UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4371

പത്തനംതിട്ട മലയോര കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. രാജു എബ്രഹാം

()പത്തനംതിട്ട ജില്ലയില്‍ 01.01.1977-നുമുന്‍പുള്ള എത്ര മലയോര കൈവശക്കാര്‍ക്കും എത്ര കൈവശഭൂമിക്കുമാണ് പട്ടയം നല്‍കാനുള്ളതെന്ന് വില്ലേജ് തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(ബി)ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്നും ഓരോ വില്ലേജിലും നാളിതുവരെ ഇത് സംബന്ധിച്ച് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കുമോ;

(സി)ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് എന്തൊക്കെ തടസ്സങ്ങളാണ് ഇനിയും അവശേഷിക്കുന്നത്;

(ഡി)ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇത് പൂര്‍ത്തീകരിച്ച് ഇവര്‍ക്ക് എന്ന് പട്ടയം നല്‍കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

4372

പത്തനംതിട്ട ഫുഡ് പ്രൊഡക്ഷന്‍ ഏരിയയിലുള്‍പ്പെട്ടവര്‍ക്ക് പട്ടയം

ശ്രീ. രാജു എബ്രഹാം

()പത്തനംതിട്ട ജില്ലയിലെ ഫുഡ് പ്രൊഡക്ഷന്‍ ഏരിയയിലുള്‍പ്പെട്ട ഏതൊക്കെ പ്രദേശങ്ങളിലെ എത്ര കൃഷിക്കാര്‍ക്ക്, എത്ര ഏക്കര്‍ ഭൂമികളിലാണ് ഇനിയും പട്ടയം നല്‍കാനുളളത്; ഓരോ പ്രദേശത്തിന്റെ പേരും വില്ലേജിന്റെ പേരും സഹിതം വ്യക്തമാക്കാമോ;

(ബി)ഇവരുടെ കൈവശ ഭൂമിയിലെ ഏതൊക്കെ മരങ്ങള്‍ മുറിക്കുന്നതിനാണ് ഇപ്പോള്‍ അനുമതിയുളളത്;

(സി)ഭൂമിയ്ക്ക് പട്ടയമില്ലാത്തതുമൂലം, ബാങ്ക് വായ്പ ലഭിയ്ക്കുന്നതിനുളള ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇവരുടെ കൈവശഭൂമിയ്ക്ക് പട്ടയം നല്കുന്നതില്‍ നിലവില്‍ എന്തൊക്കെ തടസ്സങ്ങളാണ് ഉളളതെന്ന് വ്യക്തമാക്കാമോ;

()തടസ്സങ്ങള്‍ പരിഹരിക്കാനും ഇവര്‍ക്ക് പട്ടയം നല്‍കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്നു വിശദമാക്കാമോ;

(എഫ്)ഇവരുടെ കൈവശ ഭൂമിയ്ക്ക് എന്നത്തേയ്ക്ക് പട്ടയം നല്‍കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

4373

നെയ്യാര്‍ ഡാം-അഞ്ചുചങ്ങല പ്രദേശത്തെ പട്ടയം വിതരണം

ശ്രീ. . റ്റി. ജോര്‍ജ്

()നെയ്യാര്‍ ഡാം- അഞ്ചുചങ്ങല പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പട്ടയ വിതരണം ചെയ്യുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി)പട്ടയ വിതരണം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോയെന്നു വെളിപ്പെടുത്തുമോ ?

4374

കിനാലൂര്‍ എസ്റേറ്റ് ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം

ശ്രീ എളമരം കരീം

()കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ എസ്റേറ്റ് അക്വയര്‍ ചെയ്യണമെന്ന വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശം റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ടായിരുന്നുവോയെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഭൂമി അക്വയര്‍ ചെയ്യാന്‍ റവന്യൂ വകുപ്പ് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിരുന്നത്;

(സി)ലാന്‍ഡ് അക്വിസിഷന്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

4375

ചാലക്കുടി കോടശ്ശേരിയിലെ ആലുവ സെറ്റില്‍മെന്റിന്റെ സ്ഥലം

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കോടശ്ശേരി പഞ്ചായത്തിലെ ആലുവ സെറ്റില്‍മെന്റിന് പാട്ടത്തിന് നല്‍കിയ സ്ഥലത്തില്‍ എത്ര ഏക്കര്‍ അവശേഷിക്കുന്നുണ്ട് എന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത സ്ഥലം ഏറ്റെടുത്ത് പഞ്ചായത്തിന് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

4376

ശ്രീ. സക്കറിയ, പാറപ്പള്ളിയ്ക്ക് മിച്ചഭൂമി പതിച്ചു നല്കുന്നത്

ശ്രീ. . കെ. ശശീന്ദ്രന്‍

()കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍ വില്ലേജില്‍ ശ്രീ. സക്കറിയ, പാറപ്പള്ളി, അമ്പലത്തറ എന്നയാള്‍ക്ക് മിച്ചഭൂമി പതിച്ച് നല്‍കിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ ;

(ബി)എങ്കില്‍ പ്രസ്തുത ഭൂമി അതിര്‍ത്തി നിര്‍ണ്ണയിച്ച് ശ്രീ. സക്കറിയയ്ക്ക് നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ?

4377

പൊന്നും വിലയ്ക്ക് എടുത്ത് മിച്ചംവന്ന ഭൂമിയും തരിശ് ഭൂമിയും പബ്ളിക്-പ്രൈവറ്റ് പഞ്ചായത്ത് പങ്കാളിത്ത പദ്ധതികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി

ശ്രീ. സാജു പോള്‍

()സര്‍ക്കാര്‍ പൊന്നും വിലയ്ക്ക് എടുത്ത് മിച്ചം വരുന്ന ഭൂമിയും ഉപയോഗിക്കാതെ കിടക്കുന്ന തരിശ് ഭൂമിയും പബ്ളിക്-പ്രൈവറ്റ്-പഞ്ചായത്ത് പങ്കാളിത്ത പദ്ധതികള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)ഇതിനായി ഇത്തരം ഭൂമിയെ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുകയുണ്ടായോ ; ശേഖരിച്ച സ്ഥിതിവിവരങ്ങള്‍ വെളിപ്പെടുത്താമോ ;

(സി)ഈ പദ്ധതിക്കായി സംസ്ഥാനത്ത് എത്ര സ്വകാര്യ പങ്കാളികളെ കണ്ടെത്തുകയുണ്ടായിയെന്ന് വെളിപ്പെടുത്തുമോ ;

(ഡി)മുന്‍വര്‍ഷത്തെ ബഡ്ജറ്റിലെ ഈ പദ്ധതി നടപ്പിലാക്കുക വഴി എത്ര ഭൂമി ഏതെല്ലാം പദ്ധതിയിലൂടെ വികസനോന്മുഖമാക്കുകയുണ്ടായെന്ന് വ്യക്തമാക്കുമോ ?

4378

കാസര്‍ഗോഡ് കരിവേടകം വില്ലേജിലെ മിച്ചഭൂമി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ പഞ്ചായത്തിലെ കരിവേടകം വില്ലേജില്‍ ആര്‍.എസ്.നമ്പര്‍ 36/11-ല്‍ മിച്ചഭൂമിയായി എത്ര ഏക്കര്‍ വിട്ടുനല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)മിച്ചഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മേല്‍ സര്‍വ്വേ നമ്പറില്‍ 40 വര്‍ഷത്തോളമായി വീടുനിര്‍മ്മിച്ച് താമസിക്കുന്ന കുടുംബങ്ങളുടെ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇതു സംബന്ധിച്ച് സുതാര്യ കേരളത്തിലും നമ്പര്‍ 10187/CMPGRC/SK/2012/GAD/14/5/12 കാസര്‍ഗോഡ് ജില്ലാ അധികാരികള്‍ക്കും നല്‍കിയ പരാതികളില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

4379

മഞ്ചേശ്വരത്തെ സീതാംഗോളി ഐ.ടി..

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മഞ്ചേശ്വരം മണ്ഡലത്തിലെ സീതാംഗോളി ഐ.ടി..ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് റവന്യൂ ഭൂമി അനുവദിച്ച് കിട്ടുന്നതിനായി ബന്ധപ്പെട്ട വകുപ്പ് നല്‍കിയ അപേക്ഷയിന്മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥാപനത്തിന് സ്ഥലം കൈമാറിക്കിട്ടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

4380

വ്യവസായ വകുപ്പ് ചാലക്കുടി മുനിസിപ്പാലിറ്റിക്ക് കൈമാറിയ സ്ഥലം

ശ്രീ. ബി. ഡി. ദേവസ്സി

() പബ്ളിക്പാര്‍ക്ക്, ലൈബ്രറി എന്നിവയുടെ നിര്‍മ്മാണത്തിനായി ചാലക്കുടി മുനിസിപ്പാലിറ്റിയ്ക്ക് വ്യവസായ വകുപ്പ് കൈമാറിയ റിഫ്രാക്ടറീസ് വക സ്ഥലത്തിന്റെ റവന്യൂ നടപടികളുടെ പൂര്‍ത്തീകരണത്തിന് കാലതാമസം വരുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത റവന്യൂ നടപടികളുടെ പൂര്‍ത്തീകരണത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

4381

മയ്യില്‍ പോലീസ് സ്റേഷനു കെട്ടിടം പണിയുന്നതിന് സ്ഥലം

ശ്രീ. ജെയിംസ് മാത്യു

()മയ്യില്‍ പോലീസ് സ്റേഷന് കെട്ടിടം പണിയുവാന്‍ തളിപ്പറമ്പ് താലൂക്ക് കയരളം അംശംവേളം ദേശത്ത് (റീ.49/11ല്‍; 49/18) ഉള്‍പ്പെട്ട 72 സെന്റ് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതില്‍ സ്വികരിച്ചിട്ടുളള നടപടി വിശദമാക്കാമോ;

(ബി)നടപടികള്‍ പൂര്‍ത്തീകരിച്ച് ഭൂമി എന്നത്തേയ്ക്ക് ലഭ്യമാക്കുമെന്ന് അറിയിക്കാമോ?

4382

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇ. എം. എസ്. ഭവന പദ്ധതിക്കായി ഭൂമി ലഭ്യമാക്കല്‍

ശ്രീ. ജെയിംസ് മാത്യു

()കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇ. എം. എസ്. ഭവന പദ്ധതി നടപ്പിലാക്കുന്നതിനായി തരിശായി കിടക്കുന്ന കുറുമാത്തൂര്‍ അംശംദേശത്തെ റി.. 120/1ല്‍പ്പെട്ട 40 സെന്റ് സ്ഥലം അനുവദിച്ചുകിട്ടുന്നതിനായി പഞ്ചായത്തു ഭരണ സമിതി നല്കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് അറിയിക്കാമോ;

(ബി)ടപടികള്‍ പൂര്‍ത്തിയാക്കി എന്ന് പ്രസ്തുത ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;

(സി)ഭൂമി ലഭ്യമല്ലാത്തതിനാല്‍ പദ്ധതി തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടിയന്തിരമായി ഇതു സംബന്ധിച്ച നടപടി പൂര്‍ത്തിയാക്കുമോ എന്ന് വ്യക്തമാക്കാമോ?

4383

നാദാപുരം കാവിലുംപാറ പഞ്ചായത്തിലെ ഭൂമി സബ്ഡിവിഷന്‍ നടപടി

ശ്രീ. . കെ. വിജയന്‍

()നാദാപുരം മണ്ഡലത്തില്‍ കാവിലുംപാറ പഞ്ചായത്തിലെ പുറമ്പോക്കില്‍ നിലവില്‍ എത്ര കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഇവരുടെ ഭൂമി സബ് ഡിവിഷന്‍ ചെയ്ത് നല്‍കിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഇല്ലെങ്കില്‍ ഇതിനുളള തടസ്സം എന്താണെന്നും നടപടി എന്ന് പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കാമോ?

4384

കണ്ണൂര്‍ മാടായി-ടി.ബി.-മുട്ടം-എട്ടിക്കുളം റോഡിന് സ്ഥലം ഏറ്റെടുക്കുന്നവര്‍ക്കുള്ള ധനസഹായം

ശ്രീ. റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസ് നിലവിലുണ്ടോ;

(ബി)മാടായി-ടി.ബി-മുട്ടം-എട്ടിക്കുളം റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഡെപ്പോസിറ്റ് ചെയ്തിട്ടുള്ള തുക എത്രയാണ്; പ്രസ്തുത തുക പയ്യന്നൂര്‍ സബ്ട്രഷറിയില്‍ നിന്ന് സ്ഥലം ഉടമകള്‍ക്ക് നല്‍കാത്തതിന്റെ കാരണം വിശദമാക്കുമോ;

(സി)സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്കുള്ള ധനസഹായം അടിയന്തിരമായി ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ധനസഹായം എപ്പോള്‍ മുതല്‍ നല്‍കാന്‍ സാധിക്കും; വിശദാംശം നല്‍കുമോ?

4385

ഏഴിമല നാവിക അക്കാദമിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ ഏഴിമല നേവല്‍ അക്കാദമി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് എത്ര തുക നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)നഷ്ടപരിഹാര തുക ഇനിയും എത്ര പേര്‍ക്ക് നല്‍കാനു ണ്ടെന്നും എത്ര തുകയാണ് ഇവര്‍ക്ക് നല്‍കേണ്ടതെന്നും അറിയിക്കുമോ ;

(സി)ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

4386

കുന്ദമംഗലം വില്ലേജ് ഓഫീസ് വിഭജനം

ശ്രീ. പി.റ്റി.എ റഹീം

()കുന്ദമംഗലം വില്ലേജ് ഓഫീസ് വിഭജിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ?

4387

ന്യൂമാഹി ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് വില്ലേജ് ഓഫീസ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി മണ്ഡലത്തിലെ ന്യൂമാഹി ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ഒരു വില്ലേജ് ഓഫീസ് അനുവദിക്കണമെന്ന ആവശ്യം സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം ലഭ്യമായിട്ടുണ്ടോ ;

(ബി)എങ്കില്‍ ഈ നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(സി)ഇവിടെ വില്ലേജ് ഓഫീസ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)എങ്കില്‍ എന്ന് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ ?

4388

കുണ്ടറ, പേരയം ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക വില്ലേജ് ഓഫീസ്

ശ്രീ. എം. . ബേബി

()കുണ്ടറ മണ്ഡലത്തിലെ കുണ്ടറ, പേരയം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേകം വില്ലേജ് ഓഫീസ് അനുവദിക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ ;

(ബി)ഇതു സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ?

4389

വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം

ശ്രീ.ബി.സത്യന്‍

()വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് ഭരണാനുമതി നല്‍കാറുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(ബി)എങ്കില്‍ പരമാവധി എന്തു തുകയ്ക്കാണ് ഭരണാനുമതി നല്‍കുന്നതെന്നറിയിക്കാമോ ;

(സി)പ്രസ്തുത ഭരണാനുമതിയ്ക്കായി സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ വിശദമാക്കാമോ ?

4390

റീസര്‍വ്വേ പൂര്‍ത്തിയാക്കാന്‍ നടപടി

ശ്രീ. പി. ഉബൈദുളള

() സംസ്ഥാനത്തെ റീസര്‍വ്വെ ജോലികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)റീസര്‍വ്വേ ജോലികള്‍ ഇതിനകം എത്ര വില്ലേജുകളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും എത്ര വില്ലേജുകളില്‍ പുരോഗമിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;

(സി) സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ ;

(ഡി) എങ്കില്‍ ഏത് ഏജന്‍സിയെ ഇതിനായി ചുമതലപ്പെടുത്തിയി ട്ടുണ്ടെന്നും എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ ;

() നിലവിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി ഒരു വര്‍ഷത്തിനകം റീസര്‍വ്വെ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ;

(എഫ്) ഇതിനായി സര്‍വ്വേയും ഭൂരേഖയും വകുപ്പില്‍ ഒഴിവുളള തസ്തികകളില്‍ ഉടന്‍ നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ?

4391

റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടി

ശ്രീ. സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് നടന്നുവരുന്ന റീ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ എത്ര വില്ലേജുകളില്‍ പൂര്‍ത്തിയായിയെന്നും എല്ലാ വില്ലേജുകളിലും റീസര്‍വ്വേ പൂര്‍ത്തിയാക്കുന്നതിന്വേണ്ട സമയപരിധി എത്രയാണെന്നും വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയില്ലെന്ന് സര്‍വ്വേ വകുപ്പ് ജീവനക്കാര്‍ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ അറിയിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)റീസര്‍വ്വേ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും വെട്ടിക്കുറച്ച തസ്തികകള്‍ പുനസ്ഥാപിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ?

4392

മലബാര്‍ മേഖലയിലെ വില്ലേജുകളില്‍ റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടി

ശ്രീ. . കെ. വിജയന്‍

()മലബാര്‍ മേഖലയില്‍ ധാരാളം വില്ലേജുകള്‍ റീസര്‍വ്വേ നടത്താന്‍ ശേഷിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എല്ലാവില്ലേജുകളും റീ സര്‍വ്വേ നടത്തി, റീസര്‍വ്വേ റിക്കാര്‍ഡുകള്‍ തയ്യാറാക്കാനുളള നടപടികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത നടപടി പൂര്‍ത്തിയാക്കുന്നതുവരെ നിലവിലുളള റിക്കാര്‍ഡുകള്‍ സൂക്ഷിക്കാനുളള നടപടികള്‍ സ്വീകരിക്കുമോ?

4393

റീസര്‍വ്വേ പൂര്‍ത്തിയാക്കിയ വില്ലേജുകളും താലുക്കുകളില്‍ റീസര്‍വ്വേ സൂപ്രണ്ട് ഓഫീസ് സ്ഥാപിക്കാന്‍ നടപടിയും

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാനത്ത് റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയ എത്ര വില്ലേജുകള്‍ ഉണ്ടെന്നും, അവ ഏതൊക്കെയാണെന്നും അറിയിക്കുമോ ;

(ബി)പ്രസ്തുത വില്ലേജുകളില്‍ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട റിക്കാര്‍ഡുകള്‍ റവന്യൂ ഭരണത്തിന് കൈമാറിയ തീയതി വെളിപ്പെടുത്തുമോ ;

(സി)റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച വില്ലേജുകളില്‍ ലാന്റ് റിക്കാര്‍ഡുകളിലെ മെയിന്റനന്‍സിനും, മറ്റു പരാതികള്‍ പരിഹരിക്കുന്നതിനും നിലവിലുള്ള സംവിധാനം എന്തൊക്കെയാണെന്ന് അറിയിക്കുമോ ;

(ഡി)കൊല്ലം ജില്ലയിലെ റീസര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അവ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

()ഭൂമി സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് എല്ലാ താലൂക്കുകളിലും ഒരു റീസര്‍വ്വേ സൂപ്രണ്ട് ഓഫീസും, വില്ലേജ് തലത്തില്‍ ഒരു സര്‍വ്വേയറെയും നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

4394

ആലുവ താലൂക്കിലെ റീസര്‍വ്വെ നടപടികള്‍

ശ്രീ. അന്‍വര്‍ സാദത്ത്

()ആലുവ താലൂക്കിലെ ഏതെല്ലാം വില്ലേജുകളിലെ റീസര്‍വ്വെ നടപടികള്‍ ആണ് പൂര്‍ത്തിയാക്കുവാന്‍ ഇനി ബാക്കിയുള്ളത് എന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത വില്ലേജുകളിലെ റീസര്‍വ്വെ എന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കുമോ?

4395

സര്‍വ്വേ വകുപ്പിലെ സ്ഥലം മാറ്റ മാനദണ്ഡം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഈ സര്‍ക്കാര്‍ അധീകാരത്തില്‍ വന്നശേഷം സര്‍വ്വേ വകുപ്പിലെ പൊതു സ്ഥലം മാറ്റങ്ങളുടെ നിലവിലുളള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അനുബന്ധ വിഷയത്തിന്മേല്‍ അംഗീകൃത സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ; എങ്കില്‍ ബന്ധപ്പെട്ട ചര്‍ച്ചയുടെ മിനിറ്റ്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വകുപ്പില്‍ നടന്നിട്ടുളള സ്ഥലം മാറ്റങ്ങള്‍ സമയബന്ധിതമായി പുനപരിശോധിച്ച് നടപടി സ്വീകരിക്കുമോ?

4396

ഉദ്ഘാടന ചടങ്ങിന് പങ്കെടുക്കാത്തതിന് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ശ്രീ. ബി. ഡി. ദേവസ്സി

() മാര്‍ച്ച് നാലിന് നിശാഗന്ധിയില്‍ നടന്ന സുരക്ഷായാനം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തില്ലെന്നാരോപിച്ച് റവന്യൂ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ എത്ര ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് വ്യക്തമാക്കുമോ ;

(സി) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഉചിതമായ നടപടിയാണോ; വ്യക്തമാക്കാമോ ;

(ഡി) പ്രസ്തുത നോട്ടീസിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

4397

തഹസീല്‍ദാര്‍ തസ്തികയിലെ ഒഴിവുകള്‍

ശ്രീ. എസ്. ശര്‍മ്മ

()2012 മാര്‍ച്ച് 31 വരെ തഹസില്‍ദാര്‍ തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ തസ്തികയില്‍ നേരിട്ടുളള നിയമനം നടത്താറുണ്ടോയെന്നും എങ്കില്‍ അവസാനമായി ഏതു വര്‍ഷമാണ് നേരിട്ടുള്ള നിയമനം നടത്തിയതെന്നും വ്യക്തമാക്കുമോ;

(സി)നിലവിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്യുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(ഡി)ഈ തസ്തികയില്‍ നിയമനം നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയെന്തെന്ന് വ്യക്തമാക്കുമോ?

4398

തളിപ്പറമ്പ് ഡെപ്യൂട്ടി തഹസീല്‍ദാരുടെ സ്പെഷ്യല്‍ ലീവ്

ശ്രീ.ജെയിംസ് മാത്യു

()തളിപ്പറമ്പ് താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ശ്രീ.രാധാകൃഷ്ണന്‍ 30/12/2010 മുതല്‍ തളര്‍വാതം പിടിപെട്ട് കിടപ്പിലായതിനാല്‍ ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും ലീവെടുത്ത് വിട്ടുനില്ക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത ഉദ്യോഗസ്ഥന് അനുവദനീയമായ സ്പെഷ്യല്‍ ലീവ് അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നറിയിക്കാമോ ;

(സി)പ്രസ്തുത ലീവ് സംബന്ധിച്ച നടപടികളില്‍ സമയ ബന്ധിതമായി തീര്‍പ്പ് കല്പിച്ചിട്ടുണ്ടോ ഇല്ലെങ്കില്‍ എന്ന് ഇക്കാര്യത്തില്‍ തീര്‍പ്പ് കല്പിക്കുമെന്ന് അറിയിക്കാമോ ?

4399

കയര്‍ മേഖലയിലെ ചകിരിക്ഷാമം

ശ്രീ. സി. ദിവാകരന്‍

()കയര്‍ മേഖലയില്‍ ചകിരിക്ഷാമം പരിഹരിക്കുന്നതിന് കയര്‍ഫെഡ് വാങ്ങി നല്‍കുന്ന ചകിരിക്ക് ലഭിയ്ക്കുന്ന സബ്സിഡി എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഈയിനത്തില്‍ എത്ര തുക കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ?

4400

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കയര്‍ ബോര്‍ഡ് കയറ്റുമതി ചെയ്ത കയര്‍ ഉല്പന്നങ്ങള്‍

ശ്രീ. വി. ശശി

()കയര്‍ ബോര്‍ഡിന്റെ കണക്ക് പ്രകാരം എത്ര ടണ്‍ കയര്‍ ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്തതെന്ന് വര്‍ഷം തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;

(ബി)കയറ്റുമതി ചെയ്ത കയര്‍ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള കയര്‍യാണിന്റെ ഏകദേശ അളവ് എത്രയെന്ന് വെളിപ്പെടുത്തുമോ ?

4401

കയര്‍ കേരള 2012-ന്റെ നടത്തിപ്പ് ചെലവ്

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ആലപ്പുഴയില്‍ നടത്തിയ കയര്‍ കേരള 2012 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് എത്ര തുകയുടെ ചെലവാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പരിപാടി മുഖാന്തിരം സംസ്ഥാനത്ത് എത്ര തുകയ്ക്കുള്ള കയര്‍ ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡര്‍ ഏതൊക്കെ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

4402

കയര്‍ കേരള പദ്ധതി വഴി കയറ്റുമതി നടത്തിയ കയറുല്പന്നങ്ങള്‍

ശ്രീ.ജി.സുധാകരന്‍

()2011ലെ ക്ളകയര്‍ കേരളക്ള വഴി എത്ര കോടി രൂപയുടെ വിദേശ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നുവെന്നും ഇത് ഏതൊക്കെ സ്ഥാപനങ്ങള്‍ക്കായിരുന്നുവെന്നും അറിയിക്കാമോ;

(ബി)ഇതില്‍ എത്ര തുകയുടെ ഉല്പന്നങ്ങള്‍ ഓരോ സ്ഥാപനവും കയറ്റുമതി ചെയ്തു എന്ന് വ്യക്തമാക്കാമോ;

(സി)2012-ലെ ക്ളകയര്‍ കേരളക്ള വഴി പുതുതായി എത്ര കോടി രൂപയുടെ വിദേശ ഓര്‍ഡര്‍ ലഭിച്ചുവെന്നും ഏതൊക്കെ സ്ഥാപനങ്ങള്‍ക്കു ലഭിച്ചുവെന്നും അറിയിക്കുമോ;

(ഡി)ലഭിച്ച ഓര്‍ഡറുകളില്‍ ഓരോ സ്ഥാപനവും ഇതുവരെ എത്ര തുകയ്ക്കുളള കയറുല്പന്നങ്ങള്‍ കയറ്റുമതി ചെയ്തു എന്ന് വ്യക്തമാക്കാമോ?

4403

കയര്‍പിരി മേഖലയിലെ പ്രതിസന്ധി

ശ്രീ. .എം. ആരീഫ്

()ചേര്‍ത്തല താലൂക്കിലെ കയര്‍പിരി മേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആവിര്‍ഭാവത്തോടെ കയര്‍പിരി തൊഴിലാളികളെ പ്രസ്തുത തൊഴിലിനായി ലഭ്യമാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കയര്‍പിരി മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന സംസ്ഥാന ഗ്രാമവികസന വകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പുമന്ത്രി ആലപ്പുഴയില്‍ നടത്തിയ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കയര്‍പിരി മേഖലയിലെ മിനിമം കൂലിയായ 214 രൂപ കയര്‍ തൊഴിലാളിക്ക് ലഭിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ചകിരി വില നിശ്ചയിച്ച് തൂക്കി തൊഴിലാളിക്ക് കൊടുക്കുകയും പിരിച്ച കയര്‍, വില നിശ്ചയിച്ച്, തൂക്കി എടുക്കുമ്പോള്‍ ഉണ്ടാകുന്ന വിലയിലെ വ്യത്യാസമാണ് ചേര്‍ത്തല താലൂക്കില്‍ കൂലിയായി കണക്കാക്കുന്നത് എന്ന വിവരം അറിയുമോ;

(എഫ്)ചകിരിയുടെ ദൌര്‍ലഭ്യം നിമിത്തം പൊള്ളാച്ചിയില്‍ നിന്നും വരുന്ന ചകിരിയെ ആശ്രയിച്ചാണ് ഈ വ്യവസായം നാമമാത്രമായെങ്കിലും നിലനില്‍ക്കുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)നനവുള്ള ചകിരിയിലെ തൂക്കക്കൂടുതലും ഉണങ്ങിയ കയറിലെ തൂക്കക്കുറവും പരിഗണിച്ചാല്‍ നാമമാത്രമായ കൂലിപോലും കിട്ടാതെ കയര്‍ തൊഴിലാളികള്‍ പട്ടിണിയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എച്ച്)ദരിദ്രരായ കയര്‍ തൊഴിലാളികളെ എ.പി.എല്‍. ലിസ്റിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത തൊഴിലാളികളെ ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ;

()ഉയര്‍ന്ന വിലയ്ക്ക് ചകിരി വാങ്ങി സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി തൊഴിലാളിക്ക് കൊടുത്ത് കയര്‍പിരി വ്യവസായം നടത്തിക്കൊണ്ടു പോകുവാന്‍ സാധിക്കില്ല എന്ന കയര്‍ ഉടമകളുടെ ന്യായവാദം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജെ)തൊഴിലാളികള്‍ക്കു മിനിമം കൂലി ഉറപ്പുവരുത്തി കയര്‍ ഉടമകള്‍ക്ക് നഷ്ടം വരുത്താതെ പ്രസ്തുത വ്യവസായം സംരക്ഷിച്ചു നിര്‍ത്തുന്നതിനായി കയര്‍ തൊഴിലാളികളെയും കയര്‍ ഉടമകളെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളെയും ചേര്‍ത്തല താലൂക്കിലെ നിയമസഭാംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(കെ)പ്രസ്തുത യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് എക്സിക്യൂട്ടീവ് അധികാരമുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തുമോയെന്ന് വിശദമാക്കുമോ?

4404

ചേര്‍ത്തല കയര്‍ സംഘങ്ങള്‍ക്ക് നല്‍കുന്ന സഹായം

ശ്രീ. പി. തിലോത്തമന്‍

()കയര്‍ വികസന ഡയറക്ടറേറ്റിന്റെ കീഴില്‍ സംസ്ഥാനത്തെ കയര്‍ സംഘങ്ങള്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; കയര്‍ സംഘങ്ങളുടെ ഏതെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്രകാരം ഗ്രാന്റുകളും സാമ്പത്തിക സഹായങ്ങളും അനുവദിക്കുന്നത് എന്ന് അറിയിക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ചേര്‍ത്തല മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം കയര്‍ സഹകരണ സംഘങ്ങള്‍ക്കാണ് കയര്‍ വികസന ഡയറക്ടറേറ്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അനുവദിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ ; ഓരോ സംഘത്തിനും നല്‍കിയ തുക എത്ര വീതമെന്ന് വ്യക്തമാക്കുമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കയര്‍ സംഘങ്ങളുടെ ചുറ്റുമതില്‍ നിര്‍മ്മാണം, തൊഴിലാളികള്‍ക്ക് വിശ്രമമുറി, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാനസൌകര്യ വികസനത്തിന് എത്ര സംഘങ്ങള്‍ക്ക് തുക അനുവദിച്ചു എന്നും എത്ര വീതം അനുവദിച്ചു എന്നും വിശദമാക്കാമോ ?

4405

ആലപ്പുഴയില്‍ സുനാമി പുനരധിവാസ പദ്ധതി

ശ്രീ. ജി. സുധാകരന്‍

()സുനാമി പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി ആലപ്പുഴയില്‍ ആരംഭിച്ച കയര്‍പിരി യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത യൂണിറ്റുകള്‍ക്ക് സബ്സിഡി നിരക്കില്‍ ചകിരി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

4406

സഹകരണ - സ്വകാര്യ മേഖലയില്‍ ഉല്പാദിപ്പിക്കുന്ന കയറുല്പന്നങ്ങള്‍

ശ്രീ. വി. ശശി

()കേരളത്തില്‍ ഉല്പാദിപ്പിച്ചുവരുന്ന കയര്‍ ഉല്പന്നങ്ങള്‍ ഏതെല്ലാമാണ്;

(ബി)സഹകരണ മേഖലയിലും സ്വകാര്യമേഖലയിലും എത്ര ടണ്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?

4407

കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം

ശ്രീ. ജി. സുധാകരന്‍

()കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിലവിലുള്ള ചെയര്‍മാന്‍, മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സിന്റെയോ, മറ്റേതെങ്കിലും കുറ്റാന്വേഷണ ഏജന്‍സികളുടെയോ കേസന്വേഷണം നടക്കുന്നുണ്ടോ;

(ബി)എങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)അന്വേഷണം നേരിടുന്നവരെ തത്സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?

4408

കയര്‍ത്തൊഴിലാളിക്ഷേമനിധി

ശ്രീ. ബി. സത്യന്‍

കയര്‍ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കായി ഏതെല്ലാം ക്ഷേമപദ്ധതികളാണ് നിലവിലുള്ളത്; വിശദമാക്കുമോ?

4409

കയര്‍ തൊഴിലാളി വിരമിക്കല്‍ ആനുകൂല്യ പദ്ധതി

ശ്രീ. ജി. സുധാകരന്‍

()കയര്‍ തൊഴിലാളി വിരമിക്കല്‍ ആനുകൂല്യ പദ്ധതിക്കായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 7.50 കോടി രൂപ പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തുക ഉപയോഗിച്ച് എത്ര തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കി; പ്രസ്തുത പദ്ധതിയില്‍ ഇനി എത്രതുക ബാക്കിയുണ്ടെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതിക്കായി ഈ സര്‍ക്കാര്‍ എന്തുതുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

4410

കയര്‍തൊഴിലാളികളുടെ പെന്‍ഷന്‍ വിതരണം

ശ്രീ..കെ.ബാലന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കയര്‍ തൊഴിലാളികളുടെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ടോ; എങ്കില്‍ എന്ന് വരെയുളള പെന്‍ഷനാണ് വിതരണം ചെയ്തതെന്ന് വ്യക്തമാക്കാമോ;

(ബി)എത്ര മാസത്തെ പെന്‍ഷനാണ് കുടിശ്ശികയുളളതെന്നും എന്ന് കുടിശ്ശിക തീര്‍ത്തു നല്‍കുമെന്നും വ്യക്തമാക്കാമോ?

4411

കയര്‍ മേഖല നേരിടുന്ന പ്രതിസന്ധി

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

,, സി. കെ. നാണു

()കയര്‍ മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കയര്‍ വിപണിയില്‍ ഉണ്ടായിരിക്കുന്ന മാന്ദ്യം പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ മറ്റ് മേഖലകളിലേക്ക് മാറി പ്രവര്‍ത്തിക്കുന്നതിനാല്‍ കയര്‍ വിപണി നേരിടേണ്ടിവരുന്ന വന്‍തകര്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കും എന്ന് വിശദമാക്കുമോ?

4412

കയര്‍ സംഭരണവും വിപണനവും

ശ്രീ. വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

,, വി. റ്റി. ബല്‍റാം

()കയര്‍ സംഭരണം സുഗമമാക്കാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വ്യക്തമാക്കുമോ ;

(ബി)അംഗങ്ങളായിട്ടുള്ള സംഘങ്ങള്‍ ഉല്പാദിപ്പിച്ച കയര്‍ വാങ്ങുന്നതിനും കയറിന്റെ വില അപ്പോള്‍തന്നെ സംഘങ്ങള്‍ക്ക് നല്‍കുന്നതിനുമായി എന്തെല്ലാം സാമ്പത്തിക സഹായമാണ് കയര്‍ ഫെഡിന് നല്‍കിയിട്ടുള്ളത് ;

(സി)സംഘങ്ങള്‍ വാങ്ങുന്ന കയറിന്റെ വിലയും കയര്‍ഫെഡ് വില്‍ക്കുന്ന കയറിന്റെ വിലയും നിശ്ചയിക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ ;

(ഡി)വിലകള്‍ തമ്മിലുള്ള അന്തരം പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

4413

കയര്‍ വിപണി വികസന സഹായ പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. . മാധവന്‍

,, വര്‍ക്കല കഹാര്‍

()കയര്‍മേഖലയുടെ വികസനത്തിനായി എന്തെല്ലാം സഹായങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)കയര്‍ വിപണി വികസന സഹായ പദ്ധതി പ്രകാരം എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും വ്യക്തമാക്കുമോ;

(സി)പദ്ധതി കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

4414

കയര്‍ മേഖലയുടെ വികസനത്തിനായി പദ്ധതികള്‍

ശ്രീ. . കെ. ബാലന്‍

()കയര്‍ മേഖലയുടെ വികസന പദ്ധതികളില്‍ ഓരോ പദ്ധതിയുടെയും സവിശേഷതകളും ഇതിനായി നീക്കിവച്ചിട്ടുള്ള ബഡ്ജറ്റ് തുകയും വ്യക്തമാക്കുമോ ;

(ബി)ഈ പദ്ധതികളുടെ നടത്തിപ്പ് ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.