UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4761

ഗ്രാമയാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍

ശ്രീ.റ്റി.വി.രാജേഷ്

()ഗ്രാമയാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ;

(ബി)കണ്ണൂര്‍ ജില്ലയില്‍ എവിടെയൊക്കെയാണ് ഗ്രാമയാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുളളത്; വിശദാംശം നല്‍കാമോ?

4762

കുടുംബശ്രീ നടപ്പാക്കുന്ന തൊഴില്‍കൂട്ടം പദ്ധതി

ശ്രീ. വി.പി.സജീന്ദ്രന്‍

,, പി.സി.വിഷ്ണുനാഥ്

,, സി.പി.മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()കുടുംബശ്രീ നടപ്പാക്കുന്ന തൊഴില്‍ക്കൂട്ടം പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാം ; വ്യക്തമാക്കുമോ;

(ബി)ഒരു സി.ഡി.എസില്‍ എത്ര തൊഴില്‍ കൂട്ടങ്ങള്‍ വീതം രൂപീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുളളത് എന്ന് അറിയിക്കുമോ ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനുളള ചെലവ് എവിടെ നിന്നാണ് കണ്ടെത്തുന്നത് എന്ന് വ്യക്തമാക്കാമോ ?

4763

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

'' പി. . മാധവന്‍

'' റ്റി. എന്‍. പ്രതാപന്‍

()കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം ;

(ബി)പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും കണ്ടെത്തി ഓരോ കുടുംബത്തില്‍നിന്നും ഒരംഗത്തെ ഇതില്‍ ഉള്‍പ്പെടുത്തുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ ?

4764

കരുവാറ്റ കുടുംബശ്രീ സി.ഡി.എസിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ശ്രീ. രമേശ് ചെന്നിത്തല

()ആലപ്പുഴ ഹരിപ്പാട് ബ്ളോക്കിലെ കരുവാറ്റ കുടുംബശ്രീ സി.ഡി.എസിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും, ഇതിന്റെ നിലവിലെ അവസ്ഥ എന്തെന്നും വ്യക്തമാക്കുമോ;

(സി)ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)സാമ്പത്തിക ക്രമക്കേട് കാട്ടുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കെതിരെ സത്വര നടപടി ഉറപ്പുവരുത്തുന്നതിനും അവരെ കുടുംബശ്രീയുടെ ഭരണസമിതി-ഭാരവാഹി സ്ഥാനങ്ങളില്‍ നിന്നും അടിയന്തിരമായി നീക്കം ചെയ്യുന്നതിനും സാധിക്കുന്ന വിധത്തില്‍ കുടുംബശ്രീ ബൈലോയില്‍ ഭേദഗതി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ?

4765

വൈക്കത്തെ പഞ്ചായത്തുകളില്‍ എന്‍.ആര്‍.എച്ച്.എം വഴി നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. കെ. അജിത്

()വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ 2011-12 വര്‍ഷം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് ഫണ്ടില്‍ നിന്നും എത്ര തുക വീതം ചെലവഴിച്ചു എന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി)ആരോഗ്യമേഖലയ്ക്കായി ഈ വര്‍ഷം വൈക്കം മണ്ഡലത്തിലെ പഞ്ചായത്തുകള്‍ എത്ര തുക വീതം ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ എന്‍.ആര്‍.എച്ച്.എം വഴി നടപ്പിലാക്കിയ പദ്ധതികള്‍ക്ക് എത്ര തുക വീതം ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ?

4766

പൊന്നാനി മണ്ഡലത്തില്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തില്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനത്തിന് അനുമതി ലഭിക്കാത്തതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവിലുള്ള എല്ലാ സര്‍ക്കാര്‍ നിയമങ്ങളും പാലിക്കപ്പെട്ടിട്ടാണ് ഗ്രാമപഞ്ചായത്ത് ശ്മശാനം തുടങ്ങാന്‍ തീരുമാനിച്ചത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ ശ്മശാനത്തിന് അനുമതി ലഭിക്കാത്തത്; വിശദമാക്കുമോ;

(ഡി)ഇവ പരിഹരിച്ച് ശ്മശാനം അടിയന്തിരമായി തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

4767

കുന്ദമംഗലത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ ഡിപ്പോയ്ക്ക് പഞ്ചായത്ത് ലൈസന്‍സ്

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഡിപ്പോയ്ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി)മദ്യവ്യാപാരം ലൈസന്‍സില്ലാതെ നടത്തുന്നതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ;

(സി)കുന്ദമംഗലം പഞ്ചായത്തില്‍, പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെ എത്ര ബാറുകളും കളളുഷാപ്പുകളുമുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി)അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

4768

പെരുങ്കടവിള, ആര്യങ്കോട് പഞ്ചായത്തുകളില്‍ പണിപൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍

ശ്രീ. .റ്റി. ജോര്‍ജ്

()പെരുങ്കടവിള, ആര്യങ്കോട് പഞ്ചായത്തുകളില്‍ ലേബര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഡ്വാന്‍സ് വാങ്ങി പണി പൂര്‍ത്തിയാക്കാത്ത എല്‍.എസ്.ജി.ഡി. വര്‍ക്കുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)അഡ്വാന്‍സ് വാങ്ങി പണി പൂര്‍ത്തിയാക്കാത്ത വര്‍ക്കുകളുടെ കാര്യത്തില്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ?

4769

ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പുകള്‍

ശ്രീ. രാജു എബ്രഹാം

()പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തിന്റെ സൂക്ഷ്മപരിശോധനയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടോ; എങ്കില്‍ എന്നാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്; ഉത്തരവിന്റെ കോപ്പി ഹാജരാക്കാമോ; എന്തുകൊണ്ടാണ് ഇത് സര്‍ക്കാര്‍ പിരിച്ചുവിട്ടത്;

(ബി)പഞ്ചായത്തുകള്‍ ഓരോ വര്‍ഷവും പദ്ധതി തയ്യാറാക്കി അതിന് അംഗീകാരം വാങ്ങി നടപ്പിലാക്കുന്നതിന് പകരം അഞ്ചു വര്‍ഷത്തേയ്ക്കുള്ള പദ്ധതികള്‍ ഒരുമിച്ച് തയ്യാറാക്കുന്ന രീതിയിലേക്ക് പദ്ധതി രൂപീകരണം മാറ്റുന്നതിനായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ ?

4770

വിശപ്പുരഹിതനഗരം പദ്ധതി

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, വി.റ്റി. ബല്‍റാം

,, വി.പി. സജീന്ദ്രന്‍

()'വിശപ്പുരഹിതനഗരം' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത പദ്ധതി ഏതെല്ലാം നഗരങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്;

(സി)കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ എന്തെല്ലാം നടപടികളാണ് ആയതിലേക്കായി സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

4771

അനാഥാലയങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. വര്‍ക്കല കഹാര്‍

'' കെ. മുരളീധരന്‍

'' ഷാഫി പറമ്പില്‍

'' ലൂഡി ലൂയിസ്

()അനാഥാലയങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ;

(ബി)ഇതിനായി നിലവിലുള്ള നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം പരിഗണിക്കുമോ ;

(സി)ദത്തെടുക്കല്‍ കേന്ദ്രങ്ങളെയും അനാഥാലയങ്ങളെയും നിരീക്ഷിക്കുന്നകാര്യം പരിഗണിക്കുമോ ;

(ഡി)പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യോഗ്യതയും നിലവാരവും പരിശോധിക്കുമോ ?

4772

മാതൃക അംഗന്‍വാടികള്‍

ശ്രീ. വി.ഡി. സതീശന്‍

'' ലൂഡി ലൂയിസ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' സി.പി. മുഹമ്മദ്

()സംസ്ഥാനത്ത് മാതൃക അംഗന്‍വാടികള്‍ സ്ഥാപിക്കുന്നകാര്യം ആലോചനയിലുണ്ടോ; വിശദമാക്കുമോ;

(ബി)മാതൃക അംഗന്‍വാടികളില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)വൃദ്ധരുടെ സംരക്ഷണത്തിനായുള്ള പദ്ധതികളും കൌമാര പ്രായക്കാര്‍ക്കുള്ള സേവനങ്ങളും മാതൃക അംഗന്‍വാടികള്‍ മുഖേന നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?

4773

കേന്ദ്ര ബാലവികസന പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

'' പി. സി. വിഷ്ണുനാഥ്

'' പാലോട് രവി

'' കെ. മുരളീധരന്‍

()കേന്ദ്ര ബാലവികസന പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്ത് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാം ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ?

4774

ശ്രുതിതരംഗം പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, .റ്റി. ജോര്‍ജ്

,, അന്‍വര്‍ സാദത്ത്

,, വി.പി. സജീന്ദ്രന്‍

()'ശ്രുതിതരംഗം' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് പ്രസ്തുത പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്;

(സി)ഏതെല്ലാം ഏജന്‍സി വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്;

(ഡി)എങ്ങനെയാണ് പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ ധനം സമാഹരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4775

സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ പുതിയക്ഷേമ പദ്ധതികള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

()സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ ഈ വര്‍ഷം നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ പദ്ധതിക്കും എത്ര തുക വീതം നീക്കിവച്ചിട്ടുണ്ട്;

(സി)ഓരോ പദ്ധതിക്കും എന്തു തുക വീതം കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവില്‍ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

4776

ബാലനീതി നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന്

ശ്രീ. ബെന്നി ബെഹനാന്‍

'' പി.. മാധവന്‍

'' റ്റി.എന്‍. പ്രതാപന്‍

'' സണ്ണി ജോസഫ്

()2000-ലെ ബാലനീതി നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഇതിനായി ശിശുക്ഷേമസമിതിയും ജുവനൈല്‍ ജസ്റിസ് ബോര്‍ഡു കളും രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) എല്ലാ ജില്ലകളിലും ജുവനൈല്‍ ജസ്റിസ് ബോര്‍ഡുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

4777

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി കമ്മീഷന്‍

ശ്രീ. വി.ഡി. സതീശന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' കെ.മുരളീധരന്‍

'' പി.. മാധവന്‍

()കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇക്കാര്യത്തിനായി കമ്മീഷന്‍ രൂപീകരിക്കുന്നകാര്യം പരിഗണന യിലുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

4778

ഉപേക്ഷിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

,, സി.കെ. നാണു

()സംസ്ഥാനത്തെ അവശരായ രോഗികളെയും വൃദ്ധരെയും വിവിധ മെഡിക്കല്‍ കോളേജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ഉപേക്ഷിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇപ്രകാരം ഉപേക്ഷിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ;

(സി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്രപേരെ പുനരധിവസിപ്പിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ;

(ഡി)ഇല്ലെങ്കില്‍ ഇതിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ?

4779

വൃദ്ധജനങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേകം ക്ളിനിക്കുകള്‍

ശ്രീ.എം.പി.വിന്‍സെന്റ്

()സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴില്‍ പുതുതായി വൃദ്ധ സദനങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ;

(ബി)വൃദ്ധജനങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേകം ക്ളിനിക്കുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കാമോ ?

4780

അഗതി-അശരണ കേന്ദ്രങ്ങള്‍ക്ക് സഹായം

ശ്രീ. കെ. രാജു

()വയോജനങ്ങള്‍ക്കും വികലാംഗര്‍ക്കും നിലവില്‍ എന്തൊക്കെ ക്ഷേമപദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)വിശ്വാസ്യതയുള്ളതും സ്വകാര്യ വ്യക്തികളും ട്രസ്റുകളും നടത്തുന്നതുമായ അഗതി, അശരണ കേന്ദ്രങ്ങള്‍ക്ക് നിലവില്‍ എന്തെങ്കിലും സഹായങ്ങള്‍ നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ പരിഗണനയിലുണ്ടോ?

4781

സംയോജിത ശിശുവികസന സേവനം

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് സ്വന്തമായി കെട്ടിടം ഇലലാത്ത എത്ര അംഗനവാടികള്‍ ഉണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ ;

(ബി)അംഗന്‍വാടികളുടെ ശോച്യാവസ്ഥ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ;

(സി)സംയോജിത ശിശു വികസന സേവനം എന്ന ഫ്ളാഗ് ഷിപ്പ് പരിപാടി മുഖേന എന്തെല്ലാം സേവനങ്ങള്‍/സൌകര്യങ്ങള്‍ ആണ് അംഗന്‍വാടി കേന്ദ്രങ്ങള്‍ മുഖേന കുട്ടികള്‍ക്ക്നല്‍കി വരുന്നത് ; വിശദാംശം നല്‍കാമോ ;

(ഡി)സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും വേണ്ടിയുളള സാമൂഹ്യ വിഭവ കേന്ദ്രങ്ങളായി അംഗന്‍വാടികളെ വികസിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

4782

ക്ഷേമപെന്‍ഷനുകള്‍ ബാങ്ക് മുഖേന

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്തെ ക്ഷേമപെന്‍ഷനുകള്‍ ബാങ്കുമുഖേന വിതരണം ചെയ്യുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത തീരുമാനം യാത്രചെയ്യാന്‍ കഴിയാത്ത വികലാഗംരെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് പരിഹാര നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ?

T4783

വിവിധ ക്ഷേമ പെന്‍ഷനുകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഏതെല്ലാം ക്ഷേമ പെന്‍ഷനുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത് എന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പെന്‍ഷനുകളുടെ പ്രതിമാസ തുക എത്രയാണെന്നും ഇവ ലഭിക്കുന്നതിനുള്ള യോഗ്യതയും മാനദണ്ഡങ്ങളും എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;

(സി)വിവിധ ക്ഷേമ പെന്‍ഷനുകളുടെ കുടിശിക ഇനത്തില്‍ ഓരോ വിഭാഗത്തിനും എത്ര തുക വീതമാണ് നല്‍കാനുള്ളതെന്ന് അറിയിക്കുമോ?

4784

മക്കളാല്‍ അവഗണിക്കപ്പെടുന്ന മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍

ശ്രീ. പി. ഉബൈദുള്ള

()മക്കളുടെ അവഗണനമൂലം അവശത അനുഭവിക്കുന്ന മാതാപിതാക്കളുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി)എങ്കില്‍ ആയതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

4785

ഒരു പെണ്‍കുട്ടിമാത്രമുള്ള ദമ്പതികള്‍ക്ക് സഹായം

ശ്രീമതി. കെ.കെ.ലതിക

()ഒരു പെണ്‍കുട്ടി മാത്രമുളള ദമ്പതികള്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരം ദമ്പതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായവും മകളുടെ വിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങളും നല്‍കിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ സംസ്ഥാനത്തും ഇത്തരം സഹായങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

4786

വികലാംഗര്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ.ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ എല്ലാ വികലാംഗര്‍ക്കും സമയ ബന്ധിതമായി ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് വികലാംഗരെ സംബന്ധിച്ച സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഉന്നത തലയോഗം തീരുമാനിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത തീരുമാനത്തിന്മേല്‍ നാളിതുവരെ കൈക്കൊണ്ടിട്ടുളള നടപടികള്‍ എന്തെന്ന് അറിയിക്കുമോ ?

4787

വികാലാംഗരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ഡോ. കെ. ടി. ജലീല്‍

()വികലാംഗരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ അനധികൃതമായി പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇത്തരം സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ എന്ത് നടപടി എടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ ?

4788

വനിതാ കമ്മീഷന്‍ നടത്തിയ അനധികൃത കാര്‍ വില്പന

ശ്രീമതി കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാന വനിതാ കമ്മീഷന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന 2000 മോഡല്‍ അംബാസഡര്‍ കാര്‍ വില്‍പ്പന നടത്തിയോ; എങ്കില്‍ എന്ത് തുകയ്ക്ക്, ആര്‍ക്കാണ് വില്പന നടത്തിയത്; വില്‍പ്പന നടത്താന്‍ കാരണമെന്ത്; വ്യക്തമാക്കുമോ;

(ബി)നിയമപ്രകാരം പത്രങ്ങളില്‍ പരസ്യം നല്‍കാതെയാണ് കാര്‍ വില്പന നടത്തിയതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്; വ്യക്തമാക്കുമോ;

(സി)പ്രസ്തുത കാര്‍ വളരെ തുച്ഛമായ വിലയ്ക്ക് വില്പന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്; വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വനിതാ കമ്മീഷന്റെ ആവശ്യത്തിനായി പുതിയ കാര്‍ വാങ്ങിയോ; എങ്കില്‍ ഏത് തരം കാറാണെന്നും എന്ത് തുകയ്ക്കാണ് വാങ്ങിയതെന്നും വ്യക്തമാക്കുമോ;

()വനിതാ കമ്മീഷന്റെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4789

തവനൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ മന്ദിരത്തില്‍ ജീവനക്കാരുടെ അഭാവം

ഡോ. കെ. ടി. ജലീല്‍

()തവനൂര്‍ മണ്ഡലത്തിലെ തവനൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സ്ഥാപനത്തില്‍ ഇപ്പോള്‍ ഒരു മേട്രനും ഒരു പുരുഷ പ്യൂണും മാത്രമാണുള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അടിയന്തിരമായി മതിയായ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)എങ്കില്‍ എന്നത്തേക്ക് നിയമിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

4790

ചേര്‍ത്തല മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനം

ശ്രീ. പി. തിലോത്തമന്‍

()സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ ചേര്‍ത്തല മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത വൃദ്ധസദനത്തില്‍ എത്രപേരെയാണ് താമസിപ്പിച്ചിട്ടുളളത് എന്ന് അറിയിയ്ക്കാമോ; ചേര്‍ത്തലയിലെ വിവിധ പ്രദേശങ്ങളിലുളള അശരണരായവരെ പ്രസ്തുത വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച് താമസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത വൃദ്ധസദനത്തിന്റെ വികസനത്തിന് എത്ര തുക അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

4791

സ്വന്തമായി സ്ഥലമുള്ള അംഗവന്‍വാടികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് ധനസഹായം

ശ്രീ. എം. പി. വിന്‍സെന്റ്

()സ്വന്തമായി സ്ഥലമുള്ള അംഗവാടികള്‍ക്ക് കെട്ടിടനിര്‍മ്മാണത്തിന് ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്ത് തുകയാണ് അനുവദിക്കുന്നതെന്ന് അറിയിക്കാമോ ;

(ബി)തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂക്കര ബ്ളോക്ക്, കൊടകര ബ്ളോക്ക് എന്നിവിടങ്ങളിലെ എത്ര അംഗവന്‍വാടികള്‍ക്കാണ് കെട്ടിടം നിര്‍മ്മിക്കുവാന്‍ തുക അനുവദിച്ചിട്ടുള്ളത് ; വിശദമാക്കുമോ ;

(സി)കെട്ടിട നിര്‍മ്മാണത്തിന് ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് പ്രസ്തുത ബ്ളോക്കുകളിലെ എത്ര അംഗന്‍വാടികളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ ?

4792

വൈക്കം നിയോജകമണ്ഡലത്തിലെ അംഗന്‍വാടികള്‍

ശ്രീ. കെ. അജിത്

()വൈക്കം നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി)അവയില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്ത അംഗന്‍വാടികള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)കെട്ടിടം ഇല്ലാത്ത അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ധനസഹായം ലഭ്യമാക്കുമോ;

(ഡി)വൈക്കം നിയോജകമണ്ഡലത്തിലെ അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2011-12 കാലയളവില്‍ ചെലവഴിച്ച തുക പഞ്ചാചയത്ത് തിരിച്ച് വ്യക്തമാക്കുമോ?

4793

സി.ഡി.പി.. നിയമനം

ശ്രീ.ചിറ്റയം ഗോപകുമാര്‍

()2002 മുതല്‍ ബഹു.ഹൈക്കോടതി ഉത്തരവ് പ്രകാരം സാമൂഹ്യക്ഷേമ വകുപ്പില്‍ സി.ഡി.പി.. സ്ത്രീകള്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ പുരുഷന്‍മാരെ നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഈ വീഴ്ചക്കെതിരെ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ ?

4794

കല്യാശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ് കെട്ടിടം

ശ്രീ. റ്റി. വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി അഡീഷണല്‍ ഐ.സി.ഡി. എസ്. പ്രോജക്ട് ഓഫീസിന്റെ കെട്ടിടനിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലതാമസമെന്താണെന്നത് സംബന്ധിച്ച് വിശദാംശം നല്‍കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.