UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4194

സമ്പൂര്‍ണ്ണ പദ്ധതി

ശ്രീ. വി.ഡി. സതീശന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' കെ. മുരളീധരന്‍

'' പി.. മാധവന്‍

()സമ്പൂര്‍ണ്ണ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഈ പദ്ധതി വഴി എന്തെല്ലാം വിവരങ്ങളാണ് ലഭിക്കുന്നത്;

(സി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്;

(ഡി)ഈ പദ്ധതി അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുമോ?

4195

സ്കൂളുകളില്‍ ധാര്‍മ്മികസേന

ശ്രീ. വി. ഡി. സതീശന്‍

,, പാലോട് രവി

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

()സ്കൂളുകളില്‍ ധാര്‍മ്മിക സേന രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ധാര്‍മ്മിക സേനയുടെ ഘടനയും ഉദ്ദേശ്യ ലക്ഷ്യങ്ങളും എന്തൊക്കെയാണ്; ഇതിനായി എന്തെല്ലാം നടപടികള്‍ ഇതിനോടകം എടുത്തിട്ടുണ്ട്?

4196

സ്മാര്‍ട്ട് ക്ളാസ്സ് മുറികള്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, വി.പി. സജീന്ദ്രന്‍

,, പി.സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

()ക്ളാസ്സ് മുറികള്‍ സ്മാര്‍ട്ട് ക്ളാസ്സ് മുറികളാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി)സ്കൂളുകള്‍ക്ക് ലാപ്ടോപ് നല്‍കുന്ന നടപടികള്‍ എത്രത്തോളമായെന്ന് വ്യക്തമാക്കുമോ;

(സി)പാഠപുസ്തകങ്ങള്‍ക്ക് ബദലായി ചെറിയ കമ്പ്യൂട്ടറുകള്‍ നല്‍കുന്ന കാര്യം ആലോചിക്കുമോ?

4197

സ്കൂള്‍ അദ്ധ്യാപകരുടെ സാങ്കേതിക മികവ്

ശ്രീ.എന്‍.. നെല്ലിക്കുന്ന്

() സ്കൂള്‍ അദ്ധ്യാപകരുടെ സാങ്കേതിക മികവ് വിലയിരുത്തിയിരുന്നോ ; എങ്കില്‍ തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ ;

(ബി)നിലവിലുള്ള അദ്ധ്യാപകരുടെ സാങ്കേതിക മികവ് ഉയര്‍ത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)എല്ലാ അദ്ധ്യാപകര്‍ക്കും നിര്‍ബന്ധിത കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി)അദ്ധ്യാപകരുടെ തുടര്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമോ ?

4198

സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയ കുട്ടികള്

ശ്രീ. എം. എ വാഹീദ്

()സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ ഈ വര്‍ഷം വര്‍ദ്ധനവ് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കുട്ടികളുടെ കണക്കെടുപ്പിന് ബയോമെട്രിക് സംവിധാനം ഈ വര്‍ഷം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്ന് ഈ സംവിധാനം ഏര്‍പ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4199

വിവിധ സ്കോളര്‍ഷിപ്പുകള്‍

ശ്രീ. . . അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് എല്‍.എസ്.എസ്. (4-ാം ക്ളാസ്), യു.എസ്.എസ്. (7-ാം ക്ളാസ്) സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം നേടുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പ് തുക എത്രയാണ് ; വ്യക്തമാക്കുമോ ;

(ബി)നാമമാത്രമായ ഈ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി).ബി.സി, മൈനോറിറ്റി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈമറിതലം മുതല്‍ എസ്.എസ്.എല്‍.സി. വരെ എത്ര രൂപയാണ് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നത് ;

(ഡി)എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് എത്ര രൂപയാണ് സ്റൈപ്പെന്റ് നല്‍കുന്നത് ;

()ഈ തുകകളിലെ അന്തരം ഒഴിവാക്കുന്നതിന് തുകകള്‍ വര്‍ദ്ധിപ്പിച്ച് ഏകീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4200

എസ്.എസ്.എല്‍.സി ബുക്കിലെ പേരും, ജനനതീയതിയും ശരിയാക്കല്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()എസ്.എസ്.എല്‍.സി ബുക്കിലെ പേരും, ജനനതീയതിയും തിരുത്തുന്നതില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ.

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;

(സി)പ്രസ്തുത ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അതാത് ജില്ലകളില്‍ അദാലത്ത് നടത്തുന്ന കാര്യം ആലോചനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ?

4201

സംസ്ഥാനത്തെ സ്കൂളുകളില്‍ മാതൃഭാഷാ നിര്‍ബന്ധമാക്കാന്‍ നടപടി

ശ്രീ. വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

()സംസ്ഥാനത്തെ സ്കൂളുകളില്‍ മാതൃഭാഷ നിര്‍ബന്ധമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

(ബി)അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഭാഷ പഠിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

4202

സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' കെ. ശിവദാസന്‍നായര്‍

'' സണ്ണിജോസഫ്

'' റ്റി. എന്‍. പ്രതാപന്‍

()സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഓണ്‍ലൈനിലൂടെ പരിശോധിക്കാനുള്ള എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ;

(ബി)ഇല്ലെങ്കില്‍ ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമോ ;

(സി)ഏതെല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് പരിശോധിക്കാന്‍ സാധിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഈ സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് വിശദമാക്കുമോ ?

4203

പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്ളസ്റര്‍ ഓഫീസുകള്‍

ശ്രീ. ഹൈബി ഈഡന്‍

,, ബെന്നി ബഹനാന്‍

,, .പി.അബ്ദുളളക്കുട്ടി

,, ഷാഫി പറമ്പില്‍

()പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്ളസ്റര്‍ ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ക്ളസ്റര്‍ ഓഫീസുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം പദ്ധതി പ്രകാരമുളള ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം ഓഫീസുകള്‍ ആരംഭിക്കുന്നത്; വിശദമാക്കാമോ?

4204

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്റുഡന്റ് കൌണ്‍സിലര്‍മാരുടെ സേവനം

ശ്രീ.കെ.രാജു

()എല്ലാ സര്‍ക്കാര്‍/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും

പ്രത്യേകം സ്റുഡന്റ് കൌണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

(ബി)നിലവിലുളള അധ്യാപകര്‍ക്ക് പരിശീലനം നല്‍കി അവരെ കൌണ്‍സിലര്‍ ആക്കുന്നത് പ്രായോഗികമാണെന്ന് കരുതുന്നുണ്ടോ ;

(സി)ഇല്ലെങ്കില്‍ ആയതിലേക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

4205

സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്ന പദ്ധതി

ശ്രീ. കെ. കെ. നാരായണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, റ്റി. വി. രാജേഷ്

,, കെ. വി വിജയദാസ്

()2011-12 ലെ ബഡ്ജറ്റില്‍ പറഞ്ഞിരുന്ന 14 വയസ്സുവരെയുളള സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്ന പദ്ധതി ആ വര്‍ഷം എത്രമാത്രം നടപ്പിലാക്കാന്‍ സാധിച്ചു എന്ന് പറയാമോ; ഭരണാനുമതി നല്‍കിക്കൊണ്ടുളള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഇതിലേയ്ക്കായി എത്ര തുക ആവശ്യമുണ്ട്; ഇതുവരെ ചെലവാക്കിയതെത്ര എന്ന് അറിയിക്കാമോ;

(സി)ഈ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

4206

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍

ശ്രീ..പ്രദീപ് കുമാര്‍

()കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ 2011-2013 വര്‍ഷം ഹയര്‍സെക്കണ്ടറി കോഴ്സിന് ഒന്നും രണ്ടും വര്‍ഷങ്ങളില്‍ യഥാക്രമം എത്ര വിദ്യാര്‍ത്ഥികള്‍ രജിസ്റര്‍ ചെയ്ത് പഠിക്കുന്നു എന്ന് വ്യക്തമാക്കാമോ;

(ബി)ഓപ്പണ്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്ബുക്ക് വില അടക്കുന്നതിന് നിലവിലുണ്ടായിരുന്ന ചെലാന്‍ സംവിധാനം പിന്‍വലിച്ച് ഡി.ഡി. സംവിധാനം ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍ ഇതിനുളള കാരണം വ്യക്തമാക്കുമോ;

(സി)ചെലാന്‍ സംവിധാനത്തിലും, ഡി.ഡി. സംവിധാനത്തിലും പുസ്തക വില അടക്കുന്നതിന് ഒരു വിദ്യാര്‍ത്ഥിക്ക് ബാങ്ക് കമ്മീഷന്‍ ഇനത്തില്‍ യഥാക്രമം എത്ര രൂപ വീതം ചെലവു വരുമെന്ന് അറിയിക്കുമോ;

(ഡി)വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ബാധ്യത കുറക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമോ?

4207

കേരളാ സ്റേറ്റ് ഓപ്പണ്‍ സ്കൂളിന്റെ ആസ്ഥാനം

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കേരളാ സ്റേറ്റ് ഓപ്പണ്‍ സ്കൂളിന്റെ ആസ്ഥാനം മലബാര്‍ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബീ)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4208

കേരള സ്റേറ്റ് ഓപ്പണ്‍ സ്ക്കൂളിന്റെ പുന:സംഘടന

ശ്രീ. വി.ശിവന്‍കുട്ടി

()കേരള സ്റേറ്റ് ഓപ്പണ്‍ സ്ക്കൂളിനെ പുന:സംഘടിപ്പിച്ച് സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ്ലോങ് എഡ്യൂക്കേഷന്‍ (സ്കോള്‍, കേരള) എന്ന പേരില്‍ ട്രാവന്‍കൂര്‍-കൊച്ചിന്‍ ലിറ്ററസി ആന്റ് സയന്റിഫിക് സൊസൈറ്റീസ് ആക്ട് പ്രകാരം തിരുവനന്തപുരം ആസ്ഥാനമായി രജിസ്റര്‍ ചെയ്യാന്‍ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്ക്കരിച്ച് മലബാര്‍-ട്രാവന്‍കൂര്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റര്‍ ചെയ്യാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ?

4209

മാവേലിക്കര മണ്ഡലത്തില്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ സ്കൂളുകളെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലുള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ബി)മാവേലിക്കര മണ്ഡലത്തില്‍ സര്‍ക്കാര്‍ പരിഗണനയില്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുണ്ടോ ?

4210

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിലെ പഠന സഹായികള്‍

ശ്രീ..പ്രദീപ് കുമാര്‍

()കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ രജിസ്റര്‍ ചെയ്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠന സഹായികള്‍ തപാല്‍മാര്‍ഗ്ഗം മേല്‍വിലാസത്തില്‍ എത്തിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി ഫീസ് ഈടാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപ വീതമാണെന്നും, 2011-2012 സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ എത്ര രൂപ ലഭിച്ചെന്നും വെളിപ്പെടുത്താമോ;

(ബി)തപാല്‍ മാര്‍ഗ്ഗം സ്വയം പഠന സഹായികള്‍ അയച്ചുകൊടുക്കുന്ന സംവിധാനം നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഉണ്ടെങ്കില്‍ അതിനുളള കാരണം വിശദമാക്കാമോ?

(ഡി)സ്വയം പഠന സഹായികള്‍ തപാല്‍ മാര്‍ഗ്ഗം വിദ്യാര്‍ത്ഥികളുടെ മേല്‍ വിലാസത്തില്‍ എത്തിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൌകര്യ പ്രദമാണെന്നതിനാല്‍ ഈ രീതി കുറ്റമറ്റതാക്കി നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ ഈടാക്കിയ തപാല്‍ ചാര്‍ജ്ജ് മടക്കി നല്‍കുമോ?

4211

മലബാറില്‍ ഓപ്പണ്‍ സ്കൂളിന്റെ ഒരു മേഖലാ കേന്ദ്രം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചതും ജോലിയില്‍ തുടരുന്നതുമായ എത്ര ഡെപ്യൂട്ടേഷന്‍/കരാര്‍/ദിവസക്കൂലി ജീവനക്കാര്‍ ഓപ്പണ്‍ സ്കൂള്‍, എസ്..ആര്‍.ടി. എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്; വ്യക്തമാക്കുമോ;

(ബി)ഓപ്പണ്‍ സ്കൂളിന്റെ ഒരു മേഖലാ കേന്ദ്രം മലബാറില്‍ തുടങ്ങുന്ന നടപടി ഏതുഘട്ടത്തിലാണ്?

4212

സ്മാര്‍ട്ട് ക്ളാസ് മുറികള്‍

ശ്രീ. സി. ദിവാകരന്‍

()“സ്മാര്‍ട്ട് ക്ളാസ് മുറി”കളില്ലാത്ത എത്ര സ്കൂളുകളാണ് നിലവിലുള്ളത്;

(ബി)എല്ലാ സ്കൂളുകളിലും ഒരു മുറിയെങ്കിലും “സ്മാര്‍ട്ട് ക്ളാസ്” ആക്കാനുള്ള നടപടി സ്വീകരിക്കുമോ ?

4213

കോങ്ങാട് മണ്ഡലത്തിലെ സ്മാര്‍ട്ട് ക്ളാസ്മുറി പദ്ധതി

ശ്രീ. കെ.വി.വിജയദാസ്

()സംസ്ഥാനത്തെ മുഴുവന്‍ ക്ളാസ്സ് മുറികളും "സ്മാര്‍ട്ട് ക്ളാസ്'' മുറികളാക്കാന്‍ ഉദ്ദേശിക്കുന്നു എന്ന 2012-13-ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കോങ്ങാട് മണ്ഡലത്തിലെ ഏതെങ്കിലും സ്ക്കൂള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ ;

(ബി)ഈപദ്ധതിയ്ക്കായി സ്ക്കൂളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കുമോ;

(സി)ഇത് സംബന്ധിച്ച് എന്തെല്ലാം നടപടിക്രമങ്ങളാണ് സ്വീകരി ക്കേണ്ടതെന്ന് വ്യക്തമാക്കുമോ?

4214

ചടയമംഗലം മണ്ഡലത്തിലെ 'സ്മാര്‍ട്ട്' ക്ളാസ് റൂമുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം നിയോജക മണ്ഡലത്തില്‍ എത്ര സ്കൂളുകളിലാണ് 'സ്മാര്‍ട്ട്' ക്ളാസ് റൂമുകള്‍ അനുവദിച്ചിട്ടുള്ളത്; ഇവ ഏതെല്ലാം സ്കൂളുകളിലാണെന്ന് വ്യക്തമാക്കുമോ?

4215

അനാദായകരമായ സ്കൂളുകളിലെ അദ്ധ്യാപകര്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പുരുഷന്‍ കടലുണ്ടി

,, സാജു പോള്‍

()സംസ്ഥാനത്ത് അനാദായകരമെന്ന് വിലയിരുത്തിയ സ്കൂളുകളുടെ എണ്ണം ജില്ലാടിസ്ഥാനത്തിലുള്ള പട്ടിക ലഭ്യമാക്കുമോ;

(ബി)ഇത്തരം സ്കൂളുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ സ്കൂളുകളില്‍ നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് എന്ത് സൌകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)അനാദായകരമെന്ന് വിലയിരുത്തിയ സ്കൂളുകളിലെ അദ്ധ്യാപകരുടെ ജോലി നിലനിര്‍ത്തുന്നത് സംബന്ധിച്ച് എന്ത് തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ഡി)ഇത്തരം സ്കൂളുകളില്‍ ജോലി നഷ്ടപ്പെടുന്ന അദ്ധ്യാപകരുടെ എണ്ണം എത്രയാണ്?

4216

ആദായകരമല്ലാത്ത സ്കൂളുകളെ അടച്ചുപൂട്ടുന്നതിന് നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആദായകരമല്ലാത്ത സ്കൂളുകളെ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്നും ഏതൊക്കെയെന്നും വ്യക്തമാക്കാമോ;

(ബി)പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആദായകരമല്ലാത്ത സ്കൂളുകളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളെന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി)ആദായകരമല്ലാത്ത എന്നു വിശേഷിപ്പിച്ചിട്ടുള്ള സ്കൂളുകളെ അടച്ചുപൂട്ടുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)പ്രസ്തുത സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പാക്കേജുകള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അത്തരം പാക്കേജുകള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

4217

ആദായകരമല്ലാത്ത വിദ്യാലയങ്ങളിലെ നിയമനം

ശ്രീ. ജോസഫ് വാഴക്കന്‍

()വിദ്യാഭ്യാസ പാക്കേജ് നിലവില്‍ വന്നതിനുശേഷം ആദായകരമല്ലാത്ത വിദ്യാലയങ്ങളിലെ നിയമനം അംഗീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം;

(ബി)ഇതിന് എന്തെല്ലാം തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി)ഈ വിദ്യാലയങ്ങളിലെ നിയമനം അംഗീകരിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളുമോ?

4218

പാഠപുസ്തകങ്ങളുടെ അച്ചടി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()നടപ്പു അദ്ധ്യയന വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ എല്ലാതലങ്ങളിലേക്കുമുള്ള പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തീകരിച്ചുവോ;

(ബി)മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിലും മുന്‍കൂര്‍ വിതരണം ചെയ്യുന്നതിലും എത്രത്തോളം വിജയിക്കാന്‍ സാധിച്ചു; വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ സ്കൂളുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും ഏത് ഏജന്‍സിക്കാണ് നല്കിയത്; ഇത് എത്രത്തോളം ഫലപ്രദമായിരുന്നു; വിശദാംശങ്ങള്‍ നല്കുമോ?

4219

സമയബന്ധിത പാഠപുസ്തകവിതരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഈ വര്‍ഷത്തെ സ്കൂള്‍ പാഠപുസ്തക വിതരണം സമയ ബന്ധിതമായി ചെയ്യുന്നതിന് പ്രത്യേകമായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ;

(ബി)ഇതനുസരിച്ച് പാഠപുസ്തകവിതരണം കൃത്യമായി പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ആയതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കാമോ?

4220

അദ്ധ്യാപക പാക്കേജ് പുതിയ വ്യവസ്ഥകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()അദ്ധ്യാപക പാക്കേജുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവുകളുടെ/സര്‍ക്കുലറുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)അദ്ധ്യാപകേതര ജീവനക്കാരുടെ അംഗീകാരത്തിന് പാക്കേജില്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4221

അദ്ധ്യാപക പാക്കേജ്

ശ്രീ. .പി. ജയരാജന്‍

()സംസ്ഥാനത്തെ ഗവണ്‍മെന്റ് സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തിരുന്ന എത്ര അദ്ധ്യാപകരെയാണ് അദ്ധ്യാപക പാക്കേജ് മുഖേന അംഗീകരിച്ചതെന്നു വ്യക്തമാക്കുമോ;

(ബി)ഗവണ്‍മെന്റ് സ്കൂളുകളിലെ എത്ര അദ്ധ്യാപകര്‍ക്കും എയ്ഡഡ് സ്കൂളുകളിലെ എത്ര അദ്ധ്യാപകര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)അദ്ധ്യാപക പാക്കേജിലൂടെ നിയമന അംഗീകാരം ലഭിച്ച എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ ജില്ല, സ്കൂള്‍ എന്നിവ തരം തിരിച്ച് പേരു വിവരവും അവര്‍ പ്രസ്തുത സ്കൂളുകളില്‍ സര്‍വ്വീസില്‍ പ്രവേശിച്ച വര്‍ഷവും വ്യക്തമാക്കുമോ;

(ഡി)അദ്ധ്യാപക പാക്കേജിലൂടെ നിയമന അംഗീകാരം ലഭിച്ച അദ്ധ്യാപകരെല്ലാം ശമ്പളം വാങ്ങിതുടങ്ങി എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ;

()അദ്ധ്യാപക പാക്കേജിലൂടെ നിയമനാംഗീകാരം നല്‍കിയതിനു ശേഷം ഏതെല്ലാം എയ്ഡഡ് സ്കൂളുകളില്‍ പുതിയ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അത്തരത്തില്‍ സംസ്ഥാനത്ത് എത്ര അദ്ധ്യാപക നിയമനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

4222

അദ്ധ്യാപക ബാങ്കിലെ അദ്ധ്യാപകര്‍

ശ്രീ. പി.റ്റി.. റഹീം

()അദ്ധ്യാപക പാക്കേജ് അനുസരിച്ച് അദ്ധ്യാപക ബാങ്കില്‍ എത്ര പേരാണുളളത് ; വ്യക്തമാക്കാമോ ;

(ബി)ഓരോ വിഷയങ്ങളിലും എത്ര പേര്‍ വീതമാണുളളതെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ ?

4223

അന്ധവിദ്യാലയത്തിലെ ഹെഡ്മാസ്റര്‍ന്മാര്‍ക്കു വേണ്ട യോഗ്യത

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ അന്ധവിദ്യാലയങ്ങളിലെ ഹെഡ്മാസ്റര്‍മാര്‍ക്കു വേണ്ട യോഗ്യതകള്‍ എന്തെല്ലാമാണ് ; വ്യക്തമാക്കുമോ;

(ബി)നിലവിലുള്ള ഹെഡ്മാസ്റര്‍മാര്‍ ഓരോരുത്തരും നേടിയിരിക്കുന്ന യോഗ്യതകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)നിശ്ചിത യോഗ്യത ഇല്ലാത്ത ഹെഡ്മാസ്റര്‍മാരെ തല്‍സ്ഥാനത്തു നിന്നും നീക്കി യോഗ്യത ഉള്ളവരെ നിയമിക്കുമോ;

(ഡി)4.01.2012-ല്‍ പൊതുവിദ്യാഭ്യാസവകുപ്പു പുറത്തിറക്കിയ ജി.. (ആര്‍.റ്റി)/452012/.ഋറി നമ്പര്‍ ഉത്തരവ് നടപ്പാക്കത്തതിന്റെ കാരണം വ്യക്തമാക്കുമോ;

()പ്രസ്തുത ഉത്തരവു നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമോ;

(എഫ്)പ്രസ്തുത ഉത്തരവ് പ്രാബല്യത്തിലുണ്ടെങ്കില്‍ ആയതു നടപ്പാക്കുമോ?

4224

അന്ധന്മാരുടെ ക്ഷേമത്തിനായി സ്റാമ്പ് വില്പന

ശ്രീ. എം. പി. വിന്‍സെന്റ്

()അന്ധന്മാരുടെ ക്ഷേമത്തിനായി സ്കൂളുകള്‍ വഴി സ്റാമ്പ് വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)കേരള ഇന്‍സ്റിറ്റ്യൂഷന്‍ ഫോര്‍ ബ്ളൈന്‍ഡ് എന്ന സംഘടനയ്ക്ക് ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സ്റാമ്പ് വിതരണത്തിന് അനുമതി നല്‍കുന്നത് പരിഗണിക്കുമോ?

4225

അന്ധവിദ്യാലയങ്ങള്‍

ശ്രീ. വി. ശശി

()സംസ്ഥാനത്ത് എത്ര അന്ധവിദ്യാലയങ്ങള്‍ ഉണ്ട്; എവിടെയൊക്കെ; വിശദമാക്കുമോ;

(ബി)ഈ വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്കുവേണ്ട യോഗ്യതകള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)ഇവരുടെ നിയമന രീതി ഏതുരീതിയിലാണ്; വിശദമാക്കാമോ;

(ഡി)പ്രസ്തുത വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ സ്ഥലം മാറ്റം എങ്ങനെയാണ്; അതിനുളള മാനദണ്ഡം എന്താണ്; വ്യക്തമാക്കുമോ?

4226

ഒന്നാം ക്ളാസിലെ പ്രവേശനത്തിനുള്ള പ്രായം

ശ്രീ. എം. ഉമ്മര്‍

()ഒന്നാം ക്ളാസിലെ പ്രവേശന പ്രായം 6 വയസ്സാക്കുന്ന സാഹചര്യത്തില്‍ എല്ലാ വിദ്യാലയങ്ങളിലും പ്രീ-പ്രൈമറികള്‍ ആരംഭിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ എയ്ഡഡ് പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ശമ്പളം സര്‍ക്കാര്‍ നല്‍കുന്ന കാര്യം ആലോചിക്കുമോ;

(സി)പ്രീ-പ്രൈമറി വിഭാഗത്തിനായി പാഠപുസ്തകം, അധ്യാപകര്‍ക്ക് ഹാന്‍ബുക്ക് എന്നിവ തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ അവ ഉടന്‍ തയ്യാറാക്കി വിതരണം ചെയ്യാനാവശ്യമായ നിര്‍ദ്ദേശം നല്‍കുമോ?

4227

സ്കൂള്‍ മീറ്റില്‍ കുട്ടികളുടെ പങ്കാളിത്തം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാന സ്കൂള്‍ മീറ്റില്‍ കുട്ടികളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)രണ്ടു വര്‍ഷം മുമ്പ് വരെ 5000 ത്തോളം കുട്ടികള്‍ പങ്കെടുത്തിരുന്ന സ്കൂള്‍ മീറ്റില്‍ ഇത്തവണ 2600 കുട്ടികളാണ് മത്സരിക്കുവാനുണ്ടായിരുന്നത് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കുട്ടികളുടെ പങ്കാളിത്തം മീറ്റില്‍ കുറഞ്ഞു വരുന്നത് ഫലപ്രദമായി തടയാന്‍ നടപടി സ്വീകരിക്കുമോ ?

4228

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാല്‍ വിതരണം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, കെ. എം. ഷാജി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. ഉബൈദുളള

() സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് സ്കൂളുകള്‍ വഴി കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ ;

(ബി) ഇതിന്റെ ഭാഗമായി പാല്‍ നല്‍കുന്നുണ്ടോ ; എങ്കില്‍ എന്നുമുതലാണ് ഈ പദ്ധതി ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ ;

(സി) ഏത് ഏജന്‍സിയാണ് പാല്‍ നല്‍കുന്നത് ; പാല്‍ വില കുടിശ്ശികയായതിനാല്‍ പാല്‍ വിതരണം നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന പരാതി ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(ഡി) എങ്കില്‍ എന്നുമുതലാണ് കുടിശ്ശികയായതെന്നും, എന്തു തുക കുടിശ്ശികയുണ്ടെന്നും വ്യക്തമാക്കുമോ ?

4229

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി. . അഹമ്മദ് കബീര്‍

,, എന്‍. ഷംസുദ്ദീന്‍

,, പി. കെ. ബഷീര്‍

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികള്‍ക്ക് നല്‍കുന്ന പണത്തിന്റെ വിനിയോഗം നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനം എന്താണെന്ന് വിശദമാക്കുമോ ;

(ബി) ഏതൊക്കെ പദ്ധതികള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് പണം നല്‍കുന്നത് ;

(സി) ഈ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭിക്കുന്നുണ്ടോ ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ ?

4230

സ്കൂളുകളില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നതിനുള്ള നടപടികള്

ശ്രീ. പി. റ്റി. എ റഹീം

()സ്കൂളുകളില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ നടപടികള്‍ ഏതുവരെയെത്തി എന്ന് വിശദമാക്കുമോ;

(സി)150 ന് മുകളില്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ഒരു അദ്ധ്യാപകന്റെ അധിക തസ്തിക സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ എല്‍.പി. സ്കൂളുകളില്‍ ഇത്തരത്തിലുള്ള എത്ര തസ്തികകളാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നതെന്ന് വ്യക്തമാക്കുമോ;

()ഇങ്ങിനെ സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

4231

വിദ്യാഭ്യാസ അവകാശനിയം

ശ്രീ. ബാബു എം. പാലിശ്ശേരി

()കേന്ദ്രവിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് അണ്‍ എയിഡഡ് സ്കൂളുകളില്‍ സംവരണ പ്രകാരം അഡ്മിഷന്‍ നല്‍കുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുമോ;

(ബി)പ്രസ്തുത നടപടി സമീപമുള്ള പൊതുവിദ്യാലയങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)ഇതിന്‍മേലുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ?

4232

അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി

ശ്രീ. ബാബു എം. പാലിശ്ശേരി

അണ്‍ എയ്ഡഡ് സ്കൂളുകളുടെ അനുമതിക്കായി ലഭിച്ച അപേക്ഷകളുടെ വിശദാംശം ലഭ്യമാക്കുമോ?

4233

പുതിയ വിദ്യാലയങ്ങള്‍

ശ്രീ. പാലോട് രവി

,, പി.സി വിഷ്ണുനാഥ്

,, .പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്ത് പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ;

(ബി)സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍ ഏതെല്ലാം സ്കൂളുകള്‍ക്കാണ് അംഗീകാരം നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4234

വയനാട്ടിലെ ആദിവാസിക്കുട്ടികളുടെ സ്കൂള്‍ തലത്തിലുള്ള കൊഴിഞ്ഞുപോക്ക്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട്ടിലെ ആദിവാസികുട്ടികളുടെ ഇടയിലുള്ള പഠനവിമുഖത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)വയനാട്ടിലെ എല്‍.പി.എസ്., യു.പി.എസ്., ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ഈ അദ്ധ്യയന വര്‍ഷം രജിസ്റര്‍ ചെയ്തിരിക്കുന്ന ആദിവാസിക്കുട്ടികളുടെ കണക്ക് ലഭ്യമാക്കുമോ ;

(സി)കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ നിന്നും ആയത് എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു വ്യക്തമാക്കുമോ ;

(ഡി)ജില്ലയിലെ ആദിവാസിക്കുട്ടികളുടെ സ്കൂള്‍തലത്തിലുള്ള കൊഴിഞ്ഞ്പോക്ക് തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ ?

4235

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട അധ്യാപക-അനധ്യാപക ജീവനക്കാര്‍

ശ്രീ. ..അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ എത്ര ;

(ബി)ഇവരുടെ ജില്ല തിരിച്ചുളള പേരു വിവരം ലഭ്യമാക്കുമോ ?

4236

വിദ്യാഭ്യാസ അവകാശനിയമവും കെ..ആര്‍.ഭേദഗതിയും

ശ്രീ.എം..വാഹീദ്

()വിദ്യഭ്യാസ പാക്കേജ് നടപ്പാക്കിയതു വഴി എത്ര അധ്യാപകര്‍ക്ക് നിമനാംഗീകാരം ലഭിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി)ഇപ്പോള്‍ നിലനില്‍ക്കുന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തതനുസരിച്ചാണോ എന്ന് വ്യക്തമാക്കുമോ;

(സി)വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോള്‍ അതനുസരിച്ച് കെ..ആറില്‍ വരുത്തേണ്ട ഭേദഗതികള്‍ വരുത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ; എന്നത്തേക്ക് ഇത് പൂര്‍ണ്ണമായും നടപ്പാക്കാനാകും എന്ന് വ്യക്തമാക്കുമോ?

4237

ശമ്പളസ്കെയില്‍ പ്രൊട്ടക്ട് ചെയ്ത് നല്‍കുന്നതിന് നടപടി

ശ്രീ. മോന്‍സ് ജോസഫ്

()വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട്ട്ടൈം എല്‍.പി.എസ്..-യില്‍ നിന്നും പാര്‍ട്ട്ടൈം എച്ച്.എസ്.. ആയി നിയമനം ലഭിച്ച അദ്ധ്യാപകന് നിലവിലുണ്ടായിരുന്ന ശമ്പളസ്കെയില്‍ പ്രൊട്ടക്ട് ചെയ്ത് നല്‍കാന്‍ വ്യവസ്ഥയുണ്ടോ ; വിശദാംശം ലഭ്യമാക്കാമോ ;

(ബി)ശമ്പള പ്രൊട്ടക്ഷന്‍ വ്യവസ്ഥ സര്‍ക്കാര്‍ റദ്ദ് ചെയ്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ ഗവണ്‍മെന്റ് ഉത്തരവ് ലഭ്യമാക്കാമോ ?

4238

വിദ്യാര്‍ത്ഥികളുടെ കുറവുമൂലം ജോലി നഷ്ടപ്പെട്ട അദ്ധ്യാപകര്

ശ്രീമതി കെ.എസ്. സലീഖ

()വിദ്യാര്‍ത്ഥികളുടെ കുറവുമൂലം ജോലി നഷ്ടപ്പെട്ട എത്ര അദ്ധ്യാപകരാണ് സംസ്ഥാനത്തുള്ളത്; സര്‍ക്കാര്‍, എയ്ഡഡ് എന്നിങ്ങനെ തരംതിരിച്ച് വ്യക്തമാക്കുമോ;

(ബി)അദ്ധ്യാപക പാക്കേജിന്റെ ഭാഗമായി ഇത്തരം അദ്ധ്യാപകരെ എപ്രകാരം ഉപയോഗിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)എസ്.എസ്..യ്ക്കുകീഴില്‍ എത്ര ക്ളസ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ തസ്തികയാണ് സൃഷ്ടിച്ചത്; ക്ളസ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത എപ്രകാരമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്;

(ഡി)ഇപ്രകാരം സൃഷ്ടിക്കപ്പെട്ടിട്ടുള്ള കോ-ഓര്‍ഡിനേറ്റര്‍മാരുടെ തസ്തികയിലേക്കാണോ ഡിവിഷന്‍ പോയതുമൂലം ജോലി നഷ്ടപ്പെട്ട അദ്ധ്യാപകരെ നിയമിക്കുന്നത് എന്ന് വിശദമാക്കുമോ?

4239

നെറ്റ് പാസ്സായ അദ്ധ്യാപകര്‍ക്ക് പ്രൊമോഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അദ്ധ്യാപക നിയമനങ്ങളിലെല്ലാം നിശ്ചിത ശതമാനം സീറ്റുകള്‍ സര്‍വ്വീസ് ക്വാട്ടയായി കണക്കാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)നെറ്റ് പാസ്സായ സര്‍വ്വീസിലുള്ള അദ്ധ്യാപകര്‍ക്ക് യോഗ്യതയ്ക്കനുസരിച്ച് പ്രൊമോഷന്‍ നല്‍കുന്നതിന് ക്വാട്ട നിശ്ചയിച്ചിട്ടുണ്ടോ; ഇവരുടെ യോഗ്യതയ്ക്കനുസരിച്ച് എവിടെയാണ് പ്രൊമോഷന്‍ നിയമനം നല്‍കേണ്ടത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി)നെറ്റ് പാസ്സായി സര്‍വ്വീസിലുള്ളവര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതിന് വ്യവസ്ഥയില്ലെങ്കില്‍ ആയത് കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

4240

സ്കൂളുകളില്‍ ചേരാത്തതും ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയതുമായ കുട്ടികള്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തില്‍ വന്നിട്ടും സ്കൂളുകളില്‍ ചേരാത്തവരും ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയവരുമായ കുട്ടികളെ കണ്ടെത്താന്‍ എന്തൊക്കെ ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്; വിശദവിവരം ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.