

4096

അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷനും വേതനവിതരണവും

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയതായി എന്തെങ്കിലും പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം നല്‍കാമോ ;

(ബി)അന്യസംസ്ഥാന തൊഴിലാളികളുടെ വേതനം ബാങ്കുകള്‍ വഴി മാത്രം വിതരണം ചെയ്യാവുന്ന വിധത്തില്‍ നിയമനിര്‍മ്മാണം നടത്തി മിനിമം വേതനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി)അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടത്തുന്ന പ്രക്രിയ ഏത് ഘട്ടത്തിലാണ് ; വിശദാംശം നല്‍കാമോ ?

4097

സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ന്യായമായ വേതനം ലഭ്യമാക്കുവാന്‍ നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ന്യായമായ വേതനം ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;

(ബി)സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനം സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കാത്ത അവസ്ഥയും തുടര്‍ന്നുള്ള സമരങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

4098

തെങ്ങുകയറ്റത്തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന അപകട ധനസഹായം

ശ്രീ. എം.ചന്ദ്രന്‍

()തെങ്ങുകയറ്റത്തൊഴിലാളികള്‍ക്ക് ജോലിക്കിടെ അപകടമരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ധനസഹായമായി നല്‍കി വരുന്ന 50000/- രൂപ അപര്യാപ്തമാണെന്നുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് ഒരു ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4099

.ഡി..പി.സി മുഖേന വിദേശ റിക്രൂട്ട്മെന്റ്

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

,, മാത്യു. റ്റി. തോമസ്

()സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒ.ഡി..പി.സി ഏതെല്ലാം രാജ്യങ്ങളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ വര്‍ഷം ഇതു മുഖേന എത്ര പേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്;

(സി)കൂടുതല്‍ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

4100

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നടപടി

ശ്രീ. എം. ചന്ദ്രന്‍

()സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം 12900/- രൂപ ആക്കി നിശ്ചയിക്കണമെന്ന ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്ന് നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഈ നിയമം നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കുമോ?

4101

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതന പരിഷ്ക്കരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

'' പി. തിലോത്തമന്‍

'' കെ. രാജു

'' . ചന്ദ്രശേഖരന്‍

()സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിനുള്ള എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിലവില്‍ മിനിമം വേതനം ലഭിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ ;

(സി)ഈ മേഖലയില്‍ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുമ്പോള്‍ ആരോഗ്യവകുപ്പിന് സമര്‍പ്പിച്ചിട്ടുള്ള ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഒരു മാനദണ്ഡമായി സ്വീകരിക്കുമോ ?

4102

നഴ്സുമാര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാത്തതിനെതിരെ നടപടി

ശ്രീമതി ഇ.എസ്. ബിജിമോള്‍

2009-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഴ്സുമാര്‍ക്കുള്ള മിനിമം വേതനം, 8 മണിക്കൂര്‍ ജോലി സമയം, പ്രസവ അവധി തുടങ്ങി നിയമപ്രകാരമുള്ള അവകാശങ്ങള്‍ നടപ്പാക്കാത്ത എത്ര സ്വകാര്യ ആശുപത്രികള്‍ കേരളത്തിലുണ്ടെന്ന് വ്യക്തമാക്കുമോ?s

4103

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീമതി. പി. അയിഷാ പോറ്റി

()സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ചികിത്സാ ബില്ലുകള്‍ ആശുപത്രികളിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ആഫീസില്‍ നല്‍കിയാല്‍ തുക താമസംവിനാ മാറി നല്‍കാന്‍ സംവിധാനമുണ്ടോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം രോഗികള്‍ക്ക് അനുവദിച്ച യാത്രാപ്പടി എത്രയാണ്: ആയത് രോഗികള്‍ക്ക് ലഭ്യമാക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ ?

4104

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അംഗങ്ങള്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, സി.പി. മുഹമ്മദ്

()സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള തൊഴിലാളികളുടെ കണക്ക് ലഭ്യമാക്കുമോ;

(സി)അംഗമാകാത്ത തൊഴിലാളികളെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്?

4105

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ അംഗത്വം

ശ്രീ. . ചന്ദ്രശേഖരന്‍

()വിവിധ ക്ഷേമനിധികളിലെ അംഗത്വത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെയും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവരുടെ കണക്കുകള്‍ വ്യക്തമാക്കുമോ;

(ബി).പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പുതുതായി ചേരുവാന്‍ അനുവാദം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

T4106

സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നതിന് നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്ത് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിന്‍കീഴിലുള്ള സ്മാര്‍ട്ട് കാര്‍ഡ്, പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവോയെന്ന് വ്യക്തമാക്കുമോ;

(ബി)സ്മാര്‍ട്ട്കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ പ്രചരണം അതാത് പ്രദേശത്ത് നടത്തുന്നുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(സി)ഏതെല്ലാം രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ഡി)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയെ സംബന്ധിച്ച കൈപുസ്തകവും സ്മാര്‍ട്ട്കാര്‍ഡ് സൂക്ഷിക്കാനുള്ള കവറും ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നില്ലായെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ ?

4107

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച്

ശ്രീ. . ചന്ദ്രശേഖരന്‍

()സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കാര്‍ഡ് പുതുക്കലിന് ആരെയാണ് ചുമതലപ്പെടുത്തിയിരുന്നത് എന്നറിയിക്കാമോ;

(ബി)കാര്‍ഡ് പുതുക്കുവാന്‍ ഗുണഭോക്താവില്‍ നിന്ന് എത്ര തുകയാണ് ഈടാക്കുന്നത്; ഇതില്‍ അക്ഷയകാര്‍ഡ് പുതുക്കുന്ന സ്ഥാപനം എന്നിവര്‍ക്ക് എത്ര രൂപ വീതമാണ് നല്‍കുന്നത് എന്നറിയിക്കാമോ;

(സി)കാര്‍ഡ് പുതുക്കലിന് സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതും വിഹിതം തീരുമാനിച്ചതും ഏത് മാനദണ്ഡപ്രകാരമായിരുന്നു എന്ന് വ്യക്തമാക്കാമോ;

(ഡി)പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഏതെങ്കിലും ഘട്ടത്തില്‍ കാര്‍ഡ് പുതുക്കലില്‍ പങ്കാളികളായിരുന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

()എങ്കില്‍ എന്തുകൊണ്ടാണ് കെല്‍ട്രോണ്‍ ഒഴിവായത് എന്നറിയിക്കാമോ ?

4108

കൊരട്ടി ഇ.എസ്.. ഡിസ്പെന്‍സറിയില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടി

ശ്രീ. ബി.ഡി. ദേവസ്സി

()രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്ന കൊരട്ടി ഇ.എസ്.. ഡിസ്പെന്‍സറിയില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമായി കുറയ്ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ 2000-ല്‍ അധികം തൊഴിലാളികളുടെ ആശ്രയകേന്ദ്രമായ കൊരട്ടി ഇ.എസ്.. ഡിസ്പെന്‍സറിയില്‍ 2 ഡോക്ടര്‍മാരുടെയും സേവനം തുടര്‍ന്നും ലഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

4109

.എസ്.ഐ പദ്ധതിയില്‍ കെ.എസ്.എഫ്., മഹിളാ പ്രധാന്‍ ഏജന്റുമാരെ ചേര്‍ക്കുന്നത്

ശ്രീ.വി. ശിവന്‍കുട്ടി

()കെ.എസ്.എഫ്.ഇ ഏജന്റുമാര്‍, മഹിളാ പ്രധാന്‍ ഏജന്റുമാര്‍ എന്നിവരെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനുള്ള തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി)ഇല്ലെങ്കില്‍ എന്ന് ആയത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കുമോ?

4110

അരൂരിലെ ഇ.എസ്.ഐ ആശുപത്രികള്‍

ശ്രീ..എം. ആരിഫ്

()അരൂര്‍ മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര ഇ.എസ്.. ആശുപത്രികളാണുള്ളതെന്നും ഇ.എസ്.. ആശുപത്രികള്‍ക്കായി സ്ഥലംവാങ്ങി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ ?

4111

.എല്‍.ഒ കളുടെ പ്രവര്‍ത്തനം

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()കേരളത്തിലെ അസിസ്റന്റ് ലേബര്‍ ഓഫീസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)ഓരോ ഏ.എല്‍.ഒ കളിലെയും സ്റാഫ് പാറ്റേണ്‍ വ്യക്തമാക്കുമോ;

(സി)ജോലിഭാരം മൂലം ബുദ്ധിമുട്ടുന്ന എല്‍.എല്‍.ഒ കളില്‍ ക്ളറിക്കല്‍ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)സംസ്ഥാനത്ത് ഏ.എല്‍.ഒ കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമുണ്ടോ എന്ന് വ്യക്തമാക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.