UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4112

പട്ടിക വര്‍ഗ്ഗക്ഷേമ വികസനം

ശ്രീ. വി.ഡി. സതീശന്‍

,, വി.റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

,, പി.. മാധവന്‍

()പട്ടികവര്‍ഗ്ഗ ക്ഷേമ വികസനത്തിന് കാതലായ മാറ്റം വരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി)ഇതിനായി പുതിയ വര്‍ഗ്ഗവികസന നയം രൂപീകരിക്കുന്ന കാര്യം ആലോചിക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് വിശദമാക്കാമോ ?

4113

ഊരുകൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് റേഷന്‍ കടകളും, പി.എച്ച്.സി സബ്സെന്ററുകളും

ശ്രീ.പി.റ്റി.. റഹീം

പ്രൊഫ.സി. രവീന്ദ്രനാഥ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, പുരുഷന്‍ കടലുണ്ടി

()പട്ടികവര്‍ഗ്ഗക്കാരായ ജനവിഭാഗങ്ങള്‍ പട്ടിണിയിലും, വിവിധ രോഗങ്ങള്‍ക്കടിമപ്പെട്ടും കഴിയുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പദ്ധതികള്‍ നടപ്പാക്കുന്നതിലെ വീഴ്ചകള്‍ മൂലം പോഷണ, ആരോഗ്യ, ജീവിത നിലവാര സൂചികകളില്‍ ഇവര്‍ വളരെ താഴെയാണെന്നുള്ള കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;

(സി)ഇവരുടെ ഭക്ഷണ, ആരോഗ്യ കാര്യങ്ങള്‍ക്കായി ചെലവിടുന്നതുക യഥാസ്ഥാനത്ത് എത്തുന്നു എന്നുറപ്പിക്കാന്‍ നിലവില്‍ സംവിധാനം ഉണ്ടോ;

(ഡി)പ്രശ്നപരിഹാരത്തിനായി ഊരുകൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് റേഷന്‍ കടകളും, പി.എച്ച്.സി സബ്സെന്ററുകളും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

4114

അവിവാഹിതരായ ആദിവാസി അമ്മമാര്‍

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്ത് എത്ര അവിവാഹിത ആദിവാസി അമ്മമാരാണു ളളത്;

(ബി)ഇവരില്‍ ഏത് വിഭാഗത്തില്‍പെട്ടവരാണ് ഏറ്റവും കൂടുതലെന്ന് വ്യക്തമാക്കുമോ;

(സി)ഇവരുടെ പുനരധിവാസത്തിനായി നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പരിപാടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഢി)ഇതിനായി എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?

4115

അവിവാഹിതരായ അമ്മമാരുടെ പുനരധിവാസം

ശ്രീ. വി. ശശി

()അവിവാഹിതരായ അമ്മമാരുടെ പുനരധിവാസത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിവരിക്കുമോ;

(ബി)അവിവാഹിതരായ പട്ടികവര്‍ഗ്ഗക്കാരായ അമ്മമാരുടെ പുനരധിവാസത്തിനായി കഴിഞ്ഞവര്‍ഷം എത്ര തുക ബജറ്റില്‍ വകകൊള്ളിച്ചിരുന്നു; അതില്‍ എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ?

4116

ആദിവാസികള്‍ക്കിടയില്‍ ക്ഷയരോഗം

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. വി. ശശി

'' കെ. അജിത്

()ആദിവാസികള്‍ക്കിടയില്‍ ക്ഷയരോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി എന്തെല്ലാം പദ്ധതികളാണ് പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴില്‍ നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ ക്ഷയരോഗം പടര്‍ന്നുപിടിച്ച് മരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടോ ?

4117

നിര്‍ത്തലാക്കിയ സൌജന്യ ചികില്‍സാ പദ്ധതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ആദിവാസി ജനവിഭാഗങ്ങള്‍ക്ക് എല്‍. ഡി. എഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന സൌജന്യ ചികില്‍സാ പദ്ധതി ഈ സര്‍ക്കാര്‍ നിര്‍ത്താലാക്കരുതെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി നല്‍കിയ നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;

(സി)നിര്‍ത്തലാക്കിയ ഏതെല്ലാം സൌജന്യ ചികില്‍സാ പദ്ധതികളാണ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുളളതെന്ന് വെളിപ്പെടുത്താമോ?

4118

ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് കൈവശാവകാശരേഖ

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്തെ ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന എത്രപേര്‍ക്കാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൈവശാവകാശ രേഖ നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം എത്രപേര്‍ക്ക് കൈവശാവകാശ രേഖ നല്‍കിയിട്ടുണ്ട്?

4119

ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി

ശ്രീ. .കെ. ബാലന്‍

()ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി എത്ര രൂപയാണ് 2011-12 ബജറ്റില്‍ നീക്കി വച്ചിരുന്നത്; ഇതില്‍ എത്ര രൂപാ ചിലവായി; ഈ പദ്ധതി പ്രകാരം 2012 മാര്‍ച്ച് 31 വരെ എത്ര ആദിവാസികളെ പുനരധിവസിപ്പിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)ഈ പദ്ധതി പ്രകാരമുള്ള തുക ലാപ്സാവുകയോ വക മാറ്റി ചെലവാക്കുകയോ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവങ്ങള്‍ നല്‍കുമോ;

(സി)അന്യാധീനപ്പെട്ട ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാന്‍ എത്ര രൂപയാണ് 2011-12 ബജറ്റില്‍ നീക്കി വച്ചിരുന്നത്; ഇതില്‍ എത്ര രൂപാ ചെലവായി; ഈ പദ്ധതി പ്രകാരം 2010 മാര്‍ച്ച് 31 വരെ എത്ര ആദിവാസികളുടെ ഭൂമി ഏറ്റെടുത്ത് നല്‍കി; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

(ഡി)ഈ പദ്ധതി പ്രകാരമുളള തുക ലാപ്സാവുകയോ വകമാറ്റി ചെലവാക്കുകയോ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവരങ്ങള്‍ നല്‍കുമോ?

4120

കാസര്‍ഗോഡ് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സ്വന്തമായി കിടപ്പാടം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് സ്വന്തമായി കിടപ്പാടമുണ്ടെന്നും ഇനി എത്ര കുടുംബങ്ങള്‍ക്ക് ഇവ ലഭ്യമാക്കാനുണ്ടെന്നും താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ ?

4121

ദേശീയ പട്ടികവര്‍ഗ്ഗ മഹോത്സവം

ശ്രീ. ബെന്നി ബെഹനാന്‍

,, വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് ദേശീയ പട്ടികവര്‍ഗ്ഗ മഹോത്സവം നടത്തുകയുണ്ടായോ; വിശദമാക്കുമോ; ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് മഹോത്സവം നടത്തിയത്;

(സി)മഹോത്സവത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ എന്തൊക്കെയായിരുന്നു;

(ഡി)ആശയങ്ങള്‍ സ്വാംശീകരിച്ച് വികസന പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഉപയോഗപ്പെടുത്തുമോ?

4122

ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത കലാരൂപങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത കലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിനും, ഈ മേഖലയില്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നവരെ സഹായിക്കുന്നതിനും പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന് എന്തെങ്കിലും പദ്ധതികളുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ?

4123

പട്ടികവര്‍ഗ്ഗക്കാരുടെ വായ്പാ കുടിശ്ശിക

ശ്രീ. .സി. ബാലകൃഷ്ണന്‍

()പട്ടികവര്‍ഗ്ഗക്കാര്‍ വിവിധ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പാ കുടിശ്ശിക എഴുതി തള്ളാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള റവന്യൂ റിക്കവറി നടപടി നിര്‍ത്തി വെയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4124

പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ സര്‍വ്വകലാശാല

ശ്രീ. കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

()പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ സര്‍വ്വകലാശാല സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)സര്‍വ്വകലാശാലയില്‍ എന്തെല്ലാം കോഴ്സുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത് ;

(സി)പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സര്‍വ്വകലാശാല വഴി എന്തെല്ലാം വിദ്യാഭ്യാസ സൌകര്യങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത് ;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

4125

ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

,, . പി. അബ്ദുള്ളക്കുട്ടി

()ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ എന്തൊക്കെ കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി)ഇതിനു വേണ്ടി എല്ലാ ജില്ലകളിലും ആദിവാസികള്‍ക്കായി ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആരംഭിക്കുന്നതിന് മുന്‍കൈ എടുക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

4126

മാതൃകാ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍

ശ്രീ. സി. പി. മുഹമ്മദ്

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()മാതൃകാ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം;

(ബി)സ്കൂളുകളുടെ കീഴിലുളള ഹോസ്റലുകളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

4127

വിജയകുമാര്‍ കാണിയുടെ മകള്‍ക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ച സംഭവം

ശ്രീ..റ്റി.ജോര്‍ജ്

()പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ കീഴില്‍ പെരിങ്ങമ്മല, ഞാറനീലി, ഡോ.അംബേദ്ക്കര്‍ വിദ്യാനികേതന്‍ (സി.ബി.എസ്.) സ്കൂളില്‍ ഇന്റര്‍വ്യൂ പാസ്സാകുകയും ക്ളാസ് ആരംഭിച്ചപ്പോള്‍ ചാക്കപ്പാറ വിജയശ്രീഭവനില്‍, വിജയകുമാര്‍ കാണിയുടെ മകളുടെ പ്രവേശനം നിഷേധിക്കുകയും ചെയ്ത വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു;

(ബി)വിജയകുമാര്‍ കാണിയുടെ കമള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ?

4128

തൊഴില്‍ അന്വേഷകരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് യുവജന നയം

ശ്രീ. . എം. ആരിഫ്

()സംസ്ഥാനത്തിന് സ്വന്തമായി ഒരു യുവജനനയം അംഗീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)തൊഴില്‍ അന്വേഷകരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

4129

കൊടുവള്ളി നിയോജക മണ്ഡലത്തിലെ സ്റേഡിയം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കൊടുവള്ളി നിയോജക മണ്ഡലത്തിലെ യുവജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നരീതിയില്‍ ഒരു സ്റേഡിയം പണിയേണ്ടുന്നതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോമ്പൌണ്ടിലുള്ള സ്ഥലം ഉപയോഗപ്പെടുത്തി ഒരു സ്റേഡിയം പണിയാന്‍ തയ്യാറാകുമോ;

4130

തിരുവനന്തപുരം ആര്‍ട്ട് മ്യൂസിയത്തിലെ പ്രദര്‍ശന രീതി നവീകരണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഡല്‍ഹിയിലെ ആര്‍ട്ട് മ്യൂസിയത്തിന്റെ മാതൃകയില്‍ തിരുവനന്തപുരം ആര്‍ട്ട് മ്യൂസിയത്തിലെ പ്രദര്‍ശന രീതി നവീകരിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(ബി) മ്യൂസിയത്തോടനുബന്ധിച്ചുളള കുട്ടികളുടെ പാര്‍ക്കില്‍ കൂടുതല്‍ കളി ഉപകരണങ്ങള്‍ വാങ്ങുന്നതിനും, ആക്ടിവിറ്റി സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

4131

മൃഗശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി

ശ്രീ. വി. ശശി

() മൃഗശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതിനുളള വ്യവസ്ഥകള്‍ എന്തെല്ലാമാണ് ;

(ബി) പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രം അടക്കമുളള സ്ഥാപനങ്ങ ള്‍ക്ക് സര്‍ക്കാരിന്റെയോ മൃഗശാലാ അതോറിറ്റിയുടെയോ അംഗീകാരമുണ്ടോ ;

(സി) അംഗീകാരമില്ലാത്ത ഏതെങ്കിലും മൃഗശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതാണെന്ന് വെളിപ്പെടു ത്താമോ ?

4132

തിരുവനന്തപുരം മൃഗശാലയില്‍ ദേശീയമൃഗശാല നയം

ശ്രീ. വി. ശശി

()തിരുവനന്തപുരം മൃഗശാലയില്‍ ദേശീയ മൃഗശാല നയത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്ന പരിപാടികള്‍ എന്തെല്ലാം;

(ബി)കേരളത്തിലെ മൃഗശാലകളില്‍ എന്തെല്ലാം പരിഷ്കാരങ്ങള്‍ ആണ് വരുത്തിയിട്ടുള്ളത്;

(സി)തിരുവനന്തപുരം മൃഗശാലയുടെ വികസനത്തിനായി ഈ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

4133

തിരുവനന്തപുരം മൃഗശാലയിലെ താല്‍ക്കാലിക നിയമനം

ശ്രീ. ബി സത്യന്‍

()ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം തിരുവനന്തപുരം മൃഗശാലയില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എത്ര പേര്‍ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി നല്‍കിയിട്ടുണ്ട്; തസ്തിക തിരിച്ച് വ്യക്തമാക്കാമോ;

(ബി)ദിവസവേതനാടിസ്ഥാനത്തില്‍ എത്രപേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്; തസ്തിക തിരിച്ച് വ്യക്തമാക്കാമോ ;

(സി)പ്രസ്തുത ജീവനക്കാരുടെ വേതനം, ഡ്യൂട്ടി സമയം എന്നിവ തസ്തിക തിരിച്ച് വ്യക്തമാക്കാമോ?

4134

വിവിധ മൃഗശാലകളില്‍ വന്യമൃഗങ്ങളുടെ മരണം

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സംസ്ഥാനത്തെ വിവിധ മൃഗശാലകളില്‍ എത്ര വന്യമൃഗങ്ങള്‍ മരണമടഞ്ഞിട്ടുണ്ട്;

(ബി)പ്രസ്തുത മരണങ്ങളുടെ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഏതൊക്കെ മൃഗശാലകളിലാണ് പ്രസ്തുത മരണങ്ങള്‍ നടന്നിട്ടുളളതെന്നും മരണപ്പെട്ട വന്യമൃഗങ്ങളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ?

4135

2011-12 വര്‍ഷം മൃഗശാലകള്‍ക്കായി ചെലവഴിച്ച തുക

ശ്രീ. കെ. അജിത്

()2011-12 വര്‍ഷം സംസ്ഥാനത്തെ ഓരോ മൃഗശാലകള്‍ക്കുമായി എത്ര തുകവീതം ചെലവഴിച്ചു;

(ബി)ഓരോ വര്‍ഷവും താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാലകള്‍ കോടാനാട്ടുള്ള 'അഭയാരണ്യം' പോലെ വനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)നഗരത്തിലെ അന്തരീക്ഷം പലമൃഗങ്ങള്‍ക്കും ജീവികള്‍ക്കും തങ്ങളുടെ ആവാസവ്യവസ്ഥയുമായി തീരെ യോജിക്കാത്തതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മൃഗശാലകളുടെ പ്രവര്‍ത്തനം വനം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.