UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4671

ഇടുക്കി പാക്കേജിന്റെ പുരോഗതി

ശ്രീ. മോന്‍സ് ജോസഫ്

'' തോമസ് ഉണ്ണിയാടന്‍

'' സി. എഫ്. തോമസ്

'' റ്റി. യു. കുരുവിള

()ഇടുക്കി പാക്കേജിന്റെ പുരോഗതി എന്തെന്ന് വ്യക്തമാക്കുമോ ;

(ബി)ഇടുക്കി പാക്കേജ് സുതാര്യവും സമയബന്ധിതമായും നടപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വ്യക്തമാക്കുമോ ?

4672

അടുക്കളകൃഷി

ശ്രീ. എം. ഉമ്മര്‍

()മഴക്കാലത്ത് സാധ്യമായ കൃഷിക്ക് പ്രത്യേക സഹായങ്ങളോ, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ കൃഷിവകുപ്പ് പ്രത്യേകം നല്‍കാറുണ്ടോ ;

(ബി)വീടുകളുമായി ബന്ധപ്പെട്ട് അടുക്കളകൃഷിക്കാവശ്യമായ വിത്തും, വളങ്ങളും സൌജന്യമായി ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുന്നത് പരിഗണിക്കുമോ ;

(സി)നെല്‍കൃഷി ഈ കാലത്ത് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പരിപാടികള്‍ ആലോചനയിലുണ്ടോ ; നടപ്പിലാക്കുന്നുണ്ടോ ?

4673

മാവേലിക്കര മണ്ഡലത്തിലെ തഴക്കര പഞ്ചായത്തിലുള്ള ഹോര്‍ട്ടികോര്‍പ്പ്

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ തഴക്കര പഞ്ചായത്തിലുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ സ്ഥാപനത്തില്‍ ആവശ്യമായ മെഷീനുകള്‍ ഇല്ലെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുള്ള പണം ഹോര്‍ട്ടികോര്‍പ്പിനുണ്ടോ; വാങ്ങുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

(ബി)സര്‍ക്കാര്‍ നെല്‍കൃഷിക്കുള്ള പമ്പിംഗ് സബ്സിഡി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; നിലവില്‍ എത്രയാണ് തുക; ഇത്തവണത്തെ തുക മാവേലിക്കര മണ്ഡലത്തില്‍ വിതരണം ചെയ്തോ; തുക എത്രയാണ്; എത്ര ഏക്കറിനുള്ള തുക വിതരണം ചെയ്തു;

(സി)പൂട്ടുകൂലി, വളം, വിത്ത് എന്നിവ കൊടുത്തതിന് ആനുപാതികമായി പമ്പിംഗ് സബ്സിഡി കൊടുത്തോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(ഡി)എത്ര ഏക്കറിലേക്കുള്ള പൂട്ടൂകൂലി, വിത്ത്, വളം എന്നിവയാണ് മാവേലിക്കര മണ്ഡലത്തിലെ കൃഷി ആഫീസ് വഴി കൊടുത്തത്;

()ഇത്രയും ഏക്കറില്‍ കൃഷി നടന്നിട്ടുണ്ടോ എന്ന് പരിശോധന നടത്തിയിട്ടുണ്ടോ; ഇത്രയും സ്ഥലത്ത് കൃഷി നടത്തുന്നതിലേക്കായി മാവേലിക്കര മണ്ഡലത്തിലെ കൃഷി ആഫീസര്‍മാര്‍ ഇടപെടുന്നുണ്ടോ; സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(എഫ്)പമ്പിംഗ് സബ്സിഡി കുട്ടനാട്ടിലും ഓണാട്ടുകരയിലും വ്യത്യസ്തമാണെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഓണാട്ടുകരയിലേത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4674

ഉപയോഗശൂന്യമായ വാഹനങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കൃഷി വകുപ്പിന്റെ കീഴില്‍ ഉപയോഗശൂന്യമായ എത്ര വാഹനങ്ങള്‍ ഉണ്ട്;

(ബി)ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(സി)ഇത്തരം വാഹനങ്ങള്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

4675

നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി

ശ്രീ. രാജൂ എബ്രഹാം

()കേരളത്തില്‍ ഇപ്പോള്‍ നെല്‍കൃഷി ചെയ്യുന്ന ആകെ സ്ഥലത്തിന്റെ വിസ്തൃതിയും കഴിഞ്ഞ 15 വര്‍ഷങ്ങളിലെ ഓരോ വര്‍ഷത്തെയും വിസ്തൃതിയും വ്യക്തമാക്കുമോ;

(ബി)നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി ഇത്തരത്തില്‍ കുറയുന്നതു മൂലമുണ്ടാകുന്ന പ്രതിസന്ധിക്ക് പരിഹാരമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ നിരോധനമുണ്ടായിട്ടും കൃഷിസ്ഥലങ്ങള്‍ മണ്ണിട്ടു നികത്തുകയും ഇത് പിന്നീട് കാര്‍ഷികേതര ഭൂമിയായി മാറ്റുകയും ചെയ്യുന്ന നടപടിക്കെതിരെ നിയമപരമായി എന്തൊക്കെ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, യന്ത്രവല്‍കൃത കൃഷിരീതി വ്യാപകമാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ?

4676

കോഴിക്കോട് ജില്ലയില്‍ നെല്‍കൃഷി

ശ്രീ. സി. കെ. നാണു

()കോഴിക്കോട് ജില്ലയില്‍ പുതുതായി നെല്‍കൃഷി ചെയ്യാന്‍ സാധിക്കുന്ന കൃഷിയിടങ്ങളുടെ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

4677

നെല്ലിന്റെ സംഭരണ വില വര്‍ദ്ധിപ്പിക്കുവാന്‍ നടപടി

ശ്രീ.പി.തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെല്ലിന്റെ സംഭരണ വിലവര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്നു പറയാമോ; നിലവില്‍ ക്വിന്റലിന് എത്ര രൂപ നിരക്കിലാണ് നെല്ല് സംഭരിക്കുന്നത് എന്നു വ്യക്തമാക്കാമോ;

(ബി)നെല്‍കര്‍ഷകന് കൃഷിയിനത്തില്‍ ചെലവാകുന്ന തുകയുടെ അടിസ്ഥാനത്തില്‍ കൂടിയാണോസംഭരണ വില നിശ്ചയിച്ചിട്ടുളളത് എന്നു പറയാമോ ; ഈ സര്‍ക്കാര്‍ വന്നതിനുശേഷം കര്‍ഷക തൊഴിലാളികളുടെ കൂലി, കൊയ്ത്ത് കൂലി, മെതി കൂലി, യന്ത്രവാടക, ചുമട്ടുകൂലി എന്നിവ കാര്‍ഷിക മേഖലയില്‍ വര്‍ദ്ധിച്ചിട്ടുണ്ടോ എന്നു പറയാമോ ; ഓരോന്നും എത്ര തുക വര്‍ദ്ധിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)മേല്‍പറഞ്ഞ ഇനങ്ങളിലെ ചെലവിന്റെ അടിസ്ഥാനത്തിലും നെല്‍കര്‍ഷകരുടെ അധ്വാനത്തിന്റെയും മുതല്‍ മുടക്കിന്റെയും അടിസ്ഥാനത്തിലും നിലവില്‍ നല്‍കുന്ന സംഭരണ വില നെല്‍കര്‍ഷകരെ ഈ മേഖലയില്‍ നിലനിര്‍ത്താന്‍ ഉതകുന്നതാണോ എന്നു പറയാമോ; സംഭരണ വില വര്‍ദ്ധിപ്പിക്കുവാന്‍ നടപടി കൈക്കൊളളുമോ ?

4678

നെല്‍കൃഷിക്ക് ഉല്‍പ്പാദന ബോണസ്സ്

ശ്രീ. കെ. വി. വിജയദാസ്

()നെല്‍കൃഷിക്ക് ഹെക്ടറിന് ഉല്‍പ്പാദന ബോണസ്സായി ഇപ്പോള്‍ എത്ര രൂപയാണ് നല്‍കിവരുന്നത് ; ആയത് വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിനായി നടപടി സ്വീകരിക്കുമോ ;

(ബി)നെല്‍കൃഷിക്കാര്‍ക്ക് ഉല്‍പ്പാദന ബോണസ്സായി ഹെക്ടര്‍ ഒന്നിന് 1000 രൂപയായി വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

4679

നെല്‍കര്‍ഷകര്‍ക്ക് സൌജന്യമായി വൈദ്യുതി

ശ്രീ. എം. ഹംസ

()നെല്‍കര്‍ഷകര്‍ക്ക് ഭൂപരിധിയില്ലാതെയും, കരകൃഷിയ്ക്ക് 2 ഹെക്ടര്‍ വരെയും സൌജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി നിലവിലുണ്ടോ ;

(ബി)2006-2011 കാലഘട്ടത്തില്‍ എത്ര രൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സൌജന്യം അനുവദിച്ചത്; ജില്ലാടിസ്ഥാനത്തില്‍ വാര്‍ഷിക കണക്ക് പ്രസിദ്ധീകരിക്കാമോ ;

(സി)2011 ജൂണ്‍ 1 മുതല്‍ 2012 മെയ് മാസം 31 വരെ എത്ര തുക ഈ ഇനത്തില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുകയുണ്ടായി;

(ഡി)2011-12 വര്‍ഷത്തില്‍ നല്‍കാനുളള സബ്സിഡി സംഖ്യ മുഴുവന്‍ നല്‍കുകയുണ്ടായോ ; കുടിശ്ശിക സംബന്ധിച്ച വിവരം നല്‍കാമോ;

()കര്‍ഷകര്‍ക്ക് വൈദ്യുതി സൌജന്യമായി നല്‍കുന്നതിനായി ഈ വര്‍ഷത്തെ ബജറ്റില്‍ എത്ര തുക വകയിരുത്തി ; പ്രസ്തുത തുക പര്യാപ്തമാണോ ; അല്ലെങ്കില്‍ വര്‍ദ്ധിപ്പിക്കാമോ ; വിശദാംശം ലഭ്യമാക്കാമോ ?

4680

കരിനിലവികസന ഏജന്‍സികളുടെ പ്രവര്‍ത്തനം

ശ്രീ. ജി. സുധാകരന്‍

()പുറക്കാട്, തകഴി കരിനിലമേഖലകളില്‍ എന്തെല്ലാം വികസന-ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അറിയിക്കുമോ;

(ബി)കരിനില കൃഷിക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത്; കരിനില കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)കരിനില വികസന ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?

4681

നെല്‍കര്‍ഷകര്‍ക്ക് ഉല്പാദന ബോണസ്സ്

ശ്രീ. പുരുഷന്‍ കടലുണ്ടി

()നെല്‍കര്‍ഷകര്‍ക്ക് ഉല്പാദന ബോണസ് നല്‍കുന്നതിന് ഇപ്പോള്‍ പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ ഹെക്ടറൊന്നിന് നല്‍കാനു ദ്ദേശിക്കുന്ന തുക എത്രയാണ്;

(ബി)പ്രസ്തുത നിരക്ക് മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്ന താണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാവുമോ;

(ഡി)ഈ വര്‍ഷം ഉല്‍പ്പാദനബോണസായി വിതരണം ചെയ്യുന്നതിന് എത്ര തുക നീക്കിവെച്ചിട്ടുണ്ട്?

4682

നെല്‍കൃഷിക്കുള്ള വിവിധ സബ്സിഡികള്‍

ശ്രീമതി കെ.എസ്. സലീഖ

()നെല്‍കൃഷിക്കുള്ള വിവിധ സബ്സിഡികള്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കാന്‍ തീരുമാനിച്ചുവോ; എങ്കില്‍ ആയത് എന്നുമുതല്‍ നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഉത്പാദനോപാധികള്‍ വാങ്ങാനുള്ള സബ്സിഡി നിലവില്‍ എത്ര രൂപയായിരുന്നു; ആയത് കൂട്ടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ കൂട്ടാനാണ് ഉദ്ദേശിക്കുന്ന്; വ്യക്തമാക്കുമോ;

(സി)പാടശേഖരസമിതി സെക്രട്ടറിമാര്‍ വ്യാപകമായി രാസവളങ്ങളും മറ്റും മറിച്ച് വില്‍ക്കുകയും യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഇവ കിട്ടാതെ വരുകയും ചെയ്യുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി)രാസവളത്തിന്റെ പെര്‍മിറ്റ് കര്‍ഷകര്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

()നിലവില്‍ ഒരു ഹെക്ടര്‍ നെല്‍കൃഷി ചെയ്യുന്നതിനുള്ള സബ്സിഡി എത്ര രൂപയായിരുന്നു; ആയത് ഇപ്പോള്‍ കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര; വ്യക്തമാക്കുമോ;

(എഫ്)സംസ്ഥാനത്തൊട്ടാകെ എത്ര ഹെക്ടറിലാണ് ഓരോ വിളയ്ക്കും നെല്‍കൃഷിയിറക്കുന്നത്; കേരളത്തിന് ആവശ്യമായ അരിയുടെ എത്ര ശതമാനം ഇതിലൂടെ ലഭിക്കുമെന്ന് കരുതുന്നു; വ്യക്തമാക്കുമോ?

4683

കരനെല്‍കൃഷി

ശ്രീ. മുല്ലക്കര രത്നാകരന്‍

()കരനെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി)ഈ വര്‍ഷം പുതുതായി എത്ര ഹെക്ടര്‍ സ്ഥലത്താണ് കരനെല്‍കൃഷി വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത് ?

4684

തരിശുനിലങ്ങള്‍ നെല്‍കൃഷിക്കുപയുക്തമാക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് തരിശുനിലങ്ങള്‍ നെല്‍കൃഷിക്കു പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം എത്ര ഹെക്ടര്‍ തരിശുനിലങ്ങളാണ് നെല്‍കൃഷിക്കുപയുക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

4685

തരിശ് നെല്‍പ്പാടം കൃഷിക്ക് ഉപയുക്തമാക്കുന്നതിനായുള്ള പ്രോജക്ടുകള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ ഏലത്തൂര്‍ നിയോജക മണ്ഡലത്തിലെ തലക്കളത്തൂര്‍, ചേളന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ തരിശായി കിടക്കുന്ന നെല്‍പ്പാടം കൃഷിക്ക് ഉപയുക്തമാക്കുന്നതിനായുള്ള എന്തെങ്കിലും പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തിലുള്ള വിശദവിവരം വെളിപ്പെടുത്തുമോ?

4686

കോഴിക്കോട് ജില്ലയിലെ പുഞ്ചകൃഷി

ശ്രീ. സി. കെ. നാണു

()കോഴിക്കോട് ജില്ലയില്‍ ജലസേചന പദ്ധതി വര്‍ദ്ധിപ്പിച്ചാല്‍ ഇപ്പോള്‍ ചെയ്യുന്ന നെല്‍കൃഷിക്ക് പുറമേ പുഞ്ചകൃഷി കൂടി നടത്തുന്നതിനുള്ള സൌകര്യമുണ്ടെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ജലസേചന വകുപ്പുമായി ആലോചിച്ച് കാര്‍ഷികാവശ്യത്തിന് ജലം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

4687

കൊച്ചി - മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ മൂലമുള്ള കൃഷിസ്ഥല നഷ്ടം

ശ്രീ. . ചന്ദ്രശേഖരന്‍

()നിര്‍ദ്ദിഷ്ട കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് മൂലം കാസര്‍ഗോഡ് ജില്ലയില്‍ എത്ര കൃഷിഭൂമി നഷ്ടപ്പെടുമെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ നെല്‍ വയലുകള്‍ എത്രയെന്ന് അറിയിക്കാമോ;

(സി)ഇത്തരം പദ്ധതികള്‍ക്ക് വേണ്ടി കൃഷി സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കുവാന്‍ കൃഷിവകുപ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നറിയിക്കാമോ?

4688

കിലോയ്ക്ക് 10 രൂപ നിരക്കില്‍ തറവില നിശ്ചയിച്ച് നാളികേരം സംഭരിക്കാന്‍ നടപടി

ശ്രീ. കെ. വി. വിജയദാസ്

()കേരളത്തിലെ നാളികേര കര്‍ഷകരുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; നാളികേരത്തിന് നിലവില്‍ സംഭരണ വിലയായി ലഭിക്കുന്നത് 2.50 രൂപയാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത സാഹചര്യത്തില്‍ കേരളത്തിലെ നാളികേര കര്‍ഷകരെ സഹായിക്കുന്നതിനായി നാഫെഡ്, കേരഫെഡ്, നാളികേര വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ ഏജന്‍സികളുടെ സഹകരണത്തോടെ ക്രിയാത്മകമായി ഈ പ്രശ്നം പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കുമോ ;

(സി)കിലോയ്ക്ക് 10 രൂപ നിരക്കില്‍ തറവില നിശ്ചയിച്ച് നാളികേരം സംഭരിയ്ക്കാന്‍ നടപടി സ്വീകരിക്കുമോ ?

4689

കേര കര്‍ഷകര്‍ക്ക് വെളിച്ചെണ്ണയ്ക്ക് ന്യായമായ വില

ശ്രീ. സാജു പോള്‍

()സംസ്ഥാനത്ത് നാളികേര കര്‍ഷകരെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് പൊതു വിപണിയില്‍ വെളിച്ചെണ്ണ വിലയില്‍ ഉണ്ടായിട്ടുള്ള വിലയിടിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതിനുള്ള കാരണങ്ങള്‍ എന്തെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(സി)വിലയിടിവ് പിടിച്ചുനിര്‍ത്താനും നാളികേര കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ഡി)വെളിച്ചെണ്ണയുടെ ഉപയോഗം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ?

4690

കേരകൃഷി പ്രോത്സാഹനം

ശ്രീ. വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് കേരകൃഷി പിന്നോക്കം പോകുന്നത് തടയാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് ; വിശദമാക്കുമോ ;

(ബി) നാളികേര മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം, പ്രചരണം എന്നിവ വിപുലമാക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ ; ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

4691

ഇളനീരിന്റെ ഗുണവശങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()ഇളനീരിന്റെ ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കൃഷി വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

(ബി)ഇളനീര്‍ ഉല്പാദനത്തിനും, വിപണനത്തിനും കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

4692

നാളീകേര വികസന ബോര്‍ഡിന്റെ കീഴില്‍ ക്ളസ്ററുകള്‍

ശ്രീ. വി.എം.ഉമ്മര്‍ മാസ്റര്‍

()നാളീകേര വികസന ബോര്‍ഡിന്റെ കീഴില്‍ കേരളത്തില്‍ എത്ര ക്ളസ്ററുകള്‍ രൂപീകരിച്ചിട്ടുണ്ട് ;

(ബി)ഇത്തരം ക്ളസ്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്നതിന് മോണിറ്ററിംഗ് സംവിധാനം നിലവിലുണ്ടോ ;

(സി)പ്രാദേശിക തലങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറാകുമോ ?

4693

കേരഫെഡ് , മാര്‍ക്കറ്റ്ഫെഡ് ഏജന്‍സികള്‍

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്ത് കേരഫെഡ്, മാര്‍ക്കറ്റ്ഫെഡ് ഏജന്‍സികള്‍ മുഖേന എത്ര ക്വിന്റല്‍ കൊപ്ര സംഭരണം നടത്തിയിട്ടുണ്ട്;

(ബി)കേരഫെഡില്‍ എത്ര സഹകരണ സംഘങ്ങള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി)കോഴിക്കോട് ജില്ലയില്‍ എത്ര സംഘങ്ങള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും എത്ര ക്വിന്റല്‍ കൊപ്ര സംഭരണം നടത്തിയിട്ടുണ്ടെന്നും വിശദമാക്കാമോ?

4694

കൊപ്ര സംഭരണത്തിന് നടപടി

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊപ്രാ സംഭരണത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ;

(ബി)കൊപ്രയുടെ താങ്ങുവില 51 രൂപയായി നിജപ്പെടുത്തിയിട്ടും കൊപ്ര സംഭരണം മന്ദഗതിയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ കൊപ്ര സംഭരണം മന്ദഗതിയിലായതിന്റെ കാരണങ്ങളും പരിഹാരനടപടികളും എന്തൊക്കെയെന്ന് വെളിപ്പെടുത്താമോ?

4695

വെളിച്ചെണ്ണയുടെ വില ഗണ്യമായി കുറയല്‍


ശ്രീ. ബി.ഡി. ദേവസ്സി

()വെളിച്ചെണ്ണയുടെ വില ഗണ്യമായി കുറഞ്ഞതു മൂലം നാളികേര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേരളത്തിന്റെ മുഖ്യ കാര്‍ഷിക വിളയായ നാളികേരത്തിനും, വെളിച്ചെണ്ണയ്ക്കും ന്യായമായ വില ലഭിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)ന്യായമായ വിലക്ക് കൊപ്ര സംഭരിക്കുവാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമോ?

4696

ഗ്രേഡ് അനുവദിച്ച് കിട്ടുന്നതിനുള്ള അപേക്ഷ

ഡോ. കെ. ടി. ജലീല്‍

()ശ്രീ. കെ. എന്‍. രാജന്‍ (റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍), ശ്രീവത്സം, വടക്കുംപുറം, വളാഞ്ചേരി എന്ന ആളില്‍ നിന്നും 23 വര്‍ഷത്തെ ഗ്രേഡ് അനുവദിച്ചുകിട്ടുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിന്മേലുള്ള നടപടി ഏതുവരെയായി എന്നു വ്യക്തമാക്കാമോ?

4697

കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍

ശ്രീ.സി.കൃഷ്ണന്‍

()കേരളത്തില്‍ കൃഷി വകുപ്പിനു കീഴില്‍ കൃഷി അസിസ്റന്റുമാരുടെ എത്ര ഒഴിവുകളാണ് നിലവിലുളളത് ; ജില്ലതിരിച്ച് വിശദമാക്കുമോ;

(ബി)കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍ മൂലം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വരുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(സി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; എങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത തീയതി, ഒഴിവുകളുടെ എണ്ണം എന്നിവ വിശദമാക്കാമോ;

(ഡി)ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ ?

4698

കൃഷി അസിസ്റന്റുമാരുടെ തസ്തിക

ശ്രീ.സാജു പോള്‍

()സംസ്ഥാനത്ത് നിലവില്‍ എത്ര കൃഷി അസിസ്റന്റുമാരുടെ തസ്തിക ഒഴ ിഞ്ഞു കിടക്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(ബി)അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ തസ്തിക പുന:സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ ; ഈ വിഷയത്തില്‍ നിലപാട് അറിയിക്കുമോ ?

4699

പൊതുസ്ഥലംമാറ്റ ഉത്തരവ്

ശ്രീ.കെ. രാജൂ

()കൃഷിവകുപ്പില്‍ കൃഷി അസിസ്റന്റുമാരുടെയും കൃഷി ഓഫീസര്‍മാരുടെയും 2012 വര്‍ഷത്തെ പൊതുസ്ഥലംമാറ്റ ഉത്തരവ് എന്നാണ് ഇറങ്ങിയത്; ആയതിന്റെ ഉത്തരവ് നമ്പരുകള്‍ ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ഉത്തരവ് പൊതുസ്ഥലംമാറ്റ ഉത്തരവാണോ പൊതുജന താല്‍പ്പര്യാര്‍ത്ഥമുള്ളതാണോ, ഭരണപരമായ സൌകര്യത്തിനു വേണ്ടിയുള്ളതാണോ ഇവയില്‍ ഏതൊക്കെ വിഭാഗത്തില്‍പെട്ടിട്ടുള്ളതാണെന്ന് വ്യക്തമാക്കുമോ;

(സി)ഒരു ജില്ലയില്‍ എത്ര വര്‍ഷം സേവനം പൂര്‍ത്തീകരിച്ച ജീവനക്കാരാണ് പൊതുസ്ഥലം മാറ്റത്തിന് അര്‍ഹരായവര്‍ എന്ന് വ്യക്തമാക്കുമോ; ഈ മാനദണ്ഡത്തിന് വിരുദ്ധമായി ആര്‍ക്കെങ്കിലും സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു ജില്ലയില്‍ അനുഷ്ഠിച്ച സേവനം ആ ജില്ലയിലെ സ്ഥലം മാറ്റത്തിനുള്ള സീനിയോറിറ്റി ആയി പരിഗണിക്കുമോ; എങ്കില്‍ ആയതിന് ആധാരമായ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത ലിസ്റ് പ്രകാരം മെഡിക്കല്‍ ഗ്രൌണ്ടില്‍ സ്ഥലം മാറ്റം ലഭിച്ച ജീവനക്കാരുടെ ലിസ്റ് ലഭ്യമാക്കുമോ?

4700

മൊബൈല്‍ മണ്ണ് പരിശോധന ലബോറട്ടറി

ശ്രീ. എം. പി. വിന്‍സെന്റ്

()കര്‍ഷകര്‍ക്ക് ശാസ്ത്രീയ കൃഷി നടപ്പിലാക്കുന്നതിന് മൊബൈല്‍ മണ്ണ് പരിശോധനാ ലബോറട്ടറിയുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കുമോ;

(ബി)വിളകള്‍ക്ക് കൂടുതല്‍ ഇന്‍ഷ്വറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്തുന്ന ഒരു പദ്ധതി നടപ്പിലാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.