UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3991

കുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ സംരക്ഷണം

ശ്രീ. . പി. അബ്ദുളളക്കുട്ടി

,, പി. സി. വിഷ്ണുനാഥ്

,, വി. പി. സജീന്ദ്രന്‍

,, വര്‍ക്കല കഹാര്‍

()വര്‍ദ്ധിച്ചുവരുന്ന ജലദൌര്‍ലഭ്യം ശാശ്വതമായി പരിഹരിക്കുന്നതിന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ് ;

(ബി) കേരളത്തില്‍ വ്യാപകമായി കാണുന്ന കുളങ്ങള്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നതിനായി വര്‍ഷം തോറും ഒരു നിശ്ചിത തുക ഗ്രാന്റായി ഇതിന്റെ കൈവശക്കാര്‍ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) നിലവിലുളള കിണറുകള്‍ മൂടുന്നത് കര്‍ശനമായി തടയുവാന്‍ ഇപ്പോള്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നത് ; വിശദവിവരം ലഭ്യമാക്കുമോ ?

3992

ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ നടപടി

ശ്രീമതി കെ.കെ. ലതിക

()ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും ജലലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തവും സാമ്പത്തിക സഹായവും അനുവദിച്ചുവരുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

3993

എന്‍.ആര്‍.ഡബ്ള്യു.എസ്.എസ്. കുടിവെള്ളപദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് എന്‍.ആര്‍.ഡബ്ള്യു.എസ്.എസ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കുടിവെള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഇപ്രകാരം ഏതൊക്കെ പ്രവൃത്തികള്‍ക്ക് എത്ര തുക വീതമാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ ?

3994

ജല ശുദ്ധീകരണ സംവിധാനങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, എം..വാഹിദ്

()ജല ശുദ്ധീകരണത്തിനായി എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത് ; വിശദമാക്കാമോ ;

(ബി)ഇതിനായി ചെലവ് കുറഞ്ഞതും പ്രകൃതിക്ക് അനുയോജ്യവും നൂതനവുമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമോ ;

(സി)ഇവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ സ്ഥാപിച്ച് ജല ശുദ്ധീകരണം ഉറപ്പുവരുത്തുമോ ?

3995

ജലശ്രീ ക്ളബ്ബുകള്‍

ശ്രീ. ഡോമിനിക് പ്രസന്റേഷന്‍

'' ജോസഫ് വാഴക്കന്‍

'' എം. . വാഹീദ്

()സംസ്ഥാനത്ത് ജലശ്രീ ക്ളബ്ബുകള്‍ തുടങ്ങാനുദ്ദേശിക്കുന്നുവോ ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി)ജലസംരക്ഷണം, സംഭരണം, ജലപദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവ വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ജലശ്രീ ക്ളബ്ബുകള്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3996

പൈപ്പ് ലൈനുകളിലെ ജല ചോര്‍ച്ച

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, വി. റ്റി. ബല്‍റാം

() കുടിവെളള പൈപ്പുകളിലെ ജല ചോര്‍ച്ച തടയാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി) ഇതിനായി നിലവിലുളള പൈപ്പുകള്‍ക്ക് പകരം അത്യന്താധുനിക പൈപ്പുകള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ?

3997

ജല സാക്ഷരതാ പദ്ധതി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, ജി. എസ്. ജയലാല്‍

,, . കെ. വിജയന്‍

,, കെ. രാജു

()ജല സാക്ഷരതാ പദ്ധതി നടപ്പാക്കി വരുന്നുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതി ആരംഭിച്ചതെന്നാണ്;

(ബി)പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് വിശദമാക്കുമോ;

(സി)ഈ പദ്ധതിയുടെ നടത്തിപ്പിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

3998

നീര്‍ത്തടാധിഷ്ഠിത മാസ്റര്‍ പ്ളാന്‍

ശ്രീ. ജെയിംസ് മാത്യു

()സംസ്ഥാനത്ത് നീര്‍ത്തടാധിഷ്ഠിത മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്ന പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കുമോ ;

(ബി)ഇങ്ങനെ തയ്യാറാക്കുന്ന നീര്‍ത്തടങ്ങളുടെ തുടര്‍ നടപടികള്‍ എന്തൊക്കെയാണെന്നും ഇക്കാര്യത്തില്‍ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;

(സി)പഞ്ചായത്ത്, ബ്ളോക്ക്, ജില്ലാതലത്തില്‍ നീര്‍ത്തടാധിഷ്ഠിത പ്ളാന്‍ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടോ ; എങ്കില്‍ ഇതിന്റെ തുടര്‍ച്ചയായി നദീതട മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് കൂടി നടപടി സ്വീകരിക്കുമോ ?

3999

സ്വകാര്യമേഖലവഴി കുടിവെള്ള വിതരണം

ശ്രീ. ജി. സുധാകന്‍

,, പി. റ്റി. . റഹീം

,, എം. ഹംസ

,, റ്റി. വി. രാജേഷ്

കുടിവെള്ള വിതരണം സ്വകാര്യമേഖലയെ ഏല്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംബന്ധമായ സര്‍ക്കാര്‍ നിലപാട് വെളിപ്പെടുത്തുമോ? ചെറുകിട കുടിവെള്ള പദ്ധതി

4000

ചെറുകിട കുടിവെള്ള പദ്ധതി

ശ്രീ. ബി. ഡി. ദേവസ്സി

()ഭൂജലവകുപ്പുവഴി നടപ്പാക്കുന്ന ചെറുകുടിവെള്ള പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഭൂജലവകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ ഓഫീസര്‍ എന്നിവര്‍ക്ക് പ്രസ്തുത പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കുന്നതിനുള്ള അധികാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

4001

പമ്പ ആക്ഷന്‍പ്ളാന്‍-പ്രവൃത്തികള്‍

ശ്രീ. രാജു എബ്രഹാം

()പമ്പ ആക്ഷന്‍ പ്ളാനിന്റെ 1-ാം ഘട്ടത്തിലുള്‍പ്പെടുത്തിയ പ്രവൃത്തികള്‍ ഏതൊക്കെ എന്ന് പദ്ധതിയുടെ പേരും, അതിനായി ചെലവഴിച്ച തുകയും സഹിതം വ്യക്തമാക്കുമോ;

(ബി)1-ാം ഘട്ടത്തിലെ ഏതെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതൊക്കെ; ഇവയുടെ പൂര്‍ത്തീകരണം വൈകുന്നതിന്റെ കാരണം വിശദമാക്കുമോ;

(സി)ഇവ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് ഏതൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ഡി)പമ്പ ആക്ഷന്‍ പ്ളാനിന്റെ 2-ാം ഘട്ടം നടപ്പാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതില്‍ ഏതൊക്കെ പ്രോജക്ടുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രോജക്ടിന്റെ പേരും തുകയും സഹിതം വ്യക്തമാക്കുമോ?

4002

അണക്കെട്ടുകളുടെ സംഭരണശേഷി ഇവാലുവേഷന്‍

ശ്രീ. സി. മമ്മൂട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

,, എം. ഉമ്മര്‍

() ജലസേചനാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുളള അണക്കെട്ടുകളുടെ സംഭരണശേഷി സംബന്ധിച്ച് ഇവാലുവേഷന്‍ നടത്താറുണ്ടോ ; എങ്കില്‍ എത്ര വര്‍ഷത്തിലൊരിക്കലാണ് നടത്താറുളളത് ;

(ബി) അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ കുറവു വരുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ;

(സി) ഡാമുകളില്‍ സില്‍റ്റ് അടിയുന്നതിന്റെ തോത് വര്‍ഷം തോറും കുറയുന്നതായാണോ വര്‍ദ്ധിക്കുന്നതായാണോ കണ്ടെത്തിയി ട്ടുളളത് എന്ന് വിശദമാക്കുമോ ?

4003

വന്‍കിടസ്ഥാപനങ്ങള്‍ക്ക് ക്രമവിരുദ്ധമായി കണക്ഷനുകള്‍

ശ്രീ. പി. തിലോത്തമന്‍

()ഓപ്പറേഷന്‍ വാട്ടര്‍ഫാള്‍ എന്ന പേരില്‍ ജലവിഭവ വകുപ്പിലെ വിജിലന്‍സ് വിഭാഗം ആലപ്പുഴ ജല അതോറിറ്റി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ എത്ര രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി)വന്‍കിട സ്ഥാപനങ്ങള്‍ക്ക് ക്രമവിരുദ്ധമായി കണക്ഷനുകള്‍ നല്‍കിയതിലൂടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)ക്രമവിരുദ്ധമായി കുടിവെളളം കൈക്കലാക്കിയ സ്ഥാപനങ്ങളുടെ പേരില്‍ നടപടി എടുത്തിട്ടുണ്ടോ?

4004

ടെട്രാപായ്ക്കുകളില്‍ കുടിവെള്ളം

ശ്രീ. സി. ദിവാകരന്‍

()പ്ളാസ്റിക് കുപ്പികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികപ്രശ്നം പരിഹരിക്കാന്‍ ടെട്രാപായ്ക്കുകളില്‍ കുടിവെള്ളം ലഭ്യമാക്കു ന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)ഇതിനായി എവിടെയെല്ലാമാണ് പ്ളാന്റുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

4005

'കബോംബ' ഉയര്‍ത്തുന്ന പാരിസ്ഥിതികപ്രശ്നം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കുളവാഴ, ആഫ്രിക്കന്‍പായല്‍ എന്നിവയ്ക്ക് പിന്നാലെ കബോംബ എന്ന അമേരിക്കന്‍ ജലസസ്യം കേരളത്തിലെ ജലാശയങ്ങളില്‍ വ്യാപിച്ച് അപകടകരമായ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കി യിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ജലത്തിലെ പ്രാണവായു വലിച്ചെടുക്കുകയും, ഒഴുകിവരുന്ന മണ്ണും ചെളിയും തടഞ്ഞ് ജലാശയങ്ങളുടെ ആഴം കുറയ്ക്കുകയും, ഇവയുടെ ശിഖരങ്ങള്‍ പൊന്തികിടന്ന് സൂര്യ പ്രകാശം ജലത്തിലെത്തുന്നതു തടഞ്ഞ് ജൈവസന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിന് അടിയന്തിരപ്രാധാന്യം നല്കി ഇവയെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടിയുണ്ടാകുമോ?

4006

ഫ്ളാറ്റുകളിലേക്ക് ജലമോഷണം

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

()സംസ്ഥാനത്ത് ഫ്ളാറ്റുകളിലേക്കും കെട്ടിട സമുച്ചയങ്ങളിലേക്കും നടക്കുന്ന ജലമോഷണം തടയാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

4007

കാസര്‍ഗോഡ് ജില്ലയില്‍ കുഴല്‍കിണറുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ പ്രദേശങ്ങളാണ് ഭൂഗര്‍ഭ ജലത്തിന്റെ ചൂഷണം മൂലം നോട്ടിഫൈഡ് ബ്ളോക്കില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രദേശങ്ങളില്‍ ഇപ്പോള്‍ കുഴല്‍ കിണറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നുണ്ടോ?

4008

തിരുവനന്തപുരം ജില്ലയിലെ കുഴല്‍ക്കിണറുകള്‍

ശ്രീ..റ്റി.ജോര്‍ജ്

()തിരുവനന്തപുരം ജില്ലയില്‍ നാളിതുവരെ എത്ര കുഴല്‍കിണറുകള്‍ കുഴിച്ചിട്ടുണ്ട്; വിശദവിവരം നല്‍കാമോ;

(ബി)അവയില്‍ ഇപ്പോള്‍ എത്രയെണ്ണമാണ് പ്രവര്‍ത്തനക്ഷമമായിട്ടുളളത്;

(സി)കഴിഞ്ഞ വര്‍ഷം അറ്റകുറ്റപണികള്‍ നടത്തിയ കുഴല്‍കിണറുകളുടെ എണ്ണം എത്രയാണ്;

(ഡി)കുഴല്‍കിണറുകള്‍ നിര്‍മ്മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമുണ്ടോ?

4009

മീനാട് ശുദ്ധജല പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന മീനാട് ശുദ്ധജല പദ്ധതിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികളുടെ നിലവിലുളള പുരോഗതി അറിയിക്കുമോ;

(ബി)ഭാഗികമായി കമ്മീഷന്‍ ചെയ്ത പ്രസ്തുത പദ്ധതിയില്‍ നിന്നും നാളിതുവരെ എത്ര ഗുണഭോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കിയെന്ന് അറിയിക്കുമോ; ഇത് ഏത് ഗ്രാമപഞ്ചായത്തിലാണ് നല്‍കിയിട്ടുളളത്;

(സി)കണക്ഷന്‍ നല്‍കുന്നതിന് എന്ത് മാനദണ്ഡമാണ് സ്വീകരിച്ചിട്ടുളളത്; ഇതിലേക്ക് ഗുണഭോക്താവില്‍ നിന്നും എത്ര രൂപ ഈടാക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)കണക്ഷന്‍ നല്‍കുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടു ളളത്; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

4010

മലപ്പുറം ജില്ലയിലെ ജലവിഭവ വകുപ്പിന്റെ പദ്ധതികള്‍

ശ്രീ. പി. ഉബൈദുളള

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ജലവിഭവ വകുപ്പ് മലപ്പുറം ജില്ലയില്‍ ഭരണാനുമതി നല്‍കിയ വിവിധ പദ്ധതികള്‍ ഏതെല്ലാം;

(ബി)അവയില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് വിശദാംശം നല്‍കാമോ;

(സി)മലപ്പുറം മണ്ഡലത്തില്‍ മാത്രം എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും എത്ര പദ്ധതികളുടെ പണി പൂര്‍ത്തീകരിച്ചെന്നും വ്യക്തമാക്കാമോ;

(ഡി)മണ്ഡലത്തില്‍ ഓരോ പദ്ധതിക്കും അനുവദിച്ച തുക, പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി എന്നിവയുടെ വിശദാംശം വ്യക്തമാക്കാമോ ?

4011

ചേര്‍ത്തലയില്‍ വാട്ടര്‍ അതോറിറ്റി അംഗീകരിച്ച പ്രവൃത്തികള്‍

ശ്രി. പി. തിലോത്തമന്‍

()വാട്ടര്‍ അതോറിറ്റിയുടെ ഹൈ ലെവല്‍ കമ്മിറ്റി അവസാനമായി ചേര്‍ന്ന് അംഗീകരിച്ച ചേര്‍ത്തല മണ്ഡലത്തിലെ ജോലികള്‍ സംബന്ധിച്ച ലിസ്റും ലഭ്യമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വാട്ടര്‍ അതോറിറ്റിയുടെ ഹൈ ലെവല്‍ കമ്മിറ്റി അംഗീകരിച്ചു നടപ്പിലാക്കിയ ചേര്‍ത്തല മണ്ഡലത്തിലെ ജോലികളുടെ വിശദവിവരം, ചെലവഴിച്ച തുക എന്നിവ വ്യക്തമാക്കുമോ?

4012

ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()‘ഒരു പഞ്ചായത്തില്‍ ഒരു കുളം’ പദ്ധതിപ്രകാരം സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലായി എത്ര കുളം നിര്‍മ്മിച്ചിട്ടുണ്ട്; ഈ പദ്ധതി ഏത് ഘട്ടത്തിലാണ് എന്നത് സംബന്ധിച്ച് വിശദാംശം നല്‍കുമോ;

(ബി)ഈ വര്‍ഷംതന്നെ എല്ലാ പഞ്ചായത്തുകളിലും കുളം നിര്‍മ്മിച്ച് നല്‍കുമോ;

(സി)പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന കുളങ്ങള്‍ എപ്രകാരം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; ഇവയുടെ നിയന്ത്രണം ആരുടെ മേല്‍നോട്ടത്തിലായിരിക്കും?

4013

പുനൂര്‍പുഴയുടെ സംരക്ഷണം

ശ്രീ. .കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പണ്ടാരപ്പറമ്പത്ത് തെക്കുഭാഗത്ത് പൂനൂര്‍പുഴയുടെ വശം കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതില്‍ എന്തു നടപടികള്‍ സ്വീകരിച്ചെന്ന് അറിയിക്കാമോ?

4014

അങ്കമാലി മണ്ഡലത്തിലെ കുളം/ചിറ കെട്ടി സംരക്ഷിക്കുന്ന പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()ഒരു പഞ്ചായത്തില്‍ ഒരു കുളം/ചിറ കെട്ടി സംരക്ഷിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അങ്കമാലി നിയോജകമണ്ഡലത്തില്‍ നിന്ന് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ള കുളങ്ങളും/ചിറകളും ഏതെല്ലാമെന്ന് വിശദമാക്കാമോ?

4015

തലശ്ശേരിയിലെ പട്ടര്‍വയല്‍ കുടിവെള്ള പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി അസംബ്ളി മണ്ഡലത്തിലെ ചൊക്ളി ടൌണില്‍ സ്ഥിതി ചെയ്യുന്ന പട്ടര്‍വയല്‍ കുടിവെള്ള പദ്ധതിയില്‍ നവീകരണ പ്രവൃത്തി നടത്തണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്‍മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ;

(സി)പ്രസ്തുത പ്രവൃത്തിക്കായി ഈ സാമ്പത്തിക വര്‍ഷം എന്തു തുക നീക്കിവെച്ചെന്ന് വെളിപ്പെടുത്താമോ ?

4016

ചീക്കോട് കുടിവെള്ള പദ്ധതി’

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

()മലപ്പുറം ജില്ലയിലെ ‘ചീക്കോട് കുടിവെള്ള പദ്ധതി’യുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;

(ബി)ഇതിന്റെ ഏതെല്ലാം പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തിയായിട്ടുള്ളത്;

(സി)ഇനിയും ഏതെങ്കിലും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകാനുണ്ടോ; വിശദമാക്കുമോ;

(ഡി)ട്രീറ്റ്മെന്റ് പ്ളാന്റിന്റെ പണി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇവ എന്ന് പൂര്‍ത്തിയാക്കുവാന്‍ കഴിയും;

()ഓരോ പ്രവൃത്തിയിലും കരാറുകാര്‍ ഇതിനകം പൂര്‍ത്തിയാക്കിയ ജോലികള്‍ ഏതെല്ലാമെന്നും, ബാക്കിയുള്ളവയുടെ പണി എന്ന് ആരംഭിക്കുമെന്നും അറിയിക്കുമോ;

(എഫ്)പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;

(ജി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ഉന്നതതലയോഗം വിളിച്ചുകൂട്ടുന്ന കാര്യം പരിഗണിക്കുമോ ?

4017

കല്ലുവാതുക്കല്‍ ആടുതല പാലത്തിന് സമീപം ചെക്ക് ഡാം

ശ്രീ. ജി.എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ ആടുതല പാലത്തിന് സമീപം ചെക്ക് ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ;

(ബി)ചെക്ക് ഡാം നിര്‍മ്മിക്കാത്തപക്ഷം പരിസ്ഥിതിക്കും നിലവിലുള്ള കുടിവെള്ള പദ്ധതിക്കും പാലത്തിനും ദോഷം സംഭവിക്കാന്‍ സാധ്യതയുള്ളതായി ശ്രദ്ധിക്കപ്പെട്ടിരുന്നോ;

(സി)ചെക്ക് ഡാം നിര്‍മ്മിക്കുന്നതിലേക്ക് ലഭിച്ച അപേക്ഷയിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ?

4018

കൈനൂര്‍ ചിറയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ്

ശ്രീ. എം. പി. വിന്‍സെന്റ്

()തൃശ്ശൂര്‍ ജില്ലയിലെ നടത്തറ ഗ്രാമപഞ്ചായത്തിലെ കൈനൂര്‍ ചിറയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്;

(ബി)ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)സര്‍ക്കാര്‍ കണക്കുപ്രകാരം പ്രസ്തുത സ്ഥലത്ത് ഒഴുക്കില്‍പ്പെട്ട് എത്രപേര്‍ മരിച്ചിട്ടുണ്ട്?

4019

വൈപ്പിനിലെ മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

()മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന വൈപ്പിന്‍ മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഈ സര്‍ക്കാര്‍ വന്നതിനുശേഷം അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)കായലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ കല്‍ച്ചിറ കെട്ടുന്നതിനും തോടുകളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും വൈപ്പിന്‍ മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികളാണ് അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി നല്‍കുവാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ; ഇല്ലെങ്കില്‍, അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ?

4020

കുറ്റ്യാടി ജലസേചന പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കുറ്റ്യാടി ജലസേചന പദ്ധതി കനാലിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് മുന്‍ സര്‍ക്കാര്‍ എത്ര തുക അനുവദിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ എത്ര തുകയാണ് ചെലവഴിച്ചത്;

(സി)കനാല്‍ നവീകരണ പ്രവൃത്തികള്‍ക്ക് ഈ സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ തുക അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4021

കാസര്‍ഗോഡ് ജില്ലയില്‍ പ്രോജക്ട് ഡിവിഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയ്ക്കായി നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ ഒരു പ്രോജക്ട് ഡിവിഷന്‍ ഇല്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഒന്നില്‍കൂടുതല്‍ പ്രോജക്ട് ഡിവിഷനുകളുള്ള ജില്ല ഏതൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന കാസര്‍ഗോഡ് കൂടുതല്‍ പ്രോജക്ടുകള്‍ തയ്യാറാക്കി അനുമതി ലഭിക്കുന്നതിനും അനുവദിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും പ്രവൃത്തികള്‍ കാര്യക്ഷമമാക്കുന്നതിനുമായി ജില്ലയ്ക്ക് ഒരു പ്രോജക്ട് ഡിവിഷന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

4022

റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍

ശ്രീ. രാജു എബ്രഹാം

()റാന്നി നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന ഏതൊക്കെ കുടിവെള്ള പദ്ധതികളാണ് എസ്. എല്‍. . സി. യുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പെരുനാട്-അത്തിക്കയം- എഴുമറ്റൂര്‍ പദ്ധതികള്‍ക്ക് ഡീറ്റെയില്‍ഡ് എഞ്ചിനീയറിംഗ് റിപ്പോര്‍ട്ട് പ്രകാരം എത്ര കോടി രൂപ വീതം വേണ്ടിവരുമെന്ന് അറിയിക്കുമോ;

(സി)അയിരൂര്‍ പദ്ധതിക്ക് എത്ര രൂപയുടെ എസ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്; ഏറ്റവുമൊടുവില്‍ ചേര്‍ന്ന എസ്. എല്‍. . സി.യില്‍ ഏതൊക്കെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് പദ്ധതിയുടെ പേരും തുകയും സഹിതം വ്യക്തമാക്കുമോ?

4023

കോഴിക്കോട് കൂളിമാട്ട് കുടിവെള്ളപദ്ധതി

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് ജില്ലയിലെ കൂളിമാട്ട് കേരള വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യും മുമ്പ് അതിന്റെ കിണര്‍ തകര്‍ന്ന് പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കിണര്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സാധിക്കുമോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;

(ഡി)പ്രസ്തുത കുടിവെള്ള പദ്ധതിക്ക് വേണ്ടി എത്ര തുകയാണ് ചെലവഴിച്ചത്;

()വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത പദ്ധതി പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

4024

പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ കുടിവെള്ള പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

()പട്ടികജാതി പട്ടികവര്‍ഗ്ഗകോളനി, ലക്ഷംവീട് കോളനി എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണത്തിന് പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ;

(ബി)ഈ സാമ്പത്തികവര്‍ഷം പുതുതായി എത്ര വീടുകള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് എവിടെയെല്ലാമാണെന്ന് വ്യക്തമാക്കുമോ?

4025

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ്

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

()മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 140 അടിയായി വര്‍ദ്ധിപ്പിച്ചാല്‍ എത്ര ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും;

(ബി)പ്രസ്തുത പ്രദേശത്തെ വനഭൂമിയില്‍ ആദിവാസികള്‍ വസിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അവരുടെ ജീവിതത്തെ അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിപ്പിക്കുന്നത് ബാധിക്കുമോ;

(സി)വന്യമൃഗങ്ങളുടെ ആവാസത്തെ ഇത് എങ്ങിനെ ബാധിക്കുമെന്ന് വ്യക്തമാക്കാമോ;

(ഡി)ജലനിരപ്പ് വര്‍ദ്ധിപ്പിക്കുന്നത് വനനശീകരണത്തിനിടയാക്കുമെന്നും ആദിവാസി-വന്യജീവി ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതികളില്‍ സമര്‍ത്ഥിച്ചിട്ടുണ്ടോ?

4026

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ്

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

()മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 140 അടിയായി വര്‍ദ്ധിപ്പിച്ചാല്‍ എത്ര ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും;

(ബി)പ്രസ്തുത പ്രദേശത്തെ വനഭൂമിയില്‍ ആദിവാസികള്‍ വസിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അവരുടെ ജീവിതത്തെ അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിപ്പിക്കുന്നത് ബാധിക്കുമോ;

(സി)വന്യമൃഗങ്ങളുടെ ആവാസത്തെ ഇത് എങ്ങിനെ ബാധിക്കുമെന്ന് വ്യക്തമാക്കാമോ;

(ഡി)ജലനിരപ്പ് വര്‍ദ്ധിപ്പിക്കുന്നത് വനനശീകരണത്തിനിടയാക്കുമെന്നും ആദിവാസി-വന്യജീവി ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതികളില്‍ സമര്‍ത്ഥിച്ചിട്ടുണ്ടോ?

4027

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ്

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

()മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 140 അടിയായി വര്‍ദ്ധിപ്പിച്ചാല്‍ എത്ര ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും;

(ബി)പ്രസ്തുത പ്രദേശത്തെ വനഭൂമിയില്‍ ആദിവാസികള്‍ വസിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അവരുടെ ജീവിതത്തെ അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിപ്പിക്കുന്നത് ബാധിക്കുമോ;

(സി)വന്യമൃഗങ്ങളുടെ ആവാസത്തെ ഇത് എങ്ങിനെ ബാധിക്കുമെന്ന് വ്യക്തമാക്കാമോ;

(ഡി)ജലനിരപ്പ് വര്‍ദ്ധിപ്പിക്കുന്നത് വനനശീകരണത്തിനിടയാക്കുമെന്നും ആദിവാസി-വന്യജീവി ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതികളില്‍ സമര്‍ത്ഥിച്ചിട്ടുണ്ടോ?

4028

കാളിപ്പാറ കുടിവെളള പദ്ധതി

ശ്രീ..റ്റി.ജോര്‍ജ്

കാളിപ്പാറ കുടിവെളള പദ്ധതിയുടെ ഉത്ഘാടനം എന്നത്തേയ്ക്കു നടപ്പാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?

4029

മുല്ലപ്പെരിയാര്‍ പരിസ്ഥിതി പഠന റിപ്പോര്‍ട്ട്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുവേണ്ടിയുള്ള പരിസ്ഥിതി പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാണോ; റിപ്പോര്‍ട്ടിലെ വിശദാംശം വ്യക്തമാക്കുമോ?

4030

തലശ്ശേരി വടക്കുമ്പാട് ഉമ്മന്‍ചിറ അണക്കെട്ടിന്റെ നിര്‍മ്മാണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി വടക്കുമ്പാട് ഉമ്മന്‍ചിറ അണക്കെട്ടിന്റെ നിര്‍മ്മാണം സംബന്ധിച്ച് നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിനായി ബഡ്ജറ്റില്‍ എന്തു തുക നീക്കിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ;

(ഡി)പ്രസ്തുത പദ്ധതിക്ക് ഡിസൈന്‍ അപ്രൂവല്‍, സാങ്കേതികാനുമതി എന്നിവ നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് വ്യക്തമാക്കാമോ;

()പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.