UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4171

ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീമതി ഗീതാഗോപി

()ടൂറിസം വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡുകളെ സ്ഥിരപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

4172

ടൂറിസം മേഖലയിലെ താല്‍ക്കാലിക ജീവനക്കാര്‍

ശ്രീ.കെ.കെ. നാരായണന്‍

()സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടൂറിസം മേഖലയില്‍ എത്ര താല്‍ക്കാലിക ജീവനക്കാരുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇവര്‍ എവിടെ എല്ലാമാണ് ജോലി ചെയ്യുന്നതെന്നും, ഓരോ സ്ഥലത്തും എത്ര പേരുണ്ടെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കുമോ?

4173

തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ 'പില്‍ഗ്രിം സെന്റര്‍'

ശ്രീമതി ഗീതാ ഗോപി

കേരളത്തിലെ അതിപുരാതന ക്ഷേത്രമായ തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ തീര്‍ത്ഥാടകരുടെ സൌകര്യത്തിനായി ഒരു 'പില്‍ഗ്രിം സെന്റര്‍' ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4174

കഠിനംകുളം വാട്ടര്‍ സര്‍ക്യൂട്ട് പദ്ധതി

ശ്രീ.ബി.സത്യന്‍

()ടൂറിസം വകുപ്പ് ചിറയിന്‍കീഴ് താലൂക്കില്‍ നടപ്പിലാക്കി വരുന്ന കഠിനംകുളും വാട്ടര്‍ സര്‍ക്യൂട്ട് പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് വ്യക്തമാക്കാമോ;

(ബി)ആരാണ് പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്;

(സി)പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിട്ടുളളത്;

(ഡി)പ്രസ്തുത പദ്ധതിയുടെ കരാര്‍ തുക എത്രയാണ്; കരാര്‍ ഏറ്റെടുത്തിരിക്കുന്ന വ്യക്തിയുടെ പേരും മേല്‍വിലാസവും ലഭ്യമാക്കാമോ;

()പ്രസ്തുത പദ്ധതിക്കുവേണ്ടി ഇതുവരെ എത്ര രൂപ ചെലവായിട്ടുണ്ട്; വ്യക്തമാക്കാമോ ?

4175

ആലപ്പുഴ ബീച്ച് ടൂറിസം മെച്ചപ്പെടുത്തുവാന്‍ പുതിയ പദ്ധതി

ശ്രീ.ജി.സുധാകരന്‍

()ആലപ്പുഴ ബീച്ച് ടൂറിസം മെച്ചപ്പെടുത്തുന്നതിന് പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ആലപ്പുഴ ബീച്ചില്‍ നിലവില്‍ എത്ര ഗാര്‍ഡുകള്‍ ജോലിചെയ്യുന്നു; പ്രസ്തുത ഗാര്‍ഡുകളെ ആരാണ് നിയമിച്ചതെന്ന് അറിയിക്കുമോ;

(സി)ബീച്ചില്‍ ഗാര്‍ഡുകളുടെ സേവനം ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ബീച്ചില്‍ നായ്ക്കളുടെ ശല്യം കൂടുന്നത് തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്;

()രാത്രികാലങ്ങളില്‍ ബീച്ചില്‍ മതിയായ പോലീസ് സാന്നിദ്ധ്യം ഇല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4176

കുമ്പളങ്ങി മോഡല്‍ ടൂറിസം വില്ലേജ്’ പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()എറണാകുളം ജില്ലയിലെ കുമ്പളങ്ങി ടൂറിസം പദ്ധതിയോടൊപ്പം പ്രഖ്യാപിച്ച മഞ്ചേശ്വരം മണ്ഡലത്തിലെ ‘കുമ്പളങ്ങി മോഡല്‍ ടൂറിസം വില്ലേജ്’ പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതിനുള്ള കാരണം പരിശോധിക്കുമോ ;

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കുമോ ?

4177

പെരുമ്പാവൂര്‍ പാലക്കാട്ട് താഴം പാലം മോടിപിടിപ്പിക്കുന്നതിന് നടപടി

ശ്രീ. സാജു പോള്‍

()പെരുമ്പാവൂര്‍ പാലക്കാട്ട് താഴം പാലം മോടിപ്പിടിപ്പിക്കുന്നതിനും പേ ആന്റ് യൂസ് ടോയ്ലറ്റ് സ്ഥാപിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന്നടപടി സ്വീകരിക്കാമോ ;

(സി)ഡി.റ്റി.പി.സി. സമര്‍പ്പിച്ച പദ്ധതി പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ ?

4178

തൃശൂര്‍ ജില്ലയില്‍ വിനോദസഞ്ചാര പദ്ധതികള്‍

ശ്രീമതി ഗീതാ ഗോപി

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തൃശൂര്‍ ജില്ലയില്‍ വിനോദസഞ്ചാര മേഖലയില്‍ എന്തെങ്കിലും പുതിയ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ?

4179

ചാലക്കുടി മണ്ഡലത്തിലെ തുമ്പൂര്‍മൂഴിയില്‍ ബട്ടര്‍ഫ്ളൈ പാര്‍ക്ക്

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മണ്ഡത്തിലെ തുമ്പൂര്‍മൂഴിയില്‍ കാര്‍ റോപ്പ് വേ, ബട്ടര്‍ഫളൈ പാര്‍ക്ക് എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4180

മീന്‍വല്ലം ടൂറിസ്റ് കേന്ദ്രം

ശ്രീ. കെ. വി. വിജയദാസ്

പാലക്കാട് ജില്ലയിലെ മീന്‍വല്ലം ടൂറിസം കേന്ദ്രത്തെ അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ?

4181

ശാന്തിതീരം റിവര്‍സൈഡ് വാക്ക്വേ

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം സിവില്‍സ്റേഷനുസമീപം നടപ്പാക്കുന്ന ശാന്തിതീരം റിവര്‍സൈഡ് വാക്ക്വേയുടെ നിര്‍മ്മാണപ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി)നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിനും ഇതുവരെ എന്ത് തുക ചെലവഴിച്ചു ;

(സി)പ്രസ്തുത വാക്ക്വേ ആകര്‍ഷമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ ;

(ഡി)പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

4182

മലപ്പുറം ചെരുപ്പടിമലയുടെ ടൂറിസം സാദ്ധ്യതകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മലപ്പുറം ജില്ലയുടെ ടൂറിസം വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;

(ബി)ചെരുപ്പടിമലയുടെ ടൂറിസം സാദ്ധ്യതകള്‍ പരിഗണിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് പദ്ധതികളാവിഷ്ക്കരിക്കുമോ ?

4183

ബാലാതിരുത്തിയില്‍ ഇക്കോടൂറിസം പദ്ധതി

ശ്രീ. കെ. എന്‍. . ഖാദര്‍

()വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ബാലാതിരുത്തിയില്‍ നടപ്പിലാക്കുന്ന ഇക്കോടൂറിസം പദ്ധതിയ്ക്കുവേണ്ടി നീക്കിവച്ച ഒരു കോടി രൂപ ഇതുവരെ ചെലവഴിച്ചിട്ടില്ലായെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത തുക ചെലവഴിക്കുന്നതിനായി വനംവകുപ്പ് സമര്‍പ്പിച്ച പദ്ധതികള്‍ എന്തുകൊണ്ടാണ് സ്വീകരിക്കപ്പെടാതിരുന്നതെന്ന് അറിയിക്കാമോ ; ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായിട്ടുള്ള അനാസ്ഥ പരിഹരിക്കുവാന്‍ വേണ്ട നടപടി സ്വീകരിച്ച് പ്രസ്തുത പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കുമോയെന്ന് വ്യക്തമാക്കാമോ ?

4184

കോഴിക്കോട് ടൂറിസം മേഖലയില്‍ അനുവദിച്ച തുക

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ലയില്‍ ടൂറിസം മേഖലയില്‍ എന്തു തുക അനുവദിച്ചിട്ടുണ്ട്;

(ബി)ഏതെല്ലാം പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്;

(സി)പദ്ധതികളുടെ പേരുകള്‍, അനുവദിച്ച തുക സഹിതം വ്യക്തമാക്കുമോ?

4185

കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ ഇക്കോ ടൂറിസം പദ്ധതി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കൊടുവള്ളി നിയോജകമണ്ഡലത്തിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍പ്പെട്ട മരാട്, ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ പ്രദേശമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത പ്രദേശത്ത് ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ടോ ; ഇതിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ?

4186

വയനാട്ടില്‍ "എന്റെ ഊരു'' പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ വയനാട്ടില്‍ 'എന്റെ ഊരു' പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി ഏതെങ്കിലും ഏജന്‍സിയെ ഏല്പിച്ചിട്ടുണ്ടോ;

(ഡി)നടപ്പുവര്‍ഷം പ്രസ്തുത പദ്ധതിയ്ക്കായി എത്ര കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4187

വയനാട് മാസ്റര്‍ പ്ളാന്‍

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()വയനാട് മാസ്റര്‍ പ്ളാന്‍ സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി)പ്രസ്തുത പ്രോജക്ട് സപ്തധാര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ?

4188

മുഴുപ്പിലങ്ങാട് ധര്‍മ്മടം ബോട്ട് സര്‍വ്വീസ്

ശ്രീ. കെ. കെ. നാരായണന്‍

()മുഴപ്പിലങ്ങാട് ബീച്ചിനെയും ധര്‍മ്മടം തുരുത്തിനെയും ബന്ധപ്പെടുത്തി ഒരു ബോട്ട് സര്‍വ്വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

4189

തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍ ഏതെല്ലാം പ്രവൃത്തികളാണ് ഇപ്പോള്‍ ഏടെറ്റുത്തിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷത്തില്‍ എന്തു തുക നീക്കി വെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)ഇതില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ; മറ്റ് പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ;

(ഡി)പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?

4190

ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ടൂറിസം വികസന പ്രവൃത്തികള്‍

ശ്രീ. കെ. കെ. നാരായണന്‍

ധര്‍മ്മടം നിയോജക മണ്ഡലത്തിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ഏതെല്ലാം പ്രവൃത്തികള്‍ നടക്കുന്നുണ്ട് എന്നും ഇത് ഏതൊക്കെ ഘട്ടത്തിലാണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

4191

ബേക്കല്‍ പാര്‍ക്കിന് സമീപം പുതിയ പാര്‍ക്ക്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ബേക്കല്‍ പാര്‍ക്കിന് സമീപം സുനാമി ഫണ്ട് ഉപയോഗിച്ച് പുതിയ പാര്‍ക്ക് നിര്‍മ്മിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തു തുക ഇതേവരെ ചെലവായെന്ന് വ്യക്തമാക്കുമോ; പാര്‍ക്ക് നിര്‍മ്മാണത്തിനായി അനുവദിച്ച തുക ഉപയോഗിച്ച് ഇത് പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;

(സി)പാര്‍ക്ക് പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാത്തത് കാരണം ഇത് സാമൂഹ്യദ്രോഹികള്‍ കയ്യേറിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ആയത് നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും എന്ന് അറിയിക്കുമോ ?

4192

ബേക്കല്‍ ടൂറിസം കുടിവെള്ള പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ബേക്കല്‍ ടൂറിസം കുടിവെള്ള പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി ടൂറിസം വകുപ്പുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ:

(ബി)കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?

4193

മലബാര്‍ ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികള്‍

ശ്രീ. പി. കെ. ബഷീര്‍

()മലബാറിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ട് മലബാര്‍ ടൂറിസം പാക്കേജില്‍ ഏതെല്ലാം പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏറനാട് മണ്ഡലത്തിലെ ആസ്യന്‍പാറ, കോഴിപ്പാറ, ആനപ്പാറ എന്നീ പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍/നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ എന്താണ് കാരണമെന്നും, എപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വിശദമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.