UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4415

സുഗമമായ ഭക്ഷ്യധാന്യ നീക്കം

ശ്രീ. സി.പി. മുഹമ്മദ്

,, ജോസഫ് വാഴക്കന്‍

,, .സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()ഭക്ഷ്യധാന്യ നീക്കം സുഗമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി)എഫ്.സി.ഐ സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍, അംഗീകൃത റേഷന്‍ മൊത്ത വിതരണക്കാരുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ;

(സി)എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ?

4416

പ്രാദേശിക ഭക്ഷ്യ ഉപദേശക വിജിലന്‍സ് കമ്മിറ്റികള്‍

ശ്രീ. സി. കൃഷ്ണന്‍

ശ്രീമതി കെ.എസ്. സലീഖ

'' പി. അയിഷാ പോറ്റി

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()പ്രാദേശിക ഭക്ഷ്യ ഉപദേശക വിജിലന്‍സ് കമ്മിറ്റികളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, ഘടന എന്നിവ വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സമിതികള്‍ രൂപീകരിക്കുമെന്ന് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(സി)ഇത് സംസ്ഥാനത്ത് എവിടെയെങ്കിലും നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

4417

റേഷന്‍-വിഹിത ലഭ്യതയും വിതരണവും

ശ്രീ. ബെന്നി ബെഹനാന്‍

,, .പി.അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

,, .സി ബാലകൃഷ്ണന്‍

()റേഷന്‍ സാധനങ്ങളുടെ കേന്ദ്ര വിഹിതം ലഭിക്കുന്നതിനും വിതരണം സുഗമമാക്കുന്നതിനും കേന്ദ്ര സര്‍ക്കാരിനോട് എന്തെല്ലാം ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്;

(ബി)ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തെല്ലാം ഉറപ്പാണ് ലഭിച്ചിട്ടുള്ളത്;

(സി)എഫ്.സി.ഐ മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നുണ്ട്?

4418

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ മണ്ണെണ്ണ

ശ്രീ. ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

,, ബെന്നി ബെഹനാന്‍

()സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്യാന്‍ എന്തെല്ലാം സംവിധാനമാണ് ഒരുക്കിയിട്ടുളളത്;

(ബി)വൈദ്യുതി കണക്ഷന്‍ ഉളളവര്‍ക്കും ഇല്ലാത്തവര്‍ക്കും മണ്ണെണ്ണ വിതരണം ഉറപ്പാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നിലവില്‍ നല്കുന്ന മണ്ണെണ്ണയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

4419

മണ്ണെണ്ണ സബ്സിഡിയ്ക്ക് ബാങ്ക് അക്കൌണ്ട് തുടങ്ങണമെന്ന ഉത്തരവ്

ശ്രീ. .കെ. ശശീന്ദ്രന്‍

'' തോമസ് ചാണ്ടി

()സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)മണ്ണെണ്ണ സബ്സിഡി ബാങ്ക് മുഖേന കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കാന്‍ കാര്‍ഡ് ഉടമകള്‍ ബാങ്കില്‍ അക്കൌണ്ട് തുടങ്ങണമെന്ന് ഉത്തരവ് നല്‍കിയിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഇത് നടപ്പാക്കുന്നതിലെ പ്രായോഗിക വിഷമം കണക്കിലെടുത്ത് പ്രസ്തുത ഉത്തരവ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്താമോ?

4420

റേഷന്‍കടകള്‍വഴി ഭക്ഷ്യവസ്തുക്കളുടെ വിതരണം

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

()സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി പലപ്പോഴും ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)റേഷന്‍ കടകള്‍ വഴി ഭക്ഷ്യവസ്തുക്കള്‍ സുലഭമായി ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)റേഷന്‍ കടകള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ?

4421

നെല്ല് സംഭരണത്തിന്റെ കുടിശ്ശിക

ശ്രീ. മോന്‍സ് ജോസഫ്

()നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള നെല്ല് സംഭരണത്തിന്റെ കുടിശ്ശിക തുക അനുവദിച്ച് നല്‍കിയിട്ടുണ്ടോ;

(ബി)ഏക്കര്‍ ഒന്നിന് എത്ര രൂപയാണ് ഉല്‍പ്പാദനബോണസ് ആയി നല്‍കുന്നത്;

(സി)നെല്ല് സംഭരണ തുക കിട്ടാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് നടപടിയാണ് ഇതുവരെ സ്വീകരിച്ചിരിക്കുന്നത്;

(ഡി)നെല്ല് സംഭരണ കുടിശ്ശിക ഉണ്ടാകുവാനുള്ള ഭരണപരവും സാങ്കേതികവുമായ കാരണങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

4422

നെല്ലിന്റെ സംഭരണം

ശ്രീ. രാജു എബ്രഹാം

()സംസ്ഥാനത്തെ നെല്‍കര്‍ഷകരില്‍ നിന്നും 2011 ഏപ്രില്‍ മുതല്‍ നാളിതുവരെ എത്ര ടണ്‍ നെല്ല് സംഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്;

(ബി)നെല്ല് സംഭരണത്തിനായി എത്രകോടി രൂപ കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചു എന്നും കേന്ദ്ര സഹായമായി എത്രരൂപ അനുവദിച്ചു എന്നും വിശദമാക്കുമോ?

4423

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം

ശ്രീ. എം. ചന്ദ്രന്‍

()കഴിഞ്ഞ രണ്ടാം വിളയ്ക്ക് പാലക്കാട് ജില്ലയില്‍ നിന്ന് എത്ര രൂപയ്ക്കുള്ള നെല്ലാണ് സംഭരിച്ചത് എന്നു വ്യക്തമാക്കുമോ;

(ബി)ഇത് എത്ര കൃഷിക്കാരില്‍ നിന്നുമാണ് സംഭരിച്ചത്;

(സി)സംഭരിച്ച നെല്ലിന്റെ വില അവര്‍ക്ക് നല്‍കിയിട്ടുണ്ടോ; ആകെ എത്ര രൂപയാണ് നല്‍കിയിട്ടുള്ളത്;

(ഡി)ഇനിയും എത്ര രൂപയാണ് കൊടുത്തു തീര്‍ക്കുവാനുള്ളത്; പ്രസ്തുത തുക കൊടുത്തു തീര്‍ക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

4424

നെല്ല് സംഭരണത്തിന് സ്വകാര്യ മില്ലുകാര്‍

ശ്രീ.സി.കെ.സദാശിവന്‍

()കഴിഞ്ഞ വിളവെടുപ്പ് സമയത്ത് സിവില്‍ സപ്ളൈസ് അധികൃതര്‍ നെല്ല് സംഭരണ ജോലി ഏതെങ്കിലും സ്വകാര്യ മില്ലുകാരെ ഏല്‍പ്പിച്ചിരുന്നുവോ; ഏതൊക്കെ സ്വകാര്യ മില്ലുകാരെയാണ് ഏല്‍പ്പിച്ചിരുന്നത് വ്യക്തമാക്കാമോ;

(ബി)ഈ മില്ലുകാര്‍ നെല്ലെടുക്കാത്തത് മൂലം കടുത്തുരുത്തി മാഞ്ഞൂര്‍ കുറിഞ്ഞിക്കാട്ട് പാടശേഖരത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ;വിശദാംശം ലഭ്യമാക്കാമോ?

4425

കഴിഞ്ഞ വിളവെടുപ്പുകാലത്തെ നെല്ലുസംഭരണം

ശ്രീ.ആര്‍.രാജേഷ്

()സംസ്ഥാനത്ത് സപ്ളൈക്കോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വിളവെടുപ്പ് കാലത്ത് നെല്ല് സംഭരണം നടത്തിയിരുന്നുവോ;

(ബി)എത്ര ടണ്‍ നെല്ലാണ് സപ്ളൈകോ സംഭരിച്ചത് എന്ന് വ്യക്തമാക്കാമോ;

(സി)എത്ര ടണ്‍ നെല്ല് സംഭരിക്കാനാണ് ലക്ഷ്യം ഇട്ടിരുന്നത്;

(ഡി)അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ സപ്ളൈക്കോ തീരുമാനം കൈക്കൊണ്ടിരുന്നുവോ; എങ്കില്‍ അവിടെ നിന്ന് എത്ര ടണ്‍ നെല്ല് സംഭരിക്കാനാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കാമോ;

()സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന് താങ്ങുവില എത്ര രൂപയായിരുന്നു; സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കിയോ?

4426

കൊല്ലം ജില്ലയില്‍ നെല്ല് സംഭരണം

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയിലെ നെല്ല് സംഭരണത്തിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ്;

(ബി)കഴിഞ്ഞ ആറ് മാസത്തില്‍ എത്ര ടണ്‍ നെല്ല് സംഭരിക്കാന്‍ കഴിയു മെന്നാണ് പ്രതീക്ഷിച്ചിരുന്നത്;

(സി)പ്രസ്തുത കാലയളവില്‍ എത്ര ടണ്‍ നെല്ല് സംഭരണം നടത്തിയിട്ടുണ്ട്;

(ഡി)നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള തുക നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ; അടിയന്തിരമായി പ്രസ്തുത തുക കര്‍ഷകര്‍ക്ക് ലഭ്യമാക്കുമോ?

4427

ബി. പി. എല്‍. റേഷന്‍ കാര്‍ഡ്

ശ്രീ. കെ. അജിത്

()നിലവിലെ ബി. പി. എല്‍. സെന്‍സസ് മുഖാന്തിരം പഞ്ചായത്തുകളിലെ ബി. പി. എല്‍. ലിസ്റില്‍ ഉള്‍പ്പെട്ട പാവപ്പെട്ട നിരവധി ജനങ്ങള്‍ ഇപ്പോഴും എ. പി. എല്‍. കാര്‍ഡ് ഉടമകളായി തുടരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതുമൂലം പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം അവര്‍ക്ക് ലഭിക്കാതെ പോകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത് പരിഹരിക്കുവാന്‍ ബി. പി. എല്‍. ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ബി.പി.എല്‍. റേഷന്‍കാര്‍ഡ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4428

കോഴിക്കോട് ജില്ലയിലെ ബി.പി.എല്‍. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകര്

ശ്രീ. .കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയില്‍ എ.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍കാര്‍ഡിനായി നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചെന്ന് വ്യക്തമാക്കുമോ;

(ബി)ഈ അപേക്ഷകളില്‍ ഇതുവരെ എത്ര എണ്ണത്തില്‍ തീര്‍പ്പുകല്‍പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)ലഭിച്ച അപേക്ഷകളില്‍ എത്ര എ.പി.എല്‍. കുടുംബാംഗങ്ങളെ ബി.പി.എല്‍. പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

4429

റേഷന്‍കാര്‍ഡുടമകള്‍ക്ക് സബ്സിഡിനിരക്കില്‍ ഭക്ഷ്യധാന്യം

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ റേഷന്‍കാര്‍ഡുടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുമ്പോള്‍ വിലയിലുണ്ടാകുന്ന അന്തരം ഫുഡ് കോര്‍പ്പറേഷന് നല്‍കുന്നതിനായി 2012-13 സാമ്പത്തിക വര്‍ഷം എത്ര തുക ആവശ്യമായി വരും ;

(ബി)സംസ്ഥാനത്ത് എത്ര കാര്‍ഡുടമകള്‍ക്കാണ് സബ്സിഡിനിരക്കില്‍ ഭക്ഷ്യധാന്യം നല്‍കി വരുന്നത് ;

(സി)റേഷന്‍കടകളില്‍നിന്നും കാര്‍ഡുടമകള്‍ കൈപ്പറ്റാത്ത ധാന്യങ്ങള്‍ക്കും സര്‍ക്കാര്‍ സബ്സിഡി നല്കിവരുന്ന എന്ന കാര്യം ശ്രദ്ധയിലുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത സംവിധാനം കുറ്റമറ്റരീതിയിലാക്കുന്നതിന് നടപടി സ്വീകരിക്കാമോ ?

4430

റേഷന്‍ സാധനങ്ങളുടെ അനധികൃത കടത്ത്

ശ്രീ. കെ. വി. വിജയദാസ്

()അനധികൃതമായി റേഷന്‍ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ; എത്ര കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നുള്ള വിവരം വ്യക്തമാക്കുമോ ;

(ബി)ഇത്തരം കേസുകളില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

(സി)റേഷന്‍ സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനങ്ങളുടെ വിദൂര നിരീക്ഷണത്തിനായുള്ള ഗ്ളോബല്‍ പൊസിഷനിംഗ് സംവിധാനത്തിന്റെ രൂപരേഖ തയ്യാറായിട്ടുണ്ടോ ; എന്നുമുതല്‍ ഈ പദ്ധതി ആരംഭിയ്ക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ;

4431

റേഷന്‍ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകള്‍

ശ്രീ. . എം. ആരീഫ്

()റേഷന്‍ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകള്‍ പുനക്രമീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള സ്റേറ്റ് റീട്ടെയില്‍ റേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിവേദനം ലഭിച്ചിട്ടുണ്ടോ ; അതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)മുന്‍ സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി 28-8-2011-ലെ പത്രസമ്മേളനത്തില്‍ റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചതായി നടത്തിയ പ്രസ്താവന പ്രകാരമുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4432

പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ റേഷന്‍ സാധനങ്ങളുടെ ദൌര്‍ലഭ്യം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കുറ്റിപ്പുറം എഫ്.സി.ഐ ഗോഡൌണില്‍ റയില്‍വേ ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി ഇറക്കാത്തതുമൂലം പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി എന്നീ താലൂക്കുകളിലെ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു പരിഹരിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ;

(സി)റേഷന്‍ സാധനങ്ങളുടെ സബ്സിഡി ബാങ്ക് വഴി നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തില്‍ നടപ്പാക്കുമോ; ഇത് ക്രമേണ സംസ്ഥാനത്തെ റേഷന്‍ ഷാപ്പുകള്‍ പൂട്ടുന്നതിന് ഇടയാക്കുമെന്ന് കരുതുന്നുണ്ടോ;

(ഡി)ഈ നയത്തോട് സര്‍ക്കര്‍ യോജിക്കുന്നുണ്ടോ; വിശദമാക്കുമോ?

4433

റേഷന്‍ സാധനങ്ങളുടെ ലഭ്യത

ശ്രീ. എം. ഉമ്മര്‍

റേഷന്‍ ഗോതമ്പ് കൂടുതല്‍ അളവില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ?

4434

റേഷന്‍ ഡീലര്‍മാരുടെ പ്രശ്നങ്ങള്‍

ശ്രീമതി.കെ.കെ.ലതിക

()സംസ്ഥാനത്തെ റേഷന്‍ ഡീലര്‍മാര്‍ സമര പ്രഖ്യാപനം നടത്തിയിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാനും റേഷന്‍ മുടങ്ങിയാല്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കാമോ?

4435

കൊല്ലം ജില്ലയിലെ പുതിയ മാവേലി സ്റോറുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല്ലം ജില്ലയില്‍ പുതുതായി ആരംഭിച്ച മാവേലി സ്റോറുകള്‍ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(ബി)മാവേലി സ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്?

4436

പുതിയതായി ആരംഭിച്ച സിവില്‍ സപ്ളൈസ് ചില്ലറ വില്പനശാലകള്‍

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

(ബി)ഇവയുടെ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് വെളിപ്പെടുത്താമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര മൊബൈല്‍ മാവേലി സ്റോറുകളാണ് ആരംഭിച്ചത്?

4437

മാവേലി ഹോട്ടലുകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് നിലവിലുള്ള മാവേലി ഹോട്ടലുകളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)കൂടുതല്‍ മാവേലി ഹോട്ടലുകള്‍ തുടങ്ങുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

4438

മലപ്പുറം ജില്ലയിലെ മാവേലി സ്റോറുകള്‍

ശ്രീ. പി. ഉബൈദുള്ള

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മലപ്പുറം ജില്ലയില്‍ പുതുതായി എത്ര മാവേലി സ്റോറുകള്‍ അനുവദിച്ചു; ഓരോന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;

(ബി)മലപ്പുറം മണ്ഡലത്തില്‍ പുതിയ മാവേലി സ്റോറുകള്‍, സപ്ളൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)എങ്കില്‍ പുതുതായി എവിടെയൊക്കെയാണ് സ്റോറുകള്‍ ആരംഭിക്കുന്നതെന്നും അവയുടെ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?

4439

മഞ്ചേശ്വരത്തെ റേഷന്‍ വിതരണം

ശ്രീ. പി.ബി.അബ്ദുള്‍ റസാക്

()കാസര്‍കോട് ജില്ലയില്‍ ഇടയ്ക്കിടയ്ക്ക് റേഷന്‍ വിതരണം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നീലേശ്വരം എഫ്.സി.-യില്‍ നിന്ന് യഥാസമയം മഞ്ചേശ്വരം ഭാഗങ്ങളിലെ റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തുന്നില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുള്ള കാരണം എന്താണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(സി)മഞ്ചേശ്വരത്തെ റേഷന്‍ കടകള്‍ക്ക് മംഗലാപുരം എഫ്.സി.-യില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നത് കുടുതല്‍ സൌകര്യപ്രദമാകുമെന്നത് പരിശോധിച്ചിട്ടുണ്ടോ; അതിനാവശ്യമായ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദ വിവരം വ്യക്തമാക്കുമോ?

4440

പട്ടണങ്ങളിലെ/മെഡിക്കല്‍ കോളേജ് പരിസരത്തെ ഭക്ഷണശാലകള്‍

ശ്രീ. പി. തിലോത്തമന്‍

()കേരളത്തിലെ പ്രധാന പട്ടണങ്ങളിലും ആശുപത്രികള്‍ക്ക് സമീപവും ഉള്ള ബഹുഭൂരിപക്ഷ കച്ചവടസ്ഥാപനങ്ങളും ഭക്ഷണശാലകളും ജനങ്ങളില്‍ നിന്നും അമിതമായ വില ഈടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്തുനടപടി കൈക്കൊള്ളുമെന്ന് പറയുമോ;

(ബി)കോട്ടയം മെഡിക്കല്‍ കോളേജിന്റെ പരിസരങ്ങളിലുള്ള ഭക്ഷണശാലകളിലെയും മെഡിക്കല്‍ കോളേജ് ക്യാന്റീന്‍ അടക്കമുള്ള സ്ഥാപനങ്ങളിലെയും സാധനങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് ആരാണെന്ന് പറയുമോ; അമിത വില ഈടാക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും സപ്ളൈകോയുടെ ഉടമസ്ഥതയില്‍ നല്ല ഗുണനിലവാരത്തിലും മിതമായ വിലയിലും ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ?

4441

പച്ചക്കറി വിലവര്‍ദ്ധന

ശ്രീ. വി. ചെന്താമരാക്ഷന്‍

() സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നത് ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് ; വ്യക്തമാക്കുമോ ;

(സി)സംസ്ഥാനത്ത് പച്ചക്കറിയുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമോ ?

4442

വിലക്കയറ്റം തടയാന്‍ 'ഒറ്റതവണ പദ്ധതി സഹായം'

ശ്രീ. .കെ. ബാലന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. .എം. ആരിഫ്

'' ബി.ഡി. ദേവസ്സി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടുള്ളത് വിലയിരുത്തിയിട്ടുണ്ടോ;

(ബി)വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി "ഒറ്റതവണ പദ്ധതി സഹായം'' ആവിഷ്ക്കരിക്കുമെന്ന് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതി എവിടെയെങ്കിലും നടപ്പാക്കിയിട്ടുണ്ടോ;

(ഡി)എന്താണ് പ്രസ്തുത പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4443

സപ്ളൈകോ പാചക വാതക വിതരണ കേന്ദ്രങ്ങള്‍

ശ്രീ. . . അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് സപ്ളൈകോയുടെ കീഴില്‍ എത്ര പാചക വാതക കേന്ദ്രങ്ങളാണുള്ളത് ;

(ബി)ഇവ എവിടെയൊക്കെയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(സി)ഓരോ ജില്ലയിലും കൂടുതല്‍ പാചക വാതക വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

4444

ശബരി ബ്രാന്‍ഡ് ഉല്പന്നങ്ങള്‍

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

()സപ്ളൈകോ നേരിട്ട് വിപണിയില്‍ എത്തിക്കുന്ന ശബരി ബ്രാന്‍ഡ് ഉല്പന്നങ്ങള്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം ലഭിക്കുന്നുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇവയുടെ ക്ഷാമത്തിന് കാരണം എന്താണെന്ന് വിശദമാക്കാമോ;

(സി)സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് നല്ല ലാഭം നേടിക്കൊടുക്കുന്ന ശബരി ബ്രാന്‍ഡ് ഉല്പന്നങ്ങള്‍ വിപണനത്തിന് ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

4445

സപ്ളൈകോയുടെ കീഴിലുള്ള പെട്രോള്‍ ബങ്കുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് സപ്ളൈകോയുടെ കീഴിലുള്ള പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)എല്ലാ താലൂക്കുകളിലും പെട്രോള്‍ ബങ്കുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

4446

സിവില്‍ സപ്ളൈസ് പെട്രോള്‍ പമ്പുകളിലെ ജീവനക്കാരുടെ ഡ്യൂട്ടി സമയം

ശ്രീ. വി. ശിവന്‍കുട്ടി

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ പെട്രോള്‍ പമ്പുകളിലെ ജീവനക്കാരില്‍ 16 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് 2 ഷിഫ്റ്റും 24 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് 3 ഷിഫ്റ്റും ആക്കി മാറ്റിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ മേല്‍പറഞ്ഞ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അവധികള്‍ ബാധകമാക്കിയിട്ടുണ്ടോ;

(സി)ബാധകമാക്കിയിട്ടില്ലെങ്കില്‍ ഇവര്‍ക്ക് ഹോളിഡേ വേജസ് കൊടുത്തിട്ടുണ്ടോ;

(ഡി)കൊടുത്തിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ?

4447

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ തസ്തികകള്‍

ശ്രീ. എം.. വാഹീദ്

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ തസ്തികകള്‍ സംബന്ധിച്ച വിശദവിവരം നല്‍കുമോ;

(ബി)സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ വികലാംഗര്‍ക്ക് 3% സംവരണം നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)സിവില്‍ സപ്ളൈസ് പെട്രോള്‍ പമ്പുകളിലെ വികലാംഗരായ ജീവനക്കാരുടെ ജോലിസമയം സംബന്ധിച്ചും അവര്‍ക്ക് അനുവദിച്ചിട്ടുള്ള അവധികള്‍ സംബന്ധിച്ചും ഉള്ള വിശദവിവരം ലഭ്യമാക്കുമോ?

4448

സപ്ളൈകോയിലെ വിവിധ തസ്തികകള്‍

ശ്രീ. മോന്‍സ് ജോസഫ്

()മുന്‍ ഭക്ഷ്യ വകുപ്പുമന്ത്രി സപ്ളൈകോയുടെ നവീകരണത്തിനായി പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ച ബിദുകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(ബി)സപ്ളൈകോയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കായുള്ള ജൂനിയര്‍ അസിസ്റന്റ് തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(സി)സപ്ളൈകോയില്‍ സെയില്‍സ്മാന്‍ തസ്തിക ഇപ്പോള്‍ നിലവിലുണ്ടോ; പ്രസ്തുത തസ്തികയിലെ നിയമനത്തിനുള്ള മാനദണ്ഡം എന്താണ്; എത്ര സെയില്‍സ്മാന്‍മാര്‍ ഇപ്പോള്‍ സപ്ളൈകോയില്‍ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി)സപ്ളൈകോ പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പെട്രോള്‍ പമ്പുകള്‍ തിരുവനന്തപുരം ജില്ലയില്‍ എവിടെയൊക്കെയാണ്?

4449

സപ്ളൈകൊ- ഉയര്‍ന്ന തസ്തികകളിലുള്ള ഒഴിവുകള്‍

ശ്രീ. പി.റ്റി.. റഹിം

'' കെ.വി. വിജയദാസ്

'' സാജ ൂ പോള്‍

'' രാജുഎബ്രഹാം

()സപ്ളൈകോയില്‍ ഏതെല്ലാം ഉയര്‍ന്ന തസ്തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് വ്യക്തമാക്കാമോ;

(ബി)ഇത് സപ്ളൈകോയുടെ പ്രവര്‍ത്തനത്തെ ഏതെല്ലാം വിധത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)ഡിമാന്റ് അനുസരിച്ച് നിയമാനുസൃതം പര്‍ച്ചേസ് നടത്താത്തതിനാല്‍ മാവേലിസ്റോറുകളില്‍ സ്റോക്കില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ?

4450

മുദ്രപത്ര മാഫിയ

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

() രജിസ്ട്രേഷന്‍ വകുപ്പിന്റെ കീഴിലുളള ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ മുദ്രപ്പത്ര മാഫിയ പ്രവര്‍ത്തിക്കുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

4451

രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനം

ശ്രീ. എം. ഹംസ

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 01.06.2012 വരെ രജിസ്ട്രേഷന്‍ വകുപ്പ് മുഖേന സംസ്ഥാന ഖജനാവിനുണ്ടായ വരുമാനത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവു വന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എത്രമാത്രം കുറവുവന്നു എന്ന് വെളിപ്പെടുത്തുമോ;

(ബി)സംസ്ഥാന ഖജനാവിലേക്ക് രജിസ്ട്രേഷന്‍ വകുപ്പ് മുഖാന്തിരം 2006 മുതല്‍ 2011 മാര്‍ച്ച് മാസംവരെ ലഭിച്ച വരുമാനത്തിന്റെ കണക്ക് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;

(സി)2011 ജൂണ്‍ മുതല്‍ 2012 മേയ് മാസംവരെ എന്ത് തുകയാണ് രജിസ്ട്രേഷന്‍ വകുപ്പ് മുഖാന്തിരം ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്ത് ന്യായവില നടപ്പിലാക്കാത്ത ഏതെല്ലാം പ്രദേശങ്ങള്‍ ആണ് നിലവിലുള്ളത്; പ്രസ്തുത പ്രദേശങ്ങള്‍ എന്തുകൊണ്ടാണ് ന്യായവില നടപ്പിലാക്കാത്തതതെന്ന് വ്യക്തമാക്കുമോ;

()ന്യായവില നടപ്പിലാക്കാത്തത് വരുമാന ചോര്‍ച്ചയ്ക്ക് ഇടയാക്കി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രദേശങ്ങളില്‍ ന്യായവില സംവിധാനം അടിയന്തിരമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്നത്തേക്ക് നടപ്പിലാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(എഫ്)സംസ്ഥാനത്തെ വിലയാധാരങ്ങള്‍ രജിസ്റര്‍ ചെയ്യുമ്പോള്‍ എത്ര തുകയാണ് ഫീസായി ചുമത്തുന്നത്; വിശദാംശം ലഭ്യമാക്കുമോ;

(ജി)സംസ്ഥാനത്തെ സെറ്റില്‍മെന്റ് ഡീഡുകള്‍ക്ക് എത്ര രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്; ഏത് മാനദണ്ഡപ്രകാരമാണ് ഫീസ് നിശ്ചയിച്ചത്; പ്രസ്തുത ഫീസ് നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

4452

രജിസ്ട്രേഷന്‍ സോഫ്റ്റ് വെയറിന്റെ പരിഷ്കരണം

ശ്രീ. ഷാഫി പറമ്പില്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, സണ്ണി ജോസഫ്

()ആധാരങ്ങളുടെ രജിസ്ട്രേഷന്‍ പ്രക്രിയ സുഗമവും സുതാര്യവും ആക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചയ്തിരിക്കുന്നത്;

(ബി)ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയര്‍ പരിഷ്കരിച്ച് കൂടുതല്‍ സൌകര്യപ്രദമാക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

4453

ഓഫീസുകളില്‍ ഓണ്‍ലൈന്‍ സംവിധാനം

ശ്രീ.കെ.രാജു

കൊല്ലം ജില്ലയിലെ ഏതെല്ലാം സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് പുതുതായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

4454

ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരാതികള്‍

ശ്രീ. . കെ. ബാലന്‍

()പാലക്കാട് ജില്ലയില്‍ വസ്തുക്കളുടെ റിക്കാര്‍ഡ് ഓഫ് റൈറ്റ്സ് (ആര്‍..ആര്‍)നായി വകുപ്പ് നടപ്പാക്കുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് സോഫ്ട്വെയര്‍ തയ്യാറാക്കിയത് ഏത് ഏജന്‍സിയാണ്; ഏതെല്ലാം ജില്ലകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്;

(സി)പ്രസ്തുത പരാതിയിന്മേല്‍ ഉയര്‍ന്ന ആക്ഷേപങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമോ?

4455

പുതിയ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍

ശ്രീ. ജെയിംസ് മാത്യു

()മയ്യില്‍, ചപ്പാരപ്പടവ് എന്നീ സ്ഥലങ്ങളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനായി സ്ഥലസൌകര്യം ഒരുക്കിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ രജിസ്ട്രാര്‍ സാധ്യതാ പഠനം നടത്തുകയും തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കെട്ടിടസൌകര്യം ഒരുക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കത്തു നല്കുകയും ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് പ്രസ്തുത സ്ഥലങ്ങളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

4456

ആധാരം എഴുത്തുകാരുടെ പെന്‍ഷന്‍ പദ്ധതി

ശ്രീ. ജി. സുധാകരന്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ആധാരം എഴുത്തു കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)പെന്‍ഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ;

(സി)ഈ സര്‍ക്കാര്‍ ഭൂമിയുടെ ഫെയര്‍ വാല്യു പുനര്‍ നിര്‍ണ്ണയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി)ഈ സര്‍ക്കാര്‍ ഭൂമിയുടെ രജിസ്ട്രേഷനുള്ള സ്റാമ്പ് ഡ്യൂട്ടി പുനര്‍നിര്‍ണ്ണയിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?

4457

ഫെയര്‍വാല്യൂ നിര്‍ണ്ണയം സംബന്ധിച്ച പരാതികള്‍

ശ്രീ പി. കെ. ഗുരുദാസന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, പുരുഷന്‍ കടലുണ്ടി

ഫെയര്‍വാല്യു നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് എത്ര പരാതികളിന്മേല്‍ തീര്‍പ്പു കല്പിച്ചിട്ടുണ്ട് എന്ന് അറിയിയ്ക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.